|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1556 |
ഗ്രാമപഞ്ചായത്തുകളെ ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനുള്ള പദ്ധതി
ശ്രീ. പി.സി. വിഷ്ണുനാഥ്
'' അന്‍വര്‍ സാദത്ത്
'' വി.റ്റി. ബല്‍റാം
'' ആര്‍. സെല്‍വരാജ്
(എ)ഗ്രാമപഞ്ചായത്തുകളെ ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം സൌകര്യങ്ങളും സേവനങ്ങളുമാണ് പദ്ധതി വഴി പഞ്ചായത്തുകള്‍ക്കും ജനങ്ങള്‍ക്കും ലഭ്യമാക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം മാനദണ്ഡങ്ങളാണ് ഐ.എസ്.ഒ നിലവാരം പ്രാപ്തമാക്കാന്‍ പഞ്ചായത്തുകള്‍ പാലിക്കേണ്ടത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
1557 |
ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം
ശ്രീ. കെ.ശിവദാസന്‍ നായര്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
'' എ.പി. അബ്ദുള്ളക്കുട്ടി
'' ഐ.സി. ബാലകൃഷ്ണന്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
(ബി)കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രതാ സമിതികളെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആയത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ആയത് നടപ്പാക്കുന്നതിന് ബന്ധപ്പെട്ട നിയമങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
1558 |
പഞ്ചായത്തുകളിലെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകള്‍ സാന്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ വാര്‍ഷിക പദ്ധതികളുടെ പ്രവര്‍ത്തനങ്ങല്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)ഈ നിര്‍ദ്ദേശം എത്ര ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ പാലിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ച് വിശദമാക്കാമോ;
(സി)സാന്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ പദ്ധതി അംഗീകരിക്കുന്നതിനായി സമര്‍പ്പിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും പരിഗണനയോ പ്രോത്സാഹനമോ നല്കാറുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
|
1559 |
മഴക്കാലപൂര്‍വ്വ ശുചീകരണം
ശ്രീ. സി. ദിവാകരന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. കെ. രാജു
,, കെ. അജിത്
(എ)തദ്ദേശസ്വയംഭരണ സ്ഥലങ്ങളിലെ ഓരോ വാര്‍ഡിലും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് എത്ര തുക വീതമാണ് അനുവദിക്കുന്നത്; പ്രസ്തുത തുക അപര്യാപ്തമാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തുക വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ബി)പഞ്ചായത്തുകളില്‍ ജനങ്ങളും ജനകീയ സംഘടനകളുമായി ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്തു പദ്ധതികളാണ് ഉള്ളതെന്ന് വിശദമാക്കുമോ?
|
1560 |
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങളുടെ സംരക്ഷണം
ശ്രീ. കെ. മുരളീധരന്‍
'' റ്റി. എന്‍. പ്രതാപന്‍
'' ഷാഫി പറന്പില്‍
'' വര്‍ക്കല കഹാര്‍
(എ)കുളങ്ങളുടെ സംരക്ഷണം തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(സി)ഏതെല്ലാം കേന്ദ്ര സംസ്ഥാന പദ്ധതികളില്‍ പ്പെടുത്തിയാണ് കുളങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഈ പദ്ധതി നടപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ
|
1561 |
നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍
ശ്രീ. അന്‍വര്‍ സാദത്ത്
(എ)നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ (എന്‍.ആര്‍.എല്‍.എം) എന്നു മുതലാണ് സംസ്ഥാനത്ത് നടപ്പിലാക്കി തുടങ്ങിയത്;
(ബി)പ്രോജക്ടിന്‍റെ കാലാവധി എന്നു മുതല്‍ എത്ര വര്‍ഷത്തേയ്ക്കാണെന്ന് അറിയിക്കുമോ;
(സി)എന്‍.ആര്‍.എല്‍.എം.ന്‍റെ പ്രോജക്ട് പ്രകാരമുള്ള കംപോണന്‍റുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(ഡി)പ്രോജക്ട് പ്രകാരം ഓരോ വര്‍ഷവും ഓരോ കംപോണന്‍റിലും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അടങ്കല്‍ തുക എത്രയെന്നും അതിനനുസൃതമായ ഭൌതിക ലക്ഷ്യം എത്രയാണെന്നും വ്യക്തമാക്കാമോ;
