UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

376

ഹൈടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്നുള്ള വൈദ്യൂതി കുടിശിക 

6ഡോ.എന്‍. ജയരാജ് 
ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍ 
'' റോഷി അഗസ്റ്റിന്‍ 
'' പി.സി. ജോര്‍ജ്

(എ)സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഹൈടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്ന് കുടിശ്ശിക ഇനത്തില്‍ എന്തു തുക പിരിഞ്ഞു കിട്ടാനുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോഴുള്ള കുടിശ്ശിക എന്തു തുകയായിരുന്നു; വ്യക്തമാക്കുമോ;

(സി)നിലവിലുള്ള കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ഡി)കുടിശ്ശിക ഇനത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്ത് തുക പിരിച്ചെടുത്തു;വ്യക്തമാക്കുമോ?

377

വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടി 

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന് കുടിശ്ശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള തുക എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ ഇനത്തില്‍ കുടിശ്ശിക നല്‍കാനുള്ള സ്ഥാപനങ്ങളുടേയും വകുപ്പുകളുടേയും പേരു വിവരങ്ങള്‍ വിശദമാക്കുമോ; 

(സി)പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

378

ചാര്‍ജ്ജ് കുടിശ്ശിക പിരിച്ചെടുക്കുവാന്‍ സ്വീകരിച്ച നടപടി 

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ) കുടിശ്ശിക ഇനത്തില്‍ വൈദ്യുതി ബോര്‍ഡിന് എത്ര കോടി രൂപ പിരിഞ്ഞുകിട്ടുവാനുണ്ട്;

(ബി) ഇവയുടെ വകുപ്പ് / സ്ഥാപനം തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി) പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുവാന്‍ കെ.എസ്.ഇ.ബി. സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

379

വൈദ്യുതി ബോര്‍ഡിന് ലഭ്യമാകാനുള്ള കുടിശ്ശിക തുക 

ശ്രീമതി കെ.എസ്. സലീഖ

(എ)പൊതുമേഖല ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍, പഞ്ചായത്തുകള്‍, ജലവിഭവ വകുപ്പ് എന്നിവരില്‍ നിന്നും എന്തു തുക വൈദ്യുതി ബോര്‍ഡിന് കുടിശ്ശികയിനത്തില്‍ ലഭിക്കാനുണ്ട് ; വ്യക്തമാക്കുമോ ; 

(ബി)ഹൈടെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബോര്‍ഡിന് കുടിശ്ശികയിനത്തില്‍ എന്ത് തുക പിരിഞ്ഞുകിട്ടാനുണ്ട് ; വ്യക്തമാക്കുമോ ;

(സി)മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളും പ്രസരണ സ്ഥാപനങ്ങളും കുടിശ്ശികയിനത്തില്‍ എന്ത് തുക ബോര്‍ഡിന് നല്‍കാനുണ്ട് ; വ്യക്തമാക്കുമോ ; 

(ഡി)സംസ്ഥാനത്തിനകത്ത് വൈദ്യുതി ബോര്‍ഡിന്‍റെ ലൈസന്‍സികളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു തീര്‍ക്കാനുള്ളത് എത്ര രൂപയുടെ കുടിശ്ശികയാണ് ; വ്യക്തമാക്കുമോ ; 

(ഇ)വൈദ്യുതി ബോര്‍ഡും കിടിശ്ശിക വരുത്തിയ സ്ഥാപനങ്ങളും തമ്മില്‍ നിലവില്‍ എത്ര രൂപയുടെ തര്‍ക്കമുണ്ട് ; വിശദമാക്കുമോ ; 

(എഫ്)വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളില്‍ എത്രയെണ്ണം പൂട്ടിപ്പോയിട്ടുണ്ട് ; ആയതുവഴി എന്തു തുക കുടിശ്ശികയിനത്തില്‍ കിട്ടാനുണ്ട് ; വ്യക്തമാക്കുമോ ; 

