|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7801
|
കെ.എസ്.ആര്‍.ടി.സി
യുടെ
സൂപ്പര്‍ക്ലാസ്
സര്‍വ്വീസുകള്‍
ശ്രീ.സി.
മോയിന്‍കുട്ടി
(എ)കെ.എസ്.ആര്‍.ടി.സി
സൂപ്പര്‍
ക്ലാസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍
എത്ര സര്‍വ്വീസുകള്‍
ഏതെല്ലാം
റൂട്ടുകളില്‍
എന്നും
എത്ര
ബസ്സുകള്‍
ഇതിനായി
ക്രമീകരിക്കുമെന്നും
അറിയിക്കുമോ;
(സി)ഇത്തരം
സര്‍വ്വീസുകളില്‍
എന്തെല്ലാം
അധിക
സൌകര്യങ്ങളാണ്
യാത്രക്കാര്‍ക്കായി
ഒരുക്കാനുദ്ദേശിക്കുന്നത്;
(ഡി)ഈ
ബസ്സുകളില്‍
യാത്രക്കാര്‍ക്ക്
എത്ര
ശതമാനം
ഫെയറാണ്
അധികമായി
നല്‍കേണ്ടിവരികയെന്ന്
വ്യക്തമാക്കുമോ
?
|
7802 |
അന്തര്‍ സംസ്ഥാന സര്‍വീസുകളിലെ യാത്രാ സൌജന്യം
ശ്രീ. സി. മോയിന്‍കുട്ടി
(എ)കെ.എസ്.ആര്‍.ടി.സി. അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഏതൊക്കെ വിഭാഗക്കാര്‍ക്കാണ് യാത്രാ സൌജന്യം അനുവദിച്ചിട്ടുള്ളത്;
(ബി)ഇതില്‍ ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍ മറ്റ് ഏതെല്ലാം വിഭാഗത്തിലുള്ളവര്‍ക്കാണ് യാത്രാ സൌജന്യം അനുവദിക്കുന്നത്; നിലവില്‍ നല്‍കിയിട്ടുള്ള ഇത്തരം സൌജന്യ യാത്രാ പാസിന്‍റെ എണ്ണം പട്ടികതിരിച്ച് നല്‍കുമോ;
(സി)ഇവര്‍ക്ക് യാത്രാ സൌജന്യം നല്‍കുന്നതിന്‍റെ മാനദണ്ധം എന്താണ്; ഇനിയും ആരെയൊക്കെയാണ് ഇത്തരത്തില്‍ സൌജന്യ യാത്രാ പട്ടികയില്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
7803 |
സ്റ്റേജ് കാര്യേജ് ബസ്സുകളുടെ കാലാവധി ദൈര്‍ഘ്യം
ശ്രീ. എളമരം കരീം
(എ)സ്റ്റേജ് കാര്യേജ് ബസ്സുകളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)ബസ്സുകളുടെ കാലാവധി 15 വര്‍ഷമാക്കി നിജപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
(സി)ഇപ്പോള്‍ ബസ്സുകളുടെ കാലാവധി കൂട്ടുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
7804 |
കെ.എസ്.ആര്‍.ടി.സി യാത്രാപാസ്
ശ്രീ.എന്‍.എ. നെല്ലിക്കുന്ന്
(എ)കെ.എസ്.ആര്‍.ടി.സി യില്‍ ഏതെല്ലാം തരത്തിലുള്ള സൌജന്യ യാത്രാ പാസ്സുകളാണ് നിലവില്‍ നല്‍കിവരുന്നത്; ഓരോന്നിന്‍റെയും പ്രതേ്യകതകള്‍ വിശദമാക്കുമോ;
(ബി)എല്ലാ വിഭാഗങ്ങള്‍ക്കും കൂടി നല്‍കിയിട്ടുള്ള പാസ്സുകളുടെ എണ്ണം ഓരോ വിഭാഗം തിരിച്ച് വെളിപ്പെടുത്തുമോ;
(സി)ഒരേസമയം യാത്രാപാസ്സും ഔദേ്യാഗിക വാഹനവും ഉപയോഗിക്കുന്ന എത്ര ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി യിലുണ്ട്; വിശദ വിവരം നല്‍കാമോ;
(ഡി)ഡ്യൂട്ടിക്ക് വരുന്നതിനും മടക്കയാത്രയ്ക്കും പാസ്സുള്ളവരെല്ലാം പാസഞ്ചര്‍ വാഹനം മാത്രം ഉപയോഗപ്പെടുത്തുന്നതിനും പാസഞ്ചര്‍ ഇതര കെ.എസ്.ആര്‍.ടി.സി വാഹനം ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്‍കുമോ ?