(ഇ)ഓരോ വര്‍ഷവും ഓരോ കംപോണന്‍റിലും ഉണ്ടായിട്ടുള്ള ചെലവ് എത്രയെന്നും കൈവരിച്ച ഭൌതികലക്ഷ്യം എത്ര എന്നും അറിയിക്കുമോ;
(എഫ്)പ്രോജക്ട് പ്രകാരമുള്ള സാന്പത്തിക ഭൌതിക ലക്ഷ്യം കൈവരിക്കാത്തതിനാല്‍ ഓരോ കംപോണന്‍റിലും എത്ര തുക കേന്ദ്രത്തില്‍ നിന്ന് ഓരോ വര്‍ഷവും അനുവദിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
1562 |
കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള ദൂരപരിധി
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാനത്തെ റോഡുകള്‍ക്ക് സമീപം പണിയുന്ന കെട്ടിടങ്ങള്‍ക്ക് വേണ്ട ദൂരപരിധി എത്രയാണെന്ന് ഇനംതിരിച്ച് വ്യക്തമാക്കാമോ;
(ബി)കെട്ടിടം പണി ആരംഭിക്കുന്നതിനുമുന്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന പെര്‍മിറ്റിനു വിരുദ്ധമായി ബില്‍ഡിംഗ് നന്പര്‍ ഇട്ടശേഷം പ്ലാനില്‍ മാറ്റം വരുത്തി ദൂരപരിധി ലംഘിച്ച് എടുപ്പുകളും മറ്റും നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത്തരം നിയമ ലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്നു പരിശോധിക്കാനും കണ്ടെത്തുന്നവയ്ക്ക് എതിരെ നടപടി സ്വീകരിക്കാനും നിലവില്‍ എന്തെല്ലാം വ്യവസ്ഥകളാണ് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലുള്ളത് എന്നറിയിക്കുമോ;
(ഡി)നിയമം ഉണ്ടായിട്ടും അതു നടപ്പാക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(ഇ)ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക വിജിലന്‍സ് ആന്‍ഡ് മോനിട്ടറിംഗ് യൂണിറ്റിനെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1563 |
"ഇന്ദിരാ ആവാസ് യോജന' പദ്ധതിക്ക് കേന്ദ്ര -സംസ്ഥാന വിഹിതം
ശ്രീ. എ. കെ. ബാലന്‍
(എ)സംസ്ഥാനത്തെ പഞ്ചായത്തുകള്‍വഴി നടപ്പാക്കുന്ന "ഇന്ദിരാ ആവാസ് യോജന' എന്ന ഭവന നിര്‍മ്മാണ പദ്ധതി ലക്ഷ്യം കണ്ടോ;
(ബി)പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന-തദ്ദേശസ്വയംഭരണ സര്‍ക്കാരുകളുടെ വിഹിതം എത്ര ശതമാനം വീതമാണ്;
(സി)2013-14 സാന്പത്തിക വര്‍ഷം എത്ര ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പുലക്ഷ്യമിട്ടിരുന്നത്; ഇതിനായി ത്രിതല പഞ്ചായത്തുകള്‍ എത്ര രൂപയാണ് അവരുടെ പദ്ധതി വിഹിതത്തില്‍നിന്നും മാറ്റിവച്ചത്;
(ഡി)ഈ സാന്പത്തിക വര്‍ഷം എത്ര ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്; എസ്.സി./എസ്.ടി./ജനറല്‍ തിരിച്ച് എണ്ണം വ്യക്തമാക്കുമോ; ഇതില്‍ എത്ര ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും ലഭിച്ചു; എസ്.സി./എസ്.ടി./ജനറല്‍ തിരിച്ച് എണ്ണം വ്യക്തമാക്കുമോ; എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി;
(ഇ)കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം പഞ്ചായത്തുകള്‍ക്ക് പൂര്‍ണ്ണമായും ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്)ഇത് ലഭ്യമാകാത്തതിനാല്‍ പദ്ധതി മുടങ്ങുന്ന സാഹചര്യം നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ ?
|
1564 |
തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി
ശ്രീ. കെ. വി. വിജയദാസ്
(എ)ഗ്രാമ പഞ്ചായത്തുകളുടെ അനിവാര്യ ചുമതലകളില്‍ 27-ാം ഇനമായി "വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നല്‍കുകയും അലഞ്ഞു നടക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുക' എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ തോതില്‍ പ്രസ്തുത നിയമം നടപ്പിലാക്കാന്‍ കഴിയുന്നുണ്ടോ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ നിയന്ത്രിച്ച് ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടേയും ഉത്തരവിന്‍റേയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; നായ്ക്കളുടെ വന്ധ്യംകരണം നിലവില്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ ?
