|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1211
|
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേനയുള്ള നെല്ലു സംഭരണം
ശ്രീ. കെ.വി. വിജയദാസ്
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍റെ എന്തു തുക ഇനിയും കര്‍ഷകര്‍ക്ക് നല്‍കാനുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത തുക 2014 ജൂണ്‍ 30 ന് മുന്‍പ് പൂര്‍ണ്ണമായും നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(സി)വരും വര്‍ഷങ്ങളില്‍ നെല്ല് സംഭരിക്കുന്പോള്‍തന്നെ കര്‍ഷകന് നെല്ലിന്‍റെ വില നല്‍കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ ?
|
1212 |
നെല്ലുസംഭരണം
ശ്രീ. മോന്‍സ് ജോസഫ്
(എ)നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് 2013-14 വര്‍ഷത്തില്‍ സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ; കുടിശ്ശിക എന്ന് കൊടുത്തുതീര്‍ക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)നെല്ലുസംഭരണത്തിനുവേണ്ടിയുള്ള സംസ്ഥാന വിഹിതം എത്ര; കേന്ദ്രവിഹിതം എത്ര എന്നറിയിക്കുമോ;
(സി)നെല്ലുസംഭരണ സമയത്തുതന്നെ കര്‍ഷകര്‍ക്ക് ആയതിന്‍റെ തുകയും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1213 |
പൊതുവിതരണ സന്പ്രദായത്തിലെ ക്രമക്കേടുകള്‍
ശ്രീ. കെ. മുഹമ്മദുണ്ണിഹാജി
(എ)റേഷന്‍കടകള്‍ വഴി വില്‍ക്കാനുള്ള സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)നിര്‍ദ്ദിഷ്ട സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ;
(സി)കാര്‍ഡുടമകള്‍ക്ക് ഏതു റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് പദ്ധതി ആവിഷ്കരിക്കുമോ?
|
1214 |
പാചകവാതകവിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാനത്ത് പാചകവാതക ഏജന്‍സികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ കാരണം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
(സി)ഇതിനായി പെട്രോളിയം മന്ത്രാലയം, എണ്ണക്കന്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
|
1215 |
പെട്രോളിയം ഉല്പന്നങ്ങളുടെ ഗുണനിലവാരം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)2013 ജൂണ്‍ മാസത്തിനുശേഷം സംസ്ഥനത്തെ പെട്രോള്‍ പന്പുകളില്‍ അധികാരപ്പെട്ട ഏതെങ്കിലും ഏജന്‍സികള്‍ ക്വാളിറ്റി ചെക്കിംഗ് നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)ഇല്ലെങ്കില്‍ പരിശോധന നടത്താതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)തലസ്ഥാന നഗരിയില്‍ മിന്നല്‍ പരിശോധന നടത്താതിരിക്കുന്നതിന്‍റെ കാരണം വിശദമാക്കുമോ;
(ഡി)തലസ്ഥാന നഗരിയില്‍ പല പന്പുകളിലും ഗുണനിലവാരമില്ലാത്ത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അളവുകളില്‍ കൃത്രിമം നടത്തി വില്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)എങ്കില്‍ ഉപഭോക്താക്കള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൃത്യമായ അളവിലും ഗുണനിലവാരത്തിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
|
1216 |
ചാലക്കുടിയില്‍ സപ്ലൈഓഫീസ്
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടി താലൂക്കില്‍ സപ്ലൈഓഫീസ് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
|
1217 |
പട്ടാന്പിയില്‍ താലൂക്ക് സപ്ലൈ ഓഫീസ്
ശ്രീ. സി. പി. മുഹമ്മദ്
(എ)പട്ടാന്പി താലൂക്കില്‍ സപ്ലൈ ഓഫീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)പട്ടാന്പിയില്‍ താലൂക്ക് സപ്ലൈ ഓഫീസ് എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
|
1218 |
എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോര്‍
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, വര്‍ക്കല കഹാര്‍
,, കെ. മുരളീധരന്‍
,, ഷാഫി പറന്പില്‍
(എ)എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോര്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ബി)ആരുടെയെല്ലാം സഹായമാണ് ഇതിനായി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാ ക്കുമോ;
(ഡി)പ്രസ്തുത പദ്ധതിമൂലം പൊതുവിപണിയിലെ വിലവര്‍ദ്ധന എത്രമാത്രം നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് ?
