UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7466

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടിംഗ് രീതി

ഡോ. ടി.എം. തോമസ് ഐസക് 
പ്രൊഫ. സി. രവീന്ദ്രനാഥ് 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, എം. ഹംസ

(എ)അടുത്തുവരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)മാറ്റങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിന്‍റെ ചെലവ് ത്രിതല പഞ്ചായത്തുകള്‍ വഹിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ടോ; ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ; 

(സി)തെരഞ്ഞെടുപ്പ് ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് പ്രസ്തുത സ്ഥാപനങ്ങളെ സാന്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

7467

കലാഗ്രാമം പദ്ധതി

ശ്രീ. കെ. അച്ചുതന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, സണ്ണി ജോസഫ് 
,, ലൂഡി ലൂയിസ് 

(എ)പഞ്ചായത്തുകളില്‍ കലാഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)എന്തെല്ലാം ഉദ്ദേശലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)പദ്ധതി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

7468

സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി 

ശ്രീ. എ. റ്റി. ജോര്‍ജ് 
,, വര്‍ക്കല കഹാര്‍ 
,, വി. ഡി. സതീശന്‍ 
,, എം.പി.വിന്‍സെന്‍റ് 

(എ)യാത്രക്കാര്‍ക്ക് വഴിയറിയാന്‍ സഹായകരമാവുംവിധം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എവിടെയൊക്കെയാണ് ഇത്തരം സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഇതിന്‍റെ ചെലവിനായുള്ള തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

7469

പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റിന്‍റെ പരിശോധന

ശ്രീ. വി.ശശി

(എ)മിഷന്‍ 676-ന്‍റെ ഭാഗമായി പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിന്‍റെ പരിശോധന ഗ്രാമപഞ്ചായത്തുകളില്‍ മാസത്തില്‍ ഒരു തവണയാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത യൂണിറ്റുകള്‍ക്ക് ഓഫീസും മറ്റ് ഭൌതിക സൌകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദീകരിക്കാമോ;

(സി)യൂണീറ്റ് സൂപ്പര്‍വൈസര്‍ തസ്തിക അപ്ഗ്രേഡ് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടോ; എങ്കില്‍ ഇതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?

7470

മിഷന്‍ 676 പ്രകാരം കൊല്ലം ജില്ലയിലുള്ള പദ്ധതികള്‍ 

ശ്രീ.പി.കെ. ഗുരുദാസന്‍

(എ) മിഷന്‍ 676 ന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് കൊല്ലം ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ ഫണ്ട് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി എന്നുമുതല്‍ ആരംഭിക്കും എന്നറിയിക്കുമോ; 

(ഡി)പ്രസ്തുത പദ്ധതി പുരോഗതി അവലോകനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?

7471

മിഷന്‍ 678-ന്‍റെ ഭാഗമായി ടെറസ് ഫാമിംഗ്, ഹോം സ്റ്റെഡ് ഫാമിംഗ് 

ശ്രീ. വി. ശശി

(എ)മിഷന്‍ 676-ന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ടെറസ് ഫാമിംഗ് യൂണിറ്റുകള്‍, ഹോം സ്റ്റെഡ് ഫാമിംഗ് യൂണിറ്റുകള്‍ എന്നിവ ആരംഭിക്കുന്നതിന് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള തുകയെത്രയാണ്; 

(ബി)ഇതിനാവശ്യമായ മാനവശേഷി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?

