|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6706
|
എന്‍.ആര്‍.എച്ച്.എം. ആരോഗ്യകേന്ദ്രങ്ങള്‍
ശ്രീമതി കെ.കെ. ലതിക
(എ)എന്‍.ആര്‍.എച്ച്.എം. മുഖേന സംസ്ഥാനത്ത് ഹോമിയോ, അലോപ്പതി, ആയുര്‍വേദ ആരോഗ്യകേന്ദ്രങ്ങള്‍ എത്രവീതം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എത്രവര്‍ഷം വരെ (എന്‍.ആര്‍.എച്ച്.എം) ഫണ്ട് ലഭിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)എന്‍.ആര്‍.എച്ച്.എം ഫണ്ട് ലഭ്യമല്ലാതാകുന്നത് മുതല്‍ പ്രസ്തുത ആരോഗ്യകേന്ദ്രങ്ങള്‍ നിലനിര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?
|
6707 |
ആശുപത്രികള്‍ക്ക് ഗഅടഒ അംഗീകാരം ലഭിക്കാന്‍ നടപടി
ശ്രീ. പി.എ. മാധവന്
,, എ.റ്റി. ജോര്‍ജ്
,, എം.പി. വിന്‍സെന്‍റ്
,, വര്‍ക്കല കഹാര്‍
(എ)ആശുപത്രികള്‍ക്ക് കാഷ് (ഗഅടഒ) അംഗീകാരം ലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എത്ര ആശുപത്രികള്‍ക്കാണ് പ്രസ്തുത അംഗീകാരം ലഭിച്ചതെന്ന് വ്യക്തമാക്കുമോ ;
(സി)എന്തെല്ലാം നേട്ടങ്ങളാണ് പ്രസ്തുത അംഗീകാരം മുഖാന്തിരം ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)അംഗീകാരം ലഭിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
6708 |
പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി
ശ്രീ. മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, സി.എഫ്. തോമസ്
,, റ്റി.യു. കുരുവിള
(എ)പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വരെ ജീവനക്കാര്‍ കൃത്യമായി ജോലിയില്‍ ഹാജരാകുന്നത് നിരീക്ഷിക്കുവാനും ആവശ്യമായ ഔഷധങ്ങള്‍ ആശുപത്രികളില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുവാനും മരുന്നിന്‍റെ വിതരണത്തിലെ പാളിച്ചകള്‍ പരിഹരിക്കുവാനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ :
(ബി)ക്രമാതീതമായി വര്‍ദ്ധിച്ച് വരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ആറ് മാസത്തില്‍ ഒരിക്കല്‍ ഗവണ്‍മെന്‍റ് ആശുപത്രിയോട് ചേര്‍ന്നുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ സെമിനാറുകളും മെഡിക്കല്‍ ക്യാന്പുകളും സംഘടിപ്പിക്കുമോയെന്നു വ്യക്തമാക്കുമോ ?
|
6709 |
പന്ത്രണ്ടാം പദ്ധതിയില്‍ ആരോഗ്യമേഖലയ്ക്കായി അനുവദിച്ച തുക
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)പന്ത്രണ്ടാം പദ്ധതിയുടെ ആദ്യവര്‍ഷം ആരോഗ്യമേഖലക്കായി നീക്കിവച്ച തുക എത്രയാണെന്നും അതിന്‍റെ വകുപ്പു തിരിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ;
(ബി)നീക്കിവച്ച തുകയില്‍ വിനിയോഗിച്ചത് എത്രയാണെന്നും അതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
(സി)പന്ത്രണ്ടാം പദ്ധതിയുടെ രണ്ടാം വര്‍ഷം ഈ മേഖലയില്‍ നീക്കിവച്ച തുകയുടെയും അനുവദിച്ച തുകയുടെയും അതില്‍ വിനിയോഗിച്ച തുകയുടെയും വിശദാംശങ്ങള്‍ വകുപ്പ് തിരിച്ച് പറയാമോ;
(ഡി)ഈ കാലത്ത് ഏതെങ്കിലും പദ്ധതികളില്‍ കുറവു വരുത്തുകയോ നീക്കിവച്ച സംഖ്യയുടെ വിനിയോഗം ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഇ)ഏതെങ്കിലും പദ്ധതിക്കു വേണ്ടി അനുവദിച്ച തുകയേക്കാള്‍ കൂടുതല്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
6710 |
ഏകീകൃത പൊതുജനാരോഗ്യ നിയമം
ശ്രീ. ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്ത് ഏകീകൃതപൊതുജനാരോഗ്യ നിയമം നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് വിശദമാക്കാമോ?
