UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

958

വിദ്യാഭ്യാസ വകുപ്പിലെ കേന്ദ്രാവിഷ്കൃത ഫണ്ട് 

ശ്രീ. എം. ചന്ദ്രന്‍

(എ)സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ കഴിഞ്ഞ സാന്പത്തികവര്‍ഷം ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ;

(ബി)കേന്ദ്രാവിഷ്കൃത പദ്ധതിയ്ക്ക് കേന്ദ്രം അനുവദിച്ച തുക എത്ര; തുക മുഴുവനും ലഭിക്കുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി)കേന്ദ്രഫണ്ട് മുഴുവന്‍ ചെലവഴിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?

959

സമഗ്രവിദ്യാഭ്യാസ പദ്ധതി 

ശ്രീ. എം. ഹംസ

(എ)ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍പ്പെടുത്തി 2013-14 അധ്യയനവര്‍ഷത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വിശദമാക്കാമോ; 

(ബി)ഒറ്റപ്പാലം മണ്ഡലത്തിലെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം തരത്തില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതി നേതൃത്വം നല്‍കി എന്ന് വ്യക്തമാക്കാമോ; 

(സി)2014-15 അധ്യയന വര്‍ഷത്തില്‍ സമഗ്ര വിദ്യാഭ്യാസപദ്ധതി നടത്തിപ്പിനായി പ്രതേ്യക ഫണ്ട് അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ; വിശദാംശം നല്‍കാമോ; 

(ഡി)സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചെയ്യുന്നതിനായി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം അറിയിക്കുമോ?

960

പാഠ്യ പദ്ധതിപരിഷ്ക്കരണം 

ശ്രീ. വി.ഡി. സതീശന്‍ 
'' പാലോട് രവി 
'' എം.പി. വിന്‍സെന്‍റ് 
'' ലൂഡി ലൂയിസ് 

(എ)പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കാനുദ്ദേ ശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പാഠപുസ്തകങ്ങള്‍ ഏത് അദ്ധ്യയന വര്‍ഷം മുതല്‍ പുതുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പൊതുവിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്താന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പാഠ്യപദ്ധതി പരിഷ്ക്കരണത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

961

വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തല്‍ 

ശ്രീ. മോന്‍സ് ജോസഫ് 
,, സി. എഫ്. തോമസ് 
,, റ്റി. യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും കൈവരിച്ച നേട്ടങ്ങള്‍ എന്തെക്കെയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)സാങ്കേതിക -പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗങ്ങള്‍ കൂടുതല്‍ മെച്ചെപ്പെടുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ; 

(സി)സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ആഗോള കേന്ദ്രമായി ഉയര്‍ത്തുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ?

962

ഗവണ്‍മെന്‍റ് സ്കൂളുകളുടെ നിലവാരം ഉയര്‍ത്തല്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഗവണ്‍മെന്‍റ് സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

963

സീമാറ്റ്-ഡയറ്റ് പഠന റിപ്പോര്‍ട്ട് 

ശ്രീ. പി. തിലോത്തമന്‍ 
ശ്രീമതി ഗീതാഗോപി 
ശ്രീ. വി. ശശി 
,, ജി. എസ്. ജയലാല്‍

(എ)സ്കൂള്‍ വിദ്യാഭ്യാസ മാനേജ്മെന്‍റ് കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് (സീമാറ്റ്) ഡയറ്റുമായി ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)പുതിയ പാഠ്യ പദ്ധതിയില്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച പ്രശ്നാധിഷ്ഠിത ബോധന രീതിയെ പ്രസ്തുത റിപ്പോര്‍ട്ട് അനുകൂലിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത രീതി അംഗീകരിച്ച് നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

964

സ്കൂളുകള്‍ക്ക് ഗ്രേഡിംഗ് 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എന്തെല്ലാം മാനദണ്ഡങ്ങളാണ് ഗ്രേഡിംഗിന് വേണ്ടി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി)ഗ്രേഡിംഗ് ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ക്ക് രൂപം നല്‍കിയത് ആരാണെന്ന് വ്യക്തമാക്കുമോ;