7472

ഖരമാലിന്യ സംസ്ക്കരണ പദ്ധതിയ്ക്ക് സാന്പത്തിക സഹായം

ശ്രീ. വി. ശശി

(എ) മിഷന്‍ 676 ന്‍റെ ഭാഗമായി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ വീടുകളിലെയും വ്യാപാര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഖരമാലിന്യ സംസ്കരണ പദ്ധതിയ്ക്കാവശ്യമായ സാന്പത്തിക സഹായം സര്‍ക്കാര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കുമോ; 

(ബി) ഇതിനായി 2014-15 ലെ ബജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുള്ള പരിശീലനം ഏത് ഏജന്‍സി വഴിയാണ് നല്‍കുന്നത്; പരിശീലനത്തിനായി എത്ര രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

7473

"മിഷന്‍ 676'-ന്‍റെ ഭാഗമായി പെര്‍ഫോമന്‍സ് ആഡിറ്റ് സംവിധാനം 

ശ്രീ. സി. ദിവാകരന്‍

(എ)"മിഷന്‍ 676'-ന്‍റെ ഭാഗമായി പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റിന്‍റെ പരിശോധന മാസത്തില്‍ ഒരു തവണയാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)എത്ര മാസത്തിലൊരിക്കലാണ് ഗ്രാമപഞ്ചായത്തുകളില്‍ പെര്‍ഫോമന്‍സ് യൂണിറ്റ് പരിശോധന നടത്തുന്നത്; 

(സി)പ്രതിമാസപരിശോധന നടത്താന്‍ ആഡിറ്റ് യൂണിറ്റില്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആഡിറ്റ് യൂണിറ്റിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)പെര്‍ഫോമന്‍സ് ആഡിറ്റ് സംവിധാനം സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത ഉത്തരവില്‍ ആഡിറ്റ് യൂണിറ്റിന്‍റെ ജോലികള്‍ എന്തെല്ലാമാണെന്ന് പ്രതിപാദിച്ചിട്ടുണ്ടോ; ആയതിന്‍റെ വിശദാംശം ലഭ്യമാക്കാമോ?

7474

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റം 

ശ്രീ. എളമരം കരീം 
,, എ. കെ. ബാലന്‍ 
ഡോ. കെ. ടി. ജലീല്‍ 
ശ്രീ. എസ്. ശര്‍മ്മ 

(എ)തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണോ ;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, താല്ക്കാലികമാണെങ്കില്‍പ്പോലും വകമാറ്റുന്നത് വികേന്ദ്രീകൃതാസൂത്രണത്തെ എപ്രകാരം ബാധിക്കുന്നുവെന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ?

7475

പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഗുണഭോക്തൃസമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

ഡോ. കെ. ടി. ജലീല്‍

(എ) ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഗുണഭോക്തൃസമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി) പ്രവൃത്തി പൂര്‍ത്തീകരണത്തിനുമുന്പ് ഈ കമ്മിറ്റി എത്ര പ്രാവശ്യം യോഗം ചേരണമെന്നുള്ള നിബന്ധനയുണ്ടോ; 

(സി) എങ്കില്‍ എത്ര പ്രാവശ്യം യോഗം ചേരണമെന്നും അത് ഏതെല്ലാം ഘട്ടങ്ങളിലാണെന്നും വിശദമാക്കാമോ; 

(ഡി) ഈ കമ്മിറ്റി യോഗത്തിലേക്ക് ബന്ധപ്പെട്ട വാര്‍ഡ് മെന്പര്‍മാരെ ക്ഷണിക്കേണ്ടതായിട്ടുണ്ടോ; 

(ഇ) ഒന്നില്‍ക്കൂടുതല്‍ വാര്‍ഡുകളില്‍ ഒരു പ്രവൃത്തിയുടെ ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട മുഴുവന്‍ വാര്‍ഡുകളിലേയും മെന്പര്‍മാരെ ഈ കമ്മിറ്റി രേഖാമൂലം അറിയിക്കണമെന്ന വ്യവസ്ഥയുണ്ടോ എന്നറിയിക്കുമോ; 

(എഫ്) എങ്കില്‍ ആരാണ് ഈ മെന്പര്‍മാരെ യോഗത്തിലേക്ക് രേഖാമൂലം ക്ഷണിക്കേണ്ടത് എന്ന് വ്യക്തമാക്കുമോ?

