UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

785

ജലസംരക്ഷണവും പരിപാലനവും 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, വര്‍ക്കല കഹാര്‍ 
,, സണ്ണി ജോസഫ് 
,, പി. സി. വിഷ്ണുനാഥ്

(എ)സംസ്ഥാനത്ത് ജലസംരക്ഷണവും പരിപാലനവും ഫലപ്രദമായി നടപ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

786

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് പദ്ധതി 

ശ്രീ. കെ. മുരളീധരന്‍ 
,, ആര്‍. സെല്‍വരാജ് 
,, ബെന്നി ബെഹനാന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതികളുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

787

ജല സ്രേതസ്സുകളുടെ സംരക്ഷണം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ) കുടിവെള്ളത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് തടയുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും ഇനി എന്തെല്ലാം പദ്ധതികള്‍ ലക്ഷ്യം വയ്ക്കുന്നു എന്നും വിശദമാക്കുമോ;

(ബി) കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(സി) നദികളുടെ മലിനീകരണം തടയാന്‍ നദീതട അതോറിറ്റികള്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

788

ശുദ്ധജല സംരക്ഷണം 

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)കഴിഞ്ഞ ഒരു വര്‍ഷം കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്സുകളുടെ എണ്ണം ജില്ലതിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത കേസ്സുകളിന്‍മേല്‍ എടുത്ത നടപടികള്‍ വിശദമാക്കുമോ; 

(ബി)ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; ഈ ഇനത്തില്‍ കൊല്ലം ജില്ലയില്‍ എന്ത് തുക ചെലവാക്കിയെന്ന് അറിയിക്കുമോ; 

(സി)ശുദ്ധജല സ്രോതസ്സുകളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കുമോ?

789

കുടിവെള്ള ലഭ്യതയും ഗുണനിലവാരവും 

ശ്രീ. എം. എ. വാഹീദ് 
,, ആര്‍. സെല്‍വരാജ് 
,, അന്‍വര്‍ സാദത്ത് 
,, വി. റ്റി. ബല്‍റാം 

(എ)സംസ്ഥാനത്ത് കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും ഗുണനിലവാരം മെച്ചപ്പെടുത്തുവാനും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്;

(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

790

ജലസന്പാദ്യ പദ്ധതി 

ശ്രീ. പി. എ. മാധവന്‍ 
,, ഹൈബി ഈഡന്‍ 
,, ഷാഫി പറന്പില്‍ 
,, എം. പി. വിന്‍സെന്‍റ്

(എ)സംസ്ഥാനത്ത് ജലസന്പാദ്യ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ജലസംരക്ഷണത്തിനും ജലശുദ്ധീകരണത്തിനുമായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ആരെല്ലാമാണ് പ്രസ്തുത പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

791

മുല്ലപ്പെരിയാര്‍ ഡാം കേസ് 

ശ്രീ. കെ. കെ. ജയചന്ദ്രന്‍ 
,, കെ. സുരേഷ് കുറുപ്പ് 
,, ബി. ഡി. ദേവസ്സി 
,, ആര്‍. രാജേഷ്

(എ)മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള സുപ്രീം കോടതി വിധി തമിഴ്നാട് സര്‍ക്കാരിന്‍റെ ചരിത്രവിജയമായി പരസ്യം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കേരള സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് കേസ് വാദിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ആയത് തിരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ?

792

മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, എ.കെ.ബാലന്‍ 
,, കെ.സുരേഷ് കുറുപ്പ് 
,, കെ.കെ.ജയചന്ദ്രന്‍ 

(എ)മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ കേരളം തോല്ക്കാനിടയായ സാഹചര്യം എന്തെല്ലാമായിരുന്നുവെന്ന് വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)കേരളത്തിന്‍റെ എന്തെല്ലാം വാദങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയുണ്ടായി എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിശോധിച്ച് കണ്ടെത്തിയ, കേസ് നടത്തിപ്പിലെ വീഴ്ചകള്‍ എന്തെല്ലാമായിരുന്നു; 

(ഡി)സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിനിടയില്‍ എപ്പോഴെങ്കിലും മുഖ്യമന്ത്രി നേരിട്ട് പ്രശ്നം അവലോകനം നടത്തിയിട്ടുണ്ടായിരുന്നുവോ; 

