|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1591 |
പുതിയ ഗ്രാമപഞ്ചായത്തുകള്‍
ശ്രീ. എ.എ. അസീസ്
(എ)സംസ്ഥാനത്ത് എത്ര പഞ്ചായത്തുകളാണ് നിലവിലുള്ളത്;
(ബി)പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
|
1592 |
പഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍നിര്‍ണ്ണയം
ശ്രീ.ജി.എസ്. ജയലാല്‍
(എ)ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള വാര്‍ഡുകള്‍ പുനര്‍നിര്‍ണ്ണയം നടത്തുവാനോ, പുതിയ വാര്‍ഡുകള്‍ രൂപീകരിക്കുവാനോ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത നടപടികള്‍ക്ക് സ്വീകരിക്കുന്ന മാനദണ്ഡങ്ങളും, നടപടികളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?
|
1593 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുനര്‍നിര്‍ണ്ണയം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, ബി. സത്യന്‍
,, എളമരം കരീം
,, എം. ഹംസ
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ മാനദണ്ധങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ധൃതിപിടിച്ചുള്ള അതിര്‍ത്തി പുനര്‍നിര്‍ണ്ണയം വിജയകരമാകുമോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?
|
1594 |
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍ വിഭജനം
ശ്രീമതി പി.അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് അവസാനമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍ വിഭജനം നടന്നത് എന്നാണ്;
(ബി)തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍ വിഭജനം നടത്തുന്നതിന് നിലവില്‍ ആലോചനയുണ്ടോ;
(സി)ഇരുപത് വര്‍ഷത്തിലൊരിക്കലേ വാര്‍ഡ് പുനര്‍വിഭജനം നടത്താവൂ എന്ന സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താമോ?
|
1595 |
കുറുവ ഗ്രാമപഞ്ചായത്ത് വിഭജനം
ശ്രീ. റ്റി.എ.അഹമ്മദ് കബീര്‍
(എ)മങ്കടമണ്ധലത്തിലെ കുറുവ ഗ്രാമപഞ്ചായത്ത് വിഭജിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ കുറുവ പഞ്ചായത്ത് വിഭജിച്ച് കുറുവ, പാങ്ങ് എന്നീ രണ്ട് പഞ്ചായത്തുകളാക്കി മാറ്റുന്നതിന് സത്വരനടപടി സ്വീകരിക്കുമോ?
|
1596 |
കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് വിഭജനം
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ എത്ര വാര്‍ഡുകളുണ്ടെന്നും ആകെ ജനസംഖ്യ എത്രയാണെന്നും അറിയിക്കുമോ;
(ബി)കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തിന്‍റെ ആകെ ഭൂവിസ്തൃതി എത്രയെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം, ജനസംഖ്യ, ഭൂവിസ്തൃതി എന്നിവ പരിശോധിച്ച് ഗ്രാമ പഞ്ചായത്ത് വിഭജിക്കേണ്ടതാണെന്നും പുതിയ മറ്റൊരു ഗ്രാമ പഞ്ചായത്ത് രൂപീകരിക്കേണ്ടതാണെന്നും കരുതുന്നുണ്ടോ; എങ്കില്‍ ആയത് പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ സന്നദ്ധമാകുമോ;
(ഡി)നിലവിലുള്ള ഗ്രാമ പഞ്ചായത്ത് വിഭജിച്ച് പുതിയ ഗ്രാമ പഞ്ചായത്ത് രൂപീകരിക്കുന്നതിലേക്ക് സ്വികരിക്കുന്ന മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ?
|
T1597 |
മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുന്ന പഞ്ചായത്തുകള്‍
ശ്രീ.പി.റ്റി.എ. റഹീം
(എ)സംസ്ഥാനത്ത് ഏതെല്ലാം പഞ്ചായത്തുകളാണ് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)ആയതിന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?