|
7805 |
പുതിയ ബസ്സുകള്‍
ശ്രീ. കെ. കെ. നാരായണന്‍
(എ)കെ.എസ്.ആര്‍.ടി.സി പുതിയ ബസ്സുകള്‍ ഏതെല്ലാം കന്പനികളില്‍ നിന്നാണ് വാങ്ങിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം തരത്തിലുള്ള ബസ്സുകള്‍ എത്രവീതമാണ് വാങ്ങിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന് ഓരോന്നിനും നിശ്ചയിച്ച തുക എത്രയാണെന്നും പ്രത്യേകം വിശദമാക്കുമോ;
(സി)ഈ ബസ്സുകള്‍ കര്‍ണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങള്‍ വാങ്ങിച്ചിട്ടുള്ള തുക പരിശോധിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?
|
7806 |
കെ.എസ്.ആര്‍.ടി.സി.ക്ക് പുതിയ ബസ്സും, സാന്പത്തിക സഹായവും
ശ്രീ. എ. കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി എത്ര ബസ്സുകള്‍ പുതുതായി നിരത്തിലിറക്കിയിട്ടുണ്ടെന്നതിന്‍റെ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കെ.എസ്.ആര്‍.ടി.സി. എത്ര പുതിയ ബസ്സുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്; ഓരോവര്‍ഷത്തേയും കണക്ക് ലഭ്യമാക്കുമോ;
(സി)ഈ സര്‍ക്കാരിന്‍റെ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സാന്പത്തിക സഹായത്തിനായി ഓരോ വര്‍ഷവും ബജറ്റില്‍ എത്ര തുകയാണ് പ്രഖ്യാപിച്ചത്; ഇതില്‍ ഓരോ വര്‍ഷവും എത്ര തുക ലഭിച്ചുവെന്ന് അറിയിക്കുമോ;
(ഡി)ബജറ്റ് പ്രഖ്യാപനത്തിന് പുറമെ സര്‍ക്കാര്‍ എത്ര രൂപയുടെ സാന്പത്തിക സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്;
(ഇ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എത്ര രൂപയുടെ സാന്പത്തികസഹായമാണ് കെ.എസ്.ആര്‍.ടി.സി. ക്ക് ലഭിച്ചത്; ഓരോ വര്‍ഷവും ലഭിച്ച തുക വിശദമാക്കുമോ;
(എഫ്)കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ ശരാശരി പ്രതിദിന വരുമാനം എത്ര രൂപയാണ്; 2011 ഏപ്രില്‍ മാസത്തിലെ ശരാശരി പ്രതിദിന വരുമാനം എത്രരൂപയായിരുന്നു;
(ജി)പെന്‍ഷന്‍ ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ ഒരു മാസത്തെ ശരാശരി ചെലവ് എത്ര രൂപയാണ്; 2009,2010, വര്‍ഷങ്ങളിലെ ഒരു മാസത്തെ ശരാശരി ചെലവ് എത്ര രൂപയായിരുന്നു?
|
7807 |
കെ.എസ്.ആര്‍.ടി.സി യെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍
ശ്രീ. എം.ഉമ്മര്‍
(എ)കെ.എസ്.ആര്‍.ടി.സി യുടെ ഉന്നമനം ലക്ഷ്യംവച്ച് 2001 മുതല്‍ എത്ര പഠനങ്ങള്‍ നടന്നിട്ടുണ്ട്;
(ബി)പ്രസ്തുത പഠന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?
