|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
677
|
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര ധനസഹായം
ശ്രീ. പി.ശ്രീരാമകൃഷ്ണന്‍
(എ)പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് കഴിഞ്ഞ സാന്പത്തിക വര്‍ഷം (2013-14) എന്തു ധനസഹായമാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്;
(ബി)ഇത് കൃത്യമായി ചെലവഴിച്ചിട്ടുണ്ടോ;
(സി)വരവും, ചെലവും വിശദമാക്കാമോ;
(ഡി)ഈ വര്‍ഷത്തെ മഴക്കാല പൂര്‍വ്വശുചീകരണത്തിനായി എന്തു തുകയാണ് ചെലവഴിച്ചിട്ടുള്ളത്;
(ഇ)ഇതിന്‍റെ ജില്ലതിരിച്ചുളള കണക്ക് വിശദമാക്കാമോ?
|
678 |
വര്‍ഷകാല പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍
ശ്രീ. എം. ഹംസ
(എ)വര്‍ഷകാലത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള സാധ്യത ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയിലുണ്ടോ; ഇതിനെതിരെ എന്തെല്ലാം മുന്‍കരുതലുകള്‍ ആണ് സ്വീകരിക്കുന്നത്;
(ബി)പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഡി.എം.ഒ.മാര്‍ക്ക് നല്‍കിയിരിക്കുന്നത്; ഓരോ ഡി.എം.ഒ.മാര്‍ക്കും എത്ര സ്പെഷ്യല്‍ ഫണ്ട് അനുവദിച്ചു ; വിശദാംശം നല്‍കാമോ;
(സി)ജലജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി ""സ്പെഷ്യല്‍ പാക്കേജ്'' നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
|
679 |
വര്‍ഷകാല പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് നടപടി
ശ്രീ. പി. സി. ജോര്‍ജ്
(എ)വര്‍ഷകാല പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ബി)വര്‍ഷകാല രോഗങ്ങളും പകര്‍ച്ചവ്യാധികളും മുന്നില്‍കണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഔഷധങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ?
|
680 |
പകര്‍ച്ചപ്പനികള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് ചിക്കന്‍ഗുനിയ, ഡങ്കിപ്പനി, തക്കാളിപ്പനി, മലന്പനി, എച്ച്1 എന്‍1. പനി, മറ്റിതര പകര്‍ച്ചപ്പനികള്‍ എന്നിവ ബാധിച്ച് എത്ര പേര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
(ബി)പകര്‍ച്ചപ്പനികള്‍ നിയന്ത്രിക്കുന്നതിനും, മഴക്കാലപൂര്‍വ്വ ശുചീകരണത്തിനുമായി സര്‍ക്കാര്‍ ഈ സാന്പത്തിക വര്‍ഷം എത്ര തുക നീക്കിവെച്ചുവെന്നും, എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കാമോ;
(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ?
|
681 |
മഴക്കാല പൂര്‍വ്വ ശുചീകരണം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മഴക്കാലത്ത് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ ഇതനകം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങല്‍ നടത്തുവാന്‍ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളത്; ഇത് കൃത്യമായി ചെലവഴിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ;
(സി)സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്കുള്ള മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
682 |
മഴക്കാല രോഗങ്ങള്‍ തടയാന്‍ നടപടി
ശ്രീ. ജെയിംസ് മാത്യു
(എ)മഴക്കാല രോഗങ്ങള്‍ തടയാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;
(ബി)പി.എച്ച്.സി., സി.എച്ച്.സി. തൊട്ട് താലൂക്കാശുപത്രി തലം വരെ അടിയന്തരസാഹചര്യങ്ങള്‍ നേരിടാനുള്ള രീതിയില്‍ ഡോക്ടര്‍മാര്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ലാബോറട്ടറി സൌകര്യങ്ങള്‍ ഇവ ഒരുക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(സി)മാരകമായ രോഗാണുക്കളെ നശിപ്പിക്കാന്‍ വിദഗ്ദ്ധരുടെ സഹായത്തോടെ എന്തെങ്കിലും കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ആലോചിക്കുമോ ?
|
683 |
കൊല്ലം ജില്ലില്‍ മഴക്കാല പൂര്‍വ്വരോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടി
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം ജില്ലയില്‍ മഴക്കാല പൂര്‍വ്വരോഗങ്ങളെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്നറിയിക്കാമോ;
(ബി)ഏതെല്ലാം മഴക്കാല രോഗങ്ങള്‍ പിടിപെടാനാണ് സാധ്യത എന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ എന്തെല്ലാം; വിശദമാക്കുമോ?
