|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7556
|
കെട്ടികിടക്കുന്ന ഫയല്‍ തീര്‍പ്പ്കല്‍പ്പിക്കാന്‍ നടപടി
ശ്രീ. തോമസ് ഉണ്ണിയാടന്
,, സി.എഫ്. തോമസ്
,, റ്റി.യു. കുരുവിള
,, മോന്‍സ് ജോസഫ്
(എ) പഞ്ചായത്ത്-വില്ലേജ് ആഫീസുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ ലഭിക്കുന്ന പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ വരുന്ന കാലതാമസം പരിഹരിക്കാന്‍ ഏതെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)പരാതികളിന്മേല്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതില്‍ വളരെയേറെ കാലതാമസം ഉണ്ടാക്കുന്നത് പരിഹരിക്കുവാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(സി)കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമോ;
|
7557 |
തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍
ശ്രീ. റ്റി.യു. കുരുവിള
(എ)സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ കുടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(ബി)നിയമന നിരോധനം സംസ്ഥാനത്ത് നിലവിലുണ്ടോ; സ്വകാര്യ-മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതുതായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കും എന്ന് വ്യക്തമാക്കുമോ?
|
7558 |
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. കെ. ശിവദാസന്‍ നായര്
,, ഹൈബി ഈഡന്‍
,, കെ. മുരളീധരന്
,, ആര്‍. സെല്‍വരാജ്
(എ)സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇത്തരം പെരുമാറ്റം ഒഴിവാക്കാന്‍, എല്ലാ ഉദ്യോഗസ്ഥരുടെയും പേരും, സ്ഥാനപ്പേരും, ഫോണ്‍നന്പരും ഉള്ള നെയിംബോര്‍ഡുകള്‍ അവരവരുടെ ടേബിളുകളില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
7559 |
ആരാധനാലയങ്ങളിലെ ഭരണസമിതിയില്‍ ഭാരവാഹിത്വമുളള കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍
ശ്രീ. വി. പി. സജീന്ദ്രന്‍
(എ)സംസ്ഥാനത്തെ വിവിധ മതക്കാരുടെ ആരാധനാലയങ്ങളില്‍ കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ക്ക് അതിന്‍റെ ഭരണസമിതിയില്‍ ഭാരവാഹിത്വം പാടില്ല എന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)മേല്‍പ്പറഞ്ഞ ആരാധനാലയങ്ങളില്‍ കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ ഭാരവാഹിത്വം വഹിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഉണ്ടെങ്കില്‍ ഇതിന്മേല്‍ നടപടി സ്വീകരിക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട;് വിശദാംശങ്ങള്‍ എന്തെല്ലാം?
|
7560 |
സെന്‍റര്‍ ഓഫ് ഗുഡ് ഗവേര്‍ണന്‍സ്
ശ്രീ. പാലോട് രവി
'' പി.സി. വിഷ്ണുനാഥ്
'' വര്‍ക്കല കഹാര്
'' വി.പി. സജീന്ദ്രന്‍
(എ)സംസ്ഥാനത്ത് സെന്‍റര്‍ ഓഫ് ഗുഡ് ഗവേര്‍ണന്‍സ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)എവിടെയാണ് ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഭരണ നിര്‍വഹണത്തില്‍ ന്യൂതന മാര്‍ഗ്ഗങ്ങളും നല്ല സന്പ്രദായങ്ങളും കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് ഇത് സ്ഥാപിക്കുന്നത് വഴി ലക്ഷ്യമിട്ടിട്ടുള്ളത് ?
|
7561 |
ഇ-ഫയലിംഗ് സിസ്റ്റം
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ)ഇ-ഫയലിംഗ് സിസ്റ്റം ഏര്‍പ്പെടുത്തിയ വകുപ്പുകളില്‍ അതുമൂലമുണ്ടായിട്ടുളള ഗുണദോഷങ്ങള്‍ പഠിച്ച് കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായ ഒരു സംവിധാനം ഏര്‍പ്പെടുത്തുമോ;
(ബി)ഇ-ഫയലിംഗില്‍ തപാല്‍ സ്കാന്‍ ചെയ്യേണ്ടത് ആരുടെ ചുമതലയാണെന്ന് വെളിപ്പെടുത്തുമോ;
(സി)സ്കാനിംഗിലെ കാലതാമസം ഫയലുകള്‍ ഡിലേ ആകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനം നടത്തുമോയെന്നു വ്യക്തമാക്കുമോ?
