UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7601

പയ്യന്നൂര്‍ സബ് കോടതിയില്‍ പാര്‍ട്ട്-ടൈം സ്വീപ്പറുടെ അധിക തസ്തിക 

ശ്രീ. സി. കൃഷ്ണന്‍ 

(എ)2010-ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയ പയ്യന്നൂര്‍ സബ് കോടതിയില്‍ പാര്‍ട്ട്-ടൈം സ്വീപ്പറുടെ അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രെപ്പോസല്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത പ്രൊപ്പോസല്‍ പരിശോധിച്ച് തസ്തിക സൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

T7602

ഗ്രാമീണ കോടതികള്‍ 

ശ്രീ. എം. എ. ബേബി
 '' ആര്‍. രാജേഷ്
 ഡോ. കെ. ടി. ജലീല്‍
 ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)സാധാരണക്കാരായ ജനങ്ങള്‍ക്ക് എത്രയും പെട്ടന്ന് നീതി ലഭ്യമാക്കാന്‍ വിഭാവനം ചെയ്ത ഗ്രാമീണ കോടതികള്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഗ്രാമീണകോടതികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസഹായം ലഭിക്കന്നതിന് സാദ്ധ്യതയുണ്ടോയെന്നു വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് ഗ്രാമീണകോടതികള്‍ സ്ഥാപിക്കുന്നത് നിലവില്‍ കെട്ടിക്കിടക്കുന്ന കേസ്സുകളുടെ ബാഹുല്യം കുറയ്ക്കുന്നതിന് സഹായകമാകുമോയെന്ന് വ്യക്തമാക്കുമോ; 

(ഡി)കോടതികളുടെ സേവനം താഴെത്തട്ടില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ഗ്രാമീണ കോടതികള്‍ സ്ഥാപിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ?

T7603

കാസര്‍ഗോഡ് ജില്ലയില്‍ കോടതികള്‍ അനുവദിക്കാന്‍ നടപടി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി കോടതികള്‍ അനുവദിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി) എങ്കില്‍ മുന്‍ഗണനാക്രമവും എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ?

7604

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിന് പ്രതേ്യക കോടതികള്‍ 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിന് പ്രതേ്യക കോടതികള്‍ എവിടെയെല്ലാം ആരംഭിച്ചുവെന്നു വെളിപ്പെടുത്തുമോ ; 

(ബി)കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ അപ്രകാരമൊരു കോടതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ; 

(സി)കൊയിലാണ്ടി കോടതി ഇതിനായി പരിഗണിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ ?

7605

കെട്ടിക്കിടക്കുന്ന കേസ്സുകള്‍ തീര്‍പ്പാക്കാന്‍ നടപടി 

ശ്രീ. ഇ. പി. ജയരാജന്
‍ ,, എ. പ്രദീപ്കുമാര്
‍ ഡോ. കെ. ടി. ജലീല്
‍ ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

(എ) സംസ്ഥാനത്തെ വിവിധ കോടതികളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ എത്രയെണ്ണമുണ്ടെന്ന് അറിയിക്കുമോ; 

(ബി)സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഇത്തരം കേസുകള്‍ തീര്‍പ്പാക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ? 

T7606

സിവില്‍ കോടതികളില്‍ കെട്ടികിടക്കുന്ന കേസുകള്‍ 

ശ്രീ. എം.പി. വിന്‍സെന്‍റ്

(എ)സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസ്സുകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ബി)കേസ്സുകളിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)കോടതിച്ചെലവുകള്‍, വക്കീല്‍ ഫീസ് എന്നിവ സംബന്ധിച്ച ഒരു ഏകീകൃത നിയമം കൊണ്ടുവരുമോയെന്ന് വ്യക്തമാക്കുമോ? 

T7607

നെടുമങ്ങാട് മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ 

ശ്രീ. പാലോട് രവി

(എ)നെടുമങ്ങാട് കേന്ദ്രമായി പുതുതായി മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ തുടങ്ങുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)നെടുമങ്ങാട് എം.എ.സി.ടി. തുടങ്ങുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എത്ര തസ്തികകള്‍ വേണമെന്നാണ് നിര്‍ദ്ദേശമുള്ളത്;

(ഡി)ആവശ്യമായ തസ്തികകള്‍ അനുവദിച്ച് നെടുമങ്ങാട് എം.എ.സി.ടി. തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?

