|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1489 |
മാവേലിക്കരയിലെ ബയോ പാര്‍ക്ക് നിര്‍മ്മാണം
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തില്‍ ബയോപാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ബയോപാര്‍ക്ക് ആരംഭിക്കുന്നുണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)2011-12, 2012-13, 2013-14 കാലയളവില്‍ മാവേലിക്കര നിയോജകമണ്ഡലത്തില്‍ നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളുടെ വിവരം ലഭ്യമാക്കുമോ?
|
1490 |
ചേലക്കര നാളികേര ബയോപാര്‍ക്കിന്‍റെ നിര്‍മ്മാണ നടപടികള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര നിയോജകമണ്ധലത്തിലെ നിര്‍ദ്ദിഷ്ട നാളികേര ബയോപാര്‍ക്കിന്‍റെ നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സംരംഭത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതിലെത്തിക്കാനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുമോ ?
|
1491 |
അടയ്ക്കാ കര്‍ഷകരുടെ പ്രശ്നം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)അടയ്ക്കാ കര്‍ഷകരുടെ പ്രശ്നത്തില്‍ എന്തൊക്കെ പരിഹാരനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)അടയ്ക്കാ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബഡ്ജറ്റില്‍ നീക്കിവച്ച തുക അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര തുക വിതരണം ചെയ്തിട്ടുണ്ട്;
(സി)മുഴുവന്‍ തുകയും വിതരണം ചെയ്യാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കുമോ?
|
1492 |
കുട്ടനാട് പാക്കേജ്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിലുണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത കാലതാമസം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ ?
|
1493 |
കുട്ടനാട് പാക്കേജ്
ശ്രീ. കെ. അജിത്
(എ)കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി എം.എസ്. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കുട്ടനാട് പാക്കേജിന്‍റെ ഉപജ്ഞാതാവ് തന്നെയായ അദ്ദേഹം ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് എന്ത് വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കുമോ;
(ഡി)കുട്ടനാട് പാക്കേജ്് നടപ്പാക്കുന്നതില്‍ കൃഷി വകുപ്പിന് എന്തെങ്കിലും വീഴ്ച ഉണ്ടായതായി വകുപ്പ്തലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ?
|
1494 |
കുട്ടനാട് പാക്കേജ് വൈക്കം നിയോജകമണ്ഡലത്തില്‍
ശ്രീ. കെ.അജിത്
(എ)കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി കൃഷിവകുപ്പുമായി ബന്ധപ്പെട്ട് വൈക്കം നിയോജകമണ്ഡലത്തിന്‍റെ പരിധിയില്‍ എന്തെല്ലാം നടപടികളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)കൃഷിവകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വിവധ ജോലികളുടെ കാലാവധി എന്നുവരെയെന്ന് വെളിപ്പെടുത്താമോ;
(സി)കൃഷിവകുപ്പുമായി ബന്ധപ്പെട്ട് കുട്ടനാട് പാക്കേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ എത്ര ശതമാനം വരെ വൈക്കം നിയോജകമണ്ഡലത്തില്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?
|
1495 |
ഓണാട്ടുകര പാക്കേജ്
ശ്രീ. ആര്‍. രാജേഷ്
(എ)സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം തയ്യാറാക്കിയ ഓണാട്ടുകര പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)എത്ര കോടി രൂപയുടെ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)ഒണാട്ടുകര പാക്കേജ് പ്രവര്‍ത്തനങ്ങളില്‍ കുളങ്ങളുടെ നവീകരണവും സംരക്ഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(എഫ്)മാവേലിക്കര മണ്ധലത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുളങ്ങളുടെ ലിസ്റ്റും തുകയും വ്യക്തമാക്കുമോ;
(ജി)നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കുളങ്ങള്‍ ഏതൊക്കെ?
