|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
642
|
എന്‍.ആര്‍.എച്ച്.എം. പദ്ധതിഫണ്ടിന്‍റെ ഉപയോഗം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന എന്‍.ആര്‍.എച്ച്.എം. പദ്ധതിഫണ്ടില്‍ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ;
(ബി)ഫണ്ട് ഉപയോഗിച്ച് ശന്പളം നല്‍കിയിരുന്ന ആയുഷ് പദ്ധതിയിലെ ആയുര്‍വേദ തെറാപ്പിസ്റ്റുകളെ പിരിച്ചുവിട്ടിട്ടുണ്ടോ;
(സി)എത്ര പേരെ പിരിച്ചുവിട്ടു;
(ഡി)ഇതുമൂലം ഗ്രാമീണമേഖലയിലെ ആയുര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലമായത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)ഇത്തരം ജീവനക്കാരെ നിലനിര്‍ത്തി ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)ഇതിനായി എന്തെല്ലാം ബദല്‍ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്?
|
643 |
എന്‍.ആര്‍.എച്ച്.എം. പദ്ധതി നിര്‍വ്വഹണത്തിന്‍റെ ആഡിറ്റിംഗ്
ശ്രീ. എന്‍.ഷംസുദ്ദീന്‍
(എ)ആരോഗ്യവകുപ്പ് എന്‍.ആര്‍.എച്ച്.എം. മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പദ്ധതികളുടെ നിര്‍വ്വഹണോദ്യോഗസ്ഥര്‍ ആരെല്ലാമാണ്; ഇവരുടെ ഭാഗത്തുനിന്നും വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
(സി)പദ്ധതികളുടെ വിശദമായ ആഡിറ്റിംഗ് നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകളെക്കുറിച്ച് വിശദവിവരം നല്‍കാമോ;
(ഡി)അക്കൌണ്ടന്‍റ് ജനറല്‍ ആഡിറ്റിംഗ് നടത്തിയിട്ടുണ്ടോ; അതുസംബന്ധിച്ച് എന്തെങ്കിലും ഒബ്ജക്ഷന്‍ ഉന്നയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
|
644 |
ആരോഗ്യസുരക്ഷക്കായിയുളള കര്‍മ്മപദ്ധതികള്‍
ശ്രീ. വി.പി. സജീന്ദ്രന്‍
,, ലൂഡീ ലൂയിസ്
,, അന്‍വര്‍ സാദത്ത്
,, ഷാഫി പറന്പില്‍
(എ)ഗ്രാമീണ കേരളത്തിന്‍റെ ആരോഗ്യ സുരക്ഷക്കായി എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്;
(ബി)പ്രസ്തുത പദ്ധതികള്‍ വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും സജ്ജമാക്കുന്നതിന് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കാമോ;
|
645 |
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ശാക്തീകരണം
ശ്രീ. വി. റ്റി. ബല്‍റാം
,, എ. റ്റി. ജോര്‍ജ്
,, വര്‍ക്കല കഹാര്‍
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ശാക്തീകരണത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത കര്‍മ്മപദ്ധതികള്‍ വഴി കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)എന്തെല്ലാം അടിസ്ഥാനസൌകര്യങ്ങളാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഒരുക്കാനുദ്ദേശിക്കുന്നത്;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
646 |
ദേശീയ നഗര ആരോഗ്യ ദൌത്യം പദ്ധതി
ശ്രീ. കെ. മുരളീധരന്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
'' സി. പി. മുഹമ്മദ്
'' റ്റി.എന്‍. പ്രതാപന്‍
(എ)സംസ്ഥാനത്ത് ദേശീയ നഗര ആരോഗ്യ ദൌത്യം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ആരെല്ലാം മുഖേനയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പദ്ധതിക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
|
647 |
ജീവിതശൈലിരോഗ നിര്‍ണ്ണയത്തിനും ചികില്‍സയ്ക്കുമുള്ള പദ്ധതി
ശ്രീ. പി.എ.മാധവന്‍
,, റ്റി.എന്‍.പ്രതാപന്‍
,, പി.സി.വിഷ്ണുനാഥ്
