UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1455


കാര്‍ഷിക മേഖലയുടെ ശാക്തീകരണം 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ 
'' പി.സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍

(എ)കാര്‍ഷിക മേഖലയുടെ ശാക്തീകരണത്തിന് ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം നടപ്പാക്കിയ കാര്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി)മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത് ; വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ലക്ഷ്യം മുന്‍നിറുത്തി ഇതിലേക്ക് എത്ര തുക നീക്കിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നു ; വ്യക്തമാക്കുമോ ?

1456


കൃഷി പ്രോത്സാപ്പിക്കാനുള്ള നടപടികള്‍ 

ശ്രീ. എ. എ. അസീസ്

(എ) കൃഷി ചെയ്യാതെ കിടക്കുന്ന അന്‍പത് സെന്‍റില്‍ കൂടുതല്‍ ഭൂമി ഉള്ള ഉടമകള്‍ക്ക് സൌജന്യമായി തൈകളും വളവും എത്തിച്ചുകൊടുത്ത് കാര്‍ഷികവൃത്തിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) വീടുകളിലെ അടുക്കളത്തോട്ടത്തിനായി സൌജന്യനിരക്കില്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1457


മിഷന്‍ 676 ഉള്‍പ്പെടുത്തി ജൈവകൃഷി പ്രോത്സാഹനം 

ശ്രീ. വി.റ്റി. ബല്‍റാം 
,, വി.ഡി. സതീശന്‍ 
,, എം.എ. വാഹീദ് 
,, വര്‍ക്കല കഹാര്‍ 

(എ)മിഷന്‍ 676 വഴി എന്തെല്ലാം പദ്ധതികളാണ് കൃഷി വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)പദ്ധതികളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(സി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ജൈവകൃഷി പ്രോത്സാഹനത്തിനും കര്‍ഷകക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ?

1458


ആധുനിക കൃഷിരീതികളുടെ പ്രോത്സാഹനം 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് ആധുനിക കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ; 

(ബി)ആധുനിക കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; 

(സി)ആധുനിക കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ഗവേഷണ പദ്ധതികളുടെ വിവരം വ്യക്തമാക്കുമോ?

1459


കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം 

ശ്രീ. പി.കെ. ബഷീര്‍

(എ)സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിലുള്ള നിലപാട് വ്യക്തമാക്കുമോ;

(ബി)കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;

(സി)കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളത്?

1460


കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിദേശവിപണി 

ശ്രീ. പി. തിലോത്തമന്‍ 
'' ഇ.കെ. വിജയന്‍ 
ശ്രീമതി ഗീതാഗോപി 
ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഇന്‍ഡ്യയില്‍ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തിയത് സംസ്ഥാനത്തെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)കേരളത്തില്‍ നിന്നുള്ള കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിദേശ വിപണി നേടികൊടുക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാനുദ്ദേശിക്കുതെന്ന് വ്യക്തമാക്കുമോ ?

1461


കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് 

ശ്രീ. വി. ഡി. സതീശന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, വി. റ്റി. ബല്‍റാം 
,, വര്‍ക്കല കഹാര്‍ 

(എ)സംസ്ഥാനത്ത് കാര്‍ഷികവിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; 

(സി)ഏതെല്ലാം ഇന്‍ഷ്വറന്‍സ് കന്പനികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)ഇന്‍ഷ്വറന്‍സ് പ്രീമിയം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ? 

1462


ജില്ലാടിസ്ഥാനത്തിലുള്ള കൃഷി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഓരോ ജില്ലയിലും ചെയ്യാവുന്ന കൃഷി സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അവ ഏതാണെന്ന് വിശദമാക്കുമോ;

(ബി)സ്പെഷ്യലൈസ് ചെയ്ത കൃഷികള്‍ അതത് പ്രദേശങ്ങളില്‍ നടത്തുന്നവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?

1463


കര്‍ഷക രജിസ്ട്രേഷന്‍ 

ശ്രീ.തേറന്പില്‍ രാമകൃഷ്ണന്‍ 
'' കെ. മുരളീധരന്‍ 
'' വി.ഡി.സതീശന്‍ 
'' ലൂഡി ലൂയിസ്

(എ)കര്‍ഷക രജിസ്ട്രേഷന് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത രജിസ്ട്രേഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്;

(ഡി)രജിസ്ട്രേഷന്‍ സൌകര്യം ഏര്‍പ്പെടുത്തിയിക്കുന്നത് എവിടെയെല്ലാമാണ്; വിശദമാക്കുമോ?

