|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6751
|
കുന്നംകുളം എരുമപ്പെട്ടി സി.എച്ച്.സി.യിലെ സ്റ്റാഫ് പാറ്റേണ്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)കുന്നംകുളം നിയോജകമണ്ധലത്തിലെ എരുമപ്പെട്ടി സി.എച്ച്.സി.യില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കുമോ;
(ബി)നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഇവിടെ മറ്റ് സി.എച്ച്.സി.കളിലേതുപോലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)സ്വീകരിക്കുമെങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ?
|
6752 |
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവന വ്യവസ്ഥകള്‍
ശ്രീ. ഇ.കെ. വിജയന്‍
(എ)ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനവ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവന വ്യവസ്ഥകള്‍ അവസാനമായി പരിഷ്കരിച്ചത് എന്നാണ്; പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)പൊതുജനാരോഗ്യത്തിന് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിന് അധികാരപരിധി വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നിലവിലെ നിയമത്തില്‍ പരിഷ്കരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
6753 |
ഗ്രാമീണ ഹെല്‍ത്ത് സെന്‍ററുകളില്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
ഗ്രാമീണ മേഖലയിലെ ഹെല്‍ത്ത് സെന്‍ററുകളില്‍ പകര്‍ച്ച രോഗങ്ങള്‍ തടയുന്നതിന് കൂടുതലായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
6754 |
കണ്ണൂര്‍ ജില്ലയിലെ ജെ.പി.എച്ച്.എന്‍., ജെ.എച്ച്.ഐ. സ്ഥലം മാറ്റം
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പില്‍ 2014ലെ പൊതുസ്ഥലം മാറ്റത്തിന് ജെ.പി.എച്ച്.എന്‍., ജെ.എച്ച്.ഐ. വിഭാഗത്തില്‍ നിന്നും അപേക്ഷ ലഭിച്ച വരുടെ ലിസ്റ്റ് മുന്‍ഗണനാ പ്രകാരം ആവശ്യപ്പെട്ട സ്ഥലങ്ങള്‍ സഹിതം ലഭ്യാക്കുമോ ;
(ബി)കരട് ലിസ്റ്റില്‍ മുന്‍ഗണന പ്രകാരം അപേക്ഷിക്കാത്ത സ്ഥലങ്ങളില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ ;
(സി)കരട് ലിസ്റ്റിലെ അപാകതകള്‍ക്കെതിരെ പരാതി നല്കിയവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(ഡി)കരട് ലിസ്റ്റിലെ അപാകതകള്‍ സംബന്ധിച്ച് പരാതി നല്കിയവരുടെ പരാതി പരിശോധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
(ഇ)കരട് ലിസ്റ്റിനെ സംബന്ധിച്ച് പരാതി നല്കിയവര്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക്, പരാതി നല്കിവരേക്കാള്‍ ജൂനിയറായ ആള്‍ക്കാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ കാരണം വിശദമാക്കാമോ ;
(എഫ്)ടി ലിസ്റ്റിലെ ആക്ഷേപങ്ങള്‍ പരിഹരിച്ച് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; ഉത്തരവ് ലഭ്യമാക്കാമോ ?