(ഇ)വിധിയെ തുടര്‍ന്നു സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലുണ്ടായ ആശങ്കകളും തീരുമാനങ്ങളും എന്തെല്ലാമാണ്; ഇക്കാര്യത്തില്‍ നിയമവിദഗ്ദ്ധരുമായി ചര്‍ച്ചനടത്തുകയുണ്ടായോ; 

(എഫ്)ഡാമിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്‍കിയതോടെ ജനങ്ങള്‍ വീണ്ടും കടുത്ത ആശങ്കയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിണ്ടോ; എങ്കില്‍ വിശദമാക്കുമോ?

793

മുല്ലപ്പെരിയാര്‍ വിധി 

ശ്രീ. എളമരം കരീം 
,, എസ്. ശര്‍മ്മ 
,, എസ്. രാജേന്ദ്രന്‍ 
,, കെ.വി. വിജയദാസ് 

(എ)മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതി മുന്പാകെ സംസ്ഥാനത്തിന്‍റെ വാദങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രതികൂലമായ വിധിക്ക് കാരണമായതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കേരളത്തില്‍ നിന്നുള്ള പ്രതിനിധിയെപ്പോലും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ; 

(സി)ഇക്കാര്യത്തില്‍ നേരിട്ടു മേല്‍നോട്ടം വഹിക്കുന്നതില്‍ പരാജയം ഉണ്ടായിട്ടുണ്ടോ;എങ്കില്‍ കാരണം വിശദമാക്കുമോ; 

(ഡി)കേരളത്തിന്‍റേത് നിഷേധാത്മക സമീപനമായിരുന്നെന്ന ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനം പരിശോധിച്ചിരുന്നുവോ; അതു തിരുത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

794

മുല്ലപ്പെരിയാര്‍ കേസിലെ വിധി 

ശ്രീ. സി.ദിവാകരന്‍ 
,, മുല്ലക്കര രത്നാകരന്‍ 
ശ്രീമതി ഇ.എസ്.ബിജിമോള്‍ 
ശ്രീ. കെ.അജിത് 

(എ)മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)സുപ്രീംകോടതി വിധിക്കുശേഷം അതിനെതിരായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)സുപ്രീംകോടതിയില്‍ ഈ കേസ്സ് നടത്തിപ്പില്‍ വീഴ്ച പറ്റിയതായിട്ടുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

795

മുല്ലപ്പെരിയാര്‍ പ്രശ്നം 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് സുപ്രീംകോടതിയില്‍ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചല്ല വാദിച്ചതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജനങ്ങളുടെ സുരക്ഷ കേന്ദ്രീകരിച്ച് കോടതിയില്‍ വാദിച്ചിരുന്നെങ്കില്‍ അനുകൂലമായ ഉത്തരവ് ഉണ്ടാകുമായിരുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ഡാമില്‍ വെള്ളം കവിഞ്ഞൊഴുകിയാല്‍ മാത്രമേ ഡാം പൊട്ടുകയുള്ളൂവെന്ന് ഡല്‍ഹി ഐ.ഐ.ടി തലവന്‍ കോടതിയില്‍ മൊഴി നല്‍കിയത് വിധി കേരളത്തിന് പ്രതികൂലമാകാന്‍ കാരണമായി എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള കോടതി വിധിയിലെ മനുഷ്യാവകാശപ്രശ്നം അന്താരാഷ്ട്ര സംഘടനകളായ ആംനെസ്റ്റി, ഇന്‍റര്‍ നാഷണല്‍ യുനെസ്കോ തുടങ്ങിയ സംഘടനകളുടെ മുന്നിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)തമിഴ്നാടിന് അവകാശമില്ലാത്ത പ്രദേശങ്ങളില്‍ കനാലുകള്‍ നിര്‍മ്മിച്ചും മറ്റും ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമോ?

