UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

904

പട്ടികജാതിക്കാര്‍ക്കായി സ്വയംപര്യാപ്ത ഗ്രാമം

ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
'' വി. പി. സജീന്ദ്രന്‍ 
'' ജോസഫ് വാഴക്കന്‍ 
'' സി. പി. മുഹമ്മദ്

(എ)പട്ടികജാതിക്കാര്‍ക്കായി സ്വയംപര്യാപ്ത ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി)എത്ര പട്ടികജാതി കോളനികള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്;

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് ഓരോ കോളനിക്കും എത്ര രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

905

കണ്ടുകാട് പട്ടികജാതി കോളനിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

(എ)2013-ലെ സ്വയം പര്യാപ്തഗ്രാമം പദ്ധതിയില്‍ ഉള്‍പ്പടുത്തിയ കണ്ടുകാട് പട്ടികജാതി കോളനിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഏജന്‍സിക്ക് ചുമതല നല്‍കിയിട്ടും യഥാസമയം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ ഏജന്‍സികളോട് വിശദീകരണം തേടുമോയെന്നും പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കുമോയെന്നും വ്യക്തമാക്കുമോ?

906

സ്വയംപര്യാപ്ത ഗ്രാമം പദ്ധതി

ശ്രീ. എം.എ. ബേബി 
,, ബി. സത്യന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, പി.റ്റി.എ. റഹീം 

(എ)സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെ എത്ര പട്ടികജാതി കോളനികള്‍ നവീകരിച്ചു എന്നറിയിക്കാമോ; 

(സി)പ്രസ്തുത പദ്ധതി ലക്ഷ്യം നേടിയോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണം വിശകലനം ചെയ്തിരുന്നോ; 

(ഡി)ബജറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇതിനായി നീക്കിവച്ചിരുന്ന തുകയും ചെലവഴിച്ച തുകയും എത്രയാണെന്നറിയിക്കാമോ?

907

തകഴി അംബേദ്കര്‍ കോളനിയിലെ പദ്ധതികള്‍ 

ശ്രീ. തോമസ് ചാണ്ടി

(എ)സ്വയം പര്യാപ്ത കോളനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തകഴി അംബേദ്കര്‍ കോളനിയില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചുവെന്ന് വിശദമാക്കുമോ ; 

(ബി)ഏതെല്ലാം പദ്ധതികള്‍ കാലാവധി കഴിഞ്ഞും പൂര്‍ത്തിയാക്കാതെയുണ്ടെന്ന് വ്യക്തമാക്കുമോ ?

908

പട്ടികജാതി കോളനികളെ സ്വയംപര്യാപ്തമാക്കുന്ന പദ്ധതി 

ശ്രീ. രാജു എബ്രഹാം

(എ)പട്ടികജാതി കോളനികളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനായി രൂപീകരിച്ച പദ്ധതി പ്രകാരം റാന്നി നിയോജക മണ്ധലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കോളനികള്‍ ഏതൊക്കെയാണെന്നും ഓരോ കോളനിക്കും ആവിഷ്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ ; 

(ബി)ഈ പദ്ധതി നടപ്പാക്കുന്നതിന് ആരെയാണ് നിര്‍വ്വഹണ ഏജന്‍സിയായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(സി)ഓരോ കോളനികളിലും ഇതുവരെ നടപ്പാക്കിയി ട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നു വിശദീകരിക്കുമോ ; 

(ഡി)ഓരോ പദ്ധതിയിലും ഇതേവരെ എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ ?

909

2013-14 സാന്പത്തിക വര്‍ഷം പട്ടികജാതി ക്ഷേമത്തിനായി ചെലവഴിച്ച തുക 

ശ്രീ.ബി. സത്യന്‍

(എ)2013-14 സാന്പത്തിക വര്‍ഷം പട്ടികജാതി ക്ഷേമത്തിനായി എന്തു തുക വീതം വിവിധ വകുപ്പുകള്‍ക്കായി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ എത്ര തുക വീതം ഓരോ വകുപ്പും ചെലവഴിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കാമോ; 

(ബി)2013-14 സാന്പത്തിക വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി ക്ഷേമ ഫണ്ട് എത്ര തുക വീതം ചെലവഴിച്ചുവെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തിരിച്ച് വിശദമാക്കാമോ ?