|
1496 |
"നിറവ്' പദ്ധതി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)മലപ്പുറം ജില്ലയില്‍ എത്ര മണ്ഡലങ്ങളില്‍ "നിറവ്' പദ്ധതി അനുവദിച്ചിട്ടുണ്ട്; അവ ഏതൊക്കെയാണ്;
(ബി)ഏതെല്ലാം മണ്ഡലങ്ങളില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
(സി)പൊന്നാനി മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി തുടങ്ങുന്നതിനുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ;
(ഡി)പ്രസ്തുത പദ്ധതി എന്ന് തുടങ്ങാനാകുമെന്ന് വ്യക്തമാക്കാമോ?
|
1497 |
നിറവ് പദ്ധതി
ശ്രീ.എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര തുക അനുവദിച്ചിട്ടുണ്ട്;
(ബി)നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദ വിവരം വെളിപ്പെടുത്തുമോ;
(സി)നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തുമോ ?
|
1498 |
റബ്ബര്‍ സംഭരണം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍ സംഭരണം മുഖേന എത്ര ടണ്‍ റബ്ബര്‍ സംഭരിച്ചുവെന്ന് വ്യക്തമാക്കുമോ; ഇതിനായി എത്ര തുക ചെലവഴിച്ചു; റബ്ബര്‍ സംഭരിക്കുന്ന രീതി എങ്ങനെയെന്ന് വിശദമാക്കുമോ;
(ബി)റബ്ബറിന്‍റെ വിലയിടിവുമൂലം റബ്ബര്‍ കൃഷിക്കാര്‍ക്കുണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;
(ഡി)2013-14 സാന്പത്തിക വര്‍ഷത്തില്‍ നമ്മുടെ രാജ്യത്തെ മൊത്തം റബ്ബറുല്‍പ്പാദനത്തില്‍ കേരളത്തിന്‍റെ വിഹിതം എത്രയെന്ന് വിശദമാക്കുമോ ?
|
1499 |
റബ്ബര്‍കര്‍ഷകര്‍ നേരിടുന്ന സാന്പത്തിക പ്രതിസന്ധി
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)റബ്ബര്‍ ഇറക്കുമതിമൂലമുണ്ടായിട്ടുള്ള വിലിയിടിവ് കാരണം കര്‍ഷകര്‍ നേരിടുന്ന സാന്പത്തിക പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
1500 |
റബ്ബറിന്‍റെ വിലത്തകര്‍ച്ച
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. കെ. സുരേഷ് കുറുപ്പ്
ശ്രീമതി കെ.എസ്. സലീഖ
ശ്രീ. ബി.ഡി. ദേവസ്സി
(എ)റബ്ബറിന്‍റെ വിലത്തകര്‍ച്ച തടഞ്ഞുനിര്‍ത്താന്‍ തീരുമാനിച്ചതിന്‍ പ്രകാരം സംഭരിച്ച റബ്ബറിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(ബി)അപ്രകാരം സംഭരിച്ച റബ്ബര്‍ എന്തു ചെയ്തു എന്നും, സംഭരിച്ച റബ്ബറിന് കര്‍ഷകര്‍ക്ക് ലഭ്യമാക്കിയ വിലയെസംബന്ധിച്ചും വിശദമാക്കുമോ ;
(സി)പ്രസ്തുത നടപടിമൂലം റബ്ബറിന്‍റെ വില വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടൊയോ എന്ന് വ്യക്തമാക്കുമോ ;
(ഡി)റബ്ബര്‍ സംഭരിച്ച ഇനത്തില്‍ ആര്‍ക്കെങ്കിലും കുടിശ്ശിക തുക നല്‍കാനുണ്ടോ; വ്യക്തമാക്കുമോ ;
(ഇ)സംഭരിച്ച റബ്ബര്‍ കയറ്റുമതി നടത്തുന്പോള്‍ ഏജന്‍സികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമോ?
