|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1180
|
ഭക്ഷ്യസുരക്ഷാ നിയമം
ശ്രീ. മാത്യു റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, സി. കെ. നാണു
(എ)ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ബി)പ്രസ്തുത നിയമം നടപ്പിലാക്കുന്പോള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കുടുംബങ്ങള്‍ നേരിടാന്‍ ഇടയുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
1181 |
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം
ശ്രീ. ബെന്നി ബെഹനാന്‍
,, സണ്ണി ജോസഫ്
,, പി. എ. മാധവന്‍
,, എം. പി. വിന്‍സെന്‍റ്
(എ)ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;
(ബി)ഇതിനായി ഗുണഭോക്താക്കളെ കണ്ടെത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്പോള്‍ ഉണ്ടാകാനിടയുള്ള ദോഷങ്ങള്‍ ദൂരികരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു ; വിശദമാക്കുമോ ;
(ഡി)പ്രസ്തുത നിയമം നടപ്പാക്കുന്പോള്‍ ഇപ്പോള്‍ ബി.പി.എല്‍. വിഭാഗത്തില്‍ ഉള്ളവരേയും എ.പി.എല്‍ വിഭാഗത്തിലെ അര്‍ഹരേയും ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ നല്കുമോ ?
|
1182 |
ഫുഡ് സേഫ്റ്റി ആന്‍ഡ്
സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ പ്രവര്‍ത്തനം
ശ്രീ. സി. ദിവാകരന്‍
,, ജി. എസ്. ജയലാല്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്തെല്ലാം;
(ബി)പ്രസ്തുത അതോറിറ്റിക്കു കീഴില്‍ എത്ര മേഖലകളുണ്ട്; ഓരോ മേഖലയിലും ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്;
(സി)ഓരോ മേഖലയിലും എത്ര പരിശോധനകള്‍ നടത്തി; പരിശോധനകളുടെ മൊത്തത്തിലുള്ള ഫലം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;
(ഡി)ഇത്തരം മേഖലാ ഓഫീസുകളുടെ പ്രവര്‍ത്തനവും പരിശോധനകളുമെല്ലാം പ്രഹസനമായിരിക്കുകയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തു നടപടികളാണുള്ളതെന്ന് വ്യക്തമാക്കുമോ?
|
1183 |
ഭക്ഷണശാലകളിലെ ഭക്ഷ്യസൂരക്ഷാ മാനദണ്ഡം
ശ്രീ. പി. കെ. ബഷീര്‍
(എ)സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)ഫുഡ് സേഫ്റ്റി കമ്മീഷണറുടെ 30 ഇന ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
1184 |
ഭക്ഷ്യധാന്യങ്ങളുടെ കേന്ദ്രവിഹിതം
ശ്രീ. എ.എ. അസീസ്
(എ)സംസ്ഥാനത്ത് പൊതുവിതരണത്തിനായി ഏതൊക്കെ ഭക്ഷ്യധാന്യങ്ങള്‍ എത്ര അളവിലാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കിയത്;
(ബി)ലഭ്യമാക്കിയ കേന്ദ്രവിഹിതം സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് പര്യാപ്തമാണോ;
(സി)ഇല്ലെങ്കില്‍ അവശ്യമുള്ളത് നേടിയെടുക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
|
1185 |
നടപ്പാക്കാത്ത ഭക്ഷ്യപൊതുവിതരണ പദ്ധതികള്‍
ശ്രീ. എളമരം കരീം
(എ)കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതും ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ നടപ്പാക്കാതെ പോയതുമായ ഏതെങ്കിലും പദ്ധതിയുണ്ടോ ; വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തതിന്‍റെ കാരണങ്ങള്‍ വിശദമാക്കുമോ ;
(സി)ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ആവശ്യമായ തുക വകയിരുത്തിയിരുന്നോ; ഫണ്ട് ലഭിക്കാത്തതാണോ; പ്രസ്തുത പദ്ധതികള്‍ മുടങ്ങാന്‍ കാരണമായത് ; വിശദമാക്കുമോ ?