910

പട്ടികജാതി വികസന നയം

ശ്രീ. വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, ബെന്നി ബെഹനാന്‍

(എ)പട്ടികജാതി വികസന നയത്തിന് കരട് രൂപീകരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത നയത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)പട്ടിക വിഭാഗക്കാര്‍ക്കായുള്ള ക്ഷേമവികസന പദ്ധതികള്‍ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് വികസന നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പ്രസ്തുത നയത്തിന്‍റെ അന്തിമ രൂപം എന്ന് പുറപ്പെടുവിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കാമോ?

911

പട്ടികജാതി വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)2013-14 സാന്പത്തി വര്‍ഷത്തെ ബഡ്ജറ്റില്‍ പട്ടികജാതി വികസന ക്ഷേമപ്രര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)ഇതില്‍ 2014 മാര്‍ച്ച് 31 വരെ അനുവദിച്ച തുക എത്രയാണെന്നും അതില്‍ എത്ര തുക വിനിയോഗിച്ചുവെന്നും വിശദമാക്കാമോ ; 

(സി)ബഡ്ജറ്റില്‍ വകയിരുത്തിയ തുക പൂര്‍ണ്ണമായും വിനിയോഗിക്കാതിരുന്നെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ ?

912

പട്ടകജാതി കോളനികളുടെ സമഗ്ര വികസനം

ശ്രീ. കെ.രാധാകൃഷ്ണന്‍

(എ)പട്ടികജാതി കോളനികളുടെ സമഗ്രവികസനം നടപ്പിലാക്കുന്നതിനായി 2013-14 വര്‍ഷം സംസ്ഥാനത്ത് തെരഞ്ഞെടുത്ത കോളനികള്‍ ഏതെല്ലാമാണെന്ന് പറയാമോ; 

(ബി)ഈ കോളനികളില്‍ എത്ര തുക വിനിയോഗിക്കുവാന്‍ തീരുമാനിച്ചുവെന്നും അതില്‍ അനുവദിച്ച തുക എത്രയാണെന്നും എത്ര കോളനികളില്‍ ലക്ഷ്യമിട്ട വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കാമോ; 

(സി)ഇനി വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കോളനികള്‍ ഏതെല്ലാമാണെന്നും അവയുടെ നിര്‍വ്വഹണ ഏജന്‍സികളുടെ വിശദാംങ്ങളും, എന്തുകൊണ്ടാണ് പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നുമുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ; 

(ഡി)മേല്‍ പറഞ്ഞ കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

913

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍

ശ്രീ. എ.കെ. ബാലന്‍

(എ)സംസ്ഥാനത്ത് നിലവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര ഭൂരഹിതര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 2009ന് ശേഷം ഇത് സംബന്ധിച്ച് സര്‍വ്വേ നടത്തിയിട്ടുണ്ടോ ; ഏറ്റവും പുതിയ വിവരങ്ങള്‍ ജില്ല തിരിച്ചു ലഭ്യമാക്കുമോ ; 

(ബി)ഭൂരഹിതരായ ഒരു പട്ടികജാതി കുടുംബത്തിന് എത്ര സെന്‍റു ഭൂമിയാണ് സര്‍ക്കാര്‍ അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ ; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(സി)സൌജന്യമായി ഭൂമി കണ്ടെത്തി നല്‍കുകയാണോ , ഭൂമി കണ്ടെത്താന്‍ ധനസഹായം അനുവദിക്കുകയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ ; ധനസഹായം നല്‍കുകയാണെങ്കില്‍ എത്ര രൂപയാണ് നല്‍കുന്നതെന്നും കഴിഞ്ഞ മൂന്ന് വര്‍ങ്ങളില്‍ എത്രപേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും ജില്ലതിരിച്ചുള്ള കണക്ക് നല്‍കുമോ ; 

(ഡി)പട്ടികജാതി വിഭാഗങ്ങള്‍ക്ക് സൌജന്യമായി ഭൂമി കണ്ടെത്തി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിശദാംശങ്ങള്‍ ജില്ലതിരിച്ചു നല്‍കുമോ ?