,, ആര്‍. സെല്‍വരാജ്
(എ)ജനങ്ങളെ ജീവിതശൈലിരോഗ നിര്‍ണ്ണയത്തിനും സൌജന്യ ചികില്‍സയ്ക്കും വിധേയരാകൂന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)ഏതെല്ലാം വകുപ്പുകളുടെ ഏകോപനത്തോടുകൂടിയാണ് ഇതിനായുള്ള അസൂത്രണ നിര്‍വ്വഹണം നടത്തുന്നത്;
(ഡി)എന്തെല്ലാം കേന്ദ്രസഹായമാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നതെന്നും പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
|
648 |
ഒറ്റപ്പാലം മണ്ഡലത്തിലെ ആശുപത്രികള്‍ക്കായി എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നും ചെലവഴിച്ച തുക
ശ്രീ. എം. ഹംസ
(എ)ആശുപത്രികളുടെ നവീകരണത്തിനായി 2013-14 വര്‍ഷത്തില്‍ എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നും എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ;
(ബി)ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ആശുപത്രികള്‍ക്കായി എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നും എത്ര തുക ചെലവഴിച്ചു;
(സി)എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ആശുപത്രികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
(ഡി)രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എന്‍.ആര്‍.എച്ച്.എം. മുഖേന എത്ര തുക ചെലവഴിച്ചു എന്നും എന്തെല്ലാം പ്രവൃത്തികള്‍ നടത്തി എന്നും വിശദമാക്കാമോ?
|
649 |
ആരോഗ്യകിരണം പദ്ധതി
ശ്രീ. പാലോട് രവി
'' എ.പി. അബ്ദുള്ളക്കുട്ടി
'' തേറന്പില്‍ രാമകൃഷ്ണന്‍
'' എ.റ്റി.ജോര്‍ജ്
(എ)സംസ്ഥാനത്ത് ആരോഗ്യകിരണം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടൊ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും എന്തൊക്കെയാണ്;
(സി)പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികില്‍സ ലഭ്യമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)ഏതെല്ലാം വകുപ്പുകളുടെ ഏകോപനത്തോടു കുടിയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
650 |
ഫോര്‍പ്ലസ് പദ്ധതി
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
,, കെ. അജിത്
ശ്രീമതി ഗീതാ ഗോപി
ശ്രീ. ഇ. കെ. വിജയന്‍
(എ)ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ, ലെപ്റ്റോ സ്പൈറോസിസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് ഫോര്‍ പ്ലസ് പദ്ധതി എന്നുമുതലാണ് സംസ്ഥാനത്ത് നടപ്പാക്കിവന്നിരുന്നത്; ഈ പദ്ധതി ഇപ്പോഴും തുടരുന്നുണ്ടോ; ഇല്ലെങ്കില്‍ നിറുത്തിവച്ചതെന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ;
(ബി)തീരപ്രദേശങ്ങള്‍, മലയോര മേഖലകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍, ആദിവാസി സെറ്റിന്‍മെന്‍റുകള്‍ തുടങ്ങിയ മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലാണെന്ന് ആരോഗ്യവകുപ്പും ലോകാരോഗ്യ സംഘടനയും നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
|
651 |
അമൃതം ആരോഗ്യപദ്ധതി
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
,, കെ. രാജൂ
,, ജി. എസ്.ജയലാല്‍
,, ചിറ്റയം ഗോപകുമാര്‍
(എ)ജീവിതശൈലി രോഗങ്ങള്‍ക്കായി സംസ്ഥാനത്ത് അമൃതം
ആരോഗ്യ പദ്ധതി ആരംഭിച്ചതെന്നാണ്;
(ബി)പ്രസ്തുത പദ്ധതിപ്രകാരം സംസ്ഥാനത്ത് എത്രയിനം മരുന്നുകളാണ് വിതരണം ചെയ്തു വരുന്നതെന്ന് വ്യക്തമാക്കുമോ; അവ ഏതെല്ലാം;