7476

പുത്തൂര്‍ ആസ്ഥാനമാക്കി പുതിയ പഞ്ചായത്ത്

ശ്രീമതി പി. അയിഷാ പോറ്റി

കൊല്ലം ജില്ലയില്‍ പുത്തൂര്‍ ആസ്ഥാനമാക്കി പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിന് ലഭിച്ച നിവേദനത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ ?

7477

വാര്‍ഡ് പുനര്‍വിഭജനം 

ഡോ. ടി.എം. തോമസ് ഐസക് 
,, ജി. സുധാകരന്‍ 
പ്രൊഫ.സി. രവീന്ദ്രനാഥ് 
ശ്രീ.വി. ചെന്താമരാക്ഷന്‍ 

(എ)സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്താന്‍ ഉള്ള തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്; 

(ബി)ഉമ്മന്‍ കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി വാര്‍ഡ് പുനര്‍വിഭജനം നടത്താനുള്ള നീക്കം ഉേപക്ഷിക്കുമോയെന്ന് വ്യക്തമാക്കുമോ ?

7478

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം 

ശ്രീ. എ.കെ. ബാലന്‍

(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം 20 വര്‍ഷത്തിലൊരിക്കലേ പാടുള്ളൂ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ ; 

(ബി)ഈ ഉത്തരവിന് ഭേദഗതി വരുത്തി വാര്‍ഡ് വിഭജനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)ഈ ഭേദഗതി വരുത്താനുള്ള കാരണം വ്യക്തമാക്കുമോ ; 
(ഇ)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; എങ്കില്‍ അവരുടെ ശൂപാര്‍ശ പ്രകാരമാണോ വാര്‍ഡു വിഭജനം നടത്തുന്നത്; 

(എഫ്)ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

7479

ക്വാറികള്‍ക്കുള്ള ഇക്കോളജിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

ശ്രീമതി കെ. കെ. ലതിക

(എ) ഹരിത ട്രിബ്യൂണല്‍ വിധിക്കനുസൃതമായി പരിസ്ഥിതി ആഘാത പഠനം നടത്തുകയും ഇക്കോളജിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്ത് പ്രവര്‍ത്തിക്കുന്ന പാറ ക്വാറികള്‍ സംസ്ഥാനത്തെ ഏതൊക്കെ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) ഇക്കോളജിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടാതെ പ്രവര്‍ത്തിച്ചുവരുന്ന പാറ ക്വാറികള്‍ക്ക് ആയത് നേടുന്നതിന് സമയം അനുവദിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?

7480

മാതൃകാശുചിത്വ ഗ്രാമം പദ്ധതി

ശ്രീ. വി. ശശി

(എ)മാതൃകാ ശുചിത്വഗ്രാമം പദ്ധതി നടപ്പാക്കുന്ന 32 ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ ;

(ബി)ഈ പദ്ധതി നടപ്പാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ ഒരുക്കേണ്ട പശ്ചാത്തല സൌകര്യങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(സി)തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് എത്ര രൂപയുടെ സാന്പത്തിക സഹായം ലഭിക്കുമെന്നും അത് ഏത് ഏജന്‍സി വഴിയാണ് ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കുമോ ; 

(ഡി)പദ്ധതി നടപ്പാക്കാന്‍ വേണ്ടിയുള്ള പരിശീലന പരിപാടിക്ക് പ്രതീക്ഷിക്കുന്ന ചെലവ് എത്രയെന്ന് പറയുമോ ;

(ഇ)2014-15 ലെ ബഡ്ജറ്റില്‍ മാതൃകാ ശുചിത്വ ഗ്രാമ പദ്ധതി നടപ്പാക്കാന്‍ വകയിരുത്തിയിട്ടുള്ള തുകയെത്രയെന്ന് വെളിപ്പെടുത്തുമോ ?