|
6711 |
വയോജന ആരോഗ്യ പരിപാലന ക്ലിനിക്കുകള്‍
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
'' പി. സി. ജോര്‍ജ്
'' എം. വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും ഉതകുന്ന ഏതെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ജില്ലാ ആശുപത്രികള്‍തോറും വയോജന ആരോഗ്യപരിപാലന ക്ലിനിക്കുകള്‍ ആരംഭിയ്ക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പുകള്‍ കൈകോര്‍ത്തുകൊണ്ട് ജില്ലാ ആശുപത്രിക്ക് കീഴില്‍ വയോജനങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചികിത്സ നേടാന്‍ ഉതകുന്ന തരത്തില്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
6712 |
മാനസികാരോഗ്യനയം
ശ്രീ. എം. എ. വാഹീദ്
'' ഹൈബി ഈഡന്‍
'' പി. എ. മാധവന്
'' ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് മാനസിക ആരോഗ്യനയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത നയത്തിന്‍റെ പ്രധാന വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത നയം എന്ന് പ്രസിദ്ധീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?
|
6713 |
ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സേവനങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ജീവതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി പി.എച്ച്.സി.കളിലും സി.എച്ച്.സികളിലും എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നത്; വിശദമാക്കുമോ;
(ബി)ഈ സേവനപ്രകാരം ഏതെല്ലാം രോഗങ്ങള്‍ക്കാണ് സൌജന്യ മരുന്നുകള്‍ വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?
|
6714 |
ദുരന്തനിവാരണ സേന രൂപീകരണം
ശ്രീ. ആര്‍. സെല്‍വരാജ്
,, വി.റ്റി. ബല്‍റാം
,, പാലോട് രവി
,, അന്‍വര്‍ സാദത്ത്
(എ)ആരോഗ്യ വകുപ്പില്‍ ദുരന്ത നിവാരണ സേന രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വ്യക്തമാക്കുമോ ;
(സി)പ്രസ്തുത സേനയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
6715 |
കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ചികിത്സാ ഗവേഷണകേന്ദ്രത്തിന് കേന്ദ്രസഹായം
ശ്രീ. പി. ഉബൈദുള്ള
(എ)കൊച്ചിയിലെ കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രം പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര സഹായം തേടുമോ;
(ബി)ഇതു സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തുമോ?
|
6716 |
""ക്യാന്പയിന്‍ എഗന്‍സ്റ്റ് കാന്‍സര്‍''
ശ്രീ. ഹൈബി ഈഡന്‍
,, അന്‍വര്‍ സാദത്ത്
,, എം.എ വാഹീദ്
,, സണ്ണി ജോസഫ്
(എ)""ക്യാന്പയിന്‍ എഗന്‍സ്റ്റ് കാന്‍സര്‍'' എന്ന പ്രചരണ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ആരെയെല്ലാമാണ് ഇതുമായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പ്രചരണ പരിപാടിക്കായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
6717 |
ഹീമോഫീലിയ രോഗികള്‍ക്ക് സൌജന്യ ചികിത്സ
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് ഹീമോഫീലിയ രോഗികള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)വരുമാനം മാനദണ്ധമാക്കാതെ ഈ രോഗികള്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്ന കാര്യം പരിഗണിക്കുമോ;
(സി)എല്ലാ ജില്ല, ജനറല്‍ ആശുപത്രികളിലും ഫാക്ടര്‍ ഢകകക, കത എന്നീ ജീവന്‍ രക്ഷാമരുന്നുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഹീമോഫീലിയ രോഗികള്‍ക്കും ലഭ്യമാക്കുമോ;
(ഡി)ആന്‍റി ഹീമോഫീലിക് ഫാക്ടര്‍ ഢകകക, കത മരുന്നുകള്‍ കെ.എം.എസ്. സി.എല്‍. വഴി സംഭരിച്ച് വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
(ഇ)ഇതിനായി പ്രസ്തുത മരുന്നുകളെ എസ്സന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അടിയന്തിരമായി ഉത്തരവ് നല്‍കുമോ?