914

ഭൂരഹിത കേരളം പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികജാതിക്കാര്‍ എത്ര പേരുണ്ടെന്ന് കണക്കെടുത്തിട്ടുണ്ടോ ; എങ്കില്‍ അതിന്‍റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(ബി)ഭൂരഹിത കേരളം പദ്ധതി പ്രകാരം അവരില്‍ എത്ര പേര്‍ക്ക് ഭൂമി അനുവദിച്ചുവെന്നും അതിന്‍റെ വിശദാംശങ്ങളും ജില്ല തിരിച്ച് വിശദമാക്കാമോ ; 

(സി)ഭൂരഹിതരായ എല്ലാ പട്ടികജാതി ജനതയ്ക്കും ഭൂമി വിതരണം ചെയിതിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ?

915

പട്ടികജാതിയില്‍പ്പെട്ട ഭവനരഹിതര്‍

ശ്രീ. എ.കെ. ബാലന്‍

(എ)സംസ്ഥാനത്ത് നിലവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര ഭവനരഹിതര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ജില്ലതിരിച്ചുളള കണക്ക് ലഭ്യമാക്കുമോ; 

(ബി)പട്ടികജാതി വിഭാഗങ്ങളുടെ ഭവനനിര്‍മ്മാണ പദ്ധതിക്കായി 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര തുകയാണ് ബജറ്റില്‍ അനുവദിച്ചതെന്നും ഇതില്‍ ഓരോ വര്‍ഷവും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)ഈ മൂന്ന് സാന്പത്തികവര്‍ഷങ്ങളില്‍ ഭവന നിര്‍മ്മാണത്തിനുളള എത്ര അപേക്ഷകളാണ് ലഭിച്ചത്; അതില്‍ എത്ര പേരെ തെരഞ്ഞെടുത്തുവെന്നും എത്ര പേര്‍ക്ക് പൂര്‍ണ്ണമായും തുക അനുവദിച്ചുവെന്നും എത്ര പേര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ഡി)ഭവനരഹിതരെ കണ്ടൈത്തുന്നതിന് 2009-ന് ശേഷം സര്‍വ്വേ നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)ഭവന നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലുളള കണ്ടെത്തലുകള്‍ വിശദീകരിക്കുമോ; 

(എഫ്)ഇന്ദിരാ ആവാസ് യോജന പ്രകാരമുള്ള ധനസഹായം ഭവന നിര്‍മ്മാണത്തിന് ലഭിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ലഭിച്ച ധനസഹായവും, ചിലവഴിച്ച തുകയും വ്യക്തമാക്കുമോ; 

(ജി)പദ്ധതിയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് എപ്രകാരമാണെന്ന് വിശദമാക്കുമോ?

916

ഇ-ഹൌസിംഗ് പദ്ധതി 

ശ്രീ. വി. ശശി

(എ)ഇ-ഹൌസിംഗ് പദ്ധതി പ്രകാരം 3.11.2010 മുതല്‍ ഓരോ വര്‍ഷവും ലഭിച്ച അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത അപേക്ഷകളില്‍ ഓരോ വര്‍ഷവും അനുവദിച്ച വീടുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ; 

(സി)ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ അപേക്ഷകള്‍ ശേഷിക്കുന്നുണ്ടോ?

