|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7501
|
ജനന രജിസ്ട്രേഷന്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ) ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ ജനനരേഖകളില്‍ ആശുപത്രിയില്‍വച്ചും, രജിസ്ട്രേഷന്‍ ഓഫീസില്‍ വച്ചും ഉണ്ടാകുന്ന പിശകുകള്‍ തിരുത്തിക്കിട്ടാനുള്ള തടസ്സങ്ങള്‍ സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലാക്കുന്പോഴുള്ള വ്യത്യാസം തിരുത്താന്‍പോലും നിരവധിരേഖകള്‍ ആവശ്യപ്പെടുന്ന കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(ബി) ആശുപത്രിയില്‍ അഡ്യിറ്റ് ചെച്ചുന്പോള്‍ ഒപ്പമുള്ളയാള്‍ പറഞ്ഞുകൊടുക്കുന്ന വിവരങ്ങളില്‍ ഉണ്ടാകുന്ന നിസ്സാരപിശകുകള്‍ പില്ക്കാലത്ത് തിരുത്തിക്കിട്ടുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ;
(സി) പേര്, സ്ഥലപ്പേര്, വീട്ടുപേര്, അച്ഛന്‍റെയോ, അമ്മയുടേയോ പേര് എന്നിവ അപൂര്‍ണ്ണമായോ തെറ്റായോ രേഖപ്പെടുത്തിയാല്‍, അതു തിരുത്തിക്കിട്ടാനുള്ള നടപടിക്രമവും സമര്‍പ്പിക്കേണ്ട രേഖകളും സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(ഡി) ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പ്രായമായ അച്ഛന്‍റെയോ, അമ്മയുടേയോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിനു പകരം എന്തൊക്കെ രേഖകള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(ഇ) സ്കൂളില്‍ പഠിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ ആര്‍ക്കെങ്കിലും അധികാരം നല്‍കിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ അനുമതി നല്‍കി ബുദ്ധിമുട്ട് ഒഴിവാക്കുമോ?
|
7502 |
തൃതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ.ഇ. ചന്ദ്രശേഖരന്‍
(എ)മുന്‍ ത്രിതല പഞ്ചായത്തുകളിലെ മുന്‍ അംഗങ്ങള്‍ക്കും ഐഡന്‍റിറ്റി കാര്‍ഡ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ ഇത് സംബന്ധിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
7503 |
താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)04.06.2012-ലെ 149/2012 തസ്വഭവ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എത്ര താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്;
(ബി)ഇത്തരം കെട്ടിടങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വകുപ്പില്‍ ലഭ്യമാണോ;
(സി)ഇവയില്‍ എത്ര കെട്ടിടങ്ങള്‍ക്ക് നിയമപരമായ നടപടികള്‍ക്കുശേഷം റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്;
(ഡി)നിയമാനുസൃത നടപടിക്കുശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാനാവാത്ത എത്ര കെട്ടിടങ്ങളുണ്ടെന്നും, അവയുടെ കാര്യത്തില്‍ അടുത്ത നടപടിക്രമം എന്താണെന്നും വ്യക്തമാക്കുമോ?
|
7504 |
പഞ്ചായത്തുകളിലെ അസിസ്റ്റന്‍റ് സെക്രട്ടറി തസ്തികകള്‍
ശ്രീ. റ്റി. വി. രാജേഷ്
പഞ്ചായത്തുകളില്‍ ഇപ്പോള്‍ എത്ര അസിസ്റ്റന്‍റ് സെക്രട്ടിമാരുടെ തസ്തികകളാണ് നിലവിലുള്ളത് ?
