UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7758


സ്വകാര്യഭൂമിയില്‍ മരം വച്ച് പിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം 


ശ്രീ.തേറന്പില്‍ രാമകൃഷ്ണന്‍
 ,, കെ. ശിവദാസന്‍ നായര്
‍ ,, എ. റ്റി. ജോര്‍ജ്
 ,, ഹൈബി ഈഡന്‍

(എ)സംസ്ഥാനത്ത് സ്വകാര്യഭൂമിയില്‍ വൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കുന്നവര്‍ക്ക് ധനസഹായത്തിനുളള പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി അനുസരിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

7759


വനദീപ്തി പദ്ധതി 


ശ്രീ. എം.എ. വാഹീദ്
 ,, എ.പി. അബ്ദുള്ളക്കുട്ടി
 ,, ലൂഡി ലൂയിസ്
 ,, ഷാഫി പറന്പില്‍ 

(എ)സംസ്ഥാനത്ത് വനദീപ്തി പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)പദ്ധതി അനുസരിച്ച് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

7760


വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പരിശീലനം 


ശ്രീ.എം. പി. വിന്‍സെന്‍റ്
 ,, ജോസഫ് വാഴക്കന്
‍ ,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, പാലോട് രവി

(എ)വനവിഭവങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കുവാന്‍ ആദിവാസികള്‍ക്ക് പരിശീലനം നല്‍കുമോ;

(ബി)വനവിഭവങ്ങള്‍ക്ക് ന്യായവില ലഭിക്കുവാന്‍ വനം വകുപ്പു സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി)വനവിഭവങ്ങള്‍ ഏതൊക്കെ സംവിധാനങ്ങളിലൂടെയാണ് വനംവകുപ്പ് സംഭരിക്കുന്നത്?

7761


വന സംരക്ഷണവും ആധുനികവത്ക്കരണവും 


ശ്രീ. എ. എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ)വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പിലാക്കുന്ന ആധുനിക സംവിധാനങ്ങളെക്കുറിച്ച് വിശദമാക്കുമോ; 

(ബി)വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ഉപയോഗിക്കുന്ന കന്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ ഏതെല്ലാം; ഇത്തരം സോഫ്റ്റ്വെയറുകളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(സി)പ്രസ്തുത സോഫ്റ്റ്വെയറുകള്‍ ഡവലപ്പ് ചെയ്യുന്നതിനായി നാളിതുവരെ ചെലവായ തുക എത്രയെന്നും ഇത് ഏത് അംഗീകൃത ഏജന്‍സിയാണ് ഡവലപ്പ് ചെയ്തതെന്നും വ്യക്തമാക്കുമോ; 

(ഡ)വനം വകുപ്പില്‍ കന്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കുന്നതിനായി അംഗികൃത ഏജന്‍സികളില്‍നിന്നും വാങ്ങിയ കന്പ്യൂട്ടറുകളുടെ വിശദാംശവും ആയതിനായി ചെലവഴിച്ച തുകയും വ്യക്തമാക്കുമോ ?

7762


കേരളത്തിന്‍റെ വനവിസ്തൃതി 


ശ്രീ. കെ. വി. വിജയദാസ്

(എ)2011-12 മുതല്‍ 2013-2014 വരെയുള്ള കാലഘട്ടത്തിലെ വര്‍ഷം തിരിച്ചുള്ള കേരളത്തിന്‍റെ വനവിസ്തൃതിയുടെ വിശദവിവരം നല്‍കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വനവിസ്തൃതി കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ?

7763


വനമേഖലയുടെ സംരക്ഷണത്തിനുള്ള പദ്ധതികള്‍ 


ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്
‍ ,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
 ,, ബി.ഡി. ദേവസ്സി 
'' എസ്. രാജേന്ദ്രന്‍ 

(എ)വനമേഖലയുടെ സംരക്ഷണാര്‍ത്ഥം ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത മേഖലക്കായി ഉള്‍ക്കൊള്ളിച്ച തുകയില്‍ പുതിയ പദ്ധതികള്‍ക്കായി കരുതിയ തുക എത്രയായിരുന്നു; ഇതിനകം എന്തു തുക ചെലവഴിച്ചു; 

(സി)പ്രഖ്യാപനം അനുസരിച്ച് എത്ര ജലസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി; എത്ര മഴ നിഴല്‍ പ്രദേശങ്ങളെ ഹരിതാഭമാക്കുകയുണ്ടായി; 

(ഡി)പ്രകൃതി ആസ്വാദന കേന്ദ്രങ്ങള്‍ എവിടെയെല്ലാം സ്ഥാപിച്ചു; മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ സ്ഥാപിച്ചതെവിടെയാണ്; എത്ര പേരെ ടൂറിസ്റ്റ് ഗൈഡുകളാക്കുകയുണ്ടായി; 

(ഇ)മേല്പറഞ്ഞ ഏതെങ്കിലും പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ?