796

മുല്ലപ്പെരിയാര്‍ - ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി 

ശ്രീ. എം.എ.ബേബി 
,, രാജു എബ്രഹാം 
,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ 
,, പ്രൊഫ. സി.രവീന്ദ്രനാഥ് 

(എ)മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്, ടണല്‍ എന്നീ കാര്യങ്ങളില്‍ സമവായത്തിലെത്തിയാല്‍ കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെഅടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; 

(ബി)മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)എങ്കില്‍ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

797

മുല്ലെപ്പരിയാറിലെ ജല വിനിയോഗം 

ശ്രീ. എ.കെ. ശശീന്ദ്രന്‍ 
'' തോമസ് ചാണ്ടി

(എ)മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒരു വര്‍ഷം കൊണ്ടു പോകുന്ന വെള്ളം ഉപയോഗിച്ച് തമിഴ്നാടിന് എത്ര രൂപയുടെ നേട്ടം ഉണ്ടാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; 

(ബി)തമിഴ്നാട് മുല്ലപ്പെരിയാറിലെ വെള്ളം കൃഷിക്കായി ഉപയോഗിക്കുന്നതിലൂടെയും വൈദ്യുതി ഉല്പാദനത്തിലൂടെയും എത്ര രൂപ വീതം സ്വരൂപിക്കുന്നുവെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അറിയിക്കുമോ; 

(സി)1970-ല്‍ ഒപ്പുവച്ച കരാര്‍ അനുസരിച്ച് ഓരോ 30 വര്‍ഷം കൂടുന്പോഴും പാട്ടത്തുക പുതുക്കി പിശ്ചയിക്കണമെന്നകാര്യം പരിഗണിക്കാതിരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ഡി)വൈദ്യുതി റോയല്‍റ്റി തുക പുതുക്കി നിശ്ചയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; ആയത് പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

798

മുല്ലപ്പെരിയാര്‍ പ്രശ്നം 

ശ്രീ. പി. സി. ജോര്‍ജ്

(എ)മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളത്തിന്‍റെ താല്‍പര്യത്തിന് വിരുദ്ധമായുണ്ടായ സുപ്രീംകോടതി വിധിക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; 

(ബി)ഡാമിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് "ഡാം' സുരക്ഷിതമാണെന്നുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജനങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചു വന്നിട്ടുള്ള സുരക്ഷിതത്വമില്ലായ്മയും ആശങ്കയും അകറ്റുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി)"ഡാം' സുരക്ഷിതമാണോ അല്ലയോ എന്ന് തീര്‍പ്പുകല്‍പ്പിക്കുന്നതിന് "ജുഡീഷ്യല്‍ തീരുമാനം' മാത്രം മതിയാകുമോ; നിലപാട് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത "ജുഡീഷ്യല്‍ തീരുമാന'വുമായി ബന്ധപ്പെട്ട് എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ; 

(ഇ)മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാടും കേരളവും തമ്മില്‍ നദീജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് മാത്രമുള്ള അന്തര്‍ സംസ്ഥാന തര്‍ക്കമല്ലെന്നും അതിലുപരി 120 വര്‍ഷം പഴക്കമുള്ള ഡാമിന്‍റെ സുരക്ഷാ ഭീഷണി സംബന്ധിച്ച തര്‍ക്കം കൂടിയാണെന്നും സുപ്രീംകോടതിയെ ധരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ; 

(എഫ്)1970-ല്‍ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കുന്പോള്‍ വ്യവസ്ഥ ചെയ്തിരുന്ന പ്രകാരം ഓരോ 30 വര്‍ഷം കൂടുന്പോഴും കരാര്‍ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന വ്യവസ്ഥ അനുസരിച്ച് പുനഃപരിശോധന നടത്തിയിട്ടുണ്ടോ; 

(ജി)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

799

സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനം 

ശ്രീ. പി. കെ. ബഷീര്‍

(എ)മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റിയ്ക്ക് നിലനില്‍പ്പുണ്ടോ; വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിന്‍റെ നിലപാട് എന്താണ്;

(സി)മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ?