|
7505 |
പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒഴിവുകള്‍
ശ്രീ. കെ.കെ നാരായണന്‍
(എ) പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് വേണ്ടിയും സെക്രട്ടറിമാരുടെ ഒഴിവ് നികത്തുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ട് എങ്കില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
7506 |
താല്ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരെ പാര്‍ട്ട് -ടൈം ജീവനക്കാരായി നിയമിക്കാന്‍ നടപടി
ശ്രീ. സി. കൃഷ്ണന്‍
(എ)ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള ലൈബ്രറി, ശിശുമന്ദിരം എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ലൈബ്രേറിയന്‍, ടീച്ചര്‍, ആയ എന്നിവരെ 10 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാര്‍ട്ട്-ടൈം ജീവനക്കാരായി നിയമിക്കണമെന്ന ഉത്തരവ് നിലവിലുണ്ടോ ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ബി)ഇത്തരത്തില്‍ എത്ര പേര്‍ നിലവില്‍ ജോലിചെയ്യുന്നുണ്ടെന്ന് വിശദമാക്കുമോ ;
(സി)മേല്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട്-ടൈം ജീവനക്കാരായി നിയമിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?
|
7507 |
തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)എല്‍.എസ്.ജി.ഡി. (എഞ്ചിനീയറിംഗ് വിഭാഗം) മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ അടിയന്തരമായി നടപ്പിലാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ;
(ബി)മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ കുറവായതിനാല്‍ ഈ വകുപ്പിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നറിയിക്കുമോ; ഇല്ലെങ്കില്‍ വകുപ്പിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;
(സി)എല്‍.എസ്.ജി.ഡി. (എഞ്ചിനീയറിംഗ് വിഭാഗം) സര്‍ക്കാര്‍ പണം വിനിയോഗിക്കുന്പോള്‍ സൂപ്പര്‍വൈസറി തസ്തികകളുടെ അഭാവംമൂലം സൂക്ഷ്മ പരിശോധനയില്‍ ന്യൂനതകള്‍ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത വകുപ്പില്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ അധിക തസ്തിക അനുവദിക്കുന്നത് സംബന്ധിച്ച് ഫയലുകള്‍ നിലവിലുണ്ടോയെന്നും എങ്കില്‍ പ്രസ്തുത ഫയലിന്‍റെ സ്ഥിതി എന്താണെന്നും അറിയിക്കുമോ;
(ഇ)എല്‍.എസ്.ജി.ഡി. (എഞ്ചിനീയറിംഗ് വിഭാഗം) എത്ര സാങ്കേതിക വിഭാഗം ജീവനക്കാരുണ്ടെന്നും എത്ര മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുണ്ടെന്നും വ്യക്തമാക്കുമോ ?
|
7508 |
ഗ്രാമപഞ്ചായത്തുകളിലെ പുതിയ ഡ്രൈവര്‍ തസ്തികകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)ഏതെല്ലാം ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ ഡ്രൈവര്‍മാരുടെ തസ്തികകള്‍ പുതുതായി സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ഗ്രാമപഞ്ചായത്തുകളില്‍ ഡ്രൈവര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് പ്രൊപ്പോസല്‍ ഏതെല്ലാം ജില്ലകളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)പ്രസ്തുത ജില്ലകളില്‍ ഡ്രൈവര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
7509 |
ഗ്രാമപഞ്ചായത്തുകളിലെ സാങ്കേതിക വിഭാഗത്തില്‍ എഞ്ചിനീയര്‍മാരുടെയും ഓവര്‍സീയര്‍മാരുടെയും ഒഴിവുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴില്‍ ഗ്രാമപഞ്ചായത്തുകളിലെ സാങ്കേതിക വിഭാഗത്തില്‍ എഞ്ചിനീയര്‍മാരുടെയും ഓവര്‍സീയര്‍മാരുടെയും എത്ര ഒഴിവുകളുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
7510 |
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംവിധാനങ്ങള്‍
ശ്രീ. കെ. മുരളീധരന്‍
,, സണ്ണി ജോസഫ്
,, വി.റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
(എ) കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ട്; വിവരിക്കുമോ;
(ബി)കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സ്ഥിരം വിപണനകേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം തലത്തിലാണ് കുടുംബശ്രീ സ്ഥിരം വിപണന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഇതിനായി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹകരണം പ്രയോജനപ്പെടുത്താമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
7511 |
കുടുംബശ്രീയുടെ പ്രവര്‍ത്തനം
ശ്രീ. പി. ഉബൈദുള്ള
(എ)കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ, സ്നേഹിത പദ്ധതികളുമായി ഏകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(സി)തീരദേശ-ആദിവാസി മേഖലകളില്‍ ഫലപ്രദമായി ഇടപെടാന്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പാക്കുന്നത് ?