|
7562 |
പാലക്കാട് ജില്ലയിലെ രണ്ടാംഘട്ട ജനസന്പര്‍ക്കപരിപാടി
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ ഇനി എത്രയെണ്ണം തീര്‍പ്പാക്കാനുണ്ട്; താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായതിന്‍റെ കാരണങ്ങള്‍ വിശദമാക്കുമോ;
(സി)ഇതില്‍ സാന്പത്തിക സഹായത്തിനായി ലഭിച്ച അപേക്ഷകള്‍ മുഴുവന്‍ തീര്‍പ്പാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
|
7563 |
പാലക്കാട് ജില്ലയിലെ ജനസന്പര്‍ക്കപരിപാടി
ശ്രീ. എം. ഹംസ
(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടിയിലുടെ പാലക്കാട് ജില്ലയില്‍ വിവിധ കാര്യങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചു;
(ബി)എ.പി. എല്‍ കാര്‍ഡുകള്‍ ബി. പി.എല്‍. ആക്കി മാറ്റുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; അതിന്‍മേല്‍ എത്ര കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി മാറ്റി നല്‍കി; വിശദാംശം നല്‍കാമോ;
(സി)ഒറ്റപ്പാലം അസംബ്ളി മണ്ധലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; അതില്‍ എത്ര എണ്ണത്തില്‍ തിരുമാനം എടുത്തു; വിശദാംശം ലഭ്യമാക്കാമോ? |
T7564 |
മലപ്പുറത്തെ ജനസന്പര്‍ക്ക പരിപാടിയില്‍ പരിഗണിച്ച അപേക്ഷ
ഡോ. കെ. ടി. ജലീല്‍
(എ)2013 ല്‍ മലപ്പുറത്തുവെച്ച് നടന്ന മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ 103321 എം.സി.പി.ആര്‍, 103330 എം.സി.ഡബ്യു.ഡി എന്നീ ഡോക്കറ്റ് നന്പറുകള്‍ പ്രകാരം റഹീം ര/ീ ഷാജി വി.പി, വലിയപീടിയേക്കല്‍, സക്കീന ര/ീ ഷാജി വി.പി വലിയപീടിയേക്കല്‍ എന്നീ ആളുകളില്‍ നിന്നും പെന്‍ഷനുവേണ്ടിയുള്ള അപേക്ഷ ലഭിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
(ബി)ഈ അപേക്ഷ പ്രകാരം പെന്‍ഷന്‍ അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കി തുടങ്ങിയോയെന്ന് വ്യക്തമാക്കാമോ;
(ഡി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
|
7565 |
ഐ.എ.എസ് ഓഫീസര്‍മാരുടെ സ്വത്ത് വിവരം
ശ്രീമതി കെ. എസ്. സലീഖ
(എ) നിലവിലുള്ള ഐ.എ.എസ്. ഓഫീസര്‍മാരും ഇവരുടെ സംഘടനയും ചീഫ് സെക്രട്ടറിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവരില്‍ ഓരോരുത്തരും ഇവരുടെ സംഘടനയും നടത്തിയ ആരോപണങ്ങള്‍ സ്വത്തുവിവരം ഉള്‍പ്പെടെ എന്താണെന്നു വ്യക്തമാക്കുമോ;
(സി)ഇതു സംബന്ധിച്ച് എന്തെല്ലാം അന്വേഷണങ്ങള്‍ നടത്തി; ഇവയില്‍ നിയമവിരുദ്ധമായി സ്വത്തു സന്പാദനം നടത്തിയ ഏതെല്ലാം കേസ്സുകള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടു; വിശദാംശം വ്യക്തമാക്കുമോ;
(ഡി)ചീഫ് സെക്രട്ടറിയും, മറ്റു സെക്രട്ടറിമാരുള്‍പ്പെടെയുള്ള ഐ.എ.എസ് ഓഫീസര്‍മാര്‍ നല്‍കിയ സ്വത്തു വിവരത്തിനെക്കാള്‍ കൂടുതല്‍ സ്വത്തു സന്പാദിച്ചതായുള്ള ആരോപണം പരിശോധിച്ച്, ഇവര്‍ ആരെല്ലാമെന്നും എത്ര തുകയുടെ അധികസ്വത്ത് ഇവരുടെ പേരിലുണ്ട് എന്നും വ്യക്തമാക്കുമോ?
|
7566 |
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയമസഭാസമാജികരെ യഥാസമയം അറിയിക്കാന്‍ സംവിധാനം
ശ്രീ. എസ്. ശര്‍മ്മ
(എ) എം.എല്‍.എമാര്‍ മുഖേന വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അപേക്ഷകളില്‍ സ്വീകരിച്ച നടപടി, മണ്ധലത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍, അവ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ അതത് എം.എല്‍.എമാരെ യഥാസമയം അറിയിക്കുന്നതിന് നിലവില്‍ സംവിധാനമുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ?
|
T7567 |
മന്ത്രിമാരുടെ വിദേശയാത്രകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ മുഖ്യമന്ത്രിയും, മന്ത്രിമാരും നടത്തിയ വിദേശയാത്രയില്‍ ഔദ്യോഗികാശ്യാര്‍ത്ഥം, ആരൊക്കെ എത്ര തവണ വീതം ഏതൊക്കെ രാജ്യങ്ങളില്‍ പോയെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ആരൊക്കെ എത്ര തവണ വീതം ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും വിശദമാക്കാമോ?
|
7568 |
സര്‍ക്കാര്‍ വസതി ഉപയോഗിക്കാത്ത മന്ത്രിമാര്‍
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ വസതികള്‍ ഉപയോഗിക്കാത്ത മന്ത്രിമാര്‍ എത്ര പേരുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)വിടുമോടിപിടിപ്പിക്കുവാന്‍ സര്‍ക്കാര്‍ പണം വിനിയോഗിക്കാത്ത മന്ത്രിമാര്‍ എത്ര പേരുണ്ട്;
(സി)അവരുടെ പേരുകള്‍ വെളിപ്പെടുത്താമോ?
