|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7233
|
മോണോറെയില്‍ പദ്ധതി
ശ്രീ. എളമരം കരീം
,, വി. ശിവന്‍കുട്ടി
,, ബി. സത്യന്‍
,, എ. പ്രദീപ്കുമാര്‍
(എ)മോണോറെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
(ബി)പദ്ധതിയുടെ കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(സി)തിരുവനന്തപുരത്തും കോഴിക്കോട്ടുമായി സ്ഥാപിക്കുന്ന മോണോറെയില്‍ പദ്ധതിക്ക് എന്ത് തുക ചെലവു വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; പണം ഏതെല്ലാം സ്രോതസ്സുകളിലൂടെ കണ്ടെത്താമെന്നാണ് കരുതുന്നത്;
(ഡി)മോണോറെയില്‍ പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
(ഇ)സംസ്ഥാന ബജറ്റില്‍ ഈ പദ്ധതികള്‍ക്ക് എന്തു തുക വീതം വകയിരുത്തിയിട്ടുണ്ട്; ഇതിനകം ചെലവായ തുക എത്ര?
|
7234
|
ഇന്‍ഡ്യന്‍ റോഡ് കോണ്‍ഗ്രസ് നിശ്ചയിച്ച നിലവാരത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
(എ) ഇന്‍ഡ്യന്‍ റോഡ് കോണ്‍ഗ്രസ് നിശ്ചയിച്ച നിലവാരത്തില്‍ സംസ്ഥാനത്തെ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി കള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി) സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തില്‍ ഐ.ആര്‍.സി.യുടെ നിബന്ധനകള്‍ പാലിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കുമോ;
(സി) കേരള പൊതുമരാമത്ത് വകുപ്പ് മാന്വല്‍ പ്രകാരം ഐ.ആര്‍.സി.യുടെ നിബന്ധനകള്‍ അനുസരിച്ചുള്ള റോഡ് നിര്‍മ്മാണം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
|
7235
|
റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്‍
,, ആര്‍. സെല്‍വരാജ്
,, ഐ. സി. ബാലകൃഷ്ണന്‍
,, പി. എ. മാധവന്‍
(എ)റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും വിശദമാക്കുമോ;
(സി)എത്ര കിലോമീറ്റര്‍ റോഡാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)പ്രസ്തുത പദ്ധതിയുടെ മതിപ്പ് ചെലവ് എത്രയാണെന്ന് വിശദമാക്കുമോ;
(ഇ)പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളാണ് ധനസഹായം നല്‍കുന്നതെന്ന് അറിയിക്കുമോ ?
|
7236 |
സംസ്ഥാന റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി
ശ്രീ. പി.സി. ജോര്‍ജ്
,, എം.വി. ശ്രേയാംസ് കുമാര്‍
,, റോഷി അഗസ്റ്റിന്‍
ഡോ. എന്‍ ജയരാജ്
(എ)സംസ്ഥാന റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതിക്ക് (എസ്.ആര്‍.ഐ.പി) ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ള വികസന പ്രവൃത്തികള്‍ ഏതെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)എസ്.ആര്‍.ഐ.പി.-ല്‍ ഏതെല്ലാം പാക്കേജുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയതു പരിഹരിച്ച് പദ്ധതി ഫലപ്രാപ്തിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
7237 |
ആര്‍.ഐ.സി. കേരള ലിമിറ്റഡിന്‍റെ പ്രവര്‍ത്തനം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കന്പനി കേരള ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ ;
(ബി)ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ ഘടന വ്യക്തമാക്കുമോ ;
(സി)സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?