|
1598 |
പഞ്ചായത്തുകള്‍ വാങ്ങിയിട്ടുള്ള വായ്പകള്‍
ശ്രീമതി കെ.കെ.ലതിക
(എ)ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് പഞ്ചായത്തുകള്‍ക്ക് വായ്പകള്‍ എടുക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ ഏതെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ വീഴ്ചവരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളാണെന്നും എത്ര തുകവീതമാണ് വീഴ്ചവരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
|
1599 |
പാലിയേറ്റീവ് നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിച്ച എത്ര പാലിയേറ്റീവ് നഴ്സുമാര്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വിഭാഗം നഴ്സുമാര്‍ക്ക് സേവന വേതന വ്യവസ്ഥ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
1600 |
തദ്ദേശ്വയംഭരണ ഓംബുഡ്സ്മാന്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന് 2011 മുതല്‍ 2014 വരെ എത്ര കേസുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ വര്‍ഷവും ലഭിക്കുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലകള്‍ കേന്ദ്രമാക്കി ഓരോ ഓംബുഡ്സ്മാന്‍മാരെ കൂടി നിയോഗി ക്കുന്നകാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
1601 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സൌകര്യങ്ങള്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തുവാന്‍ തയ്യാറാകുമോ;
(ബി)സംഗീതം, നൃത്തം, നാടകം തുടങ്ങിയ സ്റ്റേജ് ഇനങ്ങള്‍ അവതരിപ്പിക്കുവാന്‍ എല്ലാ പഞ്ചായത്തുകളിലും സൌകര്യങ്ങളുണ്ടാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)ഇക്കാര്യത്തില്‍ ഇതേവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ?
|
1602 |
കടന്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ മോഡേണ്‍ ക്രിമറ്റോറിയം
ശ്രീ. എം. ഹംസ
(എ)ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ കടന്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ മോഡേണ്‍ ക്രിമറ്റോറിയം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;
(ബി)ഇതിനായുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുവാന്‍ ആരോടാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പ്രസ്തുത ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയോ എന്നും അറിയിക്കുമോ ;
(സി)പ്രസ്തുത റിപ്പോര്‍ട്ട് എന്നത്തേക്ക് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത് ;
(ഡി)മോഡേണ്‍ ക്രിമറ്റോറിയം നിര്‍മ്മിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കാമോ ?
|
1603 |
വിവാഹ രജിസ്ട്രേഷന്‍ ചട്ടം ഭേദഗതി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വിവാഹ രജിസ്ട്രാര്‍ ജനറലിന്‍റെ (ഡി.ഡി.പി.) അനുമതി ആവശ്യമാണെന്നുള്ള 2008-ലെ വിവാഹ രജിസ്ട്രേഷന്‍ ആക്ടിലെ ചട്ടം, വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനുള്ളില്‍ വിവാഹ മെമ്മോറാണ്ടം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വിവാഹ രജിസ്ട്രാറുടെ അനുമതി ആവശ്യമാണെന്ന രീതിയില്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന പ്രസ്തുത രീതിയില്‍ ചട്ടം ഭേദഗതി ചെയ്യുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?
|
1604 |
ജനനമരണ വിവാഹ രജിസ്ട്രേഷന്‍ ഉത്തരവുകള്‍
ശ്രീ. പി. ഉബൈദുള്ള
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനനം, മരണം, വിവാഹം തുടങ്ങിയവ രജിസ്ട്രേഷന്‍ നടത്തുന്നതിനായുള്ള ചട്ടങ്ങള്‍ സംബന്ധിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തെങ്കിലും പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ; അവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
|
1605 |
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട കൊയിലാണ്ടി മണ്ധലത്തിലെ പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2013-2014 വാര്‍ഷിക പദ്ധതിയില്‍ ഉല്‍പ്പെടുത്തി നടപ്പാക്കുന്ന കൊയിലാണ്ടി നിയോജക മണ്ധലത്തിലെ പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ ഏതെല്ലാം; പ്രവൃത്തികളുടെ പേര്, അടങ്കല്‍ തുക, നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ;
(ബി)2013-2014 വര്‍ഷം കൊയിലാണ്ടി നിയോജക മണ്ധലത്തിലെ പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാം; പ്രവൃത്തിയുടെ പേര്, അടങ്കല്‍ തുക, പ്രവൃത്തിയുടെ പുരോഗതി മുതലായ വിവരങ്ങള്‍ സഹിതം പഞ്ചായത്ത് തിരിച്ച് വിശദമായി വ്യക്തമാക്കാമോ;
(സി)2013-2014 വര്‍ഷത്തെ പദ്ധതികളില്‍ ഓരോ പഞ്ചായത്തും കൈവരിച്ച പുരോഗതി എത്ര ശതമാനമെന്നത് വ്യക്തമാക്കാമോ?