|
7569 |
അഖിലേന്ത്യാസര്‍വീസിലുള്‍പ്പെടുന്ന ഉദേ്യാഗസ്ഥരുടെ തസ്തികകള്‍
ശ്രീ.ഇ.പി. ജയരാജന്‍
(എ)അഖിലേന്ത്യാ സര്‍വ്വീസില്‍ ഉള്‍പ്പെടുന്ന ഉദേ്യാസ്ഥരുടെ എത്ര തസ്തികകളാണ് ഓരോ വിഭാഗത്തിലുമായി സംസ്ഥാനത്തു നിലവിലുള്ളത്;
(ബി)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം എത്രപേര്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് കേരളത്തിലേക്കുവന്നുവെന്നു വ്യക്തമാക്കുമോ; അരെല്ലാം ?
|
7570 |
സര്‍ക്കാര്‍ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍
ശ്രീ. സി. ദിവാകരന്‍
,, കെ. രാജു
,, മുല്ലക്കര രത്നാകരന്
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ) സംസ്ഥാനത്ത് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ (എന്‍.ജി.ഒ) ഉണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണം; അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി) സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നാണെന്നും ഈ ഫൌണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ഇതുവരെയായി ഗവണ്‍മെന്‍റില്‍ നിന്നും എത്ര തുക സഹായവും നിക്ഷേപവുമായി നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;
(സി) ഈ ഫൌണ്ടേഷന്‍റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും ഇതിലെ അംഗങ്ങള്‍ ആരെല്ലാമാണെന്നും വ്യക്തമാക്കുമോ;
(ഡി) ഇതിന്‍റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും ക്രമക്കേടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
7571 |
വിവരാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) സംസ്ഥാനത്ത് വിവരാവകാശ കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ കമ്മീഷന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചുവെന്നും അതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
(സി)കമ്മീഷന്‍ ഇതിനകം സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ കോപ്പി ലഭ്യമാക്കുമോ?
|
7572 |
സാന്പത്തിക -സാമൂഹിക സര്‍വേ
ശ്രീ. പി. കെ. ബഷീര്‍
(എ)സംസ്ഥാനത്ത് നടക്കുന്ന സാന്പത്തിക സാമൂഹിക സര്‍വ്വെയുടെ പുരോഗതി തൃപ്തികരമല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സര്‍വ്വെ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിയ്ക്കുമോ;
|
7573 |
സേവനാവകാശ നിയമം നടപ്പിലാക്കാത്ത വകുപ്പുകള്‍
ശ്രീ. സി.ദിവാകരന്‍
(എ)സേവനാവകാശ നിയമം ഇതുവരെ നടപ്പിലാക്കാത്ത വകുപ്പുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)അതിന്‍റെ കാരണം വെളിപ്പെടുത്തുമോ;
|
7574 |
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് സുപ്രീം കോടതി വിധി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത് എന്ന സുപ്രീം കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത വിധി ലംഘിച്ചുകൊണ്ട് പല വകുപ്പുകളും ഇപ്പോഴും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)റേഷന്‍ കാര്‍ഡ് പുതുക്കല്‍ കുട്ടികളുടെ സ്കൂള്‍ പ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ഡി)സുപ്രീം കോടതി വിധി പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കുമോ ?
|
7575 |
ദേശീയ ഹരിതസേന
ശ്രീ. ഇ. പി. ജയരാജന്‍
(എ)ദേശീയ ഹരിതസേന സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഏത് ഏജന്‍സി മുഖേനയാണ്;
(ബി)ദേശീയ ഹരിതസേനയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
(സി)ദേശീയ ഹരിതസേനയില്‍ സംസ്ഥാനത്തെ എത്ര വിദ്യാലയങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എത്രയെണ്ണം ഉണ്ടെന്നും വ്യക്തമാക്കുമോ;
(ഡി)നോഡല്‍ ഏജന്‍സിയും വിദ്യാലയങ്ങളുമല്ലാതെ മറ്റേതെങ്കിലും സര്‍ക്കാര്‍ ഇതര ഏജന്‍സികളോ സ്ഥാപനങ്ങളോ പദ്ധതിയുമായി സഹകരിക്കുന്നുണ്ടോ; ഏതെല്ലാം സ്ഥാപനങ്ങള്‍;
(ഇ)പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കിയിട്ടുണ്ടോ; ഓരോ സ്ഥാപനത്തിനും ഓരോ വര്‍ഷവും നല്‍കിയ ധനസഹായം എത്രയാണ്?