800

മുല്ലപ്പെരിയാര്‍ കേസ്സിലെ സുപ്രീംകോടതി വിധി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)മുല്ലപ്പെരിയാര്‍ കേസ്സുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)ഈ വിധിയില്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെല്ലാം പരാമര്‍ശങ്ങളാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ; 

(സി)ഇവ മറികടക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

801

മുല്ലപ്പെരിയാര്‍ പ്രശ്നം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ വന്ന സുപ്രീം കോടതി വിധി പരിശോധിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത കേസില്‍ കേരളത്തിന്‍റെ വാദം സുപ്രീം കോടതിയെ ധരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(ഡി)മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടിയും തമിഴ്നാടി സര്‍ക്കാരിന് വേണ്ടിയും ഏതെല്ലാം അഭിഭാഷകരാണ് ഓരോ കാലയളവിലും സുപ്രീം കോടതിയില്‍ ഹാജരായതെന്ന് വിശദമാക്കുമോ?

802

പറന്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരമുള്ള ജലം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പറന്പികുളം-അളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട മുഴുവന്‍ വെള്ളവും ലഭിച്ചിട്ടുണ്ടോ; ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എന്ന് വിശദമാക്കുമോ: 

(ബി)2013-14 വര്‍ഷത്തില്‍ കേരളത്തിന് അര്‍ഹതപ്പെട്ട ജലം എത്രയെന്നും, ലഭിച്ചത് എത്രയെന്നും വിശദമാക്കുമോ; 

(സി)പ്രസ്തുത കരാര്‍പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട മുഴുവന്‍ ജലവും സ്ഥിരമായി ലഭിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

803

എടച്ചാകൈ അണക്കെട്ട് റിനോവേഷന്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)തൃക്കരിപ്പൂര്‍ മണ്ധലത്തിലെ എടച്ചാകൈ അണക്കെട്ട് റിനോവേഷനുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി നിരവധി തവണ ടെണ്ടര്‍ ചെയ്തിട്ടും എഗ്രിമെന്‍റ് വച്ച് പണി ആരംഭിക്കാന്‍ കഴിയാതെ വരുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത അണക്കെട്ട് പുതുക്കി പണിയാത്തതിനാല്‍ നിരവധി ഏക്കര്‍ നെല്‍കൃഷി നശിക്കുന്നതിനാല്‍ ഇക്കാര്യം അടിയന്തിരമായി പരിഗണിച്ച് അണക്കെട് പുതുക്കിപ്പണിയുവാന്‍ നടപടി സ്വീകരിക്കുമോ?

804

ഡാമുകളുടെ സുരക്ഷ 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്തെ ഡാമുകള്‍ക്ക് അടിയന്തര അറ്റകുറ്റപ്പണി ആവശ്യമാണെന്ന് ഡാം സുരക്ഷാ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ; 

(ബി)ഡാമുകളുടെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ അഴിമതി നടക്കുന്നതായി ഡാം സുരക്ഷാ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടങ്കില്‍ ഇക്കാര്യത്തില്‍ നിജസ്ഥിതി വ്യക്തമാക്കുമോ? 

805

ചെക്കുഡാമുകളുടെയും സ്റ്റോറേജ് ഡാമുകളുടെയും നിര്‍മ്മാണം 

ശ്രീ. ലൂഡി ലൂയിസ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി.ഡി. സതീശന്‍ 
,, എ.റ്റി. ജോര്‍ജ്ജ് 

(എ)അനുയോജ്യമായ സ്ഥലങ്ങളില്‍ ചെക്ക് ഡാമുകളും സ്റ്റോറേജ് ഡാമുകളും നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ ?

806

കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി പദ്ധതി 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, വി. റ്റി. ബല്‍റാം 
,, അന്‍വര്‍ സാദത്ത് 
,, വി. ഡി. സതീശന്‍ 

(എ) കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ആരെല്ലാമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി) വരള്‍ച്ച പ്രതിരോധിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

807

ഭൂഗര്‍ഭ ജല സംരക്ഷണം 

ശ്രീ. എ. എ. അസീസ്

(എ) സംസ്ഥാന ജലവിഭവ വകുപ്പ് ഭൂഗര്‍ഭ ജലത്തിന്‍റെ അളവിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്നാണ് നടത്തിയതെന്നും വര്‍ഷം തോറും ഭൂഗര്‍ഭ ജല അളവ് കുറയുന്നതിന് പരിഹാരം കണ്ടെത്തുന്നതിന് നടപടികളെടുത്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?

