UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7271

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളം 

ശ്രീ. തോമസ് ചാണ്ടി

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളം കയറുന്ന പ്രദേശങ്ങളായ മനയ്ക്കല്‍ചിറ, പൂവ്വം, മാന്പുഴക്കരി, ഒന്നാംകര, തെക്കേക്കര ബ്ലോക്ക്, നെടുമുടി ഭാഗങ്ങളിലെ റോഡ് ഉയര്‍ത്തി നിര്‍മ്മിക്കുന്നതിന് ഇതുവരെ കെ.എസ്.ടി.പി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? 

7272

കല്‍പ്പറ്റ -വാരന്പറ്റ റോഡ് നിര്‍മ്മാണം 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ മണ്ധലത്തിലെ കല്‍പ്പറ്റ-വാരന്പറ്റ റോഡ് ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത റോഡിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)എങ്കില്‍ ആയതിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത റോഡിന്‍റെ പണി എന്നേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?

7273

കോഴിക്കോട് ജില്ലയില്‍ ബിഎം & ബിസി ചെയ്ത റോഡുകള്‍ 

ശ്രീ. പി. റ്റി. എ. റഹീം

(എ)കോഴിക്കോട് ജില്ലയില്‍ ബിഎം & ബിസി ചെയ്ത പൊതുമരാമത്ത് റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)മാങ്കാവ് കണ്ണിപറന്പ റോഡില്‍ കുടിവെള്ള പദ്ധതി പ്രവൃത്തി നടക്കുന്നതിനാല്‍ റോഡ് പ്രവൃത്തി മുടങ്ങിയിട്ടുണ്ടോ;

(സി)കൊടുവള്ളി-ആര്‍.ഇ.സി. റോഡില്‍ ബിഎം & ബിസി ചെയ്യാന്‍ എത്ര ദൂരം ബാക്കിയുണ്ട്;

(ഡി)എങ്കില്‍ ബാക്കി പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഇ)കുന്ദമംഗലം-കുറ്റിക്കാട്ടൂര്‍ റോഡില്‍ ബിഎം & ബിസി ചെയ്യാന്‍ ബാക്കിയുള്ള ഭാഗങ്ങളിലെ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

7274

കായംകുളത്തെ ഹൈവെ പാലത്തിന്‍റെ ഭാഗത്ത് അടിപ്പാത 

ശ്രീ. സി. കെ. സദാശിവന്‍

(എ)കായംകുളത്തെ ഹൈവേ പാലത്തിന്‍റെ ഭാഗത്ത് അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത നിര്‍മ്മാണം സംബന്ധിച്ച് 2004 ല്‍ കായംകുളം നഗരസഭ കൌണ്‍സില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പ്രസ്തുത അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ നടപടി സ്വീകരിക്കുമോ?

7275

കോലോത്തു ജെട്ടി റോഡു നിര്‍മ്മാണം 

ശ്രീ. തോമസ് ചാണ്ടി

(എ)സെന്‍ട്രല്‍ റോഡ് ഫണ്ട് (സി.ആര്‍.എഫ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സമര്‍പ്പിച്ച കോലോത്ത് ജെട്ടി - വേലാങ്കളം കടത്തു റോഡു നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ; 

(ബി)മഴക്കാലത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന പ്രസ്തുത റോഡിന്‍റെ പുനരുദ്ധാരണത്തിന് നടപടികള്‍ സ്വീകരിക്കുമോ?

7276

എലത്തൂര്‍ മണ്ധലത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡുകള്‍ 

ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)എലത്തൂര്‍ മണ്ധലത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെ പേരുകള്‍ വെളിപ്പെടുത്താമോ; 

(ബി)പ്രസ്തുത റോഡുകളില്‍ ഈ സര്‍ക്കാറിന്‍റെ കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയവയും അവയ്ക്ക് ഓരോന്നിനും അനുവദിച്ച തുകയും വെളിപ്പെടുത്താമോ?