(ഡി)സര്‍ക്കാര്‍ സ്കൂളുകളുടെ ആവശ്യങ്ങള്‍ വിലയിരുത്തി ശാസ്ത്രീയമായ വികസനരേഖ തയ്യാറാക്കുന്നതിനും അതിനനുസരിച്ച് തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

965

എല്‍.എസ്.എസ്., യു.എസ്.എസ്., സ്കോളര്‍ഷിപ്പ് 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍

(എ)എല്‍.എസ്.എസ്., യു.എസ്.എസ്., സ്കോളര്‍ഷിപ്പ് തുകകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ ഇത്വരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; 

(ബി)വളരെ തുച്ഛമായ തുക സ്കോളര്‍ഷിപ്പായി നല്‍കുന്ന രീതി കാലോചിതമായി പരിഷ്ക്കരിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ?

966

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയത്തിലെ അപാകത 

ശ്രീ. ഇ.കെ.വിജയന്‍

(എ)എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയത്തില്‍ അപാകതകള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മൂല്യനിര്‍ണ്ണയത്തിലെ അപാകത മൂലം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരിടുന്ന മാനസിക വിഷമതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ മൂല്യനിര്‍ണ്ണയക്യാന്പിലെത്തുന്ന അധ്യാപകര്‍ക്ക് മൂല്യനിര്‍ണ്ണയ അപാകത ഒഴിവാക്കാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

967

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ പോയിട്ടുണ്ടോ; 

(ബി)ഏതെല്ലാം പദ്ധതികളാണ് ഈ വിധം നടപ്പാക്കാന്‍ കഴിയാതെ പോയത്; ഇതിനുള്ള കാരണം വ്യക്തമാക്കുമോ?

968

2013-14 വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച തുക 

ഡോ. കെ.ടി. ജലീല്‍

(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ബജറ്റില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് വകയിരുത്തിയ തുകയെത്രയായിരുന്നു; 

(ബി)വകയിരുത്തിയ തുകയില്‍ നിന്ന് എന്ത് തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ; 

(സി)വകയിരുത്തിയ തുക മുഴുവന്‍ ചെലവഴിക്കാനായില്ലെങ്കില്‍ കാരണം വിശദമാക്കാമോ; ഏതെല്ലാം പദ്ധതികള്‍ക്കുള്ള തുകയാണ് ലാപ്സായത്; വ്യക്തമാക്കാമോ?

969

ഏകാധ്യാപക വിദ്യാലയങ്ങള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)സംസ്ഥാനത്ത് എത്ര ഏകാധ്യാപക വിദ്യാലയങ്ങള്‍ നിലവിലുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ; 

(ബി)ഇവ എല്‍.പി. സ്കൂളുകളാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

970

ഏകാധ്യാപക വിദ്യാലയങ്ങള്‍ 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്കൂളുകളായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയ്ക്കായി ലഭിച്ച കേന്ദ്ര സഹായത്തിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?

971

എസ്.എസ്.എ. ഫണ്ടിന്‍റെ വിനിയോഗം 

ശ്രീ. എ.എം. ആരിഫ്

(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം എസ്.എസ്.എ. വഴി ചെലവഴിച്ച ഫണ്ട് എത്രയാണെന്ന് വിശദമാക്കാമോ; ഇതില്‍ കേന്ദ്ര വിഹിതം എത്ര; സംസ്ഥാന വിഹിതം എത്ര; 

(ബി)കേന്ദ്രം അനുവദിച്ച എസ്.എസ്.എ. ഫണ്ട് എത്രയായിരുന്നു; അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; 

(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം അനുവദിച്ച എസ്.എസ്.എ. ഫണ്ട് വിനിയോഗിച്ചതിന്‍റെ വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കാമോ?

972

എസ്.എസ്.എ. ഫണ്ടിന്‍റെ വിനിയോഗം 

ശ്രീമതി കെ. എസ്. സലീഖ

(എ)സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന തുക മുഴുവന്‍ ചെലവഴിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)എസ്.എസ്.എ. പദ്ധതി പ്രകാരം 2011-12 അദ്ധ്യയനവര്‍ഷം സംസ്ഥാനത്തിന് കേന്ദ്രം എത്ര കോടി രൂപ അനുവദിച്ചു; എത്ര കോടി രൂപ ലഭിച്ചു; എത്ര കോടി രൂപ ചെലവഴിച്ചു; എത്ര കോടി രൂപ ചെലവഴിക്കാതെ ലാപ്സാക്കി എന്നിവ വ്യക്തമാക്കുമോ; 

