UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

998

സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനം 

ശ്രീ. സി.കെ. സദാശിവന്‍

(എ)കഴിഞ്ഞ അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയായിരുന്നു.;

(ബി)നടപ്പ് അധ്യയനവര്‍ഷത്തെ കണക്ക് ലഭ്യമായിട്ടുണ്ടോ;

(സി)സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാം തരത്തില്‍ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടോ; കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലെ കണക്ക് ലഭ്യമാക്കാമോ; 

(ഡി)ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകാനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

999

ശ്രവണസഹായി വാങ്ങുന്നതിനു വിളിച്ച ടെണ്ടര്‍ 

ശ്രീ. എ.എം. ആരിഫ്

(എ)ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് കഴിഞ്ഞ സാന്പത്തിക വര്‍ഷം എസ്.എസ്.എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിന് ടെണ്ടര്‍ വിളിച്ചിരുന്നോ;

(സി)ശ്രവണശേഷിയില്ലാത്ത കുട്ടികള്‍ക്ക് ശ്രവണസഹായി വാങ്ങിനല്‍കുന്നതിന് ടെണ്ടര്‍ വിളിച്ചിരുന്നോ; ഏതെല്ലാം കന്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്; ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കന്പനി ഏതായിരുന്നു; പ്രസ്തുത കന്പനിക്കുതന്നെയാണോവിതരണത്തിന് അനുമതി നല്‍കിയത്?

1000

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി റിസോഴ്സസ് സെന്‍ററുകള്‍ 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, വര്‍ക്കല കഹാര്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി

(എ)ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കൂളുകള്‍ കേന്ദ്രമാക്കി റിസോഴ്സസ് സെന്‍ററുകള്‍ ആരംഭിക്കുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി മുഖേന ഏന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പ്രസ്തുത വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി, ശാരീരിക, മാനസിക ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1001

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ചുമതല ഏത് ഏജന്‍സിക്കാണ് ഈ വര്‍ഷം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)വിദ്യാര്‍ത്ഥികള്‍ക്ക് ഏതെല്ലാം ഉപകരണങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പഠന സഹായ ഉപകരണങ്ങള്‍ അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1002

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സ്വകാര്യ വിദ്യാലയങ്ങള്‍ 

ശ്രീ. സി.കെ. സദാശിവന്‍

(എ)സംസ്ഥാനത്ത് ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന എത്ര സ്വകാര്യ വിദ്യാലയങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ എത്രയെണ്ണം എയ്ഡഡ് സ്കൂള്‍ ആക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്; ഇവയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)എയ്ഡഡ് സ്കൂളുകളാക്കി മാറ്റുന്നതിന് പ്രത്യേകം അപേക്ഷ ക്ഷണിച്ച സ്കൂളുകളില്‍ നിന്നും എന്തെങ്കിലും മാനദണ്ധത്തിന്‍റെ അടിസ്ഥാനത്തിലാണോ സ്വകാര്യ സ്കൂളുകളെ എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമാക്കാമോ?

1003

സൌജന്യ യൂണിഫോം പദ്ധതി 

ശ്രീ. പി. ഉബൈദുള്ള

(എ)സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയ സൌജന്യ യൂണിഫോം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; 

(ബി)അധ്യയന വര്‍ഷം ആരംഭിച്ചിട്ടും വിവിധ ഉപജില്ലകളില്‍ ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ചിട്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)കൊച്ചുകുട്ടികള്‍ക്ക് വര്‍ഷാരംഭത്തില്‍ തന്നെ യൂണിഫോം നല്‍കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമോ

1004

സൌജന്യ യൂണിഫോം 

ശ്രീ. കെ. മുരളീധരന്‍ 
,, ഷാഫി പറന്പില്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ബെന്നി ബെഹനാന്‍ 

(എ)സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം വിതരണം ചെയ്യുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഡി)എല്ലാ കുട്ടികള്‍ക്കും യൂണിഫോം വിതരണം എന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1005