(സി)ഈ പദ്ധതിപ്രകാരമുള്ള മരുന്നുകളുടെ വിതരണം നിലച്ചിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
|
652 |
"അമൃതം ആരോഗ്യ പദ്ധതി'
ശ്രീമതി കെ. എസ്. സലീഖ
(എ)ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ആരോഗ്യവകുപ്പിന്‍റെ "അമൃതം ആരോഗ്യപദ്ധതി' പ്രകാരമുള്ള സൌജന്യ മരുന്നു വിതരണം നിലച്ചതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഒരു വര്‍ഷം എത്ര പേര്‍ക്ക് 'അമൃതം ആരോഗ്യ പദ്ധതി' പ്രകാരം പ്രയോജനം ലഭിക്കുന്നു;
(സി)നാളിതുവരെ എത്ര കോടി രൂപയ്ക്കാണ് മരുന്ന് വാങ്ങിയത്; ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നുമാണ് മരുന്ന് വാങ്ങിവരുന്നത്;
(ഡി)പദ്ധതിക്ക് കേന്ദ്ര വിഹിതമായി എത്ര കോടി രൂപ ലഭിക്കുകയുണ്ടായി;
(ഇ)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ ടെണ്ടര്‍ നടപടികളിലെ അപാകത മൂലമാണോ മരുന്നു വിതരണം നിലച്ചത്; ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും എന്ത് നടപടി സ്വീകരിച്ചുവെന്നും വെളിപ്പെടുത്തുമോ?
|
653 |
"ഗില്ലന്‍ബാരി സിന്‍ഡ്രോം' നിയന്ത്രിക്കുന്നതിന് നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മനുഷ്യന്‍റെ പേശികളെ ഗുരുതരമായി ബാധിക്കുന്ന "ഗില്ലന്‍ബാരി സിന്‍ഡ്രോം' എന്ന രോഗം മലബാറില്‍ പ്രത്യേകിച്ച് കൊണ്ടോട്ടി മേഖലയില്‍ പിടിപെട്ടതായ വാര്‍ത്ത ശ്രദ്ധയില്‍ വന്നിട്ടുണ്ടേണ്ടണ്ടാ;
(ബി)ഇതിന്‍റെ ചികിത്സക്കാവശ്യമായ സൌകര്യം മെഡിക്കല്‍ കോളേജുകളില്‍ നിലവിലുണ്ടോ;
(സി)കുത്തിവെപ്പിനുള്ള വിലയേറിയ മരുന്ന് ആവശ്യത്തിന് എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)ഈ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് പഠനം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
|
654 |
ജനറിക് മരുന്നുകളുടെ സൌജന്യ വിതരണ പദ്ധതി
ശ്രീ. റ്റി. എന്‍. പ്രതാപന്‍
'' വി.റ്റി. ബല്‍റാം
'' സണ്ണി ജോസഫ്
'' ജോസഫ് വാഴക്കന്‍
(എ)സംസ്ഥാനത്ത് ജനറിക് മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;
(ബി)ആര്‍ക്കെല്ലാമാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്;
(സി)ഏ തെ ല്ലാം ആ ശുപത്രി ക ളി ല ാ ണ് ഈ പ ദ്ധതി നടപ്പാക്കുന്ന ത്;
(ഡി)പദ്ധതി നടത്തിപ്പിനുള്ള തുക എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് വിശദമാക്കുമോ?
|
655 |
ജനറിക് മരുന്ന് വിതരണ പദ്ധതി
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. കെ. ടി. ജലീല്‍
,, എ. പ്രദീപ്കുമാര്‍
,, കെ. സുരേഷ് കുറുപ്പ്
(എ)സൌജന്യ ജനറിക് മരുന്ന് വിതരണ പദ്ധതിയുടെ സ്ഥിതി വിലയിരുത്തിയിരുന്നോ; വിശദാംശം അറിയിക്കുമോ;
(ബി)സര്‍ക്കാരാശുപത്രികളില്‍ ജനറിക് മരുന്നുകള്‍ ഉള്‍പ്പെടെ ഒരു മരുന്നും ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാരണം വിലയിരുത്തിയിട്ടുണ്ടോ;
(സി)മരുന്നുക്ഷാമം പരിഹരിക്കാനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
|
656 |
ആവശ്യമരുന്നുകളുടെ ലഭ്യത
ശ്രീ. ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
ശ്രീ. പി.സി. ജോര്‍ജ്
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ദൌര്‍ലഭ്യം നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ആശുപത്രികളില്‍ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്?