|
7238 |
സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്‍റ് പ്രോജക്ട്
ശ്രീ. പാലോട് രവി
,, വി.ഡി. സതീശന്‍
,, അന്‍വര്‍ സാദത്ത്
,, ഐ.സി. ബാലകൃഷ്ണന്‍
(എ)സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്‍റ് പ്രോജക്ടിന്‍റെ ഉദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;
(ബി)റോഡിന്‍റെ നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(സി)എത്ര കിലോമീറ്റര്‍ റോഡാണ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)പ്രോജക്ടിന്‍റെ നടത്തിപ്പിന് ഏതുതരം പങ്കാളിത്തമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഇ)ഏത് മാതൃകയിലാണ് ഇത് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
7239 |
റോഡ് ശ്യംഖലയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് കര്‍മ്മ പദ്ധതി
ശ്രീ. ആര്‍ സെല്‍വരാജ്
'' എ. പി. അബ്ദുള്ളക്കുട്ടി
'' ബെന്നി ബെഹനാന്‍
'' വര്‍ക്കല കഹാര്‍
(എ)റോഡ് ശ്യംഖലയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം പരിഗണനയാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങളെന്തെല്ലാം;
(സി)എത്ര കിലോമീറ്റര്‍ റോഡാണ് ഈ ശ്യംഖലയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
7240 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകള്‍ ഏറ്റെടുക്കല്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, പാലോട് രവി
,, ഷാഫി പറന്പില്‍
,, എം. പി. വിന്‍സെന്‍റ്
(എ)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)എത്ര കിലോമീറ്റര്‍ റോഡാണ് ഇപ്രകാരം ഏറ്റെടുക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
7241 |
റോഡ് അറ്റകുറ്റപ്പണി
ശ്രീ. വി.പി. സജീന്ദ്രന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വി.റ്റി. ബല്‍റാം
,, ജോസഫ് വാഴക്കന്‍
(എ)റോഡുകളുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള അറ്റകുറ്റപ്പണികളുടെ വാര്‍ഷിക ആവര്‍ത്തന ചെലവുകള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ ;
(ബി)ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണികളിലും അവലംബിച്ച രീതി മറ്റു റോഡുകളുടെ കാര്യത്തിലും പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഈ രീതി ഏതെല്ലാം പാതകളിലാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?
|
7242 |
റോഡുകളിലെ ഹംപുകളും കുഴികളും സൃഷ്ടിക്കുന്ന അപകടങ്ങള്‍
ശ്രീ. ഹൈബി ഈഡന്‍
(എ)സംസ്ഥാനത്തെ റോഡുകളിലെ വിവിധങ്ങളായ ഹംപുകള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതിനാലുണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം ഹംപുകള്‍ തിരിച്ചറിയുന്നതിന് ഹംപുകളുടെ മുകളില്‍ വെള്ളനിറം പൂശുകയോ റിഫ്ളക്ടിംഗ് സ്റ്റിക്കറുകള്‍ പതിപ്പിക്കുകയോ ചെയ്യുക വഴി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഹൈവേകള്‍ ഉള്‍പ്പെടെയുള്ള റോഡുകളില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ ധാരാളം അപകടങ്ങള്‍ വരുത്തിവയ്ക്കുന്നതിനാല്‍ ഇത്തരം കുഴികള്‍ യഥാസമയം നികത്തി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
7243 |
നഗരങ്ങളില്‍ ബഹുനില പാര്‍ക്കിംഗ് സംവിധാനം
ശ്രീ.റ്റി.എന്‍. പ്രതാപന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, കെ. ശിവദാസന്‍ നായര്‍
,, എ.റ്റി. ജോര്‍ജ്
(എ)നഗരങ്ങളില്‍ വാഹനങ്ങള്‍ക്ക് ബഹുനില പാര്‍ക്കിംഗ് സംവിധാനം നിര്‍മ്മിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
7244 |
സൈന്‍ബോര്‍ഡുകളെ സംരക്ഷിക്കാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)സൈന്‍ ബോര്‍ഡിനെ മറച്ചും, ബോര്‍ഡിന്മേലും വിവിധ പരസ്യങ്ങള്‍ പതിക്കുന്നതിനാല്‍ സൈന്‍ ബോര്‍ഡുകള്‍ കാണാതെ വാഹന യാത്രക്കാര്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇത്തരം ബോര്‍ഡുകള്‍ യാത്രക്കാര്‍ കാണുന്നവിധത്തില്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
7245 |
ലോകബാങ്ക് സഹായത്തോടുകൂടി നടപ്പാക്കിവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ലോകബാങ്ക് സഹായത്തോടുകൂടി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി)ഓരോ പദ്ധതികളിലും കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം എന്നിവ എത്രയാെണന്ന് വ്യക്തമാക്കാമോ?