7277

ബൈപ്പാസ് റോഡുകള്‍ 

ശ്രീമതി കെ. കെ. ലതിക

(എ)ഭരണാനുമതി നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനോ ആരംഭിക്കാനോ കഴിയാത്ത ബൈപ്പാസ് റോഡുകള്‍ ഏതൊക്കെയെന്നും ഓരോന്നിനും എത്ര തുകയ്ക്കുള്ള ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ബൈപ്പാസുകള്‍ നിര്‍മ്മിക്കുന്നതിന് തടസ്സമായിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത തടസ്സങ്ങള്‍ നീക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

7278

തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം 

ശ്രീ. മാത്യു റ്റി. തോമസ്

(എ)തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞുകൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് എന്നാണ് ഉണ്ടായത്; 

(ബി)കെ.എസ്.റ്റി.പി. കൌണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്തത് എന്നാണ്;

(സി)കൌണ്ടര്‍ അഫിഡവിറ്റ് സമര്‍പ്പിക്കുവാന്‍ ഉണ്ടായ കാലതാമസത്തിന്‍റെ കാരണം എന്തെന്ന് വിശദമാക്കാമോ; 

(ഡി)കോടതി ഉത്തരവ് മാറ്റിക്കിട്ടുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

7279

കുടുവീട്ടിക്കടവ് പാലം 

ശ്രീ. എ.റ്റി. ജോര്‍ജ്

ഒറ്റശേഖരമംഗലം, കാട്ടാക്കട, പൂവച്ചല്‍ എന്നീ മലയോര ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നെയ്യാറില്‍ കുടുവീട്ടിക്കടവ് എന്ന സ്ഥലത്ത് പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7280

പടന്ന-തോട്ടുകര പാലം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ധലത്തിലെ പടന്ന-തോട്ടുകര പാലം പണിയാന്‍ 4.60 കോടി രൂപ കഴിഞ്ഞ സര്‍ക്കാര്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടും നാളിതുവരെ പാലം നിര്‍മ്മാണം ആരംഭിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?

7281

തരൂര്‍ മണ്ധലത്തിലെ ആത്തിപ്പൊറ്റ പാലത്തിന്‍റെ പുനര്‍ നിര്‍മ്മാണം 

ശ്രീ. എ. കെ. ബാലന്‍

(എ)തരൂര്‍ മണ്ധലത്തിലെ ആത്തിപ്പൊറ്റ പാലത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ; 

(ബി)പുതിയ പാലം നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം സറണ്ടര്‍ ചെയ്തു ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോഴാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ; 

(സി)ഭരണാനുമതി ലഭിച്ച എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും; പുതുക്കിയ എസ്റ്റിമേറ്റ് തുക എത്രയാണെന്നും വ്യക്തമാക്കുമോ; 

(ഡി)പുതുക്കിയ എസ്റ്റിമേറ്റ്, പുതിയ ഭരണാനുമതിക്കായി പൊതുമരാമത്ത് വകുപ്പ് സര്‍ക്കാറിന് നല്‍കിയിട്ടിണ്ടോ; ഇല്ലെങ്കില്‍ പുതുക്കിയ എസ്റ്റിമേറ്റ് സംബന്ധിച്ച ഫയല്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഏത് ഓഫീസിലാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഇ)പുതിയ പാലം നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ?

7282

അറപ്പുഴ പാലം നിര്‍മ്മാണം 

ശ്രീ. പി. റ്റി. എ. റഹീം

(എ)രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസിലെ അറപ്പുഴ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;

(ബി)ഇവിടെ ടോള്‍ പിരിവ് എന്നാണ് ആരംഭിച്ചത്;

(സി)പാലത്തിന്‍റെ നിര്‍മ്മാണത്തിന് എത്ര രൂപയാണ് ചെലവായത്;

(ഡി)ടോള്‍ ഇനത്തില്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ എത്ര രൂപയാണ് വരുമാനമായി ലഭിച്ചിട്ടുള്ളത്;

(ഇ)ടോള്‍ പിരിവിനായി അനുവദിച്ച അധിക കാലാവധി എത്രയാണ്;

(എഫ്)ടോള്‍ പിരിവ് എന്ന് നിര്‍ത്തല്‍ ചെയ്യുമെന്ന് വ്യക്തമാക്കാമോ?

