|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7298
|
2013-14 - ഗ്രാമവികസന വകുപ്പിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച തുക
ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)2013-14 വര്‍ഷത്തില്‍ ഗ്രാമവികസന വകുപ്പിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഏതൊക്കെ പദ്ധതികള്‍ക്കായി എത്ര കോടി രൂപ ലഭിച്ചിരുന്നുവെന്നതിന്‍റെ വിശദാംശം ലഭ്യമാക്കുമോ;
(ബി)എന്തൊക്കെ പ്രവൃത്തികള്‍ക്ക് തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ;
(സി)എത്ര രൂപ ചെലവഴിക്കാതെ നഷ്ടപ്പെട്ടുവെന്നും ഇതിന്‍റെ കാരണമെന്തായിരുന്നുവെന്നും വിശദമാക്കുമോ?
|
7299 |
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നിര്‍വ്വഹണം
ശ്രീ. അന്‍വര്‍ സാദത്ത്
,, ലൂഡി ലൂയിസ്
,, എം. എ. വാഹീദ്
,, കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്ത് പദ്ധതി നിര്‍വ്വഹണം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍വ്വഹിക്കുവാന്‍ പ്ലാനിംഗ് ബോര്‍ഡില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി ആസൂത്രണ ബോര്‍ഡില്‍ സെല്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നിര്‍വ്വഹണം നിരീക്ഷിക്കുവാനും ആവശ്യമുള്ളപ്പോള്‍ തുക വിനിയോഗിക്കുവാനും എന്തെല്ലാം കാര്യങ്ങളാണ് സെല്ലിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
7300 |
വികസന പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം
ശ്രീ. എം.ഉമ്മര്‍
(എ)സംസ്ഥാനത്തെ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ബി)ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്പോള്‍ നേരിട്ട പ്രധാന പ്രതിബന്ധങ്ങളെ സംബന്ധിച്ച് വിശകലനം നടത്തിയിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കാമോ;
(ഡി)സ്ഥലം ഏറ്റെടുപ്പുപോലുളള പ്രവര്‍ത്തനങ്ങള്‍ വികസന പദ്ധതികളെ മന്ദഗതിയിലാക്കുന്നത് തടയുന്നതിനു വേണ്ടി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ?
|
7301 |
ഗ്രാമവികസനവകുപ്പുമുഖേന അനുവദിച്ച തുക
ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലും പേരാന്പ്ര മണ്ധലത്തിലും ഗ്രാമവികസന വകുപ്പ് മുഖേന ഏതെല്ലാം പ്രവൃത്തികള്‍ക്ക് എത്ര തുക വീതം അനുവദിച്ചു എന്നു വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളുണ്ടോ എന്നും ഉണ്ടെങ്കില്‍ അവയുടെ പേര് വിവരവും അവ ഏത് ഘട്ടത്തിത്തിലാണെന്നും വെളിപ്പെടുത്തുമോ;
(സി)നബാര്‍ഡ് സഹായത്തോടെ എത്ര പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു എന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
7302 |
വന്‍കിട പദ്ധതികള്‍ക്ക് മാത്രമായി ഒരു പുതിയ ബഡ്ജറ്റ് ഹെഡ്
ശ്രീ. ഹൈബി ഈഡന്‍
,, കെ. ശിവദാസന്‍ നായര്‍
,, എം. എ. വാഹീദ്
,, ജോസഫ് വാഴക്കന്‍
(എ) സംസ്ഥാനത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികള്‍ക്ക് മാത്രമായി ഒരു പുതിയ ബഡ്ജറ്റ് ഹെഡ് ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിച്ചതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി) സാന്പത്തിക വര്‍ഷത്തിന്‍റെ അവസാനം വന്‍കിട പദ്ധതികള്‍ക്ക് ധനലഭ്യത ഉറപ്പുവരുത്തുവാന്‍ എത്രമാത്രം പ്രയോജനപ്പെടുത്താനാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി) ബഡ്ജറ്റ് ഹെഡില്‍ തുക വകയിരുത്താനും ചെലവഴിക്കാനും ആസൂത്രണ ബോര്‍ഡില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
7303 |
മിഷന്‍ 676 പദ്ധതി ചാലക്കുടി മണ്ധലത്തില്‍
ശ്രീ. ബി.ഡി. ദേവസ്സി
മിഷന്‍ 676 പദ്ധതിയുടെ ഭാഗമായി ഗ്രാമവികസനം, ആസൂത്രണം, സാംസ്ക്കാരികം എന്നീ വകുപ്പുകളുടെ ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ചാലക്കുടി മണ്ധലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ ?