7764


വനം കയ്യേറ്റം 


ശ്രീ. എം. ഹംസ

(എ)വനം കയ്യേറ്റം, കടന്നുകയറ്റം, വേട്ടയാടല്‍ തുടങ്ങിയവ സംബന്ധിച്ച ധാരാളം പരാതികള്‍ വനംവകുപ്പില്‍ കെട്ടിക്കിടക്കുകയാണെന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന പരാതികളുടെ എണ്ണം വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പരാതികള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിനായി എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു; വിശദാംശം നല്‍കാമോ; 

(ഡി)ഓരോ ജില്ലയിലും എത്ര വനം കയ്യേറ്റക്കാരെ ഒഴിപ്പിച്ചു; എത്ര വനഭൂമി തിരിച്ചു പിടിച്ചു; വിശദാംശം ലഭ്യമാക്കാമോ?

7765


സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷത്തൈകള്‍ 


ശ്രീ.സി. ദിവാകരന്‍

സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി ഏതെല്ലാം ഫലവൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്; വിശദമാക്കുമോ; 

7766


കാലപ്പഴക്കം ചെന്ന വഴിയോരമരങ്ങള്‍ മുറിച്ച് പുതിയ വൃക്ഷതൈകള്‍ നടുന്നതിനുള്ള പദ്ധതി 


ശ്രീ. കെ.എം. ഷാജി

(എ)വഴിയോരങ്ങളില്‍ നില്‍ക്കുന്ന കാലപ്പഴക്കംചെന്ന മരങ്ങള്‍ വീണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; എത്ര പേര്‍ക്ക് അപകടം/പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട് എന്നറിയാമോ; എങ്കില്‍ വെളിപ്പെടുത്തുമോ; 

(ബി)കാലപ്പഴക്കംചെന്ന വഴിയോരമരങ്ങള്‍ യഥാസമയം മുറിച്ച് മാറ്റാത്തത് കാരണം ആള്‍നാശം കൂടാതെ വാഹന നാശം മുതലായ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം അപകടങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര സാന്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര; 

(സി)കാലപ്പഴക്കം ചെന്ന വഴിയോരമരങ്ങള്‍ മുറിച്ച് മാറ്റി പുതിയ വൃക്ഷതൈകള്‍ നടുന്നതിനുള്ള പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7767


നെല്ലിയാന്പതിയിലെ പാട്ടഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അനേ്വഷണം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, കെ. രാധാകൃഷ്ണന്
‍ ,, എം. ചന്ദ്രന്‍
 ,, എം. ഹംസ

(എ)നെല്ലിയാന്പതിയിലെ പാട്ടഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അനേ്വഷണം നടക്കുന്നതായി വനം വകുപ്പിന് അറിയാമോ; 

(ബി)സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ അരെല്ലാമാണ് എന്നും അറിയാമോ; ആവശ്യമായ ഫയലുകള്‍ വനം വകുപ്പ് സിബിഐ ക്ക് കൈമാറിയിട്ടുണ്ടോ; 

(സി)അനേ്വഷണത്തിന്‍റെ ഭാഗമായി സിബിഐ വകുപ്പിനോട് എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായിട്ടുണ്ട്; അവയെല്ലാം നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ?

7768


നെല്ലിയാന്പതിയിലെ വനഭൂമിയും തോട്ടങ്ങളും വീണ്ടെടുക്കാനുള്ള നടപടി 


ശ്രീ. എ. കെ. ബാലന്‍ 
,, വി. ചെന്താമരാക്ഷന്‍
 ശ്രീമതി. കെ. എസ്. സലീഖ 
ശ്രീ. കെ. വി. വിജയദാസ് 

(എ)പാട്ടക്കരാര്‍ ലംഘിച്ചതുള്‍പ്പെടെയുള്ള നെല്ലിയാന്പതിയിലെ വനഭൂമിയും തോട്ടങ്ങളും വീണ്ടെടുക്കാനുള്ള നടപടി ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(ബി)നെല്ലിയാന്പതിയില്‍ വനഭൂമിയോ തോട്ടങ്ങളോ അല്ലാതെ സ്വകാര്യ തോട്ടങ്ങളോ സ്വകാര്യഭൂമിയോ നിലവിലുണ്ടോ; 

(സി)1863 മുതല്‍ വിവിധ തീയതികളില്‍ നെല്ലിയാന്പതിയിലെ ഭൂമി പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തെളിവുകളും സൂപ്രീംകോടതി വിധികളും മറ്റ് രേഖകളും കൈവശമുണ്ടോ; 

