UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7680

ക്രൈം കേസുകള്‍ സി.ബി.ഐ.യ്ക്ക് വിടണമെന്ന ആവശ്യം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
'' കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
'' എ. പ്രദീപ്കുമാര്‍ 
'' റ്റി. വി. രാജേഷ്

(എ)സംസ്ഥാന പോലീസ് അനേ്വഷിച്ച ക്രൈം കേസുകള്‍ സി.ബി.ഐ.യ്ക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നുവരുന്പോള്‍ അതിന്മേല്‍ തീരുമാനമെടുക്കുന്നത് ഏതെങ്കിലും മാനദണ്ധത്തിന്‍റെ അടിസ്ഥാനത്തിലാണോ; എങ്കില്‍ മാനദണ്ധം വിശദമാക്കാമോ; 

(ബി)സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന്‍റെയും സി.ബി.ഐ. സംവിധാനത്തിന്‍റെയും കേസനേ്വഷണരീതിയില്‍ പ്രകടമായ എന്തെങ്കിലും വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ വിശദമാക്കാമോ; 

(സി)പോലീസ് സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ സാധിക്കാതെ പോകുന്ന ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പിരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)രാഷ്ട്രീയ ഇടപെടലുകള്‍ പോലീസ് സേനയുടെ മനോവീര്യവും വിശ്വാസ്യതയും ഇല്ലാതാക്കിയതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

7681

സംസ്ഥാനത്ത് പോലീസ് കംപ്ലയിന്‍റ് അതോറിറ്റി 

ശ്രീ. വി. ഡി. സതീശന്‍ 
,, വി. റ്റി. ബല്‍റാം 
,, വര്‍ക്കല കഹാര്‍ 
,, സി. പി. മുഹമ്മദ് 

(എ)സംസ്ഥാനത്ത് പോലീസ് കംപ്ലയിന്‍റ് അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടോ ; 

(ബി)അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാമക്കുമോ ; 

(സി)പ്രസ്തുത സംവിധാനം കാര്യക്ഷമമാക്കാനും വ്യാപിപ്പിക്കുവാനും നടപടി സ്വീകരിക്കുമോ ?

7682

ജനകീയ പോലീസ് സംവിധാനം 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ) ജനകീയ പോലീസ് സംവിധാനമായ ജനമൈത്രീ പോലീസ്, പോലീസിന്‍റെ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ; 

(ബി) ജനമൈത്രീ പോലീസ് സംവിധാനത്തിലുള്ള കമ്മിറ്റിയിലെ ഏതാനും വ്യക്തികളുടെ അഭിപ്രായത്തിന് പോലീസ് സംവിധാനം വഴങ്ങുന്നതിന് ഇത് കാരണമാകുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുമോ?

7683

സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് 

ശ്രീ. വി. ഡി. സതീശന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, സി. പി. മുഹമ്മദ് 
,, ലൂഡി ലൂയിസ് 

(എ)സി.ഐ.എസ്.എഫ്. മാതൃകയില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്‍റെ പ്രവര്‍ത്തനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

7684

ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പ്രത്യേക പോലിസ് സേന 

ശ്രീ. സണ്ണി ജോസഫ് 
,, ജോസഫ് വാഴക്കന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, പി. എ. മാധവന്‍ 

(എ)ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പ്രത്യേക പോലിസ് സേനയ്ക്ക് രൂപം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ? 

7685

എന്‍.ജി.ഒ. സംഘടനകള്‍ 

ശ്രീ. സാജു പോള്‍

(എ)സംസ്ഥാനത്ത് എന്‍.ജി.ഒ. സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി)രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ കണ്ടെത്തിയ ഏതെങ്കിലും സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ ; 

(സി)ഗ്രീന്‍ പീസ് എന്ന അന്താരാഷ്ട്ര സംഘടനയുമായി ബന്ധമുള്ള എന്‍.ജി.ഒ. സംഘടനകള്‍ ഏതെല്ലാമാണ് ;

(ഡി)ഗ്രീന്‍പീസും എന്‍.ജി.ഒ.കളും ചേര്‍ന്ന് പശ്ചാത്തല സൌകര്യ വികസന പദ്ധതികള്‍ക്കും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കുമെതിരെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി നടത്തുന്നതായി പറയപ്പെടുന്ന ദേശദ്രോഹ നീക്കങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുമോ ?