|
684 |
മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിന് മുന്‍കരുതലുകള്‍
ശ്രീ. കെ ദാസന്‍
(എ)മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിന് സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ ഫലപ്രദമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ എന്‍.ആര്‍.എച്ച്.എം. മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തലശുചിത്വ സമിതിക്ക് ലഭിക്കാറുള്ള സാനിറ്റേഷന്‍ ഫണ്ട് ഇതുവരെയും ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ആയതിനാല്‍ പ്രാദേശികമായി നടക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എന്‍.ആര്‍.എച്ച്.എം. ഫണ്ട് എന്ന് ലഭ്യമാക്കുമെന്ന് വ്യക്തമാക്കുമോ;
|
685 |
ആശുപത്രികളിലെ മരുന്ന് ദൌര്‍ലഭ്യം പരിഹരിക്കാന്‍ നടപടി
ശ്രീ. ഇ.കെ വിജയന്‍
(എ)സംസ്ഥാനത്തെ ആശുപത്രികളില്‍ അവശ്യമരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ദൌര്‍ലഭ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
(ബി)കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്നിന്‍റെ ദൌര്‍ലഭ്യത്തെക്കുറിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
686 |
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം
കെ. കെ. നാരായണന്‍
(എ) സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി) ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?
|
687 |
പേ വിഷം, ടെറ്റനസ് പ്രതിരോധ മരുന്നുകളുടെ ദൌര്‍ലഭ്യം
ശ്രീ. കെ.എന്‍.എ.ഖാദര്‍
(എ)പേ വിഷം, ടെറ്റനസ് എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ;
(ബി)ആയത് ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)ഇത്തരം അവശ്യമരുന്നുകളുടെ ലഭ്യതക്കുറവു മരുന്നു കന്പനികളുടെ ലാഭേച്ഛകാരണമാണെന്ന വസ്തുത ശരിയാണോ; വ്യക്തമാക്കാമോ?
|
688 |
മാനസികരോഗികളുടെ പുനരധിവാസം
ശ്രീമതി കെ. കെ. ലതിക
(എ)സംസ്ഥാനത്തെ മാനസികരോഗാശുപത്രികളില്‍ ഓരോന്നിലും എത്ര രോഗികളെ വീതം കിടത്തി ചികിത്സിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത രോഗികളില്‍ എത്രപേര്‍ സ്ത്രീകളാണെന്ന് വ്യക്തമാക്കുമോ;
(സി)ബന്ധുമിത്രാദികള്‍ ഇല്ലാത്ത എത്ര രോഗികള്‍ പ്രസ്തുത ആശുപത്രികളിലെ ഐ.പി. വിഭാഗത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)രോഗം പൂര്‍ണ്ണമായും ഭേദമായി ഇത്തരത്തിലുള്ള എത്ര പേര്‍ ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)ഇത്തരക്കാരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
689 |
പേ വിഷബാധയ്ക്കുള്ള ചികിത്സാസൌകര്യങ്ങള്‍
ശ്രീമതി കെ. കെ. ലതിക
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പേ വിഷബാധമൂലം എത്രപേര്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്തെ ഏതെല്ലാം തലത്തിലുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് പേ വിഷബാധയ്ക്കുള്ള ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അവിടങ്ങളിലെല്ലാം പേ വിഷബാധ ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാണോ എന്നും വ്യക്തമാക്കുമോ?
|
690 |
108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം
ശ്രീ. സി. ദിവാകരന്‍
108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ; ആരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്; ഏത് ഏജന്‍സി വഴിയാണ് നടപ്പിലാക്കുന്നത്?
|
691 |
രാത്രികാല പോസ്റ്റുമാര്‍ട്ടം
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)മൃതശരീരങ്ങള്‍ രാത്രികാലങ്ങളില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ ഉത്ത രവ് പ്രസിദ്ധപ്പെടുത്തുമോ;
(ബി)അപകടങ്ങളിലോ അസുഖങ്ങളിലോ പെട്ടവര്‍ ആശുപത്രിയിലെത്തിക്കുന്നതിനു മുന്പ് മരണപ്പെട്ടാല്‍ മൃതശരീരം പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കികിട്ടുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)സംശയകരമായ മരണ സാഹചര്യങ്ങളില്‍ പോലീസ് സര്‍ജ്ജന്‍റെ സേവനം അതത് ജില്ലാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുമോ; ഇപ്പോള്‍ പോലീസ് സര്‍ജ്ജന്‍റെ സേവനം ലഭിക്കുന്ന കേന്ദ്രങ്ങള്‍ ഏവ; വ്യക്തമാക്കുമോ?
