|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
825
|
കണ്ണൂര്‍
ജില്ലയിലെ
നബാര്‍ഡ്
ധനസഹായത്തിന്
സമര്‍പ്പിച്ച
പദ്ധതികള്‍
ശ്രീ. ഇ.പി.ജയരാജന്‍
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ ചെറുകിട ജലസേചന വിഭാഗത്തില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം പദ്ധതികളാണ് നബാര്‍ഡ് ധനസഹായത്തിന് സമര്‍പ്പിച്ചത്;
(ബി)ഓരോ പദ്ധതിയുടെയും എസ്റ്റിമേറ്റ് തുക എത്രയാണ്;
(സി)നബാര്‍ഡ് ധനസഹായത്തിന് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചോയെന്നു വ്യക്തമാക്കുമോ;
(ഡി)ഏതെല്ലാം പദ്ധതികള്‍ക്ക് എന്തു തുകയ്ക്ക് വീതമുള്ള അംഗീകാരം ലഭിച്ചെന്നു വിശദമാക്കുമോ;
(ഇ)അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇപ്പോള്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്നു വിശദീകരിക്കുമോ?
|
826 |
മങ്കട മണ്ഡലത്തിലെ ഭരണാനുമതി നല്കിയ പ്രവൃത്തികള്‍
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മങ്കട മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്‍റെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇതുവരെ ഭരണാനുമതി നല്‍കിയത്;
(ബി)പ്രസ്തുത പ്രവ്യത്തികളുടെ പുരോഗതി വ്യക്തമാക്കുമോ?
|
827 |
ബാവിക്കര റെഗൂലേറ്റര്‍ - കം-ബ്രിഡ്ജ്
ശ്രീ. എന്‍.എ.നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ് ജില്ലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ഉപ്പുവെള്ളം തടയുന്നതിനും ഉദ്ദേശിച്ചിട്ടുള്ള ബാവിക്കരറഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിനായി
എന്തു
തുക
അനുവദിച്ചിട്ടുണ്ട്;
(സി)ഇതിന്‍റെ പണി ഇപ്പോള്‍ നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പണി തുടങ്ങുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ചര്‍ച്ചയിലെ തീരുമാനം എന്താണെന്ന് വെളിപ്പെടുത്തുമോ;
|
828 |
കാസര്‍ഗോഡ് ജില്ലയിലെ കുടിവെള്ള പ്രശ്നം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)വരള്‍ച്ചയെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലുണ്ടാകുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാതലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭരണസാങ്കേതിക അനുമതികള്‍ ലഭിച്ച് പ്രവൃത്തി ആരംഭിക്കുന്പോഴേക്കും മഴ വന്നു എന്ന ഒറ്റ കാരണത്താല്‍ നിര്‍ത്തിവെക്കുന്നതിന്‍റെ ഫലമായി കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ പോകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?
|
829 |
വെസ്റ്റ് എളേരി കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം
ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ് ജില്ലയില്‍ പതിനഞ്ച് കോടിയോളം രൂപ ചെലവില്‍ പ്രവര്‍ത്തനം ആരംഭിച്ച വെസ്റ്റ് എളേരി ഭീമനടി കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതി വിഭാവനം ചെയ്യുന്പോള്‍ ആവശ്യമായ ശുദ്ധജല ലഭ്യത കണക്കിലെടുക്കാതെ പദ്ധതി ആരംഭിച്ച വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടിട്ടുണ്ടോ?