7686

ഐ.എ.എസ് -കാര്‍ക്കിടയിലെ പരാതികള്‍ 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. ഇ. പി. ജയരാജന്‍ 
,, കെ. സുരേഷ് കുറുപ്പ് 
,, കെ. ദാസന്‍

(എ)സംസ്ഥാന ഭരണനിര്‍വ്വഹണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന ഐ.എ.എസുകാര്‍ക്കിടയിലെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ബി)എട്ട് ഐ.എ.എസു-കാര്‍ ഐ.എ.എസ്. അസ്സോസിയേഷന് നല്‍കിയ പരാതികള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടോ; എങ്കില്‍ അവ ഓരോന്നിന്മേലും കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ; 

(സി)പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത നടപടി ഐ.എ.എസ്. അസ്സോസിയേഷന്‍ അംഗീകരിച്ചിട്ടുണ്ടോ; 

(ഡി)ഐ.എ.എസ്. അസ്സോസിയേഷന് പരാതി നല്‍കിയ ആര്‍ക്കെങ്കിലുമെതിരെ അന്വേഷണം നടത്താന്‍ മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ടോ; അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; 

(ഇ)ചീഫ് സെക്രട്ടറിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ഏത് ഏജന്‍സിയാണ് അന്വേഷിക്കുന്നത്; വിശദമാക്കാമോ; ഏതെല്ലാം ആരോപണങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

7687

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 

ശ്രീ. ഇ. പി. ജയരാജന്‍

(എ) 2014-ല്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ബി) ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഏതെല്ലാം ക്രൈം നന്പര്‍ പ്രകാരമാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; 

(സി) എത്ര കേസ്സുകള്‍ ചാര്‍ജ് ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി) ഓരോ ക്രൈം നന്പറിലും മനുഷ്യക്കടത്തിന് ഇരയായവര്‍ എത്ര പേര്‍ വീതമുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഇ) ഓരോ ക്രൈം നന്പറിലും മനുഷ്യക്കടത്തിന് ഇരയായവരില്‍ എത്ര പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുണ്ടെന്ന് വ്യക്തമാക്കുമോ?

7688

കരിമണല്‍ കടത്ത് 

ശ്രീ. സാജു പോള്‍

(എ)സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളില്‍ കരിമണല്‍ കടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അനേ്വഷണം നടന്ന് വരുന്നുണ്ടോ ;

(ബി)50000 കോടി രൂപയുടെ കള്ളക്കടത്തു നടന്നതായി കണക്കാക്കിയിട്ടുണ്ടോ ;

(സി)ക്രൈംബ്രാഞ്ച് അനേ്വഷണത്തിന്‍റെ പുരോഗതി വ്യക്തമാക്കുമോ;

(ഡി)കരിമണല്‍ കടത്തു തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഇ)കരിമണല്‍ കടത്തിനെതിരെ എടുത്തിട്ടുള്ള കേസുകള്‍ എത്രയാണ് ; പ്രതികള്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

7689

സാന്പത്തിക തട്ടിപ്പുകള്‍ 

ശ്രീ. സി. മമ്മൂട്ടി 
,, എന്‍. ഷംസുദ്ദീന്‍ 
,, കെ.എന്‍.എ. ഖാദര്‍ 
,, സി. മോയിന്‍കുട്ടി 