(ഡി)2012-13, 2013-14 എന്നീ അദ്ധ്യയനവര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ഓരോ വര്‍ഷത്തിലും എത്ര കോടി രൂപ അനുവദിച്ചു; എത്ര കോടി രൂപ ലഭിച്ചു; എത്ര കോടി രൂപ ചെലവഴിച്ചു; എത്ര കോടി രൂപ ചെലവഴിക്കാതെ ലാപ്സാക്കി; വിശദാംശം വ്യക്തമാക്കുമോ; 

(ഇ)എസ്.എസ്.എ. പദ്ധതിക്കായി 2014-15 അദ്ധ്യയനവര്‍ഷം എത്ര കോടി രൂപ അനുവദിച്ചു; ആയതില്‍ നാളിതുവരെ എത്ര കോടി തുക ചെലവഴിച്ചു; വ്യക്തമാക്കുമോ; 

(എഫ്)സ്കൂളുകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും അറ്റകുറ്റപ്പണികളുടെയും പേരില്‍ എസ്.എസ്.എ. യുടെ പണം വന്‍ തോതില്‍ വക മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുറ്റക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ജി)പഠനം സുഗമമാക്കുന്നതിനുള്ള വര്‍ക്ക്ഷീറ്റുകളും, പാഠപുസ്തകവുമായി ബന്ധപ്പെട്ടവര്‍ക്ക് കിറ്റുകളും, മറ്റും അച്ചടിക്കുന്നതിന്‍റെ പേരില്‍ അഴിമതി നടക്കുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം അഴിമതി നടത്തുന്ന എസ്.എസ്.എ. യിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

973

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ 

ശ്രീ. വി. ശശി

(എ)സംസ്ഥാനത്ത് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി പ്രകാരം എന്ത് ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)2009-10 വര്‍ഷം മുതല്‍ 2013-14 വര്‍ഷംവരെ കേന്ദ്ര-സംസ്ഥാന വിഹിതം തിരിച്ച് ഓരോ വര്‍ഷവും നീക്കിവച്ച തുക സംബന്ധിച്ച വിവരം ലഭ്യമാക്കുമോ; 

(സി)ഓരോ 7-10 കിലോമീറ്ററിനുള്ളില്‍ ഒരു ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എങ്കിലും സ്ഥാപിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ; 

(ഡി)പിന്നോക്കാവസ്ഥയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതേ്യക ക്ലാസ്സ് നല്‍കുന്നതിനായി 2009-10 മുതല്‍ ഓരോ വര്‍ഷവും ചെലഴിച്ച തുക, ജില്ല തിരിച്ച് ലഭ്യമാക്കുമോ; 

(ഇ) തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം സ്കൂളുകളിലെ എത്ര കുട്ടികള്‍ക്ക് പ്രതേ്യക ക്ലാസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

974

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)സംസ്ഥാനത്തെ "രാഷ്ട്രീയ മാധ്യമിക്' ശിഷാ അഭിയാന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകയും കേന്ദ്രവിഹിതവും വാര്‍ഷികാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്; ആയതിനായി ചെലവഴിച്ച സംസ്ഥാന ഫണ്ടും കേന്ദ്രവിഹിത വിവരവും വ്യക്തമാക്കുമോ ?

975

ഐ.ടി. അറ്റ് സ്കൂള്‍

ശ്രീ. ജെയിംസ് മാത്യു

(എ)ഐ.ടി. അറ്റ് സ്കൂള്‍ പ്രവര്‍ത്തനം ഏതെങ്കിലും രീതിയില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നുണ്ടോ ;

(ബി)ഐ.ടി. അറ്റ് സ്കൂള്‍ പ്രവര്‍ത്തനത്തിലെ ഫണ്ട് വിനിയോഗം ഓഡിറ്റിന് വിധേയമാണോ ; വിധേയമാണെങ്കില്‍ ഏത് ഏജന്‍സിയാണ് ഓഡിറ്റ് ചെയ്യുന്നത് ;

(സി)ഐ.ടി. അറ്റ് സ്കൂള്‍ പദ്ധതി നടപ്പിലാക്കാനാവശ്യമായ കന്പ്യൂട്ടര്‍, അനുബന്ധ വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ ചുമതലയുള്ള ഉദേ്യാഗസ്ഥര്‍ ആരെല്ലാമാണ് ; ജില്ലാതലത്തില്‍ ഏതെങ്കിലും ഉദേ്യാഗസ്ഥര്‍ക്ക് ഇതിന്‍റെ മാത്രം പ്രതേ്യകം ചുമതല നല്‍കിയിട്ടുണ്ടോ ?