|
692 |
അട്ടപ്പാടിയിലെ ശിശുമരണം
ശ്രീ. കെ.വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അട്ടപ്പാടിയില്‍ എത്ര പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ശിശുക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദവിവരം നല്‍കുമോ;
(ബി)ഇതില്‍ പോഷകാഹാരക്കുറവുമൂലം എത്ര കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ട്; വിശദവിവരം നല്‍കുമോ;
(സി)ഇപ്രകാരം മരണപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ച് വിശദപഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദാംശം നല്‍കുമോ?
|
693 |
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായുള്ള ഏറ്റവും ഒടുവില്‍ നടത്തിയ മെഡിക്കല്‍ ക്യാന്പില്‍ എത്ര പേര്‍ പങ്കെടുത്തു;
(ബി)ഇതിന്‍റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി)ഇതില്‍ അര്‍ഹരായ എത്ര ദുരിതബാധിതരാണ് ഉള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
694 |
ചോരക്കുഞ്ഞിന്‍റെ ജഡം പ്ളാസ്റ്റിക് കൂടയിലാക്കി മാതാവിനു നല്‍കിയെന്ന പരാതി
ശ്രീ. വി. ശിവന്‍കുട്ടി
തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയില്‍ ചോര ക്കുഞ്ഞിന്‍റെ ജഡം പ്ളാസ്റ്റിക് കൂടയിലാക്കി മാതാവിനു നല്‍കിയതു സംബന്ധിച്ചുള്ള ആന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
695 |
മണ്ധലാടിസ്ഥാനത്തില്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍
ശ്രീ. എ. എ. അസീസ്
(എ)സംസ്ഥാനത്ത് എത്ര കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളാണ് നിലവിലുള്ളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ ;
(ബി)എത്ര ശതമാനം വരെ വില കുറച്ചാണ് കാരുണ്യ സ്റ്റോറുകളില്‍ മരുന്ന് വില്‍പ്പന നടത്തുന്നത് ;
(സി)ഒരു നിയോജകമണ്ധലത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ സംസ്ഥാനത്തൊട്ടാകെ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
696 |
വിദേശത്തും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഹെല്‍ത്ത് സര്‍വ്വീസിലുള്ള എത്ര ഡോക്ടര്‍മാരെ പിരിച്ചു വിട്ടു; എത്ര ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ;
(ബി)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഹെല്‍ത്ത് സര്‍വ്വീസിലുള്ള എത്ര ഡോക്ടര്‍മാര്‍ അവധിയെടുത്തും അല്ലാതെയും വിദേശത്തും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നു; വ്യക്തമാക്കുമോ;
(സി)ഇവരില്‍ എത്ര പേരുടെ പേരില്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ഡി)സംസ്ഥാന ഖജനാവില്‍ നിന്നും ചെലവ് വഹിച്ച് ഡോക്ടര്‍ ആകുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കാതെ അവധിയെടുത്ത് സ്വകാര്യ ആശുപത്രികളിലും വിദേശത്തും സേവനം അനുഷ്ഠിച്ച് കൂടുതല്‍ കാശുണ്ടാക്കുന്ന പ്രവണത കൂടി വരുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ; വ്യക്തമാക്കുമോ?