(എ)സംസ്ഥാനത്ത് വിദ്യാസന്പന്നര്‍പോലും സാന്പത്തിക ത്തട്ടിപ്പുകള്‍ക്ക് തുടര്‍ച്ചയായി ഇരയാകുന്നതിന്‍റെ പശ്ചാത്തലമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദവിവര് നല്‍കാമോ ; 

(ബി)തട്ടിപ്പിന് നേതൃത്വം നല്‍കുന്നവര്‍ തുടക്കം മുതല്‍ തന്നെ ഒരുവിഭാഗം പോലീസുദേ്യാഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതായും അവരുടെ ഒത്താശയുള്ളതുകൊണ്ട് തട്ടിപ്പിനെതിരെ പരാതിപ്പെടാന്‍പോലും ധൈര്യപ്പെടുന്നില്ലെന്ന വസ്തുത പരിശോധിക്കുമോ ; 

(സി)ആട്, മാഞ്ചിയം മുതലായ എത്ര തട്ടിപ്പ്കേസുകള്‍ സംസ്ഥാനത്ത് ഇതേവരെ ഉണ്ടായിട്ടുണ്ട് ; അവയില്‍ എത്ര കേസുകളില്‍ അനേ്വഷണം പൂര്‍ത്തിയാക്കി പ്രതികളെ നിയമത്തിന്‍റെ മുന്നിലെത്തിച്ചിട്ടുണ്ട് എന്നതിന്‍റെ വിശദാംശം നല്‍കാമോ?

7690

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സംവിധാനം 

ശ്രീ. എം.ഹംസ

(എ)സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 1.7.2011 മുതല്‍ 31.4.2014 വരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ജില്ലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കാമോ; 

(ബി)ഓരോ അസംബ്ലി മണ്ഡലത്തിലെയും ഒരു പോലീസ് സ്റ്റേഷന്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആക്കി മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ; 

(സി)സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എന്തെല്ലാം സംവിധാനങ്ങള്‍ ആണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ ?

7691

യുവജനങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

യുവജനങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ദൃശ്യ-പത്രമാധ്യമങ്ങളിലൂടെയും മറ്റും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ ?

7692

കളമശ്ശേരി, കടകന്പള്ളി ഭൂമി തട്ടിപ്പ് സി.ബി.ഐ അനേ്വഷണം 

ശ്രീ. എസ്. ശര്‍മ്മ 
,, ജി. സുധാകരന്‍ 
,, വി. ശിവന്‍കുട്ടി 
,, സാജു പോള്‍ 

(എ)കളമശ്ശേരി, കടകന്പള്ളി ഭൂമി തട്ടിപ്പ് കേസുകളുടെ അനേ്വഷണവുമായി ബന്ധപ്പെട്ട് അനേ്വഷണം നേരിടുന്ന ഉദേ്യാഗസ്ഥന്‍ സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ടത് സി.ബി.ഐ യുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടോ ; 

(ബി)മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നയാള്‍ക്കെതിരെ തെളിവുകള്‍ നല്‍കാനോ അനേ്വഷണത്തില്‍ സഹകരിക്കാനോ പോലീസില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഭയപ്പെടുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)സി.ബി.ഐ അനേ്വഷണവുമായി സഹകരിച്ച് സത്യം പുറത്തുകൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ ?

7693

കസ്റ്റഡിയിലെടുത്ത മണല്‍ വാഹനങ്ങള്‍ 

ശ്രീ. പി. ഉബൈദുള്ള 
,, കെ.എം. ഷാജി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, റ്റി.എ. അഹമ്മദ് കബീര്‍ 

മണല്‍ കടത്തുകാരില്‍ നിന്നും മണലോടെ പിടിച്ചെടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങളായി മണലോടെതന്നെ റോഡുവക്കുകളിലും സ്റ്റേഷന്‍ പരിസരങ്ങളിലും കിടന്നു നശിക്കുന്നതിന് ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുമോ ?