|
7576 |
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലില്‍ പിന്തുടരുന്ന നിയമന-വേതന വ്യവസ്ഥകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിലും(കെ.എസ്.സി.എസ്.ടി.ഇ) ഇതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലും പിന്തുടരുന്ന നിയമന-വേതന വ്യവസ്ഥകള്‍ കൌണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) പിന്തുടരുന്ന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണോ; വിശദമാക്കാമോ;
(ബി)എങ്കില്‍ സി.എസ്.ഐ.ആര്‍ നിയമന മാനദണ്ധങ്ങള്‍ അനുസരിച്ചു യോഗ്യതയുള്ളവരാണോ, ഇപ്പോള്‍ കെ.എസ്.സി.എസ്.ടി.ഇ യിലും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലും ഡയറക്്ടര്‍മാരായി തുടരുന്നത്; ഇവരുടെ നിയമനത്തില്‍ സി.എസ്.ഐ.ആര്‍ വ്യവസ്ഥയനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്;
(ഡി)പ്രസ്തുത ഡയറക്്ടര്‍ നിയമനങ്ങളിലും, ഇനിയുള്ള നിയമനങ്ങളിലും സി.എസ്.ഐ.ആര്‍ മാനദണ്ധങ്ങളും നടപടിക്രമങ്ങളും ഉറപ്പുവരുത്തുവാന്‍ ഉദ്ദേശ്യമുണ്ടോ;
(ഇ)നിലവില്‍ ഡയറക്്ടര്‍മാരായി ഇരിക്കുന്നവരുടെ യോഗ്യതകള്‍ വിശദമാക്കാമോ;
(എഫ്)മേല്‍പ്പറഞ്ഞ ഗവേഷണസ്ഥാപനങ്ങളില്‍ ഡയറക്്ടര്‍ തസ്തികകളില്‍ നിലവില്‍ ഒഴിവുകള്‍ ഉണ്ടോ; എങ്കില്‍ എത്രയെണ്ണം;
(ജി)ഉണ്ടെങ്കില്‍ പ്രസ്തുത തസ്തികകളില്‍ യോഗ്യതയുള്ളവരെ ഉടന്‍ നിയമിക്കുമോ;
(എച്ച്)എങ്കില്‍ എത്ര കാലത്തിനകം ഇത് നികത്താന്‍ കഴിയുമെന്ന് വിശദമാക്കാമോ?
|
T7577 |
ഓരോ വകുപ്പു പരസ്യത്തിനായി ചെലവഴിച്ച തുക
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് നാളിതുവരെ പദ്ധതികളുടെ പ്രചരണത്തിനായി പരസ്യം നല്‍കിയ ഇനത്തില്‍ ആകെ എന്തുതുക ചെലവഴിച്ചെന്ന് വിശദമാക്കാമോ;
(ബി)സര്‍ക്കാരിന്‍റെ ഓരോ വകുപ്പുകളും എത്ര തുക പരസ്യത്തിനായി ചെലവഴിച്ചെന്ന് വിശദമാക്കാമോ?
|
7578 |
സര്‍ക്കാര്‍ വാഹനങ്ങളുടെ അനൌദ്യോഗിക ഉപയോഗം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) സര്‍ക്കാര്‍ വാഹനങ്ങള്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തില്‍ എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ഇത്തരത്തിലുള്ള പരാതികളില്‍ എത്ര എണ്ണത്തില്‍ നടപടിയെടുത്തെന്ന് വിശദമാക്കുമോ?
|
7579 |
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുവാന്‍ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇപ്രകാരം എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
(സി)സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കാലതാമസം കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റക്കാരെ നിയമനടപടികള്‍ക്കു വിധേയരാക്കുവാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കുമോ?
|
7580 |
കൌണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍ കേരള സമര്‍പ്പിച്ച നിവേദനം
ശ്രീമതി ജമീലാ പ്രകാശം
(എ)കൌണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍ കേരള 17/06/2014 ല്‍ മുഖ്യമന്ത്രിക്ക് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നോ;
(ബി)എങ്കില്‍ ആ നിവേദനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)പിന്നോക്ക-ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും ഉള്ള പ്രവേശനത്തിന് സംവരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയപ്പോള്‍ ദളിത് ക്രൈസ്തവരെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്ത്;
(ഡി)വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഇ)ദളിത് ക്രൈസ്തവരെ കൂടി പ്രസ്തുത വിദ്യാഭ്യാസ സംവരണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകുമോ?