സൌജന്യയൂണിഫോം, പാഠപുസ്തക വിതരണം 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. വി. ശശി 
'' കെ. അജിത്

(എ)പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സൌജന്യ യൂണിഫോം പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പുതിയ വര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും, കഴിഞ്ഞ അദ്ധ്യയന വര്‍ഷം അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പുതിയ അദ്ധ്യയന വര്‍ഷത്തില്‍ എത്ര കാലത്തിനുള്ളില്‍ യൂണിഫോമും, പാഠ പുസ്തകങ്ങളും വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വെളിപ്പെടുത്തുമോ?

1006

സൌജന്യ യൂണിഫോം വിതരണം 

ശ്രീ. ജെയിംസ് മാത്യു

(എ)കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഹൈസ്കൂള്‍ തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി യൂണിഫോം തുണി ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിച്ചിട്ടുണ്ടോ ; 

(ബി)ഇല്ലെങ്കില്‍ എന്ത് കൊണ്ടാണ് സൌജന്യ യൂണിഫോം വിതരണം നടക്കാതെ പോയത് ;

(സി)ചില വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് പോയ വര്‍ഷം നല്‍കേണ്ട യൂണിഫോം വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)ഉണ്ടെങ്കില്‍ ഇതിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഇ)സൌജന്യ യൂണിഫോം വിതരണ പദ്ധതി ഈ അദ്ധ്യയന വര്‍ഷം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ?

1007

സൌജന്യ സ്കൂള്‍ യൂണിഫോം 

ശ്രീ. എം. ഹംസ

(എ)സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യയൂണിഫോം നല്‍കിയ വകയില്‍ 2013-14 സാന്പത്തികവര്‍ഷം എത്ര തുക ചെലവഴിച്ചു;

(ബി)യൂണിഫോം എന്നാണ് സ്കൂളുകളില്‍ ലഭ്യമാക്കിയത്;

(സി)എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി യൂണിഫോം നല്‍കി;

(ഡി)2014-15 വര്‍ഷത്തില്‍ എത്ര കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം നല്‍കാനാണ് ലക്ഷ്യമിടുന്നത്;

(ഇ).അതിനായി എത്ര തുക നീക്കിവച്ചിട്ടുണ്ട്;

(എഫ്)2014 ജൂണ്‍ 15-നകം യൂണിഫോം വിതരണം ചെയ്യുവാന്‍ കഴിയുമോ; വിശദമാക്കാമോ?

1008

സ്കൂളുകളിലെ സൌജന്യ യൂണിഫോം വിതരണം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് 2013-2014 അദ്ധ്യയനവര്‍ഷത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ കാലയളവില്‍ സൌജന്യ യൂണിഫോം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി എന്തു തുക ചെലവഴിച്ചെന്ന് വിശദമാക്കുമോ;

(സി)2014-2015 അദ്ധ്യയനവര്‍ഷത്തില്‍ എത്ര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഏതു തീയതിക്കുള്ളില്‍ സൌജന്യ യൂണിഫോം നല്‍കാന്‍ കഴിയുമെന്ന് 
വെളിപ്പെടുത്താമോ; 

(ഡി)ഇതിനായി എന്തു തുക നീക്കിവച്ചെന്ന് വിശദമാക്കാമോ;

(ഇ)യൂണിഫോം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ധങ്ങളും ഏല്‍പ്പിച്ച ഏജന്‍സികളേതെന്നും വിശദമാക്കാമോ?