976

മിഷന്‍ 676 

ശ്രീ. ജോസഫ് വാഴക്കന്‍ 
'' വി.പി. സജീന്ദ്രന്‍ 
'' ഐ.സി. ബാലകൃഷ്ണന്‍ 
'' എ.റ്റി. ജോര്‍ജ് 

(എ)വിദ്യാഭ്യാസ രംഗത്ത് പുതുകാല്‍വെയ്പിനായി "മിഷന്‍ 676' പ്രകാരം എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതികളെ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)പദ്ധതി നിര്‍വ്വഹണത്തിനായി ഏതെല്ലാം സ്ഥാപനങ്ങളേയും ഏജന്‍സികളേയുമാണ് പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നിര്‍വ്വഹണത്തിന് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

977

മിഷന്‍ -676

ശ്രീ. കെ. മുഹമ്മദുണ്ണിഹാജി 

(എ)"മിഷന്‍ 676' പദ്ധതികളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)സംസ്ഥാനത്ത് പുതിയ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇതിന്‍റെ പ്രവര്‍ത്തനത്തിന് സര്‍ക്കാരില്‍ നിന്നും എന്തെല്ലാം സാന്പത്തിക സഹായങ്ങള്‍ ലഭ്യമാക്കും എന്ന് വ്യക്തമാക്കുമോ?

978

സിക്ക്-13 പദ്ധതി 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, ഷാഫി പറന്പില്‍ 
,, വി.റ്റി. ബല്‍റാം 
,, എ.റ്റി. ജോര്‍ജ് 

(എ)സിക്ക്-13 പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കൂടുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകള്‍ കണ്ടെത്തുന്നതിനുള്ള സംരംഭത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)ഏതെല്ലാംതരം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

979

മദ്രസ നവീകരണ പദ്ധതി 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)മദ്രസ നവീകരണ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; പ്രസ്തുത പദ്ധതി തയ്യാറാക്കിയത് ഏത് ഏജന്‍സിയാണ്; കേന്ദ്ര സഹായത്തിനായി ആവശ്യപ്പെട്ട തുക എത്രയായിരുന്നു; വ്യക്തമാക്കാമോ; 

(ബി)കേന്ദ്ര ഗവണ്‍മെന്‍റിന് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ; പദ്ധതിയ്ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള കേന്ദ്ര ഗവണ്‍മെന്‍റ് ഉത്തരവിന്‍റെ പകര്‍പ്പും ലഭ്യമാക്കാമോ; 

(സി)പദ്ധതിപ്രകാരം കേന്ദ്ര ഗവണ്‍മെന്‍റ് നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട്; അനുവദിച്ച തുക ഏതെല്ലാം വിധത്തില്‍ വിനിയോഗിക്കുകയുണ്ടായി; വ്യക്തമാക്കാമോ; 

(ഡി)കേന്ദ്ര ഗവണ്‍മെന്‍റിന് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ പ്രകാരം തന്നെ പണം ചെലവഴിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

980

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, എ.പി.അബ്ദുള്ളക്കുട്ടി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ആര്‍. സെല്‍വരാജ് 

(എ)സംസ്ഥാനത്ത് ഈയിടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)സമ്മേളനത്തില്‍ എന്തെല്ലാം വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)സമ്മേളനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ അംഗീകരിച്ചു; വിശദമാക്കാമോ; 

(ഡി)എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

981

അധ്യാപക പാക്കേജ് 

ശ്രീ. പി.എ. മാധവന്‍ 
,, പാലോട് രവി 
,, കെ. അച്ചുതന്‍ 
,, സണ്ണി ജോസഫ്

(എ)അധ്യാപക പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)അധ്യാപക പാക്കേജുവഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പാക്കേജിലെ പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണെന്ന്വിശദമാക്കുമോ;