7608

കെ.എസ്.സി.എസ്.റ്റി.ഇ. പദ്ധതി 

ശ്രീ. കെ. മുരളീധരന്
‍ ,, കെ. ശിവദാസന്‍ നായര്
‍ ,, പാലോട് രവി
 ,, ലൂഡി ലൂയിസ് 

(എ)പട്ടികവിഭാഗങ്ങളില്‍പ്പെടുന്ന ശാസ്ത്രാദ്ധ്യാപകര്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കുമായി കെ.എസ്.സി.എസ്.റ്റി.ഇ. പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)പ്രസ്തുത പദ്ധതിക്ക് എത്ര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?

7609

ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്ന് തസ്തികമാറ്റം വഴി അസിസ്റ്റന്‍റായി നിയമനം ലഭിച്ചവര്‍ 

 ശ്രീ. ജോസഫ് വാഴക്കന്‍

സെക്രട്ടേറിയറ്റിലെ അസിസ്റ്റന്‍റ് എന്‍ട്രി കേഡര്‍ തസ്തികയില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്ന് തസ്തികമാറ്റം വഴി അസിസ്റ്റന്‍റായി എത്ര പേര്‍ ജോലി ചെയ്യുന്നു എന്ന് വ്യക്തമാക്കുമോ; അവരുടെ പേരുവിവരവും അവര്‍ക്ക് തസ്തികമാറ്റം വഴി നിയമനം നല്‍കിയ ഉത്തരവിന്‍റെ വിശദാംശവും അറിയിക്കുമോ?

7610

ജീവനക്കാര്‍ക്ക് മാതൃവകുപ്പിലേക്ക് പുനര്‍നിയമനം 

ശ്രീ. തോമസ് ഉണ്ണിയാടന്‍

(എ)കെ.എസ്. & എസ്.എസ്.ആര്‍. റൂള്‍ 8 പ്രകാരം ജീവനക്കാര്‍ക്ക് ലഭിക്കേണ്ട പേരന്‍റ് ഡിപ്പാര്‍ട്ടുമെന്‍റിലെ പുനര്‍ നിയമനം താമസിപ്പിക്കുന്നതും അനാവശ്യമായ കോടതി വ്യവഹാരങ്ങളിലേക്ക് എത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എല്ലാ വകുപ്പുമേധാവികള്‍ക്കും ഇതുസംബന്ധിച്ച പുതിയ സ്പഷ്ടീകരണ ഉത്തരവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)കെ.എസ്. & എസ്.എസ്.ആര്‍. റൂള്‍ 8 പ്രകാരം പേരന്‍റ് ഡിപ്പാര്‍ട്ടുമെന്‍റില്‍ തിരികെവരുന്നതിന് ഒരു ജീവനക്കാരന്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; ആയതിന്‍റെ വിശദാംശം വ്യക്തമാക്കുമോ; 

(സി)കെ.എസ്. & എസ്.എസ്.ആര്‍. റൂള്‍ 8 പ്രകാരമുള്ള ഒരപേക്ഷ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് വകുപ്പുമേധാവിയുടെ വിവേചനാധികാരപ്രകാരമാണോ; ആണെങ്കില്‍ എങ്ങനെയെന്ന് വ്യക്തമാക്കുമോ; 

(ഡി)അല്ലെങ്കില്‍ ഇത്തരം കേസുകളില്‍ ബോധപൂര്‍വ്വം കുറ്റകരമായ കാലതാമസം വരുത്തുന്ന വകുപ്പുമേധാവികള്‍ക്കെതിരെ എന്തെല്ലാം നിയമനടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമെന്നറിയിക്കുമോ; 

(ഇ)കെ.എസ്. & എസ്.എസ്.ആര്‍. റൂള്‍ 8 അനുസരിച്ച് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള സുപ്രധാന ഉത്തരവുകളുടെ/സര്‍ക്കുലറുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 

(എഫ്)കെ.എസ്. & എസ്.എസ്.ആര്‍. റൂള്‍ 8 സംബന്ധിച്ച് ബഹു. ഹൈക്കോടതിയും ബഹു. സുപ്രീം കോടതിയും നടത്തിയിട്ടുള്ള സുപ്രധാന വിധികളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 