|
7246 |
ദേശീയ പാതയുടെ വികസനം
ശ്രീ. കെ. ദാസന്‍
(എ)ദേശീയപാത വികസന കാര്യത്തില്‍ ദേശിയ പാത അവലോകന യോഗത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങല്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ഈ യോഗത്തില്‍ പങ്കെടുത്തത് ആരാണെന്നും യോഗത്തില്‍ സംസ്ഥാനം മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്നും വിശദമായി വ്യക്തമാക്കുമോ;
(സി)ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോന്പിറ്റന്‍റ് അതോറിറ്റി ഫോര്‍ ലാന്‍റ് അക്വസിഷന്‍ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;ഈ വ്യവസ്ഥകള്‍ സംസ്ഥാനത്തിന് അനുയോജ്യമാണോയെന്ന് വ്യക്തമാക്കുമോ; അല്ലെങ്കില്‍ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ എടുത്തിട്ടുളള നിലപാടുകളും നടപടികളും വിശദമായി വ്യക്തമാക്കാമോ;
(ഡി)ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ കൊയിലാണ്ടി- വടകര മണ്ധലങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഇ) സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാക്കേജ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട കക്ഷികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നോ; വിശദമാക്കാമോ; പ്രസ്തുത തീരുമാനത്തിന്‍റെ മിനിട്ട്സിന്‍റെ പകര്‍പ്പും പാക്കേജിന്‍റെ വിശദാംശവും വിശദമാക്കാമോ;
(എഫ്)ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലത്തെ സ്ഥിതിയും നടപടി പുരോഗതിയും വിശദമാക്കാമോ;
(ജി)കൊയിലാണ്ടി മണ്ധലത്തില്‍ സ്ഥലം നഷ്ടപ്പെടുന്ന എത്ര കുടുംബങ്ങളും എത്ര സ്ഥാപനങ്ങളുമുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; ഇതിനു സര്‍ക്കാര്‍ കണക്കാക്കുന്ന മൂല്യം എത്രയെന്ന് വ്യക്തമാക്കാമോ?
|
7247 |
ബൈപാസ് റോഡുകളുടെ നിര്‍മ്മാണം
ശ്രീ. എം. ഉമ്മര്‍
,, കെ. എം. ഷാജി
,, കെ. മുഹമ്മദുണ്ണി ഹാജി
,, പി. ബി. അബ്ദുള്‍ റസാക്
(എ)ദേശീയപാത കടന്നുപോകുന്ന പട്ടണങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൈവരിച്ച നേട്ടം വിശദമാക്കുമോ;
(ബി)എത്ര ബൈപാസ്സുകളുടെ പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?