(ഡി)പാക്കേജ് നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

982

അണ്‍-എയ്ഡഡ് സ്കൂളുകളുടെ അംഗീകാരത്തിനുള്ള അപേക്ഷകള്‍ 

ശ്രീ. കെ.വി. അബ്ദുള്‍ഖാദര്‍

(എ)അണ്‍-എയ്ഡഡ് സി.ബി.എസ്.ഇ. സ്കൂളുകള്‍ക്കും അണ്‍ എയ്ഡഡ് സ്റ്റേറ്റ് സിലബസ് സ്കൂളുകള്‍ക്കും അംഗീകാരം ലഭിക്കുന്നതിലേക്ക് സര്‍ക്കാരിന് ഇതിനകം ലഭിച്ച അപേക്ഷകള്‍ എത്രയാണെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ; 

(ബി)സംസ്ഥാനത്ത് അണ്‍എയ്ഡഡ് സി.ബി.എസ്.ഇ. സ്കൂളുകള്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നത് എത്രയാണ്; അണ്‍എയ്ഡഡ് സ്റ്റേറ്റ് സിലബസ് സ്കൂളുകള്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നത് എത്രയാണ്; 

(സി)എത്ര ഇത്തരം വിദ്യാലയങ്ങള്‍ സംസ്ഥാനത്ത് ആദായകരമല്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്; എത്ര അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയുണ്ട്; 

(ഡി)സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലും അധ്യാപകര്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഭീഷണിയിലും കഴിയുന്പോഴും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ?

983

പ്രൊട്ടക്റ്റഡ് അധ്യാപകര്‍ 

ശ്രീ.സി. കൃഷ്ണന്‍

(എ)സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലവിലുള്ള പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)2001, 2006, 2011 വര്‍ഷങ്ങളിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ എണ്ണം എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ ?

984

പ്രൊട്ടക്റ്റഡ് അദ്ധ്യാപകര്‍ 

ശ്രീ. എ.കെ. ബാലന്‍

(എ)എയ്ഡഡ് സ്കൂളുകളില്‍ ഏതു വര്‍ഷം വരെ നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകര്‍ക്കാണ് പ്രൊട്ടക്ഷന്‍ നിലവിലുള്ളത് ; സംസ്ഥാനത്ത് നിലവില്‍ എത്ര പ്രൊട്ടക്ടഡ് അദ്ധ്യാപകരാണ് ഉള്ളത് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ; 

(ബി)പ്രൊട്ടക്ടറ്റഡ് അദ്ധ്യാപകരുടെ ശന്പളം, നിയമനം എന്നിവ സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ; ഇതു സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(സി)ടീച്ചേഴ്സ് ബാങ്കില്‍ ഉള്‍പ്പെടുന്ന അദ്ധ്യാപകര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ ; ഇവരുടെ ശന്പളം, നിയമനം എന്നിവ സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ; ഇത് സംബന്ധിച്ച ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ ; 

(ഡി)പ്രൊട്ടക്ടഡ് അദ്ധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍ ഉള്‍പ്പെടുത്തുമോ ; പ്രൊട്ടക്ടഡ് അദ്ധ്യാപകരെയും ടീച്ചേഴ്സ് ബാങ്കിലെ അദ്ധ്യാപകരെയും പരിഗണിക്കുന്നത് ഒരേപോലെയാണോയെന്ന് വ്യക്തമാക്കുമോ ; 

(ഇ)ടീച്ചേഴ്സ് ബാങ്കില്‍ നിലവില്‍ എത്ര അദ്ധ്യാപകരാണ് ഉള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ; 

(എഫ്)പ്രൊട്ടക്ടഡ് അദ്ധ്യാപകരെ സംരക്ഷിക്കുന്നതിന് നിലവിലുള്ള അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; 

(ജി)ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം എത്രയാണ് ; ആയത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