|
1565 |
പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നടപടി
ശ്രീ.റ്റി.വി. രാജേഷ്
(എ)പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപവത്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)എല്ലാവര്‍ഷവും ഡിസംബര്‍ 31 ന് മുന്പ് അടുത്ത സാന്പത്തിക വര്‍ഷത്തേയ്ക്കുള്ള പദ്ധതികളുടെ അംഗീകാരം നേടണമെന്ന വ്യവസ്ഥ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നറിയിക്കുമോ; വിശദാംശം നല്‍കുമോ ?
|
1566 |
പഞ്ചായത്തുകളിലെ കളിസ്ഥലനിര്‍മ്മാണം
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)എല്ലാ പഞ്ചായത്തുകളിലും ഓരോ കളിസ്ഥലം നിര്‍മ്മിക്കുവാനും കായികസമുച്ചയം രൂപപ്പെടുത്തുവാനും നടപടി സ്വീകരിക്കുമോ;
(ബി)കേരളത്തില്‍ ഇപ്പോള്‍ എത്ര പഞ്ചായത്തുകളില്‍ നിലവാരമുള്ള കളിസ്ഥലം ഉണ്ടെന്ന് വ്യക്തമാക്കാമോ;
(സി)മറ്റിടങ്ങളില്‍ അവ നിര്‍മ്മിക്കുന്നതിന്, പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ;
(ഡി)ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
1567 |
മാലിന്യ സംസ്കരണം
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്തെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(ബി)എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനം സ്വന്തമായി നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കുമോ;
(സി)മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും സാന്പത്തികസഹായം നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര തദ്ദേശ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നുവെന്ന് വ്യക്തമാക്കുമോ?
|
1568 |
കിഡ്നി രോഗ ബാധിതര്‍ക്ക് പെന്‍ഷന്‍ പദ്ധതി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)ഡയാലിസ് നടത്തുന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാവൂ എന്നുള്ള നിബന്ധന മാറ്റണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എ.പി.എല്‍/ബി.പി.എല്‍. വ്യത്യാസമില്ലാതെ, കിഡ്നി രോഗിയാണെന്നും ഡയാലിസ് നടത്തുന്നുണ്ട് എന്നുമുള്ള രേഖകള്‍ സഹിതം പെന്‍ഷന് അപേക്ഷിക്കാവുന്ന രീതിയില്‍ നിബന്ധനയില്‍ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)അല്ലെങ്കില്‍ ഡയാലിസ് നടത്തുന്നവരുടെ എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റാം എന്നുള്ള ഉത്തരവ് മാനിച്ച് ഡയാലിസിസ് നടത്തുന്ന രോഗികള്‍െക്കല്ലാം പെന്‍ഷന് അപേക്ഷിക്കാം എന്നുള്ള രീതിയില്‍ നിബന്ധന മാറ്റുന്നകാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ?
|
T1569 |
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക
ശ്രീ.കെ.കെ. നാരായണന്‍
(എ)സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക ആയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇതില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(സി)ഈ കുടിശ്ശിക എന്നത്തേയ്ക്ക് കൊടുക്കുന്നതിന് സാധിക്കുമെന്ന് വെളിപ്പെടുത്താമോ?
|
1570 |
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളില്‍ കുടിശ്ശികയുണ്ടോ;
(ബി)എങ്കില്‍ കുടിശ്ശിക നല്‍കാനായി എത്ര തുക വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്;
(സി)ആയതിന്‍റെ
വിതരണം
ഉടനെയുണ്ടാകുമോ
?
|
T1571 |
കേരളം സന്പൂര്‍ണ്ണ പെന്‍ഷന്‍ സംസ്ഥാനമാക്കാന്‍ നടപടി
ശ്രീ.സി.ദിവാകരന്‍
(എ)കേരളം സന്പൂര്‍ണ്ണ പെന്‍ഷന്‍ സംസ്ഥാനമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയതായി എത്ര പേര്‍ക്കാണ് വിവിധ ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചത് എന്ന് വെളിപ്പെടുത്താമോ?