|
6718 |
മൊബൈല്‍ ദന്തല്‍ ക്ലിനിക്കുകള്‍
ശ്രീ. വി.ഡി. സതീശന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വര്‍ക്കല കഹാര്‍
,, സി.പി. മുഹമ്മദ്
എ)സംസ്ഥാനത്ത് മൊബൈല്‍ ദന്തല്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത ക്ലിനിക്കുകള്‍ മുഖേന എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എവിടെയൊക്കെയാണ് പ്രസ്തുത ക്ലിനിക്കുകള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
6719 |
കിടത്തി ചികിത്സിക്കുന്ന രോഗികള്‍ക്ക് അനുവദിച്ചിട്ടുള്ള ഭക്ഷണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)സംസ്ഥാനത്തെ വിവിധ സി.എച്ച്.സി./താലൂക്ക്/ജില്ല/ ജനറല്‍ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുന്ന രോഗികള്‍ക്ക് എന്തൊക്കെ ഭക്ഷണങ്ങളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ഈ ഭക്ഷണം ഏതൊക്കെ സമയങ്ങളിലാണ് വിതരണം ചെയ്യേണ്ടതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(സി)ഭക്ഷണം യഥാസമയങ്ങളില്‍ രോഗികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
6720 |
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചരണവും
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചരണത്തിനുമായി ഒരു വര്‍ഷം എത്ര കോടി രൂപ ചെലവഴിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
(ബി)ഇല്ലായ്മ ചെയ്തു എന്നവകാശപ്പെട്ട കോളറ പോലുള്ള രോഗങ്ങള്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്ത മാക്കുമോ;
(സി)സംസ്ഥാനത്ത് ഓരോ കാലത്തും പലവിധത്തിലുള്ള പനി ഉണ്ടാകുന്നതും പടരുന്നതും എന്തു കൊണ്ടാണെന്ന് എന്നെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
|
6721 |
മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ശ്രീ. പി. ഉബൈദുള്ള
(എ)കഴിഞ്ഞവര്‍ഷം മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് എത്ര ജീവനക്കാരെയാണ് നിയമിച്ചത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ;
(ബി)ഈ ജീവനക്കാര്‍ക്ക് കഴിഞ്ഞ 7 വര്‍ഷമായി വേതനം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)മലപ്പുറം ജില്ലയില്‍ നിയമിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേതനം കൊടുക്കുവാന്‍ തുക ആവശ്യപ്പെട്ട് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;
(ഡി)എങ്കില്‍ അതിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിയമിക്കപ്പെട്ടവര്‍ക്ക് എത്രയും വേഗം ശന്പളം കൊടുത്തു തീര്‍ക്കുമോ?
|
6722 |
പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കാന്‍ നടപടി
ശ്രീമതി കെ. എസ്. സലീഖ
(എ)പകര്‍ച്ചപ്പനിയും മാറാരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് നിയന്ത്രണവിധേയമാക്കാന്‍ ഹെല്‍ത്ത് സെന്‍ററുകളില്‍ ആവശ്യത്തിന് ഡോക്്ടര്‍മാരും ജീവനക്കാരും രോഗികള്‍ക്കു വേണ്ട സൌജന്യമരുന്നുകളും കിടത്തി ചികിത്സിക്കാനുള്ള സൌകര്യങ്ങളും ലഭ്യമല്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതു പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏതെല്ലാം സംഘടനകള്‍ പരാതികളുമായി സര്‍ക്കാരിനെ സമീപിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)ഇതിന്മേല്‍ എന്തു നടപടികള്‍ സ്വീകരിച്ചു;
(ഡി)ഡോക്്ടര്‍ ഇല്ലെന്ന കാരണത്താല്‍ സംസ്ഥാനത്ത് എത്ര പി.എച്ച്.സി കളുടെ പ്രവര്‍ത്തനം നിലച്ചു; വിശദമാക്കുമോ;
(ഇ)കാലാവസ്ഥ വ്യതിയാനം മൂലം റൂബല്ലയോടു സാമ്യമുള്ള വൈറസ് രോഗം അടക്കം എന്തെല്ലാം രോഗങ്ങള്‍ പടര്‍ന്നു പിടിച്ചു എന്നും, പ്രസ്തുത രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ എന്തെല്ലാമെന്നും ഇതുമൂലം സംസ്ഥാനത്ത് 2014 ജനുവരി മുതല്‍ നാളിതുവരെ എത്ര പേര്‍ മരണപ്പെട്ടു എന്നും വ്യക്തമാക്കുമോ?