1464


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എ. എ. അസീസ്

(എ)ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മേഖലയില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; 

(ബി)പരിസ്ഥിതിയുടെ സന്തുലനാവസ്ഥയില്‍ കൃഷി വ്യാപനം കാര്യമായ ഗുണം ചെയ്യുമെന്നതിനാല്‍ പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് ആസൂത്രണം ചെയ്യാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ? 

1465


നെല്‍കൃഷി 

ശ്രീ. ആര്‍. രാജേഷ്

(എ)കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)സംഭരിച്ച നെല്ലിന്‍റെ വില നല്‍കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; നെല്ലിന്‍റെ വില അടിയന്തരമായി നല്‍കുമോ;

(സി)കൃഷി നാശത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി)സംഭരിച്ച നെല്ലിന് നല്‍കുന്നതിനുള്ള വില കുടിശ്ശികയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഇ)മാവേലിക്കര മണ്ഡലത്തില്‍ എത്ര ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(എഫ്)പ്രസ്തുത നെല്‍കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1466


വാമനപുരം മണ്ഡലത്തിലെ നെല്‍കൃഷി 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)വാമനപുരം നിയോജകമണ്ഡലത്തില്‍ നെല്‍കൃഷി ചെയ്യുന്ന നിലത്തിന്‍റെ വിസ്തൃതി എത്രയാണ്; പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ മണ്ണിട്ടുനികത്തിയ നെല്‍വയലുകളുടെ വിസ്തൃതി എത്രയാണെന്നുള്ള പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ; 

(സി)നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിശദീകരിക്കാമോ; ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

1467


നെല്ല് സംഭരണം 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്നും കഴിഞ്ഞ 2 സീസണുകളിലുമായി എത്ര ടണ്‍ നെല്ലാണ് സംഭരിച്ചത്; സംഭരണവില ടണ്ണിന് എത്രയായിരുന്നു; 

(ബി)ഒന്നാംവിളയില്‍ നിന്നും എത്ര മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു; അതിനായി എത്ര തുക കര്‍ഷകര്‍ക്ക് നല്‍കുവാനുണ്ട്;

(സി)രണ്ടാംവിളയില്‍ നിന്നും എത്ര മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു; എത്ര തുക കര്‍ഷകര്‍ക്ക് നല്‍കുവാനുണ്ട്;

(ഡി)സംസ്ഥാനത്തൊട്ടാകെ എത്ര തുകയാണ് സംഭരണവിലയിനത്തില്‍ കുടിശ്ശികയുള്ളത്;

(ഇ)ഏറ്റവും കൂടുതല്‍ തുക കുടിശ്ശിക നല്‍കുവാനുള്ളത് ഏത് ജില്ലയ്ക്കാണ്; എത്ര തുക;

(എഫ്)നെല്ല് സംഭരണ കുടിശ്ശിക എന്നത്തേക്ക് കൊടുത്തു തീര്‍ക്കും;

(ജി)കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കാതെ പ്രശ്നപരിഹാരത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമോ; വിശദാംശം ലഭ്യമാക്കുമോ? 

1468


മാവേലിക്കരയില്‍ നെല്ല് വിത്ത് സംഭരണ കേന്ദ്രം 

ശ്രീ. ആര്‍. രാജേഷ്

(എ)ആര്‍.എസ്.ജി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയില്‍ വിത്ത് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത വിത്ത് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് സര്‍ക്കാര്‍/കൃഷിവകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണോ; വിശദമാക്കുമോ; 

(സി)മാവേലിക്കര മണ്ധലത്തില്‍ നെല്ല് വിത്ത് സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ഡി)പ്രസ്തുത പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1469


കുറ്റ്യാടി മണ്ധലത്തിലെ നെല്‍കൃഷി പദ്ധതികള്‍ 

ശ്രീമതി. കെ. കെ. ലതിക

(എ)കുറ്റ്യാടി മണ്ധലത്തില്‍ ഏതെല്ലാം നെല്‍പ്പാടങ്ങളിലാണ് നെല്‍കൃഷി വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുകയ്ക്കുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1470


കൃഷി ജനകീയവും ലാഭകരവുമാക്കല്‍ 

ശ്രീ. രാജുഎബ്രഹാം

(എ)ആധുനിക യന്ത്രവല്‍കൃത കൃഷിരീതികള്‍ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാക്കുന്നതിനും കൃഷി കൂടുതല്‍ ജനകീയവും ലാഭകരവും ആക്കുന്നതിനും സ്വീകരിച്ച നടപടി എന്തൊക്കെയെന്നു വിശദമാക്കുമോ; 