|
1219 |
മങ്കട നിയോജകമണ്ഡലത്തില്‍ മാവേലി സ്റ്റോറുകള്‍
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മങ്കട നിയോജകമണ്ഡലത്തിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പടപ്പറന്പിലും, മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറന്പിലും മാവേലി സ്റ്റോര്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇവിടങ്ങളില്‍ മാവേലി സ്റ്റോര്‍ ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
|
1220 |
ഉപഭോക്തൃ ഫോറങ്ങള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, റ്റി.എന്‍. പ്രതാപന്‍
,, പാലോട് രവി
,, പി.സി. വിഷ്ണുനാഥ്
(എ)സംസ്ഥാനത്ത് ഉപഭോക്തൃ ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഫോറത്തിന്‍റെ പ്രവര്‍ത്തനം വഴി കൈവരിക്കാനുദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങല്‍ നല്‍കാമോ;
(സി)ഉപഭോക്തൃ ഫോറങ്ങള്‍ പുനസംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ഡി)ഇത്തരം ഫോറങ്ങള്‍ പ്രാദേശികമായി പുനസംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
|
1221 |
സ്കൂളുകളിലെ ഉപഭോക്തൃ സംരക്ഷണ ക്ലബുകള്‍
ശ്രീ. അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, ബെന്നി ബെഹനാന്‍
(എ)സ്കൂളുകളില്‍ ഉപഭോക്തൃ സംരക്ഷണ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ക്ലബുകള്‍ വഴി നടത്തി വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വിപണിയിലെ വിലനിലവാരവും പ്രവര്‍ത്തനവും മനസ്സിലാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങള്‍ തിരിച്ചറിയുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത ക്ലബുകളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ക്ലബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം ധനസഹായമാണ് നല്‍കി വരുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
1222 |
ആധാരം രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം
ശ്രീ. എം.പി.വിന്‍സെന്‍റ്
,, ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
,, എം.എ.വാഹീദ്
(എ)ആധാരം രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഓണ്‍ലൈന്‍ സംവിധാനവുമായി സഹകരിക്കുന്നവര്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)ഈ സംവിധാനം നടപ്പാക്കുന്നതിനായി എന്തെല്ലാം സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ?
|
1223 |
രജിസ്ട്രേഷന്‍ വകുപ്പില്‍ ഇ-ഗവേണന്‍സ്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)രജിസ്ട്രേഷന്‍ വകുപ്പില്‍ ഇ-ഗവേണന്‍സ് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളും നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1224 |
ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ്
ശ്രീ.കെ.വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രപ്രാവശ്യം ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്; വിശദവിവരം നല്‍കുമോ;
(ബി)ഇക്കാര്യത്തിനായി രജിസ്ട്രേഷന്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?
|
1225 |
രജിസ്ട്രേഷന്‍ വകുപ്പിന് അനുവദിച്ച ഫണ്ടിന്‍റെ വിനിയോഗം
ഡോ. കെ. ടി. ജലീല്‍
(എ)കഴിഞ്ഞ ബജറ്റില്‍ രജിസ്ട്രേഷന്‍ വകുപ്പിനായി എന്തുതുകയാണ് വകയിരുത്തിയിരുന്നത്;
(ബി)ഇതില്‍ എന്തുതുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
(സി)അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കാനായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
1226 |
ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് പുതുക്കി പണിയുന്നതിന് നടപടി
ശ്രീ.കെ. ദാസന്‍
(എ)കൊയിലാണ്ടി മണ്ഡലത്തിലെ ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് പുതുക്കി പണിയുന്ന പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്ക് ഫണ്ട് അനുവദിക്കാന്‍ നടപടിസ്വീകരിക്കുമോ ?
|
1227 |
ഭരണിക്കാട് സബ്രജിസ്ട്രാര്‍ ഓഫീസ് പുതുക്കി പണിയാന്‍ നടപടി
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക മണ്ധലത്തിലെ ചോര്‍ന്നൊലിക്കുന്ന ഭരണിക്കാട് സബ്രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് എന്തെങ്കിലും നിവേദനമോ നിര്‍ദ്ദേശങ്ങളോ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച മേല്‍നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
(ബി)കെട്ടിടം പുതുക്കിപ്പണിയുന്നതിനോ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനോ നടപടികള്‍ സ്വീകരിക്കുമോ; ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമോ?
|
1228 |
മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം
ശ്രീ. റ്റി. എ. അഹമ്മദ് കബിര്‍
(എ)മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫിസിന് സ്വന്തമായ കെട്ടിടം പണിയണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കെട്ടിടം പണിയുന്നതിനു സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
(ബി)കെട്ടിടം പണിയുന്നതിന് രജിസ്ട്രേഷന്‍ വകുപ്പിന് സ്ഥലമില്ലാത്തതിനാല്‍, പ്രത്യേക ഉത്തരവു പ്രകാരം മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് അഞ്ച് സെന്‍റ് ഭൂമി അനുവദിച്ചത് പരിഗണിച്ച് സ്വന്തം കെട്ടിടം പണിയുന്നതിന് ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
1229 |
വല്ലപ്പുഴയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്
ശ്രീ. സി. പി. മുഹമ്മദ്
പാലക്കാട് ജില്ലയിലെ വല്ലപ്പുഴയില്‍ സബ്രജിസ്ട്രാര്‍ ഓഫീസ് സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
<<back |
|