|
6723 |
പ്രതിരോധ നിയന്ത്രണ സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. എന്‍.എ. ഖാദര്‍
(എ)തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതിരോധ നിയന്ത്രണ സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
(ബി)പ്രസ്തുത സെല്‍ അടച്ചു പൂട്ടുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
(സി)സെല്ലിന്‍റെ പ്രവര്‍ത്തനത്തിനായി നിലവിലുണ്ടായിരുന്ന ഏതെങ്കിലും തസ്തിക നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ഡി)സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷത്തേക്ക് വകയിരുത്തിയിട്ടുളള തുക മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണോ; എങ്കില്‍ പ്രസ്തുത തുക ഈ സെല്ലിന്‍റെ പ്രവര്‍ത്തനത്തിന് പര്യാപ്തമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)എങ്കില്‍ കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
|
6724 |
ഡങ്കിപ്പനി നിര്‍മ്മാര്‍ജനം ചെയ്യാന്‍ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോവര്‍ഷവും ഡങ്കിപ്പനിയുടെ എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ മരിച്ചവര്‍ എത്രയെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഡങ്കികേസുകള്‍ ഇത്രത്തോളം വര്‍ദ്ധിക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)ഡങ്കിപ്പനി പൂര്‍ണ്ണമായും ഇല്ലായ്മചെയ്യുന്നതിന് ഈ വര്‍ഷം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
6725 |
പനിബാധിച്ച് ചികില്‍സ തേടിയവര്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)2014 ജൂണ്‍ ഒന്ന് മുതല്‍ നാളിതുവരെ സംസ്ഥാനത്ത് വിവിധയിനം പനികള്‍ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലുമായി എത്ര പേര്‍ മരണപ്പെട്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;
(ബി)ഈ കാലയളവില്‍ സംസ്ഥാനത്ത് വിവിധയിനം പനികള്‍ ബാധിച്ച എത്ര പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും ചികിത്സതേടിയെത്തിയെന്ന് ജില്ലതിരിച്ച് കണക്ക് വിശദമാക്കാമോ?
|
6726 |
പനിമരണം തടയാന്‍ നടപടി
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാനത്ത് 2014 ജനുവരി മുതല്‍ ഇതുവരെ എത്രപേരാണ് പനി ബാധിച്ച് മരണപ്പെട്ടിട്ടുള്ളതെന്നു വ്യക്തമാക്കാമോ;
(ബി)ഇതില്‍ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം പ്രത്യേകം പ്രത്യേകം വ്യക്തമാക്കുമോ;
(സി)മരണത്തിനു കാരണമായ ഏതെല്ലാം പനികളാണ് കേരളത്തില്‍ ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്;
(ഡി)ഇത്തരം പനികള്‍മൂലം വിഷമിക്കുന്നവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന സൌജന്യമായി നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഇ)ഇല്ലെങ്കില്‍ പി.എച്ച്.സി.കളില്‍ ആവശ്യമായ ചികിത്സാസൌകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
6727 |
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ മരുന്നു വിതരണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ എത്ര കോടി രൂപയുടെ മരുന്നുകളാണ് ശരാശരി ഒരു വര്‍ഷം വാങ്ങി വിതരണം നടത്തുന്നതെന്ന് വ്യക്തമാക്കുമോ
(ബി)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ അനാസ്ഥമൂലം മരുന്ന് നശിക്കാനിടയായതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(സി)ഉണ്ടെങ്കില്‍ എത്ര രൂപയുടെ മരുന്നാണ് ഉപയോഗശൂന്യമായതെന്ന് വെളിപ്പെടുത്തുമോ ;
(ഡി)സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം നേരിടുന്പോള്‍ മരുന്ന് നശിക്കാനിടയായതിന്‍റെ കാരണം എന്താണ് ; വിശദാംശം വ്യക്തമാക്കാമോ ?