(ഡി)പാട്ടത്തിനെടുത്ത വനഭൂമി കാലാവധി കഴിയുന്ന മുറയ്ക്ക് തിരിച്ചേല്‍പ്പിക്കാന്‍ പാട്ടത്തിനെടുത്തവര്‍ നിയമപരമായി ബാധ്യസ്ഥരാണോ; തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ആയത് തിരിച്ചുപിടിക്കാന്‍ ബാധ്യതയില്ലേ എന്നു വെളിപ്പെടുത്താമോ; 

(ഇ)എങ്കില്‍ തോട്ടങ്ങള്‍ സംബന്ധിച്ച കേസ്സുകളില്‍ സര്‍ക്കാര്‍ ഭാഗം തോറ്റുകൊണ്ടിരിക്കുന്നതായ ആക്ഷേപം എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ ?

7769


നെല്ലിയാന്പതിയിലെ സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളിലെ തൊഴില്‍ സംരക്ഷണം 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ) നെല്ലിയാന്പതിയിലെ ഏതെല്ലാം തോട്ടങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത് എന്ന് വിശദമാക്കുമോ;

(ബി)സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ; 

(സി)സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളില്‍ നിലവില്‍ എത്ര തൊഴിലാളികളാണ് ഉള്ളതെന്ന് വിശദമാക്കുമോ?

7770


നെല്ലിയാന്പതിയിലെ തോട്ടങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം 


ശ്രീ. വി.ചെന്താമരാക്ഷന്‍

(എ) നെല്ലിയാന്പതിയിലെ തോട്ടങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്തിയത് ഏത് വര്‍ഷമാണെന്ന് വിശദമാക്കുമോ; 

(ബി)ഏതെല്ലാം ഏസ്റ്റേറ്റുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയമാണ് നടത്തിയിട്ടുള്ളത് എന്ന് വിശദമാക്കുമോ; 

(സി)ഒരോ എസ്റ്റേറ്റും കൈവശംവെച്ച ഭൂമിയുടെ അളവ് സംബന്ധിച്ച വിശദമായ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശം നല്‍കുമോ; 

(ഡി)നെല്ലിയാന്പതിയില്‍ സമഗ്രമായ റവന്യൂ- ഫോറസ്റ്റ് സംയുക്ത സര്‍വ്വേ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ സംയൂക്ത സര്‍വ്വേ നടത്തി തോട്ടങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്താന്‍ നടപടി സ്വീകരിക്കുമോ?

7771


ഇടമലക്കുടി ആദിവാസി കോളനി ഏലഠ കൃഷി പദ്ധതി ക്രമക്കേടുകള്‍ 


ശ്രീ. കെ. അജിത്

(എ)ഇടമലക്കുടി ആദിവാസി കോളനികളില്‍ നടത്തിയ ഏലം കൃഷി പദ്ധതിയിലെ അഴിമതിക്ക് ഉത്തരവാദികളായ ഉദേ്യാഗസ്ഥര്‍ ആരെല്ലാമാണ്; വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഉദേ്യാഗസ്ഥര്‍ക്ക് മറ്റേതെങ്കിലും വകുപ്പില്‍ ഉയര്‍ന്ന ചുമതല നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(സി)ഇടമലക്കുടി ആദിവാസി കോളനി ഏലം കൃഷി പദ്ധതിയുടെ കേസ്, പോലീസ് വിജിലന്‍സ് വിഭാഗം അനേ്വഷിച്ചിട്ടുണ്ടോ; പ്രസ്തുത അനേ്വഷണത്തില്‍ കണ്ടെത്തിയ വിവരം എന്തെന്നും ഈ കേസ് വീണ്ടും വിജിലന്‍സ് വിഭാഗം അനേ്വഷിക്കണമെന്ന വനം വകുപ്പിന്‍റെ ശുപാര്‍ശ വിജിലന്‍സ് തിരിച്ചയച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ; 

(ഡി)സാന്പത്തിക അഴിമതി അനേ്വഷിച്ച് നടപടി സ്വീകരിക്കുവാനുള്ള അധികാരവും അതിനനുസരിച്ചുള്ള സംവിധാനവും വനം വകുപ്പിനുണ്ടോ എന്നും വ്യക്തമാക്കുമോ;

7772


ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വനംവകുപ്പ് ഉദേ്യാഗസ്ഥര്‍ 


ശ്രീ.കെ. അജിത്

(എ)വനം വകുപ്പില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ എത്ര ജീവനക്കാരാണ് ഉള്ളതെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ; 