7481

ആലപ്പുഴ ജില്ലയിലെ ശുചിത്വ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ.സി.കെ. സദാശിവന്‍

(എ)കായംകുളം മണ്ഡലത്തില്‍ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)ആലപ്പുഴ ജില്ലയില്‍ ശുചിത്വമിഷന്‍ പുതുതായി ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ ?

7482

കൊട്ടാരക്കര മണ്ധലത്തിലെ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത മരാമത്ത് പ്രവൃത്തികള്‍

ശ്രീമതി പി. അയിഷാ പോറ്റി

(എ) കൊട്ടാരക്കര നിയോജകമണ്ധലത്തില്‍ ജില്ലാപഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡുകളും അതിന്‍റെ ദൈര്‍ഘ്യവും വ്യക്തമാക്കുമോ; 

(ബി) 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ കൊട്ടാരക്കര നിയോജക മണ്ധലത്തില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത മരാമത്ത് പ്രവൃത്തികളുടെയും അവയുടെ നിലവിലുള്ള സ്ഥിതിയും പഞ്ചായത്തുകള്‍ തിരിച്ച് വ്യക്തമാക്കുമോ?

7483

ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം 

ശ്രീ. ജി. സുധാകരന്‍

(എ) ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകള്‍ക്കായി 2013-14 വര്‍ഷത്തില്‍ പദ്ധതി വിഹിതമായി എത്ര തുകയാണ് വകയിരുത്തിയിരുന്നത്; 

(ബി)ഓരോ പഞ്ചായത്തും പദ്ധതിവിഹിതം എത്ര ചെലവഴിച്ചുവെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(സി)2014-15 സാന്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതമായി എത്ര തുകയാണ് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകള്‍ക്ക് വകയിരുത്തിയിട്ടുള്ളത്; പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ?

7484

വൈക്കം നിയോജകമണ്ധലത്തിലെ പഞ്ചായത്തുകളുടെ പദ്ധതി ചെലവ് 

ശ്രീ. കെ. അജിത്

(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ വൈക്കം നിയോജകമണ്ധലത്തിലെ ഓരോ ഗ്രാമ പഞ്ചായത്തും പദ്ധതി വിഹിതത്തിന്‍റെ എത്ര ശതമാനംവീതം തുക ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഓരോ പഞ്ചായത്തും ചെലവഴിച്ച തുക മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുന്പോള്‍ എത്ര വ്യത്യാസ മുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)വൈക്കം നിയോജകമണ്ധലത്തിലെ ഓരോ പഞ്ചായത്തും പട്ടികജാതിവിഭാഗത്തിന് നീക്കിവച്ച തുകയില്‍ എത്ര ശതമാനം വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഡി)പട്ടികജാതി വിഭാഗങ്ങള്‍ക്കായി നീക്കിവച്ച തുക ഏതെങ്കിലും പഞ്ചായത്തുകള്‍ ദുരുപയോഗം ചെയ്തതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

7485

കുറുവ പഞ്ചായത്തിലെ "പടലാംകുന്ന് കുടിവെള്ള പദ്ധതി' 

ഡോ. കെ.ടി. ജലീല്‍

(എ)മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തില്‍ നിലവിലുള്ള ഭരണസമിതി വന്നതിനുശേഷം "പടലാംകുന്ന് കുടിവെള്ള പദ്ധതി' നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഏത് വാര്‍ഡിലെ എന്നത്തെ ഗ്രാമസഭയുടെ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പിലാക്കിയത് എന്ന് വ്യക്തമാക്കാമോ;

(സി)എത്ര രൂപയുടെ എസ്റ്റിമേറ്റായിരുന്നു ഇതിനായി തയ്യാറാക്കിയിരുന്നതെന്നും എസ്റ്റിമേറ്റ് പ്രകാരം എന്തെല്ലാം പ്രവൃത്തികളാണ് ചെയ്യേണ്ടിയിരുന്നതെന്നും പ്രസ്തുത പ്രവൃത്തികളുടെ അളവും മെറ്റീരിയല്‍സിന്‍റെ വിവരവും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ; 