985

പ്രൊട്ടക്ട് ചെയ്യപ്പെട്ട അധ്യാപകരുടെ എണ്ണം 

ശ്രീ. എ.എം. ആരിഫ്

(എ)സംസ്ഥാനത്തെ ജോലി നഷ്ടപ്പെട്ട അധ്യാപകരെ പ്രൊട്ടക്ട് ചെയ്യുന്നതിന് ഗവണ്‍മെന്‍റ് ആദ്യമായി പുറപ്പെടുവിച്ച ഉത്തരവ്ഏതായിരുന്നു; പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)നാളിതുവരെ എത്ര അധ്യാപകരെ ഗവണ്‍മെന്‍റ് ഉത്തരവുകള്‍ വഴി പ്രൊട്ടക്ട് ചെയ്യുകയുണ്ടായി; പ്രൊട്ടക്ട് ചെയ്യപ്പെട്ട അധ്യാപകരുടെ എണ്ണം വര്‍ഷം തിരിച്ച് വിശദമാക്കാമോ; 

(സി)ഇപ്പോള്‍ ആദായകരമല്ലാത്തതായി കാണപ്പെട്ട വിദ്യാലയങ്ങളില്‍ എല്ലാം കൂടി എത്ര അധ്യാപക/അനധ്യാപക ഇതര തസ്തികകള്‍ ഉണ്ട്; ഇവരെയെല്ലാം പ്രൊട്ടക്ട് ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; 

986

സര്‍ക്കാര്‍ എയിഡഡ് മേഖലയിലെ അദ്ധ്യപകരുടെ എണ്ണം 

ശ്രീമതി പി.അയിഷാ പോറ്റി

(എ)കൊല്ലം ജില്ലയില്‍ 2013-14 അധ്യയന വര്‍ഷത്തെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം അനുസരിച്ച് സര്‍ക്കാര്‍ എയിഡഡ് മേഖലകളില്‍ എത്ര അദ്ധ്യാപകരുണ്ട് ; 

(ബി)പ്രസ്തുത അനുപാത പ്രകാരം എത്ര അദ്ധ്യാപകര്‍ അധികമായുണ്ട് ;

(സി)അധികമുള്ള അദ്ധ്യാപകരുടെ എണ്ണം സര്‍ക്കാര്‍, എയിഡഡ് വിഭാഗങ്ങള്‍ തിരിച്ച് ലഭ്യമാക്കുമോ;

(ഡി)അധികമുള്ള അദ്ധ്യാപകരെ സംരക്ഷിത ഗണത്തില്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമോ?

987

ലാഭകരമല്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ 

ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാനത്ത് സര്‍ക്കാര്‍മേഖലയില്‍ ആദായകരമല്ലെന്ന് കണ്ടെത്തിയ എത്ര സ്കൂളുകളാണ് നിലവിലുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ആദായകരമല്ലാത്ത സ്കൂളുകള്‍ കണ്ടെത്തിയ മാനദണ്ധം എന്താണെന്ന് വ്യക്തമാക്കാമോ;

(സി)ആദായകരമല്ലാത്ത സ്കൂളുകളെ ആദായകരമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

988

അണ്‍ ഇക്കണോമിക് വിദ്യാലയങ്ങള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ)വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതിന്‍റെ ഭാഗമായി അണ്‍-ഇക്കണോമിക് വിദ്യാലയങ്ങളെ നിര്‍വ്വചിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)സംസ്ഥാനത്ത് എത്ര അണ്‍-ഇക്കണോമിക് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(സി)ഇത്തരം എയിഡഡ് വിദ്യാലയങ്ങളില്‍ നിയമനങ്ങള്‍ നടത്താന്‍ മാനേജ്മെന്‍റിന് അധികാരമുണ്ടോ; 

(ഡി)100-ല്‍ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍ തടസ്സമുണ്ടോ; എല്‍.പി., യു.പി., ഹൈസ്കൂള്‍ എന്നിവയില്‍ പുതിയ നിയമനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ; 

(ഇ)നിലവില്‍ അധ്യാപകരെ നിയമിച്ച അണ്‍-ഇക്കണോമിക് വിദ്യാലയങ്ങളിലെ നിയമനാംഗീകാരം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

989

അണ്‍-ഇക്കണോമിക് സ്കൂളുകള്‍ 

ശ്രീ.എ.കെ. ബാലന്‍ 

(എ)2011-12 അധ്യയന വര്‍ഷത്തില്‍ എത്ര സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെയാണ് അണ്‍-ഇക്കോണമിക് ആയി കണ്ടെത്തിയിട്ടുള്ളത്; എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളായി ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)2014-15 അധ്യയന വര്‍ഷത്തില്‍ അണ്‍-ഇക്കണോമിക് ആയി എത്ര സ്കൂളുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളായി ജില്ല തിരിച്ചുള്ള വിവരങ്ങള്‍ നല്‍കുമോ; 