|
7304 |
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി
ശ്രീ. ലൂഡി ലൂയിസ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, സി. പി. മുഹമ്മദ്
,, കെ. ശിവദാസന്‍ നായര്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമായും പ്രായോഗികമായും നിര്‍വ്വഹിക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയതെന്ന് വിശദമാക്കാമോ;
(ബി)മെറ്റീരിയല്‍ കോസ്റ്റ് ഉപയോഗിച്ച് സ്ഥിരമായ ആസ്തികള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇത് നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
7305 |
തൊഴിലുറപ്പ്
തൊഴിലാളികളുടെ
ആവശ്യങ്ങള്‍
സംബന്ധിച്ച്
എന്‍.ആര്‍.ഇ.ജി.
വര്‍ക്കേഴ്സ്
യൂണിയന്‍റെ
നിവേദനം
ശ്രീമതി കെ. കെ. ലതിക
ശ്രീ. ബി. സത്യന്‍
'' കെ. കുഞ്ഞിരാമന്‍(ഉദുമ)
'' ബി.ഡി. ദേവസ്സി
(എ)തൊഴിലുറപ്പ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്സ് യൂണിന്‍റെ നേത്യത്വത്തില്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)നിവേദനത്തിലെ ആവശ്യങ്ങളോടുള്ള നിലപാട് അറിയിക്കാമോ?
|
7306 |
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ്
ശ്രീ. കെ.എന്‍.എ. ഖാദര്‍
,, പി.കെ. ബഷീര്
,, പി. ഉബൈദുള്ള
,, സി. മോയിന്‍കുട്ടി
(എ)തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്കാമോ;
(ബി)കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള 03.01.2014-ലെ എസ്.ഒ 19 (ഇ) നന്പര്‍ വിജ്ഞാപനപ്രകാരം ഏതെല്ലാം മേഖലകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്; അതുപ്രകാരം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;
(സി)2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ തൊഴിലുറപ്പു പദ്ധതിക്കായി എന്തു തുക ചെലവഴിച്ചിട്ടുണ്ട്; ഈ വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ?
|
7307 |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - പഞ്ചായത്തുകള്‍ ചെലവഴിച്ച തുക
ശ്രീമതി പി. അയിഷാ പോറ്റി
(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൊട്ടാരക്കര മണ്ധലത്തിലെ ഓരോ പഞ്ചായത്തും എത്ര തുക ചെലവഴിച്ചു (01-04-2013 മുതല്‍ 31-03-2014 വരെ) എന്നും ആയത് അനുവദിച്ച തുകയുടെ എത്ര ശതമാനം ആണെന്നും വ്യക്തമാക്കുമോ;
(ബി)മണ്ധലത്തിലെ ഓരോ പഞ്ചായത്തിലും എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും പഞ്ചായത്തുകളില്‍ നടന്ന പ്രവൃത്തികളുടെയും ആയതിന് ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
7308 |
തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ്
ശ്രീ. സി. പി. മുഹമ്മദ്
'' ബെന്നി ബെഹനാന്‍
'' പി. എ. മാധവന്
'' ഷാഫി പറന്പില്‍
(എ)തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി സോഷ്യല്‍ ഓഡിറ്റിംഗ് സൊസൈറ്റി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതിയിലെ സോഷ്യല്‍ ഓഡിറ്റിനായി എന്തെല്ലാം കാര്യങ്ങളാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)സൊസൈറ്റി രൂപീകരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
7309 |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പാലക്കാട് ജില്ലയിലെ നെന്മാറ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തുകളില്‍ എത്ര തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നുള്ള പഞ്ചായത്തുതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)ഇതില്‍ എത്ര തൊഴിലാളികള്‍ക്കാണ് നൂറു ദിവസം തൊഴില്‍ ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(സി)തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കുടിശ്ശികയുണ്ടോ; എങ്കില്‍ ഏത് വര്‍ഷം വരെയുള്ള കുടിശ്ശികയാണ് ഉള്ളതെന്ന് വിശദമാക്കുമോ; ആയത് എന്ന് കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
7310 |
പി.എം.ജി.എസ്.വൈ. പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ)പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ 5 മുതല്‍ 7 ഘട്ടങ്ങള്‍ വരെ കുട്ടനാട്ടില്‍ അനുവദിച്ചിരുന്ന 11 നിര്‍മ്മാണപ്രവൃത്തികള്‍ ലാപ്സായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കാതിരുന്നതിനുള്ള കാരണം വിശദമാക്കുമോ;