(ബി)വനം വകുപ്പിലെ ജീവനക്കാര്‍ പ്രതികളായ ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസുകളുടെ വിവരവും ഇനിയും വിചാരണ ആരംഭിക്കാത്ത കേസുകളുടെ വിവരവും വ്യക്തമാക്കുമോ; 

(സി)വനം വകുപ്പിലെ ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദേ്യാഗസ്ഥരെ വിചാരണ ചെയ്യുന്നതിന് പ്രോസിക്യൂഷന്‍ സാങ്ഷന്‍ നല്‍കാത്തതായി ഉണ്ടോ എന്നും ഉണ്ടെങ്കില്‍ ആയതിന്‍റെ കാരണവും വ്യക്തമാക്കുമോ; 

(ഡി)കുറ്റവാളികളായ ഉദേ്യാഗസ്ഥരെ വിചാരണ ചെയ്യുന്നതിന് പ്രോസിക്യൂഷന്‍ സാങ്ഷന്‍ ആവശ്യമില്ലെന്ന സുപ്രീം കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതനുസരിച്ച് എന്തു നടപടികളാണ് വകുപ്പ് കൈക്കൊണ്ടിട്ടുള്ളതെന്നും ഇതനുസരിച്ച് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്നും വിശദമാക്കുമോ ?

7773


വനം വകുപ്പിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് സംഘടന രൂപീകരിക്കുന്നതിനുള്ള നടപടിക്രമം 


ശ്രീ.കെ. അജിത്

(എ)വനം വകുപ്പില്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന എത്ര സംഘടനകളാണ് നിലവിലുള്ളതെന്നും ഇതില്‍ ഏതൊക്കെ സംഘടനകള്‍ക്കാണ് സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ; 

(ബി)വനം വകുപ്പിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് സംഘടന രൂപീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)വനം വകുപ്പില്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ തസ്തികയിലുള്ള ജീവനക്കാര്‍ സര്‍വ്വീസ് സംഘടന രൂപീകരിക്കുന്നതിന് വനം വകുപ്പ് മേധാവി വഴി നല്‍കിയ അപേക്ഷയിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകാരത്തിനായി ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ ?

7774


ഫോറസ്റ്റ് റേഞ്ചര്‍ തസ്തിക 


ശ്രീ. പുരുഷന്‍ കടലുണ്ടി

(എ) സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഫോറസ്റ്റ് റേഞ്ചര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ട്;

(ബി)എത്ര ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്; 

(സി)ടി തസ്തികയ്ക്ക് അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെയാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്;

(ഡി)ശാരീരിക ക്ഷമത സംബന്ധിച്ച നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ഇ)എ-സ്റ്റാര്‍ ശാരീരിക ക്ഷമതാ നിലവാരം റേഞ്ചര്‍ തസ്തികക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(എഫ്)റേഞ്ചര്‍ തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് എ-സ്റ്റാര്‍ ശാരീരിക ക്ഷമത യോഗ്യതയായി കണക്കാക്കണമെന്ന് പി.എസ്.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ടോ?

7775


പറന്പിക്കുളത്തേക്കുള്ള റോഡു സൌകര്യം 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പറന്പിക്കുളത്തേക്ക് പോകുന്നതിന് കേരളത്തിലുടെ നിലവില്‍ റോഡ് സൌകര്യം ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)തമിഴ്നാടിന്‍റെ റോഡുകളെ ആശ്രയിച്ച് എത്ര കാലം പറന്പിക്കുളത്തേക്ക് പോകാന്‍ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)പറന്പിക്കുളം വനമേഖലയിലേയ്ക്ക് കേരളത്തിലൂടെ പോകുന്നതിന് ആവശ്യമായ റോഡ് സൌകര്യം ഉണ്ടാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

7776


കാസര്‍ഗോഡ് ജില്ലയില്‍ നിന്നും സാമൂഹ്യവനവത്കരണ പദ്ധതിക്ക് കൈമാറിയ ഭൂമി സംബന്ധിച്ച വിവരം 


ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

(എ) കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹ്യ വനവത്കരണ പ്രവര്‍ത്തിക്കായി കൊളാത്തൂര്‍ വില്ലേജിലെ ഞ.ട.ചീ.11/1 ബിയില്‍പ്പെട്ട 09.2069 ഹെക്ടര്‍ സ്ഥലം ഏ.ഛ.(ങട)ചീ.147/86/ഞഉ/ ഉത്തരവു പ്രകാരം സോഷ്യല്‍ ഫോറസ്ട്രിക്ക് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)മേല്‍സ്ഥലം സോഷ്യല്‍ ഫോറസ്ട്രിക്ക് കൈമാറി ഉത്തരവ് നല്‍കിയിട്ട് എത്ര വര്‍ഷമായി ;

