|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
941
|
ഡ്രീം ഡീല്‍സ് പദ്ധതി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
'' കെ. മുഹമ്മദുണ്ണി ഹാജി
'' സി. മോയിന്‍ കുട്ടി
'' എം. ഉമ്മര്‍
(എ)വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള ഡ്രീം ഡീല്‍സ് പദ്ധതിക്ക് ലഭിക്കുന്ന പ്രതികരണം ഏതുവിധത്തിലുള്ളതാണെന്ന് വിശദമാക്കുമോ ;
(ബി)കാലാവസ്ഥാവ്യതിയാനത്തിന്‍റെ പ്രത്യേകതകള്‍ ആസ്വദിക്കാനായി വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടോ ; അതു സംബന്ധിച്ച വിശദവിവരം നല്കാമോ ;
(സി)മണ്‍സൂണ്‍ കാലത്ത് വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും ഇതോടൊപ്പം പ്രത്യേക സംവിധാനം ഏര്‍പ്പടുത്താന്‍ ശ്രദ്ധിക്കുമോ ?
|
942 |
സോഷ്യല്‍ ടൂറിസം പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, കെ. ശിവദാസന്‍ നായര്‍
,, പി.സി. വിഷ്ണുനാഥ്
,, ഹൈബി ഈഡന്‍
(എ)സോഷ്യല്‍ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)അന്യം നിന്നു പോകുന്നതും അവഗണിക്കപ്പെടുന്നതുമായ കലാരൂപങ്ങള്‍ സംരക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നവര്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
943 |
ജലവിമാന സര്‍വ്വീസ് പദ്ധതി
ശ്രീ. എം.പി. വിന്‍സെന്‍റ്
,, സണ്ണി ജോസഫ്
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
(എ)ജലവിമാന സര്‍വ്വീസ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പ്രധാന ടൂറിസം സെന്‍ററുകളെ ബന്ധപ്പെടുത്താനും അതുവഴി ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കുവാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി എന്ന് മുതല്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
944 |
റെസ്പോണ്‍സിബിള്‍ ടൂറിസം പദ്ധതി
ശ്രീ. ജോസഫ് വാഴക്കല്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
'' പാലോട് രവി
'' ഷാഫി പറന്പില്‍
(എ)റെസ്പോണ്‍സിബിള്‍ ടൂറിസം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(ബി)പദ്ധതി നടത്തിപ്പിന് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ എന്തെല്ലാം നേട്ടങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)അംഗീകാരങ്ങള്‍ ലഭിക്കുവാന്‍ ഭരണതലത്തില്‍ നടപടികള്‍ വിശദമാക്കുമോ;
(ഡി)ട്യൂറിസം മേഖലയിലെ മറ്റു പദ്ധതികള്‍ക്ക് ഇതേ രീതിയില്‍ അംഗീകാരങ്ങള്‍ ലഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
945 |
സ്പൈഡഡ് റൂട്ട് പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
|
,, വര്‍ക്കല കഹാര്‍
,, റ്റി. എന്‍. പ്രതാപന്‍
,, ആര്‍. സെല്‍വരാജ്
(എ)ടൂറിസം വകുപ്പ് സ്പൈഡഡ് റൂട്ട് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)വിനോദസഞ്ചാര വികസനത്തിന് പദ്ധതി എത്രമാത്രം പ്രയോജനകരമാകുമെന്നാണ് കരുതുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതിക്ക് ആരെല്ലാമാണ് പിന്തുണ നല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
946 |
താനൂര്‍, ഒട്ടുന്പ്രം ബീച്ച് ടൂറിസം പദ്ധതി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) താനൂര്‍ നിയോജക മണ്ഡലത്തിലെ ഒട്ടുന്പ്രം ബീച്ച് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്;
(ബി) എന്തെല്ലാം പ്രവൃത്തികളാണ് രണ്ടാംഘട്ട നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി) എത്ര രൂപയാണ് ഇതിനായി നീക്കീവെച്ചിട്ടുള്ളത്;
(ഡി) വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
947 |
ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ നേട്ടങ്ങള്‍