|
6755 |
താല്ക്കാലിക സര്‍വ്വീസിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ പ്രൊമോഷന്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)ആരോഗ്യവകുപ്പില്‍ 1.1.1990-ല്‍ താല്ക്കാലിക സര്‍വ്വീസില്‍ കയറിയ അഞ്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് സര്‍വ്വീസ് റഗുലറൈസ് ചെയ്യുകയും അതുവഴി പ്രൊമോഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ടോ; ഇതു പുനഃപരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമോ;
(ബി)താല്ക്കാലിക സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്ത നാല് വര്‍ഷക്കാലയളവ് ലീവായി അനുവദിച്ചിട്ടുണ്ടോ; ഇതു നിയമാനുസൃതമാണോ; ഇതു പുനഃപരിശോധിക്കുമോ; ലീവ് കാലയളവ് പ്രൊമോഷനുള്ള സര്‍വ്വീസില്‍ കണക്കാക്കി പ്രൊമോഷന്‍ നല്‍കുകയും ഒരു ലക്ഷത്തിലധികം രൂപ അരിയര്‍ എഴുതി നല്‍കുകയും ചെയ്തിട്ടുണ്ടോ; ഇതു നിയമാനുസൃതമല്ലെങ്കില്‍ പുനഃപരിശോധിക്കുമോ;
(സി)പി.എസ്.സി പരീക്ഷ പാസ്സാകാതെ മാനുഷിക പരിഗണനയില്‍ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2003-ല്‍ സര്‍വ്വീസില്‍ കയറിയവരെ 1993-ല്‍ പി.എസ്.സി. മുഖേന സര്‍വ്വീസില്‍ കയറിയവരെ മറികടന്നു പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടോ; ഇതു പുനഃപരിശോധിക്കുമോ;
(ഡി)ഏതെങ്കിലും കാറ്റഗറിയില്‍ താല്ക്കാലിക സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്കു പ്രസ്തുത തീയതി വച്ചു സര്‍വ്വീസ് റഗുലറൈസ് ചെയ്തു പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ?
|
6756 |
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഉള്ള ജെ.എച്ച്.ഐ-മാര്‍
ശ്രീ. വി. പി. സജീന്ദ്രന്‍
(എ)ആരോഗ്യവകുപ്പിലെ എത്ര ജെ. എച്ച്. ഐ ഗ്രേഡ്-കക വിവിധ സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഇപ്പോള്‍ ജോലി ചെയ്ത് വരുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)ഇങ്ങനെ ഡെപ്യൂട്ടേഷനില്‍ പോയ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തിയിട്ടുണ്ടോ;
(സി)ഇപ്പോള്‍ ഇത്തരത്തില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട;്
(ഡി)ജി.ഒ. 580/13 ഫിന്‍. തീയതി 28.11.2013 പ്രകാരം അനുവദിക്കപ്പെട്ടിട്ടുളള സമാന ശന്പള സ്കെയിലുകളുളള തസ്തികകളിലേക്ക് മാത്രമേ ഡെപ്യൂട്ടേഷന്‍ അനുവദിക്കാവൂ എന്ന് ധനകാര്യവകുപ്പ് ആരോഗ്യ ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഇ)എങ്കില്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്ന ജീവനക്കാര്‍ക്ക് എക്സ്റ്റെന്‍ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(എഫ്)01.03.2014 ന് ശേഷം ഡെപ്യൂട്ടേഷന് എക്സ്റ്റെന്‍ഷനു വേണ്ടി ആര്‍ക്കെങ്കിലും എന്‍.ഒ. സി കൊടുത്തിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കൊക്കെയാണ്?
