UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7331


സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ കത്തിന്മേല്‍ നടപടി 


ഡോ. കെ. ടി. ജലീല്‍

(എ)എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടര്‍ക്ക് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ 5.3.2014-ലെ, 18399/ഡി1/13/എസ്ജെഡി നന്പര്‍ പ്രകാരമുള്ള കത്ത് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ലഭിച്ചിട്ടുണ്ടെങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ;

(സി)ഇല്ലെങ്കില്‍ എന്നത്തേക്ക് നടപടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

7332


ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ 


ശ്രീ. ഇ. പി. ജയരാജന്‍

(എ)ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരവികസനവകുപ്പ് മുഖേനയും മറ്റ് ഏജന്‍സികള്‍ മുഖേനയും നല്‍കുന്ന സബ്സിഡികള്‍, ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ പൌരാവകാശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പു ലഭ്യമാക്കുമോ; 

(ബി)ഇല്ലെങ്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരവികസന വകുപ്പു മുഖേനയും മറ്റ് ഏജന്‍സികള്‍ മുഖേനയും നല്‍കുന്ന സബ്സിഡികള്‍, ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

7333


ഡയറിമേഖലയില്‍ 50% സബ്സിഡി 


ശ്രീ. കെ. അജിത് 


(എ)ക്ഷീരമേഖലയെ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;

(ബി)ക്ഷീരമേഖല കാര്‍ഷികമേഖലയുടെ ഭാഗമായതു കൊണ്ട് കാര്‍ഷിക മേഖലയില്‍ പല പദ്ധതികള്‍ക്കും 50% സബ്സിഡി ഉളളത് പോലെ ഡയറിമേഖലയിലും 50% സബ്സിഡി നല്‍കാനുളള നടപടി സ്വീകരിക്കുമോ?

7334


നാടക വാദ്യ കലാകാരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ക്ലെയിം 


ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
 ,, ആര്‍. സെല്‍വരാജ്
 ,, കെ. മുരളീധരന്‍ 
,, പി. സി. വിഷ്ണുനാഥ് 

(എ)നാടക, വാദ്യ കലാകാരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ക്ലെയിം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ആയതിനുള്ള ധനം എങ്ങനെയാണ് സമാഹരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

7335


അഭ്യസ്തവിദ്യരായ യുവാക്കളുടെ സാമൂഹ്യ പ്രതിബദ്ധത 


ശ്രീ. പി. തിലോത്തമന്‍

(എ)അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവാക്കളില്‍ സാമൂഹ്യപ്രതിബദ്ധത ഉണ്ടാക്കുന്നതിന് സാംസ്കാരിക വകുപ്പ് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ എന്നു വെളിപ്പെടുത്തുമോ; 

(ബി)ആഡംബരഭ്രമവും ധൂര്‍ത്തും പ്രചരിപ്പിക്കുന്ന പുത്തന്‍ ആഗോളതന്ത്രങ്ങളില്‍ നിന്നും യുവാക്കളെ മോചിപ്പിച്ച് സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്ന നല്ല തലമുറയെ സൃഷ്ടിക്കുവാന്‍ സാംസ്കാരിക വകുപ്പ് പദ്ധതികള്‍ ആവിഷ്കരിക്കുമോ?

7336


ബാലുശ്ശേരി കോട്ടയിലെ ദാരുശില്പങ്ങള്‍ 


ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചുമര്‍ ചിത്രം കണ്ടെടുക്കുകയും നവീകരിക്കുകയും ചെയ്ത ബാലുശ്ശേരി കോട്ടയിലെ ദാരുശില്പങ്ങള്‍ മഴയിലും വെയിലിലും നശിക്കാനിടയുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇക്കാര്യം പരിശോധിച്ച് സംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുമോ?

7337


കാസര്‍ഗോഡ് ജില്ലയിലെ കോട്ടകള്‍ 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ പുരാവസ്തു വകുപ്പിന്‍റെ കീഴില്‍ എത്ര കോട്ടകളുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)ഇതിന് ഓരോന്നിനും എത്ര ഏക്കര്‍ വീതം സ്ഥലമുണ്ടെന്നും ഇത് സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; 

(സി)ഈ കോട്ടകളുടെ സംരക്ഷണത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

7338


തലശ്ശേരി കോട്ടയിലെ പീരങ്കി സംരക്ഷണം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്
‍ 
(എ)തലശ്ശേരി കോട്ടയില്‍ നിന്ന് കണ്ടെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള പീരങ്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പീരങ്കി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?

7339


മാവേലിക്കര മണ്ധലത്തില്‍ സാംസ്കാരിക വകുപ്പിന്‍റെ പദ്ധതികള്‍ 


 ശ്രീ. ആര്‍. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര നിയോജകമണ്ധലത്തില്‍ സാംസ്കാരിക വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ബി)2013-14, 2014-15 കാലയളവില്‍ മാവേലിക്കര മണ്ധലത്തില്‍ നടപ്പിലാക്കുന്നതിന് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

7340


കെ. രാഘവന്‍ മാസ്റ്റര്‍ക്ക് സ്മാരകം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)പ്രശസ്ത സംഗീതജ്ഞനായിരുന്ന കെ. രാഘവന്‍ മാസ്റ്റര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?