(ജി)ജീവനക്കാര്‍ നീതിനിഷേധത്തിനെതിരെ നിരന്തരം കേസ്സുകള്‍ക്ക് പോകേണ്ടിവരുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; ഇത്തരം കേസ്സുകളില്‍ അനാവശ്യമായി ജീവനക്കാരെ പീഡിപ്പിക്കുന്നത് തടയുവാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു പ്രതേ്യക അവലോകന സമിതിയെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(എച്ച്)കെ.എസ്. & എസ്.എസ്.ആര്‍. റൂള്‍ 8 പ്രകാരം പേരന്‍റ് ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് തിരികെ വരുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ എത്രയെന്ന് വ്യക്തമാക്കുമോ ?

7611

ആശ്രിത നിയമനം ഊര്‍ജ്ജിതമാക്കാന്‍ നടപടി 

ശ്രീ. സി.പി. മുഹമ്മദ്
 ,, സണ്ണി ജോസഫ്
 ,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, എ.പി. അബ്ദുള്ളക്കുട്ടി 

(എ)ആശ്രിത നിയമനം ഊര്‍ജ്ജിതമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കാമോ; 

(ബി)ഇതിനായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

7612

പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷന്‍ 

ശ്രീ.പി. തിലോത്തമന്‍

(എ)പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെന്‍ഷനില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത പെന്‍ഷനോടൊപ്പം എത്ര ശതമാനം ഡി.എ. ആണ് നല്‍കിവരുന്നത് എന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത ഡി.എ. അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നാണെന്ന് അറിയിക്കുമോ; 

(ഡി)വിലക്കയറ്റം ഇത്രയേറെ രൂക്ഷമായിട്ടും ജീവിതചെലവുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടും പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷനും ഡി.എ. യും വര്‍ദ്ധിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുത പെന്‍ഷനും ഡി.എ. യും വര്‍ദ്ധിപ്പിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

7613

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 

ശ്രീ. റ്റി. വി. രാജേഷ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം ലഭ്യമാക്കുന്നതിന് എന്തൊക്കെ മാനദണ്ധങ്ങളാണ് നിലവിലുള്ളത്; വരുമാന പരിധി എത്രയാണ്; വിശദാംശം നല്‍കുമോ ?

7614

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച ധനസഹായം 

ശ്രീ.ഇ. ചന്ദ്രശേഖരന്‍

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എം.എല്‍.എ യുടെ ശുപാര്‍ശ പ്രകാരം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ആകെ എത്ര രൂപ, എത്ര പേര്‍ക്ക് അനുവദിച്ചുവെന്ന് വിശദമാക്കുമോ; 

(ബി)അനുവദിച്ച സഹായത്തില്‍ ഇനിയും എത്രപേര്‍ക്ക് തുക ലഭിക്കുവാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത തുക എന്ന് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കുമോ ?

7615

കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം 

ശ്രീമതി ഗീതാ ഗോപി

(എ)നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ എം.എല്‍.എ. മാരുടെ കവറിംഗ് ലെറ്ററോടുകൂടി നല്‍കുന്ന ചികിത്സാ സഹായ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി സാന്പത്തിക സഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ച് അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള അത്യാസന്ന നിലയിലുള്ള രോഗികളുടെ അപേക്ഷകള്‍ തീര്‍പ്പാക്കി ധനസഹായം അനുവദിക്കുന്നതിന് പ്രതേ്യക സെല്‍ രൂപീകരിക്കുമോ ?

7616

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാക്കേജ് 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നോയെന്ന് അറിയിക്കുമോ ; 

(ബി)പ്രസ്തുത പാക്കേജ് നടപ്പിലാക്കുന്നതിലെ പുരോഗതി വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

T7617

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ നടപടി 

ശ്രീ. ഇ. പി. ജയരാജന്
‍ ,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
 ,, സി. കൃഷ്ണന്
‍ ,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 

(എ)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ദുരിതബാധിതരുടെ ക്ഷേമത്തിനായി ഒരു ശ്രമവും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും സാന്പത്തികസഹായമുള്‍പ്പെടെയുള്ളവ യഥാസമയം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; 

(സി)ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ഡി)പുനരധിവാസ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് എടുത്ത് തീരുമാനങ്ങള്‍ അറിയിക്കുമോ?