1009

എയ്ഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണം 

ശ്രീ. കെ. കുഞ്ഞമ്മത്് മാസ്റ്റര്‍

(എ)സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2013-14 അദ്ധ്യയനവര്‍ഷം യൂണിഫോം വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി ഒരു കുട്ടിക്ക് രണ്ട് യൂണിഫോം നല്‍കുന്നതിന് തയ്യല്‍കൂലിയടക്കം എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; 

(ബി)യൂണിഫോം ഇനത്തില്‍ 400 രൂപയ്ക്ക് പകരം പ്രധാനാദ്ധ്യാപകര്‍ക്ക് 183 രൂപയാണ് ലഭിച്ചതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഇതിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കുമോ; 

(ഡി)2014-15 അദ്ധ്യയനവര്‍ഷം എയ്ഡഡ് വിദ്യാലയങ്ങളില്‍ യൂണിഫോം വിതരണം നടത്തുന്നതിന് എത്ര തുക വകയിരുത്തിയിട്ടുണ്ട്; അദ്ധ്യയന വര്‍ഷാരംഭത്തില്‍തന്നെ യൂണിഫോം വിതരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ ?

1010

യു.ഐ.ഡി. പ്രകാരമുള്ള തസ്തിക നിര്‍ണ്ണയം 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് സ്കൂളുകളില്‍ യു.ഐ.ഡി പ്രകാരം തസ്തിക നിര്‍ണ്ണയം പൂര്‍ത്തീകരിച്ചോ; ഇതുപ്രകാരം തസ്തിക നഷ്ടപ്പെട്ട് ജോലി നഷ്ടപ്പെടുന്ന അദ്ധ്യാപകര്‍ എത്ര; തസ്തിക തിരിച്ച്, റവന്യൂ ജില്ല തിരിച്ച് വിശദമായി വ്യക്തമാക്കുമോ; 

(ബി)കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ ഉള്‍പ്പെടുന്ന സ്കൂളുകളില്‍ തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയായതിനു ശേഷം തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകര്‍ എത്ര; തസ്തിക തിരിച്ച,് സ്കൂള്‍ തിരിച്ച് വിശദമായി വ്യക്തമാക്കുമോ; 

(സി)തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇവരുടെ ശന്പളം ഉറപ്പുവരുത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുമോ?

1011

അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കുള്ള അംഗീകാരം 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരത്തിന് വേണ്ടി എത്ര അണ്‍ എയ്ഡഡ് സ്കൂളുകള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും താലൂക്ക് തിരിച്ച് വിശദമാക്കുമോ; 

(ബി)പ്രസ്തുത സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)പ്രസ്തുത സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുക വഴി എത്ര പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് പരിശോധിച്ചിട്ടുണ്ടോ; 

(ഡി)ഇതിനകം അടച്ചുപൂട്ടല്‍ ഭീഷണിയിലായിരിക്കുന്ന പൊതുവിദ്യാലയങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ എന്നിവ എത്രയാണെന്നും അവിടങ്ങളിലെ അദ്ധ്യാപകര്‍ എത്രയാണെന്നും വിശദമാക്കുമോ? 

1012

സ്വകാര്യ മാനേജ്മെന്‍റ് സ്കൂളുകളുടെ അടച്ചുപൂട്ടല്‍ 

ശ്രീ. ഇ. പി. ജയരാജന്‍ 
,, എ. പ്രദീപ്കുമാര്‍ 
,, പുരുഷന്‍ കടലുണ്ടി 
ശ്രീമതി കെ. കെ. ലതിക

(എ)സംസ്ഥാനത്തെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് സ്കൂള്‍ സ്വമേധയാ അടച്ചുപൂട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; 

(ബി)സ്വകാര്യ സ്കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(സി)കോഴിക്കോട്ടെ മലാപ്പറന്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് ചട്ട പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നോ ; 

(ഡി)മലാപ്പറന്പ് സ്കൂളിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നോ ; എങ്കില്‍ അനുമതി നല്‍കാനുണ്ടായ കാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ ; 

(ഇ)സ്കൂള്‍ ഇടിച്ചു നിരത്തുന്നതിന് അനുമതി നല്‍കിയിരുന്നോ ; ഇല്ലെങ്കില്‍ സ്കൂള്‍ പൊളിച്ച മാനേജര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(എഫ്) കണ്ണായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്കൂളുകള്‍ ഇടിച്ചുനിരത്തി വ്യാപാര സമുച്ചയങ്ങളും ഫ്ളാറ്റുകളും പണിയുന്നത് ശരിയായ നടപടിയാണെന്ന് കരുതുന്നുണ്ടോ; 

(ജി) ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ?