|
7581 |
സ്പോര്‍ട്സ് ക്വോട്ട നിയമനം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്പോര്‍ട്സ് ക്വോട്ട നിയമനം സംബന്ധിച്ച് എന്തെങ്കിലും പരിഷ്കാരങ്ങള്‍ വരുത്തിയിരുന്നോ; എങ്കില്‍ വിശദമാക്കുമോ;
(ബി)പവര്‍ലിഫ്റ്റിംഗ് താരങ്ങള്‍ക്ക് മുന്‍കാലങ്ങളിലുണ്ടായിരുന്ന റിസര്‍വ്വേഷന്‍ ഇപ്പോഴും തുടരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനകം എത്ര താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട;് അവര്‍ ആരെക്കൊയാണ്;
(സി)ഈ സര്‍ക്കാര്‍ പവര്‍ലിഫ്റ്റിംഗ് താരങ്ങളെ സ്പോര്‍ട്സ് ക്വോട്ടയില്‍ നിയമിക്കേണ്ടെന്ന് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
(ഡി)പവര്‍ലിഫ്റ്റിംഗ് താരങ്ങളെ സ്പോര്‍ട്സ് ക്വോട്ടയില്‍ പരിഗണിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ? |
7582 |
പവര്‍ലിഫ്റ്റിംഗുകാര്‍ക്കുള്ള സ്പോര്‍ട്സ് ക്വോട്ട നിയമനം
ശ്രീ.എ. എം. ആരിഫ്
(എ)സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലെ സ്പോര്‍ട്സ് ക്വോട്ട നിയമനത്തില്‍ പവര്‍ലിഫ്റ്റിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പവര്‍ലിഫ്റ്റിംഗില്‍ മികവു നേടിയ എത്ര കായിക താരങ്ങള്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്;
(സി)പവര്‍ലിഫ്റ്റിംഗില്‍ ദേശീയതലത്തില്‍ ചാന്പ്യന്‍മാരായവരുടെ സീനിയോറിറ്റി ലിസ്റ്റ് സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്ന് ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെല്ലാമാണെന്ന് അറിയിക്കുമോ? |
7583 |
സാമൂഹ്യ-സാന്പത്തിക-ജാതി സെന്‍സസ്
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ) സംസ്ഥാനത്ത് സാമൂഹ്യ-സാന്പത്തിക-ജാതി സെന്‍സസ് പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പട്ടിക തയ്യാറാക്കിയ രീതി വിശദമാക്കാമോ;
(സി)ഈ പട്ടികയെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുവാന്‍ അവസരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)സെന്‍സസ് പട്ടിക പരിശോധിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
(ഇ)പട്ടിക പരിശോധിക്കുന്നതിന് പലതരത്തിലുള്ള വൈഷമ്യങ്ങള്‍ നേരിടുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)സെന്‍സസ് പട്ടിക പൊതുജനങ്ങള്‍ക്ക് വ്യക്തമായി പരിശോധിക്കാന്‍ അവസരം നല്‍കുകയും അതിന്‍റെയടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏകീകൃതമായി പരാതി സ്വീകരിക്കുന്നതിനും സമയബന്ധിതമായി അവ പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ? |
7584 |
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരം നല്കാതിരുന്നതിനെതിരെയുള്ള പരാതി
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുന്പാകെ 2009-ല്‍ 1050/(4)/എസ്.ഐ.സി./09 എന്ന നന്പരില്‍ ഒരു അപ്പീല്‍ പരാതി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ 3-2-2011-ല്‍ 9819/എസ്.ഐ.സി./ജിഇഎന്‍1/09 എന്ന ഫയലില്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ബി)പരാതിക്കാരന്‍ ആവശ്യപ്പെട്ട വിവരം നല്കാതിരുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നോ ; എങ്കില്‍ അതു പ്രകാരം ആര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;
(സി)ഈ കേസില്‍ കമ്മീഷന്‍റെ ഇടപെടല്‍ മൂലം പരാതിക്കാരന്‍ നിയമാനുസൃതം ആവശ്യപ്പെട്ട രേഖകളെല്ലാം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വെളിപ്പെടുത്തുമോ ? |
7585 |
സേവനാവകാശ നിയമം നടപ്പിലാക്കിയതിലുടെ പിഴയായി ലഭിച്ച തുക
ശ്രീ. സി. ദിവാകരന്‍
(എ)സേവനാവകാശ നിയമം നടപ്പിലാക്കിയതിലൂടെ ഇതുവരെ എത്ര രൂപ പിഴയായി ഖജനാവില്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)കേള്‍ക്കുവാനുള്ള അവകാശ നിയമം നടപ്പിലാക്കുന്നതിനുമുന്പ് സേവനാവകാശ നിയമം നടപ്പിലാക്കിയതിന്‍റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ? |
7586 |
വൈക്കം സത്യാഗ്രഹ സ്മാരകത്തിനായി ബഡ്ജറ്റില്‍ വകയിരുത്തിയ തുക
ശ്രീ. കെ. അജിത്
(എ) വൈക്കം സത്യാഗ്രഹ സ്മാരകത്തിനായി കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ എത്ര തുകയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി) ടി തുകകൊണ്ട് ഏതുതരം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്നും ടി പ്രവൃത്തി എന്നു പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും വെളിപ്പെടുത്തുമോ? |