|
1572 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പട്ടിക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍
ശ്രീ. ബി. സത്യന്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാത്രമായി ഏതെല്ലാം ക്ഷേമപെന്‍ഷനുകളാണ് വിതരണം ചെയ്യുന്നതെന്നും എന്തു തുക വീതമാണെന്നും വിശദമാക്കാമോ;
(ബി)ഇവയില്‍ ഏതെങ്കിലും പെന്‍ഷനുകള്‍ക്ക് കുടിശ്ശികയുണ്ടോയെന്നും എങ്കില്‍ എത്ര വീതമാണെന്നും വ്യക്തമാക്കാമോ?
|
1573 |
ഗ്രാമപഞ്ചായത്തുകളുടെ ഭൂമി
ശ്രീമതി കെ.കെ.ലതിക
(എ)ഗ്രാമപഞ്ചായത്തുകളുടെ കൈവശമുള്ളതും പഞ്ചായത്തുകള്‍ ഭൂനികുതി അടയ്ക്കുന്നതുമായ ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിലാണോ ഗ്രാമപഞ്ചായത്തുകളിലാണോ നിക്ഷിപ്തമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ഭൂമി ഗ്രാമപഞ്ചായത്തുകള്‍ക്ക് എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുവാന്‍ കഴിയുക എന്ന് വിശദമാക്കുമോ;
(സി)പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത ഭൂമി കൈമാറ്റം ചെയ്തു കൊടുക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമാക്കുമോ?
|
1574 |
ഇ.എം.എസ്. ഭവനപദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഇ.എം.എസ്. ഭവന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ എന്ന് വിശദമാക്കാമോ;
(ബി)എങ്കില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും പ്രസ്തുത പദ്ധതി പ്രകാരം നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
(സി)താല്‍പര്യമുള്ള പഞ്ചായത്തുകള്‍ക്ക് ഇ.എം.എസ്. ഭവന പദ്ധതി നടപ്പിലാക്കുവാന്‍ അനുവാദം നല്‍കുമോ?
|
1575 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ തുക
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എന്തു തുക അനുവദിച്ചു;
(ബി)അതില്‍ എത്ര തുക ചെലവായെന്നും എത്രശതമാനമാണ് ചെലവായത് എന്നും വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ?
|
1576 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം
ശ്രീമതി പി. അയിഷാപോറ്റി
(എ)നടപ്പു സാന്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണം സംബന്ധിച്ച പരിഷ്കരിച്ച മാര്‍ഗ്ഗരേഖ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് എന്നാണ് ;
(ബി)ഇക്കൊല്ലത്തെ പദ്ധതികള്‍ക്ക് നാളിതുവരെ എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആസൂത്രണ സമിതികളുടെ അംഗീകാരം നേടിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
(സി)പദ്ധതി രൂപീകരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിക്കുന്ന അലംഭാവം ഒഴിവാക്കുന്നതിനും പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കും ; വിശദമാക്കുമോ ?
|
1577 |
പഞ്ചായത്തുകള്‍ക്കുള്ള വിഹിതം
ഡോ. കെ. ടി. ജലീല്‍
(എ)സംസ്ഥാനത്തെ പഞ്ചായത്തുകള്‍ക്കായി 2013-14-ല്‍ എത്ര തുക നീക്കിവച്ചിരുന്നു;
(ബി)അതില്‍ എത്ര തുക അനുവദിച്ചു;
(സി)അനുവദിക്കപ്പെട്ട തുകയില്‍ എത്ര ചെലവഴിച്ചു എന്നറിയിക്കുമോ ?
|
1578 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം
ശ്രീ. എസ്. ശര്‍മ്മ
,, ആര്‍. രാജേഷ്
,, രാജു എബ്രഹാം
,, പി. ശ്രീരാമകൃഷ്ണന്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കായി മറ്റ് പല ആവശ്യങ്ങള്‍ക്കുമായി ഫണ്ട് വകമാറ്റല്‍ നടത്തിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2013-14ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ ഏതെല്ലാം ഇനങ്ങള്‍ക്കാണ് വക മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
(സി)ഇത്തരത്തില്‍ വകമാറ്റല്‍നടത്തിയതു മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എത്ര തുക നഷ്ടം വന്നിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
(ഡി) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നും രണ്ടും വാര്‍ഷിക പദ്ധതി നടത്തിപ്പില്‍ എത്ര ശതമാനം ഫണ്ട് വിനിയോഗം നടക്കാതെ പോയിട്ടുണ്ടായിരുന്നു എന്ന് വെളിപ്പെടുത്താമോ?