|
7512 |
കുടുംബശ്രീയില്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി
ശ്രീ. കെ. സുരേഷ് കുറുപ്പ്
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, ആര്‍. രാജേഷ്
,, എ. എം. ആരിഫ്
(എ)കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍, അഗതി കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി ദരിദ്ര കുടുംബങ്ങള്‍ ഇനിയും ഭാഗഭാക്കായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാഹചര്യത്തിന് അനുയോജ്യമായ പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കാമോ;
(സി)കുടുംബശ്രീക്ക് നൂതന തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ വിദഗ്ദ്ധരുടെയും സാങ്കേതികവിദ്യയുടെയും അഭാവം ഉള്ളതായി അറിയാമോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ; കുടുതലായി കോമണ്‍ ഫെസിലിറ്റി സെന്‍ററുകള്‍ സ്ഥാപിക്കാമോ?
|
7513 |
തൊഴില്‍രഹിതര്‍ക്ക് വിദഗ്ദ്ധ പരിശീലനത്തിനുള്ള കേന്ദ്ര പദ്ധതി
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, അന്‍വര്‍ സാദത്ത്
,, പി. സി. വിഷ്ണുനാഥ്
,, വി. ഡി. സതീശന്‍
(എ) ഗ്രാമങ്ങളിലുള്ള ദരിദ്രകുടുംബങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് കുടുംബശ്രീ വഴി നടപ്പാക്കുന്ന വിദഗ്ദ്ധ പരിശീലനവും തൊഴിലും ഉറപ്പാക്കുന്നതിനുള്ള കേന്ദ്രപദ്ധതി നടത്തിപ്പിനായി എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കുമോ;
(ബി) എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിന് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി) പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ) പദ്ധതി നടത്തിപ്പിനായി എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്; വിശദമാക്കുമോ?
|
7514 |
കുടുംബശ്രീ യുണിറ്റൂകള്‍ രൂപീകരിക്കാന്‍ മാനദണ്ധം
ശ്രീ. എ.കെ. ബാലന്‍
(എ) കുടുംബശ്രീയൂണിറ്റുകള്‍ രൂപീകരിക്കാന്‍ നിലവിലുള്ള മാനദണ്ധം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി)ഈ മാനദണ്ധങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണ് പുതിയ മാനദണ്ധങ്ങള്‍ എന്നറിയിക്കുമോ;
(സി)കുടുംബശ്രീ മുഖേന എത്രരൂപയുടെ ബാങ്ക് വായ്പകള്‍ ആണ് ലഭിക്കുന്നത്; ഇതിന് എന്തെല്ലാമാണ് വ്യവസ്ഥകള്‍ എന്നറിയിക്കുമോ;
(ഡി)ഈ ബാങ്ക് വായ്പ തുക വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുപ്രകാരം എത്ര രൂപയുടെ വായ്പയാണ് ലഭിക്കുന്നത് എന്നും എന്തെല്ലാമാണ് വായ്പാ വ്യവസ്ഥകള്‍ എന്നും വിശദമാക്കുമോ?
|
7515 |
വി. കെയര്‍ പദ്ധതിയുടെ നടത്തിപ്പ്
ശ്രീ. സി. ദിവാകരന്‍
വി.കെയര്‍ പദ്ധതിയുടെ നടത്തിപ്പിനായി ഏതെല്ലാം കന്പനികളെയാണ് തെരഞ്ഞെടുത്തത്; ഇതിന്‍റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയും?