1013

സ്വകാര്യസ്കൂള്‍ അദ്ധ്യാപകര്‍ക്കെതിരെയുള്ള തൊഴില്‍പരവും മാനസികവുമായ പീഡനങ്ങള്‍ 

ശ്രീ. കെ.അജിത്

(എ)ചില സ്വകാര്യ സ്കൂള്‍ അദ്ധ്യാപകരെ മാനേജ്മെന്‍റ് തൊഴില്‍പരമായും മാനസികമായും പീഡനം നടത്തുന്നതായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പരാതികളിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)സ്വകാര്യസ്കൂള്‍ മാനേജ്മെന്‍റുകളുടെ പീഡനത്തിനെതിരെ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തയ്യാറാകുമോ?

1014

സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ 

ശ്രീ. റ്റി.വി. രാജേഷ്

സ്കൂള്‍ കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

1015

അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനം നിര്‍മ്മാണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് അണ്‍എയ്ഡഡ് സ്കുളുകളിലും ജൈവവൈവിധ്യ ഉദ്യാനം നിര്‍മ്മിക്കാനുള്ള നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

1016

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം 

ശ്രീ. പി.സി. വിഷ്ണുനാഥ് 
'' ബെന്നി ബെഹനാന്‍ 
'' വി.പി. സജീന്ദ്രന്‍ 
'' ഷാഫി പറന്പില്‍

(എ)സംസ്ഥാനത്ത് അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)ഏതെല്ലാം വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത് ; വിശദമാക്കുമോ ?

1017

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി പ്രകാരം നെന്മാറ മണ്ധലത്തിലെ ഏതൊക്കെ സ്കുളുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയത്; പ്രസ്തുത പദ്ധതി പ്രകാരം എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ലഭിച്ചത്; വിശദാംശം ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് വിശദമാക്കുമോ?

1018

എ.എസ്.എ.പി.സ്കൂളുകളില്‍ സ്കില്‍പാര്‍ക്ക് 

ശ്രീ. ബി. സത്യന്‍

(എ)എ.എസ്.എ.പി -യില്‍ അധിക വൈദഗ്ദ്ധ്യ സന്പാദന പദ്ധതിയനുസരിച്ച് വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡം വിശദമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയിലേയ്ക്ക് വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുന്പോള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രതേ്യക പരിഗണന നല്‍കുമോ; 

(സി)നടപ്പുവര്‍ഷം തുടങ്ങുന്ന 28 സ്കില്‍ പാര്‍ക്കുകള്‍ ഏതെല്ലാം വിദ്യാലയങ്ങളിലാണെന്ന് വ്യക്തമാക്കുമോ;

(ഡി)ആറ്റിങ്ങള്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട ഏതൊക്കെ വിദ്യാലയങ്ങളെയാണ് സ്കില്‍ പാര്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