|
1186 |
പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം
ശ്രീ. എം. എ. ബേബി
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, പി. റ്റി. എ. റഹീം
,, സാജു പോള്‍
(എ)പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ മിക്കതും ഗുണമേന്മ കുറഞ്ഞതും മായം ചേര്‍ത്തവയുമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)മാവേലിസ്റ്റോറുകളില്‍ ചായം പൂശിയ മട്ട അരി വിതരണം ചെയ്യുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതു സംബന്ധിച്ച് പരിശോധനകള്‍ നടന്നിട്ടുണ്ടോ : വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)ചില സ്വകാര്യമില്ലുകളാണ് മാരകമായ വിഷാംശമുള്ള റെഡ് ഓക്സൈഡ് വിലകുറഞ്ഞ അരിയില്‍ ചേര്‍ത്ത് വിപണനം നടത്തുന്നത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)നേരത്തെ കരിന്പട്ടികയില്‍പ്പെടുത്തിയ സ്വകാര്യ മില്ലുകളില്‍ നിന്ന് സപ്ലൈകോ മട്ട അരി വാങ്ങുന്നുണ്ടോ ;
(ഇ)കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കാനേല്പിക്കുന്ന ചില സ്വകാര്യമില്ലുകള്‍ നല്ല അരി തിരിമറി നടത്തി മോശപ്പെട്ട അരി ചായം പൂശി തിരിച്ചേല്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(എഫ്)ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും മില്ലുകളുടെ മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?
|
1187 |
ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം
ശ്രീമതി ഗീതാഗോപി
(എ)രാസമാലിന്യങ്ങള്‍ അടങ്ങിയ പഴം, പച്ചക്കറി തുടങ്ങിയവ വ്യാപകമായി വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനെതിരെ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്ന ഇത്തരം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ചെക്ക്പോസ്റ്റുകളില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കി ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
1188 |
ഭക്ഷ്യസുരക്ഷാ റെയ്ഡുകള്‍
ശ്രീ. സി. ദിവാകരന്‍
(എ)2013-2014 വര്‍ഷത്തില്‍ എത്ര ഭക്ഷ്യസുരക്ഷാ റെയ്ഡുകളാണ് നടന്നത്;
(ബി)പിഴയിനത്തില്‍ എത്ര രൂപ ഈടാക്കിയെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?
|
1189 |
റേഷന്‍കടകളില്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍
ശ്രീമതി കെ.കെ.ലതിക
(എ)സംസ്ഥാനത്തെ ഓരോ താലൂക്ക് സപ്ലൈഓഫീസുകളില്‍ നിന്നും റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് അനുവദിച്ചതും ഓരോ റേഷന്‍ കാര്‍ഡുടമകള്‍ക്കും ലഭിക്കുന്നതുമായ ഭക്ഷ്യധാന്യങ്ങളുടെ അളവ് പത്രക്കുറിപ്പായി നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
|
1190 |
റേഷന്‍ കടകളുടെ പ്രവര്‍ത്തനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ) സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്കരിക്കുന്നതിനു വേണ്ടി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
(ബി) റേഷന്‍ കടകളുടെ പ്രവര്‍ത്തനം കന്പ്യൂട്ടര്‍വത്ക്കരിക്കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ നടന്നുവരുന്നുണ്ടോ; എങ്കില്‍ ആയതിന്‍റെ പുരോഗതി അറിയിക്കുമോ;
(സി) പൊതുവിതരണം ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
(ഡി) ഇല്ലെങ്കില്‍ അത്തരത്തിലൊരു പഠനം നടത്തി സമയബന്ധിതമായി റേഷന്‍ കടകളെ ശാക്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1191 |
പുതിയ റേഷന്‍ കാര്‍ഡ് വിതരണം
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
'' പി.സി. ജോര്‍ജ്
(എ)പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഏതുഘട്ടംവരെയായി; വ്യക്തമാക്കുമോ;
(ബി)പുതിയ കാര്‍ഡുകളില്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്;
(സി)അര്‍ഹരായ മുഴുവന്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ?