|
6757 |
കോങ്ങാട് സി.എച്ച്.സിയിലെ സ്റ്റാഫ് നിയമനം
ശ്രീ. കെ. വി. വിജയദാസ്
(എ)പി.എച്ച്.സി കള്‍ പലതും സി.എച്ച്.സി കള്‍ ആക്കി ഉയര്‍ത്തി സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചുവെങ്കിലും നാളിതുവരെ തസ്തികകള്‍ അനുവദിച്ചു നല്‍കുകയോ ആയതിന്‍പ്രകാരം ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യം പരിഹരിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദവിവരം നല്‍കുമോ;
(സി)ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കോങ്ങാട് സി.എച്ച്.സി യില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരെ നിയമിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
6758 |
മാവേലിക്കര മണ്ധലത്തിലെ ഡോക്ടര്‍മാര്‍ കുറവുള്ള ആരോഗ്യ കേന്ദ്രങ്ങള്‍
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര നിയോജക മണ്ധലത്തില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍, പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ അനുവദനീയമായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും തസ്തികകള്‍ എത്രയാണ് ;ജോലി ചെയ്യുന്നവര്‍ നിലവില്‍ എത്രയാണ്; ഒഴിവുകള്‍ എത്ര ;
(ബി)ഡോക്ടര്‍ കുറവുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ അടിയന്തരമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ;
(സി)ഈ ആരോഗ്യകേന്ദ്രങ്ങളിലെ ഇതര തസ്തികകളിലേക്കും അടിയന്തരമായി നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ;
(ഡി)ഈ ആരോഗ്യ കേന്ദ്രങ്ങളിലെ താല്ക്കാലിക/കരാര്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
6759 |
കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ നിയമിക്കുന്നതിന് നടപടി
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് അവധിയില്‍ പ്രവേശിച്ചിട്ട് എത്ര നാളായി;
(ബി)താലൂക്ക് ആശുപത്രി പൂര്‍ണ്ണസമയ സൂപ്രണ്ടിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)ആശുപത്രിയില്‍ ഏതെല്ലാം തസ്തികകളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്; ഒഴിവുള്ള തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
6760 |
പ്രതിരോധ നിയന്ത്രണ സെല്ലിന്‍റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)പകര്‍ച്ച വ്യാധികള്‍ കണ്ടെത്താനും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ നിയന്ത്രണ സെല്ലിന്‍റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ തസ്തിക ഇല്ലാതാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത സെല്ലിന്‍റെ പ്രവര്‍ത്തന ഫണ്ട് 40 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വെട്ടിച്ചുരുക്കിയിട്ടുണ്ടോ;
(സി)പ്രസ്തുത സെല്ലിന്‍റെ ഘടനയും സെല്‍ നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ?
|
6761 |
അനസ്ത്യേഷ്യ ടെക്നീഷ്യന്‍
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
എ)സംസ്ഥാനത്തെ ആശുപത്രികളില്‍ അനസ്ത്യേഷ്യ ടെക്നീഷ്യന്‍മാരുടെ എത്ര തസ്തികകളാണുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഈ തസ്തികയുടെ നിയമന യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(സി)അനസ്ത്യേഷ്യ ടെക്നീഷ്യന്‍ ഡിപ്ലോമ കോഴ്സ്, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നീഷ്യന്‍ കോഴ്സിന് തുല്യമായി അംഗീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ഡി)അനസ്ത്യേഷ്യ ടെക്നീഷ്യന്‍ ഡിപ്ലോമ കോഴ്സ് അനസ്ത്യേഷ്യ ടെക്നീഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നീഷ്യന്‍ എന്നിവയ്ക്കുള്ള യോഗ്യതയായി പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
6762 |
കുന്നംകുളം താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തിക
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)കുന്നംകുളം ഗവണ്‍മെന്‍റ് താലൂക്കാശുപത്രിയില്‍ എത്ര ഫാര്‍മസിസ്റ്റ് തസ്തികയാണ് അനുവദിച്ചു നല്‍കിയിട്ടുള്ളത് ; ഗവണ്‍മെന്‍റ് താലൂക്കാശുപത്രിയായി ഉയര്‍ത്തി ഡോക്ടര്‍മാരുടെ സ്പെഷ്യാലിറ്റി കേഡര്‍ അനുവദിച്ച് വിദഗ്ദ്ധ ചികിത്സ നടത്തിവരുന്പോഴും ഫാര്‍മസിസ്റ്റ് തസ്തിക പഴയപടി തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ദിനംപ്രതി 500നും 800നും ഇടയില്‍ ഒ.പി. വിഭാഗത്തിലും 100നു അടുത്ത് ഐ.പി. വിഭാഗത്തിലും ചികിത്സയ്ക്കായി രോഗികള്‍ എത്തുന്ന ഈ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്‍റെ തസ്തിക അധികമായി സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
6763 |
മലപ്പുറം ജില്ലയിലെ ഫീല്‍ഡ് വര്‍ക്കര്‍ തസ്തിക
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജനസംഖ്യാനുപാതികമായി ഫീല്‍ഡ് വര്‍ക്കര്‍ തസ്തിക ഇല്ലാത്തത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രയാസമുണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)നിലവില്‍ എത്ര ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ആവശ്യത്തിന് തസ്തിക സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ഡി)മറ്റു ജില്ലകള്‍ക്കനുവദിച്ച അനുപാതത്തില്‍ മലപ്പുറം ജില്ലയില്‍ ഫീല്‍ഡ് വര്‍ക്കര്‍ തസ്തിക നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഇ)എല്ലാ ജില്ലകളിലേയും പ്രസ്തുത തസ്തികകളുടെ എണ്ണവും ജനസംഖ്യയും പ്രത്യേകം വിശദമാക്കാമോ?