1019

എം.എല്‍.എ-യ്ക്ക് ഉത്തരവിന്‍റെ പകര്‍പ്പ് നിഷേധിച്ച സംഭവം 

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി മണ്ധലത്തിലെ കിടങ്ങൂര്‍ കരയില്‍ വാക്കേലി വീട്ടില്‍ മനോജ് കുമാര്‍. ജി എന്നയാളുടെ എസ്.എസ്.എല്‍.സി ബുക്കിലെ ജനനതീയതി തിരുത്തിക്കിട്ടുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസം മാപ്പാക്കി കിട്ടുന്നതിനായി എം.എല്‍.എ മുഖാന്തിരം സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ജി. സെക്ഷനില്‍ നിന്ന് എം.എല്‍.എ.യ്ക്കോ എം.എല്‍.എ. യുടെ പി.എ. ക്കോ നല്‍കാതിരിക്കുകയും ഇതിന്‍റെ പേരില്‍ പി.എ.യോട് അപമര്യാദയായി പെരുമാറുകയും ഉത്തരവിന്‍റെ പകര്‍പ്പ് മറ്റു ചിലര്‍ക്ക് ലഭ്യമാക്കുകയും എം.എല്‍.എ.യ്ക്കുള്ള പകര്‍പ്പ് ആമുഖത്തിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നതിന്‍റെ പേരില്‍ നിഷേധിക്കുകയും ചെയ്ത സംഭവത്തെ സംബന്ധിച്ച് 16.01.2014 ന് സമര്‍പ്പിച്ചിരുന്ന പരാതിയില്‍ നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വിശദമാക്കാമോ?

1020

അടൂര്‍ വിദ്യാഭ്യാസ ജില്ലയ്ക്കുള്ള അനുമതി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)അടൂര്‍ വിദ്യാഭ്യാസ ജില്ല അനുവദിക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങളുടെ കാലതാമസത്തിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ബി)അടൂര്‍ വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നതിന് ആവശ്യമായ അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ? 

(സി)ഈ അദ്ധ്യയനവര്‍ഷം തന്നെ അടൂര്‍ വിദ്യാഭ്യാസ ജില്ല അനുവദിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?

1021

കോഴിക്കേട് ഡി.ഡി.ഇ ഓഫീസിലെ അഴിമതി 

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കോഴിക്കോട് ഡി.ഡി.ഇ. ഓഫീസ് അഴിമതി സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്തെല്ലാം പരാതികളാണ് ലഭിച്ചിട്ടുള്ളത്; ആയതില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?

1022

കാസര്‍ഗോഡ് ജില്ലയിലെ ആര്‍.എം.എസ്.എ. പദ്ധതി 

ശ്രീ. ഇ.ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ ആര്‍.എം.എസ്.എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്ത സ്കൂളിലെ അദ്ധ്യാപകര്‍ക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ നല്‍കിയ ഉത്തരവ് പ്രകാരം ശന്പളം ലഭിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)5-ല്‍ കൂടുതല്‍ അദ്ധ്യപകരെ നിയമിച്ച പ്രസ്തുത സ്കൂളുകളിലെ വേതന പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ? 

(സി)ജില്ലയിലെ എത്ര അദ്ധ്യാപകരാണ് വേതനം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

1023

കാസര്‍ഗോഡ് ജില്ലയിലെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ 

ശ്രീ. ഇ.ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ അണ്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്റ്റേറ്റ്, സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്കൂളുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)കാസര്‍ഗോഡ് ജില്ലയില്‍ എത്ര വിദ്യാര്‍ത്ഥികളാണ് പ്രസ്തുത മേഖലയില്‍ പഠിക്കുന്നത്; പ്രസ്തുത മേഖലയില്‍ എത്ര അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാര്‍ ജോലിചെയ്ത് വരുന്നുണ്ട്; വ്യക്തമാക്കാമോ; 

(സി)ഇതില്‍ എത്ര വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്?

1024

പൊതുവിദ്യാലയങ്ങളുടെ എണ്ണം 

ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാനത്ത് ആകെ പൊതുവിദ്യാലയങ്ങളുടെ എണ്ണം എത്ര;

(ബി)കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് ആദായകരമല്ലാതെ മാറിയ പൊതുവിദ്യാലയങ്ങളുടെ എണ്ണം എത്ര; 