7341


യക്ഷഗാന ആസ്ഥാന മന്ദിര നിര്‍മ്മാണം 


ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കാസര്‍ഗോഡ് ജില്ലയിലെ മുജുംകാവില്‍ യക്ഷഗാന കുലപതി പാര്‍ത്ഥിസുബ്ബയുടെ പേരില്‍ ഒരു യക്ഷഗാന ആസ്ഥാന മന്ദിരം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഈ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക എത്രയായിരുന്നു; ഇതിനുള്ള തുക എവിടെ നിന്നൊക്കെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പ്രതേ്യകം വിശദമാക്കാമോ; 

(സി)ഈ സ്മാരക മന്ദിരത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും നിര്‍മ്മാണ പുരോഗതി ഏതുവരെയായെന്നും വിശദമാക്കാമോ?

7342


കേരള തുളു അക്കാദമി


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് മഞ്ചേശ്വരത്തുള്ള കേരള തുളു അക്കാദമി ഏതു വര്‍ഷത്തിലാണ് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ : 

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എത്ര തുക അക്കാദമിക്കായി അനുവദിച്ചിട്ടുണ്ടെന്നും ആ കാലയളവില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക്കായി നടത്തിയിട്ടുണ്ടെന്നും വിശദമാക്കാമോ ; 

(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതുവരെ എത്ര തുക തുളു അക്കാദമിക്കായി അനുവദിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

7343


പ്രാദേശിക പത്രലേഖകര്‍ 


ശ്രീ. ബി. സത്യന്‍

സംസ്ഥാനത്ത് എത്ര പ്രാദേശിക പത്രലേഖകര്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത് ; വ്യക്തമാക്കാമോ?

7344


പെര്‍ഫോമന്‍സ് മോണിട്ടറിംഗ് ഇവാലുവേഷന്‍ മെച്ചപ്പെടുത്താന്‍ നടപടി 


ശ്രീ. സി. ദിവാകരന്‍

(എ)സംസ്ഥാനസര്‍ക്കാര്‍ പെര്‍ഫോമന്‍സ് മോണിട്ടറിംഗ് ഇവാല്യൂവേഷന്‍ നടപ്പിലാക്കിയതിലൂടെ എന്ത് നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്ത് നടപടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?

7345


ധനകാര്യവകുപ്പിന്‍റെ പരിശോധനാ റിപ്പോര്‍ട്ട് 


ശ്രീ. വി. ശിവന്‍കുട്ടി

(എ)സി.ഡിറ്റിന്‍റെ വഞ്ചിയൂരുള്ള ടെക്നോളജി എക്സ്റ്റന്‍ഷന്‍ ഡിവിഷനില്‍ ധനകാര്യ വകുപ്പു നടത്തിയ പരിശോധനാറിപ്പോര്‍ട്ടിന്മേല്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഐ&പി.ആര്‍.ഡി വകുപ്പു നല്‍കിയ 41153/ഇ1/13/ഐ &പി.ആര്‍ .തീയതി 05.11.2013 നന്പര്‍ കത്തനുസരിച്ച് സി.ഡിറ്റ് എന്തെങ്കിലും നടപടി സ്വീകരിച്ചുവോ; 

(ബി)സ്വീകരിച്ചുവെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത കത്തിന് രജിസ്ട്രാര്‍ നല്‍കിയ മറുപടിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ? 

7346


എഫ്.എം.എസ്. പ്രോജക്്ട് 


ശ്രീ. വി. ശിവന്‍കുട്ടി

(എ)മോട്ടോര്‍വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടത്തുന്ന എഫ്.എം.എസ്. പ്രോജക്്ടില്‍ പ്രോജക്്ട് മാനേജര്‍ തസ്തികയ്ക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചിരുന്നുവോ; 

(ബി)എങ്കില്‍ ടി ഇന്‍റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികളായി പങ്കെടുത്തവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)പ്രസ്തുത ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ടി ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഇ)ഇതില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കി എന്നു വ്യക്തമാക്കുമോ? 

7347


പ്രവാസി ദിനം ആഘോഷിക്കുന്നതിനുളള ചെലവ്


ശ്രീ. ഇ. ചന്ദ്രശേഖരന്‍

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രവാസി ദിനം കൊണ്ടാടുന്നതിന് ഓരോവര്‍ഷവും എത്ര രൂപ വീതം ചെലവഴിച്ചു വിശദമാക്കുമോ? 