|
7516 |
വി-കെയര്‍ വോളന്‍റിയര്‍ കോര്‍
ശ്രീ. വി. ശശി
(എ)വി-കെയര്‍ വോളന്‍റിയര്‍ കോര്‍-ന്‍റെ ആദ്യഘട്ടമായി 25 ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഇത്തരത്തില്‍ ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ വിവരിക്കാമോ ;
(ബി)ഒന്നാംഘട്ടം നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ ;
(സി)പാര്‍ശ്വവല്‍കൃതര്‍ക്ക് ഇതില്‍നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് വിവരിക്കാമോ; ആദ്യഘട്ടത്തില്‍ എത്രപേര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് അറിയിക്കുമോ ;
(ഡി)ഇതിനായി 2014-15 വര്‍ഷത്തിലെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?
|
7517 |
പ്രത്യാശ പദ്ധതി
ശ്രീ. എ.കെ. ബാലന്‍
(എ) വനിതകള്‍ക്കായി "പ്രത്യാശ' എന്ന പേരില്‍ സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പദ്ധതി നടപ്പാക്കുന്നുണ്ടോ;
(ബി)എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)പദ്ധതിയുമായി ഏതെല്ലാം സ്വകാര്യ ഏജന്‍സികള്‍ സഹകരിക്കുന്നുണ്ട്; അവയുടെ പേരും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;
(ഡി)ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ഇ)എത്ര പേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്ക് നല്‍കുമോ?
|
7518 |
വയോമിത്രം പദ്ധതി
ശ്രീ. എ.കെ. ബാലന്‍
(എ)വൃദ്ധജനങ്ങള്‍ക്കായി വയോമിത്ര എന്ന പേരില്‍ ഒരു പദ്ധതി സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന നടപ്പാക്കുന്നുണ്ടോ;
(ബി)എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)സര്‍ക്കാരിന് പുറമെ മറ്റ് ഏതെങ്കിലും ഏജന്‍സികള്‍ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ടോ;
(ഡി)എങ്കില്‍ ഏജന്‍സികളുടെ പേരും അവരുടെ പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ;
(ഇ)നിലവില്‍ എത്ര വയോമിത്രം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;
(എഫ്)എത്ര പേര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്്; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;
(ജി)പദ്ധതി നടത്തിപ്പിന്‍റെ ഉദേ്യാഗസ്ഥ സംവിധാനം എപ്രകാരമാണ്; ഇവരെ മിഷന്‍റെ മറ്റ് പരിപാടികള്‍ക്കായി വിനിയോഗിക്കാറുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
7519 |
വയോമിത്രം പദ്ധതി ആവിഷ്കരിച്ച മുനിസിപ്പാലിറ്റികള്‍
ശ്രീ. സി. ദിവാകരന്‍
(എ)"വയോമിത്രം' പദ്ധതി ആരംഭിച്ച പുതിയ മുനിസിപ്പാലിറ്റികള്‍ ഏതെല്ലാമാണ്; ഏത് മാനദണ്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മുനിസിപ്പാലിറ്റികളെ തെരഞ്ഞെടുത്തത്;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പഞ്ചായത്ത് തലത്തില്‍ വൃദ്ധജനക്ഷേമത്തിനായി ഏതൊക്കെ പുതിയ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ?
|
7520 |
ആശ്വാസകിരണം പദ്ധതി
ശ്രീ. കെ. അജിത്
(എ)ആശ്വാസകിരണം പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കളാണുള്ളതെന്ന് വെളിപ്പെടുത്തുമോ;
(ബി)ആശ്വാസകിരണം പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധം എന്തെന്ന് വ്യക്തമാക്കുമോ;
(സി)ആശ്വാസകിരണം പദ്ധതിപ്രകാരം ഏതുമാസംവരെയുള്ള തുകയാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
(ഡി)കുടിശ്ശിക തുക എന്ന് നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ ?