(സി)ഒരു കുട്ടി പോലുമില്ലാത്ത സ്കൂളുകളുടെ എണ്ണം എത്ര; ഒരു കുട്ടി മാത്രമുള്ള സ്കൂളുകളുടെ എണ്ണമെത്ര; പത്തില്‍ താഴെ കുട്ടികളുള്ള സ്കുളുകളുടെ എണ്ണമെത്ര; 

(ഡി)അന്‍പതില്‍ താഴെ കുട്ടികളുള്ള സ്കൂളുകളുടെ എണ്ണമെത്ര; സര്‍ക്കാര്‍/എയ്ഡഡ് എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കുമോ; 

(ഇ)കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് പൊതുവിദ്യാലയങ്ങളില്‍ എത്തിയ കുട്ടികളുടെ എണ്ണം എത്രയെന്ന് അദ്ധ്യയനവര്‍ഷം തിരിച്ച് വ്യക്തമാക്കുമോ; 2014-15 അദ്ധ്യയനവര്‍ഷം പ്രവേശനത്തിന് എത്തിയ കുട്ടികളുടെ എണ്ണമെത്ര; 

(എഫ്)ഓരോ വര്‍ഷം കഴിയും തോറും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് പരിഹാരം കാണാന്‍ എന്തു നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ; 

(ജി)കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ എത്ര അണ്‍ എയ്ഡഡ് സി.ബി.എസ്.ഇ സ്കൂളുകള്‍ക്കും, എത്ര സംസ്ഥാന സിലബസ് അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും അംഗീകാരം നല്‍കി; 

(എച്ച്)ഇപ്രകാരം അംഗീകാരം നല്‍കിയതുവഴി എത്ര പൊതുവിദ്യാലയങ്ങള്‍ നിലവില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു; വ്യക്തമാക്കുമോ?

1025

ഒന്പതാം ക്ലാസ്സിലെ കുട്ടികളുടെ തോല്‍വി 

ശ്രീമതി കെ. എസ്. സലീഖ

(എ)പത്താം ക്ലാസ്സില്‍ നൂറു ശതമാനം വിജയം ലക്ഷ്യമിട്ട് ഒന്പതാം ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്ന സ്കൂളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഒന്പതാം ക്ലാസ്സില്‍ തോല്‍പ്പിച്ചതിന്‍റെ ഭാഗമായി സംസ്ഥാനത്ത് 2013-14 അദ്ധ്യയന വര്‍ഷം എത്ര കുട്ടികള്‍ ആത്മഹത്യ ചെയ്തു; ഏതെല്ലാം സ്കൂളുകളിലെ കുട്ടികളാണ് ആത്മഹത്യ ചെയ്തത്; ഇതില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ എത്രയെണ്ണം വീതമെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത സ്കൂളുകള്‍ക്ക് എതിരെ വിദ്യാഭ്യാസ വകുപ്പ് എന്തു നടപടി സ്വീകരിച്ചു; വിശദമാക്കുമോ;

(ഡി)2013-14 അദ്ധ്യയനവര്‍ഷത്തില്‍ ഒന്പതാം ക്ലാസ്സില്‍ എത്ര കുട്ടികളെയാണ് സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ തോല്‍പ്പിച്ചത്; ഏതൊക്കെ സ്കൂളുകളില്‍, എത്ര കുട്ടികളെ വീതമാണ് തോല്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ; 

(ഇ)ഡിവിഷന്‍ നിലനിര്‍ത്താന്‍ പല സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളെ ഒന്പതാം ക്ലാസ്സില്‍ തോല്‍പ്പിക്കുന്നു എന്ന വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

1026

ജോലി നഷ്ടപ്പെടാനിടയുള്ള അദ്ധ്യാപകരുടെ സംരക്ഷണം 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറവു വരുന്നതുമൂലം ജോലി നഷ്ടപ്പെടാനിടയുള്ള അദ്ധ്യാപകരെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)എത്ര അദ്ധ്യാപകരാണ് ഇത്തരത്തില്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ഡി)സംരക്ഷിത അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുമോ ?