7618

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ നബാര്‍ഡ് പാക്കേജ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ നബാര്‍ഡ് പാക്കേജില്‍ എന്തു തുകയാണ് അനുവദിക്കപ്പെട്ടത്; 

(ബി)പ്രസ്തുത പാക്കേജിലെ എത്ര പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്;

(സി)ഇനി സാങ്കേതികാനുമതി നല്‍കാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണ്; കാലതാമസം വരാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കുമോ? 

7619

എന്‍ഡോസള്‍ഫാന്‍ പാക്കേജ് 

ശ്രീ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നാളിതുവരെയായി എത്ര കോടി രൂപയുടെ സഹായങ്ങളും പദ്ധതികളും നല്‍കിയിട്ടുണ്ട്; ഇതിനായി ഇതുവരെ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

7620

തീരേദശ പരിപാലന പദ്ധതിമുഖേനയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
‍ '' അന്‍വര്‍ സാദത്ത്
 '' ആര്‍. സെല്‍വരാജ്
 '' ഹൈബി ഈഡന്‍

(എ)സംസ്ഥാനത്ത് തീരദേശ പരിപാലന പദ്ധതി നടപ്പാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം ധനസഹായമാണ് പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)പദ്ധതി നടപ്പാക്കുന്പോള്‍ ഉണ്ടാകുന്ന തീരദേശ നിയന്ത്രണങ്ങള്‍ മൂലം ബന്ധപ്പെട്ടവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

7621

നദീജല സംയോജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ നിലപാട് 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)കേന്ദ്ര സര്‍ക്കാര്‍ നദീജലസംയോജന പദ്ധതി നടപ്പാക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്‍റെ നിലപാട് എന്തായിരിക്കണം എന്ന് തീരുമാനിച്ചിട്ടുണ്ടോ; 

(ബി)ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

7622

കാവേരി നദീജല നിയന്ത്രണ സമിതി, കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് എന്നിവയുടെ രൂപീകരണം 

 ശ്രീ. രാജു എബ്രഹാം

(എ) തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച 3.6.2014-ലെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള കാവേരി നദീജല നിയന്ത്രണ സമിതി, കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് എന്നിവയുടെ രൂപീകരണം സംബന്ധിച്ച വിഷയങ്ങളില്‍ എന്തെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച നിലപാട് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(ബി) പ്രസ്തുത നിവേദനത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താനുള്ള സുപ്രീം കോടതിയുടെ 7.5.2014-ലെ ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച മേല്‍നോട്ട സമിതിയില്‍ കേന്ദ്ര ജലകമ്മീഷനില്‍ നിന്നുള്ള അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന ആവശ്യം സംബന്ധിച്ചുള്ള അഭിപ്രായമെന്താണ്; പ്രസ്തുത നിലപാട് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അറിയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ; 

(സി) നെയ്യാര്‍ ഡാമിലെ വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ചിട്ടുണ്ടോ; സംസ്ഥാനത്തുകൂടെ മാത്രമൊഴുകുന്ന നെയ്യാറിലെ വെള്ളം വിട്ടുനല്‍കണമെന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ള നിലപാടുകള്‍ എന്തൊക്കെയാണ്; ഇതു സംബന്ധിച്ച് സംസ്ഥാനം എടുത്തിട്ടുള്ള നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

7623

പന്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി 

ശ്രീ. രാജു എബ്രഹാം 

(എ) തമിഴ്നാട് മുഖ്യമന്ത്രി 3.6.2014-ല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്ന പന്പ, അച്ചന്‍ കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് എന്താണ്; പ്രസ്തുത നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)നദീസംയോജനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഉണ്ടായിരുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ എന്ത് ഉത്തരവാണ് സുപ്രീം കോടതി നല്‍കിയിട്ടുള്ളത്; പ്രസ്തുത കേസില്‍ സംസ്ഥാനം കക്ഷി ചേര്‍ന്നിരുന്നോ; പ്രസ്തുത കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)നദീസംയോജനം നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവു പ്രകാരം കേന്ദ്ര ജലവിഭവ മന്ത്രാലയം പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത കമ്മിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയാണ്; കമ്മിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ നിലപാട് എന്താണ്; പ്രസ്തുത കമ്മിറ്റിയെ സംസ്ഥാനം അംഗീകരിക്കുന്നുണ്ടോ; 