|
1501 |
റബ്ബര്‍ വിലയില്‍ വന്ന കുറവ്
ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)
(എ)റബ്ബര്‍ വിലയിടിവുമൂലം കഷ്ടത അനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകരുടെ വിഷമതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2011-ല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു കിലോ റബ്ബറിന് എത്ര രൂപ വിപണിയില്‍ നിന്ന് ലഭിച്ചിരുന്നു;
(സി)നിലവില്‍ ഒരു കിലോ റബ്ബറിന് എന്ത് വിലയാണുള്ളത്;
(ഡി)ഇത്തരത്തില്‍ റബ്ബര്‍ വില കുറയാനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;
(ഇ)ആയത് പരിഹരിച്ച് ഉയര്‍ന്ന വില റബ്ബര്‍ കര്‍ഷകന് ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
|
1502 |
കൃഷിക്കുള്ള സൌജന്യ വൈദ്യുത പദ്ധതി
ശ്രീ. എം. ചന്ദ്രന്‍
(എ)കാര്‍ഷികാവശ്യങ്ങള്‍ക്കായി നല്‍കിവന്നിരുന്ന സൌജന്യ വൈദ്യുത പദ്ധതി നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)ഇതു സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ച് 19-ന് ഒരു ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)പ്രസ്തുത ഉത്തരവ് റദ്ദാക്കി പഴയതുപോലുള്ള ആനുകൂല്യം കൃഷിക്കാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
1503 |
വേനല്‍മഴയിലെ കൃഷിനാശം
ശ്രീ. എം. ഹംസ
(എ)ഈ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;
(ബി)01-01-2011 മുതല്‍ 31-03-2014 വരെ എത്ര കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി; എത്ര പേരുടെ വായ്പകള്‍ എഴുതിത്തള്ളി; എത്ര രൂപയുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളി;
(സി)കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്‍റെ വിശദാംശം ജില്ലാടിസ്ഥാനത്തില്‍ നല്‍കുമോ;
(ഡി)വേനല്‍മഴയില്‍ സംസ്ഥാനത്ത് എത്ര രൂപയുടെ കൃഷി നശിച്ചു; ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത് ഏതു ജില്ലയിലാണ്;
(ഇ)വേനല്‍മഴയില്‍ കൃഷി നശിച്ചവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ നല്‍കി; എത്ര രൂപയുടെ ധനസഹായം എത്ര കര്‍ഷകര്‍ക്ക് നല്‍കി; വിശദാംശം നല്‍കുമോ ?
|
1504 |
പൊന്നാനി കോള്‍ മേഖലയില്‍ പുഞ്ചകൃഷിയ്ക്ക് ഉണ്ടായ നാശനഷ്ടം
ശ്രീ. പി.ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി കോള്‍ മേഖലയില്‍ കഴിഞ്ഞവര്‍ഷത്തെ വേനല്‍ മഴയില്‍ പുഞ്ചകൃഷിയ്ക്ക് ഉണ്ടായ നാശനഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ;
(ബി)ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത നഷ്ടപരിഹാരത്തുക എന്നത്തേക്ക് നല്‍കാനാവുമെന്ന് വിശദമാക്കാമോ?
|
1505 |
കോട്ടയം ജില്ലയിലെ പുഞ്ച കര്‍ഷകര്‍ക്കുള്ള നഷ്ട പരിഹാരം
ശ്രീ. മോന്‍സ് ജോസഫ്
(എ)കോട്ടയം ജില്ലയില്‍ പുഞ്ചകര്‍ഷകരുടെ കൃഷി നാശം സംബന്ധിച്ച നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ എത്ര അപേക്ഷകള്‍ തീരമാനമാകാതെയുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)കോട്ടയം ജില്ലയില്‍ കല്ലറ ക്യാലിക്കര പാടശേഖര സമിതി പ്രസിഡന്‍റ് ശ്രീ. തോമസ് കൃഷി വകുപ്പ് മന്ത്രിക്ക് നഷ്ടപരിഹാരത്തിനുവേണ്ടി നല്‍കിയിരുന്ന ഐ.എഫ്.എ3/24019/2013 എന്ന ഫയലിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഫയലില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുണ്ടായ കാലതാമസം വ്യക്തമാക്കാമോ?