|
830 |
നദീജല സംരക്ഷണം
ശ്രീ. സി. ദിവാകരന്‍
(എ) സംസ്ഥാനത്തെ പുഴകള്‍ വ്യാപകമായി മലിനീകരണത്തിന് വിധേയമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത് തടയുന്നതിനും നദീജലം സംരക്ഷിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
831 |
ജലനിധി പദ്ധതിയിലെ പന്പ്സെറ്റുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് നടപടി
ശ്രീ. ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്ത് ജലനിധി പദ്ധതി പ്രകാരം നല്‍കിയ പന്പ് സെറ്റുകള്‍ പലതും പ്രവര്‍ത്തനരഹിതമായത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇത്തരം പന്പ് സൈറ്റുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ഭീമമായ തുക ആവശ്യമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
832 |
കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം
ശ്രീ. മോന്‍സ് ജോസഫ്
(എ)കേരള വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റുമെന്‍റ് പ്ലാന്‍റുകളില്‍ ഉപയോഗിക്കുന്ന ക്ലോറിന്‍റെ ഗുണനിലവാരവും വെള്ളത്തില്‍ ചേര്‍ക്കുന്ന ക്ലോറിന്‍റെ അളവും പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനം വ്യക്തമാക്കാമോ;
(ബി)മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ തടയുന്നതിന് കെ .ഡബ്ല്യൂ. എ. ബോധവല്‍ക്കരണ പരിപാടികള്‍ നടത്താറുണ്ടോ; ഇവയ്ക്കുവേണ്ടി എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ;
(സി)കേരള വാട്ടര്‍ അതോറിറ്റിയില്‍ നിലവിലുണ്ടായിരുന്ന സോഷ്യോ-എക്കണോമിക് യൂണിറ്റ് ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അനുബന്ധ പദ്ധതികള്‍ക്ക് നടപടി സ്വീകരിക്കുമോ?
|
833 |
കുട്ടനാട് പാക്കേജ്
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട് പാക്കേജ് പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ പൈപ്പ് ലൈനുകള്‍ മാറ്റുന്നതിന് 70 കോടി രൂപ അനുവദിച്ച പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന്‍റെ തീരുമാന പ്രകാരം നിശ്ചയിച്ച കാലാവധിക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കുവാന്‍ കഴിയുമോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വെളിപ്പെടുത്തുമോ?
|
834 |
വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
പ്രൊഫ.സി.രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍ത്തിവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പണി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
835 |
മാഞ്ഞാലിതോടിന്‍റെ പുനരുദ്ധാരണ പ്രവൃത്തികള്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ഡലത്തിലെ മാഞ്ഞാലിതോടിന്‍റെ വെട്ടിപ്പുഴക്കടവ് ഭഗതിക്ഷേത്രം മുതല്‍ മധുരപുറം പാലംവരെയുള്ള പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി നബാര്‍ഡ് 25.04.2011 ല്‍ പന്ത്രണ്ട് കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളതും 20.03.2013 - ല്‍ പതിനാല് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുള്ളതുമായ പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി എന്നത്തേക്ക് നല്കുവാന്‍ സാധിക്കുമെന്നും പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
|
836 |
ചാത്തമംഗലം പഞ്ചായത്തിലെ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്
ശ്രീ. പി. റ്റി. എ. റഹീം
(എ)കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിനോടനുബന്ധിച്ച പ്രവൃത്തികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടോ;
(ബി)സ്റ്റേക്ക് ആധാരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)പ്ലാന്‍റില്‍ നിന്നുള്ള ജലനിര്‍ഗ്ഗമന മാര്‍ഗ്ഗം തകര്‍ന്നതു മുലം അടുത്തുള്ള കൃഷിയിടങ്ങളിലേക്ക് ജലം കുത്തിയൊഴുകി നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇത് പരിഹരിക്കാന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കുമോ?