|
7808 |
കെ. എസ്. ആര്‍. ടി. സി യിലെ പ്രതിസന്ധി
ശ്രീ. രാജു എബ്രഹാം
(എ)എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി യില്‍ ശന്പളവും, പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ പ്രതിസന്ധി ഉണ്ടാകുന്നതെന്ന് വിശദമാക്കാമോ;
(ബി)കുടുംബപെന്‍ഷന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്കാണ് പ്രതിമാസപെന്‍ഷന്‍ അനുവദിക്കേണ്ടത്; ഇപ്പോള്‍ എത്ര ശതമാനം ക്ഷാമബത്തയാണ് പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നത്;
(സി)കെ.എസ്.ആര്‍.ടി.സി.യുടെ ശരാശരി പ്രതിമാസ വരുമാനം എത്ര രൂപയാണ്; ശന്പളയിനത്തില്‍ ചെലവഴിക്കേണ്ടത് എത്ര രൂപയാണ്; ഓരോ മാസവും ലഭിക്കുന്ന വരുമാനം ചെലവഴിക്കപ്പെടുന്നത് ഏതൊക്കെ ഇനങ്ങളിലായാണ് എന്ന് വ്യക്തമാക്കാമോ;
(ഡി)കെ.എസ്.ആര്‍.ടി.സി.യില്‍ മാത്രം മറ്റെല്ലാ ചെലവിനങ്ങള്‍ക്കും വകമാറ്റിയശേഷം മാത്രം മതി പെന്‍ഷനും, ശന്പളവും എന്ന തീരുമാനിക്കുന്നത് എന്തുകൊണ്ട് എന്നു വ്യക്തമാക്കാമോ;
(ഇ)ഈ നിലപാട് തിരുത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശന്പളം തടസ്സം കൂടാതെ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
|
7809 |
കെ.എസ്.ആര്‍.ടി.സി. മുന്‍ എം.ഡി. യുടെ റിപ്പോര്‍ട്ട്
ശ്രീ. എം. ഉമ്മര്‍
(എ) കെ.എസ്.ആര്‍.ടി.സി.യുടെ തലപ്പത്ത് പ്രാവീണ്യമില്ലാത്തവരാണിരിക്കുന്നതെന്ന് മുന്‍ എം.ഡി. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;
(ബി) എങ്കില്‍ ടി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ;
(സി) പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദാംശം നല്‍കാമോ;
(സി) ഇപ്രകാരം സ്വീകരിച്ച നടപടികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. യ്ക്ക് ഉണ്ടായ പുരോഗതിയുടെ വിശദവിവരം നല്‍കുമോ?
|
7810 |
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം
ശ്രീ.കെ.വി. വിജയദാസ്
(എ)കെ.എസ്.ആര്‍.ടി.സി യില്‍ നിലവില്‍ നടപ്പിലാക്കിവരുന്ന പെന്‍ഷനുകളെ സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(ബി)2014 ലെ ഓരോ മാസവും എത്ര രൂപാവീതമാണ് പെന്‍ഷന്‍ നല്‍കുന്നത് ?
|
7811 |
ഫെയര്‍സ്റ്റേജ് നിര്‍ണ്ണയം സംബന്ധിച്ച് ഉത്തരവുകള്‍
ശ്രീമതി കെ.കെ. ലതിക
ഫെയര്‍സ്റ്റേജ് നിര്‍ണ്ണയം നടത്തുന്നതിന് ആധാരമായ നിയമം, ചട്ടം, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ പ്രസക്ത ഭാഗങ്ങള്‍ ലഭ്യമാക്കുമോ?
|
7812 |
അടിസ്ഥാന സൌകര്യവികസനത്തിനായി സെസ്
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ സ്വരൂപിക്കുന്ന അധികതുക എപ്രകാരം വിനിയോഗിക്കുവാനാണ് ഉദ്ദേശിക്കുന്നത്;
(ബി)യാത്രക്കാരുടെ അടിസ്ഥാന സൌകര്യവികസനത്തിന് ഇതില്‍നിന്നും തുക വിനിയോഗിക്കുമോ?
|
7813 |
കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നുള്ള പുതിയ ഷെഡ്യൂളുകള്‍
ശ്രീ. സി. ദിവാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും എത്ര ഷെഡ്യൂളുകളാണ് പുതിയതായി ആരംഭിച്ചിട്ടുള്ളത്;
(ബി)ഇതില്‍ ഏതെങ്കിലും സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കില്‍ കാരണമെന്താണെന്ന് അറിയിക്കുമോ;
(സി)പുതിയ ഷെഡ്യൂളുകള്‍ ആരംഭിക്കണമെന്ന എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ട്; അവ ഏതെല്ലാമാണെന്ന് അറിയിക്കുമോ?