ശ്രീ. എ.എ.അസീസ്
(എ)2014 ലെ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ എത്ര പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയെന്നത് ജില്ലതിരിച്ച് വ്യക്തമാക്കുമോ; എത്ര തുകയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തതെന്ന് വിശദമാക്കുമോ;
(ബി)ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
948 |
കടലുകാണി ടുറിസം പദ്ധതി
ശ്രീ. ബി. സത്യന്‍
(എ)കടലുകാണി (പുളിമാത്ത് പഞ്ചായത്ത്) ടൂറിസം പദ്ധതി നടപ്പിലാക്കാനായി ആകെ എത്ര തുക അനുവദിച്ചിരുന്നുവെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായോയെന്നും പദ്ധതിയ്ക്കായി ഇതുവരെ എന്തു തുക ചെലവഴിച്ചുവെന്നും ഈ പദ്ധതിയില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും, നിര്‍മ്മാണപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച ഏജന്‍സി ഏതാണെന്നും പദ്ധതിനടത്തിപ്പിന്‍റെ മേല്‍നോട്ടം ആര്‍ക്കു നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
(ബി)പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി പരാതി ലഭിച്ചിട്ടുണ്ടോയെന്നും, ഇതിന്മേലുള്ള അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
|
949 |
"മീന്‍മുട്ടി വെള്ളച്ചാട്ടം'
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ചടയമംഗലം മണ്ധലത്തിലെ കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ "മീന്‍മുട്ടി വെള്ളച്ചാട്ടം' വിനോദസഞ്ചാര വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ബി)ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുള്ള വികസന പദ്ധതിക്ക് ഭരണാനുമതി നല്‍കുമോ?
|
950 |
പെരുന്തേനരുവി, മണിയാര്‍ ടൂറിസം പദ്ധതികള്‍
ശ്രീ. രാജു എബ്രഹാം
(എ)റാന്നി മണ്ധലത്തിലെ പ്രധാന ടൂറിസം പദ്ധതികളായ പെരുന്തേനരുവി, മണിയാര്‍ എന്നിവയുടെ നിര്‍മ്മാണം ഏതു ഘട്ടം വരെയായി എന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ; ഓരോ പദ്ധതിക്കായി അനുവദിച്ച ഫണ്ട് എത്ര വീതമാണെന്ന് വ്യക്തമാക്കാമോ;
(ബി)എന്തൊക്കെ പണികളാണ് ഇരുപദ്ധതികള്‍ക്കുമായി ഇനിയും പൂത്തീകരിക്കാനുള്ളതെന്നും ആരൊക്കെയാണ് പദ്ധതികള്‍ കരാര്‍ എടുത്തിരിക്കുന്നതെന്നും വ്യക്തമാക്കുമോ;
(സി)പെരുന്തേനരുവി പദ്ധതിയുടെ നിര്‍മ്മാണ കാലാവധി എന്നു വരെയായിരുന്നു; പദ്ധതിയുടെ പണികള്‍ വൈകാനുണ്ടായ കാരണം വിശദമാക്കാമോ; തടസ്സങ്ങള്‍ നീക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കാമോ;
(ഡി)മണിയാര്‍ ടൂറിസം പദ്ധതി മുടങ്ങാനുണ്ടായ കാരണം വ്യക്തമാക്കാമോ; മുടങ്ങിയ പണികള്‍ പൂര്‍ത്തിയാക്കാന്‍ എന്തു കാലതാമസം വരുമെന്നും പണികള്‍ പുനരാരംഭിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
|
951 |
സരയൂ ടൂറിസം പദ്ധതി
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക മണ്ധലത്തില്‍ തൃപ്രയാറില്‍ നിര്‍മ്മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് പ്രവൃത്തി മുടങ്ങിക്കിടക്കുന്ന സരയൂ ടൂറിസം പദ്ധതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പദ്ധതി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ തൃശ്ശൂര്‍ ഡി.റ്റി.പി.സി. സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ ;
(സി)പദ്ധതിക്ക് ആര്‍ക്കിയോളജിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ;
(ഡി)ആര്‍ക്കിയോളജി അധികൃതര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും ഡി.റ്റി.പി.സി. സമര്‍പ്പിച്ചിട്ടുണ്ടോ എന്നറിയിക്കുമോ ; ഇതിന് കാലതാമസം േനരിടുന്നതിന്‍റെ കാരണം വിശദീകരിക്കാമോ ?