(ഇ)പ്രസ്തുത പ്ലാന്‍റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?
|
837 |
പന്പിംഗ് തടസ്സം ഒഴിവാക്കുന്നതിന് നടപടി
ശ്രീ. എസ്. ശര്‍മ്മ
(എ)വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു വേണ്ടി റെയില്‍ സ്ഥാപിച്ചപ്പോള്‍ തകരാറിലായ പൈപ്പ് മാറ്റി വ്യാസം കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതുമൂലം ആവശ്യാനുസരണം പന്പിംഗ് നടത്തുന്നതിന് തടസ്സമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
(സി)നിര്‍ദ്ദിഷ്ട വ്യാസത്തിലുള്ള പൈപ്പ് എന്നത്തേക്ക് സ്ഥാപിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
838 |
പാലക്കാട് ജില്ലയിലെ കുളങ്ങളുടെ നവീകരണം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ) ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ എത്ര കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത് എന്ന് വിശദമാക്കുമോ; നിയോജക മണ്ധലം തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
(ബി)ഈ പദ്ധതി പ്രകാരം നിയമസഭാ മണ്ധലങ്ങളില്‍ നിന്ന് പ്രൊപ്പോസല്‍ ലഭിച്ച മുഴുവന്‍ കുളങ്ങളും നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കുമോ;
(സി)പാലക്കാട് ജില്ലയിലെ കുളങ്ങളുടെ നവീകരണത്തിന് ആവശ്യമായ അടങ്കല്‍ തുക എത്രയാണ്; നിലവില്‍ സര്‍ക്കാര്‍ എന്തു തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
839 |
ചങ്ങനാശ്ശേരി-ആലപ്പുഴ തോടിന്‍റെ നവീകരണം
ശ്രീ. സി. എഫ്. തോമസ്
(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചങ്ങനാശ്ശേരി-ആലപ്പുഴ തോടിന്‍റെ നവീകരണ ജോലിയുടെ എസ്റ്റിമേറ്റ് തുകയെത്രയാണ്;
(ബി)പ്രസ്തുത നവീകരണത്തില്‍ ഉള്‍പ്പെടുത്തി ഏതൊക്കെ ജോലികളാണ് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്;
(സി)പ്രസ്തുത ജോലികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ?
|
840 |
കോങ്ങാട് മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം
ശ്രീ. കെ.വി.വിജയദാസ്
(എ)കുളങ്ങളുടെ നവീകരണത്തിനായി അസംബ്ലി മണ്ഡലങ്ങളെ തിരഞ്ഞെടുത്തതിന്‍റെ മാനദണ്ഡം വിശദമാക്കുമോ;
(ബി)കോങ്ങാട് മണ്ഡലത്തില്‍ നിന്ന് നാളിതുവരെ എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ട്; ആയതില്‍ ഏതെങ്കിലും കുളങ്ങള്‍ നവീകരിക്കുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ വര്‍ഷം ആയതിന് അനുമതി നല്‍കുമോ?
|
841 |
ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്
ശ്രീ. കെ. ദാസന്‍
(എ)മുന്‍ സര്‍ക്കാരിന്‍റെ ഭരണകാലത്ത് മലബാര്‍ ജലസേചന പാക്കേജില്‍ (എം.ഐ.ആര്‍.പി.എ) ഉള്‍പ്പെടുത്തി അനുവദിച്ച കൊയിലാണ്ടി നിയോജക മണ്ധലത്തിലെ പ്രധാനകുടിവെള്ള പദ്ധതിയായ ചിറ്റാരിക്കടവ് റഗുലേറ്റര്‍-കം-ബ്രിഡ്ജ് പല സാങ്കേതികകാരണങ്ങളാല്‍ നടപ്പാകെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് സി.പി.ഡബ്ല്യു അടിസ്ഥാനത്തില്‍ തയ്യാറാക്കി 31.5.2014-നകം ജലവിഭവ വകുപ്പില്‍ സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)ഈ പദ്ധതിക്ക് എന്നത്തേയ്ക്ക് ഭരണാനുമതി ലഭ്യമാക്കും എന്ന് വ്യക്തമാക്കുമോ?