|
7248 |
തൃശ്ശൂര്‍-പാലക്കാട് ഹൈവേ വികസനം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ ദേശീയപാതകളുടെ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി റവന്യൂ വകുപ്പിന്‍റെയും, പൊതുമരാമത്ത് വകുപ്പിന്‍റെയും നേതൃത്വത്തില്‍ സംയോജിത (കന്പയിന്‍ഡ്) ഓഫീസുകള്‍ തുറക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(ബി)കേരളത്തിലെ ജനസാന്ദ്രതയും, സ്ഥലലഭ്യതയുടെ കുറവും പരിഗണിച്ച് ഐ.ആര്‍.സി. നോംസില്‍ ഭൂഗര്‍ഭപാതകളും, ഫ്ളൈഓവറുകളും നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
(സി)തൃശ്ശൂര്‍-പാലക്കാട് ഹൈവേ വികസനത്തിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചോ; വിശദാംശം നല്‍കാമോ;
(ഡി)തൃശ്ശൂര്‍-പാലക്കാട് ഹൈവേ നിര്‍മ്മാണ പ്രവൃത്തികളിലെ പുരോഗതി സംബന്ധിച്ച് അടിയന്തര അവലോകനത്തിന് നടപടി സ്വീകരിക്കുമോ?
|
7249 |
ദേശീയപാത 47-ല്‍ ഇടപ്പള്ളി മുതല്‍ മണ്ണൂത്തിവരെയുള്ള നാലുവരിപ്പാത നിര്‍മ്മാണം
ശ്രീ. ബി.ഡി.ദേവസ്സി
(എ)ദേശീയപാത 47-ല്‍ ഇടപ്പള്ളി മുതല്‍ മണ്ണൂത്തിവരെയുള്ള നാലുവരിപ്പാത നിര്‍മ്മാണത്തിന്‍റെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സര്‍വ്വീസ് റോഡുകള്‍, സബ്ബ്വേകള്‍, സിഗ്നല്‍ സിസ്റ്റം, സ്ട്രീറ്റ്ലൈറ്റുകള്‍, ബസ്സ് ബേകള്‍, ബസ്സ് ഷെല്‍ട്ടര്‍, ഡ്രൈയിനേജ് സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ പാലിയേക്കരയിലെ ടോള്‍ നിരക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)ടോള്‍ നിരക്ക് വര്‍ദ്ധനവിനുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും, മുഴുവന്‍ അനുബന്ധപ്രവൃത്തികളും പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
(ഡി)പേരാന്പ്രയില്‍ സബ്ബ്വേയും, ചാലക്കുടി കോടതി ജംഗ്ഷനില്‍ മേല്‍പ്പാലവും നിര്‍മ്മിക്കുന്നതിനും, റെയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കൊരട്ടി ജംഗ്ഷനിലുണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
7250 |
അങ്കമാലി - ആലുവ ദേശീയപാത
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി - ആലുവ ദേശീയപാതയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത അപാകതകള്‍ പരിഹരിക്കുന്നതിന് ദേശീയപാതാ അധികൃതര്‍ തുക അനുവദിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)അങ്കമാലിയിലെ കരിയാട് വളവ് നികത്തുന്ന കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
(ഇ)അങ്കമാലി ടൌണിലെ ടാറിംഗിലെ അപാകതകളും മോണിംഗ്സ്റ്റാര്‍, ടെല്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടും പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിലെ കാലതാമസം വിശദമാക്കാമോ;
(എഫ്)കറുകുറ്റിയില്‍ ദേശീയപാതയിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും അനുഭവപ്പടുന്ന രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഡ്രെയിനേജ് സംവിധാനം നടപ്പിലാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ജി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