|
697 |
ചികില്‍സാ പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
ശ്രീമതി കെ. എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ചികിത്സാ പിഴവ് മൂലം മരണപ്പെട്ടവര്‍, അംഗവൈകല്യം സംഭവിച്ചവര്‍ എത്ര; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
(ബി)ചികിത്സാ പിഴവിന്‍റെ പേരില്‍ എത്ര ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(സി)ചികിത്സാ പിഴവിന്‍റെ പേരില്‍ കോടതികള്‍ എത്ര ഡോക്ടര്‍മാരെ കുറ്റക്കാരെന്ന് കണ്ടെത്തി; അവര്‍ ആരെല്ലാം;
(ഡി)ചികിത്സാ പിഴവ് മൂലം മരണം, അംഗവൈകല്യം എന്നിവയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ വിധേയരായവര്‍ എത്ര; എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; വ്യക്തമാക്കുമോ;
(ഇ)സര്‍ക്കാര്‍ ആശുപത്രികളില്‍ ഓപ്പറേഷന്‍ ചെയ്യേണ്ടുന്ന സ്ഥലം മാറ്റി മറ്റു സ്ഥലങ്ങളില്‍ ഓപ്പറേഷന്‍ നടത്തിയ എത്ര ഡോക്ടര്‍മാരുണ്ട്; അവര്‍ ആരെല്ലാം; ഏതെല്ലാം ആശുപത്രികളിലാണ് ഇത്തരം സംഭവങ്ങള്‍ നടന്നത്; എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(എഫ്)ചികിത്സാ പിഴവുമൂലം മരണപ്പെട്ടവര്‍, അംഗവൈകല്യം സംഭവിച്ചവര്‍, സ്ഥലം മാറ്റി മറ്റ് സ്ഥലങ്ങള്‍ ഓപ്പറേഷന്‍ നടത്തപ്പെട്ടവര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് എന്തൊക്കെ ധനസഹായം നാളിതുവരെ അനുവദിച്ചു; വ്യക്തമാക്കുമോ?
|
698 |
ചികിത്സാ സഹായത്തിന്‍റെ വിശദാംശം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ അപേക്ഷകരില്‍ എത്ര പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇവര്‍ക്ക് എത്ര രൂപയുടെ സഹായം ലഭിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
|
699 |
ചടയമംഗലത്ത് പി.എച്ച്. സെന്‍ററിന് കെട്ടിടം
ശ്രീ. മുല്ലക്കര രത്നാകരന്‍
20.12.2013-ലെ 1 കോടി രൂപയുടെ ആസ്തിവികസന ഫണ്ടു പ്രകാരം ചടയമംഗലത്ത് പി.എച്ച്. സെന്‍റര്‍ വികസനത്തിന് കെട്ടിടം നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടും ആയതിന് ഇതുവരെ ഭരണാനുമതി ലഭ്യമാക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്‍റെ കാലതാമസം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
700 |
ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാമോ;
(ബി)ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)ബാലുശ്ശേരി മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളില്‍ ഒന്നിലുംതന്നെ പ്രസവചികിത്സ ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, പ്രസവ വാര്‍ഡ്, ബ്ലഡ് ബാങ്ക്, ലാബോറട്ടറി, പേവാര്‍ഡ് എന്നീ സൌകര്യങ്ങളെല്ലാമുള്ള ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വാര്‍ഡ് ഏര്‍പ്പെടുത്താമോ?
|
701 |
അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ സൌകര്യങ്ങളും സ്റ്റാഫും
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനുള്ള കാരണം വിശദമാക്കുമോ?
(ബി)നഗരമധ്യത്തില്‍ ഒരേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആശുപത്രിയില്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനും സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
|
702 |
നേമം, ശാന്തിവിള താലൂക്ക് ആശുപത്രി വികസനം
ശ്രീ. വി. ശിവന്‍കുട്ടി
(എ)നേമം നീയോജക മണ്ഡലത്തിലെ ശാന്തിവിളയില്‍ സ്ഥിതിചെയ്യുന്ന താലുക്ക് ആശുപത്രിയുടെ വികസനം എന്‍ .ആര്‍. എച്ച്.എം- പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയതിന് എത്ര കോടി രൂപയാണ് ചെലവഴിക്കുന്നത്; നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍/പദ്ധതികള്‍ വിശദമാക്കുമോ; എന്നത്തേക്ക് പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കും; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
703 |
ദേവികുളം, അടിമാലി താലൂക്കുകളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)ദേവികുളം താലൂക്ക് ആശുപത്രിയില്‍ ഇടിച്ചിട്ട ബ്ലോക്ക് പണിയുന്നതിന് എന്തെല്ലാം തടസ്സങ്ങളാണുള്ളത്;
(ബി)രണ്ട് വര്‍ഷക്കാലമായി പ്രവര്‍ത്തനം നിലച്ച പ്രസ്തുത ബ്ലോക്കിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;
(സി)അടിമാലി താലൂക്ക് ആശുപത്രി, ചിത്തിരപുരം, ദേവികുളം സി.എച്ച്.സി, മറയുര്‍ പി.എച്ച്.സി എന്നിവയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് പ്രസ്തുത കാലയളവില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്;
(ഡി)ഇല്ലെങ്കില്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമോ?