1027

കോഴിക്കോട് ഡി.ഡി.ഇ. ഓഫീസ് കേന്ദ്രീകരിച്ചുള്ള ക്രമക്കേടുകള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ) കോഴിക്കോട് ഡി.ഡി.ഇ. ഓഫീസ് കേന്ദ്രീകരിച്ചുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കിള്‍ പ്രസ്തുത ക്രമക്കേടുകള്‍ സംബന്ധിച്ച് ഏതെല്ലാം ഉദേ്യാഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; 

(സി)അഴിമതി ആരോപണം സംബന്ധിച്ച് വിജിലന്‍സ് അനേ്വഷണം നടത്തിയിട്ടുണ്ടോ; 

(ഡി)എങ്കില്‍ വിജിലന്‍സ് വിഭാഗം കണ്ടെത്തിയ ന്യൂനതകള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ ?

1028

കുനിശ്ശേരി എല്‍.പി.എസില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതിലെ തടസ്സം 

ശ്രീ. എം. ചന്ദ്രന്‍

(എ)ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുനിശ്ശേരി ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച പരാതി നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ അതിന്‍റെ പുരോഗതി വ്യക്തമാക്കുമോ; 

(സി)കുനിശ്ശേരി ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതില്‍ എന്തെങ്കിലും തടസ്സം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ഡി)രക്ഷകര്‍ത്താക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തരമായ നടപടി സ്വീകരിക്കുമോ?

1029

വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസ്സായ വിദ്യാര്‍ത്ഥികള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)വൈപ്പിന്‍ മണ്ഡലത്തിലെ ഹൈസ്കൂളുകളില്‍ നിന്നും ഈ വര്‍ഷം പത്താം ക്ലാസു കഴിഞ്ഞ് ഉന്നത പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)ഉന്നത പഠനത്തിന് അര്‍ഹത നേടിയ വൈപ്പിന്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം എന്തെന്ന് വ്യക്തമാക്കുമോ ?

1030

പുതുക്കാട് എച്ചിപ്പാറ ട്രൈബല്‍ സ്കൂളിന്‍റെ അപ്ഗ്രഡേഷന്‍ 

പ്രൊഫ.സി. രവീന്ദ്രനാഥ്

എപുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ എച്ചിപ്പാറ ട്രൈബല്‍ സ്കൂള്‍ അപ്ഗ്രേഡ്ചെയ്യണമെന്ന;ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

ബിപ്രസ്തുത ആവശ്യവുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; 
സിഉണ്ടെങ്കില്‍ കോടതി നല്‍കിയ നിര്‍ദ്ദേശം എന്താണെന്ന് വിശദമാക്കാമോ;
ഡികോടതി നിര്‍ദ്ദേശം അനുസരിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ;

1031

എറവക്കാട് ഒ.എം.എസ്. സ്കൂളിന്‍റെ അപ്ഗ്രഡേഷന്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് മണ്ധലത്തിലെ നെന്മണിക്കര പഞ്ചായത്തിലെ എറവക്കാട്ഒ.എം.എസ്. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടിയും ആയതിന്‍റെ പുരോഗതിയും വ്യക്തമാക്കാമോ?

1032

അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡം 

ശ്രീ.വി. ചെന്താമരാക്ഷന്‍

(എ)അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡം എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് എത്ര അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

1033

കക്കയം ജി.എല്‍.പി. സ്കൂള്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)കക്കയം ജി.എല്‍.പി. സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ശോചനീയമായ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും സ്ഥലവും കെ.എസ്.ഇ.ബി. യുടേതായതിനാല്‍ ഗ്രാമപഞ്ചാത്തിന് നവീകരണ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; 

(സി)സ്കൂളിനുവേണ്ടി വൈദ്യുതി പദ്ധതി മേഖലയ്ക്കുപുറത്ത് സ്ഥലം ലഭ്യമാക്കിയതായി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടോ; 

(ഡി)പുതിയ ഭൂമിയില്‍ സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ എസ്.എസ്.എ പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; 

(ഇ)ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാമോ ?