|
7521 |
വയോജന കൌണ്‍സില്‍ രൂപീകരണം
ശ്രീ.ഇ.പി. ജയരാജന്‍
(എ)സംസ്ഥാന വയോജന നയം പ്രഖ്യാപിച്ചതെന്നാണ് എന്നറിയിക്കുമോ;
(ബി)സംസ്ഥാന വയോജന നയത്തില്‍ സംസ്ഥാന കൌണ്‍സില്‍ രൂപീകരിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ടോ;
(സി)ഈ വയോജന കൌണ്‍സിലിന്‍റെ ഘടന എപ്രകാരമാണ്;
(ഡി)വയോജന നയത്തില്‍ ശുപാര്‍ശ ചെയ്യുന്നതുപ്രകാരം വയോജന കൌണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടോ;
(ഇ)എന്നാണ് പ്രസ്തുത കൌണ്‍സില്‍ രൂപീകരിച്ചതെന്നും ആരെല്ലാമാണ് അതിലെ അംഗങ്ങളെന്നും വ്യക്തമാക്കുമോ ?
|
7522 |
ആദിവാസി മേഖലയിലെ ആരോഗ്യപരിപാലന പദ്ധതികള്‍
ശ്രീ. പി. തിലോത്തമന്‍
(എ) ആദിവാസി മേഖലയിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും വ്യാപകമായി പകര്‍ച്ചവ്യാധികളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതും കുട്ടികളുടെ ആരോഗ്യം പോലും പരിപാലിക്കപ്പെടാന്‍ കഴിയാതെ പോകുന്നതും നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാണെന്നും സാമൂഹ്യനീതിനിഷേധമാണെന്നും കരുതുന്നുണ്ടോ;
(ബി) എങ്കില്‍ ആയത് പരിഹരിക്കുവാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് സാമൂഹ്യനീതി വകുപ്പ് പദ്ധതികള്‍ ആവിഷ്കരിക്കുമോ?
|
7523 |
കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതിയുടെ ആനുകൂല്യം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതി പ്രകാരം കഴിഞ്ഞ സാന്പത്തിക വര്‍ഷം എത്ര കുട്ടികള്‍ക്ക് ആനുകൂല്യം നല്‍കിയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതില്‍ എത്ര കുട്ടികള്‍ക്ക് കേള്‍വി ശക്തിയും സംസാരശേഷിയും ലഭ്യമായെന്ന് വിശദമാക്കാമോ?
|
7524 |
ശാരീരിക, മാനസിക വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്ക് സംരക്ഷണം
ശ്രീമതി കെ.കെ. ലതിക
(എ)നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ശാരീരിക മാനസിക വൈകല്യങ്ങള്‍ ബാധിച്ചവരുടെ സംരക്ഷണത്തിനായി സംസ്ഥാനത്ത് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയുട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വൈകല്യങ്ങള്‍ ബാധിച്ചവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും അവരുടെ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരിച്ചു പിടിക്കുന്നതിനും ഈ നിയമ പ്രകാരം എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
7525 |
വിഭിന്നശേഷിയുളളവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍
ശ്രീ.സി. ദിവാകരന്‍
(എ)സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിഭിന്ന ശേഷിയുളളവര്‍ക്കായി എന്തെല്ലാം സേവനങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്;
(ബി)ഇത് പരിഷ്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
|
7526 |
റീജിയണല്‍ സെന്‍റര്‍ ഫോര്‍ ഫിസിക്കലി ഹാന്‍റിക്യാപ്ഡ് ആന്‍റ് റിസര്‍ച്ച്
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, പി. സി. വിഷ്ണുനാഥ്
,, സണ്ണി ജോസഫ്
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)റീജിയണല്‍ സെന്‍റര്‍ ഫോര്‍ ഫിസിക്കലി ഹാന്‍റിക്യാപ്ഡ് ആന്‍റ് റിസര്‍ച്ച് എന്ന സ്ഥാപനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
7527 |
വികലാംഗ നിയമനം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര വികലാംഗ ജീവനക്കാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച് സ്ഥിരപ്പെടുത്തിയവര്‍ എത്രയാണ്;
(സി)പി.എസ്.സി വഴി നിയമനം നല്‍കിയ വികലാംഗ ജീവനക്കാര്‍ എത്രയാണ്;
(ഡി)ഏതെല്ലാം വകുപ്പുകളിലാണ് ഇവര്‍ക്ക് നിയമനം നല്‍കിയിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
|
7528 |
സര്‍ക്കാര്‍ സര്‍വ്വീസില്‍ അംഗപരിമിതരെ സ്ഥിരപ്പെടുത്താന്‍ നടപടി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ) ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്ന്
നാളിതുവരെ
സംസ്ഥാനത്ത്
എത്ര
അംഗപരിമിതര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)പ്രസ്തുത കാലയളവില്‍ കെ.എസ്.ആര്‍. 9എ(1) ചട്ടപ്രകാരം താത്ക്കാലികാടിസ്ഥാനത്തില്‍ എത്ര അംഗപരിമിതരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് വിശദാമാക്കാമോ;
(സി)സര്‍ക്കാര്‍ സര്‍വ്വീസില്‍ അംഗപരിമിതരായ എത്ര പേര്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നുള്ള വിവരം അറിയാമോ; എങ്കില്‍ വെളിപ്പെടുത്താമോ;
(ഡി)അംഗപരിമിതരായ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?