T7348


വിദേശത്ത് ജോലി ചെയ്യുന്ന മലയാളകളുടെ ജീവിത നിലവാരം 


ശ്രീ. സാജു പോള്‍

വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളുടെ ജീവിത നിലവാരം മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

7349


നോര്‍ക്ക സെല്ലുകളുടെ പ്രവര്‍ത്തനം 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)നോര്‍ക്ക സെല്ലുകളില്‍ നിന്നും എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് നോര്‍ക്ക സെല്ലുകള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)വയനാട് ജില്ലയില്‍ നോര്‍ക്കാസെല്ലുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7350


ഇറാഖിലെ കലാപത്തില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി 


ശ്രീ. സി. കെ. നാണു
 ശ്രീമതി ജമീലാ പ്രകാശം
 ശ്രീ. ജോസ് തെറ്റയില്
‍ ,, മാത്യു റ്റി. തോമസ് 

1989-ല്‍ കുവൈറ്റ് അധിനിവേശ കാലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടപ്പിലാക്കിയ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സമാനമായ നടപടികള്‍ ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളികളെ രക്ഷിക്കുവാന്‍ സ്വീകരിക്കാതിരിക്കുന്നതിന്‍റെ കാരണം വിശദമാക്കാമോ? 

7351


നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കുകള്‍ 


ശ്രീ. സണ്ണി ജോസഫ്
 ,, പി.സി. വിഷ്ണുനാഥ് 
,, ലൂഡി ലൂയിസ്
 ,, എ.പി. അബ്ദുള്ളക്കുട്ടി 


(എ)നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പ്രവാസി മലയാളികളെ സഹായിക്കാന്‍ എന്തെല്ലാം സേവനങ്ങളാണ് ഇവിടെ നടത്തിവരുന്നത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം രാജ്യങ്ങളിലെ മലയാളികള്‍ക്കാണ് പ്രസ്തുത ഹെല്‍പ്പ് ഡെസ്ക്കിന്‍റെ സേവനം ലഭ്യമാക്കുന്നത്; വിശദമാക്കാമോ?

7352


പ്രവാസി മലയാളികളില്‍നിന്ന് ലഭിച്ച വരുമാനം 


ശ്രീ. പി. ഉബൈദുള്ള

(എ)പ്രവാസി മലയാളികളുടെ പക്കല്‍നിന്ന് കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് ലഭിച്ച വരുമാനത്തിന്‍റെ കണക്കുകള്‍ വിശദമാക്കാമോ; 

(ബി)സര്‍ക്കാര്‍ മുന്‍കൈ എടുത്ത് പ്രവാസികളുടെ വരുമാനം നിക്ഷേപിച്ച് പൊതുമേഖലാ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

7353


പ്രവാസി കലാകാരന്‍മാര്‍ക്ക് പുരസ്കാരങ്ങള്‍ 


ശ്രീ. പി. സി. വിഷ്ണുനാഥ് 
,, അന്‍വര്‍ സാദത്ത് 
,, എ. റ്റി. ജോര്‍ജ്
 ,, വി. ഡി. സതീശന്‍ 

(എ)പ്രവാസി കലാകാരന്‍മാര്‍ക്ക് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പുരസ്കാരങ്ങള്‍ നല്‍കുന്നതുമുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ആയതിനുള്ള ധനം എങ്ങനെയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(ഡി)ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

7354


പ്രവാസിക്ഷേമത്തിന് കേന്ദ്ര സഹായം 


ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കേന്ദ്രത്തിന് നല്‍കിയ നിവേദനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)കേരള പ്രവാസി ക്ഷേമനിധിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7355


പ്രവാസിക്ഷേമത്തിന് ധനസഹായം 


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം തിരിച്ചെത്തിയ പ്രവാസികളുടെ ചികിത്സയ്ക്കായി എത്ര രൂപ പ്രവാസി ക്ഷേമ വകുപ്പ് മുഖേന നല്‍കുകയുണ്ടായിയെന്ന് വ്യക്തമാക്കുമോ; 

(ബി)മരണമടഞ്ഞ പ്രവാസികളുടെ എത്ര കുടുംബങ്ങള്‍ക്ക് എത്ര രൂപ വീതം സഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)നോര്‍ക്ക ചെയര്‍മാന്‍സ് ഫണ്ട് എത്ര ലക്ഷം രൂപയാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

7356


പ്രവാസികളെ കബളിപ്പിച്ച് പണം തട്ടിയ സംഭവങ്ങള്‍ 


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

പ്രവാസികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ പോലീസ് വേണ്ടത്ര താല്പര്യം കാണിക്കാത്തതിനാലും എംബസികള്‍ മുഖേന നല്‍കുന്ന പരാതികള്‍പോലും ഫലപ്രദമായി അന്വേഷിക്കാത്തതിനാലും സംസ്ഥാന പോലീസ് ആസ്ഥാനത്ത് പ്രവാസി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?

7357


ഗള്‍ഫില്‍ മരണമടഞ്ഞ പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

ഗള്‍ഫില്‍ ജോലിയിലിരിക്കെ മരണമടഞ്ഞ പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനകം എത്ര പേര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.