|
657 |
അവശ്യമരുന്നുകളുടെ ക്ഷാമം
ശ്രീ. സി. ദിവാകരന്‍
,, മുല്ലക്കര രത്നാകരന്‍
,, ജി.എസ്. ജയലാല്‍
,, ചിറ്റയം ഗോപകുമാര്‍
(എ)ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ; ഉണ്ടെങ്കില്‍ എത്രയിനം അവശ്യമരുന്നുകളാണ് വിവിധ ആശുപത്രികളില്‍ വിതരണം ചെയ്തുകൊണ്ടിരുന്നത്; ഇപ്പോള്‍ എത്രയിനം വിതരണം ചെയ്യുന്നുണ്ട്;
(ബി)ആവശ്യമായ മരുന്നുകളുടെ പട്ടിക ആശുപത്രി അധികൃതര്‍ നല്‍കിയെങ്കിലും 2014-15 സാന്പത്തിക വര്‍ഷത്തേയ്ക്കുള്ള മരുന്നുകള്‍ ഇതുവരെ നല്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി)മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തു നടപടികളാണ് എടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
658 |
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ദൌര്‍ലഭ്യം
ശ്രീ. കെ. ദാസന്‍
(എ)സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലും മരുന്നുകള്‍ ലഭ്യമല്ലാത്ത സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ?
|
659 |
കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്‍
,, കെ. ശിവദാസന്‍ നായര്‍
,, ഹൈബി ഈഡന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)എന്തെല്ലാം അടിസ്ഥാനസൌകര്യങ്ങളാണ് ഉപകേന്ദ്രങ്ങളില്‍ ഒരുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി സംബന്ധിച്ച് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?
|
660 |
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ അനാസ്ഥ
ശ്രീ. എളമരം കരീം
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ.കെ.കെ. ജയചന്ദ്രന്‍
,, കെ.കെ. നാരായണന്‍
(എ)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ അനാസ്ഥകൊണ്ട് 60 കോടി രൂപയുടെ മരുന്ന് നശിക്കാനിടയായതിനെക്കുറിച്ച് അനേ്വഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
(ബി)സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന്ക്ഷാമം നേരിടുന്പോള്‍ മരുന്ന് കെട്ടിക്കിടക്കാന്‍ കാരണമായതെന്തെന്ന് അറിയിക്കാമോ;
(സി)മരുന്ന് വാങ്ങലിന്‍റെയും വിതരണത്തിന്‍റെയും അപാകത നികത്താന്‍ നടപടി ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)കാലാവധി കഴിഞ്ഞ മരുന്നുകള്‍ തീയതി തിരുത്തി നല്‍കാന്‍ കെ.എം.എസ്.സി.എല്‍ നിര്‍ദ്ദേശിച്ചതിനെക്കുറിച്ച് അേന്വഷണം നടത്തി നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ?
|
661 |
കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി വാങ്ങിയ മരുന്ന്
ശ്രീ. കെ.വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി എത്ര തുകയ്ക്ക് മരുന്ന് വാങ്ങി; വര്‍ഷം തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
(ബി)മരുന്ന് വാങ്ങുന്നതിന് സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങള്‍ വിശദീകരിക്കുമോ;
(സി)നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി മരുന്ന് വാങ്ങിയിട്ടുണ്ടോ; അപ്രകാരം മരുന്ന് വാങ്ങുവാനുണ്ടായ സാഹചര്യം വിശദീകരിക്കുമോ;
(ഡി)വാങ്ങിയ മരുന്നുകള്‍ ഉപയോഗശൂന്യമായി നശിച്ചുപോയി എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ;
(ഇ)എത്ര കോടി രൂപയുടെ മരുന്നാണ് നശിച്ചുപോയതെന്ന് വ്യക്തമാക്കുമോ?