(ജി)ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ വൈദ്യുതി ബോര്‍ഡിന് കുടിശ്ശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള ആകെ തുക എത്ര രൂപയാണ് ; ആയത് ഇപ്പോള്‍ എത്രയാണ് ; വിശദാംശം ലഭ്യമാക്കുമോ ; 

(എച്ച്)ഇപ്രകാരം കുടിശ്ശികയിനത്തിലുള്ള കോടിക്കണക്കിന് വരുന്ന തുക പിരിച്ചെടുക്കുന്നതിന് പകരം വൈദ്യുതി ബോര്‍ഡ് നിരക്കു കൂട്ടല്‍ നീക്കവുമായി മുന്നോട്ട് പോകുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കും വിശദാംശം ലഭ്യമാക്കുമോ ?

380

ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൌണിലെ ഊര്‍ജ്ജിത ഊര്‍ജ്ജ പദ്ധതി 


ശ്രീ.സി.എഫ്. തോമസ്

(എ)ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൌണില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജിത ഊര്‍ജ്ജ പദ്ധതിയില്‍ ഏതൊക്കെ ജോലികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്; 

(ബി)ഇനിയും ഏതൊക്കെ ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ട്; 

(സി)ഈ ജോലികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാമെന്നാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ ?

381

വൈദ്യുതി ഉല്പാദനവും ഉപഭോഗവും 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സംസ്ഥാനത്ത് പ്രതിവര്‍ഷം എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്;

(ബി)പ്രതിവര്‍ഷ വൈദ്യുതി ഉപഭോഗം എത്രയാണ്;

(സി)വൈദ്യുതി ഉപഭോഗത്തിന്‍റെ വാര്‍ഷിക വര്‍ധന എത്രയാണ്; 

(ഡി)ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം എത്രയാണ്; 

(ഇ)വൈദ്യുതിയുടെ കുറവ് പരിഹരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്; 

(എഫ്)നടപ്പുവര്‍ഷത്തെ വൈദ്യുതിയുടെ കുറവ് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളും ഹ്രസ്വകാല പദ്ധതികളും എന്തെല്ലാമെന്ന് വിശദീകരിക്കുമോ?

382

സംസ്ഥാനങ്ങളുടെ വൈദ്യുതി കരാര്‍ ലംഘനം 

ശ്രീ. ഇ.പി. ജയരാജന്‍

(എ)കേരളം ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്; 

(ബി)കരാര്‍പ്രകാരം പ്രസ്തുത സംസ്ഥാനങ്ങളില്‍ ഓരോന്നില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ലഭ്യമാകേണ്ടത്; 

(സി)കരാര്‍പ്രകാരം നല്‍കാമെന്നു സമ്മതിച്ചിട്ടുള്ള വൈദ്യുതി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാകുന്നുണ്ടോ; 

(ഡി)ഏതു സംസ്ഥാനമാണ് കരാര്‍ ലംഘനം നടത്തിയിട്ടുള്ളത്; 

(ഇ)കരാര്‍ ലംഘനം നടത്തിയ സംസ്ഥാനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(എഫ്)നിയമനടപടികളിലൂടെ സംസ്ഥാനത്തിന് അനുകൂലമായി നേടിയ വിധി നടപ്പിലാക്കുവാന്‍ എന്തു നടപടികളാണു സ്വീകരിച്ചിട്ടുള്ളത്?