|
842 |
നബാര്‍ഡിലേക്ക് ശുപാര്‍ശ ചെയ്ത കണ്ണൂര്‍ ജില്ലയിലെ ശുദ്ധജല പദ്ധതികള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)2013-2014 സാന്പത്തിക വര്‍ഷം കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം ശുദ്ധജലവിതരണ പദ്ധതികളാണ് നബാര്‍ഡിന്‍റെ സാന്പത്തിക സഹായത്തിനായി കേരളജല അതോറിറ്റി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്;
(ബി)കേരളാ ജലഅതോറിറ്റി ശുപാര്‍ശ ചെയ്ത ഏതെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ നബാര്‍ഡിലേക്ക് ശുപാര്‍ശ ചെയ്തത്;
(സി)നബാര്‍ഡില്‍ നിന്ന് പ്രസ്തുത പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
(ഡി)ഏതെല്ലാം പദ്ധതികള്‍ക്ക് എന്തു തുകയുടെ അംഗീകാരം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
(ഇ)അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇപ്പോള്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(എഫ്)കണ്ണൂര്‍ ജില്ലയിലെ ശിവപുരം തില്ലങ്കേരി ശുദ്ധജലവിതരണ പദ്ധതി നബാര്‍ഡ് ധനസഹായത്തിന് പരിഗണിച്ചിട്ടുണ്ടോയെന്നും എപ്പോള്‍ അംഗീകാരം ലഭിക്കുമെന്നും വ്യക്തമാക്കുമോ?
|
843 |
ബാവിക്കര പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ബാവിക്കര പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(ബി)പ്രസ്തുത പദ്ധതിയുടെ തുടക്കത്തിലുള്ള എസ്റ്റിമേറ്റ് എത്രയായിരുന്നു; പ്രസ്തുത തുക ഇപ്പോള്‍ എത്ര രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)ഈ പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവും എന്ന് അറിയിക്കുമോ?
|
844 |
കാക്കടവിലെ താല്‍ക്കാലിക തടയണ
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ കാക്കടവില്‍ നേവല്‍ അക്കാദമി സി.ആര്‍.പി.എഫ് ക്യാന്പ് എന്നിവയിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്നതിന് വേനല്‍ക്കാലത്ത് നിര്‍മ്മിക്കുന്ന താല്‍ക്കാലിക തടയണ ഒലിച്ച് പോയി വര്‍ഷങ്ങളായി സാന്പത്തിക നഷ്ടമുണ്ടാക്കുന്നത് പരിഹരിക്കുന്നതിന് ശാശ്വത നടപടികള്‍ അടിയന്തിരമായി ആരംഭിക്കുമോ?
|
845 |
വയനാട് ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം
ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയിലെ സ്വാഭാവിക ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ചെക്കുഡാമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ എവിടെയെല്ലാമാണ് ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)ഇതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ?
|
846 |
ചമ്രവട്ടം റഗുലേറ്റര്‍-കം-ബ്രിഡ്ജ്
ശ്രീ. സി. മമ്മൂട്ടി
(എ)തിരൂര്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ചോര്‍ച്ച സംബന്ധിച്ച് നിര്‍മ്മാണത്തിലുണ്ടായ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതു സംബന്ധിച്ചുണ്ടായ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ഏതെങ്കിലും ഏജന്‍സി ഇതുവരെ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ അന്വേഷണം നടത്താതിരുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)ചമ്രവട്ടം റഗുലേറ്റര്‍-കം-ബ്രിഡ്ജിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
(ഡി)ഇതിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നാരംഭിച്ചു; എപ്പോള്‍ പൂര്‍ത്തിയായി എന്നറിയിക്കുമോ;
(ഇ)ഈ പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; എത്ര തവണ അടങ്കല്‍ തുക പുതുക്കി നല്‍കി; ഉത്തരവുകളുടെ പകര്‍പ്പ് നല്കുമോ;
(എഫ്)പണി പൂര്‍ത്തീകരിച്ചപ്പോള്‍ ചെലവായ തുക എത്രയെന്ന് അറിയിക്കൂമോ;
(ജി)ഇതിന്‍റെ നിര്‍മ്മാണം ഏത് കരാറുകാരനാണ് നടത്തിയത്; നാളിതുവരെ എന്തു തുക കരാറുകാരന് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(എച്ച്)പണി ആരംഭിച്ചതു മുതല്‍ പൂര്‍ത്തിയായതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ആരൊക്കെ എന്ന് വിശദമാക്കുമോ;