(ഡി)അന്തര്‍സംസ്ഥാന നദികള്‍ ദേശസാല്‍ക്കരിക്കണമെന്ന നിവേദനത്തിലെ തമിഴ്നാടിന്‍റെ ആവശ്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് എന്താണ്; ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)അച്ചന്‍കോവില്‍-പന്പ-വൈപ്പാര്‍ നദീസംയോജനം സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുന്നതിന് ഹര്‍ജി നല്‍കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

7624

ഖനന നിയന്ത്രണം 

ശ്രീ.എന്‍.എ. നെല്ലിക്കുന്ന്
 ,, പി. ഉബൈദുള്ള
 ,, വി.എം. ഉമ്മര്‍ മാസ്റ്റര്
‍ ,, അബ്ദുറഹിമാന്‍ രണ്ടത്താണി 

(എ)പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ മണല്‍, പാറ എന്നിവയുടെ ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍ നിര്‍മ്മാണ മേഖലയ്ക്ക് അസംസ്കൃത വസ്തുക്കള്‍ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയി ല്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് വികസന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളെതന്ന് വ്യക്തമാക്കുമോ; 

(സി)നിര്‍മ്മാണമേഖലയ്ക്ക് ഉപയുക്തമായ മറ്റ് അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനു പഠനമെന്തെങ്കിലും നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ ?

7625

പി.എസ്.സിയുടെ പുതിയ വെബ്സൈറ്റ് 

ശ്രീ. ആര്‍. സെല്‍വരാജ്
 ,, പി. എ. മാധവന്
‍ ,, ഹൈബി ഈഡന്‍
 ,, സി. പി. മുഹമ്മദ് 

(എ)പി.എസ്.സിയുടെ പുതിയ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പുതിയ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമാകുന്നതുവരെ പഴയ സൈറ്റിന്‍റെ പ്രവര്‍ത്തനം തുടരുമോ; വിശദമാക്കുമോ; 

(ഡി)പുതിയ വെബ്സൈറ്റിനെ സംബന്ധിച്ചുള്ള അവബോധം ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ? 

7626

ഒഴിവുകള്‍ കൃത്യമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി 

ശ്രീ. എ.റ്റി. ജോര്‍ജ്
 ,, ബെന്നി ബെഹനാന്
‍ ,, സണ്ണി ജോസഫ്
 ,, എം.പി. വിന്‍സെന്‍റ് 

(എ)സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകള്‍ കൃത്യമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി പ്രത്യേക സോഫ്റ്റ്വെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)ഒഴിവുകള്‍ ഇ-മെയില്‍ വഴി പി.എസ്.സി.യെ അറിയിക്കുവാനും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

7627

പി.എസ്.സി.റാങ്ക്ലിസ്റ്റുകള്‍ വൈകാതിരിക്കാന്‍ നടപടി 

ശ്രീ. എ. എ. അസീസ്
 '' കോവൂര്‍ കുഞ്ഞുമോന്‍

(എ)ആധുനിക സാങ്കേതിക വിദ്യകളും അഭ്യസ്ത വിദ്യരായ ജീവനക്കാരും ഉണ്ടായിരിക്കെ പി.എസ്.സി. പല തസ്തികകളുടെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ; 

(ബി)പരീക്ഷ നടത്തി ആറ് മാസം കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്ത റാങ്ക് ലിസ്റ്റുകളുടെ വിവരം അറിയിക്കുമോ?