|
1579 |
ട്രഷറി നിയന്ത്രണവും പദ്ധതി ചെലവും
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
ശ്രീമതി. പി. അയിഷാ പോറ്റി
ശ്രീ. കെ.ദാസന്‍
,, റ്റി. വി. രാജേഷ്
(എ)2014 മാര്‍ച്ച് മാസം ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന സാന്പത്തിക നിന്ത്രണങ്ങള്‍ മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തില്‍ കുറവു വന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചെലവഴിക്കപ്പെടാത്ത തുകയെ സംബന്ധിച്ചുള്ള കണക്ക് ലഭ്യമാണോ;
(സി)പ്രസ്തുത ട്രഷറി നിയന്ത്രണം പദ്ധതിച്ചെലവിനെ സാരമായി ബാധിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
|
1580 |
ആസ്തി രജിസ്റ്റര്‍ ഡിജിറ്റൈസേഷന്‍
ശ്രീ.എം.എ. വാഹീദ്
,, ഐ.സി. ബാലകൃഷ്ണന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ഹൈബി ഈഡന്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്റര്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം സൌകര്യങ്ങളും സേവനങ്ങളുമാണ് പദ്ധതി മുഖാന്തിരം പഞ്ചായത്തുകള്‍ക്കും ജനങ്ങള്‍ക്കും ലഭ്യമാകുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1581 |
തദ്ദേശസ്ഥാപനങ്ങളുടെ മെയിന്‍റനന്‍സ് ഫണ്ടില്‍ നിന്നും വക മാറ്റിയതുക
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. എ. കെ. ബാലന്‍
,, പി.റ്റി.എ. റഹീം
,, വി. ശിവന്‍കുട്ടി
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മെയിന്‍റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവോ;
(ബി)വകമാറ്റിയ തുക മറ്റ് ഏത് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നറിയിക്കാമോ;
(സി)വകമാറ്റിയ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മടക്കി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ഈ വര്‍ഷത്തെ ഫണ്ട് അലോട്ട്മെന്‍റില്‍, വകമാറ്റിയ തുക നല്‍കിത്തുടങ്ങിയിട്ടുണ്ടോ?
|
1582 |
തദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്തെ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ;
(ബി)2014-2015 സാന്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എസ്റ്റിമേറ്റുകള്‍ നല്കുകയുണ്ടായി എന്ന് വ്യക്തമാക്കാമോ;
(സി)പദ്ധതി നിര്‍വ്വഹണത്തിന് 2013-2014 സാന്പത്തിക വര്‍ഷത്തില്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍ പ്രമാണിച്ച് പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ക്ക് കാലാവധി നീട്ടിനല്‍കുന്ന കാര്യം പരിഗണിക്കുമോയെന്ന് വെളിപ്പെടുത്തുമോ ?
|
1583 |
പഞ്ചായത്തുകളുടെ വരവ്-ചെലവ് കണക്ക്
ശ്രീ.കെ.വി. വിജയദാസ്
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ പ്ലാന്‍-നോണ്‍ പ്ലാന്‍ ഫണ്ടുകളുടെ ആകെ വിഹിതവും ചെലവും ഉള്‍പ്പെടെയുള്ള വിശദവിവരം നല്‍കുമോ;
(ബി)പ്രസ്തുത പഞ്ചായത്തുകള്‍ക്ക് ലഭിച്ച ആകെ കേന്ദ്രവിഹിതം എത്രയാണ്; കേന്ദ്രവിഹിതത്തിന്‍റെ ചെലവു സംബന്ധിച്ച വിവരം നല്‍കുമോ;
(സി)ഭവന നിര്‍മ്മാണത്തിനായി ലഭിച്ച തുക പൂര്‍ണ്ണമായും വിനിയോഗിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?
|
1584 |
ബഡ്ജറ്റില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് അനുവദിച്ച തുകയുടെ വിനിയോഗം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)2013-14 വര്‍ഷത്തെ ബഡ്ജറ്റില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് നീക്കിവച്ചിരിക്കുന്ന തുക എത്രയാണെന്നും അനുവദിച്ച തുക എത്രയാണെന്നും അറിയിക്കുമോ ;
(ബി)ഇതില്‍ എസ്.സി./എസ്.റ്റി വിഭാഗങ്ങളുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിരുന്ന തുക എത്രയാണെന്നും അനുവദിച്ച തുക എത്രയാണെന്നും അനുവദിച്ച തുക എത്രയാണെന്നും അറിയിക്കുമോ ;
(സി)പദ്ധതി അടങ്കല്‍ തുകയില്‍ എന്തെങ്കിലും വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഡി)2013-14 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ മാര്‍ച്ച് 31 വരെ എത്ര തുക വിനിയോഗിച്ചുവെന്നും അതില്‍ എസ്.സി./എസ്.റ്റി. വിഭാഗത്തില്‍പ്പെട്ടവരുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ ;
(ഇ)ബഡ്ജറ്റ് അംഗീകരിച്ച പ്രകാരമുള്ള തുക പൂര്‍ണ്ണമായും വിനിയോഗിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ അറിയിക്കുമോ ?