|
704 |
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം
ശ്രീ. പി. തിലോത്തമന്‍
(എ)ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്ത ട്രോമ കെയര്‍ യൂണിറ്റിലേയ്ക്ക് ആവശ്യമായ ജീവനക്കാരെയും ഡോക്ടര്‍മാരേയും മറ്റ് ടെക്നീഷ്യന്‍മാരെയും നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു പറയാമോ;
(ബി)ട്രോമാകെയര്‍ യൂണിറ്റിനുവേണ്ടി കെട്ടിടം നിര്‍മ്മിക്കുകയും അതിലേയ്ക്കാവശ്യമായ ഉപകരണങ്ങളും ഡോക്ടര്‍മാരും എത്തുന്നതിനുമുന്പുതന്നെ ഇതിന്‍റെ ഉദ്ഘാടനം നടത്തുകയും ചെയ്തത് എന്തുകൊണ്ടാണെന്നും പറയാമോ; ഇതിലേയ്ക്ക് ആവശ്യമായ ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരെയും ആവശ്യമായ ഉപകരണങ്ങളും എത്ര ദിവസങ്ങള്‍ക്കകം നല്‍കുമെന്നും ട്രോമാകെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം എന്നാരംഭിക്കുമെന്നും പറയാമോ?
|
705 |
നേമം, ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ പുതിയ ട്രോമാകെയര്‍ യൂണിറ്റ്
ശ്രീ. വി. ശിവന്‍കുട്ടി
നേമം, കാട്ടാക്കട, കോവളം-എന്നീ നിയമസഭാ മണ്ഡലങ്ങളിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ ചികിത്സതേടി എത്തുന്ന, ദേശിയ പാതയ്ക്കു സമീപം സ്ഥിതിചെയ്യുന്ന, നേമം നിയോജക മണ്ഡലത്തിലെ ശാന്തിവിള-താലൂക്ക് ആശുപത്രിയില്‍ ഒരു ട്രോമാകെയര്‍ യൂണിറ്റ് അടിയന്തിരമായി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
706 |
ജനറല്‍ ആശുപത്രികളിലെ ചികിത്സാസൌകര്യങ്ങള്‍
ശ്രീ. ജെയിംസ് മാത്യു
(എ)സംസ്ഥാനത്തെ ഏതെങ്കിലും താലുക്കാശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്താന്‍ ഉദ്ദേശമുണ്ടോ;
(ബി)നിലവിലുള്ള ജനറല്‍ ആശുപത്രികളിലെല്ലാം ചട്ടങ്ങളനുശാസിക്കുന്ന രീതിയില്‍ വിവിധ മേഖലയിലെ വിദ്ഗ്ദ്ധ ഡോക്്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടോ; ഇതേ ആശുപത്രികളില്‍ പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ സേവനം വേണ്ടത്ര ഉറപ്പ് വരുത്തിയിട്ടുണ്ടോ;
(സി)എല്ലാ ജനറല്‍ ആശുപത്രികളിലും പാന്പിന്‍ വിഷത്തിനുള്ള അന്‍റിവെനം ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കുമോ;
(ഡി)പേവിഷ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് വേണ്ടത്ര ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ?