|
7529 |
വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) സംസ്ഥാനത്ത് എത്ര വികലാംഗര്‍ ഉള്ളതായി കണക്കാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)അര്‍ഹരായ മുഴുവന്‍ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന് അറിയിക്കാമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര വികലാംഗര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിത ആനുകൂല്യം ലഭ്യമാക്കിയെന്ന് വ്യക്തമാക്കുമോ?
|
7530 |
സുപ്രീം കോടതി ഉത്തരവുപ്രകാരം സ്വീകരിച്ച നടപടി
ഡോ. കെ. ടി. ജലീല്‍
(എ)വികലാംഗരുടെ നിയമനവും പ്രൊമോഷനുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സിവില്‍ അപ്പീല്‍ നന്പര്‍ 9096/2013 ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും 36012/24/2009 നന്പര്‍ ഓഫീസ് മെമ്മോറാണ്ടം ലഭിച്ചിരുന്നോ ;
(ബി)എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;
(സി)സാമൂഹ്യ നീതി വകുപ്പ് ഈ ഉത്തരവിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചതായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് ?
|
7531 |
സ്റ്റേറ്റ് ഇനീഷേ്യറ്റീവ് ഫോര്‍ ഡിസ്സെബിലിറ്റീസ് പദ്ധതി
ശ്രീ. സി.പി. മുഹമ്മദ്
(എ)സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കേണ്ട എസ്.ഐ.ഡി.(സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസ്സെബിലിറ്റീസ്) പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം ഏതെല്ലാം രീതിയിലാണെന്ന് വ്യക്തമാക്കുമോ ;
(ബി)സ്വകാര്യ പങ്കാളിത്തം ഉണ്ടെങ്കില്‍ ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇത് നടപ്പിലാക്കുവാന്‍ ഉദ്ദേശി ക്കുന്നത് ;
(സി)ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ ;
(ഡി)നടപ്പു സാന്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയ്ക്ക് എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്?
|
7532 |
ചൈല്‍ഡ് ഡെവലപ്മെന്‍റ് പ്രൊജക്ട് ഓഫീസര്‍ തസ്തിക
ശ്രീ.റ്റി.വി. രാജേഷ്
(എ)സാമൂഹ്യക്ഷേമ വകുപ്പില്‍ ചൈല്‍ഡ് ഡവലപ്മെന്‍റ് പ്രൊജക്ട് ഓഫീസര്‍മാരുടെ എത്ര തസ്തികകളാണ് നിലവിലുള്ളതെന്നു വ്യക്തമാക്കുമോ;
(ബി)പ്രസ്തുത തസ്തികയ്ക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോയെന്ന് വെളിപ്പെടുത്തുമോ ?