|
7814 |
ഇരിട്ടി കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപ്പോ ആരംഭിക്കാന്‍ നടപടി
ശ്രീ. സണ്ണി ജോസഫ്
(എ)കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സ്ഥലം ലഭ്യമാക്കുന്നതിന്‍റെ പുരോഗതി വ്യക്തമാക്കുമോ;
(ബി)ഇരിട്ടി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ആരംഭിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
7815 |
നാട്ടിക മണ്ധലത്തിലെ കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ്
ശ്രീമതി ഗീതാ ഗോപി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാട്ടിക നിയോജകമണ്ധലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന ഏതെല്ലാം കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസുകളാണ് റദ്ദാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)നിലവില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
(സി)റദ്ദാക്കിയ ബസ്സ് സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
|
7816 |
വയലിടയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസിന്‍റെ സമയമാറ്റം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി മണ്ധലത്തിലെ വയലിടയിലേക്ക് ദീര്‍ഘക്കാലമായി നടത്തിവരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളില്‍ ജൂണ്‍ 28 മുതല്‍ നടപ്പിലാക്കിയ മാറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ മേഖലയിലെ ജനങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്ന ഷെഡ്യൂള്‍ മാറ്റം റദ്ദാക്കുന്നതിനും പഴയ സമയക്രമം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
(സി)ഇപ്പോള്‍ വയലിടയില്‍ അവസാനിപ്പിക്കുന്ന റൂട്ട് മണിച്ചേരിവരെ നീട്ടുകയാണെങ്കില്‍ ദിവസ വരുമാനത്തില്‍ കാര്യമായ നേട്ടമുണ്ടാവുമെന്നത് പരിഗണിച്ച് ആയത് നടപ്പിലാക്കുമോ?
|
7817 |
മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
(ബി)ഏതെല്ലാം വകുപ്പുകളുടെ എന്‍.ഒ.സി.യാണ് പദ്ധതിക്ക് ലഭിക്കാനുള്ളത്; അത് ലഭിച്ചിട്ടുണ്ടോ;
(സി)പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്നും വെളിപ്പെടുത്താമോ?
|
7818 |
കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകളിലേക്ക് കൂടുതല്‍ പുതിയ ബസ്സുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കെ.എസ്.ആര്‍.ടി.സി പുതുതായി വാങ്ങുന്ന 1500 ബസ്സുകള്‍ വിവിധ ഡിപ്പോകളിലേക്ക് നല്‍കുന്നത് എന്തെല്ലാം മാനദണ്ധങ്ങള്‍ അനുസരിച്ചാണെന്ന് വ്യക്തമാക്കാമോ;
(ബി)ആവശ്യത്തിന് ബസ്സുകള്‍ ഇല്ലാത്ത കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകളിലേക്ക് കൂടുതല്‍ പുതിയ ബസ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
7819 |
കാഞ്ഞങ്ങാട്-ബാംഗ്ലൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സര്‍വ്വീസ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് നിന്നും ഒടംചാല്‍, വെള്ളരിക്കുണ്ട്, ചെറുപുഴ, ഇരിട്ടി, മൈസൂര്‍ വഴി ബാംഗ്ലൂരിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)പ്രസ്തുത സര്‍വ്വീസിലെ ജീവനക്കാര്‍ക്ക് അനുവദിച്ച സ്റ്റിയറിംഗ് ഡ്യൂട്ടി എത്രയായിരുന്നു എന്ന് വ്യക്തമാക്കാമോ;
(സി)സ്റ്റിയറിംഗ് ഡ്യൂട്ടി അനുവദിക്കുന്നത് എന്തെല്ലാം മാനദണ്ധങ്ങള്‍ അനുസരിച്ചാണ് എന്ന് വിശദമാക്കാമോ;
(ഡി)കാഞ്ഞങ്ങാട്-ബാംഗ്ലൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
7820 |
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കെ.എസ്.ആര്‍.ടി.സി. യില്‍ പെന്‍ഷന്‍ പറ്റിയ എത്ര ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളാണ് നാളിതുവരെയായും പൂര്‍ണ്ണമായും വിതരണം ചെയ്യാതിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)ഏത് തീയതിവരെ റിട്ടയര്‍ ചെയ്തവര്‍ക്കാണ് പൂര്‍ണ്ണമായും പെന്‍ഷന്‍ നല്‍കിയിട്ടുള്ളത്;
(സി)ഇവര്‍ക്കുള്ള പെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
7821 |
കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാര്‍
ശ്രീ. ബി. സത്യന്‍
കെ.എസ്.ആര്‍.ടി.സി.യില്‍ ആകെ എത്ര സ്ഥിരം/ താല്ക്കാലികം/ദിവസവേതനം ജീവനക്കാരുണ്ടെന്ന് തസ്തിക തിരിച്ച് വിശദമാക്കുമോ ?