(ഐ)എത്ര കരാറുകാരാണ് ഈ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്; ഏതൊക്കെ ഘട്ടങ്ങള്‍; പേരും വിലാസവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്കുമോ;
(ജെ)ചമ്രവട്ടം റഗുലേറ്റര്‍-കം-ബ്രിഡ്ജിന്‍റെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയത് എന്നാണ്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
847 |
"നീലേശ്വരം പാലായി വളവില്‍' ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം
ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ തേജസ്വിനി പുഴയുടെ സമീപകൃഷിക്കാര്‍ക്ക് ഉപയുക്തമാകുന്ന തരത്തില്‍ വിഭാനം ചെയ്ത "നീലേശ്വരം പാലായി വളവില്‍' ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നബാര്‍ഡിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന് കഴിഞ്ഞ സാന്പത്തിക വര്‍ഷം നല്‍കിയിട്ടും ഫയല്‍ സര്‍ക്കാര്‍ മുഖേന ശുപാര്‍ശ ചെയ്ത് അയയ്ക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ?
|
848 |
ചിറ്റാരിക്കടവ് റഗുലേറ്റര്‍-കം-ബ്രിഡ്ജ് നിര്‍മ്മാണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി, കൊയിലാണ്ടി അസംബ്ലി മണ്ധലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;
(ബി)ഇതിന് ഏത് പദ്ധതി പ്രകാരമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്;
(സി)ഏതേത് വര്‍ഷങ്ങളില്‍ എന്തു തുക വീതം പ്രസ്തുത പദ്ധതി പരിഗണിക്കപ്പെട്ട ശേഷം ബജറ്റില്‍ വകയിരുത്തുകയുണ്ടായി;
(ഡി)പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കിയത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ഇ)പദ്ധതിക്ക് ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(എഫ്)പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുമോ?
|
849 |
പൂരക്കടവില്‍ റഗുലേറ്റര്‍-കം-ബ്രിഡ്ജ്
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ കടന്നവള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏരുംപുഴയ്ക്ക് കുറുകെ പൂരക്കടവ് എന്ന സ്ഥലത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് ചെറുകിട ജലസേചന വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത പ്രോജക്ട് നബാര്‍ഡിന്‍റെ ആര്‍.ഐ.ഡി.എഫ് 20-ല്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
850 |
പാറക്കടവിലും തിരുവേഗപ്പുരയിലും തടയണ നിര്‍മ്മാണം
ശ്രീ. സി. പി. മുഹമ്മദ്
(എ) പട്ടാന്പി മണ്ഡലത്തിലെ വിളയൂരില്‍ കുന്തിപ്പുഴയ്ക്കു കുറുകെ പാറക്കടവിലും തിരുവേഗപ്പുരയിലും തടയണകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഈ പദ്ധതികള്‍ ഉടന്‍ നടപ്പില്‍ വരുത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ;
(ബി) ഓരോ പദ്ധതിക്കും തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് അടങ്കല്‍ തുക എത്രയാണ് എന്ന് അറിയിക്കുമോ?
|
851 |
കനോലി കനാല്‍ സംരക്ഷണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)താനൂര്‍ മണ്ധലത്തിലെ കനോലി കനാല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത മണ്ധലത്തില്‍ എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് കനാല്‍ കടന്നുപോകുന്നത്;
(സി)ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിമൂലം ഇതില്‍ എത്ര കിലോമീറ്റര്‍ കനാല്‍ സംരക്ഷിക്കാനാകുമെന്ന് വിശദമാക്കുമോ;
(ഡി)ശേഷിക്കുന്ന ഭാഗത്തെ പ്രവൃത്തി ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഇ)മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നതിനാല്‍ കനാലിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
852 |
വടകര - മാഹി കനാല്‍ നിര്‍മ്മാണം
ശ്രീമതി കെ. കെ. ലതിക
(എ)വടകര-മാഹി കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കനാലിന് കുറുകെ ഏതൊക്കെ സ്ഥലങ്ങളിലാണ് പാലങ്ങള്‍ പണിയുന്നതിന് അനുമതിയായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(സി)ഓരോ പാലത്തിനും വകയിരുത്തിയ തുക വിശദമാക്കുമോ?