|
662 |
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ്ഗ് സ്റ്റഡീസിന്‍റെ പ്രവര്‍ത്തനം
ശ്രീ. പി. തിലോത്തമന്‍
,, കെ. അജിത്
,, വി. ശശി
ശ്രീമതി ഗീതാ ഗോപി
(എ)കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ഭാഗമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ്ഗ് സ്റ്റഡീസിന്‍റെ(കിഡ്സ്) പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ്;
(ബി)ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)ഏതെല്ലാം വിഷയങ്ങളാണ് പഠനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തത്; ഇവയില്‍ എത്രത്തോളം പഠനം നടത്തി; പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പഠനറിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
(ഡി)ഇപ്പോള്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
|
663 |
കിഡ്സിന്‍റെ പ്രവര്‍ത്തനം
ശ്രീ. റോഷി അഗസ്റ്റിന്‍
'' എം.വി. ശ്രേയാംസ് കുമാര്‍
'' പി. സി. ജോര്‍ജ്
'' ഡോ. എന്‍. ജയരാജ്
(എ)കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ കീഴില്‍ ആരംഭിച്ച കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ്സ് സ്റ്റഡീസിന്‍റെ (കിഡ്സ്) പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടാ; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത സ്ഥാപനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു;
(സി)കിഡ്സിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ഔഷധമേഖലയുടെ ഗുണപരമായ മാറ്റങ്ങള്‍ക്കു കാരണമായേക്കാവുന്ന പ്രോജക്ടുകള്‍ക്ക് രൂപം നല്കാന്‍ സാധിച്ചിരിന്നുവോ; ആയതിന്‍റെ വിശദാംശങ്ങള്‍ നല്കുമോ;
(ഡി)കിഡ്സിന്‍റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നടപ്പു സാന്പത്തിക വര്‍ഷം നടപടി സ്വീകരിക്കുമോ?
|
664 |
ഹീമോഫീലിയ രോഗികള്‍ക്ക് പെന്‍ഷന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഹീമോഫീലിയ അസുഖം ബാധിച്ച രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പുതുക്കാട് മണ്ധലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്;
(ബി)അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)പെന്‍ഷന്‍ പരമാവധി നേരത്തെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
665 |
ജീവന്‍രക്ഷാ മരുന്നുകളും വാക്സിനുകളും
ശ്രീമതി കെ. എസ്. സലീഖ
(എ)മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആരോഗ്യ വകുപ്പിന്‍റെ കീഴിലെ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകളും വാക്സിനുകളും ഇല്ലാത്തതു മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജീവന്‍രക്ഷാ മരുന്നുകള്‍, വാക്സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(സി)ജീവന്‍രക്ഷാ മരുന്നുകളും വാക്സിനുകളും സൌജന്യമായി രോഗികള്‍ക്ക് നല്‍കുന്നതിനായി 2012-13,2013-14 വര്‍ഷങ്ങളില്‍ എത്ര രൂപയുടെ കേന്ദ്ര സഹായം ലഭിച്ചു; എത്ര ചെലവാക്കി; എത്ര തുക ലാപ്സാക്കി; വ്യക്തമാക്കുമോ;
(ഡി)2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര തുക സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തി; എത്ര തുക ചെലവാക്കി; എത്ര തുക ലാപ്സായി; വ്യക്തമാക്കുമോ;
(ഇ)എല്ലാ മരുന്നുകളും ആശുപത്രികളില്‍ യഥാസമയം ലഭ്യമാക്കാന്‍ എന്തു നടപടി സ്വീകരിക്കുന്നു; വ്യക്തമാക്കുമോ?
|
666 |
സൌജന്യ മരുന്നുവിതരണ പദ്ധതി
ശ്രീ.വി.പി. സജീന്ദ്രന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, കെ. അച്ചുതന്‍
,, വി.റ്റി. ബല്‍റാം
(എ)സംസ്ഥാനത്ത് എല്ലാ മരുന്നുകളും സൌജന്യമായി രോഗികള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(സി)ഏതെല്ലാം വകുപ്പുകളുടെ ഏകോപനത്തോടുകൂടിയാണ് ഈ പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നത്;
(ഡി)എന്തെല്ലാം കേന്ദ്രസഹായമാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഇ)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ ?