917

പട്ടികജാതി കോളനികളില്‍ കുടിവെള്ളവും വൈദ്യുതിയും 

ശ്രീ. വി. ശശി

(എ)പട്ടികജാതി കേളനികളില്‍ കുടിവെള്ളവും വൈദ്യുതിയും, കേരള വാട്ടര്‍ അതോറിറ്റി മുഖാന്തിരവും കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് മുഖാന്തിരവും ലഭ്യമാക്കുന്നതിനായി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം, വകുപ്പ് ഓരോ വര്‍ഷവും ഡിപ്പോസിറ്റ് ചെയ്ത തുകയെത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഡിപ്പോസിറ്റിന്‍റെ അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച പദ്ധതികള്‍ക്കായി ആകെ ചെലവഴിച്ച തുകയെത്രയെന്ന് വ്യക്തമാക്കുമോ; 

(സി)സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസ്സങ്ങള്‍ വിവരിക്കാമോ?

918

പട്ടികജാതി വികസന -ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തനം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പട്ടികജാതി വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിരുന്ന പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തനം നിറുത്തലാക്കുകയോ ഇപ്പോള്‍ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടോ ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ ; 

(ബി)എസ്.സി. പ്രൊമോട്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതു കാരണം പട്ടികജാതി വികസന പ്രവര്‍ത്തനങ്ങളിലുണ്ടായിട്ടുള്ള തടസ്സങ്ങളെ സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)എങ്കില്‍ സംസ്ഥാനത്ത് മുന്‍കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൂര്‍ണ്ണമായും എസ്.സി. പ്രൊമോട്ടര്‍മാരെ നിയമിക്കുവാനും അവരുടെ സേവനം ഉറപ്പുവരുത്തുവാനും നടപടികള്‍ സ്വീകരിക്കുമോ ?

919

ബാലുശ്ശേരി മണ്ഡലത്തിലെ മാതൃകാ കോളനി വികസന പദ്ധതി 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശേരി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വാഴോറ മല കോളനിയില്‍ മാതൃകാ കോളനി വികസന പദ്ധതിയും കുടിവെള്ള പദ്ധതിയും നടപ്പിലാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം വകുപ്പ് മേധാവികള്‍ക്ക് നല്‍കാമോ?

920

സ്വയം പര്യാപ്ത പട്ടികജാതി കോളനികള്‍ 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)കാസര്‍ഗോഡ് മണ്ധലത്തില്‍ പട്ടികജാതിക്കാര്‍ക്കായുള്ള എത്ര സ്വയം പര്യാപ്ത കോളനികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്; എവിടെയൊക്കെ; 

(ബി)പ്രസ്തുത കോളനികളുടെ പണികള്‍ ആരംഭിച്ചിട്ടുണ്ടോ; 

(സി)കരാര്‍ പണികള്‍ ആരെയാണ് ഏല്‍പ്പിച്ചത്; 

(ഡി)എന്തൊക്കെ പണികളാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്; ഇതേവരെ ചെയ്ത പണികളുടെ വിശദവിവരം നല്‍കാമോ?

921

"വിജ്ഞാന്‍ വാടി'

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)വയനാട് ജില്ലയിലെ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് "വിജ്ഞാന്‍വാടി' ആരംഭിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)പ്രസ്തുത "വിജ്ഞാന്‍വാടി' കളിലുടെ എന്തെല്ലാം സേവനങ്ങളാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)ഇത്തരം വിജ്ഞാന്‍വാടികളെ സര്‍ക്കാരിന്‍റെ അക്ഷയ സെന്‍ററുകളാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

922

കാസര്‍ഗോഡ് ജില്ലയിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള എസ്.സി.പി.ഫണ്ട് 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍കോഡ് ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍ പ്പെടുന്ന ഏതൊക്കെ സമുദായങ്ങളാണ് നിലവിലുള്ളതെന്ന് വിശദീകരിക്കാമോ; 

(ബി)പ്രസ്തുത ജില്ലയിലെ പട്ടികജാതി വിഭാഗങ്ങളുടെ ജനസംഖ്യ എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രത്യേക ഘടകപദ്ധതി പ്രകാരം (എസ്.സി.പി) ജില്ലയ്ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ എത്രയാണെന്ന് പട്ടിക തിരിച്ച് ലഭ്യമാക്കാമോ; 

(ഡി)പട്ടികജാതി വിഭാഗത്തിന് കേന്ദ്ര വിഹിതമായി ലഭിക്കുന്ന ഫണ്ടുകള്‍ എത്രയാണെന്നും വിശദീകരിക്കാമോ?