7694

അനധികൃതമായി മണല്‍, മദ്യം എന്നിവ കടത്തുന്നതിന് ഉപയോഗിച്ച വാഹനങ്ങള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)അനധികൃതമായി മണല്‍, മദ്യം എന്നിവ കടത്തുന്നതിന് എത്ര വാഹനങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ കസ്റ്റഡിയില്‍ ഉണ്ടെന്ന് പോലീസ് സ്റ്റേഷന്‍ തിരിച്ച് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ; 

(ബി)കേസ് നടപടികള്‍ പൂര്‍ത്തീകരിച്ച എത്ര വാഹനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍പന നടത്തിവരുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

7695

പോലീസ് സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ) കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ഔദ്യേഗിക പ്രസിദ്ധീകരണമായ ""ക്രൈ ഇന്‍ ഇന്‍ഡ്യ'' പ്രകാരം സംസ്ഥാനത്ത് ക്രൈം കേസുകള്‍ 2001-നെ അപേക്ഷിച്ച് 2012-ല്‍ 277.48 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ആയതിന് അനുസൃതമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

7696

""നിര്‍ഭയകേരളം'' പദ്ധതി 

ശ്രീ. എ. എ. അസീസ് 
'' കോവൂര്‍ കുഞ്ഞുമോന്‍

(എ)സംസ്ഥാനത്ത് സ്ത്രീകള്‍ യാത്രാ വേളകളില്‍ സുരക്ഷിതരല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)""നിര്‍ഭയ കേരളം'' പദ്ധതിയില്‍ യാത്രക്കാരായ സ്ത്രീകള്‍ക്ക് ഒരുക്കിയിരിക്കുന്ന സുരക്ഷയും പരിരക്ഷയും വ്യക്തമാക്കുമോ;

(സി)ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ""നിര്‍ഭയ കേരളം'' പദ്ധതി വിഭാവനം ചെയ്യുന്നത്?

7697

സ്ത്രീ സുരക്ഷയും വനിതാ പോലീസ് ശാക്തീകരണവും 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
,, എ. റ്റി. ജോര്‍ജ് 
,, പാലോട് രവി 
,, കെ. ശിവദാസന്‍ നായര്‍ 

(എ)സ്ത്രീ സുരക്ഷയും വനിതാ പോലീസ് ശാക്തീകരണവും സംബന്ധിച്ച് കേരളാ പോലീസ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ചക്ക് വന്നത് ; വിശദമാക്കുമോ ; 

(ഡി)എന്തെല്ലാം തുടര്‍നടപടികളാണ് ഇതിന്‍റെ ഭാഗമായി സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

7698

കുറ്റപത്രഠ സമര്‍പ്പിക്കാന്‍ കാലതാമസം വരുത്തിയ സ്ത്രീപീഡന കേസുകള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)പോലീസ് സ്റ്റേഷനുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ബാക്കിയുള്ള എത്ര സ്ത്രീപീഢന കേസുകളാണ് ഉള്ളത് ; 

(ബി)കെട്ടികിടക്കുന്ന കേസുകളില്‍ സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ; 

(സി)പോലീസ് ഉദേ്യാഗസ്ഥന്മാരുടെ അനാസ്ഥ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുവാന്‍ വൈകിയിട്ടുള്ള കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)ഉണ്ടെങ്കില്‍ ഇപ്രകരം കാലതാമസം വരുത്തിയ ഉദേ്യാഗസ്ഥന്മാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ?

7699

കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതികള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുട്ടികളെ തട്ടിക്കൊണ്ടുപോയ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഇത് സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; എത്രപേരെ അറസ്റ്റ് ചെയ്തു; ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളില്‍ എത്രപേരെ ഇനിയും കണ്ടെത്താനുണ്ട്; ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ; 

(സി)പ്രസ്തുത കാലയളവില്‍ കുട്ടികള്‍ക്കെതിരെ എത്ര അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)ഇതിന്‍റെ വിശദാംശം ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(ഇ)കാണാതായ കുട്ടികള്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?