(സി)പ്രസ്തുത റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ കുട്ടനാട്ടില്‍ നടപ്പിലാക്കുന്നതിനുവേണ്ടി എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
|
7311 |
പി.എം.ജി.എസ്.വൈ. പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ)പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 5573.5 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ലാപ്സായ സാഹചര്യത്തില്‍ നിരക്കുകള്‍ പുതുക്കിയോ മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുത്തിയോ റോഡു നിര്‍മ്മാണം നടപ്പിലാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)പി.എം.ജി.എസ്.വൈ. പദ്ധതി എട്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ 22 പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചിട്ട് എത്ര പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടത്തുവെന്ന് വിശദമാക്കാമോ;
(സി)അധികരിച്ച നിരക്ക് അനുവദിച്ചിട്ടും കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ അനേ്വഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വിശദമാക്കുമോ;
(ഡി)എട്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ഐ.റ്റി.സി-കോടന്പനാടി, നീലംപേരൂര്‍-പൈറ്റുപാക്ക ശ്മശാനം, വെളിയനാട് എല്‍.പി.എസ്. - കപ്പോള, കുമരം കരി-കുന്നംകരി എന്നീ റോഡുനിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടേന്ന് വിശദമാക്കാമോ?
|
7312 |
കാഞ്ഞങ്ങാട് മണ്ധലത്തിലെ പി. എം. ജി. എസ്. വൈ. പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാഞ്ഞങ്ങാട് മണ്ധലത്തില്‍ പി. എം. ജി. എസ്. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയ റോഡുകള്‍ ഏതെല്ലാമാണെന്നും എത്ര തുക വീതമാണ് അനുവദിച്ചതെന്നും വിശദമാക്കാമോ;
(ബി)പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(സി)പി. എം. ജി. എസ്.വൈ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തുന്നതിന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും ഏതെല്ലാം റോഡുകളാണ് തെരഞ്ഞെടുത്തിട്ടുളളതെന്ന് അറിയിക്കാമോ?
|
7313 |
പി.എം.ജി.എസ്.വൈ. പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് തടസ്സങ്ങള്‍
ശ്രീ. സി.കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു റ്റി. തോമസ്
(എ)പി.എം.ജി.എസ്.വൈ.യില്‍പ്പെടുത്തി കേന്ദ്രത്തില്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയിലെ വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ;
(സി)എങ്കില്‍ എന്തെല്ലാം ഇളവുകളാണ് ആവശ്യപ്പെട്ടത്;
(ഡി)അതിന്മേല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികരണം ലഭ്യമായിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(എഫ്)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എം.ജി.എസ്.വൈ. പദ്ധതിക്കായി ലഭിച്ച കേന്ദ്രവിഹിതം എത്രയെന്ന് വ്യക്തമാക്കാമോ?
|
7314 |
പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ റോഡുകള്‍
ശ്രീ. എ. കെ. ബാലന്‍
(എ)പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം 2013-14 സാന്പത്തികവര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യകതമാക്കാമോ;
(ബി)തരൂര്‍ മണ്ധലത്തില്‍ തെരഞ്ഞെടുത്തിട്ടുള്ള റോഡുകള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും എത്ര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
(സി)ഈ റോഡുകളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ കോപ്പി ലഭിക്കുമോ; തുടര്‍ പ്രവൃത്തികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ;
(ഡി)ഭരണാനുമതി ലഭിച്ചിട്ടില്ലെങ്കില്‍ എന്ത് തുടര്‍ നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഏത് സര്‍ക്കാര്‍ ഏജന്‍സി/സ്ഥാപനമാണെന്ന് വ്യക്തമാക്കുമോ?