(സി)പ്രസ്തുത സ്ഥലം സോഷ്യല്‍ ഫോറസ്ട്രി ഏറ്റെടൂത്ത് സാമൂഹ്യവനവത്ക്കരണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(ഡി)പ്രസ്തുത സ്ഥലം സോഷ്യല്‍ ഫോറസ്ട്രിക്ക് ആവശ്യമില്ലായെന്ന് അറിയിച്ച് റവന്യൂ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

7777


അതിരപ്പിള്ളി പ്രവേശന പാര്‍ക്കിംഗ് ഫീസ് 


ശ്രീ. ബി.ഡി. ദേവസ്സി

(എ)പ്രതിവര്‍ഷം 10 ലക്ഷത്തോളം ടൂറിസ്റ്റുകള്‍ സന്ദര്‍ശകരായി എത്തുന്ന അതിരപ്പിള്ളിയില്‍ ടൂറിസ്റ്റുകളില്‍നിന്നും പ്രവേശനഫീസായും, പാര്‍ക്കിംഗ് ഫീസായും എത്ര സംഖ്യയാണ് അതിരപ്പിള്ളി വനസംരരക്ഷണ സമിതി കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ പിരിച്ചെടുത്തിട്ടുള്ളത്; 

(ബി)ഇങ്ങനെ ശേഖരിക്കുന്ന തുകയില്‍ നിന്നും ടൂറിസ്റ്റുകളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; 

(സി) ഇതിനായി കൂടുതല്‍ തുക ചെലവഴിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7778


കല്പറ്റ മണ്ധലത്തിലെ വനം-റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന 


ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 19.06.2013-ല്‍ കൂടിയ യോഗ നടപടിപ്രകാരം കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ ഏതെല്ലാം സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട് എന്നതിന്‍റെ വില്ലേജ് തല വിശദാംശം ലഭ്യമാക്കുമോ : 

(ബി)പ്രസ്തുത യോഗ തീരുമാനപ്രകാരം റീ സര്‍വ്വെയില്‍ അധികം വന്ന വനഭൂമി റവന്യൂ ഭൂമിയാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ; 

(സി)പ്രസ്തുത യോഗതീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ? 

7779


വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം 


ശ്രീ.എം. ചന്ദ്രന്‍

വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് സ്വീകരിച്ചിട്ടുള്ളത് ?

7780


ഇ.എഫ്.എല്‍. നിയമത്തില്‍ ഭേദഗതി 


ശ്രീ. കെ. കെ. ജയചന്ദ്രന്‍
 ,, രാജു എബ്രഹാം 
,, ജെയിംസ് മാത്യൂ 
ശ്രീമതി. കെ.കെ. ലതിക 

(എ)എന്തെല്ലാം ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ഇ.എഫ്.എല്‍. നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികള്‍ എന്ന് വെളിപ്പെടുത്താമോ; ഇതിനായി എന്തെങ്കിലും പഠനം നടത്തുകയോ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് വാങ്ങുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ ഇ.എഫ്.എല്‍. നിയമത്തിന്‍ കീഴിലുണ്ടായിരുന്ന ഭൂമി എത്രയായിരുന്നു; ഇപ്പോഴത് എത്രയായി കുറഞ്ഞിട്ടുണ്ട്; ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി അത് എത്രയായി കുറയുമെന്നാണ് കണക്കാക്കുന്നത്; വിശദമാക്കുമോ; 

(സി)പ്രസ്തുത ആവശ്യത്തിലേക്ക് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്‍റെ തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നു; മിനിട്സ് ലഭ്യമാക്കുമോ?

7781


ഇ-വെയ്സ്റ്റ് ഡിസ്പോസല്‍ സംവിധാനം 


ശ്രീ.എം. പി. വിന്‍സെന്‍റ്
 ,, എ. പി. അബ്ദുളളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, പി. എ മാധവന്‍

(എ)ഇ-വേയ്സ്റ്റ് ഡിസ്പോസല്‍ നടത്തുന്നതിന് പരിസ്ഥിതി വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തുമോ;

(ബി)ഇ-വേയ്സ്റ്റ് റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നതിനുളള പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുമോ;

(സി)പാരിസ്ഥിതിക സംതുലനാവസ്ഥ തകര്‍ക്കുന്നതില്‍ ഇ-വേയ്സ്റ്റ് എന്തു പങ്കാണ് വഹിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

7782


പരിസ്ഥിതി-തീരസംരക്ഷണ നിയമം മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനം

 
ശ്രീ.എ.കെ. ബാലന്‍

(എ)പരിസ്ഥിതി-തീരസംരക്ഷണ നിയമം മറികടന്ന് ഫ്ളാറ്റും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത് സംബന്ധിച്ച് എത്ര പരാതികള്‍ പരിസ്ഥിതി വകുപ്പിന് ലഭിച്ചിട്ടുണ്ട്; 