7700

11 മാസം പ്രായമുള്ള കുഞ്ഞിനെ പാരാസെയ്ലിംഗിഗ് നടത്തിയ സംഭവം 

ശ്രീ. ആര്‍. രാജേഷ്

(എ)11 മാസം പ്രായമുള്ള കുഞ്ഞിനെ പാരാസെയ്ലിഗിഗ് പ്രകടനത്തിനു വിധേയമാക്കുന്പോള്‍ ഇവിടെയുണ്ടായിരുന്ന കണ്ണൂര്‍ എസ്.പി പ്രസ്തുത പരിപാടിക്ക് പിന്തുണ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കണ്ണൂര്‍ എസ്.പി യ്ക്കെതിരെ പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

7701

നാഷണല്‍ പോലീസ് കമ്മീഷന്‍റെ ഏഴാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

നാഷണല്‍ പോലീസ് കമ്മീഷന്‍റെ ഏഴാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ നടപ്പിലാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ ?

7702

വിക്ടിം കോന്പന്‍സേഷന്‍ സ്കീം 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ) വിക്ടിം കോന്പന്‍സേഷന്‍ സ്കീം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം എടുത്തത് എന്നാണ്; ഏത് തീയതി മുതലാണ് പ്രസ്തുത സ്കീം പ്രാബല്യത്തില്‍ വന്നതെന്ന് വെളിപ്പെടുത്താമോ; 

(ബി)പ്രസ്തുത സ്കീമിനായി നടപ്പുവര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നുവെന്നും വ്യക്തമാക്കുമോ; എങ്കില്‍ എത്ര; 

(സി)പ്രസ്തുത സ്കീമിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; സ്കീം നടപ്പിലാക്കുന്നതില്‍ പ്രതിവര്‍ഷം എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

7703

ഫെയ്സ്ബുക്കിലുടെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പോലീസുക്കാര്‍ക്കെതിരെ നടപടി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ ഫെയ്സ്ബുക്കിലൂടെ തിരഞ്ഞെടുപ്പ് പ്രചരണവും രാഷ്ട്രീയപ്രചരണവും നടത്തിയ മന്ത്രിമാരുടെ ഗണ്‍മാന്‍മാര്‍ അടക്കമുള്ള പോലീസ് സേനയിലെ അംഗങ്ങള്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഏതെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ആര്‍ക്കെല്ലാം എതിരെ, ആരൊക്കെ പരാതി നല്‍കിയിട്ടുണ്ട്;

(സി)ഇതില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കെല്ലാം എതിരെ സ്വീകരിച്ചിട്ടുണ്ട്?

7704

സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് സ്കീമിന് കൂടുതല്‍ ഫണ്ട് 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് സ്കീമില്‍ എത്ര സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ ;

(ബി)സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് സ്കീമിന് 2013-14 സാന്പത്തിക വര്‍ഷം അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത സ്കീമിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക അപര്യാപ്തമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ ; 

(ഡി)എങ്കില്‍ 2014-15 വര്‍ഷം കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ഇ)പ്രസ്തുത സ്കീമിലേക്ക് അപേക്ഷ നല്‍കുന്ന എല്ലാ സ്കൂളുകളേയും ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

7705

മനുഷ്യാവകാശ കമ്മീഷനില്‍ പോലിസുകാര്‍ക്കെതിരെ കേസ്സുകള്‍ 

ശ്രീമതി കെ.എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ വര്‍ഷവും മനുഷ്യാവകാശ കമ്മീഷനില്‍ എത്ര പോലീസുകാര്‍ക്കെതിരെ കേസ്സുകള്‍ എടുത്തിട്ടുണ്ട്; അവര്‍ ആരെല്ലാം; എന്തു നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ; 

(ബി)മനുഷ്യാവകാശകമ്മീഷന്‍ എത്ര പോലീസുകാര്‍ക്കെതിരെ ഈ കാലയളവില്‍ വിധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഏതെല്ലാം കേസുകളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദാംശം വ്യക്തമാക്കുമോ; 