|
7822 |
സ്വകാര്യ ഫാസ്റ്റ്/സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പെര്‍മിറ്റ്
ശ്രീ. എം.എ. ബേബി
,, സാജുപോള്‍
,, കെ. സുരേഷ്കുറുപ്പ്
,, രാജു എബ്രഹാം
സ്വകാര്യ ഫാസ്റ്റ്/സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കിയ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
7823 |
വാഹന നികുതിയിനത്തില്‍ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടിരുന്ന തുക
ശ്രീ. എളമരം കരീം
,, എം. ഹംസ
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, വി. ശിവന്‍കുട്ടി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോ ധനകാര്യ വര്‍ഷവും മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിട്ടിരുന്ന തുക വാഹന നികുതിയായും ഇതര നികുതി ഇനങ്ങളിലും പിടിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ ;
(ബി)എങ്കില്‍ ഓരോ വര്‍ഷവും ലക്ഷ്യമിട്ടിരുന്ന തുകയുടെയും പിരിച്ചെടുത്ത തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)ലക്ഷ്യമിട്ടിരുന്ന തുക പിരിച്ചെടുക്കുവാന്‍ കഴിഞ്ഞി ല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ അറിയിക്കുമോ ?
|
7824 |
വാഹന നികുതി അടയ്ക്കാന്‍ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്
ശ്രീ. എളമരം കരീം
(എ)വാഹന നികുതി സ്വീകരിക്കുന്പോള്‍ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഈ തീരുമാനം മൂലം ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കാതിരിക്കുന്ന പ്രവണത വര്‍ദ്ധിക്കുകയും അപകടങ്ങള്‍ സംഭവിക്കുന്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വ്യക്തമാക്കുമോ;
(സി)എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനം കൈക്കൊണ്ടതെന്ന് വ്യക്തമാക്കാമോ?
|
7825 |
വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം
ശ്രീ. പി. എ. മാധവന്
,, പാലോട് രവി
,, സണ്ണിജോസഫ്
,, ലൂഡി ലൂയിസ്
(എ)വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ സംസ്ഥാനതലസമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)സമിതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഏതെല്ലാം യാത്രാ പ്രശ്നങ്ങള്‍ക്കാണ് സമിതി പരിഹാരം കാണാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
|
7826 |
വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ പദ്ധതി
ശ്രീ. ബെന്നി ബെഹനാന്
,, ഐ. സി. ബാലകൃഷ്ണന്‍
,, ഡൊമിനിക് പ്രസന്‍റേഷന്
, വര്‍ക്കല കഹാര്‍
(എ)വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാകാതിരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് നടത്തുവാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
7827 |
ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് മുന്‍പ് ട്രാഫിക് നിയമ ക്ലാസ്സ്
ശ്രീ. വര്‍ക്കല കഹാര്
'' തേറന്പില്‍ രാമകൃഷ്ണന്‍
'' ആര്‍. സെല്‍വരാജ്
'' എം.എ. വാഹീദ്
(എ)ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് മുന്‍പ് ട്രാഫിക് നിയമ ക്ലാസ്സ് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണയിലുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(സി)ഇതിനായി സ്ഥിരം സമിതിയെ നിയോഗിക്കുന്നകാര്യം ആലോചിക്കുമോ; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
7828 |
വാഹനാപകടങ്ങളിലെ കുറവ്
ശ്രീ. കെ. രാധാകൃഷ്ണന്
,, ജെയിംസ് മാതൂ
,, പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീമതി. കെ.കെ. ലതിക
വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി വാഹനാപകടങ്ങള്‍ കുറവുണ്ടാെയങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
7829 |
തീവ്രതയേറിയ ഹോണുകള്‍
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)വാഹനങ്ങളുടെ മുന്‍ഭാഗത്ത് ബോണറ്റിനു വെളിയിലായി തീവ്രതയേറിയ നിരവധി ഹോണുകള്‍ ഘടിപ്പിച്ച് കടുത്ത ശബ്ദ മലിനീകരിണമുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇപ്രകാരമുള്ള ഹോണുകള്‍ മറ്റു വാഹനമോടിക്കുന്നവരില്‍ പരിഭ്രാന്തിയുണ്ടാക്കി അപകടങ്ങള്‍ക്കിടയാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമം അനുശാസിക്കും പ്രകാരമുള്ള ഹോണുകള്‍ നിര്‍ബന്ധമാക്കുകയും ശബ്ദ തീവ്രത അളക്കുന്ന ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമോ?