|
1506 |
രോഗം ബാധിച്ച തെങ്ങുകള്‍
മുറിച്ചുമാറ്റുന്നതിനുള്ള ധനസഹായം
ശ്രീ. മാത്യൂ.റ്റി. തോമസ്
ശ്രീമതി. ജമീല പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, സി.കെ. നാണു
(എ)രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് നിലവിലുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിപ്രകാരം നാളിതുവരെ എത്ര കര്‍ഷകര്‍ സംസ്ഥാനത്ത് ഒട്ടാകെ ധനസഹായത്തിന് അപേക്ഷ നല്കിയിട്ടുണ്ട്;
(സി)അപേക്ഷകരില്‍ എത്ര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്;
(ഡി)ശേഷിക്കുന്നവര്‍ക്ക് എപ്പോള്‍ ധനസഹായം കൊടുത്തുതീര്‍ക്കാന്‍ കഴിയും;
(ഇ)തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിന് ആവശ്യമായ ചെലവുമായി താരതമ്യപ്പെടുത്തുന്പോള്‍ നല്‍കുന്ന ധനസഹായം വളരെ അപര്യാപ്തമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(എഫ്)എങ്കില്‍ ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ?
|
1507 |
ജൈവകൃഷി സന്പ്രദായം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഏതൊക്കെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)കേരളത്തിലാകെ എത്ര ഏക്കര്‍ സ്ഥലത്താണ് നിലവില്‍ ജൈവകൃഷി സന്പ്രദായം നടന്നുവരുന്നത് എന്നത് സംബന്ധിച്ച കണക്കുകള്‍ നല്‍കാമോ?
|
1508 |
കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ കീഴിലുള്ള ഫാമുകളില്‍ ജൈവകൃഷി
ശ്രീ. ഹൈബി ഈഡന്‍
,, എ.റ്റി. ജോര്‍ജ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, ലൂഡി ലൂയിസ്
(എ)കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ ഫാമുകളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി ഫാമുകളില്‍ പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഫാമുകളില്‍ ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാനായി നിലവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
|
1509 |
ജൈവ വൈവിധ്യ നിയമം
ശ്രീ. ഇ.കെ. വിജയന്‍
(എ)ജൈവവൈവിധ്യ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഏതെല്ലാം വിളകളെ ഒഴിവാക്കിയിട്ടുണ്ട് ; വിശദമാക്കുമോ ;
(ബി)പ്രസ്തുത നിയമത്തിലൂടെ നിരവധി വിളകളിന്മേല്‍ സ്വകാര്യ ഏജന്‍സികളും മറ്റും പേറ്റെന്‍റ് നേടുന്നതായുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)സംസ്ഥാനത്തിന്‍റെ കാര്‍ഷിക മേഖലയില്‍ സമീപ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ പ്രത്യാഘാതം തടയുന്നതിന് ജൈവ വൈവിധ്യ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ ?
|
1510 |
ജൈവകൃഷി പ്രോത്സാഹനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)കൃഷി വകുപ്പിന്‍റെ ചുമതലയില്‍ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ജൈവ കൃഷി വ്യാപനത്തിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ കാന്പയിനുകള്‍ സംഘടിപ്പിക്കുന്നതിനുള്ള പരിപാടിക്ക് രൂപം നല്‍കുമോ;
(സി)മികച്ച ജൈവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതേ്യകമായ പുരസ്കാരം ഏര്‍പ്പെടുത്തുമോ ?
|
1511 |
ജൈവവള സബ്സിഡി
ശ്രീ. ആര്‍. സെല്‍വരാജ്
(എ)ജൈവ കര്‍ഷകര്‍ക്ക് ജൈവവളം സബ്സിഡിയായി നല്‍കാറുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(ബി)നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജൈവവളം സബ്സിഡി നല്‍കുന്നതുപോലെ ജൈവകൃഷിയില്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് സബ്സിഡിയായി ജൈവവളം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
|
1512 |
നീരയുടെ സന്പൂര്‍ണ്ണ വിജയത്തിന് പദ്ധതി
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്‍
(എ)സംസ്ഥാനത്ത് നീരയുടെ ഉല്പാദനവും വിപണനവും ലക്ഷ്യമിട്ട് നാളികേര വികസന ബോര്‍ഡിന്‍റെ കീഴില്‍ എത്ര സംരംഭകര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)നാളികേര വികസന ബോര്‍ഡിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേരോത്പാദക സൊസൈറ്റികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണ്; നിലവില്‍ ലൈസന്‍സ് എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ?