|
667 |
കുട്ടികള്‍ക്കായുള്ള സൌജന്യ പ്രമേഹ ചികിത്സാ പദ്ധതി
ശ്രീ.എം.പി. വിന്‍സെന്‍റ്
,, റ്റി.എന്‍. പ്രതാപന്‍
,, സണ്ണി ജോസഫ്
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)കുട്ടികള്‍ക്ക് സൌജന്യ പ്രമേഹ ചികിത്സാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി മുഖാന്തിരം കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)ഏതെല്ലാം കുട്ടികള്‍ക്കാണ് ഈ പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നത്;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ ?
|
668 |
സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)രോഗനിര്‍ണ്ണയം കഴിയുന്നത്ര വേഗത്തില്‍ നടത്തി സമയത്ത് ചികിത്സ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)ഏതെല്ലാം ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്;
(ഡി)മറ്റ് ജില്ലകളില്‍ ഇത് എന്ന് വ്യാപിപ്പിക്കും എന്ന് വ്യക്തമാക്കാമോ;
(ഇ)ക്യാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൌജന്യ ചികിത്സയും ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
669 |
സമഗ്ര കാന്‍സര്‍ ചികിത്സാപദ്ധതി
ശ്രീ. സി. ദിവാകരന്‍
(എ)സമഗ്ര കാന്‍സര്‍ ചികിത്സാപദ്ധതിയുടെ ലക്ഷ്യം എന്തെല്ലാമാണ്;
(ബി)നിലവിലുള്ള കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
|
670 |
ക്യാന്‍സര്‍ രോഗം തടയുന്നതിന് നടപടി
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ക്യാന്‍സര്‍ രോഗം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(ബി)ക്യാന്‍സര്‍ രോഗ ചികിത്സക്കുള്ള ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(സി)നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സാചെലവ് സന്പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം നല്‍കുമോ?
|
671 |
മത്സ്യം/പഴവര്‍ഗ്ഗം എന്നിവയിലെ മായംചേര്‍ക്കല്‍
ശ്രീ. പി.ശ്രീരാമകൃഷ്ണന്‍
(എ)മല്‍സ്യങ്ങളിലും പഴവര്‍ഗ്ഗങ്ങളിലും മാരകമായ വിഷവസ്തുക്കള്‍ പുരട്ടുന്നതുമൂലമുണ്ടാകുന്ന അതിഭീകരമായ ആരോഗ്യ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമൂലം ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ;
(സി)ഇവ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)ഇവ പരിശോധിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളത്;
(ഇ)ഇതേകുറിച്ച് വ്യക്തമായ പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വിശദമാക്കുമോ?
|
672 |
ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കല്‍ തടയാന്‍ നിയമനിര്‍മ്മാണം
ശ്രീ. ഇ.കെ വിജയന്‍
(എ) പഴകിയതും മായം ചേര്‍ത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം ഏത് വകുപ്പിലാണ് നിക്ഷിപ്തമായിരിക്കുന്നത്;
(ബി)ഇതു സംബന്ധച്ച് ആര്‍ക്കാണ് പരാതി നല്‍കേണ്ടത് എന്നതിനെക്കുറിച്ച് പൊതുജനങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ് ഇവയില്‍ നടപടി സ്വീകരിക്കേണ്ടത് ഏത് വിഭാഗമാണെന്ന് വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍ ഇതിനായി ഒരു ഏകീകൃത നിയമനിര്‍മ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
673 |
മായം ചേര്‍ക്കുന്നത് തടയല്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)ഭക്ഷ്യ വസ്തുക്കളില്‍ വര്‍ദ്ധിച്ചുവരുന്ന മായം ചേര്‍ക്കല്‍ കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കുന്നതിന് കൂടുതല്‍ ഉദേ്യാഗസ്ഥരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)2014 മെയ് 29-ാം തീയതി വരെ എത്ര മായം ചേര്‍ക്കല്‍ കേസ്സുകള്‍ എടുത്തുവെന്ന് വ്യക്തമാക്കുമോ;
(സി)മായം ചേര്‍ക്കല്‍ തടയുന്നതിന് ഫലപ്രദമായ നിയമത്തിന്‍റെ അപര്യാപ്തതയുണ്ടോ; ഇവയ്ക്ക് നല്‍കുന്ന പരമാവധി ശിക്ഷയിലും പിഴയിലും കാലാനുസൃതമായവര്‍ദ്ധനവ് വരുത്തുന്നതിന് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമോ;
(ഡി)മായം ചേര്‍ക്കുന്നതും വൃത്തിഹീനമായ അവസ്ഥയില്‍ ഭക്ഷ്യവസ്തുക്കള്‍ പാകം ചെയ്യുന്നതും തടയുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനം കൈകെക്കാള്ളാന്‍ തയ്യാറാകുമോ?