|
7830 |
പെര്‍മിറ്റില്ലാത്ത സ്വകാര്യബസ്സുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എത്ര സ്വകാര്യബസ്സുകള്‍ക്ക് പുതുതായി ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് നല്‍കി;
(ബി)ഇത്തരം പെര്‍മിറ്റില്ലാത്ത ബസുകള്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബോര്‍ഡുകള്‍ വച്ച് സര്‍വ്വീസ് നടത്തുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
|
7831 |
ഫ്ളക്സ് ബോര്‍ഡുകള്‍ മൂലമുള്ള അപകടങ്ങള്‍
ശ്രീ. സാജുപോള്‍
(എ)സംസ്ഥാനത്തെ പ്രധാന നിരത്തുകളിലും കവലകളിലും വ്യാപകമായി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കാഴ്ച മറക്കുംവിധം വച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്;
(സി)ബോര്‍ഡുകള്‍ മൂലം ഉണ്ടായ അപകടങ്ങള്‍ എത്രയാണ്;
(ഡി)അപകടങ്ങളില്‍ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടേയും ജില്ല തിരിച്ചുള്ള വിശദവിവരം അറിയിക്കുക?
|
7832 |
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പരിധിയില്‍ വരുന്ന വാഹനങ്ങള്‍
ശ്രീ.എ.എം. ആരിഫ്
(എ)സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അടച്ചതിനുശേഷം മാത്രം നികുതി സ്വീകരിക്കേണ്ടതായ എത്ര വാഹനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)നിലവിലെ നിയമനുസരിച്ച് വാഹനനികുതി അടയ്ക്കുന്പോള്‍ ക്ഷേമനിധി വിഹിതം അടച്ച രസീതുകൂടി ഹാജരാക്കേണ്ടതുണ്ടോ; വ്യക്തമാക്കാമോ;
(സി)എങ്കില്‍, ക്ഷേമനിധി വിഹിതം അടയ്ക്കേണ്ടവയും എന്നാല്‍ അത് ചെയ്യാത്തതുമായ വാഹനങ്ങള്‍ നികുതി അടയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇപ്രകാരം നികുതിയടയ്ക്കുന്നതെങ്ങനെയെന്ന് അനേ്വഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ ?