|
853 |
അന്പലപ്പുഴ മണ്ധലത്തിലെ കടല്‍ഭിത്തി പുലിമുട്ട് നിര്‍മ്മാണം
ശ്രീ. ജി. സുധാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്പലപ്പുഴ മണ്ധലത്തില്‍ എത്ര കിലോമീറ്റര്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിച്ചു; ഇതിനായി എന്തു തുക ചെലവായി; വ്യക്തമാക്കുമോ;
(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അന്പലപ്പുഴ മണ്ധലത്തില്‍ എത്ര കിലോമീറ്റര്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിച്ചു; എന്തു തുക ചെലവഴിച്ചു; വിശദമാക്കുമോ;
(സി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പുറക്കാട് രണ്ടാം കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
(ഡി)അന്പലപ്പുഴ മണ്ധലത്തിലെ കടല്‍ത്തീരത്ത് പുലിമുട്ടുകളും കടല്‍ഭിത്തിയും നിര്‍മ്മിച്ച് സംരക്ഷിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയും ഫണ്ടും നേടിയെടുക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
|
854 |
അന്പലപ്പുഴ മണ്ധലത്തിലെ കടല്‍ത്തീര സംരക്ഷണം
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ മണ്ധലത്തിലെ കടല്‍ത്തീരത്ത് അവശേഷിക്കുന്ന കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സ്വീകരിക്കുന്ന നടപടി എന്തെല്ലാമെന്ന് വിശദമാക്കുമോ;
(ബി)പുറക്കാട് കടപ്പുറത്ത് 4000 മീറ്റര്‍ രണ്ടാം കടല്‍ഭിത്തി കെട്ടുന്നതിനായി അന്പലപ്പുഴ എം.എല്‍.എ. നല്‍കിയ നിവേദനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(സി)ആലപ്പുഴ നഗരത്തിലെ ബീച്ച് മുതല്‍ പുറക്കാട് പൂത്തോപ്പുവരെയുള്ള അന്പലപ്പുഴ മണ്ധലത്തിലെ, കടല്‍ ഭിത്തിയില്ലാത്ത ഗ്യാപ്പുകള്‍ നിര്‍മ്മിച്ചും പുനര്‍ നിര്‍മ്മിച്ചും അന്പലപ്പുഴ മണ്ധലത്തിന്‍റെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്ന സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ അന്പലപ്പുഴ മണ്ധലത്തിലെ കടല്‍ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അടങ്കല്‍ തുക എത്രയാണ്; ഇതില്‍ എന്ത് തുക അനുവദിച്ചു; വിശദാംശം നല്‍കുമോ;
(ഇ)പുലിമുട്ടുകളോടു കൂടിയ കടല്‍ഭിത്തി നിര്‍മ്മിച്ച് അന്പലപ്പുഴ മണ്ധലത്തിന്‍റെ കടല്‍ത്തീര സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കുമോ; വ്യക്തമാക്കുമോ;
|
855 |
വൈപ്പിന്‍
മണ്ഡലത്തില്‍
കായലോരത്തും
കടലോരത്തും
താമസിക്കുന്നവരുടെ
സുരക്ഷ
ശ്രീ. എസ്. ശര്‍മ്മ
(എ)രൂക്ഷമായ കടലാക്രമണവും കായലില്‍ നിന്നുള്ള വെള്ളക്കയറ്റവും മൂലം വൈപ്പിന്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനജീവിതം ദുസ്സഹമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കായലോരത്തും കടലോരത്തും താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് കല്‍ച്ചിറകള്‍ കെട്ടുന്നതിന് വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് എത്ര പ്രൊപ്പോസലുകള്‍ ഈ സര്‍ക്കാരിന് ലഭിച്ചുവെന്നും അതിന്മേല്‍ സ്വീകരിച്ച നടപടിയെന്തെന്നും വ്യക്തമാക്കുമോ;
(സി)കായലോരത്ത് താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് കല്‍ച്ചിറ കെട്ടുന്നതിന് ഈ സര്‍ക്കാര്‍ ഇതുവരെ എന്തു തുക വൈപ്പിന്‍ മണ്ഡലത്തില്‍ ചെലവഴിച്ചുവെന്നും ആയത് ഏതൊക്കെ പ്രവൃത്തികള്‍ക്കാണെന്നും വ്യക്തമാക്കുമോ?