7628

ഒറ്റത്തവണ പി.എസ്.സി. രജിസ്ട്രേഷന്‍-ഫോട്ടോയില്‍ ജനനതീയതിയും പേരും ഒഴിവാക്കുന്നതിന് നടപടി 

ശ്രീ. എ. എ. അസീസ്
 '' കോവൂര്‍ കുഞ്ഞുമോന്‍

(എ)പി.എസ്.സി. യുടെ ഒറ്റത്തവണ രജിസ്ട്രേഷനില്‍ ഫോട്ടോയില്‍ പേരും ജനനതീയതിയും ഇല്ലാത്തത് മൂലം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഫോട്ടോയില്‍ പേരും ജനനതീയതിയും വേണമെന്നതിന്‍റെ ആവശ്യകത വ്യക്തമാക്കുമോ;

(സി)പ്രസ്തുത നിബന്ധന ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7629

പി.എസ്.സി യിലെ പരിഷ്കാരങ്ങള്‍ 

ശ്രീ. റ്റി. വി. രാജേഷ്

പി.എസ്.സി പരീക്ഷാനടപടികള്‍ മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും എന്തൊക്കെ പരിഷ്കാരങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് എത്രത്തോളം ഗുണം ചെയ്യും; വിശദാംശം നല്‍കുമോ?

7630

പി.എസ്.സി. യില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ വെരിഫിക്കേഷന്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)തിരുവനന്തപുരം ജില്ല ഒഴികെയുള്ള പി.എസ്.സി ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ കുറവാണ് ഇതിന് കാരണമെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവരുടെ വെരിഫിക്കേഷന്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിന് പി.എസ്.സി.യില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത് പരിഗണിക്കുമോ?

7631

പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് പരിശീലനത്തിന് നടപടി 

ശ്രീ. തോമസ് ഉണ്ണിയാടന്‍

(എ)സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍് ബോധപൂര്‍വ്വം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ബി)പി.എസ്.സി അഡഡ്വൈസ് ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും കുറഞ്ഞത് രണ്ടുമാസത്തെയെങ്കിലും ട്രെയിനിംഗ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ; 

(സി)ഇങ്ങനെ പരിശീലനം നല്‍കാന്‍ രണ്ട് ജില്ലയ്ക്ക് ഒന്ന് എന്ന ക്രമത്തില്‍ ഏഴ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

7632

കന്പനി ബോര്‍ഡ്/കോര്‍പ്പറേഷറേഷനിലേയ്ക്കുള്ള അസിസ്റ്റന്‍റ് നിയമനം 

ശ്രീ. കെ. എം. ഷാജി

(എ)പ്രധാനപ്പെട്ട എല്ലാ തസ്തികകളിലേക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുവാന്‍ പി.എസ്.സി.യോട് ശുപാര്‍ശ ചെയ്തിട്ടും വിവിധ കന്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലേക്കുള്ള അസിസ്റ്റന്‍റ് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത റാങ്ക് ലിസ്റ്റ് എത്രയുംപെട്ടെന്ന് പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

7633

എല്‍.ഡി.സി. നിയമനം 

ശ്രീ. കെ. എം. ഷാജി

(എ) പി.എസ്.സി.യില്‍ ഇപ്പോള്‍ നിലവിലുള്ള ജില്ലാതല എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക്ലിസ്റ്റുകളില്‍ നിന്ന് നാമമാത്രമായ നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) 2015 മാര്‍ച്ചില്‍ അവസാനിക്കുന്ന എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക്ലിസ്റ്റുകളില്‍ നിന്ന് ന്യായമായ നിയമനങ്ങള്‍ നടക്കാത്ത പക്ഷം ലിസ്റ്റിന്‍റെ കാലാവധി നീട്ടിനല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി) എല്‍.ഡി.ക്ലാര്‍ക്ക് തസ്തികകളിലേക്ക് എല്ലാ വകുപ്പുകളും സമയബന്ധിതമായി ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?

7634

ഡ്രൈവര്‍ തസ്തികയിലെ നിയമനം 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്-കക (എല്‍.ഡി.വി) തസ്തികകളുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത്; പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് ഇതുവരെ നിയമനം നല്‍കി; ലിസ്റ്റിന്‍റെ കാലാവധി എന്നുവരെയാണ്; വിശദമാക്കുമോ; 

(ബി)ആലപ്പുഴ ജില്ലയില്‍ വിവധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്-കക (എല്‍.ഡി.വി) തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; 

(സി)ആലപ്പുഴ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എത്ര പേര്‍ ഡ്രൈവര്‍ തസ്തികയില്‍ താല്ക്കാലികമായി ജോലി ചെയ്യുന്നു; വ്യക്തമാക്കുമോ? 