923

ചികിത്സാ ധനസഹായ വിതരണം 

ശ്രീ. എം. ചന്ദ്രന്‍

(എ)പട്ടികജാതി വിഭാഗത്തിന് അനുവദിക്കുന്ന ചികിത്സാ ധനസഹായം യഥാസമയം ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പാലക്കാട് ജില്ലയിലെ ചികിത്സാധനസഹായ വിതരണത്തില്‍ എത്ര മാസത്തെ കുടിശ്ശിക ഉണ്ടെന്നു വ്യകതമാക്കുമോ;

(സി)ശ്രീ. പനങ്ങാടന്‍, സ/ഓ താറു, എരഞ്ഞിക്കല്‍ വളപ്പില്‍, ആനക്കര. പി.ഒ എന്നവര്‍ക്ക് 2013 ആഗസ്റ്റില്‍ അനുവദിച്ച തുക വിതരണം ചെയ്തിട്ടുണ്ടൊയെന്ന് വ്യക്തമാക്കാമോ; 

(ഡി)ശ്രീ. അയ്യപ്പന്‍. പി.പി, പാറക്കുഴി പറന്പില്‍, ആനക്കര.പി.ഒ എന്നവര്‍ക്ക് 2013 നവംബറില്‍ പ്രത്യേകമായി അനുവദിച്ച ഒരു ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ? 

924

ചികിത്സാ ധനസഹായം

്രശീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി വികസന വകുപ്പുവഴി വിതരണം ചെയ്ത ചികിത്സാ ധനസഹായത്തുകയുടെ കണക്ക് ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(ബി)വിവിധതരം രോഗങ്ങള്‍ക്ക് നല്‍കുന്ന തുകയുടെ മാനദണ്ഡം വ്യക്തമാക്കുമോ;

(സി)മിഷന്‍ 676 - പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് വിശദമാക്കുമോ?

925

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാധനസഹായം

ശ്രീ. എസ്. ശര്‍മ്മ

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാധനസഹായം ലഭിക്കുന്നതിന് ഏറെ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സമയബന്ധിതമായി ചികിത്സാധനസഹായം ലഭ്യമാക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കാമോ?

926

പട്ടികജാതി വിഭാഗക്കാരുടെ വായ്പാ കുടിശിക 

ശ്രീ. സി. എഫ്. തോമസ്

പട്ടികജാതി വിഭാഗങ്ങളില്‍പ്പെടുന്നവരുടെ വായ്പാ കുടിശ്ശിക എഴുതിതള്ളുവാനുള്ള പദ്ധതി പ്രകാരം എത്രപേരുടെ കുടിശ്ശിക എഴുതി തള്ളിയിട്ടുണ്ടെന്നും ആയതിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകളും വ്യക്തമാക്കുമോ ?

927

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കുന്നതിന് ധനസഹായം 

ശ്രീ. എ.കെ. ബാലന്‍

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിന് പുറത്ത്പോയി പഠിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ; 

(ബി)കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ എത്ര വിദ്യാര്‍ഥ്ഥികള്‍ക്ക് ഇപ്രകാരം ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും എത്ര രൂപയാണ് ധനസഹായമായി നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ ; 

(സി)വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡന്‍സ് നല്‍കുന്ന പദ്ധതി നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ ?

928

പട്ടികവിഭാഗ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെലോഷിപ്പ് 

ശ്രീ. വി. ശശി

(എ)കേരള സര്‍വ്വകലാശാല പഠനവകുപ്പുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പ് റിന്യുവല്‍, ഫെലോഷിപ്പ് എന്നിവയ്ക്കായി 1.6.2013 മുതല്‍ 31.5.2014 വരെ ലഭിച്ച അപേക്ഷകള്‍ എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത അപേക്ഷ പ്രകാരം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏതുമാസം വരെയുള്ള സ്കോളര്‍ഷിപ്പ് നല്‍കിയെന്ന് വ്യക്തമാക്കുമോ; 