|
952 |
ചിമ്മിനി
ഡാം
എക്കോ
ടൂറിസം
പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ചിമ്മിനി ഡാം എക്കോ ടൂറിസം പദ്ധതി നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ബി)തടസ്സങ്ങള്‍ നീക്കി പദ്ധതിയുടെ പണി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
953 |
മലബാര്‍ മഹോത്സവത്തിന്‍റെ ചെലവ്
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മലബാര്‍ മഹോത്സവത്തില്‍ ഓരോ പരിപാടിക്കും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വിശദമാക്കുമോ;
(ബി)ഈ പരിപാടിയില്‍ അഴിമതി നടന്നെന്ന് ആരോപിച്ചുകൊണ്ട് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
954 |
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയുള്ള ഹൈഡല്‍ ടൂറിസം
ശ്രീ.എസ്.രാജേന്ദ്രന്‍
(എ)തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഹൈഡല്‍ ടൂറിസം വകുപ്പില്‍ നിയമനം നടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്പോള്‍ നിയമനം നടത്തിയത് ശരിയാണോ;
(സി)ഹൈഡല്‍ ടൂറിസം വകുപ്പില്‍ സതീഷ്കുമാര്‍ എന്നയാളെ അസിസ്റ്റന്‍റ് കാഷ്യറായി നിയമിച്ചത് ഏത് മാനദണ്ധം അനുസരിച്ചാണെന്നറിയിക്കുമോ;
(ഡി)ഇത്തരത്തില്‍ നിയമനം നടത്തിയത് സര്‍ക്കാരിന്‍റെ അറിവോടെയാണോ; നിയമനം നടത്തിയതിന്‍റെ നടപടിക്കുറിപ്പുകള്‍ ലഭ്യമാക്കുമോ;
(ഇ)പ്രസ്തുത നിയമനം നടത്താന്‍ സര്‍ക്കാര്‍ ആരെയെങ്കിലുംചുമതലപ്പെടുത്തിയിട്ടുണ്ടോ;
(എഫ്)എങ്കില്‍ ഏത് മാനദണ്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ജി)ഇത്തരത്തില്‍ നിയമനം നടത്തിയ ഡയറക്ടര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമോ?
|
955 |
ബാലുശ്ശേരി മണ്ധലത്തിലെ കണയംകോട്-ബാലുശ്ശേരി- വയലിട-കക്കയം ടൂറിസം കോറിഡോര്‍ പദ്ധതി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി മണ്ധലത്തിലെ കണയംകോട്-ബാലുശ്ശേരി-വയലിട-കക്കയം ടൂറിസം കോറിഡോര്‍ പദ്ധതി നിര്‍ദ്ദേശം പരിഗണിച്ച് വിശദമായ പ്രോജക്ട് തയ്യാറാക്കുന്നതിന്‍റെ പുരോഗതി അറിയിക്കാമോ;
(ബി)പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നതെന്ന് വിശദമാക്കുമോ;
(സി)പദ്ധതിയുടെ ഭാഗമായി വയലിടയില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിന് ഭൂമി സൌജന്യമായി നല്‍കാമെന്നറിയിച്ച കാര്യം പരിഗണിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)ബാലുശ്ശേരി കോട്ടയ്ക്ക് ദേശീയചരിത്രസ്മാരക പദവി ലഭിക്കുന്നതിന് പുരാവസ്തു വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ?
|
956 |
ബേക്കല്‍ ടൂറിസം പദ്ധതി വികസനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബേക്കല്‍ ടൂറിസം പദ്ധതി വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;
(ബി)ഈ പദ്ധതികളുടെ ഓരോന്നിന്‍റെയും നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ ? |
957 |
ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എയര്‍ സ്ട്രിപ്പ്
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കുന്നതിന് പ്രാഥമികാ നുമതി നല്‍കിയിട്ട് എത്ര വര്‍ഷമായെന്നു വ്യക്തമാക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ :
(ബി)ഈ പദ്ധതിക്ക് എത്ര ഏക്കര്‍ സ്ഥലം വേണമെന്ന് വ്യക്തമാക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ; ഇതില്‍ എത്ര ഏക്കര്‍ റവന്യൂ ഭൂമിയാണെന്നും എത്ര ഏക്കര്‍ പ്രൈവറ്റ് ഭൂമിയാണെന്നും വ്യക്തമാക്കുമോ ;
(സി)സ്വകാര്യ ഭൂമിയും റവന്യൂ ഭൂമിയും ഏറ്റെടുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;
(ഡി)പ്രാഥമികാനുമതി നല്‍കിയതല്ലാതെ ഈ പദ്ധതിക്കുവേണ്ടി തുടര്‍നടപടികള്‍ ഒന്നും ചെയ്തിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?
|
<<back |
|