|
6764 |
സിവില്‍ സര്‍ജന്‍മാരുടെ ഒഴിവുകള്‍
ശ്രീ. കെ. അജിത്
(എ)വൈക്കം നിയോജകമണ്ധലത്തിലെ ഇടയാഴം ബ്ലോക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സിവില്‍ സര്‍ജന്‍മാര്‍ ഉള്‍പ്പെടെ എത്ര തസ്തികകളാണ് നിലവിലുള്ളതെന്നും ഇതില്‍ ഏതെല്ലാം തസ്തികകളിലാണ് ഒഴിവുകള്‍ നിലവിലുള്ളതെന്നും വിശദമാക്കുമോ;
(ബി)ഇടയാഴം ബ്ലോക്ക് പി.എച്ച്.സി യില്‍ എന്‍.ആര്‍.എച്ച്.എം വഴി ഡോക്ടര്‍മാരെയോ മറ്റ് ജീവനക്കാരെയോ നിയമിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്രപേരെ നിയമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ?
|
6765 |
വൈപ്പിന്‍ നിയോജക മണ്ധലം ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ നിയോജകമണ്ധലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ അനുവദിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ തസ്തികകള്‍ എത്രയാണ് ;ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ എത്രപേര്‍; എത്ര ഒഴിവുകള്‍ ഉണ്ട് എന്ന് രേഖാമൂലം വിശദമാക്കുമോ ;
(ബി)ഈ ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ ?
|
6766 |
പയ്യന്നൂര്‍ നിയോജകമണ്ധലം ആശുപത്രികളിലെ ഡോക്്ടര്‍മാരുടെ ഒഴിവുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ നിയോജകമണ്ധലത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡോക്്ടര്‍മാരുടെ എത്ര ഒഴിവുകളുണ്ടെന്ന് സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
6767 |
നാട്ടിക മണ്ധലം സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകള്‍
ശ്രീമതി ഗീതാഗോപി
(എ)നാട്ടിക നിയോജക മണ്ധലത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ബി)ദീര്‍ഘനാളുകളായി ഒഴിഞ്ഞുകിടക്കുന്ന ഈ തസ്തികകളില്‍ നിയമനം നടത്തുന്നതിന് കാലതാമസം ഉണ്ടാകുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ
(സി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ എത്രയുംവേഗം നിയമനം നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കുമോ ?
|
6768 |
വടക്കഞ്ചേരി സി.എച്ച്.സി-യില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി
ശ്രീ. എ.കെ. ബാലന്‍
(എ)വടക്കഞ്ചേരി ഗവണ്‍മെന്‍റ് ആശുപത്രി സി.എച്ച്.സി ആയി ഉയര്‍ത്തിയെങ്കിലും സി.എച്ച്.സി പാറ്റേണ്‍ പ്രകാരം ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാത്തത് മൂലമുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം തസ്തികകളാണ് ആവശ്യ പ്പെട്ടിട്ടുള്ളത് ;
(സി)ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുളള നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ ?