(ബി)ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തികള്‍ സംബന്ധിച്ചാണ് പരാതി ലഭിച്ചത്; 

(സി)ഈ പരാതികളിന്മേല്‍ ഓരോ നിര്‍മ്മാണ പ്രവര്‍ത്തനത്തെയും സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; 

(ഡി)ഏതെല്ലാം പ്രവര്‍ത്തികള്‍ സംബന്ധിച്ച് വിജിലന്‍സ് അടക്കമുള്ള പുതിയ അനേ്വഷണത്തിന് തീരുമാനിച്ചിട്ടുണ്ടെന്നും ഏതെല്ലാം പ്രവര്‍ത്തികള്‍ നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉള്ള വിവരം നല്‍കുമോ?

7783


ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ 


ശ്രീ. പി. തിലോത്തമന്‍

(എ)"ആഗോളതാപനം-മരമാണ് മറുപടി' എന്ന സന്ദേശമുയര്‍ത്തി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവില്‍ നടപ്പിലാക്കിയ മരംനടല്‍ പദ്ധതി ഈ സര്‍ക്കാര്‍ തുടരുന്നുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ ഇതിന്‍റെ ഭാഗമായി എത്ര മരങ്ങള്‍ നട്ടുയെന്ന് വ്യക്തമാക്കുമോ; 

(സി)ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള വനം വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

7784


ആഗോളതാപനം 


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ആഗോളതാപനത്തിന്‍റെ ഫലമായി സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനങ്ങളും, പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുന്നത് കണക്കിലെടുത്ത് ഏതെങ്കിലും വിദഗ്ദ്ധ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഉണ്ടെങ്കില്‍ അവയുടെ കണ്ടെത്തലുകള്‍ എന്തൊക്കെയാണ് വിശദാംശം വ്യക്തമാക്കുമോ; 

(ബിആഗോളതാപനത്തിന്‍റെ ആഘാതം സംസ്ഥാനത്ത് അനുഭവപ്പെടുന്നത് ഗണ്യമായി കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?

7785


കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ഇ.എഫ്.എല്‍. കേസുകള്‍ 


ശ്രീമതി കെ.കെ. ലതിക

(എ)കുറ്റ്യാടി ഫോറസ്റ്റ് റേഞ്ചിന്‍റെ പരിധിയില്‍ ഇ.എഫ്.എല്‍. ഭൂമി സംബന്ധിച്ച് എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഓരോ കേസുകളും എടുക്കാനുണ്ടായ കാരണവും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും എന്തെന്ന് വിശദമാക്കുമോ?

7786


ദേശീയ ഗെയിംസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സഹായങ്ങള്‍ 


ശ്രീ. ജി. സുധാകരന്‍
 ,, സാജു പോള്‍
 ,, റ്റി.വി. രാജേഷ്
 ,, പുരുഷന്‍ കടലുണ്ടി 

(എ)ദേശീയ ഗെയിംസ് നടത്തിപ്പിന്‍റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച് വിശദമാക്കാമോ;

(ബി)ഗെയിംസ് നടത്തിപ്പിനു പ്രതീക്ഷിക്കുന്ന ബജറ്റ് തയ്യാക്കപ്പെട്ടത് എവിടെയാണ്; അന്തിമമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ; എന്തെല്ലാം നിലയില്‍ ഏതെല്ലാം വരവുകള്‍ പ്രതീക്ഷിക്കുന്നു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സഹായങ്ങള്‍ എത്രയാണ്?

7787


നാഷണല്‍ ഗെയിംസില്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ 


ശ്രീ. ബി. സത്യന്‍

(എ)നാഷണല്‍ ഗെയിംസിന്‍റെ ഭാഗമായി ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ ഏതെല്ലാം കായികയിനങ്ങളുടെ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ; 

(ബി)ഏതെല്ലാം തീയതികളിലാണ് ഇവിടെ മത്സരങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാക്കാമോ ?

7788


ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ശ്രദ്ധേയപ്രകടനം കാഴ്ചവച്ച മലയാളി താരങ്ങള്‍ക്കുള്ള സമ്മാന വിതരണം 


ശ്രീമതി പി. അയിഷാ പോറ്റി

(എ)ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ശ്രദ്ധേയപ്രകടനം കാഴ്ചവച്ച മലയാളി താരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാന തുകകള്‍ മുഴുവനും വിതരണം നടത്തിയിട്ടുണ്ടോ; 

(ബി)പ്രസ്തുത ഇനത്തില്‍ കുടിശിക ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങളും ആര്‍ക്കൊക്കെ എത്ര തുകയാണ് നല്‍കാനുള്ളതെന്നും വെളിപ്പെടുത്തുമോ?