(സി)നീരയുടെ സന്പൂര്‍ണ്ണ വിജയത്തിന് മിഷന്‍ 676 പദ്ധതിയില്‍ നീരയെ ഉള്‍പ്പെടുത്താമോ; വ്യക്തമാക്കുമോ?
|
1513 |
കാലവര്‍ഷ കെടുതിയിലെ കൃഷിനാശം
ശ്രീ. കെ. അജിത്
(എ)വൈക്കം നിയോജകമണ്ഡലത്തിലെ കാര്‍ഷികമേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് വ്യക്തമാക്കുമോ;
(ബി)പ്രധാനമായും ഏതൊക്കെ വിളകള്‍ക്കാണ് നാശനഷ്ടമുണ്ടായത് എന്നും എത്ര തുകയുടെ നഷ്്ടമാണ് സംഭവിച്ചിട്ടുള്ളത് എന്നുമുള്ള കണക്ക് വെളിപ്പെടുത്തുമോ;
(സി)കാര്‍ഷികമേഖലയില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് എന്തെല്ലാം ആശ്വാസ നടപടികളാണ് കൃഷിക്കാര്‍ക്ക് നല്‍കിയതെന്ന് വ്യക്തമാക്കുമോ?
|
1514 |
കാഞ്ഞങ്ങാട് മണ്ധലത്തില്‍ സംഭവിച്ച കൃഷിനാശം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് മണ്ധലത്തില്‍ 26/04/2013 ന് ഉണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും കൃഷിനാശം സംഭവിച്ചവര്‍ക്ക് ചാല ദുരന്തത്തിന്‍റെ മാതൃകയില്‍ സ്പെഷ്യല്‍ പാക്കേജില്‍പ്പെടുത്തി ധനസഹായം നലകിവരുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദീകരിക്കാമോ;
(ബി)പ്രസ്തുത കൃഷിനാശമുണ്ടായി ഒരു വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാമോ?
|
1515 |
കട്ട് വെജിറ്റബിള്‍സിന്‍റെ വില്‍പന
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)വി.എഫ്.പി.സി.കെ. തെരഞ്ഞെടുത്ത നഗരങ്ങളില്‍ കട്ട് വെജിറ്റബിള്‍സിന്‍റെ വില്‍പനയ്ക്കായുള്ള വില്‍പന കേന്ദ്രങ്ങള്‍ സ്ഥാപിക്കമെന്ന പ്രഖ്യാപനം നടപ്പാക്കിയോ; ഏതെല്ലാം നഗരങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
(ബി)ഇതിനായി 2013-14 ബജറ്റില്‍ എത്ര തുക നീക്കിവച്ചിരുന്നു; അതില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
|
1516 |
സമഗ്ര കോള്‍ വികസന പദ്ധതി
ശ്രീ. പി.കെ. ബഷീര്‍
(എ)പൊന്നാനി - തൃശൂര്‍ മേഖലകളിലെ നെല്‍കൃഷി വികസനത്തിനായി 425 കോടി രൂപയുടെ സമഗ്ര കോള്‍ വികസന പദ്ധതി പ്രഖ്യാപിച്ചിരുന്നോ ;
(ബി)പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ;
(സി)നടപ്പുവര്‍ഷത്തെ പദ്ധതി നടത്തിപ്പ് സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കുമോ ?
|
1517 |
പച്ചക്കറി വില നിയന്ത്രണത്തിന് സ്വീകരിച്ച നടപടി
ശ്രീ. സി. ദിവാകരന്‍
(എ)പച്ചക്കറി വില നിയന്ത്രണത്തിന് ഹോര്‍ട്ടി കോര്‍പ്പ് സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ;
(ബി)വിപണിയില്‍ എത്ര തുകയാണ് 2012-13-ല്‍ ചിലവഴിച്ചതെന്ന് വ്യക്തമാക്കാമോ?