(സി)2011-12 ല്‍ എത്ര അധ്യാപകരെയാണ് അധികമെന്ന് കണ്ടത്തിയിരുന്നത്; എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ജില്ല തിരിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുമോ; 

(ഡി)2014-15 ലെ ഫിക്സേഷനുശേഷം (ഏപ്രില്‍ 2014) എത്ര അദ്ധ്യാപകരെയാണ് അധികമെന്ന് കണ്ടെത്തിയിട്ടുള്ളത്; എല്‍.പി., യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ജില്ല തിരിച്ചുള്ള വിവരങ്ങള്‍ നല്‍കുമോ; 

(ഇ)2011 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ഇതുവരെ എത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്; സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ; 

(എഫ്)പുതിയ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കുള്ള എത്ര അപേക്ഷകളാണ് നിലവില്‍ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ; സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള എല്‍.പി,യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളുടെ എണ്ണം ജില്ല തിരിച്ച് നല്‍കുമോ; 

(ജിപുതിയ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കുള്ള അപേക്ഷയുടെ കാര്യത്തിലുള്ള സമീപനമെന്തെന്ന് വിശദമാക്കുമോ ?

990

ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങള്‍ 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)2006-07 വിദ്യാഭ്യാസ വര്‍ഷത്തിലെ ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുമോ ;

(ബി)2010-11 ലെ ഈ കണക്ക് വ്യക്തമാക്കുമോ ;

(സി)2014-ലെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ആദായകരമല്ലാത്ത പൊതു വിദ്യാലയങ്ങളുടെ എണ്ണം എത്രയായി വര്‍ദ്ധിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

991

ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങള്‍ 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)നിലവില്‍ ആദായകരമല്ലാത്തതായി കണ്ടെത്തപ്പെട്ട പൊതുവിദ്യാലയങ്ങളുടെ എണ്ണം വിശദമാക്കുമോ ; സര്‍ക്കാര്‍ സ്കൂളുകള്‍ എത്ര ; എയ്ഡഡ് സ്കൂളുകള്‍ എത്ര ; 

(ബി)പ്രസ്തുത സ്കൂളുകളില്‍ ആകെ എത്ര അദ്ധ്യാപക/ അനദ്ധ്യാപക/ ഇതര തസ്തികകള്‍ ഉണ്ട് ;

(സി)പിന്നിട്ട ഓരോ വര്‍ഷങ്ങളിലും എത്ര സ്കൂളുകള്‍ വീതം ആദായകരമല്ലാതായിട്ടുണ്ടെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാക്കുമോ?

992

ആലപ്പുഴ ജില്ലയിലെ ആദായകരമല്ലാത്ത സ്കൂളുകള്‍ 

ശ്രീ.ജി. സുധാകരന്‍

(എ)സംസ്ഥാനത്തെ സ്കൂളുകളെ ആദായകരമായവയെന്നും ആദായകരമല്ലാത്തതെന്നും വേര്‍തിരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ മാനദണ്ഡം വിശദമാക്കാമോ; 

(ബി)ആലപ്പുഴ ജില്ലയില്‍ ആദായകരമല്ലാത്ത എത്ര സ്കൂളുകള്‍ നിലവിലുണ്ട്; എല്‍.പി, യു.പി, എച്ച്.എസ.് എന്നിവ തിരിച്ച് വ്യക്തമാക്കാമോ; 

(സി)അന്പലപ്പുഴ മണ്ഡലത്തില്‍ ആദായകരല്ലാത്ത എത്ര സ്കൂളുകള്‍ ഉണ്ട്; അവയുടെ പേരുസഹിതം വിശദമാക്കാമോ; 

(ഡി)ആദായകരമല്ലാത്ത ഏതെങ്കിലും സ്കൂളുകള്‍ അന്പലപ്പുഴ മണ്ഡലത്തില്‍ അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ ?