383

ചാത്തന്‍കോട്ടുനട മിനി ജലവൈദ്യുതി പദ്ധതി 

ശ്രീമതി കെ.കെ. ലതിക

(എ)ചാത്തന്‍കോട്ടുനട മിനി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്തിന്‍റെ കൈവശമുള്ള എത്ര മീറ്റര്‍ റോഡിലാണ് കെ.എസ്.ഇ.ബി. നവീകരണ പ്രവൃത്തികള്‍ നടത്തുന്നത് എന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത റോഡില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടത്തുന്നതിനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ആയതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത പ്രവൃത്തികളില്‍ എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെന്നും ആയതിന് എന്തു തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

384

കോഴിക്കോട് ജില്ലയിലെ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ 

ശ്രീ. പി.റ്റി.എ. റഹീം

(എ)ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതിന്‍റെ പ്രവൃത്തി ഏതെല്ലാം ഇടങ്ങളില്‍ ആരംഭിച്ചിട്ടുണ്ടെന്നും എവിടെയെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?

385

കോഴിക്കോട് ജില്ലയില്‍ വൈദ്യുതി മുടങ്ങുന്നതിനെതിരെ നടപടി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)പവര്‍ കട്ടിനും ലോഡ്ഷെഡ്ഡിംഗിനും പുറമെ കോഴിക്കോട് ജില്ലയുടെ പലഭാഗങ്ങളിലും വൈദ്യുതി ദീര്‍ഘനേരം പല സമയങ്ങളിലായി മുന്നറിയിപ്പില്ലാതെ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)തടസ്സങ്ങള്‍ പരിഹരിച്ച് ഗുണഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

386

നടുവട്ടം കല്‍കുന്നത്ത് പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം 


ശ്രീ. എളമരം കരീം

(എ)ബേപ്പൂര്‍ നടുവട്ടം കല്‍കുന്നത്ത് പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

387

മലബാര്‍ മേഖലയിലെ വൈദ്യുതി തടസ്സം 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഷൊര്‍ണ്ണൂര്‍-മാടക്കത്തറ ലൈനിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയില്‍ വൈദ്യുതി തടസ്സമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ലൈന്‍ പൊട്ടിവീഴുന്നത് അപകടം ഉണ്ടാക്കുമെന്നതിനാല്‍ ഇതിനെതിരെ മോണിറ്ററിംഗ് സംവിധാനം ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ ? 

388

സൌജന്യ വൈദെ്യുത കണക്ഷനുകള്‍ നിര്‍ത്തലാക്കിയ നടപടി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)ബി.പി.എല്‍. കുടുംബങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ എന്നിവര്‍ക്ക് സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; 

(ബി)ഇല്ലെങ്കില്‍ എന്നുമുതല്‍ക്കാണ് ആയത് നിര്‍ത്തലാക്കിയത്; 

(സി)ഏതു പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ധനരായ ഇത്തരം കുടുംബങ്ങള്‍ക്കുള്ള സൌജന്യ കണക്ഷന്‍ നിര്‍ത്തലാക്കിയത്; 

(ഡി)ഇതുമൂലം അവര്‍ക്ക് ജീവിതകാലം മുഴുവന്‍ വൈദ്യുതി ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്ക് ഇതിനായി മറ്റ് സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ? 

389

നെന്മാറയില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍ 

ശ്രീ.വി.ചെന്താമരാക്ഷന്‍ 

(എ)ഈ സര്‍ക്കാര്‍ എത്ര വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്;ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ;

(ബി)സെക്ഷന്‍ ഓഫീസുകള്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡം വിശദമാക്കുമോ;

(സി)നെന്മാറ നിയോജക മണ്ഡലത്തില്‍ സെക്ഷന്‍ ഓഫീസ് ഇല്ലാത്ത മുഴുവന്‍ പഞ്ചായത്തുകളിലും പുതിയ സെക്ഷന്‍ ഓഫീസുകള്‍ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

390

കാവാലം സബ് സ്റ്റേഷന്‍ നിര്‍മ്മാണം 

ശ്രീ.തോമസ് ചാണ്ടി

കാവാലം സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

391

കടന്പഴിപ്പുറത്ത് 33 കെ.വി. സബ്സ്റ്റേഷന്‍ 

ശ്രീ.എം. ഹംസ

(എ)ഒറ്റപ്പാലം അസംബ്ലി നിയോജക മണ്ഡലത്തിലെ കടന്പഴിപ്പുറത്ത് 33 കെ.വി സബ്സ്റ്റേഷന്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത 33 കെ.വി സബ്സ്റ്റേഷന്‍ തുടങ്ങുന്നതിന്‍റെ നടപടിക്രമങ്ങള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കുമോ; 

(സി)എന്ന് ഉത്ഘാടനം നിര്‍വ്വഹിക്കാന്‍ കഴിയും എന്ന് അറിയിക്കുമോ ?