|
1192 |
എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റുന്നതിനുള്ള മാനദണ്ഡം
ശ്രീ. വി.ചെന്താമരാക്ഷന്‍
(എ)എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റുന്നതിനുള്ള മാനദണ്ഡം വിശദമാക്കുമോ;
(ബി)പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ ലഭിച്ച എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത് എന്ന് വിശദമാക്കുമോ;
(സി)എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റുന്നതിനുള്ള മാനദണ്ഡം പൂര്‍ണ്ണമായും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മറ്റേതെങ്കിലും വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
|
1193 |
എ.പി.എല്‍. റേഷന്‍ കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍. കാര്‍ഡ് നല്‍കുന്നതിന് നടപടി
ശ്രീ. പി. ഉബൈദുള്ള
(എ)അര്‍ഹരായ എ.പി.എല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍ റേഷന്‍കാര്‍ഡ് മാറ്റി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ;
(ബി)ബി.പി.എല്‍ റേഷന്‍കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ വിശദീകരിക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്രപേര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് പുതുതായി നല്‍കി; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ;
(ഡി)നിലവിലുള്ള റേഷന്‍കാര്‍ഡിന്‍റെ കാലാവധി 2013 ല്‍ അവസാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദംശം നല്‍കുമോ?
|
1194 |
അനധികൃതമായ ബി.പി.എല്‍ കാര്‍ഡുകള്‍
ശ്രീമതി കെ.എസ്.സലീഖ
(എ)നിലവില്‍ എത്ര ലക്ഷം റേഷന്‍ കാര്‍ഡുകളുണ്ട്; അതില്‍ എ.പി.എല്‍ / ബി.പി.എല്‍, ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് എത്ര എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി മാറ്റി, എത്ര ബി.പി.എല്‍ കാര്‍ഡുകള്‍എ.പി.എല്‍ ആക്കി മാറ്റി ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരില്‍ എത്രപേര്‍ക്ക് ഇപ്പോഴും ബി.പി.എല്‍ കാര്‍ഡുകളുണ്ട് എന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കുമോ;
(ഡി)സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം പാലിച്ച് ബി.പി.എല്‍ കാര്‍ഡുകള്‍ എ.പി.എല്‍ ആക്കി മാറ്റിയ എത്ര കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഇ)ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശംവച്ച് പിടിക്കപ്പെട്ട എത്ര കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരുടെ പേരില്‍ നടപടി സ്വീകരിച്ചു; എന്തുതുക ഫൈന്‍ ഇനത്തില്‍ ഈടാക്കി; വ്യക്തമാക്കുമോ;
(എഫ്)ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശംവച്ചിരിക്കുന്ന അവശേഷിക്കുന്ന കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാരുടെ പേരില്‍ എന്തു നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
(ജി)അനധികൃതമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വച്ച് ഉപയോഗിക്കുന്ന മറ്റ് വിഭാഗക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന വ്യക്തമാക്കുമോ?
|
1195 |
കൊയിലാണ്ടിയിലെ ബി.പി.എല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി മണ്ധലത്തില്‍ എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി മാറ്റുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;ഇതില്‍ എത്ര അപേക്ഷകള്‍ നാളിതുവരെ തീര്‍പ്പാക്കി;
(ബി)ഇനിയും തിര്‍പ്പാക്കാന്‍ ബാക്കിയുള്ള അപേക്ഷകള്‍ എത്ര; വില്ലേജ് തിരിച്ച് വ്യക്തമാക്കുമോ;
(സി)പ്രസ്തുത അപേക്ഷകള്‍ എപ്പോള്‍ തീര്‍പ്പാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
1196 |
പുതുക്കാട് മണ്ഡലത്തിലെ ബി.പി.എല്‍ അപേക്ഷകരുടെ എണ്ണം
പ്രൊഫ. സി.രവീന്ദ്രനാഥ്
(എ)പാവപ്പെട്ട പല കുടുംബങ്ങള്‍ക്കും ഇപ്പോഴും എ.പി.എല്‍ കാര്‍ഡാണ് കൈവശം ഉള്ളതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അര്‍ഹരായ ആളുകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കാന്‍ എന്ത് സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കുമോ;
(സി)പുതുക്കാട് മണ്ഡലത്തില്‍ ബി.പി.എല്‍ കാര്‍ഡിനായുള്ള എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാതെയുള്ളതെന്ന് അറിയിക്കുമോ;
(ഡി)അര്‍ഹരായ എല്ലാപേര്‍ക്കും എപ്പോള്‍ ബി.പി.എല്‍ കാര്‍ഡ് നല്‍കാനാകും എന്ന് വിശദമാക്കുമോ?