7789


ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് 


ശ്രീമതി കെ.കെ. ലതിക

(എ)കേരളീയനും പ്രശസ്ത ഇന്ത്യന്‍ വോളിബോള്‍ താരവുമായ ശ്രീ. ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് ലഭിക്കാതെവന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(ബി)ശ്രീ. ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് ഉള്‍പ്പെടെ അര്‍ഹതയുള്ള അംഗീകാരങ്ങള്‍ ലഭിക്കുന്നതിന് ശുപാര്‍ശ ചെയ്യുമോ ?

7790


ജിംനാസ്റ്റിക് താരങ്ങള്‍ക്ക് സ്പോര്‍ട്സ് ക്വാട്ട പ്രവേശനം 


ശ്രീ. എ. പ്രദീപ്കുമാര്‍

(എ)സംസ്ഥാനത്തെ സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ നടപടിമൂലം ജിംനാസ്റ്റിക് താരങ്ങള്‍ക്ക് പ്ലസ് വണ്‍, ഡിഗ്രി പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കും സ്പോര്‍ട്സ് ക്വാട്ട പ്രവേശനവും നിഷേധിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)1985 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതായ സ്റ്റേറ്റ് ജിംനാസ്റ്റിക് അസോസിയേഷന്‍ സംസ്ഥാന ചാന്പ്യന്‍ഷിപ്പുകള്‍ നടത്തി അതില്‍ വിജയിച്ച കുട്ടികള്‍ക്ക് സ്പോര്‍ട്സ് ക്വാട്ട ആനുകൂല്യം നല്‍കുന്ന ആവശ്യവുമായി സ്പോര്‍ട്സ് കൌണ്‍സിലിനെ സമീപിച്ചിരുന്നുവോ ; സ്പോര്‍ട്സ് കൌണ്‍സില്‍ എടുത്ത നിലപാട് വെളിപ്പെടുത്തുമോ ; 

(സി)അസോസിയേഷനുകളില്‍ തര്‍ക്കങ്ങളുണ്ടാകുന്പോള്‍ കായികതാരങ്ങളുടെ ഭാവിയെ അത് ബാധിക്കരുതെന്ന തീരുമാനം ഉണ്ടായിരുന്നുവോ ; എങ്കില്‍ അത് മാനിക്കാതിരുന്നതെന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ?

7791


മാവേലിക്കരയില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മാണം 


ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കരയില്‍ സ്റ്റേഡിയം ഇല്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്റ്റേഡിയത്തിനാവശ്യമായ സ്ഥലം എറ്റെടുത്ത് നല്കിയാല്‍ സ്റ്റേഡിയത്തിനുള്ള തുക അനുവദിക്കുമോ;

(സി)മള്‍ട്ടിപ്ലക്സ് സ്റ്റേഡിയം ആരംഭിക്കുന്നതിനുള്ള നിബന്ധനകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

7792


ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം നവീകരിക്കാന്‍ നടപടി 


ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന്‍റെ നവീകരണ പദ്ധതി പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; 

(ബി)സ്റ്റേഡിയത്തിന്‍റെ നവീകരണത്തിനായി സ്പോര്‍ട്സ് കൌണ്‍സില്‍ എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ;

(സി)സ്റ്റേഡിയം സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്കായി പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ? 

7793


സിനിമാ പ്രതിസന്ധി 


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി. റ്റി. ബല്‍റാം
 ,, സണ്ണി ജോസഫ്
 ,, കെ. മുരളീധരന്‍

(എ)സിനിമാ പ്രതിസന്ധി പരിഹരിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ബി)സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികള്‍ ഏതെല്ലാമെന്നും അവയ്ക്കുള്ള പരിഹാരം കാണാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(സി)ഇതിനായുള്ള നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

7794


ആധുനിക തിയേറ്റര്‍ സമുച്ചയ നിര്‍മ്മാണം

 
ശ്രീ. ഹൈബി ഈഡന്‍ 
'' അന്‍വര്‍ സാദത്ത്
 '' പി.സി. വിഷ്ണുനാഥ്
 '' വി.ഡി. സതീശന്‍

(എ)ചെറുതും വലുതുമായി ആധുനിക തിയേറ്റര്‍ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് കെ.എസ്.എഫ്.ഡി.സി പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്; വിശദാക്കുമോ;

(സി)ആരുടെയെല്ലാം പങ്കാളിത്തത്തിലാണ് ഇതിന്‍റെ പ്രവ്യത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

7795


ചലച്ചിത്ര അവാര്‍ഡും വിവാദങ്ങളും 


ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)2013-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണവും അത് സംബന്ധിച്ച വിവാദങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സിനിമ കാണാതെയാണ് ജൂറി അവാര്‍ഡ് പ്രഖ്യാപനം നടത്തിയതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; 

(ഡി)അടുത്ത വര്‍ഷം മുതല്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ മേന്മ പരിശോധിക്കുന്നതിനും ഓരോ ചിത്രത്തേക്കുറിച്ചും ജൂറിയുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനും സുതാര്യമായ മൂല്യനിര്‍ണ്ണയ രീതികള്‍ സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിനും നടപടി സ്വീകരിക്കുമോ? 