|
1606 |
പുതുതായി അനുവദിച്ച പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് സൌകര്യപ്രദമായ കെട്ടിടം
ശ്രീ. പി.റ്റി.എ. റഹീം
(എ)കോഴിക്കോട് ജില്ലയിലെ പെരുവയല്‍ പഞ്ചായത്തില്‍ പുതുതായി അനുവദിച്ച പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് സൌകര്യപ്രദമായ കെട്ടിടങ്ങള്‍ പഞ്ചായത്തിന്‍റെ കൈവശം ഉണ്ടായിട്ടും ആയത് പട്ടികജാതി വ്യവസായ സംരംഭകര്‍ക്ക് നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് ഡയറക്ടര്‍ ഹിയറിംഗ് നടത്തിയിട്ടുണ്ടോ;
(സി)എന്തു തീരുമാനമാണ് ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളത് എന്നറിയിക്കാമോ?
|
1607 |
"കില'യെ കല്‍പ്പിത സര്‍വ്വകലാശാലയാക്കി മാറ്റാന്‍ നടപടി
ശ്രീ. വി. പി. സജീന്ദ്രന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, കെ. മുരളീധരന്‍
,, റ്റി. എന്‍ പ്രതാപന്‍
(എ)"കില'യെ കല്‍പ്പിത സര്‍വ്വകലാശാലയാക്കി മാറ്റുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഇത് എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
1608 |
തെരുവുകച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി
ശ്രീ. പി.കെ. ബഷീര്‍
(എ)തെരുവ് കച്ചവടക്കാരെ സംബന്ധിച്ച സുപ്രീംകോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ;
(സി)തെരുവ് കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളത്?
|
1609 |
വൃദ്ധജന പരിപാലനം
ശ്രീ. പി.സി.ജോര്‍ജ്
ഡോ. എന്‍.ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം.വി.ശ്രേയാംസ് കുമാര്‍
വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഭവനങ്ങളില്‍ വേണ്ടത്ര പരിചരണമോ പരിഗണനയോ ലഭിക്കാതെ രോഗാവസ്ഥകളിലും മറ്റും ഒറ്റപ്പെടുന്ന അവസ്ഥാവിശേഷം വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത്, പഞ്ചായത്തുകളുടെ ഫലപ്രദമായ ഇടപെടലിലൂടെ വൃദ്ധജനപരിപാലനം ഉറപ്പു വരുത്താന്‍ ഉതകുന്ന പദ്ധതികള്‍ക്കു രൂപം നല്കാന്‍ നടപടി സ്വീകരിക്കുമോ?
|
1610 |
പഞ്ചായത്തുവകുപ്പിലെ അധിക തസ്തികകള്‍
ശ്രീ. എം. പി. വിന്‍സെന്‍റ്
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പഞ്ചായത്തുകളില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് അറിയിക്കുമോ ?
|
1611 |
ഗ്രാമപഞ്ചായത്തുകളിലെ ഡ്രൈവര്‍ നിയമനം
ശ്രീ. ഇ. പി. ജയരാജന്‍
(എ)ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ തസ്തികകളിലെ നിയമനം പി.എസ്.സി.യ്ക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)എല്ലാ ജില്ലകളിലെയും, എല്ലാ പഞ്ചായത്തുകളിലെയും ഡ്രൈവര്‍ തസ്തികകളിലെ നിയമനം പി.എസ്.സി.ക്ക് വിടാതെ ഏതാനും പഞ്ചായത്തുകളിലെ ഡ്രൈവര്‍ തസ്തികകളുടെ നിയമനം മാത്രം പി.എസ്.സി ക്ക് വിട്ടതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ;
(സി)നിരവധി വര്‍ഷങ്ങളായി ഗ്രാമപഞ്ചായത്തുകളില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നവരെ ഡ്രൈവര്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയ നിവേദനങ്ങളില്‍ എന്തു നടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
1612 |
പഞ്ചായത്തു സെക്രട്ടറിമാരുടെ ഒഴിവുകള്‍
ശ്രീ. കെ.കെ. നാരായണന്‍
(എ)പഞ്ചായത്ത് സെക്രട്ടറിമാരുടെ എത്ര ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇത് ഏതെല്ലാം ജില്ലകളിലാണെന്നും ഏതെല്ലാം പഞ്ചായത്തുകളിലാണെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ?