|
7315 |
പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം റാന്നി മണ്ധലത്തിലെ റോഡുകള്‍
ശ്രീ. രാജു എബ്രഹാം
പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ റാന്നി നിയോജകമണ്ധലത്തില്‍ പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡുകള്‍ ഏതൊക്കെയാണെന്നും ഓരോ റോഡിനും എത്ര രൂപയ്ക്കുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്നും വ്യക്താമാക്കുമോ; ഇവയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ; എന്നത്തേയ്ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
7316 |
പി.എം.ജി.എസ്.വൈ. പദ്ധതിയിലെ റോഡ് നിര്‍മ്മാണം
ശ്രീ. എം. ഹംസ
(എ)2012-13 സാന്പത്തിക വര്‍ഷം പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത് ; ഏതെല്ലാം റോഡുകളാണെന്ന് വ്യക്തമാക്കുമോ ;
(ബി)2012-13 സാന്പത്തിക വര്‍ഷത്തെ പി.എം.ജി.എസ്.വൈ യുടെ ഭൌതിക ലക്ഷ്യം നേടിയോ; വിശദാംശം ലഭ്യമാക്കാമോ ;
(സി)2013-14 വര്‍ഷം പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്; അതില്‍ ഒറ്റപ്പാലം അസംബ്ളി മണ്ധലത്തിലെ ഏതെല്ലാം റോഡുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാമോ; അതിനായി എത്ര തുക നീക്കിവച്ചിരുക്കുന്നുവെന്ന് വ്യക്തമാ ക്കുമോ?
|
7317 |
മാവേലിക്കര മണ്ധലത്തില്‍ ഇന്ദിരആവാസ്യോജന പദ്ധതിയനുസരിച്ച് അനുവദിച്ച വീടുകള്‍
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര മണ്ധലത്തില്‍ ഇന്ദിരആവാസ്യോജന പദ്ധതിയനുസരിച്ച് അനുവദിച്ച വീടുകളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)2013-14, 2014-15 വര്‍ഷങ്ങളില്‍ മണ്ധലത്തില്‍ അനുവദിച്ച വീടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)അനുവദിച്ചവയില്‍ എത്രയെണ്ണം പ്രസ്തുത കാലയളവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; പൂര്‍ത്തീകരിക്കാത്തവ എത്ര;
(ഡി)പ്രസ്തുത പദ്ധതി പ്രകാരം വീട് നിര്‍മ്മാണം ആരംഭിച്ചവര്‍ക്ക് തുടര്‍നിര്‍മ്മാണത്തിന് ധനസഹായം ലഭിക്കാത്തതുമൂലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)തുടര്‍ന്നുള്ള ധനസഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
|
7318 |
നാട്ടിക മണ്ധലത്തില്‍ "നബാര്‍ഡ്' പദ്ധതികള്‍
ശ്രീമതി ഗീതാഗോപി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാട്ടിക നിയോജക മണ്ധലത്തില്‍ നബാര്‍ഡിന്‍റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(ബി)ഈ പ്രവൃത്തികളില്‍ നിര്‍മ്മാണം പൂര്‍ത്തിയായവയും അല്ലാത്തതുമായവ ഏതെല്ലാമെന്ന് വിശദമാക്കുമോ;
(സി)പൂര്‍ത്തിയാവാത്ത നിര്‍മ്മാണ പ്രവൃത്തികള്‍ എന്നു തീരുമെന്നും, കാലതാമസം ഉണ്ടെങ്കില്‍ കാരണവും വിശദമാക്കുമോ?
|
7319 |
ആറ്റിങ്ങല്‍ മണ്ധലത്തില്‍ നബാര്‍ഡിന്‍റെ പദ്ധതികള്‍
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ മണ്ധലത്തില്‍ 2013 മാര്‍ച്ചിനുശേഷം ഇതുവരെ നബാര്‍ഡിന്‍റെ സഹായത്താല്‍ ഏതെല്ലാം പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത പദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ;
(ബി)പ്രസ്തുത പ്രദേശത്ത് നബാര്‍ഡിന്‍റെ സഹായത്തോടെ ഇപ്പോള്‍ നടന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ?