7283

മലയാറ്റൂര്‍-കോടനാട് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 13 കോടി രൂപ അനുവദിച്ച മലയാറ്റൂര്‍-കോടനാട് പാലത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ പ്രവര്‍ത്തന കാലാവധി എത്ര തവണ നീട്ടി നല്‍കിയിട്ടുണ്ട്; 

(ബി)എന്തെല്ലാം പ്രവൃത്തികളാണ് ഇനി പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)പാലത്തിന്‍റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

7284

അറപ്പുഴ പാല ത്തിന്‍റെ ടോള്‍ പിരിവ് 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന അറപ്പുഴ പാല ത്തിന്‍റെ ടോള്‍ പിരിവ് ഇനത്തില്‍ ഇതുവരെ എത്ര രൂപ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; 

(ബി)ടോള്‍പിരിവ് എത്ര കാലം തുടരുമെന്ന് വ്യക്തമാക്കുമോ ;

(സി)ആവശ്യമുള്ള പണം ലഭിച്ച സാഹചര്യത്തില്‍ ഇതിന്‍റെ ടോള്‍ പിരിവ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

7285

എളവൂര്‍ പാലത്തില്‍ ടോള്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)എളവൂര്‍ പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും പണി പൂര്‍ത്തിയാകുന്നതോടെ എളവൂര്‍ പാലത്തില്‍ ടോള്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത തീരുമാനങ്ങള്‍ വിശദമാക്കാമോ?

7286

ചീരക്കുഴി പാലത്തില്‍ ടോള്‍ പിരിവ് 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര മണ്ധലത്തിലെ ചീരക്കുഴി പാലത്തില്‍ ടോള്‍ പിരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രസ്തുത പാലത്തില്‍കൂടിയുള്ള വാഹനഗതാഗതത്തിന്‍റെ സെന്‍സസ് റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടോ ;

(ഡി)സെന്‍സസ് റിപ്പോര്‍ട്ടില്‍ ടോള്‍ പിരിക്കുന്നത് ലാഭമാണോ അതോ നഷ്ടമാണോയെന്ന് സ്പഷ്ടീകരിച്ചിട്ടുണ്ടോ ; 

(ഇ)ലാഭകരമല്ലായെങ്കില്‍ ടോള്‍ പിരിവ് ഒഴിവാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

7287

മേല്‍പ്പാലങ്ങള്‍ 

ശ്രീ. പി. ഉബൈദുള്ള

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് എത്ര റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചുവെന്നും എത്രയെണ്ണത്തിന്‍റെ പണി പൂര്‍ത്തീകരിച്ചുവെന്നും വ്യക്തമാക്കുമോ; 

(ബി) എത്ര റെയില്‍വേ മേല്‍പ്പാലങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി) പുതുതായി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

7288

പൈങ്കുളം മുള്ളൂര്‍ക്കര റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര നിയോജക മണ്ഡലത്തിലെ പൈങ്കുളം മുള്ളൂര്‍ക്കര റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; 

(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രസ്തുത റെയില്‍ ക്രോസ്സിങ്ങുകളില്‍ ദീര്‍ഘനേരം വാഹനഗതാഗതം തടസ്സപ്പെടുന്നതുകാരണം രോഗികളുമായി പോകുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത് പരിഗണിച്ച് എത്രയുംവേഗം മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമോ ?

7289

കുറുപ്പന്തറ റെയില്‍വേ മേല്‍പാലം നിര്‍മ്മാണം 

ശ്രീ. മോന്‍സ് ജോസഫ്

(എ)കുറുവിലങ്ങാട്-കുറുപ്പന്തറ-കല്ലറ-വെച്ചൂര്‍ റോഡ് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ പൊതുമരാമത്തുവകുപ്പ് ആരംഭിച്ചിട്ടുണ്ടോ; 

(ബി)കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)കോട്ടയം-മൂവാറ്റുപുഴ എം.സി റോഡിനെയും എറണാകുളം-ആലപ്പുഴ-തിരുവനന്തപുരം ദേശീയപാതയെയും ബന്ധിപ്പിക്കുന്നതും ഗതാഗതത്തിരക്ക് ഏറിയതുമായ റൂട്ട് എന്ന പരിഗണനയില്‍ കുറുപ്പന്തറ മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പിന്‍റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)പാലം നിര്‍മ്മാണത്തിന്‍റെ സര്‍വ്വേ ഏത് ഏജന്‍സിയെയാണ് എല്‍പ്പിച്ചിട്ടുള്ളത്; ഇതിന്‍റെ ഡി.പി.ആര്‍ എന്നത്തേയ്ക്ക് തയ്യാറാകും എന്ന് വ്യക്തമാക്കാമോ? 