|
1197 |
നിത്യോപയോഗ സാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി
ശ്രീ. ലൂഡി ലൂയിസ്
,, അന്‍വര്‍ സാദത്ത്
,, പി. എ. മാധവന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് മിഷന്‍ 676 അനുസരിച്ച് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത് ; വിശദമാക്കുമോ ;
(ബി)ഏതെല്ലാം ഏജന്‍സികളെയാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഇതുസരിച്ചുള്ള പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ?
|
1198 |
നിതേ്യാപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന
ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് നിതേ്യാപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് അനുഭവപ്പെടുന്നുണ്ടോ; എങ്കില്‍ എത്രത്തോളമാണെന്ന് വിശദമാക്കുമോ;
(ബി)വിലവര്‍ദ്ധനവ് തടയുന്നതിന് 2013-14 സാന്പത്തികവര്‍ഷത്തില്‍ എത്ര തുക നീക്കിവെച്ചിരുന്നു;
(സി)ഇതില്‍ 2013 മാര്‍ച്ച് 31 വരെ എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
(ഡി)2014-15 സാന്പത്തിക വര്‍ഷത്തില്‍ ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട് എന്നറിയിക്കുമോ ?
|
1199 |
വിലനിയന്ത്രണം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)കഴിഞ്ഞസാന്പത്തിക വര്‍ഷത്തില്‍ ഓണം, ക്രിസ്തുമസ്, റംസാന്‍ എന്നീ ഉത്സവകാലങ്ങളില്‍ പൊതുവിപണിയില്‍ ഇടപെടുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് എത്ര തുക അനുവദിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)വിലക്കയറ്റം നിയന്ത്രിക്കുവാനായി പൊതുവിപണിയില്‍ ഇടപെടുന്നതിന് ഭക്ഷ്യവകുപ്പിന്എത്ര തുക ധനകാര്യ വകുപ്പ് അനുവദിച്ചു എന്ന് അറിയിക്കുമോ?
|
1200 |
സപ്ലൈകോയുടെ പ്രവര്‍ത്തനം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളിലെ സപ്ലൈകോയുടെ വിറ്റുവരവ് എത്രയാണെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത കാലയളവില്‍ സപ്ലൈകോക്ക് നല്‍കിയിട്ടുള്ള ഫണ്ട് എത്രയെന്നറിയിക്കുമോ ;
(സി)പ്രസ്തുത കാലയളവില്‍ സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ വിറ്റഴിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയെന്നും ഓരോന്നും പ്രതിവര്‍ഷം എത്ര അളവില്‍ വിറ്റഴിച്ചുവെന്നും വ്യക്തമാക്കുമോ ?
|
1201 |
സപ്ലൈകോയ്ക്ക് നല്കുവാനുള്ള കുടിശ്ശിക
ശ്രീ. എ.എം. ആരിഫ്
(എ)2011-12, 2012-13, 2013-14 എന്നീ സാന്പത്തിക വര്‍ഷങ്ങളില്‍ കന്പോളത്തില്‍ ഇടപെടുന്നതിനായി സപ്ലൈകോക്ക് എന്തു തുക നല്‍കിയെന്ന് അറിയിക്കുമോ ;
(ബി)സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ സപ്ലൈകോയ്ക്ക് ഇതുവരെ എന്തു തുക കുടിശ്ശിക നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ ?