|
7320 |
മാവേലിക്കര മണ്ധലത്തില്‍ നബാര്‍ഡിന്‍റെ പ്രവൃത്തികള്‍
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ധലത്തില്‍ നബാര്‍ഡിന്‍റെ പദ്ധതികളില്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)2013-14,2014-15 വര്‍ഷങ്ങളില്‍ നബാര്‍ഡിന്‍റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)നബാര്‍ഡിന്‍റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വിശദമാക്കുമോ?
|
7321 |
ഗ്രാമവികസന വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റെടുത്ത റോഡുകളുടെ പ്രവൃത്തികള്‍
ശ്രീ.കെ.കെ. നാരായണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഗ്രാമവികസന വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം റോഡുകളുടെ പ്രവൃത്തികളാണ് ഏറ്റെടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ ഓരോന്നിന്‍റെയും തുക എത്രയാണെന്നും പ്രതേ്യകം പ്രതേ്യകം വിശദമാക്കാമോ ?
|
7322 |
എന്‍.ആര്‍.എല്‍.എം പദ്ധതി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്.ജി.എസ്.വൈ യ്ക്കു പകരം വന്ന എന്‍.ആര്‍.എല്‍.എം പദ്ധതി സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)പദ്ധതി നടപ്പാക്കിതുടങ്ങിയിട്ടുണ്ടെങ്കില്‍ സംസ്ഥാനത്ത് എല്ലാ ബ്ലോക്കുകളിലും നടപ്പാക്കിയിട്ടുണ്ടോ; ആകെ എത്ര തുകയാണ് പദ്ധതിക്കായി ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
(ഡി)ഗ്രാമപഞ്ചായത്ത് തലത്തില്‍ കുടുംബശ്രീ വഴി പദ്ധതിനടപ്പാക്കാന്‍ ഉദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
|
7323 |
ഐ.എ.വൈ. ഭവനപദ്ധതി കരാറിലേര്‍പ്പെട്ടവര്‍ക്ക് ധനസഹായം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത് 2012-2013, 2013-2014 വര്‍ഷങ്ങളില്‍ ഐ.എ.വൈ. ഭവനപദ്ധതിക്കായി കരാറിലേര്‍പ്പെട്ട് വീട്പണി തുടങ്ങി പൂര്‍ത്തിയായവര്‍ക്ക് ധനസഹായം മുഴുവനായി നല്‍കിയിട്ടുണ്ടോ;
(ബി)എത്രപേരാണ് 2012-13,13-14 വര്‍ഷങ്ങളില്‍ കരാറിലേര്‍പ്പെട്ടതെന്നും എത്ര പേര്‍ പൂര്‍ത്തീകരിച്ചുവെന്നും ജില്ല തിരിച്ച് വിശദമാക്കുമോ;
(സി)2014-15 വര്‍ഷത്തില്‍ ഐ.എ.വൈ പദ്ധതിയില്‍ എന്തു തുകയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ; എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ഡി)ഐ.എ.വൈ. പദ്ധതിയില്‍ കേന്ദ്രവിഹിതം കഴിച്ചുള്ള തുക ത്രിതല പഞ്ചായത്തുകളാണോ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;സര്‍ക്കാര്‍ ഇതിലേക്ക് പ്രത്യേക ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടോ?