(ബി)നിറവ് എന്ന പേരില്‍ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ എന്തൊക്കെയാണ് വിഭാവനം ചെയ്തിട്ടുള്ളത്; പ്രസ്തുത പദ്ധതി നിലവില്‍ നടപ്പാക്കിയിട്ടുള്ളത് ഏതൊക്കെ സ്ഥലങ്ങളിലാണ്; ഇത് നടപ്പാക്കിയ സ്ഥലങ്ങളില്‍ പ്രസ്തുത പദ്ധതി വിജയകരമാണോ; വിശദാംശം ലഭ്യമാക്കാമോ; 

(സി)സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

1471


ഫാമുകളുടെ ശാക്തീകരണം 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, വി. റ്റി. ബല്‍റാം 
,, പി. എ. മാധവന്‍ 
,, എ. റ്റി. ജോര്‍ജ് 

(എ)കൃഷി വകുപ്പിന്‍റെ കീഴിലുള്ള ഫാമുകള്‍ ശാക്തീകരിക്കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഇതിനായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഫാമുകളില്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ശാക്തീകരണത്തിന്‍റെ ഭാഗമായി ഫാമുകള്‍ക്കിടയില്‍ സൌന്ദര്യവല്‍ക്കരണത്തിലും പ്രവര്‍ത്തനത്തിലും മത്സരം ഉണ്ടാക്കിയെടുക്കാന്‍ സമ്മാനപദ്ധതി ഏര്‍പ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1472


ഹൈടെക് കൃഷി സന്പ്രദായവും ഗ്രീന്‍ ഹൌസുകളുടെ പ്രവര്‍ത്തനവും 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 
,, റ്റി.എ. അഹമ്മദ് കബീര്‍ 
,, സി. മമ്മൂട്ടി 
,, എന്‍. ഷംസുദ്ദീന്‍ 

(എ)ഹൈടെക് കൃഷി സന്പ്രദായം നടപ്പാക്കുന്നതിന് അവിഷ്ക്കരിച്ച പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുേമാ; 

(ബി)സംസ്ഥാനത്ത് എത്ര ഗ്രീന്‍ ഹൌസുകള്‍ ഇപ്പോള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ; 

(സി)ഗ്രീന്‍ ഹൌസുകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(ഡി)സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച ഗ്രീന്‍ ഹൌസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

1473


ഹൈടെക് കൃഷിഫാമുകള്‍ 

ശ്രീ. പാലോട് രവി

(എ)നെടുമങ്ങാട് നിയോജകമണ്ധലത്തില്‍ ഹൈടെക് കൃഷിഫാമുകള്‍ തുടങ്ങുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി)ഹൈടെക് കൃഷിഫാമുകള്‍ എത്രയെണ്ണം ആരംഭിച്ചു; പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(സി)ഹൈടെക് കൃഷി ഫാമുകള്‍ക്കായി എത്ര രൂപ നാളിതുവരെ ചെലവഴിച്ചിട്ടുണ്ട്;

(ഡി)പോത്തന്‍കോട് ശാന്തിഗിരി ആശ്രമവുമായി ബന്ധപ്പെട്ട് മോഡല്‍ ജില്ലാ ഹൈടെക് കൃഷി ഫാം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1474


നേര്യമംഗലം കൃഷി ഫാം 

ശ്രീ. റ്റി.യു. കുരുവിള

(എ)നേര്യമംഗലം കൃഷി ഫാമിലെ ഫാം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി എന്തെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു വരുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി)എന്നത്തേക്ക് പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്യുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

1475


ഹരിതഗ്രാമം പദ്ധതി 

ശ്രീ. വി.ശശി

(എ)ഹരിതഗ്രാമ പദ്ധതിക്കായി 2013-14 വര്‍ഷം നീക്കിവച്ചിട്ടുള്ള തുകയെത്രയാണെന്നും; അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ; 

(ബി)തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പാക്കിവരുന്നത്; വിശദാംശം വെളിപ്പെടുത്തുമോ;

(സി)പദ്ധതി നടപ്പാക്കാന്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളുടെ പ്രൊപ്പോസലുകളാണ് നിലവിലുള്ളത്?

1476


അഗ്രികാര്‍ഡ് പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)കര്‍ഷകര്‍ക്ക് കൃഷിവായ്പയും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യവും ലഭ്യമാകുന്നതിന് "അഗ്രികാര്‍ഡ്' പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; 

(ബി)കര്‍ഷകര്‍ക്ക് പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ആനുകൂല്യങ്ങളും വായ്പാ സബ്സിഡികളുമാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്; 

(സി)കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ സംയോജിച്ച് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രസ്തുത പദ്ധതിയിലൂടെ ലഭ്യമാകുമോ; 

(ഡി)പ്രസ്തുത പദ്ധതിയില്‍ എത്രപേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്ട്രേഷനുള്ള അവസരം നല്‍കുമോ എന്നും വ്യക്തമാക്കുമോ?