(സി)ക്രമസമാധാന പരിപാലനം, പൌരമാരുടെ ജീവനും സ്വത്തിനും സംരക്ഷണം തുടങ്ങിയ സുപ്രധാന മേഖലകളില്‍ പോലീസ് റസ്പോണ്ടന്‍റ് ആയ എത്ര കേസ്സുകള്‍ 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ മുന്പില്‍ വന്നിട്ടുണ്ട്. എത്ര കേസ്സുകള്‍ ഫയലില്‍ സ്ഥീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിശേഷം സംസ്ഥാനത്തിലെ അനാഥാലയങ്ങളുടെ നടത്തിപ്പും കുട്ടികളുടെ അവകാശ സംരക്ഷണത്തിനുമായി കമ്മീഷന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരവകുപ്പിന് നല്‍കിയിട്ടുണ്ട്; ആയതില്‍ എന്തു നടപടികള്‍ സ്ഥീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ;

7706

കൊയിലാണ്ടിയില്‍ പ്രതികളെ കൈയാമം വെച്ച് പൊതുജനമദ്ധ്യത്തില്‍ നടത്തിച്ച സംഭവം 

ശ്രീ.കെ. ദാസന്‍ 

(എ)കൊയിലാണ്ടിയില്‍ ചില കേസുകളിലെ പ്രതികളായിട്ടുള്ളവരെ കൈയാമം വെച്ച് പൊതുജന മദ്ധ്യത്തില്‍ നടത്തിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പോലീസ് പ്രസ്തുത രീതിയില്‍ പ്രതികളെ നടത്തിക്കാന്‍ ഉണ്ടായ സാഹചര്യം വിശദമാക്കാമോ ;

(സി)ഏതെല്ലാം പ്രതികളെയാണ് പോലീസ് ഇങ്ങനെ കൈയാമം വെച്ച് പൊതുജനമദ്ധ്യത്തില്‍ നടത്തിച്ചത്; ഇങ്ങനെ നടത്തിച്ച പ്രതികള്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് മുന്‍പ് ശിക്ഷിക്കപ്പെട്ടവര്‍ ആയിരുന്നുവോ; 

(ഡി)കൊയിലാണ്ടി സി.ഐ. യുടെ നേതൃത്വത്തില്‍ നിരന്തരമായി ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഈ വിഷയത്തില്‍ സമഗ്രമായ ഒരനേ്വഷണം നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; 

(ഇ)ജനപ്രതിനിധികള്‍ക്കെതിരെ സ്ഥലം സി.ഐ. എന്തെങ്കിലും പത്രപ്രസ്താവന നടത്തിയിട്ടുണ്ടോ; ഇതിനെതിരെ ഏതെങ്കിലും ജനപ്രതിനിധി പരാതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉദേ്യാഗസ്ഥനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ?

7707

ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന മാവേലിക്കര രാമചന്ദ്രന്‍റെ തിരോധാനം 

ശ്രീ. വി. പി. സജീന്ദ്രന്‍

(എ) ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ മാവേലിക്കര രാമചന്ദ്രന്‍റെ തിരോധാനം സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; 

(ബി) ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; 

(സി) അന്വേഷണ റിപ്പോര്‍ട്ട് എന്താണെന്ന് വ്യക്തമാക്കുമോ; 

(ഡി) മാവേലിക്കര രാമചന്ദ്രന്‍റെ തിരോധാനത്തിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുമോ; 

(ഇ) തിരോധാനത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ലെങ്കില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുമോ?