|
7324 |
'ഹാഡ' നടപ്പിലാക്കുന്ന വര്‍ക്കുകള്‍
ശ്രീ. കെ. വി. വിജയദാസ്
കോങ്ങാട് മണ്ധലത്തില്‍ 'ഹാഡ'യില്‍ നിന്നും ഏതെല്ലാം വര്‍ക്കുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്നുള്ള വിശദവിവരം നല്‍കുമോ; ഇപ്രകാരം അംഗീകാരം നല്‍കിയ വര്‍ക്കുകള്‍ക്ക് ഫണ്ട് അനുവദിച്ചു നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
7325 |
ഹില്‍ഏരിയ ഡവലപ്പ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെട്ട കൊടുവള്ളി മണ്ധലത്തിലെ പഞ്ചായത്തുകള്‍
ശ്രീ.വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)ഹില്‍ ഏരിയ ഡവലപ്പ്മെന്‍റ് പദ്ധതിയില്‍ കൊടുവള്ളി മണ്ഡലത്തിലെ എത്ര പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ പഞ്ചായത്തുകളില്‍ ഇതു സംബന്ധമായ എന്തെങ്കിലും പ്രവൃത്തി നടക്കുന്നുണ്ടോയെന്നും വിശദമാക്കുമോ;
(ബി)എന്തെല്ലാം പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)2014-15 വര്‍ഷത്തേയ്ക്കുള്ള പ്രൊപ്പോസലുകള്‍ സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?
|
7326 |
കാഞ്ഞങ്ങാട് മണ്ധലത്തില്‍ ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ.ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഹില്‍ ഏരിയ ഡെലവപ്പ്മെന്‍റ് ഏജന്‍സി നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച പുരോഗതി വിശദമാക്കാമോ;
(സി)ഏതെല്ലാം പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)ഇനിയും എത്രയെണ്ണം പൂര്‍ത്തിയാക്കാനുണ്ടെന്ന് പദ്ധതിയുടെ പേര് സഹിതം വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ ?
|
7327 |
വിദ്യാഭ്യാസ വായ്പ പലിശയിളവ് സ്കീം
ശ്രീ. ബി.ഡി. ദേവസ്സി
(എ)കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ വായ്പാ പലിശ സബ്സിഡി പദ്ധതി നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ വായ്പ പലിശയിളവ് സ്കീം പ്രകാരം ജില്ലാ കളക്ടറേറ്റുകളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്ന അപേക്ഷകര്‍ക്ക് വായ്പ എടുത്ത ബാങ്കുകളെ സമീപിക്കുന്നതിനായി ആവശ്യമായ സമയം അനുവദിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇതിനായി കൂടുതല്‍ സമയം അനുവദിക്കുന്നതിനും മുഴുവന്‍ അപേക്ഷകര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ ?
|
7328 |
ബി.പി.എല്‍. കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ) ബി.പി.എല്‍. കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്സിഡിയായി നല്‍കാനുള്ള പദ്ധതി ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;
(ബി) പ്രസ്തുത പദ്ധതി പ്രകാരം വയനാട് ജില്ലയിലെ എത്ര കുട്ടികള്‍ക്ക് സബ്സിഡി നല്‍കാനായെന്നു വ്യക്തമാക്കുമോ;
(സി) പ്രസ്തുത ഇനത്തില്‍ ജില്ലയില്‍ എത്ര തുക ചെലവഴിച്ചു എന്നതിന്‍റെ താലൂക്ക് തല വിശദാംശം ലഭ്യമാക്കുമോ?
|
T7329 |
പട്ടികജാതി വികസന വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി മണ്ധലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)പട്ടികജാതി വികസന വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് ഗ്രാമവികസന വകുപ്പ് മുഖേന കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാം; പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
(ബി)2014-15 വര്‍ഷത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
|
7330 |
നീര്‍ത്തട പരിപാലന പദ്ധതികള്‍
ശ്രീ. വി.പി. സജീന്ദ്രന്‍
(എ)സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കുന്ന നീര്‍ത്തട പരിപാലന പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇവ ഏതൊക്കെ ബ്ലോക്കുകളിലാണ് നടപ്പിലാക്കുന്നതെന്നും വ്യക്തമാക്കുമോ; പദ്ധതി നിര്‍വ്വഹണത്തിന് സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)നീര്‍ത്തട പരിപാലന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനത്ത് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഏജന്‍സിക്കാണ് ചുമതല നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര തുക ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; കഴിഞ്ഞ 4 സാന്പത്തിക വര്‍ഷങ്ങളിലെ കണക്ക് ഇനം തിരിച്ച് ലഭ്യമാക്കാമോ;
(ഡി)സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ ഇവ സമയബന്ധിതമായി പരിഹരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
<<back |
next page>>
|