(എച്ച്)കരയാംപറന്പ് ജംഗ്ഷനില്‍ വിപുലമായ രീതിയില്‍ യു ടേണ്‍ ട്രാഫിക് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഐ)സര്‍വ്വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ടോള്‍ പിരിക്കുന്നതില്‍ നിന്നും അങ്കമാലി നിവാസികളെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
7251 |
ഹില്‍ ഹൈവേ പ്രോജക്ട്
ശ്രീ. എം. എ. വാഹീദ്
,, സണ്ണി ജോസഫ്
,, പി. സി. വിഷ്ണുനാഥ്
,, ലൂഡി ലൂയിസ്
(എ)ഹില്‍ ഹൈവേ പ്രോജക്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)ഇത് സമയബന്ധിതമായി നടപ്പാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ പ്രോജക്ടുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
7252 |
തിരുവല്ല ബൈപാസിന്‍റെ നിര്‍മ്മാണം
ശ്രീ. മാത്യു റ്റി. തോമസ്
(എ)തിരുവല്ല ബൈപ്പാസിന്‍റെ സിസൈനും അലൈന്‍മെന്‍റും എന്നാണ് അന്തിമമാക്കിയത്;
(ബി)ആദ്യം രൂപപ്പെടുത്തിയ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തിയാണോ അന്തിമ അലൈന്‍മെന്‍റ് രൂപപ്പെടുത്തിയത്; എങ്കില്‍ മാറ്റം വരുത്തുവാനുണ്ടായ കാരണം വിശദമാക്കാമോ;
(സി)പ്രസ്തുത പ്രവ്യത്തി കെ. എസ്. റ്റി.പി യുടെ ഭാഗമായി മാറിയത് എന്നാണ്;
(ഡി)അലൈന്‍മെന്‍റ് അന്തിമമാക്കിയതിന് ശേഷവും 2013 വരെ ടെണ്ടര്‍ നടപടിയിലേക്ക് നീങ്ങാതിരുന്നതിന്‍റെ കാരണം വിശദമാക്കാമോ;
(ഇ)പ്രസ്തുത പ്രവ്യത്തിക്ക് ലോകബാങ്കിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചത് എന്നാണ്; സഹായം ലഭിക്കുമെന്ന് ഉറപ്പായത് എന്നാണ്?
|
7253 |
തലശ്ശേരി-മാഹി ബൈപ്പാസ് പ്രത്യേക പാക്കേജായി ഏറ്റെടുക്കണമെന്ന നിവേദനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ ഏറ്റെടുത്തതുപോലെ തലശ്ശേരി- മാഹിബൈപ്പാസ് പ്രത്യേക പാക്കേജായി ഏറ്റെടുക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ഈ നിവേദനത്തിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദീകരിക്കാമോ ?
|
7254 |
മരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന ലാബ്
ശ്രീ. കെ. രാജു
(എ)മരാമത്ത് വകുപ്പില്‍ പ്രവൃത്തികളുടെ ഗുണനിലവാരം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)നിലവാരം ഉറപ്പാക്കാന്‍ വിവിധ തലങ്ങളില്‍ പരിശോധന വേണമെന്ന നിബന്ധനകള്‍ ഉള്‍പ്പെടുത്തി മരാമത്ത് മാന്വല്‍ പ്രസദ്ധീകരിക്കുന്നകാര്യം പരിഗണനയില്‍ ഉണ്ടോ; ഇതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടു ത്തുമോ ;
(സി)മരാമത്ത് വകുപ്പിന്‍റെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; ആയതിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
7255 |
മാവേലിക്കര മണ്ധലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
ശ്രീ. ആര്‍. രാജേഷ്