7708

ഭൂമി തട്ടിപ്പുകേസ്സില്‍ വിജിലന്‍സ് ചോദ്യം ചെയ്ത ഡപ്യൂട്ടി കളക്ടറുടെ മരണം 

ശ്രീമതി കെ.എസ്. സലീഖ

(എ)സലിംരാജ് ഭൂമി തട്ടിപ്പുകേസ്സില്‍ വിജിലന്‍സ് ചോദ്യം ചെയ്ത ഡപ്യൂട്ടി കളക്ടര്‍ പ്രസന്നകുമാറിന്‍റെ മരണം ദുരൂഹതയുള്ളതും കൊലപാതകവുമാണെന്ന് അരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേല്‍ എന്തു നടപടി സ്വീകരിച്ചു ; വിശദാംശം വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത ദുരൂഹ മരണവും ഭൂമി തട്ടിപ്പും തമ്മില്‍ ബന്ധമുണ്ടോ എന്നു പരിശോധിച്ചുവോ ; ഇല്ലെങ്കില്‍ ഇക്കാര്യം പരിശോധിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ; 

(സി)ടിയാന്‍റെ മരണത്തെ സംബന്ധിച്ച് ആശുപത്രി അധികൃതരുടെ വിശദീകരണത്തെക്കുറിച്ച് അനേ്വഷിച്ചിട്ടുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങള്‍ ഡി.ഐ.ജി. റാങ്കിലുള്ള ഉദേ്യാഗസ്ഥരെക്കൊണ്ട് അന്വേഷിക്കാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ?

7709

തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ) തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മധു ഈച്ചരത്തിന്‍റെയും ലാല്‍ജിയുടെയും കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(ബി) പ്രസ്തുത കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണങ്ങളും ഗൂഢാലോചനയുമുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(സി) പ്രസ്തുത രണ്ട് കൊലപാതകങ്ങള്‍ സംബന്ധിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ മൊഴിയുടെയും പരാതികളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ; 

(ഡി) പ്രസ്തുത കേസിന്‍റെ എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

7710

പാണത്തൂരില്‍ അബ്ദുള്‍ ഷെറീഫിന്‍റെ കൊലപാതകം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂരില്‍ 29.06.2014-ന് അബ്ദുള്‍ ഷെറീഫിനെ കൊലപ്പെടുത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ബി)ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ആരൊക്കെയാണ് പ്രതികള്‍; എത്ര പ്രതികളെ അറസ്റ്റു ചെയ്തു; എത്ര പേരെ അറസ്റ്റ് ചെയ്യാനുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)ഈ കേസ്സിന്‍റെ അന്വേഷണ ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ?

7711

ആലപ്പുഴ - പിന്‍വലിച്ച കേസ്സുകള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ ജില്ലയില്‍ എത്ര കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി) പിന്‍വലിച്ച കേസുകളുടെ എണ്ണം പോലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ വിശദമാക്കുമോ; 

(സി) പിന്‍വലിച്ച കേസുകളുടെ സ്വഭാവം എന്തെന്നും അതിന്‍റെ കാരണം എന്തെന്നും വ്യക്തമാക്കുമോ?

7712

ആലപ്പുഴ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ 

ശ്രീ. ജി. സുധാകരന്‍ 

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ ജില്ലയില്‍ എത്ര കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി) ഓരോ കുറ്റകൃത്യത്തിന്‍റേയും ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

7713

മാറോളി പ്രേംജിത്തിന്‍റെ വീട്ടില്‍ നിന്നും ചന്ദനത്തടിയും ബോംബുകളും കൊടുവാളും പിടിച്ചെടുത്ത കേസ് 

ശ്രീ. കെ. കെ. നാരായണന്‍

(എ)കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെണ്ടുട്ടായി പുത്തന്‍കണ്ടത്തില്‍ മാറോളി പ്രേംജിത്തിന്‍റെ വീട്ടില്‍ നിന്ന് ചന്ദനത്തടിയും, ബോംബുകളും, കൊടുവാളുകളും 2011 നവംബര്‍ മാസത്തില്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ; 

(ബി)എങ്കില്‍ ഇതിന്‍റെ പേരില്‍ ഇതുവരെ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ ;

(സി)പ്രസ്തുത കേസിന്‍റെ അനേ്വഷണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

7714

വ്യാജ ചിട്ടിസ്ഥാപനങ്ങള്‍ 

ശ്രീ. കെ. എം. ഷാജി

(എ)വ്യാജചിട്ടിസ്ഥാപനങ്ങള്‍ നടത്തി പൊതുജനങ്ങളുടെ പണം തട്ടിയതിന് എത്ര കേസ്സുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)വ്യാജചിട്ടിസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടുള്ളത് വ്യക്തമാക്കുമോ?