392

മാവേലിക്കര മണ്ഡലത്തിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)വള്ളികുന്നം കേന്ദ്രമാക്കി വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ; 

(ബി)മാവേലിക്കര താമരക്കുളം പഞ്ചായത്തില്‍ വെല്‍ഫെയര്‍ സ്കൂള്‍ ഭാഗത്തേക്കുള്ള 11 കെ.വി. ലൈന്‍ ഷിഫ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ. യുടെ കത്ത് ലഭ്യമായിട്ടുണ്ടോ ; എങ്കില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

393

പേരാന്പ്ര 33 കെ.വി. സബ് സ്റ്റേഷന്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)പേരാന്പ്ര 33 കെ. വി സബ്സ്റ്റേഷന്‍ അനുവദിച്ചത് എപ്പോഴാണ്; 

(ബി)പ്രസ്തുത സബ്സ്റ്റേഷന്‍ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; 

(സി)ഇതിനുള്ള ഭൂമി രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്ന് കെ.എസ്.ഇ.ബി. ഏറ്റെടുത്തത് എപ്പോഴാണ് എന്ന് അറിയിക്കുമോ; 

(ഡി)സബ്സ്റ്റേഷന്‍ പ്രവൃത്തി നീണ്ടു പോകുന്നതിനുള്ളകാരണം എന്തെന്ന് വ്യക്തമാക്കുമോ; 

(ഇ)തടസ്സങ്ങള്‍ നീക്കി സബ്സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(എഫ്)ഉണ്ടെങ്കില്‍ സബ്സ്റ്റേഷന്‍ എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

394

മക്കരപറന്പ് ഇലക്ട്രിക്കര്‍ സെക്ഷന്‍ വിഭജനം 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)നാല് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മക്കരപറന്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിച്ച് പുഴക്കാട്ടിരി സെക്ഷന്‍ രൂപീകരിക്കണമെന്നാ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പുഴക്കാട്ടിരി സെക്ഷന്‍ രൂപീകരിക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

395

പോട്ടയിലും കാടുകുറ്റിയിലും പുതിയ സെക്ഷന്‍ ഓഫീസുകള്‍ 

ശ്രീ. ബി.ഡി.ദേവസ്സി

ചാലക്കുടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് വിഭജിച്ച് പോട്ടയിലും, കൊരട്ടി സെക്ഷന്‍ ഓഫീസ് വിഭജിച്ച് കാടുകുറ്റിയിലും പുതിയ സെക്ഷന്‍ ഓഫീസുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

396

അങ്കമാലി കേന്ദ്രമാക്കി പുതിയ ഇലക്ട്രിക്കല്‍ ഡിവിഷന്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)പെരുന്പാവൂര്‍ ഇലക്ട്രിക് ഡിവിഷന്‍റെ കീഴിലുള്ള ഉപഭോക്താക്കളുടെ ബാഹുല്യവും ലക്ഷത്തോളം വരുന്ന അങ്കമാലി നിവാസികളുടെ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പെരുന്പാവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ വിഭജിച്ച് അങ്കമാലി കേന്ദ്രമാക്കി പുതിയ ഡിവിഷന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് 04.02.2014 ന് സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ (176/ഢകജ/2014 ങ(ജ) സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതിന്മേല്‍ കെ. എസ്. ഇ. ബി ചെയര്‍മാന്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കുമോ; റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി) ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ?