|
1202 |
സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ പഞ്ചായത്തുതല വിജിലന്‍സ് കമ്മിറ്റികള്‍
ശ്രീ. പി.സി.വിഷ്ണുനാഥ്
,, വി.ഡി.സതീശന്‍
,, എ.പി.അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
(എ)സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ പഞ്ചായത്തു തല വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
(സി)സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പ്രസ്തുത കമ്മിറ്റികള്‍ എത്രമാത്രം പ്രയോജനപ്പെടുമെന്ന് വിശദമാക്കുമോ;
(ഡി)എല്ലാ പഞ്ചായത്തുകളിലും കമ്മിറ്റികള്‍ രൂപികരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)രൂപീകരിച്ചിട്ടില്ലെങ്കില്‍ ഇതിനുള്ള നടപടികള്‍ കൈകൊള്ളുമോ; വിശദമാക്കുമോ;
|
1203 |
സപ്ലൈകോവഴി വിതരണം ചെയ്യുന്ന ഉല്പന്നങ്ങളുടെ വില
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഏതെല്ലാം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചുവെന്ന് വ്യക്തമാക്കുമോ ; ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്ക് എന്തു നിരക്കിലാണ് വില വര്‍ദ്ധിപ്പിച്ചത് ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഏതെല്ലാം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുകയോ നിറുത്തലാക്കുകയോ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ ?
|
1204 |
സപ്ലൈകോ ടെണ്ടര്‍ നടപടികള്‍
ശ്രീ.കെ.കെ. നാരായണന്‍
(എ)സപ്ലൈകോ ടെണ്ടറില്‍ കരാറുകാര്‍ സംഘടിതരായി വിപണി വിലയെക്കാളും ഉയര്‍ന്ന നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തുന്നതും വിലപേശല്‍ നാടകം നടത്തി പര്‍ച്ചേസ്സ് ഓര്‍ഡര്‍ നല്‍കാനുള്ള ശ്രമം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് സംബന്ധിച്ച് അനേ്വഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം വെളിപ്പെടുത്തുമോ?
|
1205 |
സപ്ലൈകോയുടെ ഉത്സവച്ചന്തകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
'' രാജു എബ്രഹാം
'' ബി.ഡി. ദേവസ്സി
'' വി. ചെന്താമരാക്ഷന്‍
(എ)സപ്ലൈകോയുടെ പൊതുവിതരണ ശൃംഖല വഴി നടത്തുന്ന പ്രതേ്യക ഉത്സവച്ചന്തകള്‍ ഫലപ്രദമായി നടക്കുന്നില്ല എന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)കഴിഞ്ഞ വിഷു-ഈസ്റ്റര്‍ ഉത്സവകാലത്ത് പല കേന്ദ്രങ്ങളിലും ഇത്തരം ചന്തകള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(സി)ഉത്സവച്ചന്തകളില്‍ അവശ്യവസ്തുക്കളുടെ വിതരണം നാമമാത്രമായിരുന്നുവെന്നത് പൊതുമാര്‍ക്കറ്റില്‍ വന്‍വിലവര്‍ദ്ധനവിന് ഇടയാക്കിയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)ഉത്സവകാലച്ചന്തകള്‍ ഫലപ്രദമായി നടത്തുന്നതിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ടോ ;
(ഇ)ഉത്സവകാലങ്ങളിലെ അമിതമായ വില വര്‍ദ്ധന തടയുന്നതിനായി മാര്‍ക്കറ്റില്‍ ഇടപെടുന്നതിന് സപ്ലൈകോക്ക് ആവശ്യമായ ഫണ്ട് യഥാസമയം നല്‍കുന്നതിന് തയ്യാറാകുമോ ?