(സി)സ്കോളര്‍ഷിപ്പ് നല്‍കാന്‍ ശേഷിക്കുന്ന അപേക്ഷകളുടെ എണ്ണം എത്രയെന്ന് പറയാമോ;

929

പട്ടിക സമുദായത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസ - സാമൂഹ്യ പുരോഗതി 

ശ്രീ. തോമസ് ഉണ്ണിയാടന്‍ 
,, റ്റി.യു. കുരുവിള 
,, മോന്‍സ് ജോസഫ് 
,, സി.എഫ്. തോമസ്

(എ) സംസ്ഥാനത്തെ പട്ടിക സമുദായത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസ- സാമൂഹ്യ പുരോഗതി ത്വരിതപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദീകരിക്കുമോ; 

(ബി)പട്ടികസമുദായത്തില്‍പ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ അവര്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കുമോ?

930

പി.എച്ച്.ഡി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വകുപ്പില്‍ നിന്നും ഫെലോഷിപ്പ് 

ശ്രീ. വി. ശശി

(എ)സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ എം.ഫില്‍ പഠനം പൂര്‍ത്തിയാക്കി പി.എച്ച്.ഡി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വകുപ്പില്‍ നിന്നും അഞ്ച് വര്‍ഷക്കാലം ഫെലോഷിപ്പ് നല്‍കാന്‍ നിലവില്‍ ഉത്തരവുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)കാലിക്കറ്റ്, എം. ജി സര്‍വ്വകലാശാലകളിലെ പ്രസ്തുത ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പില്‍ നിന്നും എത്ര വര്‍ഷക്കാലത്തേയ്ക്കുള്ള ഫെലോഷിപ്പാണ് അനുവദിച്ചിട്ടുള്ളത്; ഇത് സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? 

931

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപന്‍റ് വിതരണം 

ശ്രീ. മോന്‍സ് ജോസഫ്

(എ)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപന്‍റ് വിതരണത്തിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധം വ്യക്തമാക്കുമോ;

(ബി)സ്റ്റൈപന്‍റ് വിതരണം ചെയ്യുന്ന രീതി വ്യക്തമാക്കുമോ; എത്ര മാസത്തെ സ്റ്റൈപന്‍റ് മുടക്കമുണ്ടെന്ന് അറിയിക്കുമോ; 

(സി)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫഷണല്‍ കോഴ്സുകള്‍ക്ക് ബുക്ക് ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

932

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള സ്റ്റൈപന്‍റ് വിതരണം

ശ്രീ. ബി.ഡി.ദേവസ്സി

(എ)സ്വകാര്യ കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള സ്റ്റൈപന്‍റ് വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കാലതാമസം ഒഴിവാക്കി യഥാസമയം സ്റ്റൈപന്‍റ് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

933

നാദാപുരം, മരുതോക്കര ഗ്രാമപഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്കായി സ്കൂള്‍കെട്ടിടനിര്‍മ്മാണം 

ശ്രീ. ഇ. കെ. വിജയന്‍

(എ)നാദാപുരം മണ്ധലത്തിലെ മരുതോക്കര ഗ്രാമപഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്കായി ഹോസ്റ്റല്‍ ഉള്‍പ്പെടെ സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; ആയതിന്‍റെ സര്‍വ്വെ നന്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശം നല്‍കുമോ; 

(ബി)പ്രസ്തുത സ്കൂള്‍ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതെല്ലാം ഫയലുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ; 

(സി)പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ഡി)സ്കൂള്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നതിന്‍റെ വിശദാംശം ലഭ്യമാക്കാമോ?

934

മൂന്നാറിലും-മറയൂരിലും പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍ 

ശ്രീ.എസ്. രാജേന്ദ്രന്‍

(എ)മൂന്നാര്‍, മറയൂര്‍ എന്നീ സ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുമോ; 

(ബി)നടപടി സ്വീകരിച്ചില്ലെങ്കില്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമോ ?