397

കിനാലൂര്‍ 110 കെ.വി. സബ്ബ് സ്റ്റേഷന്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി 

(എ)കിനാലൂര്‍ വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍, 110 കെ.വി. സബ്ബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം നല്‍കുമോ; 

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിക്കു തടസ്സമായി നില്‍കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;

(സി)ഇതിലേക്ക് കെ.എസ്.ഐ.ഡി.സി, കെ.എസ്.ഇ.ബി അധികാരികളുടെ സംയുക്ത യോഗം വിളിക്കുന്നത് പരിഗണിക്കുമോ?

398

പിലാത്തറയില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് 

ശ്രീ.റ്റി. വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ കേന്ദ്രീകരിച്ച് വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് സമര്‍പ്പിച്ച നിവേദനത്തിന്‍മേല്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുളളത്; 

(ബി)പ്രസ്തുത വൈദ്യുത സെക്ഷന്‍ ഓഫീസ് യഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

399

കാസര്‍ഗോഡ് വൈദ്യുതി ഭവന്‍ 

ശ്രീ. എന്‍.എ.നെല്ലിക്കുന്ന്

(എ)കാസര്‍ഗോഡ് വൈദ്യുതി ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വൈദ്യുതി ഭവന്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ അതിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി)ഇതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എവിടെയാണ്; ആയതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ആരംഭിക്കാനാകുമെന്ന് അറിയിക്കുമോ?

400

മങ്കട 66 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണം 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍

(എ)മങ്കട 66 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണത്തിന്‍റെ പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സബ്സ്റ്റേഷന്‍ എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

401

കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുത കണക്ഷന്‍ ലഭ്യമാക്കുവാന്‍ നടപടി 

ശ്രീ. ബി. സത്യന്‍

(എ)കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുത കണക്ഷന്‍ ലഭ്യമാക്കുവാന്‍ ചിറയിന്‍കീഴ് തഹസില്‍ദാര്‍ വൈദ്യുത ബോര്‍ഡിന് ഡി.ഡി. കൈമാറിയിട്ടുണ്ടോ; എന്തു തുകയുടെ ഡി.ഡി. യാണ് കൈമാറിയിട്ടുളളത്; വ്യക്തമാക്കുമോ; 

(ബി)മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഏതെല്ലാം ഓഫീസുകള്‍ക്കാണ് ഇത് പ്രകാരം വൈദ്യുത കണക്ഷന്‍ ലഭിക്കുന്നത;്

(സി)ഡി.ഡി. കൈപ്പറ്റിയ ശേഷം മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുത കണക്ഷന്‍ നല്‍കിയിട്ടുണ്ടോ; ഇതിന് വേണ്ട നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

402

വൈദ്യുതി പ്രസരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)സംസ്ഥാനത്തെ വൈദ്യുതി പ്രസരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തൊക്കെയാണ;്

(ബി)സംസ്ഥാനത്തിന് ആവശ്യത്തിനുളള അധിക വൈദ്യുതി എത്തിക്കുന്നതിന് 2008 ല്‍ മാസ്റ്റര്‍ പ്ലാനിന് തുടക്കമിട്ടിരുന്നോ;

(സി)മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുളള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?

403

വൈദ്യുത നിലയങ്ങളുടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടപടി 

ശ്രീ. ഇ. പി. ജയരാജന്‍

(എ)താപവൈദ്യുത നിലയങ്ങളില്‍ നിന്നും ഡീസല്‍ നിലയങ്ങളില്‍ നിന്നുമായി സംസ്ഥാനത്ത് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്;

(ബി)പ്രസ്തുത നിലയങ്ങളുടെ സ്ഥാപിതശേഷി എത്രയാണ്;

(സി)ഉല്‍പാദനം സ്ഥാപിതശേഷിയേക്കാള്‍ വളരെക്കുറഞ്ഞ നിലയങ്ങളുടെ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുവാല്‍ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