|
1518 |
കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഐ.സി.എ.ആര്‍. ആക്ട്
ശ്രീ. സി. പി. മുഹമ്മദ്
(എ)കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമം ഭേദഗതി ചെയ്ത് പകരം ഐ.സി.എ.ആര്‍. മോഡല്‍ ആക്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ നിലവിലുള്ള നിയമത്തിലെ ജനാധിപത്യ വ്യവസ്ഥകള്‍ ഇല്ലാതാക്കിക്കൊണ്ട് ഉദ്യോഗസ്ഥ കേന്ദ്രീകൃത ഭരണ സംവിധാനമായ ഐ.സി.എ. ആര്‍. മോഡല്‍ ആക്ട് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയുമോ ;
(സി)സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഗ്രാന്‍റ് നല്‍കുന്ന സര്‍ക്കാരിന് സര്‍വ്വകലാശാലകളുടെ മേല്‍ നിലവിലുള്ള നിയന്ത്രണാധികാരം എടുത്ത് കളയുന്ന നടപടിയില്‍ നിന്നും പിന്തിരിയുമോ ;
(ഡി)ഐ.സി.എ.ആര്‍. മോഡല്‍ ആക്ട് നടപ്പില്‍ വരുത്തിയാല്‍ സര്‍ക്കാരിന് സര്‍വ്വകലാശാലകളുടെ മേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുകയും നോണ്‍ പ്ലാന്‍ ഗ്രാന്‍റ് ഇനത്തില്‍ നല്‍കിവരുന്ന സര്‍ക്കാര്‍ ധനസഹായം തുടര്‍ന്നും നല്‍കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
1519 |
അഗ്രോ ക്ലിനിക്കുകള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സംസ്ഥാനത്ത് നിലവില്‍ എത്ര അഗ്രോ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയതുമായി ബന്ധപ്പെട്ട് എത്ര ജീവനക്കാര്‍ ഏതെല്ലാം തസ്തികയില്‍ ജോലി ചെയ്യുന്നുയെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
(ബി)അഗ്രോ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് വ്യാപകമാക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)താലൂക്ക് അടിസ്ഥാനത്തില്‍ അഗ്രോ ക്ലിനിക്കുകളുടെ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)നിലവിലുള്ള അഗ്രോ ക്ലിനിക്കുകളുടെ സേവന പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം അറിയിക്കുമോ ?
|
1520 |
കശുവണ്ടിയുടെ വിലത്തകര്‍ച്ച
ശ്രീ.പി.കെ. ഗുരുദാസന്‍
,, സി. കൃഷ്ണന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, പി.റ്റി.എ. റഹീം
(എ)കശുവണ്ടിയുടെ വില ഇടിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തെല്ലാം കാരണത്താലാണ് വിലയിടിവ് സംഭവിച്ചിട്ടുള്ളതെന്ന്; വ്യക്തമാക്കാമോ;
(ബി)വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(സി)കശുമാവ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കശുവണ്ടി ഉല്പാദിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിസ്ഥലത്തിന്‍റെ വിസ്തൃതിയും ഉല്പാദനവും ക്രമേണ കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?
|
1521 |
ജാതിക്കയ്ക്കും ജാതിപത്രിയ്ക്കും താങ്ങുവില
ശ്രീ. ബി.ഡി. ദേവസ്സി
(എ)ജാതിക്കായുടെയും ജാതിപത്രിയുടേയും വില ഗണ്യമായി കുറഞ്ഞതുമൂലം സംസ്ഥാനത്ത് ജാതികര്‍ഷകര്‍ക്കുണ്ടായിട്ടുളള വിഷമതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജാതിക്കയ്ക്കും ജാതിപത്രിയ്ക്കും താങ്ങുവില പ്രഖ്യാപിക്കുന്നതിനും അവ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി സംഭരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
1522 |
ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ വിഷപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കല്‍
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി, മത്സ്യം. മാംസം മുതലായവ കേടുകൂടാതെ സൂക്ഷിക്കുന്നിന് മാരക വിഷപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത രീതിയില്‍ വിഷപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് തടയുന്നതിന് പര്യാപ്തമായ നിയമനിര്‍മ്മാണം നടത്തുമോ;
(സി)ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ ഏതൊക്കെയാണ്?
|
<<back |
next page>>
|