|
6728 |
മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മരുന്ന് വാങ്ങിയതിലെ ക്രമക്കേട്
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം കെ.എസ്.ഡി.പി. യില്‍ നിന്നും എത്ര കോടി രൂപയൂടെ മരുന്ന് വാങ്ങിയിരുന്നു എന്ന് വിശദാംശം ലഭ്യമാക്കുമോ;
(ബി)മറ്റേതെങ്കിലും പൊതുമേഖലാ മരുന്നു കന്പനികളില്‍ നിന്നും സംസ്ഥാനത്തെ ആശുപത്രികളിലേക്ക് മരുന്നു വാങ്ങുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
(സി)ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തു എന്നും ഉപയോഗം കുറവായിരുന്നു മരുന്നുകള്‍ വിതരണക്കാരെ തിരികെ എടുപ്പിക്കുന്നതില്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വീഴ്ചവരുത്തിയതുമൂലം ഖജനാവിന് 2.91 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നുമുള്ള സി.എ.ജി. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
|
6729 |
മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ. എം. ഷാജി
'' എന്‍. ഷംസുദ്ദീന്
'' പി. ഉബൈദുള്ള
'' റ്റി. എ. അഹമ്മദ് കബീര്‍
(എ)സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനത്തിലെ അപാകതകളെക്കുറിച്ചുള്ള ആവലാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;
(ബി)2013-ല്‍ മെഡിക്കന്‍ സര്‍വ്വീസ് കോരപ്പറേഷന്‍ ഏത്ര രൂപയുടെ മരുന്നു ശേഖരിച്ചു എന്നും, സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിച്ച മരുന്നുകള്‍ എത്ര തുകയ്ക്കുള്ള മരുന്ന് അതിലുള്‍പ്പെടുന്നു എന്നും വ്യക്തമാക്കുമോ?
|
6730 |
അന്ധതാനിവാരണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നേത്രപരിശോധകര്‍ ഇല്ലാത്തതിനാല്‍ അന്ധതാനിവാരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒപ്റ്റോമെട്രിസ്റ്റുകള്‍ ഇല്ലാത്ത സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)സ്കൂള്‍ കുട്ടികളിലെ നേത്രവൈകല്യങ്ങള്‍ ആരംഭത്തിലേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെല്ലാം ഒപ്ടോ മെട്രിസ്റ്റുകളുടെ സേവനം ലഭ്യമാക്കുമോ;
(ഡി)കേരളത്തിലെ സഞ്ചരിക്കുന്ന കണ്ണാശുപത്രികളില്‍ മതിയായ വാഹനം ലഭ്യമാണോ; സഞ്ചരിക്കുന്ന കൂടുതല്‍ കണ്ണാശുപത്രികള്‍ ആരംഭിക്കുമോ; വിശദാംശം നല്‍കുമോ?
|
6731 |
2014-15 വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് കൊല്ലം ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍
ശ്രീമതി പി. അയിഷാപോറ്റി
(എ)2014-15 വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് കൊല്ലം ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് കൊല്ലം ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
6732 |
നെടുമങ്ങാട് താലുക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്
ശ്രീ. പാലോട് രവി
(എ)നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കാരുണ്യ ബെന വലന്‍റ് ഫണ്ട് സ്കീം ഉപയോഗിച്ച് ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എന്നാണ് അനുമതി ലഭിച്ചതെന്നും ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
(സി)അടിയന്തിരമായി ഡയാലിസിസ് യൂണിറ്റ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
|
6733 |
മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ വക ഭൂമി കയ്യേറ്റം
ശ്രീ.റ്റി. എ. അഹമ്മദ് കബീര്‍
(എ)മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ ഭൂമി വ്യാപകമായി കയ്യേറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ താലൂക്കാശുപത്രിയായി അപ്ഗ്രേഡ് ചെയ്ത മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ ഭൂമി സര്‍വ്വേ നടത്തി കയ്യേറിയ ഭൂമി തിരിച്ച് പിടിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
|
6734 |
എസ്.എ.ടി.എച്ച്.എച്ച്. എംപ്ലോയ്മെന്‍റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം
ശ്രീ. പി.എ. മാധവന്
(എ)തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കോന്പൌണ്ടില്‍ എസ്.എ.ടി. ആശുപത്രി കേന്ദ്രമായി എസ്.എ.ടി. എച്ച്.എച്ച്.ഇ. എസ്. എന്ന സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതു നിയമ പ്രകാരം പ്രവര്‍ത്തിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
(ബി)പ്രസ്തുത സംഘടനയ്ക്ക് അനുമതി നല്‍കുന്പോള്‍ ബൈലോ ഭേദഗതി സംബന്ധിച്ച് ഏതെങ്കിലും നിബന്ധനകള്‍ നിഷ്കര്‍ച്ചിരുന്നോ; വിശദമാക്കാമോ;
(സി)പ്രവര്‍ത്തനം ആരംഭിച്ച ശേഷവും നാളിതുവരെയും സംഘടനയുടെ ബൈലോകള്‍ ഭേദഗതി ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കില്‍ എത്ര തവണയെന്നും ഇതിന് സര്‍ക്കാര്‍ അംഗീകാരം വാങ്ങിയിട്ടുണ്ടോ എന്നും അറിയിക്കാമോ:
(ഡി)പ്രസ്തുത സംഘടന വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണോ;
(ഇ)പ്രസ്തുത സംഘടനയ്ക്ക് മെഡിക്കല്‍ കോളേജ് വളപ്പില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോ സ്ഥാപനങ്ങള്‍ നടത്തി വരുമാനം ഉണ്ടാക്കുന്നതിനോ അനുമതി നല്‍കിയിട്ടുണ്ടൊ?