|
856 |
ബി. കെ. കനാല്‍ വികസനം
ശ്രീ. പി. റ്റി. എ. റഹീം
(എ)ബേപ്പൂര്‍ - കല്ലായി (ബി. കെ.) കനാല്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(ബി)കനോലി കനാലുമായി ഇത് ബന്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(സി)കനോലി കനാലിന്‍റെ നവീകരണ പ്രവ്യത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ ?
|
857 |
കോഴിക്കോട് ജില്ലയില്‍ കടലാക്രമണ പ്രതിരോധ പദ്ധതികള്‍
ശ്രീ. കെ.ദാസന്‍
(എ)2014-2015 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന കടലാക്രമണ പ്രതിരോധ പദ്ധതികള്‍ ഏതെല്ലാം; എന്തു തുകയക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
(ബി)കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കൂടുതല്‍ കടല്‍ക്ഷോഭം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിട്ടുള്ള നിവേദനത്തിന്മേല്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
|
858 |
മുനയം ബണ്ട്
ശ്രീമതി ഗീതാഗോപി
(എ)നാട്ടിക നിയോജക മണ്ധലത്തിലെ മുനയം സ്ഥിരബണ്ടിന്‍റെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
(സി)സാങ്കേതികാനുമതി നല്‍കി ബണ്ടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
859 |
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പാടശേഖര സൌകര്യ വികസനം
ശ്രീ. സി.എഫ്. തോമസ്
(എ)കുട്ടനാട് പാക്കേജില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ എത്ര പാടങ്ങളുടെ അടിസ്ഥാന സൌകര്യവികസനമാണ് ഇതുവരെ നടന്നിട്ടുള്ളത്;
(ബി)ബാക്കി പാടശേഖരങ്ങളുടെ പണി എന്നത്തേക്ക് നടക്കുമെന്ന് വ്യക്തമാക്കുമോ;
(സി)ഈ സാന്പത്തിക വര്‍ഷത്തില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ ബാക്കിയുള്ള പാടശേഖരങ്ങളുടെ അടിസ്ഥാന സൌകര്യവികസന ജോലികള്‍ നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
860 |
ചമ്രവട്ടം കുടിവെള്ള പദ്ധതി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)താനൂര്‍ അനുബന്ധ പഞ്ചായുകള്‍ക്കായി ചമ്രവട്ടം ജലസ്രോതസ്സായി തെരഞ്ഞെടുത്ത കുടിവെള്ള പദ്ധതിയുടെ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി)ട്രീറ്റ്മെന്‍റ് പ്ലാന്‍റിനും ടാങ്കുകള്‍ക്കും ആവശ്യമായ സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ;
(സി)കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ച അഞ്ചു കോടി രൂപ ഏത് പ്രവര്‍ത്തനത്തിന് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്;
(ഡി)ചമ്രവട്ടം പുഴയില്‍ ജലസ്രോതസ്സിനായി കിണര്‍ കുഴിക്കാനുള്ള സഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
861 |
കല്ലട ജലസേചന പദ്ധതിയുടെ അനുബന്ധ പ്രവ്യത്തികള്‍
ശ്രീ. ജി.എസ്. ജയലാല്‍