|
6769 |
പത്തനംതിട്ട ജില്ലയിലെ ഗ്രേഡ്
II നഴ്സുമാരുടെ ഒഴിവുകള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പത്തനംതിട്ട ജില്ലയില്‍ നിലവില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 യുടെ എത്ര ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കുമോ ;
(ബി)പത്തനംതിട്ട ജില്ലയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 യുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടൊ ;
(സി)പ്രസ്തുത ലിസ്റ്റില്‍ നിന്നും നാളിതുവരെ നടത്തിയിട്ടുള്ള നിയമനങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ ;
(ഡി)ഈ വിഭാഗത്തിന്‍റെ ജില്ലയിലെ സ്റ്റാഫ് സ്ട്രെങ്ത് എത്രയാണെന്ന് അറിയിക്കുമോ ;
(ഇ)അതില്‍ എത്ര പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കാമോ ;
(എഫ്)പത്തനംതിട്ട ജില്ലാതല ലിസ്റ്റില്‍ നിന്നും എന്നാണ് അവസാനമായി പ്രമോഷന്‍ നടന്നതെന്ന് വെളിപ്പെടുത്തുമോ ;
(ജി)നാളിതുവരെ എത്ര ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ പി.എസ്.സി യ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;
(എച്ച്)ഒഴിവുള്ള പോസ്റ്റുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ;
(ഐ)ഈ തസ്തികയില്‍ ജില്ലയിലുള്ള താല്‍ക്കാലിക നിയമനങ്ങള്‍ എത്രയെന്ന് അറിയിക്കുമോ ;
(ജെ)നിലവില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുള്ള തസ്തികയിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?
|
6770 |
കണ്ണൂര്‍ ജില്ലയില്‍ പാര്‍ടൈം സ്വീപ്പര്‍ ഒഴിവുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ പാര്‍ടൈം സ്വീപ്പര്‍ മാരുടെ എത്ര ഒഴിവുകളുണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ ഉണ്ടായ തീയതി സഹിതം സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(ബി)പാര്‍ടൈം സ്വീപ്പര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അതത് സമയങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ?
|
6771 |
ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരാതി പരിഹാര പദ്ധതി
ശ്രീ. എം. എ. വാഹീദ്
,, വി.റ്റി. ബല്‍റാം
,, വി. പി. സജീന്ദ്രന്
,, ലൂഡി ലൂയിസ്
(എ)പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് പദ്ധതിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
6772 |
കുപ്പിവെള്ളത്തിന്‍റെ നിലവാര നിര്‍ണ്ണയം
ശ്രീ. കെ. കെ.ജയചന്ദ്രന്‍
ശ്രീമതി കെ. കെ. ലതിക
ശ്രീ. കെ. കെ. നാരായണന്‍ ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് കുപ്പിയിലാക്കി വില്‍ക്കുന്ന കുടിവെള്ളത്തിന് ആരോഗ്യവകുപ്പ് നിലവാര നിര്‍ണ്ണയം നടത്താറുണ്ടോ; എങ്കില്‍ അതിന്‍റെ മാനദണ്ധം അറിയിക്കുമോ;
(ബി)നിലവാര നിര്‍ണ്ണയം നടത്തിയശേഷമാണോ വിപണിയില്‍ കുടിവെള്ളം വില്‍ക്കാന്‍ അനുവദിക്കുന്നത്;
(സി)അന്യ സംസ്ഥാനത്തുനിന്നും കൊണ്ടുവരുന്ന കുപ്പിവെള്ളത്തിന്‍റെ നിലവാര നിര്‍ണ്ണയത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
(ഡി)നിശ്ചിത നിലവാരമില്ലാത്ത കുപ്പിവെള്ളം വിറ്റതിനെതിരെ സംസ്ഥാനത്ത് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇവയുടെ വിലനിര്‍ണ്ണയത്തില്‍ ഭക്ഷ്യസരുക്ഷാവകുപ്പിന് എന്തെങ്കിലും അധികാരമുണ്ടോ?