7290

പട്ടയത്തിന് പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതി 

ശ്രീ. പി.എ. മാധവന്‍

(എ)മണലൂര്‍ നിയോജകമണ്ധലത്തിലെ ഏറവ് വില്ലേജില്‍ സര്‍വ്വേ നന്പര്‍ 405/284-ല്‍ പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് പുറന്പോക്കില്‍ 45 വര്‍ഷമായി താമസിക്കുന്ന 4 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ പട്ടയം ലഭിക്കുന്നതിനുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടോ; 

(ബി)പ്രസ്തുത കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിനായുള്ള എം.എല്‍.എ.യുടെ നിവേദനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ; 

(സി)സമീപവാസികളായ മറ്റ് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയ മാതൃകയില്‍ പ്രസ്തുത കുടുംബങ്ങള്‍ക്കും അടിയന്തരമായി പട്ടയം നല്‍കുന്നതിന് റവന്യൂ വകുപ്പിന് എന്‍.ഒ.സി. നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

7291

റെസ്റ്റ് ഹൌസുകള്‍ പുതുക്കി പണിയുന്നതിനായുള്ള പദ്ധതി 

ശ്രീ.കെ. മുരളീധരന്‍ 
,, വി.ഡി. സതീശന്‍ 
,, ബെന്നി ബെഹനാന്‍ 
,, ലൂഡി ലൂയിസ്

(എ)റസ്റ്റ് ഹൌസുകള്‍ പുതുക്കി പണിയുന്നതിനായുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(സി)ഇതിനുള്ള തുക എങ്ങനെ സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പദ്ധതിക്കായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കുമോ ?

7292

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അംഗവൈകല്യമുള്ളവര്‍ക്ക് സുഗമമായി പ്രവേശിക്കുന്നതിന് സൌകര്യങ്ങള്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
'' അന്‍വര്‍ സാദത്ത് 
'' വി.പി. സജീന്ദ്രന്‍ 
'' എം.എ. വാഹീദ്

(എ)സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അംഗവൈകല്യമുള്ളവര്‍ക്ക് സുഗമമായി പ്രവേശിക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ; 

(ബി)പുതുതായി നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഇത്തരം സൌകര്യങ്ങള്‍ നിര്‍ബന്ധമാക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി)സന്ദര്‍ശകര്‍ ഉള്‍പ്പെടെ അംഗവൈകല്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാ ക്കുമോ ?

7293

നന്തന്‍കോട് നളന്ദ ഗവ.വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡനെ നിയമിക്കാന്‍ നടപടി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)ധാരാളം സ്ത്രീകളും കുട്ടികളും താമസിക്കുന്ന പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള നന്തന്‍കോട് നളന്ദ ഗവ.വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡന്‍ ഇല്ലാത്തത്മൂലം സുരക്ഷാപ്രശ്നമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത ഹോസ്റ്റലില്‍ "ഗസ്റ്റ്' എന്ന പേരില്‍ പുറത്തുനിന്നുള്ളവര്‍ ആഴ്ചകളോളവും, മാസങ്ങളോളവും താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പെന്‍ഷന്‍ പറ്റിയവര്‍ ഒഴിയാത്തതിനാലും, ഒരാള്‍ ഒന്നില്‍കൂടുതല്‍ മുറികള്‍ കൈവശം വെയ്ക്കുന്നതിനാലും മറ്റ് ജില്ലകളില്‍ ജോലിചെയ്യുന്നവര്‍ താമസിക്കുന്നതിനാലും അര്‍ഹരായ ജീവനക്കാര്‍ക്ക് പ്രവേശനം കിട്ടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

7294

നന്ദാവനം ഒബ്സര്‍വേറ്ററി കോന്പൌണ്ട് ക്വാര്‍ട്ടേഴ്സില്‍ അറ്റകുറ്റപ്പണികള്‍ 

ശ്രീ. വി. പി. സജീന്ദ്രന്‍

(എ) നന്ദാവനം ഒബ്സര്‍വേറ്ററി കോന്പൌണ്ട് ക്വാര്‍ട്ടേഴ്സില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഈ സാന്പത്തിക വര്‍ഷം എത്ര ലക്ഷം രൂപയാണ് അനുവദിച്ചത്; 