(എ)കല്ലട ജലസേചന പദ്ധതി ആരംഭിച്ചിട്ട് എത്ര വര്‍ഷമായി; പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പൂര്‍ത്തീകരണത്തിലേക്കായി എത്ര കോടി രൂപ ആവശ്യമായി വരും എന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത തുക കണ്ടെത്തുന്നതിലേക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; നാളിതുവരെ ഈ പദ്ധതിക്ക് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)കല്ലട ജലസേചന പദ്ധതിയില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതിലേക്ക് അപേക്ഷയും എസ്റ്റിമേറ്റും ലഭിച്ചിട്ടുണ്ടോ; അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും പ്രവര്‍ത്തന പുരോഗതിയും അറിയിക്കുമോ;
(ഡി)ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ അനുബന്ധ പ്രവ്യത്തികളായ പൂതക്കുളം, പരവൂര്‍ മേഖലയിലെ കനാല്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ കേന്ദ്രഗവണ്‍മെന്‍റ് പദ്ധതിയായ എക്സ്റ്റന്‍ഷന്‍, റിനോവേഷന്‍, മോഡണൈസേഷന്‍(ഇ.ആര്‍.എം.) പദ്ധതിയിന്‍ കീഴില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
|
862 |
ധര്‍മ്മടം നിയോജകമണ്ഡലത്തിലെ ശുദ്ധജലവിതരണ പദ്ധതികള്‍
ശ്രീ. കെ.കെ. നാരായണന്‍
(എ)ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ഏതെല്ലാം ശുദ്ധജല വിതരണ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്;
(ബി)ഈ ശുദ്ധജല പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ നിലവിലുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
|
863 |
അണക്കെട്ടുകളില്‍ നിന്നുള്ള മണല്‍ വാരല്‍
ശ്രീ. എ.കെ. ബാലന്‍
(എ)സംസ്ഥാനത്തെ ജലസേചന അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതിയെന്തെന്ന് വിശദമാക്കുമോ;
(സി)ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)അണക്കെട്ടുകളില്‍ നിന്ന് മണല്‍ നീക്കം ചെയ്യാന്‍ ഏതെങ്കിലും ഏജന്‍സിയെ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏജന്‍സിയുടെ പേരും അണക്കെട്ടിന്‍റെ പേരും വ്യക്തമാക്കുമോ;
(ഇ)അണക്കെട്ടില്‍ നിന്ന് നീക്കം ചെയ്യുന്ന മണല്‍ എപ്രകാരം വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ?
|
864 |
വെള്ളക്കരം കുടിശ്ശിക
ശ്രീമതി കെ.എസ്.സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് വെള്ളക്കരം ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക എത്രയായിരുന്നു;
(ബി)ആയത് ഇപ്പോള്‍ എത്ര; വ്യക്തമാക്കുമോ;
(സി)നിലവില്‍ ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യമേഖല സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
(ഡി)വാട്ടര്‍ അതോറിറ്റിക്ക് വെള്ളക്കരം ഇനത്തില്‍ പ്രതിമാസം ലഭിക്കുന്ന വരുമാനം നിലവില്‍ എത്ര കോടി രൂപയാണ്;
(ഇ)ശന്പളം, പെന്‍ഷന്‍, അറ്റകുറ്റപണികള്‍, വൈദ്യുതി എന്നിവയ്ക്കായി പ്രതിമാസം ചെലവ് എത്ര കോടിയാണ്; വ്യക്തമാക്കുമോ;
(എഫ്)2013-14 സാന്പത്തിക വര്‍ഷം എത്ര കോടി രൂപയാണ് പദ്ധതിയേതര വിഹിതമായി നീക്കി വച്ചിരുന്നത്; ആയതില്‍ എന്തു തുക ചെലവഴിച്ചു; വ്യക്തമാക്കുമോ?
|
<<back |
next page>>
|