1477


തിരുവനന്തപുരം ജില്ലയിലെ മാതൃകാ ഹൈടെക് ഹരിതഗ്രാമം പദ്ധതി 

ശ്രീ. പാലോട് രവി

(എ)2013-14 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച "മാതൃകാ ഹൈടെക് ഹരിതഗ്രാമം' പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുത്ത ഗ്രാമം ഏതാണ്;

(ബി)എന്തൊക്കെ പദ്ധതികളാണ് പ്രസ്തുത പ്രോജക്ട് പ്രകാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കര്‍ഷകസമിതികള്‍ രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)2014-15 സാന്പത്തിക വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുത്ത ഗ്രാമത്തിന് എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്;

(ഇ)"മാതൃകാ ഹൈടെക് ഹരിതഗ്രാമം' പദ്ധതി നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സി ആരാണ്;

(എഫ്)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് കൃഷിഭവനും, ജില്ലാ കൃഷി ഓഫിസും ഉള്‍പ്പെടെയുള്ള കൃഷിവകുപ്പിന്‍റെ ചുമതലകള്‍ വ്യക്തമാക്കുമോ; 

(ജി)കൃഷിവകുപ്പ് ഡയറക്ടര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തില്‍ ഉന്നതതലയോഗം വിളിക്കുമോ?

1478


ആത്മപദ്ധതി പ്രകാരം ഇരുചക്രവാഹനം 

ശ്രീ. ഇ.ചന്ദ്രശേഖരന്‍

പട്ടികജാതിയില്‍പ്പെട്ട തെങ്ങുകയറ്റ വനിതാ തൊഴിലാളികള്‍ക്ക് ആത്മ പദ്ധതി പ്രകാരം ഇരുചക്ര വാഹനം നല്‍കുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ?

1479


നഗരപ്രദേശങ്ങളിലെ കൃഷി 

ശ്രീ. എം. ഉമ്മര്‍

(എ)നഗര പ്രദേശങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ ; 

(ബി)വീടുകളുടെ ടെറസ്സിലും കോന്പൌണ്ടിലും കൃഷി ചെയ്യാവുന്ന നടീല്‍ വസ്തുക്കള്‍ നഗരങ്ങളില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ; 

(സി)പ്രസ്തുത രീതിയിലുള്ള കൃഷിക്കുവേണ്ടി നഗര പ്രദേശങ്ങളിലെ കൃഷി ഭവനുകള്‍ക്ക് മാത്രമായി പ്രത്യേക കാര്‍ഷിക പരിപാടിക്ക് രൂപം നല്‍കുന്നകാര്യം പരിഗണിക്കുമോ ; എങ്കില്‍ അതിനുവേണ്ടി റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ സഹകരണം ലഭ്യമാക്കുന്നകാര്യം പരിഗണിക്കുമോ ? 

1480


സോയില്‍ മ്യൂസിയം 

ശ്രീ.ജോസഫ് വാഴക്കന്‍ 
'' റ്റി. എന്‍. പ്രതാപന്‍ 
'' കെ. ശിവദാസന്‍ നായര്‍ 
'' ഷാഫി പറന്പില്‍ 

(എ)സോയില്‍ മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവര്‍ത്തനം വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)മണ്ണ് പര്യവേഷണത്തെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളും പ്രദര്‍ശന വസ്തുക്കളുമാണ് മ്യൂസിയത്തില്‍ ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനത്തിന് ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1481


കര്‍ഷക കടാശ്വാസ കമ്മീഷന്‍ 

ശ്രീ.സി. ദിവാകരന്‍

(എ)കര്‍ഷകകടാശ്വാസ കമ്മീഷന്‍ മുഖേന 2012-13 വര്‍ഷത്തില്‍ എത്ര തുക വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്താമോ;

(ബി)2012-2013 വര്‍ഷത്തില്‍ എത്ര അപേക്ഷകളാണ് ലഭിച്ചതെന്നും എത്രയെണ്ണം തീര്‍പ്പാക്കിയെന്നും വിശദമാക്കുമോ?