|
T6735 |
രാത്രികാല പോസ്റ്റ്മോര്‍ട്ടം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സംസ്ഥാനത്ത് രാത്രി കാലത്തും പോസ്റ്റ്മോര്‍ട്ടം അനുവദിച്ച തീരുമാനം മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ടോ ;
(ബി)ഇല്ലെങ്കില്‍ അതിന് സൌകര്യങ്ങളുള്ള ജില്ലാ ആശുപത്രികളില്‍ തീരുമാനം നടപ്പില്‍ വരുത്താതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ ;
(സി)ഒരു ജില്ലയില്‍ ഒരിടത്തെങ്കിലും രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിനുള്ള സൌകര്യം അടിയന്തരമായി ഏര്‍പ്പെടുത്തുമോ ? |
6736 |
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പെറ്റ്സ്കാനര്‍ സ്ഥാപിക്കാന്‍ നടപടി
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
(എ)തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പെറ്റ്സ്കാനര്‍ സ്ഥാപിക്കുന്നതിന് 2014-15-ലെ വാര്‍ഷിക ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടായിട്ടുണ്ടോ ;
(ബി)ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)പെറ്റ്സ്കാനര്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എവിടെ വരെയായി എന്ന് വ്യക്തമാക്കാമോ ;
(ഡി)പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ എന്നുമുതല്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്ന് വ്യക്തമാക്കാമോ ? |
6737 |
പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്
ശ്രീ. റ്റി. വി. രാജേഷ്
(എ)കല്ല്യാശ്ശേരി മണ്ധലത്തിലെ ഏക താലൂക്ക് ആശുപത്രിയായ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
(ബി)എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുകയാണെങ്കില്‍ ഡയാലിസിസ് സെന്‍റര്‍ തുടങ്ങുന്നതിന് അനുമതി നല്കുമോ ;
(സി)ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
(ഡി)ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ടെക്നീഷ്യന്‍മാരുടെ തസ്തിക സൃഷ്്ടിക്കുകയോ അല്ലെങ്കില്‍ നിലവിലുള്ളവര്‍ക്ക് പരിശീലനം നല്കുകയോ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ? |
6738 |
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സെന്‍റര്‍
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിക്കുകയാണെങ്കില്‍ ഡയാലിസിസ് സെന്‍റര്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കുമോയെന്ന് വ്യക്തമാക്കുമോ;
(സി)ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വിശദമാക്കുമോ;
(ഡി)ഡയാലിസിസ് സെന്‍ററിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ ഡോക്ടര്‍, നഴ്സ്, ടെക്നീഷ്യന്‍മാര്‍ എന്നിവരെ നിയമിക്കുന്നതിനോ നിലവിലുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
|
6739 |
കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ അപര്യാപ്തതകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)കടയ്ക്കല്‍ ഗവണ്‍മെന്‍റ് ആശുപത്രിയുടെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്തും ആശുപത്രി വികസന സമിതിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ ഇതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ ? |
6740 |
ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ കാരുണ്യാ ഫാര്‍മസി തുടങ്ങാമെന്ന് കെ.എം.എസ്.സി.എല്‍. അറിയിച്ചിരുന്നുവെങ്കിലും അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം 6 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കളര്‍കോഡ് കൌണ്ടര്‍, കന്പ്യൂട്ടര്‍ സംവിധാനങ്ങള്‍, ഡ്രഗ് ലൈസന്‍സ് എന്നിവ ലഭ്യാക്കിയിട്ടും കാരുണ്യ ഫാര്‍മസി തുടങ്ങാന്‍ എന്താണ് തടസ്സമെന്ന് വിശദമാക്കുമോ ;
(ബി)എത്രയും വേഗം ഫാര്‍മസി തുടങ്ങാനാവശ്യമായ നടപടിസ്വീകരിക്കുമോ ? |
6741 |
പാണത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം സാമൂഹ്യ ആരോഗ്യകേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സാമൂഹ്യ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ആവശ്യം പരിഗണിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ;
(സി)ഇവിടെ അനുവദിച്ചിട്ടുള്ള തസ്തികകള്‍, നിലവില്‍ ജോലി ചെയ്യുന്നവരുടെ നിയമനരീതി, തസ്തിക തിരിച്ച് ഒഴിവുകളുടെ എണ്ണം എന്നിവ വിശദമാക്കുമോ? |
6742 |
കല്‍പ്പറ്റ ജനറല്‍ ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മ്മാണ പുരോഗതി
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ കൈനാട്ടിയിലുള്ള പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ആശുപത്രി കൈനാട്ടിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി ഇനിയും എന്തെല്ലാം സജ്ജീകരണങ്ങളാണ് ചെയ്യാനുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ആശുപത്രി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ? |
6743 |
വെളിനല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഈ സര്‍ക്കാര്‍ ആധികാരത്തില്‍ വന്നതിനുശേഷം വെളിനല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിനുവേണ്ടി എന്‍.ആര്‍.എച്ച്.എം. ഫണ്ടുപയോഗിച്ച് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)വെളിനല്ലൂര്‍ ആശുപത്രിയിലേക്ക് ഒരു ആംബുലന്‍സ് വാങ്ങുന്നതിനുള്ള തുക അനുവദിക്കുമോ? |
6744 |
എല്ലാ ബ്ലോക്കുകളിലും ഒരു സ്പെഷ്യാലിറ്റി ആശുപത്രി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഒരു സ്പെഷ്യാലിറ്റി ആശുപത്രി സംവിധാനമൊരുക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം ആശുപത്രികളാണ് ഈ സംവിധാനമൊരുക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)താനൂര്‍ നിയോജക മണ്ധലത്തിലെ ഏത് ആശുപത്രിയിലാണ് സ്പെഷ്യാലിറ്റി സംവിധാനം ഒരുക്കുന്നതെന്നും ഏതെല്ലാം സ്പെഷ്യാലിറ്റി സംവിധാനമാണ് ഇവിടെ സജ്ജമാക്കുന്നതെന്നും അറിയിക്കുമോ? |
6745 |
രോഗികള്‍ക്ക് എതിരെയുള്ള അക്രമം തടയാന്‍ നടപടി
ശ്രീ. വി. ശശി
ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിക്കപ്പെട്ട രോഗികള്‍ക്കെതിരെ അക്രമവും അതിനെത്തുടര്‍ന്ന് മരണവുമുണ്ടാകുന്ന സാഹചര്യത്തില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും സുരക്ഷക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ നടപടിയെടുക്കുമോ; എങ്കില്‍ അതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ? |
6746 |
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഇരട്ടക്കൊലപാതകം
ശ്രീ. വി. ശിവന്‍കുട്ടി
(എ)26.06.2014-ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്പതാം വാര്‍ഡില്‍ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ആശുപത്രി ജീവനക്കാര്‍ അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ചുളള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ? |
6747 |