|
1613 |
ശിശുസംരക്ഷണ പരിപാടി
ശ്രീ. ലൂഡി ലൂയിസ്
,, വി. പി. സജീന്ദ്രന്‍
,, ബെന്നി ബെഹനാന്‍
,, വര്‍ക്കല കഹാര്‍
(എ)ശിശുസംരക്ഷണ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക-ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ എന്തെല്ലാം കാര്യങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
1614 |
അണുകുടുംബ വ്യവസ്ഥിതി കുട്ടികളില്‍ ഉളവാക്കുന്ന പ്രശ്നങ്ങള്‍
ശ്രീ. റോഷി അഗസ്റ്റില്‍
,, എം. വി. ശ്രേയാംസ് കുമാര്‍
,, പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
(എ)സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അണുകുടുംബ വ്യവസ്ഥിതി കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ഹാനികരമാകുന്നുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)അണുകുടുംബങ്ങളില്‍ മാതാപിതാക്കള്‍ തൊഴിലിനുപോകുന്പോള്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ വൈകാരിക പ്രശ്നങ്ങള്‍ ഗൌരവപരമായി കണക്കിലെടുത്ത് കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അനുഗുണമാകുന്ന പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമോ;
(സി)അണുകുടുംബ വ്യവസ്ഥിതി സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെകുറിച്ച് സമഗ്രപഠനം നടത്തി ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ ഉതകുന്ന കര്‍മ്മപദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
1615 |
അംഗപരിമിതര്‍ക്കായുള്ള കര്‍മ്മപദ്ധതികള്‍
ശ്രീ. സണ്ണി ജോസഫ്
'' ബെന്നി ബെഹനാന്‍
'' പി.എ. മാധവന്‍
'' അന്‍വര്‍ സാദത്ത്
(എ)അംഗപരിമിതര്‍ക്കായുള്ള ദേശീയ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;
(ബി)ഇതിനായി കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)അവസര സമത്വവും അവകാശ സംരക്ഷണവും പൂര്‍ണ്ണ പങ്കാളിത്തവും ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
1616 |
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ ലക്ഷ്യങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)കേരള സാമൂഹ്യസുരക്ഷാ മിഷന്‍റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
(സി)ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ച വിശപ്പുരഹിത നഗരം, ആശ്വാസകിരണം എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
|
1617 |
വീകെയര്‍ പദ്ധതി
ശ്രീ.സി.പി. മുഹമ്മദ്
(എ) മിഷന്‍ 676 ന്‍റെ ഭാഗമായി വി കെയര്‍ എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഈ പദ്ധതി പ്രകാരം എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധനസമാഹരണം ഏതുവിധേനയാണ് എന്നു വ്യക്തമാക്കുമോ ?
|
1618 |
സാമൂഹ്യനീതി വകുപ്പിന്‍റെ "വീ കെയര്‍ കോര്‍പ്സ്'പദ്ധതി
ശ്രീ. സി. പി. മുഹമ്മദ്
(എ)മിഷന്‍ 676-ന്‍റെ ഭാഗമായുള്ള വീ കെയര്‍ കോര്‍പ്സ് പദ്ധതി പ്രകാരം സന്നദ്ധ സേവകരുടെ ഒരു സേനയ്ക്ക് രൂപം കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഏതെല്ലാം സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ സേവകര്‍ക്ക് ഓണറേറിയം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?