404

ജലവൈദ്യുതപദ്ധതികളുടെ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി 

ശ്രീ. ഇ. പി. ജയരാജന്‍

(എ)സംസ്ഥാനത്തെ ഓരോ ജലവൈദ്യുതപദ്ധതിയുടെയും ഉല്‍പാദന ശേഷി എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ പദ്ധതിയില്‍ നിന്നുമുള്ള ഇപ്പോഴത്തെ ഉല്‍പാദനം എത്രയെന്ന് വ്യക്തമാക്കുമോ;

(സി)ഉല്‍പാദന ശേഷി പൂര്‍ണ്ണമായും കൈവരിക്കാത്ത പദ്ധതികളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട;് 

(ഡി)ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുവാന്‍ കൈക്കൊളളുന്ന നടപടികളിലൂടെ എത്ര ശതമാനം ഉല്‍പാദന വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്; 

(ഇ)നടപ്പുവര്‍ഷം ആകെ ഉല്‍പാദന വര്‍ദ്ധനവ് എത്ര ശതമാനം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തുന്നത്?

405

നാദാപുരം മണ്ഡലത്തിലെ ജലവൈദ്യുത പദ്ധതികള്‍ 

ശ്രീ. ഇ.കെ.വിജയന്‍

(എ)നാദാപുരം മണ്ഡലത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന ചാത്തന്‍ക്കോട്ടുനട,വിലങ്ങാട് എന്നീ ചെറുകിട ജല വൈദ്യുത പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഏതെല്ലാം കന്പനികളുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്; 

(ബി)കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് എത്ര സമയം അനുവദിച്ചിട്ടുണ്ട്;

(സി)ഈ കാലയളവില്‍ കന്പനികളുടെ കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതു മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കുമോ? 

(ഡി)ഈ പദ്ധതികളുടെ പണി അടിയന്തരമായി പൂര്‍ത്തീകരിച്ച് ഈ മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?

406

ചിമ്മിനി ഡാം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് മണ്ധലത്തിലെ ചിമ്മിനി ഡാം വൈദ്യുതി ഉല്‍പാദന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ; 

(ബി)പദ്ധതി പണിതീര്‍ത്ത് എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാനാകും എന്ന് വ്യക്തമാക്കുമോ?

407

സൌജന്യ സൌരോര്‍ജ്ജ റാന്തല്‍ 

ശ്രീ. പി. എ. മാധവന്‍ 
,, വര്‍ക്കല കഹാര്‍ 
,, ആര്‍. സെല്‍വരാജ് 
,, പാലോട് രവി

(എ)സംസ്ഥാനത്ത് അനെര്‍ട്ട് സൌജന്യ സൌരോര്‍ജ്ജ റാന്തല്‍ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി പ്രകാരം പ്രസ്തുത സൌജന്യത്തിന് ആരെല്ലാമാണ് അര്‍ഹരായിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

408

ബയോഗ്യാസ് പ്ലാന്‍റുകള്‍ക്ക് സബ്സിഡി 

ശ്രീ. സി. മോയിന്‍കുട്ടി

(എ) അനെര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്‍റുകളില്‍ ചിലതിന് സബ്സിഡി പൂര്‍ണ്ണമായും നല്‍കിയിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ എത്ര പ്ലാന്‍റുകള്‍ക്കാണ് സബ്സിഡി നല്‍കാനുള്ളത് എന്നും ആയത് എന്നത്തേക്ക് നല്‍കാനാവുമെന്നും വ്യക്തമാക്കുമോ;

(സി) അനെര്‍ട്ട് സ്ഥാപിച്ചതില്‍ എത്ര പ്ലാന്‍റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(ഡി) പ്രവര്‍ത്തനക്ഷമമായവയ്ക്കെല്ലാം ബാക്കി സബ്സിഡി തുക അടിയന്തരമായി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമോ?