(എ)തഴക്കര വഴുവാടി പാലം നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ലഭ്യമാക്കുമോ; ഭരണാനുമതി ലഭ്യമാക്കുന്നതില്‍ സാങ്കേതികമായുള്ള തടസ്സം വ്യക്തമാക്കുമോ; നിലവിലെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ; ഭൂമി പൂര്‍ണ്ണമായി ഏറ്റെടുത്തിട്ടുണ്ടോ; ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ബി)മാവേലിക്കര കണ്ടിയൂര്‍ ബൈപാസ് നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുമോ; നിലവിലെ ഇതിന്‍റെ സ്ഥിതി വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)മാവേലിക്കര ബുദ്ധ ജംഗ്ഷന്‍-കല്ലുമല-കറ്റാനം റോഡ് ബി.എം.& ബി.സി. നിലവാരത്തില്‍ നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)മാവേലിക്കര എരുമക്കുഴി-ഇടപ്പോണ്‍ റോഡ് ബി.എം. & ബി.സി. നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇതിന്‍റെ എസ്റ്റിമേറ്റ് തുക എത്രയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
7256 |
റോഡുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ
ശ്രീ. കെ.എന്‍.എ ഖാദര്‍
(എ)റോഡുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ബി)റോഡുകള്‍ ടാറിംങ് ചെയ്യുന്പോള്‍ നിശ്ചിത വീതിയിലുള്ള നടപ്പാത ഉണ്ടാകണമെന്ന ഉത്തരവുകള്‍ നിലവിലുണ്ടോ; ഇല്ലായെങ്കില്‍ ഇപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നത് പരിഗണിയ്ക്കുമോ;
(സി)നടപ്പാതയില്ലാത്തതു കാരണം കാല്‍നടയാത്രക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)റോഡുകള്‍ വീതി കൂട്ടി ടാറിംഗ് നടത്തുന്ന അവസരങ്ങളില്‍ റോഡിന്‍റെ പരിധിക്കുള്ളില്‍ വരുന്നതും അപകടകാരണമാകുന്നതുമായ ഇലക്ട്രിക് പോസ്റ്റുകളും മറ്റും മാറ്റി സ്ഥാപിക്കുന്നതിന് അവശ്യമായ നടപടി സ്വീകരിക്കുമോ;
(ഇ)റോഡുകള്‍ കാല്‍നടയാത്രക്കാര്‍ക്കു കൂടിയാണെന്ന സന്ദേശം വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
7257 |
മഴക്കാലത്ത് റോഡുകളുടെ ടാറിംഗ്- റീ ടാറിംഗ്
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)മഴക്കാലത്ത് റോഡുകളുടെ ടാറിംഗ്, റീ-ടാറിംഗ് എന്നിവ നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)മഴക്കാലത്ത് ടാറിംഗ്, റീ-ടാറിംഗ് നടക്കുന്ന റോഡുകള്‍ മറ്റു സീസണുകളില്‍ ഇവ നടത്തുന്ന റോഡുകളേക്കാള്‍ പെട്ടെന്ന് തകരുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)മഴക്കാലത്ത് ടാറിംഗ്, റി-ടാറിംഗ് നടക്കുന്ന റോഡുകളുടെ ഗുണനിലവാരം വിലയിരുത്തുവാന്‍ ശ്രമിച്ചിട്ടുണ്ടോ;
(ഡി)ഇത്തരം റോഡുപണികള്‍ മഴക്കാലത്തിനുമുന്പോ പിന്പോ ചെയ്യണമെന്ന രീതിയില്‍ ഉത്തരവ് നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുമോ?
|
7258 |
മഴക്കാലപൂര്‍വ്വ ഓടശുചീകരണം
ശ്രീ. കെ. അജിത്
(എ) മഴക്കാലത്തിനുമുന്‍പ് പൊതുമരാമത്ത് വകുപ്പ് വക ഓടകള്‍ വൃത്തിയാക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി) ഓടകള്‍ വൃത്തിയാക്കുന്ന ജോലികള്‍ തടസ്സപ്പെട്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
7259 |
ചിറയിന്‍കീഴ് മണ്ധലത്തില്‍ ഭരണാനുമതി നല്‍കിയ പൊതുമരാമത്ത് പ്രവൃത്തികള്‍
ശ്രീ. വി. ശശി
(എ)ചിറയിന്‍കീഴ് മണ്ധലത്തില്‍ 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ പൊതുമരാമത്തു വകുപ്പില്‍ നിന്നും ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ പേരും അടങ്കല്‍ തുകയും വിശദമാക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ?