|
707 |
മലബാര്‍ മേഖലയിലെ ക്യാന്‍സര്‍ ചികിത്സാ സൌകര്യം
ശ്രീ. പി.റ്റി.എ. റഹീം
(എ)ആര്‍.സി.സി.യെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതുവഴി പുതിയ എന്തെല്ലാം സൌകര്യങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
(ബി)മലബാറില്‍ നിന്നുള്ള കാന്‍സര്‍ രോഗികള്‍ വിദഗ്ധ ചികിത്സക്കായി ആര്‍.സി.സി.യെയാണ് ആശ്രയിക്കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)മലബാറില്‍ കാന്‍സര്‍ ചികിത്സക്ക് ആവശ്യമായ ആധുനിക സംവിധാനങ്ങള്‍ നിലവിലില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കോഴിേക്കാട് ജില്ലയിലെ മാവൂര്‍ തെങ്ങിലക്കടവില്‍ ആധുനിക രീതിയിലുള്ള കാന്‍സര്‍ ചികിത്സാ സൌകര്യം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന് സൌജന്യമായി ലഭിച്ച സ്ഥലവും കെട്ടിടങ്ങളും ഉപയോഗപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
708 |
മാവൂര്‍ തെങ്ങിലക്കടവിലല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു നടപടി
ശ്രീ. പി. റ്റി. എ. റഹീം
(എ)മാവൂര്‍ വില്ലേജിലെ തെങ്ങിലക്കടവില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി സര്‍ക്കാരിന് സൌജന്യമായി വിട്ടുകിട്ടിയ സ്ഥലം ഉപയോഗപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;
(ബി)തലശ്ശേരി ക്യാന്‍സര്‍ സെന്‍ററിന് ഈ കേന്ദ്രം സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ ഭൂമി ലീസിന് നല്‍കിയ നടപടി റദ്ദ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(സി)പ്രസ്തുത സ്ഥലത്ത് കേന്ദ്രം അനുവദിക്കുന്ന ക്യാന്‍സര്‍ സെന്‍റര്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കാമോ ?
|
709 |
മാവേലിക്കര മണ്ധലത്തിലെ ആശുപത്രികളുടെ നവീകരണം
ശ്രീ. ആര്‍ രാജേഷ്
(എ)മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വര്‍ക്ക് അറേഞ്ച്മെന്‍റിന്‍റെ പേരില്‍ മാറ്റിയിരിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാരെയും തിരികെ നിയമിക്കുന്നതിനു നടപടി സ്വീകരിക്കുമോ;
(ബി)ആശുപത്രിയെ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
(സി)പ്രസ്തുത ആശുപത്രിയില്‍ ആംബുലന്‍സ് സര്‍വ്വീസ് നിലച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)മാവേലിക്കര താഴക്കര പഞ്ചായത്തിലെ വെട്ടിയാര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പി.എച്ച്.സിയുടെ തെക്കേക്കര പഞ്ചായത്തിലെ വരേണിക്കല്‍ പി.എച്ച്.സി. കെട്ടിടങ്ങള്‍ ശോചനീയാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഈ പി.എച്ച്.സി.കള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമോ?
|
710 |
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റ്, സൈക്യാട്രി യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവ ആരംഭിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ;
(ബി)പ്രസ്തുത ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള കാരുണ്യ മെഡിക്കല്‍ ഷോപ്പ് എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കും എന്നറിയിക്കാമോ?
|
711 |
മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്കാശുപത്രിയായി ഉയര്‍ത്താന്‍ നടപടി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മലപ്പുറം ജില്ലയിലെ മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ (സി.എച്ച്.സി) താലൂക്കാശുപത്രിയായി അപ്ഗ്രേഡ് ചെയ്യുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; എങ്കില്‍ നടപടി സ്വീകരിക്കുമോ;
(ബി)ഇല്ലെങ്കില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ ഒരു താലൂക്ക് ആശുപത്രി ഇല്ലാത്തതിനാലും, മങ്കട മണ്ധലത്തില്‍ കിടത്തി ചികിത്സയുള്ള ഏക ആശുപത്രിയായ മങ്കട സി.എച്ച്.സി.-യെ താലൂക്കാശുപത്രിയായി അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
712 |
നെന്മാറ സി.എച്ച്.സി യില്‍ വിഷചികിത്സാ കേന്ദ്രം ആരംഭിക്കാന്‍ നടപടി
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)മലയോരപ്രദേശമായ നെന്മാറ മണ്ഡലത്തിലെ വിവിധ പ്രദേശത്തുള്ള ആളുകള്‍ക്ക് പാന്പുകടിയേറ്റ് യഥാസമയം ചികിത്സ ലഭിക്കാത്തതുകൊണ്ട് മരണം സംഭവിക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)പാന്പുകടിയേറ്റ ആളുകളെ ചികിത്സക്കായി പാലക്കാട്, തൃശ്ശൂര്‍ എന്നീ ദൂരസ്ഥലത്തുള്ള ആശുപത്രികളില്‍ എത്തിക്കേണ്ടത് കാരണമാണ് മരണം സംഭവിക്കുന്നത് എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത്തരം സംഭവങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നെന്മാറ സി.എച്ച്.സി. യില്‍ വിഷചികിത്സാ കേന്ദ്രം അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ?
|
<<back |
next page>>
|