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)26.06.2014-ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്നുവിശദമാക്കുമോ;
(ബി)പ്രസ്തുത കൊലപാതകങ്ങള്‍ സംബന്ധിച്ചുള്ള പോലീസ് എഫ്.ഐ.ആര്‍.-ന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? |
6748 |
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ കൊല്ലപ്പെട്ട സംഭവം
ശ്രീ. വി. ശിവന്‍കുട്ടി
(എ)26.06.2014-ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്പതാം വാര്‍ഡില്‍ ഒരു രോഗിയുടെ മര്‍ദ്ദനമേറ്റ് രണ്ടുരോഗികള്‍ കൊല്ലപ്പെടാനിടയായ സാഹചര്യം എന്താണെന്ന് വിശദമാക്കുമോ :
(ബി)മാനസിക രോഗത്തിനു ചികിത്സ തേടുന്ന രോഗികളേയും മദ്യാസക്തിയുള്ള രോഗികളേയും ഈ ആശുപത്രിയിലെ ഒന്പതാംവാര്‍ഡില്‍ മറ്റു രോഗികളോടൊപ്പമാണോ കിടത്തി ചികിത്സിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഒന്പതാം വാര്‍ഡില്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ ? |
6749 |
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്പതാം വാര്‍ഡിലെ കൊലപാതകം
ശ്രീമതി കെ.എസ്.സലീഖ
(എ)തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്പതാം വാര്‍ഡില്‍ കൊലപാതകം നടന്നത് ശ്രദ്ധയില്‍പ്പെട്ടുവോ ; എങ്കില്‍ എത്ര പേര്‍ മരണപ്പെട്ടു; അവര്‍ ആരെല്ലാം ; കാരണം എന്തെന്ന് വ്യക്തമാക്കുമോ ;
(ബി)വാര്‍ഡുകളില്‍ രോഗികള്‍ ഏറ്റുമുട്ടി മരണപ്പെടുന്നത് ഇതിനുമുന്പ് ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ എവിടെയെല്ലാം ;
(സി)ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തു നടപടി സ്വീകരിക്കും ; വ്യക്തമാക്കുമോ ;
(ഡി)പ്രസ്തുത സംഭവത്തിലെ ഉദേ്യാഗസ്ഥ വീഴ്ച പരിശോധിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;
(ഇ)പ്രസ്തുത ഒന്പതാം വാര്‍ഡില്‍ അവശ്യം വേണ്ടുന്ന ഉദേ്യാഗസ്ഥര്‍ എത്ര ; സംഭവ ദിവസം എത്ര ഉദേ്യാഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടായിരുന്നു എന്നും വ്യക്തമാക്കുമോ ;
(എഫ്)ഈ സര്‍ക്കാര്‍ വന്നതിനുശേഷം നാളിതുവരെ ഒന്പതാം വാര്‍ഡില്‍ രോഗികള്‍ക്കൊപ്പം മൃതദേഹം മണിക്കൂറുകളോളം കിടത്തിയ സംഭവം അനേ്വഷിച്ചുവോ ;
(ജി)എങ്കില്‍ ഇതു പരിശോധിച്ച് നടത്തിയ പ്രഖ്യാപനങ്ങള്‍ എന്തെല്ലാം ;ഇവയില്‍ ഏതെല്ലാം നടപ്പിലായി എന്നു വ്യക്തമാക്കുമോ ;
(എച്ച്)9-ാം വാര്‍ഡില്‍ കിടത്തുന്ന രോഗികളെ അസുഖം മാറിയശേഷം പുനരധിവസിപ്പിക്കാന്‍ എന്തു നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ? |
6750 |
ഡി.എം.ഇ-ഡി.എച്ച്.എസ് ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍ പ്രക്രിയ
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
(എ)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഡി.എം.ഇ-ഡി.എച്ച്. എസ് ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍ പ്രക്രിയയില്‍ ഒഫ്താല്‍മിക് അസിസ്റ്റന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിലവില്‍ പരാതികളോ കോടതി വ്യവഹാരങ്ങളോ നിലനില്‍ക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശ ദാംശം വ്യക്തമാക്കുമോ ;
(ബി)മുന്‍ സര്‍ക്കാര്‍ സീനിയോറിറ്റി മറികടന്ന് ഓഫ്താല്‍മിക് അസിസ്റ്റന്‍റുമാരെ ഡി.എം.ഇ യില്‍ നിയമിച്ചിട്ടുണ്ടെങ്കില്‍ അനര്‍ഹരെ മാതൃവകുപ്പില്‍ തിരിച്ചയക്കാനും അര്‍ഹരെ ഡി.എം.ഇ യില്‍ നിയമിക്കുവാനും നടപടി സ്വീകരിക്കുമോ ? |
<<back |
next page>>
|