|
7260 |
കായംകുളം മണ്ധലത്തിലെ വാര്‍ഷിക അറ്റകുറ്റ പണികളിലെ പ്രവൃത്തികള്‍
ശ്രീ. സി. കെ. സദാശിവന്‍
കായംകുളം മണ്ധലത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ വാര്‍ഷിക അറ്റകുറ്റ പണികളില്‍ ഉള്‍പ്പെടുത്തി 2011-2012, 2012-2013, 2013-2014 സാന്പത്തിക വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും, ഓരോ പ്രവൃത്തിക്കും എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
|
7261 |
മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികള്‍
ശ്രീ. കെ. അജിത്
(എ) മിഷന്‍ 676 പദ്ധതിയില്‍ പൊതുമരാമത്ത് വകുപ്പ് എത്ര കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അതില്‍ എത്ര കോടി രൂപയുടെ പദ്ധതികള്‍ കോട്ടയം ഡിവിഷന്‍റെ കീഴിലും, ഡിവിഷന്‍റെ കീഴിലെ ഓരോ സബ്ഡിവിഷനിലും നടപ്പാക്കുന്നതെന്നും വ്യക്തമാക്കുമോ;
(ബി) മിഷന്‍ 676 പദ്ധതിയില്‍ പുതിയ പദ്ധതികളാണോ നിലവിലെ പദ്ധതികളുടെ വിപുലീകരണമാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി) മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ?
|
7262 |
മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തിയ പൊതുമരാമത്ത് പ്രവൃത്തികള്‍
ശ്രീമതി ഗീതാ ഗോപി
(എ)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലയില്‍ നിര്‍വ്വഹിക്കാനുദ്ദേശിക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഭാഗമായി നാട്ടിക നിയോജകമണ്ധലത്തിന് ലഭിക്കുന്ന പുതിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ ;
(സി)പ്രവൃത്തികള്‍ നിശ്ചയിക്കുന്പോള്‍ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുമോ ?
|
7263 |
ആറ്റിങ്ങല്‍ മണ്ധലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണം
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ മണ്ധലത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ആലംകോട് എച്ച്.എസ്.എസ്-ചപ്പാത്ത്മുക്ക് റോഡ്, കിളിമാനൂര്‍-തുണ്ടില്‍-ഞാവേലികോണം-തോപ്പില്‍-പോങ്ങനാട് റോഡ്, വട്ടക്കൈത-കാട്ടുചന്ത റോഡ് ഇവയുടെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുന്നത് പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
7264 |
ആസ്തി വികസന ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി മണ്ധലത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍
ശ്രീ. രാജു എബ്രഹാം
(എ)നിയോജകമണ്ധലം ആസ്തി വികസന ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി മണ്ധലത്തില്‍ ഏതൊക്കെ നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്; പ്രവൃത്തികളുടെ പേരും തുകയും സഹിതം വ്യക്തമാക്കാമോ;
(ബി)ഇതില്‍ ഏതൊക്കെ നിര്‍മ്മാണപ്രവൃത്തികളാണ് ടെണ്ടര്‍ ചെയ്തിട്ടുള്ളത്; ഇനിയും ടെണ്ടര്‍ ചെയ്യാനുള്ളപ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)ടെണ്ടര്‍ ചെയ്തിട്ടുള്ള പ്രവൃത്തികളില്‍ ഏതൊക്കെയാണ് കരാറുകാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഓരോ പ്രവൃത്തിയുടേയും നിര്‍മ്മാണപുരോഗതിയും വിശദമാക്കാമോ;
(ഡി)ഏതൊക്കെ പ്രവൃത്തികളാണ് ഇനിയും ഏറ്റെടുക്കാനുള്ളതെന്നും; ഇവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ?
|
7265 |
തൃക്കരിപ്പൂര്‍ മണ്ധലത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ വിദ്യാലയങ്ങള്‍ക്ക് അസംബ്ലി ഹാള്‍ നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)തൃക്കരിപ്പൂര്‍ മണ്ധലത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങള്‍ക്ക് അസംബ്ലിഹാള്‍ നിര്‍മ്മിക്കുന്നതിന് ധനകാര്യ വകുപ്പ് മുഖേന പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ കത്തുപ്രകാരം പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറുടെ പക്കല്‍നിന്നും എസ്റ്റിമേറ്റ് തയ്യാറാക്കി ലഭിക്കാന്‍ കഴിയാതെ വന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)2013-14 വര്‍ഷ പദ്ധതിയില്‍ നടപ്പിലാക്കേണ്ട ഈ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എപ്പോള്‍ സര്‍ക്കാരിലേയ്ക്ക് അയയ്ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?