935

പിന്നോക്ക വിഭാഗക്ഷേമത്തിനായി പ്രത്യേക വകുപ്പ്

ശ്രീ. വി. പി. സജീന്ദ്രന്‍ 
''ഐ. സി. ബാലകൃഷ്ണന്‍ 
'' എ. റ്റി. ജോര്‍ജ് 
'' റ്റി. എന്‍. പ്രതാപന്‍

(എ)പിന്നോക്കവിഭാഗ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)പിന്നോക്കവിഭാഗ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തുവാനുദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)പിന്നോക്കവിഭാഗ ക്ഷേമ വകുപ്പിന്‍റെ കീഴില്‍ ഏതെല്ലാം തലത്തിലാണ് ഓഫീസുകള്‍ തുടങ്ങാനുദ്ദേശിക്കുന്നതെന്നും ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?

936

പിന്നോക്ക സമുദായവികസന വകുപ്പിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വികസന നടപടികള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)പിന്നോക്ക സമുദായ വികസന വകുപ്പിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)2013-14 വര്‍ഷം വിതരണം ചെയ്യുന്നിന് വകുപ്പിന് ലഭിച്ച തുക എത്രയെന്നും അതില്‍ എത്ര ചെലവഴിച്ചുവെന്നും വിശദമാക്കുമോ; 

(സി)2013-14 വര്‍ഷത്തില്‍ ഓരോ വകുപ്പിലുമായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും കണക്ക് ലഭ്യമാക്കുമോ? 

937

പിന്നോക്ക വിഭാഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ പരിശീലനപരിപാടികള്‍ 

ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, വര്‍ക്കല കഹാര്‍ 
,, ഹൈബി ഈഡന്‍ 

(എ) പിന്നോക്ക വിഭാഗക്കാരായ യൂവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലും ബാങ്കിംഗ് മേഖലയിലും സ്വകാര്യ മേഖലയിലും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി) ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി) ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്;

(ഡി) ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

938

"കടല്‍-മല-കായല്‍ മേഖലകളെ ബന്ധിപ്പിക്കുന്ന ടൂറിസം' 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ് 

(എ)സംസ്ഥാന ടൂറിസത്തെ ആഗോളതലത്തില്‍ എത്തിക്കുന്നതിന് എത്രത്തോളം വിജയിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)കടല്‍-മല-കായല്‍ മേഖലകളെ ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതികള്‍ ആവിഷ്കരിച്ച് ടൂറിസം മേഖല ആകര്‍ഷകമാക്കാന്‍ നടപ്പു സാന്പത്തിക വര്‍ഷം പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ? 

939

ടൂറിസം പദ്ധതിനടത്തിപ്പിലെ മികവ് 

ശ്രീ. വി. റ്റി. ബല്‍റാം 
ശ്രീ. വി.ഡി. സതീശന്‍ 
ശ്രീ. എം.എ. വാഹീദ് 
ശ്രീ. കെ. മുരളീധരന്‍ 

(എ)ടൂറിസം പദ്ധതി നടത്തിപ്പിലെ മികവ് കണക്കിലെടുത്ത് അധിക കേന്ദ്ര സഹായം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)കേന്ദ്ര സര്‍ക്കാരിന്‍റെ ഏതൊക്കെ പദ്ധതി നടത്തിപ്പിനാണ് മികവ് കാട്ടിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതി നടത്തിപ്പുവഴി ഏതെല്ലാം വിനോദസഞ്ചാര മേഖലകള്‍ക്കാണ് ഗുണം ലഭിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കുമോ?

940

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിനു പദ്ധതികള്‍ 

ശ്രീ. ജി.സുധാകരന്‍ 
,, പുരുഷന്‍ കടലുണ്ടി 
,, എ.എം.ആരിഫ് 
,, കെ.സുരേഷ് കുറുപ്പ് 

(എ)പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിനു നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിക്കാമോ; 

(ബി)അന്താരാഷ്ട്ര പ്രാധാന്യമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനായി മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി നടപ്പിലാക്കിയോ; വികസന പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; 

(സി)ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കാന്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം നല്‍കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.