808

തിരുവനന്തപുരം പേട്ട മൂന്നാംമനയ്ക്കലിലെ കുടിവെള്ള വിതരണം 

ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)തിരുവനന്തപുരം പേട്ട മൂന്നാംമനയ്ക്കലിലേക്ക് വരുന്ന കുടിവെള്ളത്തിന്‍റെ പൈപ്പ് ലൈനില്‍ രാവിലെയും വൈകുന്നേരവും വെള്ളത്തിന്‍റെ ശക്തി കുറവാണെന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിച്ചു; 

(ബി)ഇവിടെയുള്ള ഫ്ളാറ്റുകളുടെ ആവശ്യത്തിലേക്ക് വെള്ളം ലഭിക്കുന്നതിനായി പൈപ്പ് ലൈനിലെ വാല്‍വ് അടച്ച് വെള്ളം ഡൈവര്‍ട്ട് ചെയ്യുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ?

809

കിളിമാനൂര്‍ പഴയകുന്നുമ്മല്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതി 

ശ്രീ. ബി. സത്യന്‍

(എ)കിളിമാനൂര്‍ പഴയകുന്നുമ്മല്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത കുടിവെള്ള പദ്ധതിയുടെ ഭാഗമായി കാരേറ്റു മുതല്‍ തട്ടത്തുമല വരെ എം.സി റോഡില്‍ പൈപ്പിടുന്നതിന് വേണ്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിക്കായി എന്തു തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും ഇതുവരെ എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുവാനാണ് തീരുമാനിച്ചിട്ടുള്ളത്?

810

കരുനാഗപ്പള്ളി മണ്ഡലത്തില്‍ ചെറുകിട ജലസേചന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍ 

(എ) ചെറുകിട ജലസേചന വകുപ്പ് 2012-13, 2013-14 വര്‍ഷങ്ങളില്‍ കരുനാഗപ്പള്ളി മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി) അവയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ?

811

ചടയമംഗലം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ 

ശ്രീ.മുല്ലക്കര രത്നാകരന്‍

(എ)ചടയമംഗലം മണ്ഡലത്തില്‍ 2011 മേയ് മുതല്‍ 2014 മാര്‍ച്ച് 31 വരെ ജലവിഭവവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; 

(ബി)ആയതിനു വേണ്ടി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ?

812

മാവേലിക്കര മണ്ധലത്തിലെ ജലവിഭവ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര മണ്ധലത്തില്‍ 2011-12, 2012-13, 2013-14 കാലയളവില്‍ ജലവിഭവ വകുപ്പ് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)മാവേലിക്കര മണ്ധലത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(സി)മാവേലിക്കരയില്‍ വാട്ടര്‍ അതോറിറ്റിക്ക് ആവശ്യമായ മോട്ടോറുകള്‍, വാല്‍വുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് അടിയന്തരമായി തുക അനുവദിക്കുമോ; 

(ഡി)കാലഹരണപ്പെട്ട മോട്ടോറുകളും വാല്‍വുകളും മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

813

പുനലൂര്‍ നഗരസഭാ മേഖലയിലെ കുടിവെള്ളപദ്ധതി 

ശ്രീ. കെ. രാജു

(എ)പുനലൂര്‍ നഗരസഭാ മേഖലയിലെ കുടിവെള്ള പദ്ധതി കാലോചിതമായി പരിഷ്ക്കരിച്ച് പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുവാന്‍ കേരളജല അതോറിറ്റി, പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഡീറ്റെയ്ല്‍ഡ് പ്രോജക്ട്തയ്യാറാക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)ആയത് അടിയന്തിരമായി പൂര്‍ത്തീകരിച്ച് ജലഅതോറിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനുള്ള സത്വര നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ?