|
7533 |
അനധികൃത അനാഥാലയങ്ങള്‍ക്കെതിരെയുള്ള നിയമ വ്യവസ്ഥകള്‍
ശ്രീ. എസ്. ശര്‍മ്മ
രജിസ്റ്റര്‍ ചെയ്യാതെയും നിയമവിധേയമല്ലാതെയും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കെതിരെ നടപടി എടുക്കുവാന്‍ എന്തെല്ലാം നിയമവ്യവസ്ഥകളാണു നിലവിലുള്ളത് ?
|
7534 |
ബാലമന്ദിരങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ബാലമന്ദിരങ്ങളുടെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ ആഫീസുകളില്‍ നിന്നും ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ അന്തേവാസികളുടെ വര്‍ദ്ധനവനുസരിച്ച് മെച്ചപ്പെടുത്തുവാന്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുളള തുക എത്രയാണെന്ന് അറിയിക്കുമോ;
(ഡി)അന്തേവാസികളുടെ വര്‍ദ്ധനവനുസരിച്ച് സ്ഥാപനങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
7535 |
സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വരുമാനപരിധി
ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വരുമാനപരിധി 3 ലക്ഷമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നോ; എങ്കില്‍ എന്നാണ് ഉത്തരവ് ഇറക്കിയത് എന്ന് വ്യക്തമാക്കുമോ:
(ബി)ഈ ഉത്തരവ് അനുസരിച്ച് എത്രപേര്‍ക്ക് പുതിയതായി പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
(സി)പ്രസ്തുത ഉത്തരവ് പിന്‍വലിച്ചുകൊണ്ട് വരുമാനപരിധി ഒരുലക്ഷമാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ ഈ ഉത്തരവ് ഇറക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ ?
|
7536 |
പെന്‍ഷന്‍ ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധം
ശ്രീ. കെ. കെ. നാരായണന്‍
|
,, കെ. ദാസന്‍
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. ആര്‍. രാജേഷ്
(എ)സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ;
(ബി)ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ ?
|
7537 |
സാമൂഹ്യക്ഷേമപെന്‍ഷന്‍റെ വാര്‍ഷികവരുമാന പരിധി
ശ്രീ. എ. എം. ആരിഫ്
(എ)സാമൂഹ്യക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള വാര്‍ഷികവരുമാനപരിധി എത്ര രൂപയാണ്;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ പരിധിയില്‍ എന്തു മാറ്റം വരുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
7538 |
നിര്‍ഭയ കേന്ദ്രങ്ങളിലെ സുരക്ഷാ പാളിച്ചകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, ചിറ്റയം ഗോപകുമാര്‍
,, പി. തിലോത്തമന്‍
,, ജി. എസ്. ജയലാല്‍
(എ)സംസ്ഥാനത്ത് എത്ര നിര്‍ഭയ കേന്ദ്രങ്ങളുണ്ട്; ഈ കേന്ദ്രങ്ങളിലെല്ലാം കൂടി എത്ര അന്തേവാസികളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;
(ബി)പ്രസ്തുത കേന്ദ്രങ്ങളില്‍ സുരക്ഷാ പാളിച്ചകള്‍ ഉണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
7539 |
മാവേലിക്കര മണ്ധലത്തിലെ പ്രവൃത്തികള്‍
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സാമൂഹ്യക്ഷേമ വകുപ്പ് മാവേലിക്കര മണ്ധലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)2014-15 ല്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
7540 |
വനിതാകമ്മീഷന്‍ സിറ്റിങ്ങുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരാതികള്‍ കേള്‍ക്കാനും തീര്‍പ്പ് കല്‍പ്പിക്കുന്നതിനുമായി സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലകളില്‍ വനിതാ സിറ്റിങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ ഇതുവരെ ഓരോ ജില്ലയിലും എത്ര വനിതാ സിറ്റിങ്ങുകള്‍ വീതം സംഘടിപ്പിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കാമോ ; ഇവയിലോരോന്നിലും എത്ര പരാതികള്‍ ലഭിച്ചു ; എത്ര എണ്ണം തീര്‍പ്പ് കല്‍പ്പിക്കാനായി ; വിശദമാക്കുമോ ?
|
<<back |
next page>>
|