(ബി) അനുവദിച്ച തുക ഉപയോഗിച്ച് എന്തെല്ലാം അറ്റകുറ്റപ്പണികളാണ് ചെയ്തിട്ടുള്ളതെന്ന് വിശദീകരിക്കാമോ; 

(സി) ഏതെല്ലാം ടൈപ്പ് ക്വാര്‍ട്ടേഴ്സുകളാണ് ഇവിടെ നിലവിലുള്ളത്; 

(ഡി) പ്രസ്തുത കെട്ടിടങ്ങളുടെ പുറകുവശത്ത് ഷെഡ്ഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ; 

(ഇ) ചില ക്വാര്‍ട്ടേഴ്സുകളില്‍ ഷെഡ്ഡ് നിര്‍മ്മിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(എഫ്) സി-ടൈപ്പ് ക്വാര്‍ട്ടേഴ്സില്‍ ഓടുകളും സീലിങ്ങും ഇളക്കി പണിയാന്‍ അനുവദിച്ച തുക വഴിമാറ്റി ചെലവാക്കിയതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അന്വേഷണം നടത്തി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; 

(ജി) സി-ടൈപ്പില്‍ അറ്റകുറ്റപ്പണികള്‍, ഡ്രെയിനേജ് സംവിധാനം, ഓടിന്‍റെ ചോര്‍ച്ച തടയല്‍, ഷെഡ്ഡ് നിര്‍മ്മാണം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കുമോ?

7295

കൃഷ്ണപുരം ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളിന് കെട്ടിട നിര്‍മ്മാണം 

ശ്രീ. സി. കെ. സദാശിവന്‍

(എ)കായംകുളം കൃഷ്ണപുരം ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 44 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; 

(ബി)ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

7296

തൃക്കരിപ്പൂര്‍ ഗവ: പോളിടെക്നിക് കോളേജിലെ ബോയ്സ് ഹോസ്റ്റല്‍ & സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)തൃക്കരിപ്പൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജിലെ ബോയ്സ് ഹോസ്റ്റല്‍ & സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം പുന:രാരംഭിക്കുന്നതിന് റിവൈസ്ഡ് എ.എസ് നല്‍കാന്‍ കാലതാമസം വരുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ബി)ഈ പണി ആദ്യം ചെയ്ത കരാറുകാരനെ റിസ്ക് & കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്യാന്‍ കാരണമെന്തെന്ന് വ്യക്തമാക്കാമോ; 

(സി)ചീഫ് എഞ്ചിനീയര്‍മാരുടെ മീറ്റിംഗില്‍ പുതുക്കിയ എസ്റ്റിമേറ്റില്‍ പണി ചെയ്യാന്‍ തയ്യാറായ കരാറുകാരനെതിരെ നടപടി സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ?

7297

പാളയം രക്തസാക്ഷിമണ്ധപം സര്‍ക്കാരിതര പരിപാടികള്‍ക്കായി ഉപയോഗിക്കുന്നതിലെ നിബന്ധനകള്‍ 

ശ്രീ. ബെന്നി ബെഹനാന്‍

(എ)തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ധപത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ 2013 ജൂലായ് 1 മുതല്‍ നടത്തിവന്ന അനിശ്ചിതകാല ധര്‍ണ അവസാനിച്ചതെന്നാണെന്ന് വ്യക്തമാക്കുമോ; 

(ബി)കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള പ്രസ്തുത സ്ഥലം ധര്‍ണ്ണയ്ക്കുവേണ്ടി ഉപയോഗിക്കുവാന്‍ അനുവാദം നല്‍കിയിരുന്നോ; എങ്കില്‍ എന്നു മുതലാണെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത സ്ഥലത്ത് സര്‍ക്കാരിതര പരിപാടികള്‍ നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും അടച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുമോ; വാടക യഥാസമയം ഒടുക്കാത്തവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)വാടക ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ഇ)രക്തസാക്ഷി മണ്ധപത്തിന്‍റെ പരിസരപ്രദേശങ്ങള്‍ ഏെതങ്കിലും രാഷ്ട്രീയ കക്ഷികള്‍ അനധികൃതമായി ഉപയോഗിച്ചാല്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; ഇക്കാര്യത്തില്‍ അത്തരം നടപടികള്‍ എടുക്കാത്തതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.