814

ചേര്‍ത്തല മണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി 

ശ്രീ. പി. തിലോത്തമന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചേര്‍ത്തല മണ്ഡലത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരമുള്ള ജോലികള്‍ എത്രമാത്രം പുരോഗമിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ; 

(ബി)ഈ കാലയളവില്‍ എത്ര ഗാര്‍ഹിക കണക്ഷനുകള്‍ പുതുതായി നല്‍കി എന്നു വ്യക്തമാക്കുമോ ;

(സി)ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ നല്കുവാന്‍ മുന്‍പ് തീരുമാനിച്ചിരുന്ന കുടിവെള്ള കണക്ഷനുകള്‍ പൂര്‍ണ്ണമായും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ ; 

(ഡി)ഈ ലക്ഷ്യം നേടാന്‍ ഇനിയും എത്ര കണക്ഷനുകള്‍ നല്‍കണമെന്ന് അറിയിക്കുമോ ; ബാക്കി കണക്ഷനുകള്‍ എന്നത്തേക്ക് നല്‍കാനാവുമെന്ന് അറിയിക്കുമോ ?

815

മീനാട് കുടിവെള്ള പദ്ധതി 

ശ്രീമതി പി. അയിഷാ പോറ്റി

(എ)മീനാട് കുടിവെള്ള പദ്ധതിയിലുടെ കാര്യക്ഷമമായി ജലവിതരണം എന്നത്തേക്ക് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ബി)പ്രസ്തുത പദ്ധതിയിലെ ശേഷിക്കുന്ന പ്രവ്യത്തികള്‍ എന്തെല്ലാമാണ്;

(സി)പ്രസ്തുത പ്രവ്യത്തികളുടെ പൂര്‍ത്തീകരണത്തിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?

816

അമലാപുരം - തട്ടുപാറ കുടിവെള്ള പദ്ധതികള്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യന്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ അനുവദിച്ച 2.62 കോടി രൂപയുടെ അമലാപുരം തട്ടുപാറ കുടിവെള്ള പദ്ധതിയുടെ അഞ്ച് പാക്കേജുകളുടെ നിര്‍മ്മാണപ്രവ്യര്‍ത്തികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ; 

(ബി)പ്രസ്തുത പാക്കേജുകള്‍ നടപ്പിലാക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ; 

(സി)ഈ പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ; 

817

ചാലക്കുടി മണ്ഡലത്തിലെ ജലശ്രീ പദ്ധതി 

ശ്രീ. ബി.ഡി. ദേവസ്സി

(എ)ജലശ്രീ പദ്ധതിപ്രകാരം ചാലക്കുടി മണ്ഡലത്തില്‍ അനുമതി ലഭിച്ച കാടുകുറ്റി പഞ്ചായത്തിലെ "വടക്കേച്ചാല്‍കുള'ത്തിനു പകരമായി പഞ്ചായത്തിലെ തന്നെ ""പുതിയ കുളത്തി''നും, അതിരപ്പിള്ളി പഞ്ചായത്തിലെ "തവളക്കുഴിപ്പാറക്കുള'ത്തിനു പകരമായി ചാലക്കുടി മുനിസിപ്പാലിറ്റിയിലെ "ആലപ്പിള്ളിക്കുള'ത്തിനും അനുമതി നല്‍കുന്നതിനുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ഇവയ്ക്ക് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

818

ചേലക്കര നിയോജക മണ്ധലത്തിലെ കുടിവെള്ള പദ്ധതികള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര നിയോജക മണ്ധലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കുടിവെള്ളപദ്ധതികള്‍ ഏതെല്ലാമാണെന്നും അവ ഓരോന്നിന്‍റെയും നിര്‍മ്മാണം എന്നാണ് ആരംഭിച്ചതെന്നും അറിയിക്കുമോ; 

(ബി) പ്രസ്തുത പദ്ധതികള്‍ ആരംഭിക്കുന്പോള്‍ എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും ഇപ്പോള്‍ നിലവിലുള്ള എസ്റ്റിമേറ്റ് തുക എത്രയാണെന്നും ഓരോ പദ്ധതിക്കും ഇതുവരെ എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(സി)ഈ പദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ഡി)ഇതില്‍ ഓരോ പദ്ധതിയും എപ്പോള്‍ പൂര്‍ണ്ണമായി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടെങ്കില്‍ ആയത് വിശദമാക്കുമോ?