7635

സ്കൂളുകളില്‍ എല്‍.പി. വിഭാഗത്തില്‍ അദ്ധ്യാപകരെ നിയമിയ്ക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത 

ശ്രീ. ബി.സത്യന്‍

ഗവണ്‍മെന്‍റ് എയ്ഡഡ് സ്കൂളുകളില്‍ എല്‍.പി വിഭാഗം അദ്ധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നോട്ടിഫിക്കേഷനില്‍ നിശ്ചയിച്ചിരിയ്ക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

7636

എല്‍.പി.എസ്/യു.പി.എസ് അധ്യാപക നിയമനം 

ശ്രീ.റ്റി.വി. രാജേഷ്

(എ)എല്ലാ ജില്ലകളിലും എല്‍.പി.എസ്/യു.പി.എസ് അധ്യാപക നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്; എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുകിട്ടിയിട്ടുണ്ട്; 

(സി)അധ്യാപകരുടെ എല്ലാ ലിസ്റ്റുകളില്‍ നിന്നും നിയമന ശുപാര്‍ശകള്‍ നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

7637

നിയമനത്തട്ടിപ്പ് സംബന്ധിച്ച കേസ് 

ശ്രീ.എം.എ. വാഹീദ്

(എ)വയനാട് ജില്ലയില്‍ നടന്ന പി.എസ്.സി നിയമനത്തട്ടിപ്പ് സംബന്ധിച്ച കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ; 

(ബി)നിയമനത്തട്ടിപ്പ് പരിശോധിക്കാന്‍ രൂപീകരിച്ച അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വകുപ്പിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത വകുപ്പ് ഏതെല്ലാം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്; ഇതില്‍ ഏതെങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കുമോ; 

(സി)അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വകുപ്പിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

7638

റിട്ടയര്‍മെന്‍റ് ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി 

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

(എ)2014 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാന സര്‍വ്വീസില്‍ നിന്ന് എത്ര പേര്‍ റിട്ടയര്‍ ചെയ്യുന്നുണ്ട് എന്നറിയിക്കുമോ;

(ബി)2014 ഡിസംബര്‍ 31 വരെ ഉണ്ടാകുന്ന റിട്ടയര്‍മെന്‍റ് ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കുലര്‍ പ്രകാരം എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; 

(സി)പ്രസ്തുത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്‍റെ പേരില്‍ ഏതെങ്കിലും വകുപ്പ് ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)പ്രസ്തുത ഉത്തരവ് പാലിക്കാത്ത വകുപ്പുകളുടെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ ഏതെല്ലാം വകുപ്പുകളാണെന്ന വിവരം ലഭ്യമാക്കുമോ? 

7639

പി.എസ്.സി. സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)സ്പെഷ്യല്‍ റുക്രൂട്ട്മെന്‍റ് പ്രകാരം അപേക്ഷ ക്ഷണിച്ചതില്‍ ഏതെല്ലാം തസ്തികകളിലേക്കാണ് റിപ്പോര്‍ട്ട് ചെയ്ത ഒഴിവിനേക്കാള്‍ കുറഞ്ഞ അപേക്ഷകരുള്ളതെന്ന് അറിയിക്കുമോ; 

(ബി)ഇത്തരം ഒഴിവുകളില്‍ ഏതെല്ലാം തസ്തികയിലേക്ക് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇന്‍റര്‍വ്യൂവും പൂര്‍ത്തിയാക്കി നിയമന ശുപാര്‍ശ നല്‍കാനായി ബാക്കിയുണ്ട് എന്നറിയിക്കുമോ ; 

(സി)ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്സ് തസ്തികയിലേക്ക് (കാറ്റഗറി നന്പര്‍ 633/2012) നിയമന ശുപാര്‍ശ നല്‍കാന്‍ ഇനി എന്തെല്ലാം നടപടികള്‍ ബാക്കിയുണ്ടെന്ന് അറിയിക്കുമോ ; 

(ഡി)ഇത് എപ്പോള്‍ പൂര്‍ത്തിയാവും എന്നറിയിക്കുമോ ?