7587 |
കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന് മുന്‍വശത്ത് രാഷ്ട്രപിതാവിന്‍റെ പ്രതിമ സ്ഥാപിക്കാന്‍ നടപടി
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന് മുന്‍വശം രാഷ്ട്രപിതാവിന്‍റെ പ്രതിമ നിര്‍മ്മിക്കാന്‍ തിരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ബി)ഉണ്ടെങ്കില്‍ ഏത് സമിതിയാണെന്നും പ്രതിമാനിര്‍മ്മാണം ആരംഭിച്ചുവോയെന്നും എപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും വിശദമാക്കുമോ ;
(സി)പ്രതിമ നിര്‍മ്മിക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും ഇതിന്‍റെ ചെലവ് എത്രയാണെന്നും ഫണ്ട് ആരാണ് നല്‍കുന്നതെന്നും സംബന്ധിച്ച വിശദാംശം നല്‍കുമോ ? |
T7588 |
വിദ്യാഭ്യാസ ലോണ്‍ അനുവദിക്കാന്‍ വിവിധ ബാങ്കുകള്‍ വ്യത്യസ്ത രേഖകള്‍ ആവശ്യപ്പെടുന്നതു സംബന്ധിച്ച്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍ വിദ്യാഭ്യാസ ലോണിനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളെ പലവിധ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കുകള്‍ ലോണ്‍ അനുവദിക്കുന്നത് അനന്തമായി നീട്ടികൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പൊതുമേഖലാ ബാങ്കുകള്‍ ഒഴിച്ചുള്ള ബാങ്കുകള്‍ വസ്തുവിന്‍റെ പ്രമാണരേഖകളും കരമടച്ച രസീതു മടക്കം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;'
(സി)ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്ത രേഖകള്‍ ആവശ്യപ്പെടുന്നതിന് അധികാരമുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ഡി)എങ്കില്‍ എസ്.ബി.ഐ., എസ്.ബി.റ്റി., കാനറ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ എന്തൊക്കെ രേഖകളാണ് സമര്‍പ്പിക്കേണ്ടത് എന്ന് വിശദമാ ക്കുമോ ;
(ഇ)റിസര്‍വ്വ് ബാങ്കിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും മാനദണ്ധപ്രകാരം എന്തൊക്കെ രേഖകളാണ് വിദ്യാഭ്യാസ ലോണിന് വേണ്ടി സമര്‍പ്പിക്കേണ്ടത് എന്ന് വിശദമാക്കുമോ ;
(എഫ്)ടി ലോണിന്‍റെ പലിശ ഇളവ് ലഭിക്കുന്നതിന് എന്താണ് മാനദണ്ധമെന്ന് വ്യക്തമാക്കുമോ ;
(ജി)കോളേജുകളിലെ മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് പലിശ ഇളവിന് അര്‍ഹതയില്ലെന്ന് ഉത്തരവുണ്ടോ ; ഇവര്‍ക്ക് പലിശ ഇളവിന് അര്‍ഹതയുണ്ടോ ;
(എച്ച്)ബാങ്ക് ലോണ്‍ അനുവദിക്കുന്നത് അനന്തമായി നീട്ടികൊണ്ട് പോകുന്ന ബാങ്കുകള്‍ക്കെതിരെ ആര്‍ക്കാണ് പരാതി നല്‍കേണ്ടത്; ഓഫീസിന്‍റെ പേരും ഇ-മെയില്‍ വിലാസവും നല്‍കാമോ ?
|
7589 |
വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്കും മാനേജര്‍മാര്‍ക്കും എതിരെ നടപടി
ശ്രീ. പി. തിലോത്തമന്‍
(എ) പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്പ ഏതെല്ലാം ബാങ്കുകളാണ് നല്‍കുന്നതെന്ന് പറയാമോ; ഏതെല്ലാം കോഴ്സുകള്‍ക്ക് എത്ര തുക വീതമാണ് വായ്പ അനുവദിക്കുന്നതെന്ന് പറയാമോ;
(ബി) വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നു പറയാമോ; ഇതിന് എന്തെല്ലാം ഈടുകളാണ് നല്‍കേണ്ടതെന്നു പറയാമോ;
(സി) വിദ്യാഭ്യാസ വായ്പയായി നാല് ലക്ഷം രൂപവരെ നല്‍കണമെന്ന് റിസര്‍വ്വ് ബാങ്ക് നിഷ്കര്‍ഷിക്കുന്പോള്‍ പല ബാങ്കുകളും 2.5 ലക്ഷം രൂപ പോലും നല്‍കുന്നില്ല എന്നതും പാന്‍കാര്‍ഡ്, പാസ്സ്പോര്‍ട്ട്, വസ്തുജാമ്യം തുടങ്ങിയ രേഖകള്‍ ആവശ്യപ്പെടുന്നു എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) ഇപ്രകാരം തുക കുറച്ചുനല്‍കുകയും അപേക്ഷകരായ വിദ്യാര്‍ത്ഥികളെ അനാവശ്യമായി രേഖകളും ജാമ്യവും ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുകയും വായ്പ നിഷേധിക്കുകയും ചെയ്യുന്ന ബാങ്കുകള്‍ക്കും മാനേജര്‍മാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമോ? |
7590 |
ചലച്ചിത്ര-ടെലിവിഷന്‍-നാടക രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി
ശ്രീ. ബാബു എം. പാലിശ്ശേരി
(എ) സിനിമ, സീരിയല്‍ നാടകം തുടങ്ങിയരംഗങ്ങളില്‍, പ്രവര്‍ത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരായ കലാകാരന്മാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മേധാവികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന നിബന്ധന നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;