(ഡി)ഈ പ്രവൃത്തിക്കായി ആകെ എത്രരൂപയാണ് ഇതുവരെ കണ്‍വീനര്‍ കൈപ്പറ്റിയിട്ടുള്ളത് എന്നും ഇനി എന്ത് തുക നല്‍കാനുണ്ടെന്നും വ്യക്തമാക്കാമോ; 

(ഇ)ഈ പ്രവൃത്തിക്കായുള്ള ഗുണഭോക്തൃ കമ്മിറ്റി കണ്‍വീനര്‍ ആരായിരുന്നു എന്നും ഈ പ്രവൃത്തിക്കായി എത്ര പ്രാവശ്യം ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ടെന്നും ഏതെല്ലാം തീയതികളിലാണ് യോഗം ചേര്‍ന്നതെന്നും വിശദമാക്കാമോ; 

(എഫ്)ഈ കമ്മിറ്റികളില്‍ വാര്‍ഡ് മെന്പര്‍മാര്‍ പങ്കെടുത്തിരുന്നോ; എങ്കില്‍ ഏതെല്ലാം വാര്‍ഡിലെ മെന്പര്‍മാരാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കാമോ; 

(ജി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ഡുകളിലെ മുഴുവന്‍ മെന്പര്‍മാരെയും കമ്മിറ്റികളിലേയ്ക്ക് രേഖാമൂലം ക്ഷണിച്ചിരുന്നോ; ഇല്ലെങ്കില്‍ ക്ഷണിക്കാതിരിക്കാനുള്ള കാരണമെന്താണെന്ന് വിശദമാക്കുമോ?

7486

തെരുവുവിളക്കുകള്‍ സ്ഥാപിക്കാത്ത ഗ്രാമീണ റോഡുകള്‍

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)തെരുവുവിളക്കുകള്‍ സ്ഥാപിക്കാത്ത ഗ്രാമീണ റോഡുകള്‍ ഉണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പട്ടികജാതിക്കാര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; 

(സി)പ്രസ്തുത പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാക്കാതെയുണ്ടോ; 

(ഡി)പട്ടികജാതിക്കാര്‍ ഏറെയുള്ളതും പ്രധാന റോഡുകളില്‍ നിന്നും ഒറ്റപ്പെട്ടതുമായ ഗ്രാമീണറോഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീരുമാനം അടിയന്തിരമായി കൈക്കൊള്ളുന്നതിന് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിക്കുമോ?

7487

തെരുവ്നായ്ക്കളുടെ ശല്യം ഇല്ലാതാക്കാന്‍ നടപടി 

ശ്രീ.കെ.വി. വിജയദാസ്

തെരുവ്നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിയ്ക്കാതിരിയ്ക്കാന്‍ എന്തെല്ലാം നിയമ തടസ്സങ്ങളാണ് നിലവിലുള്ളത്; വിശദവിവരങ്ങള്‍ നല്‍കുമോ ?

7488

കോഴിക്കോട് ജില്ലയില്‍ പൊതു ശ്മശാനങ്ങളുടെ പുനരുദ്ധാരണം 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍

(എ)കോഴിക്കോട് ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ പൊതു ശ്മശാനം നിലവിലുണ്ട്; അവയുടെ പുനരുദ്ധരണത്തിന് ഫണ്ട് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് അറിയിക്കുമോ; 

(ബി)താമരശ്ശേരി, നരിക്കുനി, കട്ടിപ്പാറ, മടവൂര്‍ എന്നിവിടങ്ങളിലെ പൊതു ശ്മശാനം ഉപയോഗയോഗ്യമാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമോ? 