1034

മലപ്പുറം പനങ്ങാങ്ങര യൂ.പി. സ്കൂളിന്‍റെ ശോച്യാവസ്ഥ 

ശ്രീ. റ്റി. എ. അഹമ്മദ് കബിര്‍

(എ)മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പനങ്ങാങ്ങര ഗവണ്‍മെന്‍റ് യു. പി. സ്കൂള്‍, കാലപ്പഴക്കത്താല്‍ ദുര്‍ബലവും ദ്രവിച്ചതുമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ദ്രവിച്ച കെട്ടിടത്തിന് പകരം എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

1035

അണ്‍ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ വേതനം 

ശ്രീ. സാജുപോള്‍

(എ)സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ സ്കൂള്‍ മാനേജുമെന്‍റുകള്‍ വിമുഖത കാണിക്കുന്നുണ്ടോ; 

(ബി)ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;

(സി)മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത മാനേജുമെന്‍റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ;

1036

ട്രാന്‍സ്ഫര്‍ ഉത്തരവ് നടപ്പാക്കുന്നതിന് നടപടി 

ശ്രീ. ബി.ഡി.ദേവസ്സി

(എ)ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ എച്ച്.എസ്.എ.യായി ജോലി ചെയ്തു വന്നിരുന്ന ശ്രീമതി ജാന്‍സി നീനക്കെതിരെ, കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലും, ഡിപ്പാര്‍ട്ട്മെന്‍റ് താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപിക എന്ന നിലയിലും, ട്രാന്‍സ്ഫര്‍ ചെയ്ത് ഉത്തരവിറങ്ങി എങ്കിലും, ഇപ്പോഴും അവര്‍ പ്രസ്തുത വിദ്യാലയത്തില്‍ ജോലിയില്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത വിദ്യാലയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനായി ട്രാന്‍സ്ഫര്‍ ഉത്തരവ് നടപ്പാക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ?

1037

നെയ്യാറ്റിന്‍കര ലാറ്റിന്‍ കാത്തലിക് മാനേജ്മെന്‍റിലെ അധ്യാപകരുടെ നിയമനം അംഗീകരിയ്ക്കല്‍ 

ശ്രീ.എ.റ്റി. ജോര്‍ജ്

(എ)നെയ്യാറ്റിന്‍കര ലാറ്റിന്‍ കാത്തലിക് മാനേജ്മെന്‍റ് ഒരു പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ചില്ലെന്ന കാരണത്താല്‍ പ്രസ്തുത മാനേജ്മെന്‍റിലെ ഏതാനും അധ്യാപകരുടെ നിയമനം അംഗീകരിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)20.9.2008 മുതല്‍ ഒരു പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ചതായി 19.11.2013 ലെ ഏഛ(ഞ)േ 4853/2013/ഏ.ഋറി. നന്പരായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ആയത് പരിഗണിക്കാതെ മാനേജ്മെന്‍റിലെ ഏതാനും അധ്യാപകരുടെ നിയമനം അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത ഉത്തരവിന്‍പ്രകാരം ഏതെങ്കിലും അധ്യാപകര്‍ക്ക് അപ്രൂവല്‍ നല്‍കിയിട്ടുണ്ടോ; 

(ഡി)ലാറ്റിന്‍ കാത്തലിക് മാനേജ്മെന്‍റില്‍ ജോലിചെയ്യുന്ന ഫിസിക്കല്‍ സയന്‍സ് അധ്യാപികമാരായ പ്രീതി ആര്‍.ദാനം, ബിന്ദു എന്നിവര്‍ക്ക് നിയമനം തടഞ്ഞുവച്ച കാലയളവ് എത്രയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവിന്‍പ്രകാരം നിയമനം അംഗീകരിച്ച് ശന്പളം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.