|
6773 |
ശുദ്ധമായ കുടിവെള്ളംകൊണ്ടു വരുന്നതിനുള്ള മാനദണ്ധങ്ങള്‍
ശ്രീ. കെ. ശിവദാസന്‍ നായര്
,, കെ. മുരളീധരന്
,, റ്റി.എന്‍. പ്രതാപന്
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)ശുദ്ധമായ കുടിവെള്ളം കൊണ്ടുവരുന്നതിനായി ടാങ്കര്‍ ലോറികള്‍ക്കും കുടിവെള്ള സ്രോതസ്സുകള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ശാസ്ത്രീയമായ മാനദണ്ധങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ആരെല്ലാമാണ് ഇതുമായി
സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
T6774 |
പഴം പച്ചക്കറികളുടെ ഗുണനിലവാരം
ശ്രീ. എ. കെ. ബാലന്
,, സാജു പോള്‍
,, രാജു എബ്രഹാം
,, കെ. കെ. നാരായണന്‍
സംസ്ഥാനത്തേക്ക് വരുന്ന പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്ന അന്യസംസ്ഥാനങ്ങളിലെ ഉല്പാദനകേന്ദ്രങ്ങളില്‍ തന്നെ ഇടപെടുന്നതിനും അപകടകരമായ രാസവസ്തുക്കള്‍ കൃഷിക്ക് ഉപയോഗിക്കുന്നില്ലെന്നുറപ്പാക്കാനും നടപടി സ്വീകരിക്കുമോ?
|
6775 |
ഭക്ഷ്യമേഖലകളിലെ തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും പരിശീലന ക്ലാസ്സുകള്‍
ശ്രീ. വര്‍ക്കല കഹാര്
,, ആര്‍. സെല്‍വരാജ്
,, പി. എ മാധവന്
,, ഹൈബി ഈഡന്‍
(എ)ഭക്ഷ്യമേഖലകളിലെ തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും പരിശീലന ക്ലാസ്സുകള്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിവഴി കൈവരിക്കാനുദ്ദേശിക്കുന്നത് വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് പദ്ധതിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്;വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
6776 |
ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും ശുചിത്വ മാനദണ്ധം
ശ്രീ. സണ്ണി ജോസഫ്
,, വി. റ്റി. ബല്‍റാം
,, ഡൊമിനിക് പ്രസന്‍റേഷന്
,, വര്‍ക്കല കഹാര്‍
(എ)സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും കര്‍ശന ശുചിത്വ മാനദണ്ധങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ;് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട;് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
6777 |
കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഒഴിവുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ആകെ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ എത്ര സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസില്‍ നിന്നും ലൈസന്‍സ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
6778 |
തീരദേശ മേഖലയിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ്
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)തീരപ്രദേശ മേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് മൂലം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)ഇതു സംബന്ധിച്ച് പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
6779 |
രോഗികള്‍ക്കുള്ള ഭക്ഷണം
ശ്രീ. റ്റി.വി. രാജേഷ്
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു രോഗിക്ക് ഒരു ദിവസം രണ്ട് നേരത്തേക്കായി എത്ര ഗ്രാം അരിയുടെ കഞ്ഞിയും പയറുമാണ് നല്‍കിവരുന്നത്; പ്രസ്തുത ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ;
(ബി)രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണ വിതരണ രീതി നിലവിലുള്ളതില്‍ നിന്നും ഉയര്‍ത്തി 250 ഗ്രാം അരിയുടെ കഞ്ഞിയും 100 ഗ്രാം പയറും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
6780 |
അനലറ്റിക്കല്‍ ലാബുകള്‍ക്ക് എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍
ശ്രീ. ലൂഡി ലൂയിസ്
,, അന്‍വര്‍ സാദത്ത്
,, കെ. മുരളീധരന്‍
,, ബെന്നി ബെഹനാന്‍
(എ)അനലിറ്റിക്കല്‍ ലാബുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ? |
<<back |
next page>>
|