7489

കാസര്‍ഗോഡ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട് 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഓരോ വര്‍ഷവും പ്രാദേശിക വികസനത്തിന് നല്‍കുന്ന സംസ്ഥാന പദ്ധതി വിഹിതം അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കുന്പോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)കാസര്‍ഗോഡ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ലഭിച്ച പദ്ധതി വിഹിതത്തില്‍ എത്ര ശതമാനം തുക ചെലവഴിച്ചുവെന്ന് തുക, തദ്ദേശസ്വയംഭരണ സ്ഥാപനം, ശതമാനം തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ ?

7490

പഞ്ചായത്തുകളിലെ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ 

ശ്രീ. രാജു എബ്രാഹാം

(എ)സംസ്ഥാനത്ത് എത്ര പഞ്ചായത്തുകളിലാണ് മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ ഉള്ളത്; ഇതില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് പ്രസ്തുത പ്ലാന്‍റിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നും നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതെന്നുമുള്ള വിവരം തരംതിരിച്ച് വ്യക്തമാക്കാമോ; ഇവയ്ക്കുള്ള ഫണ്ട് എവിടെ നിന്നൊക്കെയാണ് ലഭ്യമാക്കിയത്. 

(ബി)സാന്പത്തിക ശേഷികുറഞ്ഞ ഗ്രാമപഞ്ചായത്തുകള്‍ക്ക് മാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ ശുചിത്വ മിഷന്‍ സാന്പത്തിക സഹായം നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ എത്ര; എത്ര ശേഷിയുള്ള പ്ലാന്‍റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്; 

(സി)മാലിന്യ സംസ്കരണ പ്ലാന്‍റ് പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നതിന്‍റെ മാനദണ്ധം എന്താണ്; പത്തനംതിട്ട ജില്ലയിലെ പ്ലാന്‍റുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അടിയന്തരമായി അംഗീകാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ? 

7491

നെന്മാറ മണ്ധലത്തിലെ പഞ്ചായത്തുകളിലെ മാലിന്യസംസ്കരണം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ നിയോജക മണ്ധലത്തിലെ ഏതെല്ലാം പഞ്ചായത്തുകളാണ് മാലിന്യശേഖരം നടത്തുന്നത് എന്ന് വിശദമാക്കുമോ;

(ബി)ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കാന്‍ കഴിയാതെ കുമിഞ്ഞുകൂടി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയുമായി ഏതൊക്കെ പഞ്ചായത്തുകളിലാണ് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്; 

(സി)മാലിന്യകൂനകള്‍ സംസ്കരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; ഇതിനായി നിലവില്‍ എന്തൊക്കെ സംവിധാനമാണ് ഉള്ളത് എന്ന് വിശദമാക്കുമോ?

7492

പഞ്ചായത്തുകളില്‍ പുതുക്കിയ കെട്ടിട നികുതി 

ശ്രീ.വി.എം. ഉമ്മര്‍മാസ്റ്റര്‍

(എ)നികുതി ഘടനയില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കു ന്നുണ്ടോ; 

(ബി)മതസ്ഥാപനങ്ങള്‍ക്കും, ട്രസ്റ്റുകള്‍ക്കും കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നികുതിയിളവ് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇളവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

7493

കെട്ടിടനികുതി പിരിച്ചെടുക്കല്‍ 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ 100% കെട്ടിടനികുതി പിരിച്ചെടുത്ത ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ:

(ബി)എല്ലാ പഞ്ചായത്തുകളിലും കെട്ടിടനികുതി പൂര്‍ണ്ണമായും പിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമോ; 

(സി)കെട്ടിട നികുതി പിരിച്ചെടുക്കാത്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)അദാലത്തുകള്‍ സംഘടിപ്പിച്ച് കെട്ടിടനികുതി പിരിച്ചെടുക്കല്‍ ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കുമോ?