|
1206 |
ഉത്സവകാലയളവിലെ സപ്ലൈകോയുടെ പൊതുവിതരണം
ശ്രീ. ജെയിംസ് മാത്യു
(എ)ഉത്സവകാല റിബേറ്റ് നല്കിയ വകയില്‍ സപ്ലൈകോയ്ക്ക് നല്കേണ്ടിയിരുന്ന തുകയില്‍ കുടിശ്ശിക വന്നിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയത് എന്നത്തേക്ക് കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്നറിയിക്കുമോ;
(ബി)റംസാന്‍, ഓണം, തുടങ്ങിയ ഉത്സവകാലങ്ങളില്‍ പൊതുവിതരണ സന്പ്രദായം ശക്തിപ്പെടുത്താന്‍ നടപടി ആലോചിക്കുന്നുണ്ടോ; എങ്കില്‍ ഉത്സവകാലങ്ങളില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കുമോ;
(സി)റേഷന്‍കടകള്‍ വഴിയുള്ള അവശ്യ വസ്തുക്കളുടെ വിതരണം പുനരാരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
|
1207 |
സപ്ലൈകോ ഔട്ട്ലെറ്റുകളിലെ സബ്സിഡി സാധനങ്ങളുടെ ദൌര്‍ലഭ്യം
ശ്രീ. സി. ദിവാകരന്‍
(എ)സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി സാധനങ്ങള്‍ക്ക് വന്‍ ദൌര്‍ലഭ്യം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കണ്‍സ്യൂമര്‍ഫെഡ് സബ്സിഡി പേരിനുമാത്രമായി ചുരുക്കിയതുമൂലം വിപണിയില്‍ വന്‍വിലവര്‍ദ്ധനവ് അനുഭവപ്പെടുന്നത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ;
(സി)കരാറുകാരുടെ തിരിമറികളെയും തട്ടിപ്പുകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്നറിയിക്കുമോ?
|
1208 |
സപ്ലൈകോയുടെ നെല്ല് സംഭരണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി. ശശി
,, കെ. അജിത്
,, മുല്ലക്കര രത്നാകരന്‍
(എ)സപ്ലൈകോ സംഭരിച്ച നെല്ലിന്‍റെ വില കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപ കൊടുത്തു തീര്‍ക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം കാലയളവുകളില്‍ സംഭരിച്ച നെല്ലിന്‍റെ വിലയാണ് കൊടുത്തു തീര്‍ക്കാനുള്ളതെന്ന് വെളിപ്പെടുത്തുമോ;
(സി)സപ്ലൈകോയുടെ നെല്ലിന്‍റെ സംഭരണവില എത്രയാണ്; ഇത് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
1209 |
നെല്ല് സംഭരണവും സംസ്ക്കരണവും
ശ്രീ. റോഷി അഗസ്റ്റിന്‍
ശ്രീ. പി.സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുവേണ്ടി കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത് ഏത് ഏജന്‍സിയാണ്;
(ബി)നെല്ലുസംഭരണവും സംസ്ക്കരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണ്;
(സി)ഇപ്രകാരം സംഭരിക്കപ്പെടുന്ന നെല്ല് അരിയാക്കി പൊതുവിരണ ശൃംഖലയില്‍ എത്തുന്പോള്‍ ഇതില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം ഫലപ്രദമാണോയെന്ന് പരിശോധിക്കുമോ?
|
1210 |
സപ്ലൈകോ വഴി നെല്ലുസംഭരണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്‍റെ കണക്ക് ലഭ്യമാക്കുമോ ;
(ബി)സീസണ്‍ തിരിച്ചുള്ള കണക്ക് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ;
(സി)കഴിഞ്ഞ മൂന്ന് സാന്പത്തിക വര്‍ഷങ്ങളില്‍ നെല്ലുസംഭരണത്തിനായി ചെലവഴിച്ച തുക വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ ; ഇതില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുകയെത്ര എന്ന് അറിയിക്കുമോ ;
(ഡി)നിലവില്‍ കര്‍ഷകര്‍ക്ക് സംഭരണ വില കൂടിശ്ശികയുണ്ടോ ; കുടിശ്ശിക നല്‍കാനുള്ള തുകയുടെ കണക്ക് ജില്ലാടിസ്ഥാനത്തില്‍ നല്‍കുമോ ?
|
<<back |
next page>>
|