7640

സര്‍വേ&ലാന്‍റ് റിക്കോര്‍ഡ്സിലെ ബാക്ക് ലോഗ് ഒഴിവുകള്‍ നികത്താന്‍ നടപടി 

ശ്രീ. അന്‍വര്‍ സാദത്ത്

(എ)വികലാംഗരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് ബാക്ക് ലോഗ് ഒഴിവുകള്‍ നികത്തുന്നതിനായി സര്‍വ്വേ & ലാന്‍റ് റിക്കോര്‍ഡ്സില്‍ കാറ്റഗറി നന്പര്‍ 241/12 നന്പറായി ഡ്രാഫാറ്റ്സ്മാന്‍ ഗ്രേഡ്-കക തസ്തികയിലെ ഒഴിവ് നികത്തുന്നതിന് എന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത;് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുളള ശാരീരിക മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ബാക്ക് ലോഗ് ഒഴിവുകള്‍ എന്നത്തേക്ക് നികത്തണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത വിജ്ഞാപനപ്രകാരം അഭിമുഖം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയിക്കുമോ; 

(ഡി)ഇല്ലെങ്കില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വൈകാന്‍ കാരണം എന്താണ്; ഇത് സംബന്ധിച്ച് പരാതികള്‍ എന്തെങ്കിലും നിലവില്‍ ഉണ്ടോ; പരാതി മാനദണ്ഡങ്ങള്‍ക്കനുസൃതമല്ലെങ്കില്‍ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കുമോ?

7641

എസ്.സി./എസ്.റ്റി. സമുദായങ്ങള്‍ക്കായി സംവരണം ചെയ്ത ഒഴിവുകള്‍ 

ശ്രീ. എ.കെ. ബാലന്‍ 

(എ)എസ്.സി./എസ്.റ്റി. സമുദായങ്ങള്‍ക്കായി സംവരണം ചെയ്ത എത്ര ഒഴിവുകളാണ് ഇനിയും നികത്തപ്പെടാതെ കിടക്കുന്നതെന്ന് വകുപ്പു തിരിച്ച് വിശദമാക്കുമോ; 

(ബി)ഇതില്‍ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് തസ്തികകള്‍ എത്രയെന്ന് അറിയിക്കുമോ;

(സി)ഇതില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; ഏതു കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളാണിവ; 

(ഡി)സ്പെഷ്യല്‍ റൂള്‍ ഇല്ലാത്തതിനാല്‍ നിയമന നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത എത്ര തസ്തികകളാണ് ഉള്ളതെന്ന് അറിയിക്കുമോ; 

(ഇ)പി.എസ്.സി. നോട്ടിഫൈ ചെയ്തിട്ടും ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത എത്ര തസ്തികകളാണ് ഉള്ളത്; പ്രസ്തുത തസ്തികകളുടെ പേരുകള്‍ വ്യക്തമാക്കുമോ; 

(എഫ്)സംസ്ഥാനതല സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് അവലോകനയോഗം അവസാനം ചേര്‍ന്നത് എപ്പോഴായിരുന്നുവെന്ന്; വ്യക്തമാക്കുമോ?

7642

കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്‍റ് തസ്തികയിലെ ഒഴിവുകള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്‍റ് തസ്തികയില്‍ എത്രപേര്‍ താല്ക്കാലികമായി ജോലി നോക്കുന്നുണ്ട്;

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)കൊല്ലം സി.ജെ. എം. കോടതിക്കു കീഴിലുള്ള പെറ്റി കോടതിയില്‍ എല്‍.ജി.എസ്. തസ്തികയില്‍ എത്ര താല്ക്കാലിക ജീവക്കാര്‍ ജോലി നോക്കുന്നുണ്ട്; എത്രകാലമായി ഇവര്‍ ജോലി ചെയ്യുന്നുണ്ട്; 

(ഡി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

7643

ഹയര്‍ സെക്കണ്ടറി സ്കൂള്‍ റീച്ചര്‍(ഇംഗ്ലീഷ്) റാങ്ക് ലിസ്റ്റ് 

ശ്രീ. വി.ശശി

(എ)ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍(സീനിയര്‍ & ജൂനിയര്‍)റാങ്ക് ലിസ്റ്റ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചതെന്നാണ്; പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്ന് വ്യക്തമാക്കുമോ; 

(ബി)ഇപ്പോള്‍ എത്ര ഒഴിവുകള്‍ കമ്മീഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; പ്രസ്തുത ഒഴിവകളിലേക്കുള്ള നിയമന ശുപാര്‍ശകള്‍ എന്ന് നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.