(ബി)സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ജോലിനോക്കുന്ന എത്ര ജീവനക്കാരാണ് സിനിമ, സീരിയല്‍, നാടകം തുടങ്ങിയ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ? |
7591 |
അങ്കമാലി മുതല്‍ മണ്ണൂത്തിവരെയുള്ള നാലുവരിപ്പാത നിര്‍മ്മാണത്തിലെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ബി.ഡി.ദേവസ്സി
(എ)ദേശീയപാത 47 ല്‍ അങ്കമാലി മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗങ്ങളിലെ നാലുവരിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്‍.എച്ച്.എ.ഐ.യുമായുള്ള കരാറില്‍ ഉള്‍പ്പെടാത്ത അനുബന്ധ പ്രവര്‍ത്തനങ്ങളായ ഫ്ളൈ ഓവറുകള്‍, സര്‍വ്വീസ് റോഡുകള്‍, സബ്ബ്വേകള്‍, ഡ്രൈനേജ് തുടങ്ങിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 98 കോടി രൂപ പ്രത്യേകം അനുവദിക്കുമെന്ന ബഹു.മുഖ്യമന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ഇതിനായി തുക അനുവദിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ തുക അനുവദിക്കുന്നതിനും, അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ? |
7592 |
ശ്രീമതി. ഷീബ ഡേവിഡിന്‍റെ നിയമനം അംഗീകരിക്കുന്നതിന് നടപടി
ശ്രീ. മോന്‍സ് ജോസഫ്
(എ)2007 മുതല്‍ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ (എങച) കോളേജില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്ത് വരുന്ന വിധവയും മൂന്ന് മക്കളുടെ അമ്മയുമായ ശ്രീമതി. ഷീബ ഡേവിഡിനെ 2009-ല്‍ മാനേജ്മെന്‍റ് അപേക്ഷ ക്ഷണിച്ച് പ്യൂണ്‍ തസ്തികയില്‍ സ്ഥിരമായി നിയമിച്ചത്, സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയോടെയല്ല എന്ന് പറഞ്ഞ് പ്രസ്തുത നിയമനം റദ്ദ് ചെയ്യുകയും തുടര്‍ന്ന് സര്‍ക്കാര്‍ അനുമതിയോടെ 2012-ല്‍ പുതിയ അപേക്ഷ ക്ഷണിക്കുകയും അപേക്ഷകയായ ശ്രീമതി ഷീബ ഡേവിഡിന് പുതിയ അപേക്ഷ നല്കുന്നതിന് പ്രായം അധികരിച്ചതിനാല്‍ ബഹു. മുഖ്യമന്ത്രിയ്ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്ന് 23.02.2012-ലെ നം.121/ഉ3/12/ഉ.വി.വ പ്രതേ്യക ഉത്തരവ് അംഗീകരിച്ച് മാനേജ്മെന്‍റ് നിയമനം നല്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഇവരുടെ നിയമനം അംഗീകരിച്ച് നല്കാത്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ എന്ത് കാരണത്താലാണ് ഇതെന്ന് വ്യക്തമാക്കുമോ;
(ബി)ഇത്തരത്തിലുള്ള വിധവകള്‍ക്കും നിര്‍ദ്ധനര്‍ക്കും പ്രത്യേക പരിരക്ഷ നല്കി ഇറക്കുന്ന പല ഉത്തരവുകളും നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഇത്തരക്കാരില്‍ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ ഗൌരവതരമായ മനുഷ്യുവകാശ ലംഘനം ആണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഇവരുടെ നിയമനം അടിയന്തരമായി അംഗീകരിക്കുന്നതിന് നടപടി ഉണ്ടാകുമോ; |
7593 |
പേഴ്സണല്‍ സ്റ്റാഫ് നിയമന വ്യവസ്ഥകള്‍
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് മന്ത്രിമാരുടെയും, പ്രതിപക്ഷനേതാവിന്‍റെയും പേഴ്സണല്‍ സ്റ്റാഫില്‍ ജീവനക്കാരെ നിയമിക്കുന്നത് ഏത് ചട്ടങ്ങള്‍ പ്രകാരമാണ് ;
(ബി)ഇതിനായി സ്പെഷ്യല്‍ റൂള്‍സ് നിലവിലുണ്ടോ ; എങ്കില്‍ അതിന്‍റെ പകര്‍പ്പും ഇതിനനുബന്ധമായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ ;
(സി)വിവിധ വകുപ്പുകളിലേയ്ക്കും സ്ഥാപനങ്ങളിലേക്കും ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് ഈ ചട്ടങ്ങളനുസരിച്ചാണോ ; അല്ലെങ്കില്‍ അതു സംബന്ധിച്ച ചട്ടങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ? |
7594 |
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഉദേ്യാഗകയറ്റം നേടിയ ജീവനക്കാര്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാന സര്‍വ്വീസില്‍ വ്യാജ ബിരുദവും അംഗീകരാമില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി ഉദേ്യാഗകയറ്റം നേടിയ ജീവനക്കാരെക്കുറിച്ച് അനേ്വഷണം നടക്കുന്നുണ്ടെങ്കില്‍ ആയതിന്‍റെ പുരോഗതി വിശദമാക്കുമോ;
(ബി)പ്രസ്തുത പരിശോധന നടത്തുന്നതിന് ഓരോ വകുപ്പും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
(സി)പ്രസ്തുത വിഷയത്തില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ? |
7595 |