7494

ക്ഷേമപെന്‍ഷന്‍ വരുമാന പരിധി വെട്ടിച്ചുരുക്കല്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
,, മുല്ലക്കര രത്നാകരന്‍ 
ശ്രീമതി ഗീതാ ഗോപി 
,, ഇ. എസ്. ബിജിമോള്‍

(എ)ക്ഷേമപെന്‍ഷനുകള്‍ക്കുളള ഉയര്‍ന്ന വരുമാന പരിധി എത്രയായിരുന്നു; ഈ വരുമാന പരിധി വെട്ടിച്ചുരുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വരുമാന പരിധി എത്രയാക്കുന്നതിനാണ് തീരുമാനിച്ചിട്ടു ളളതെന്ന് വ്യക്തമാക്കുമോ; 

(ബി)വരുമാന പരിധി വെട്ടിച്ചുരുക്കുന്നതു മൂലം നിലവില്‍ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടോ; ഉണ്ടെങ്കില്‍ മൊത്തം എത്ര പേര്‍ക്ക് പെന്‍ഷന്‍ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കുമോ? 

7495

വരുമാന പരിധി ചുരുക്കിയതിനാല്‍ പെന്‍ഷന്‍ നല്‍കാനാകാത്ത സാഹചര്യം 

ശ്രീ. സി. കൃഷ്ണന്‍

(എ)സന്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വരുമാന പരിധി 3 ലക്ഷം രൂപയില്‍ നിന്ന് 1 ലക്ഷം രൂപയായി ചുരുക്കിയത് കാരണം അനുവദിച്ച പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

7496

വാര്‍ദ്ധക്യകാല പെന്‍ഷന്‍ അപേക്ഷ തീര്‍പ്പാക്കാന്‍ നടപടി 

ശ്രീ. കെ.എന്‍.എ.ഖാദര്‍

(എ)പഞ്ചായത്തുകളില്‍ വാര്‍ദ്ധക്യകാല പെന്‍ഷനുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം വരുന്നതു സംബന്ധിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഇത്തരം അപേക്ഷകളില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)ഓരോ പഞ്ചായത്തിലും അദാലത്തുകള്‍ സംഘടിപ്പിച്ച് പെന്‍ഷന്‍ അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുമോ?

7497

ആലപ്പുഴ ജില്ലയെ സന്പൂര്‍ണ്ണ പെന്‍ഷന്‍ ജില്ലയായി പ്രഖ്യാപിക്കാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ജില്ലയെ സന്പൂര്‍ണ്ണ പെന്‍ഷന്‍ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;

(ബി)ഇതിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എത്ര ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട് ; നഗരസഭ/പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ; 

(സി)ഈ പദ്ധതിയിന്‍ കീഴില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ധം വിശദമാക്കുമോ ;

(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഇതുവരെ തുക അനുവദിക്കാത്തതുകാരണം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഇ)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

7498

ജനന രജിസ്ട്രേഷന്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ജനനം വൈകി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ജനന രജിസ്ട്രേഷന് യഥാസമയം കഴിയാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്പോള്‍ എന്തെല്ലാം രേഖകളാണ് സമര്‍പ്പിക്കേണ്ടത്; 

(സി)ജനന രജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7499

പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനം 

ശ്രീ. വി.പി. സജീന്ദ്രന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, പാലോട് രവി 
,, എം.എ. വാഹീദ് 

(എ)പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം സേവനങ്ങളാണ് ഇതുവഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)എന്തെല്ലാം സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ വേണ്ടത്ര പ്രചരണം സംഘടിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

7500

ജനന രജിസ്റ്ററിലെ തിരുത്തല്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന സ്ഥലവൂം മാതാപിതാക്കളുടെ പേരും രേഖപ്പെടുത്തി നല്കാത്തതുമൂലം വിദേശ ജോലിക്കായി പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഇതു പരിഹരിക്കുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വിശദമാക്കുമോ ; 

(സി)വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ജനന രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുന്നതിന് അനുമതി നല്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.