|
7833 |
മോട്ടോര്‍വാഹന വകുപ്പിനെ അഴിമതിരഹിതമാക്കാന്‍ നടപടി
ശ്രീ. പി. തിലോത്തമന്‍
(എ)മോട്ടോര്‍വാഹന വകുപ്പിനു കീഴിലുള്ള ഓഫീസുകളില്‍ ഇടനിലക്കാര്‍ വ്യാപകമായി കടന്നുവരുന്നത് ഒഴിവാക്കുവാനും ജനങ്ങള്‍ക്ക് ഓഫീസുകളില്‍ നിന്നും നേരിട്ട് ലഭിക്കാവുന്ന സേവനങ്ങള്‍ ഇടനിലക്കാരിലൂടെ മാത്രമേ ലഭിക്കൂ എന്ന സാഹചര്യം അവസാനിപ്പിക്കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;
(ബി)ആര്‍.ടി. ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡുകള്‍ നടത്തുന്നതിലൂടെ മാത്രം ഇടനിലക്കാരുടെ കടന്നുകയറ്റവും കൈക്കൂലിയും അഴിമതിയും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ;
(സി)ജനങ്ങള്‍ക്ക് താമസംകൂടാതെ സേവനം നേരിട്ട് ലഭിക്കുന്നതിനും കൈക്കൂലി ഒഴിവാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് പറയാമോ;
(ഡി)ആര്‍.ടി.ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികളും ഇടനിലക്കാര്‍ ബന്ധപ്പെട്ട അഴിമതികളും വിജിലന്‍സിന് റിപ്പോര്‍ട്ടുചെയ്യുവാനും അടിയന്തരമായ നടപടികളിലൂടെ വകുപ്പിനെ അഴിമതിവിമുക്തമാക്കുവാനും ടോള്‍ഫ്രീ നന്പര്‍ സംവിധാനവും വെബ്സൈറ്റും ആരംഭിക്കുമോ?
|
7834 |
ശബരിമല റോഡുകളിലെ സിഗ്നല്‍ ലൈറ്റുകള്‍
ശ്രീ. രാജൂ എബ്രഹാം
(എ)റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് ശബരിമലയിലെ റോഡുകളില്‍ ഭക്തരുടെ സുരക്ഷയ്ക്കായി സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരാണെന്നും ഇത്തരത്തിലുള്ള എത്ര സിഗ്നല്‍ ലൈറ്റുകളാണ് ശബരിമല പാതയോരങ്ങളില്‍ സ്ഥാപിച്ചതെന്നും അറിയിക്കുമോ;
(ബി)സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ആകെ എത്ര രൂപയാണ് ചെലവായത്; ഏതു കന്പനിക്കായിരുന്നു സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയത്;
(സി)സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള കരാറില്‍നിന്നും കെല്‍ട്രോണിനെ ഒഴിവാക്കാനുണ്ടായ കാരണം വിശദമാക്കുമോ;
(ഡി)സിഗ്നല്‍ ലൈറ്റിന്‍റെ ഘടകങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്ന് സര്‍ട്ടിഫൈ ചെയ്തവയാണോ;
(ഇ)എങ്കില്‍ ഈ ലൈറ്റുകള്‍ ഗുണനിലവാരം ഇല്ലാത്തവയാണെന്നുള്ള പരാതിയിന്മേല്‍ എന്തെല്ലാം അനേ്വഷണ നടപടികളാണ് സ്വീകരിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമോയെന്നും അറിയിക്കുമോ ?
|
7835 |
ജലഗതാഗതം ശക്തിപ്പെടുത്താന്‍ നടപടി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാന ജലഗതാഗത വകുപ്പിന്‍കീഴില്‍ എത്ര ബോട്ടുകള്‍ സര്‍വ്വീസ് നടത്തുണ്ടെന്ന് അറിയിക്കുമോ;
(ബി)ബോട്ട് സര്‍വ്വീസ് ലാഭകരമാക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
(സി)ഉള്‍നാടന്‍ ജലഗതാഗതം ശക്തിപ്പെടുത്തുന്നതിന് കനോലി കനാല്‍ മുഖേനയുള്ള ബോട്ട് ഗതാഗതം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
7836 |
യാത്രാബോട്ടുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടി
ശ്രീ. പി. തിലോത്തമന്‍
(എ)ബോട്ട്യാഡുകളില്‍ തകരാറുകള്‍ പരിഹരിക്കുന്നതിനുവേണ്ടി കയറ്റുന്ന ജലഗതാഗത വകുപ്പിന്‍റെ യാത്രാബോട്ടുകള്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും തകരാറുകള്‍ പരിഹരിച്ച് സര്‍വ്വീസിന് സജ്ജമാക്കുവാന്‍ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)റിപ്പയര്‍ ചെയ്യുന്നതിന് ബോട്ട്യാഡുകളില്‍ പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ കുറവുണ്ടെന്നതും ആവശ്യമായ സ്പെയര്‍പാര്‍ട്സുകളില്ലായെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?
|
<<back |
|