പ്രൊമോഷന്‍ ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശന്പളം ലഭിക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറി പദവിയിലേക്ക് പ്രൊമോഷന്‍ ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദിഷ്ട തസ്തികയിലെ ശന്പള സ്കെയില്‍ അക്കൌണ്ടന്‍റ് ജനറല്‍ അനുവദിക്കാത്ത സാഹചര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അഡീഷണല്‍ സെക്രട്ടറി പദവിയില്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കും ഇപ്രകാരമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അറിയാമോ;
(സി)പ്രസ്തുത തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിച്ച ചില ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണനനല്‍കി ഇതര സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് ആനുപാതിക ശന്പള വര്‍ദ്ധനവിന് അര്‍ഹത നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)ഈ അവസ്ഥ പരിഹരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോ? |
7596 |
4540/വി.ഐ.പി/സി.എം./2014 നന്പര്‍ എല്‍.എസ്.ജി.ഡി. ഫയലിലെ നടപടികള്‍
ശ്രീമതി കെ. കെ. ലതിക
(എ)മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് 4540/വി.ഐ.പി./സി.എം./2014 നന്പരായി എല്‍.എസ്.ജി.ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ഫയലില്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശ പ്രകാരം ആവശ്യമായ റിപ്പോര്‍ട്ട് നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ? |
7597 |
വിരമിക്കുന്നവര്‍ക്ക് പുനര്‍നിയമനം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സര്‍ക്കാര്‍ വകുപ്പില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് അതേ ആഫീസില്‍ കരാറടിസ്ഥാനത്തില്‍ പുനര്‍നിയമനം നല്‍കുന്നതിന് കേരളത്തിലെ സിവില്‍ സര്‍വ്വീസ് ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടോയെന്ന് അറിയിക്കുമോ;
(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്രകാരം പുനര്‍നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ജീവനക്കാരന്‍ വിരമിക്കുന്ന ഒഴിവില്‍ തൊട്ടുതാഴെയുള്ള അര്‍ഹതപ്പെട്ടയാളിന് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് ഈ നടപടി തടസ്സമാവുകയില്ലേ; വ്യക്തമാക്കുമോ;
(ഡി)എങ്കില്‍ അപ്രകാരം സ്ഥാനക്കയറ്റത്തിന് അര്‍ഹതപ്പെട്ടയാളിന് സ്ഥാനക്കയറ്റം നല്‍കാതിരിക്കുന്നത് ചട്ടവിരുദ്ധമല്ലേയെന്ന് വ്യക്തമാക്കുമോ;
(ഇ)31.5.2014 ന് ഹയര്‍ സെക്കണ്ടറി ഡയറക്്ടറുടെ പി.എ ആയി വിരമിച്ചയാളിന് 21.6.2014 ജി.ഒ (ആര്‍.ടി) നം. 2446/2014/പൊ.വി.വ പ്രകാരം പുനര്‍നിയമനം നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)എങ്കില്‍ വിരമിച്ചയാളിന് പുനര്‍നിയമനം നല്‍കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
(ജി)ഈ ഒഴിവില്‍ വകുപ്പില്‍ നിന്ന് നിയമിക്കാന്‍ അര്‍ഹതയുള്ളവര്‍ ഇല്ലായിരുന്നോ എന്നറിയിക്കുമോ;
(എച്ച്)ചട്ടവിരുദ്ധമായ പ്രസ്തുത നിയമനവും സമാനമായ മറ്റ് നിയമനങ്ങളും റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ? |
7598 |
സര്‍വ്വീസില്‍ ശൂന്യവേതനാവധി എടുത്ത ജീവനക്കാരുടെ എണ്ണം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാന സര്‍വ്വീസില്‍ ശന്പളരഹിതാവധി എടുത്ത എത്ര ജീവനക്കാരുണ്ടെന്ന് അറിയിക്കുമോ;
(ബി)ശൂന്യവേതനാവധി എടുത്ത് വിദേശരാജ്യങ്ങളില്‍ ജോലി തേടി പോയിട്ടുള്ളവര്‍ എത്രയാണെന്ന് വിശദമാക്കുമോ;
(സി)ഇതില്‍ അഞ്ചു വര്‍ഷം, അഞ്ചു വര്‍ഷത്തിലധികം പത്തുവര്‍ഷത്തിലധികം അവധിയെടുത്ത എത്രപേരുണ്ടെന്ന് വിശദമാക്കുമോ? |
7599 |
സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പുനര്‍നിയമനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സര്‍വ്വീസില്‍ നിന്നു വിരമിച്ച ഐ.എ.എസ്, ഐ.പി.എസ് ഉള്‍പ്പെടെയുള്ള എത്ര ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)ഏതൊക്കെ തസ്തികകളിലാണ് ഇവര്‍ക്ക് നിയമനം നല്‍കിയതെന്ന് വിശദമാക്കാമോ;
(സി)ഇവരുടെ സേവനവേതന വ്യവസ്ഥ വിശദീകരിക്കാമോ;
(ഡി)ഇവര്‍ക്കെല്ലാവര്‍ക്കും ചേര്‍ന്ന് പ്രതിമാസം എന്തു തുക ചെലവഴിക്കേണ്ടിവരുമെന്ന് വെളിപ്പെടുത്താമോ? |
7600 |
കന്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍-നിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നടപടി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
സംസ്ഥാനത്ത് വിവിധ കന്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍-നിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത വിഷയം പരിഗണനയില്‍ ഉണ്ടോ; വിശദാംശം നല്‍കുമോ? |
<<back |
next page>>
|