7715

ഓപ്പറേഷന്‍ കുബേര 

ശ്രീ. ആര്‍. രാജേഷ്

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി എന്‍.ബി.എഫ്.സി ബാങ്കുകള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നു വിശദമാക്കുമോ ?

7716

ഓപ്പറേഷന്‍ കുബേര 

ശ്രീ.കെ. അജിത്

ഓപ്പറേഷന്‍ കുബേര പ്രകാരം അറസ്റ്റുചെയ്ത ഏതെങ്കിലും കേസുകളില്‍ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ ?

7717

"ഓപ്പറേഷന്‍ കുബേര'-നീലേശ്വരം പോലീസ് സര്‍ക്കിളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)"ഓപ്പറേഷന്‍ കുബേര' പ്രകാരം നീലേശ്വരം പോലീസ് സര്‍ക്കിളിന് കീഴില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട;് ആര്‍ക്കൊക്കെ എതിരെ; വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പ്രതികളില്‍ നിന്നും എത്ര പ്രമാണങ്ങളും അനുബന്ധരേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ഇവരില്‍ എത്ര പേര്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ടെന്നു അറിയിക്കാമോ;

(ഡി)അനധികൃത ബ്ലേഡുകാരില്‍ എത്ര പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് വ്യക്തമാക്കാമോ?

7718

ഓപ്പറേഷന്‍ കുബേര-വന്‍കിട ചിട്ടികന്പനികളിലും ധനകാര്യസ്ഥാപനങ്ങളിലും റെയ്ഡ് 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഏതെങ്കിലും വന്‍കിട ചിട്ടികന്പനികളിലും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും റെയിഡ് നടത്തിയിട്ടുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ ; 

(സി)ഇതുമായി ബന്ധപ്പെട്ട് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ ; 

(ഡി)സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് ; 

(ഇ)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ ?

7719

ഓപ്പറേഷന്‍ കുബേര-സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്സുകള്‍ 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ) ഓപ്പറേഷന്‍ കുബേരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു; 

(ബി) ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണം; 

(സി) പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് എത്ര കേസുകളില്‍ അന്വേഷണം നടക്കുന്നു?

7720

ചില സ്വകാര്യ ബാങ്കുകളിലെ റിക്കവറി നടപടി 

ശ്രീമതി കെ.എസ്. സലീഖ

(എ)ചില സ്വകാര്യ ബാങ്കുകളിലെ റിക്കവറി നടപടികള്‍ക്കായി ഗുണ്ടകളെ നിയോഗിച്ച് പ്രവര്‍ത്തനം നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതു തടയുവാന്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി)റിക്കവറി നടപടികള്‍ക്കായി ഓരോ ബാങ്കുകളും നിയോഗിച്ചിട്ടുള്ള ഗുണ്ടകള്‍ ആരെല്ലാം എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ; 

(ഡി)ഇത്തരം ബാങ്കുകളില്‍ ഓരോന്നിലും നിയമിക്കപ്പെട്ട സ്റ്റാഫുകളുടെ എണ്ണം എത്ര ; അതില്‍ റിക്കവറി നടപടികള്‍ കൈകാര്യം ചെയ്യുന്നവര്‍ ആരെല്ലാം ; ശന്പളവും കമ്മീഷനും പറ്റുന്ന ഗുണ്ടകള്‍ എന്നിവരുടെ ലിസ്റ്റ് കൈവശം ഉണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ഇ)ഇല്ലെങ്കില്‍ ഇവ ശേഖരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.