|
1585 |
പദ്ധതി വിഹിതം വിനിയോഗിക്കാത്ത പഞ്ചായത്തുകള്‍
ശ്രീ. സി. ദിവാകരന്‍
(എ)പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന പദ്ധതി വിഹിതം പൂര്‍ണ്ണമായും വിനിയോഗിക്കാത്ത എത്ര പഞ്ചായത്തുകള്‍ ഉണ്ട് ;
(ബി)കൊല്ലം ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളാണ് ഇപ്രകാരം ഫണ്ട് വിനിയോഗിക്കാത്തത് ; വ്യക്തമാക്കുമോ ;
(സി)തുക പൂര്‍ണ്ണായും വിനിയോഗിക്കാത്ത പഞ്ചായത്തുകള്‍ക്ക് എന്തുകൊണ്ടാണ് ഫണ്ട് വിനിയോഗിക്കാന്‍ കഴിയാതെ പോയതെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇതുപ്രകാരം എന്ത് നടപടിയാണ് സ്വികരിച്ചതെന്ന് അറിയിക്കുമോ ?
|
1586 |
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്
ശ്രീ. എം.എ.ബേബി
'' ജി. സുധാകരന്‍
'' കെ. ദാസന്‍
'' സി. കൃഷ്ണന്‍
(എ)മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് 2013-14 സാന്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ഫണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)അതില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കാമോ;
(സി)ഫണ്ട് ചെലവഴിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ജില്ലതിരിച്ച് വിശദമാക്കാമോ;
(ഡി)2014-15 സാന്പത്തിക വര്‍ഷത്തില്‍ ഇതിനായി തുക മാറ്റിവച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ഇ)ഫണ്ട് ലഭിക്കാത്തതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനിടയായിട്ടുള്ളതായി അറിയാമോ?
|
1587 |
കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ അനുവദിച്ച പദ്ധതി തുക
പ്രൊഫ. സി. രവീന്ദ്രനാഥ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാന്പത്തികവര്‍ഷത്തില്‍ വിവിധ മേഖലയില്‍ പദ്ധതികള്‍ക്കായി ആകെ എത്ര തുക അനുവദിച്ചു എന്നും അതില്‍ എത്ര തുക ചെലവായി എന്നും എത്ര ശതമാനം ചെലവഴിച്ചു എന്നും വിശദമാക്കുമോ?
|
1588 |
വാര്‍ഡ് വിഭജനം
ശ്രീ. എം.ചന്ദ്രന്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം നടക്കുവാന്‍ പോകുന്ന തെരെഞ്ഞെടുപ്പിനു മുന്പ് നിലവിലുള്ള വാര്‍ഡുകള്‍ വിഭജിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ആയതിന് എന്തെല്ലാം മാനദ്ണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്;
(സി)സംവരണവാര്‍ഡുകള്‍ പുതുക്കി നിശ്ചയിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ അതിന് അടിസ്ഥാനമായി എന്തു മാനദണ്ഡമാണ് കണക്കാക്കുന്നതെന്നു വ്യക്തമാക്കുമോ?
|
1589 |
പഞ്ചായത്തുകളുടെ വിഭജനം
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാനത്ത് നിലവിലുള്ള പഞ്ചായത്തുകള്‍ വിഭജിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ എത്ര പഞ്ചായത്തുകളാണ് വിഭജിക്കുവാന്‍ ഉദ്ദേശിക്കുന്നത്;
(സി)എത്ര ജനസംഖ്യയുള്ള പഞ്ചായത്തുകളാണ് വിഭജിക്കുവാന്‍ ഉദ്ദേശിക്കുന്നത്;
(ഡി)പഞ്ചായത്തുകള്‍ വിഭജിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ ഏതെങ്കിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
|
1590 |
പഞ്ചായത്ത് വിഭജന മാനദണ്ഡം
ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളാണ് വിഭജിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)പഞ്ചായത്ത് വിഭജനത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?
|
<<back |
next page>>
|