993

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)കുട്ടികളുടെ കുറവുമൂലം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം എത്ര വിദ്യാലയങ്ങള്‍ ഉണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; 

(ബി)അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയങ്ങള്‍ സംബന്ധിച്ച് എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)പഠന പരിശീലന നിലവാരം ഉയര്‍ത്തി ഇത്തരം വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ? 

994

സ്വകാര്യ സ്കൂളുകളുടെ അംഗീകാരം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്താകെ എത്ര സ്വകാര്യ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)എതില്‍ എത്ര സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. മറ്റ് അണ്‍ എയ്ഡഡ് സ്കൂളുകളുണ്ടെന്ന് ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ ?

995

അദ്ധ്യാപക പാക്കേജ് 

ശ്രീ. രാജു എബ്രഹാം

(എ)സംസ്ഥാനത്തെ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്കായി അദ്ധ്യാപക പാക്കേജ് എന്നാണ് നിലവില്‍ വന്നത്; അദ്ധ്യാപക പാക്കേജ് പ്രഖ്യാപിക്കാനുള്ള കാരണം വ്യക്തമാക്കുമോ; അദ്ധ്യാപക പാക്കേജ് എന്നുമുതലാണ് നടപ്പാക്കിവരുന്നത്; അദ്ധ്യാപക പാക്കേജു മൂലം പ്രയോജനം ലഭിക്കുന്നുണ്ടോ എന്നത് വ്യക്തമാക്കുമോ; 

(ബി)അദ്ധ്യാപക പാക്കേജ് നടപ്പാക്കുന്പോള്‍ ഇത് നടപ്പിലാക്കുന്ന തീയതിക്കുശേഷമുണ്ടാകുന്ന ദീര്‍ഘകാല അവധി ഒഴിവുകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ശന്പളം നല്‍കിയാല്‍മതി എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടോ; 

(സി)ഈ തീയതിക്കുമുന്പ് സര്‍വ്വീസില്‍ വരികയും ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയും സ്കെയില്‍ ഓഫ് പേയില്‍ ശന്പളം വാങ്ങിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന 51 എ, 43 ക്ലെയിമന്‍റുകളെ പ്രസ്തുത ഉത്തരവ് എപ്രകാരം ബാധിക്കുന്നുവെന്ന് വ്യക്തമാക്കുമോ; 

(ഡി)നിലവില്‍ തുടരുന്നവരുടെ വേക്കന്‍സിയുടെ കാലാവധി അവസാനിക്കുകയും തുടര്‍ന്ന് ലീവിന് അപേക്ഷിക്കുന്നവര്‍ക്ക് ആയത് നീട്ടികിട്ടുകയും ചെയ്യുന്ന അവസ്ഥയില്‍, ലീവ് വേക്കന്‍സിയില്‍ തുടരുന്നവര്‍ക്ക് പുതിയ നിയമത്തില്‍നിന്നും എക്സംപ്ഷന്‍ നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത നിയമം ഇവരെ എപ്രകാരം ബാധിക്കുമെന്ന് വിശദമാക്കുമോ; 

(ഇ)സ്കെയില്‍ ഓഫ് പേയില്‍ തുടരുന്നവരെ പ്രസ്തുത ഉത്തരവിന്‍റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ തയ്യാറാകുമോ; അല്ലെങ്കില്‍ ഇതുസംബന്ധിച്ച് വിശദീകരണ കുറിപ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നുതെന്ന് വിശദമാക്കുമോ ?

996

പ്രൊട്ടക്ടഡ് അധ്യാപകര്‍ 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആകെ എത്ര പ്രൊട്ടക്ട്ഡ് അദ്ധ്യാപകരുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)എല്‍.പി./യു.പി./ഹൈസ്കൂള്‍ എന്നിവ തരം തിരിച്ച് പ്രൊട്ടക്ട്ഡ് അദ്ധ്യാപകരുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ:

(സി)ഇതിനകം എത്ര അദ്ധ്യാപകരെ അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

997

സ്കൂള്‍ പീരിയഡ് 

ശ്രീ. കെ.എന്‍.എ.ഖാദര്‍

(എ)സ്കൂളുകളിലെ പീരിയഡുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത തീരുമാനം കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി)അപ്രകാരം ലഭിച്ച പരാതികള്‍ക്ക് മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.