|
7266 |
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍ററിന് കെട്ടിടം
ശ്രീമതി കെ. കെ. ലതിക
(എ)ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍ററിന് കെട്ടിടം നിര്‍മ്മിക്കുവാന്‍ ആരോഗ്യവകുപ്പില്‍ നിന്നും പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
7267 |
ആയൂര്‍ ജവഹര്‍ എച്ച്.എസ്.എസ്.ന്‍റെയും അഞ്ചല്‍ ബി.എഡ് സെന്‍ററിന്‍റെയും കെട്ടിട നിര്‍മ്മാണം
ശ്രീ. കെ. രാജു
(എ)എം.എല്‍.എ.യുടെ നിയോജകമണ്ധലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2013-14 വര്‍ഷത്തില്‍ പുനലൂര്‍ നിയോജകമണ്ധലത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ആയൂര്‍ ജവഹര്‍ എച്ച്.എസ്.എസ്.ന്‍റെയും അഞ്ചല്‍ ബി.എഡ് സെന്‍ററിന്‍റെയും കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?
|
7268 |
പാലക്കാട്-കുളപ്പുള്ളി റോഡിന്‍റെ നിര്‍മ്മാണ മെയിന്‍റനന്‍സ് പ്രവൃത്തികള്‍
ശ്രീ. എം. ഹംസ
(എ)പാലക്കാട്-കുളപ്പുള്ളി കെ.എസ്.ടി.പി. റോഡിന്‍റെ നിര്‍മ്മാണ മെയിന്‍റനന്‍സ് പ്രവൃത്തികള്‍ ആരെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്; വിശദാംശം നല്‍കാമോ;
(ബി)പ്രസ്തുത റോഡിനിരുവശവും നിര്‍മ്മിച്ചിട്ടുള്ള അഴുക്കുചാലിന്‍റെ മെയിന്‍റനന്‍സ് നടത്താറുണ്ടോ;
(സി)പാലക്കാട് കുളപ്പുള്ളി കെ.എസ്.ടി.പി. റോഡില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ എന്നത്തേക്ക് സ്ഥാപിക്കും; അതിനായി എത്ര തുകയാണ് വകയിരുത്തിയിരക്കുന്നത്;
(ഇ)തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി എത്ര രൂപ ചെലവഴിച്ചു; വിശദാംശം നല്‍കാമോ?
|
7269 |
കരുനാഗപ്പള്ളി മണ്ധലത്തില്‍ ഭരണാനുമതി നല്‍കിയ പൊതുമരാമത്ത് പ്രവൃത്തികള്‍
ശ്രീ. സി. ദിവാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കരുനാഗപ്പള്ളി മണ്ധലത്തില്‍ ഭരണാനുമതി നല്‍കിയ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ അടങ്കല്‍തുക എത്രയാണ്;
(ബി)ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു; മറ്റുള്ളവ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
|
7270 |
കരുനാഗപ്പള്ളി മണ്ധലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
ശ്രീ. സി. ദിവാകരന്‍
2012-13, 2013-14 വര്‍ഷങ്ങളില്‍ കരുനാഗപ്പള്ളി മണ്ധലത്തില്‍ പൊതുമരാമത്ത് വകുപ്പുവഴി നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണ് ; ഇവയില്‍ ഏതെല്ലാമാണ് പൂര്‍ത്തീകരിച്ചത് ; പൂര്‍ത്തീകരിക്കാത്തവ എപ്പോള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ ?
|
<<back |
next page>>
|