409

പാരന്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ 

ശ്രീ. മാത്യു. റ്റി. തോമസ് 
,, സി. കെ. നാണു 
,, ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 

(എ)കേരളത്തില്‍ പാരന്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിച്ചെടുക്കാനുള്ള സാധ്യതകളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)ഈ രംഗത്തുള്ള തട്ടിപ്പുകാരെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് സൌരോര്‍ജ്ജം ഉള്‍പ്പെടെയുള്ള ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് നേരിട്ട് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാരും കെ.എസ്.ഇ.ബി യും തയ്യാറാകുമോ; 

(സി)ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

410

ഊര്‍ജ്ജനയം 

ശ്രീ. കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, എ.പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍

(എ)സംസ്ഥാനത്ത് സൌരോര്‍ജ്ജ നയത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത നയത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ; 

(സി)സൌരോര്‍ജ്ജത്തില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യൂതി ഉല്‍പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത നയം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

411

വന്‍കിട സൌരേര്‍ജ്ജ പദ്ധതികള്‍ 

ശ്രീ. എ.റ്റി. ജോര്‍ജ് 
'' പി.എ. മാധവന്‍ 
'' തേറന്പില്‍ രാമകൃഷ്ണന്‍ 
'' പാലോട് രവി

(എ)വന്‍കിട സൌരോര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കുന്നതിന് കെ.എസ്.ഇ.ബി. പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഘടകങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം

(സി)പദ്ധതിക്ക് സാന്പത്തിക സഹായം എങ്ങനെയാണ് കണ്ടെത്തുന്നത് ; വിശദമാക്കുമോ ;

(ഡി)ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

412

ജലവൈദ്യുത പദ്ധതികളുടെ നവീകരണം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)താരതമ്യേന ചെലവുകുറഞ്ഞ ജലവൈദ്യുത പദ്ധതികളുടെ വിപുലീകരണത്തിനും കൂടുതല്‍ ഊര്‍ജ്ജ ഉല്പാദനത്തിനും പദ്ധതികളാവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)സംസ്ഥാനവൈദ്യുതി ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ജലവൈദ്യുത പദ്ധതികളുടെ കാര്യക്ഷമത നിലനിര്‍ത്താന്‍ ലോകബാങ്കിന്‍റെ സഹായത്തോടെ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടോ; ഇതിനായി കേന്ദ്രഗവണ്‍മെന്‍റില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടുണ്ടോ; 

(സി)ഇവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മൂലം ഊര്‍ജ്ജ ഉല്പാദനത്തില്‍ എത്രമാത്രം അഭിവൃദ്ധി പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

413

കൂടംകുളം ആണവ വൈദ്യുതനിലയത്തില്‍ നിന്നുള്ള വിഹിതം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, സണ്ണി ജോസഫ് 
,, എം.എ. വാഹീദ് 
,, പാലോട് രവി

(എ)കൂടംകുളം ആണവനിലയത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ടത് എത്ര മെഗാവാട്ട് വൈദ്യുതി ആണ്; വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്ന് സംസ്ഥാനത്തിന്‍റെ വിഹിതം ലഭിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

414

പെറ്റ്കോക്കില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, അന്‍വര്‍ സാദത്ത് 
,, റ്റി. എന്‍. പ്രതാപന്‍ 
,, വി.ഡി. സതീശന്‍

(എ)പെറ്റ്കോക്കില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഇത് വഴി ഉല്‍പ്പാദിപ്പിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിലയത്തിനുള്ള സ്ഥലവും ധനസമാഹരണവും എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇപ്രകാരമുള്ള വൈദ്യുതി ഉത്പാദനം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഏതെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

415

ചീമേനി താപനിലയം 

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ ചീമേനി താപനിലയം പ്രവര്‍ത്തനം സംബന്ധിച്ച് പ്രാഥമിക നടപടികള്‍ എന്തൊക്കെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും നിലയം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.