819

പാലക്കാട് ജില്ലയ്ക്ക് സമഗ്ര ജലസേചന മാര്‍ഗ്ഗരേഖ 

ശ്രീ. സി. പി. മുഹമ്മദ്

(എ) പാലക്കാട് ജില്ലയില്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്ന കടുത്ത വരള്‍ച്ച പരിഗണിച്ച് ഒരു സമഗ്ര ജലസേചന പദ്ധതിക്ക് മാര്‍ഗ്ഗരേഖ തയ്യാറാക്കുമോ; 

(ബി) എല്ലാവര്‍ഷവും ജില്ലയിലെ ഡാമുകളിലുള്ള ജലം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

820

ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ 

ശ്രീ. എം.ഹംസ

(എ)ഒറ്റപ്പാലം നിയോജകമണ്ലത്തില്‍ ഏതെല്ലാം കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തികരിക്കാനുണ്ട്; ഓരോന്നിന്‍റേയും ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ; 

(ബി)ഓരോ കുടിവെള്ള പദ്ധതിയുടെയും വിശദാംശവും അടങ്കല്‍ തുകയും എത്രയെന്ന് വിശദമാക്കുമോ;

(സി)ഓരോ പ്രവ്യത്തിയും എത്ര ശതമാനം പൂര്‍ത്തികരിച്ചിട്ടുണ്ട്. എന്തെല്ലാം പണികള്‍ ചെയ്തിട്ടുണ്ട്; ഇനി ഏതെല്ലാം പണികള്‍ ചെയ്യുവാനുണ്ട്; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)ഓരോ പ്രവ്യത്തിക്കുമായി എത്ര ശതമാനം തുക ചെലവഴിച്ചു; എത്ര ശതമാനം ജോലി പൂര്‍ത്തിയാക്കി; എന്നത്തേക്ക് പദ്ധതി പൂര്‍ത്തികരിക്കുവാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ?

821

കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി 

ശ്രീ.എ.പ്രദീപ്കുമാര്‍

(എ)കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി അവസാന അവലോകനയോഗം എന്നാണ് ചേര്‍ന്നതെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത അവലോകന യോഗത്തിന്‍റെ തീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

822

കോഴിക്കോട് നഗരത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി 

ശ്രീ. പി.റ്റി.എ. റഹീം

(എ)കോഴിക്കോട് നഗരത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ നിലവില്‍ കോഴിക്കോട് നഗരത്തിലേക്കുള്ള ചാത്തമംഗലം പഞ്ചായത്തിലെ ട്രീറ്റ്മെന്‍റ് പ്ലാന്‍റും, പന്പിംഗ് സ്റ്റേഷനും എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; 

(സി)ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടാത്ത ചാത്തമംഗലം, മാവൂര്‍ പഞ്ചായത്തുകള്‍ക്ക് ഇവിടെ നിന്ന് വെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ?

823

പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി 

ശ്രീ.റ്റി.വി. രാജേഷ്

(എ)പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ചെറുകുന്ന്, കണ്ണപുരം, പട്ടുവം പഞ്ചായത്തുകളില്‍ മുന്പ് തീരുമാനിച്ച സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് പൈപ്പ്ലൈന്‍ സ്ഥാപിച്ചിട്ടിള്ളതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ശുദ്ധജലക്ഷാമം രൂക്ഷമായ പ്രസ്തുത സ്ഥലങ്ങളെയും കൂടി ഉള്‍പ്പെടുത്തി പൈപ്പ്ലൈന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)ഈ പ്രദേശങ്ങളില്‍ എന്നത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കും; വിശദാംശം നല്‍കുമോ ?

824

കണ്ണൂര്‍ ജില്ലയിലെ ചെറുകിട ജല സേചന പദ്ധതികള്‍ 

ശ്രീ.ഇ.പി.ജയരാജന്‍

(എ)2013-14 സാന്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ചെറുകിടജലസേചന വകുപ്പ് എത്ര പദ്ധതികള്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ അംഗീകാരം നല്‍കിയത്; പദ്ധതികള്‍ ഏതെല്ലാമാണ്; ഒരോ പദ്ധതിയുടെയും എസ്റ്റിമേറ്റ് തുക എത്രയാണ്; 

(ബി)അംഗീകാരം ലഭിച്ച പദ്ധതികളുടെ ഓരോന്നിന്‍റെയും പ്രവര്‍ത്തനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വൃക്തമാക്കുമോ;

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.