1482


കര്‍ഷക കടാശ്വാസ കമ്മീഷന്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കര്‍ഷക കടാ ശ്വാസ കമ്മീഷന്‍ മുഖേന എത്ര തുക വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്താമോ;

(ബി)അപേക്ഷകളില്‍ എത്ര തുക കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(സി)കര്‍ഷക കടാശ്വാസത്തിനുവേണ്ടി എത്ര അപേക്ഷകള്‍ തീര്‍പ്പു കല്പിക്കാനായി കമ്മീഷന്‍റെ മുന്‍പാകെ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ?

1483


കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ പ്രവര്‍ത്തനം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കുമോ;

(ബി)കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ പരിഗണനയില്‍ ഈ സര്‍ക്കാറിന്‍റെ കാലത്ത് ലഭ്യമായ അപേക്ഷകളുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കാമോ; 

(സി)ആയവയില്‍ എത്ര എണ്ണം നടപടി തീര്‍പ്പാകാതെ അവശേഷിക്കുന്നുവെന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ അറിയിക്കുമോ? 

1484


കര്‍ഷക കടാശ്വാസ കമ്മീഷന്‍ 

ശ്രീ. വി.ശശി

(എ)സംസ്ഥാനത്ത് കര്‍ഷക കടാശ്വാസ കമ്മീഷന്‍ എന്നാണ് നിലവില്‍ വന്നത്; 

(ബി)14.7.2011 വരെ എത്രപേര്‍ക്ക് കടാശ്വാസം നല്‍കി; ഇതിനായി എത്രതുക ചെലവഴിച്ചിരുന്നു; 

(സി)14.7.2011 മുതല്‍ 31.5.2014 വരെ എത്രപേര്‍ക്ക് കടാശ്വാസം നല്‍കിയെന്നും ബാദ്ധ്യതയില്‍ നിന്നും ഒഴിവാക്കാന്‍ എത്രതുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ?

1485


കേരസമൃദ്ധി പദ്ധതി 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
,, പാലോട് രവി 
,, ആര്‍. സെല്‍വരാജ് 
,, വി. പി. സജീന്ദ്രന്‍

(എ)"കേരസമൃദ്ധി' എന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)നാളികേര വികസനത്തിനും കേരസുഭിക്ഷയ്ക്കും എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;

1486


നാളികേര കൃഷിയുടെ പുനരുദ്ധാരണം 

ശ്രീ. എ.കെ. ബാലന്‍ 
,, എം. ചന്ദ്രന്‍ 
ശ്രീമതി. കെ.കെ. ലതിക 
ശ്രീ. കെ.കെ. നാരായണന്‍

(എ)നാളികേര ഉല്പാദനത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)നാളികേരകൃഷിയും ഉല്പാദനവും ക്രമേണ കുറഞ്ഞുവരുന്നതിന്‍റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)കൃഷിയുടെ പുനരുദ്ധാരണത്തിന് കഴിഞ്ഞ കാലങ്ങളില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; 

(ഡി)പോരായ്മകള്‍ പരിഹരിച്ച് മേഖലയില്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

1487


കേര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ 

ശ്രീ. കെ. ദാസന്‍

(എ)കേര കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാം;

(ബി)കേര കര്‍ഷകരുടെ ഉന്നമനത്തിനായി സംസ്ഥാനത്ത് നാളികേര ഉല്‍പ്പാദക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ;

(സി)നാളികേര ഉദ്പാദക സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം;

(ഡി)കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നാളിതുവരെ എത്ര നാളികേര ഉദ്പാദക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്; എവിടെയെല്ലാം; ഉല്പാദകസംഘത്തിന്‍റെ പേര്, വിലാസം, സംഘത്തിന്‍റെ ഭാരവാഹികളുടെ പേര് എന്നിവ സഹിതം വ്യക്തമാക്കാമോ; 

(ഇ)കൊയിലാണ്ടിയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നാളികേര ഉദ്പാദക സംഘങ്ങള്‍ രൂപീകരിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ?

1488


ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്സിന്‍റെ പ്രവര്‍ത്തനം 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്സ് പുനരുജ്ജീവിപ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;

(ബി)പുതിയതായി എന്തെല്ലാം പദ്ധതികളാണ് പ്രസ്തുത നാളികേരകോംപ്ലക്സില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മേല്‍നോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണെന്നും വ്യക്തമാക്കാമോ; 

(സി)പ്രസ്തുത നാളികേര കോംപ്ലക്സില്‍ പുതിയതായി എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് പേരും തസ്തികയും തിരിച്ച് വ്യക്തമാക്കാമോ; ജീവനക്കാരെ നിയമിക്കുവാന്‍ സ്വീകരിച്ച മാനദണ്ഡം വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.