7796


പന്തല്‍ സൌണ്ട് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സാംസ്കാരിക പ്രവര്‍ത്തകക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി 


ശ്രീ. സി. കൃഷ്ണന്‍

(എ)കേരളത്തിലെ പന്തല്‍, സൌണ്ട് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സാംസ്ക്കാരിക പ്രവര്‍ത്തക ക്ഷേമനിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവര്‍ക്ക് ഈ ആനുകൂല്യം എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമാക്കാമോ?

7797


കെ.എസ്.ആര്‍.ടി.സി. യുടെ സാന്പത്തിക തകര്‍ച്ച പരിഹരിക്കാന്‍ നടപടി 


ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)കെ.എസ്.ആര്‍.ടി.സി. നേരിടുന്ന സന്പത്തിക തകര്‍ച്ച പരിഹരിക്കാന്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം വിധത്തിലാണ് എന്നുള്ള വിശദവിവരം നല്‍കാമോ; പുതുതായി പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുന്പോഴും അതിലൂടെ ഉണ്ടായേക്കാവുന്ന വരുമാന ചോര്‍ച്ച തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കുമോ; 

(സി)ചെലവ് ചുരുക്കാനും കുറ്റമറ്റ രീതിയിലുള്ള ടെണ്ടറിംഗ്, പര്‍ച്ചേസ്, പരസ്യം നല്‍കല്‍ തുടങ്ങിയ ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും നടപടി സ്വീകരിക്കുമോ?

7798


കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനുകളിലെ വ്യാപാര സമുച്ചയം 


ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
 '' പി. സി. വിഷ്ണുനാഥ് 
'' ഡൊമിനിക് പ്രസന്‍റേഷന്‍
 '' വി. ഡി. സതീശന്‍

(എ)പ്രധാന കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റേഷനുകളില്‍ വ്യാപാര സമുച്ചയം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതി എത്രമാത്രം സഹായകരമാകുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ; 

(ഡി)എല്ലാ ബസ്സ് സ്റ്റേഷനുകളിലും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

7799


കേന്ദ്ര ആസൂത്രണ ബോര്‍ഡിന്‍റെ ശുപാര്‍ശകള്‍ 


ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി 

(എ)കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കാനായി കേന്ദ്ര ആസൂത്രണബോര്‍ഡ് നിയോഗിച്ച സബ്കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)കേന്ദ്ര ആസൂത്രണബോര്‍ഡ് നിയോഗിച്ച സബ്കമ്മിറ്റി ശുപാര്‍ശകള്‍ എന്തെല്ലാമാണെന്നു വെളിപ്പെടുത്താമോ; 

(സി)ഈ ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ; 

(ഡി)കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കുന്ന ഡീസല്‍, ബസ്സ്ഷാസി, സ്പെയര്‍പാര്‍ട്സ്, ടയര്‍ എന്നിവയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന എക്സൈസ്, വില്‍പന നികുതികള്‍ ഒഴിവാക്കുകയോ നാമമാത്രമാക്കുകയോ വേണമെന്ന പ്ലാനിംഗ് കമ്മീഷന്‍റെ ശുപാര്‍ശകള്‍ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?

7800


കേരള അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 


ശ്രീ.എന്‍.എ. നെല്ലിക്കുന്ന്

(എ)കേരള അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന പുതിയ ഒരു കന്പനി കെ.എസ്.ആര്‍.ടി.സി യ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദവിവരങ്ങള്‍ നല്‍കാമോ; 

(ബി)പ്രസ്തുത കന്പനി രൂപീകരിച്ചതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; 

(സി)ഇതിന്‍റെ പ്രാരംഭ നടപടികള്‍ ഏതുവരെയായി എന്ന് അറിയിക്കുമോ; 

(ഡി)നിലവില്‍ ജന്‍റം ബസ്സുകള്‍ ലാഭത്തിലാണോ സര്‍വ്വീസുകള്‍ നടത്തിവരുന്നത്; ഇല്ലെങ്കില്‍ വിശദവിവരം നല്‍കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.