|
674 |
ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. വി. ശിവന്‍കുട്ടി
'' കെ. കുഞ്ഞമ്മത് മാസ്റ്റര്‍
'' സാജു പോള്‍
(എ)അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത സാഹചര്യത്തില്‍ ഇവ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷം മാത്രം ചെക്ക്പോസ്റ്റുകളിലൂടെ കടത്തിവിടാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ;
(സി)ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത ഇത്തരം വസ്തുക്കള്‍ വില്ക്കുന്നവര്‍ക്കും മൊത്തവിതരണക്കാര്‍ക്കുമെതിരെ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ ;
(ഡി)കര്‍ശന നടപടി സ്വീകരിക്കാതെ നാമമാത്ര പിഴ ഈടാക്കി വിടുന്നത് കൊണ്ടാണ് ഇവയുടെ കച്ചവടം തടയാന്‍ സാധിക്കാത്തതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ?
|
675 |
ശീതളപാനീയങ്ങളിലെ രാസഘടന പരിശോധിക്കാന്‍ നടപടി
ശ്രീ. പി.കെ.ബഷീര്‍
(എ)സംസ്ഥാനത്ത് ജ്യൂസ് പാര്‍ലറുകളിലൂടെ ഷാര്‍ജ, ഷേക്ക്, ബദാം, പിസ്ത, മില്‍ക് ഷേക്ക് തുടങ്ങിയ ആകര്‍ഷകമായ പേരുകളില്‍ വിറ്റഴിക്കുന്ന ജ്യൂസുകളിലെ മുഖ്യ ഘടകത്തെ സംബന്ധിച്ച് സര്‍ക്കാരോ ഏതെങ്കിലും ഏജന്‍സികളോ അന്വേഷണം നടത്തിയിട്ടുണ്ടോ;
(ബി)സ്കൂള്‍ പരിസരങ്ങളിലും, ബസ്സ്റ്റാന്‍റുകളിലും ഇതിന്‍റെ വില്‍പന വ്യാപകമായി നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇതിന്‍റെ രാസഘടന അടിയന്തരമായി പരിശോധിക്കാനും ഹാനികരമായവ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉറവിടം കണ്ടെത്തി അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്കുമോ?
|
676 |
കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റെ പരിശോധന
ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഭക്ഷ്യസുരക്ഷാ വകുപ്പ് രൂപീകരിക്കപ്പെട്ടശേഷം കോഴിക്കോട് ജില്ലയില്‍ നാളിതുവരെ നടത്തിയ ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷണകേന്ദ്രങ്ങളുടെയും പരിശോധനകളും, പ്രസ്തുത പരിശോധനകളില്‍ പുറത്തുവന്ന പൊതുവായ കണ്ടെത്തലുകളും സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കയാണ്;
(സി)ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തതിന്‍റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; പ്രസ്തുത സ്ഥാപനങ്ങളുടെ പേര് വിവരം അറിയിക്കുമോ; എത്ര പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നും എത്ര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി എന്നും വെളിപ്പെടുത്തുമോ?
|
<<back |
next page>>
|