|
1619 |
അംഗന്‍വാടി ട്രെയിനിംഗ് സെന്‍ററുകളിലെ ജീവനക്കാര്‍
ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
(എ)സംസ്ഥാനത്ത് എത്ര അംഗന്‍വാടി ട്രെയിനിംഗ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സെന്‍ററുകളില്‍ ജോലി ചെയ്തുവരുന്ന എത്രപേരെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണെന്നും വ്യക്തമാക്കുമോ?
|
1620 |
അംഗനവാടികള്‍ക്ക് സ്വന്തം കെട്ടിടം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സ്വന്തമായി സ്ഥലമുള്ളതും കെട്ടിടമില്ലാത്തതുമായ അംഗനവാടികള്‍ എത്രയുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇത്തരത്തിലുള്ള അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(സി)താനൂര്‍ നിയോജകമണ്ധലത്തില്‍ സ്ഥലമുള്ള എത്ര അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡിമാതൃകാ അംഗനവാടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ?
|
1621 |
അംഗന്‍വാടി ക്ഷേമനിധി പദ്ധതി
ശ്രീമതി ഗീതാഗോപി
(എ)അംഗന്‍വാടി ക്ഷേമനിധി പദ്ധതി ആരംഭിച്ചിട്ടുണ്ടോ ;
(ബി)പ്രസ്തുത പദ്ധതിയുടെ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ;
(സി)ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;
(ഡി)ക്ഷേമനിധിയില്‍ ഇതുവരെ എന്തെല്ലാം ആനുകൂല്യങ്ങള്‍ എത്രപേര്‍ക്ക് വിതരണം ചെയ്തുവെന്ന് അറിയിക്കുമോ ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കുമോ ;
(ഇ)ക്ഷേമനിധി ഭരണസമിതി ഇതിനകം എത്ര യോഗങ്ങള്‍ ചേര്‍ന്നുവെന്ന് വ്യക്തമാക്കുമോ ?
|
1622 |
അംഗനവാടികള്‍ക്ക് കെട്ടിടം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)സ്വന്തമായി സ്ഥലമുള്ള അംഗന്‍വാടികള്‍ക്ക് പുതിയ കെട്ടിടവും, ബലക്ഷയം വന്ന കെട്ടിടങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനുമായി നല്‍കിയ പ്രൊപ്പോസല്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ ;
(ബി)നെന്മാറ നിയമസഭാ മണ്ഡലത്തിലെ ഏതെല്ലാം അംഗന്‍വാടികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ ;
(സി)ഈ പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിനും, റിപ്പയര്‍ ചെയ്യുന്നതിനും എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ ?
|
1623 |
നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ മാതൃകാ അംഗന്‍വാടി
ശ്രീ. ബി. സത്യന്‍
(എ)നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ മാതൃകാ അംഗന്‍വാടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ബി)നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)ഇതിനായി ആകെ എന്തു തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും ഇതേവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
|
1624 |
ചാലക്കുടി മണ്ഡലത്തിലെ അംഗന്‍വാടികള്‍ക്ക് നിര്‍മ്മാണാനുമതി
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം അംഗന്‍വാടികളുടെ നിര്‍മ്മാണത്തിനായി ആര്‍.ഐ.ഡി.എഫ്. ഫണ്ടില്‍ നിന്നും അനുമതി നല്‍കിയിട്ടുണ്ട് എന്നറിയിക്കാമോ;
(ബി)കൊടകര പഞ്ചായത്തിലെ 3, 5 വാര്‍ഡുകളിലെ അംഗന്‍വാടികളുടെ നിര്‍മ്മാണത്തിനായി അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ?
|
1625 |
കോഴിക്കോട് ജില്ലയിലെ അംഗന്‍വാടികള്‍ക്ക് കെട്ടിടം
ശ്രീ. പി. റ്റി. എ. റഹീം
(എ)കോഴിക്കോട് ജില്ലയില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര അംഗന്‍വാടികള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്;
(ബി)പ്രസ്തുത അംഗന്‍വാടികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(സി)ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ അംഗന്‍വാടികള്‍ക്കും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|