UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

336

ഉര്‍ജ്ജ സംരക്ഷണ നടപടികള്‍ 


ശ്രീ. റ്റി.എന്‍. പ്രതാപന്‍ 
,, കെ. മുരളീധരന്‍ 
,, അന്‍വര്‍ സാദത്ത് 
,, കെ. ശിവദാസന്‍ നായര്‍

(എ)കേന്ദ്ര ഊര്‍ജ്ജ സംരക്ഷണ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)പ്രസ്തുത നിയമം നടപ്പിലാക്കുന്നത് ഏത് ഏജന്‍സി വഴിയാണ്; വിശദാംശം ലഭ്യമാക്കുമോ;

(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഊര്‍ജ്ജ സംരക്ഷണത്തിനായി സംസ്ഥാനത്ത് നടത്തിവരുന്നത്; വിശദമാക്കുമോ; 

(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഊര്‍ജ്ജ സംരക്ഷണത്തിന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ എന്തെല്ലാം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

337

ഊര്‍ജ്ജസംരക്ഷണ പ്രചാരണ പദ്ധതികള്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
ശ്രീ. സണ്ണിജോസഫ് 
ശ്രീ. എം. എ. വാഹീദ് 
ശ്രീ. ലൂഡി ലൂയിസ്

(എ)സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഊര്‍ജ്ജസംരക്ഷണ പ്രചാരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)പ്രചാരണത്തിനായി എന്തെല്ലാം പദ്ധതികള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം:

(സി)ഊര്‍ജ്ജസംരക്ഷണത്തിന് എല്ലാ ഉപഭോക്താക്കളെയും ബോധവല്‍ക്കരിക്കാനും പ്രോത്സാഹിപ്പിക്കാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പുകള്‍ക്കായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

338

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി 

ശ്രീ. തോമസ് ഉണ്ണിയാടന്‍ 
'' സി.എഫ്. തോമസ് 
'' റ്റി.യു.കുരുവിള 
'' മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)കൂടുതല്‍ വൈദ്യൂതി ഉത്പാദനത്തിന് മിനി ഹൈഡല്‍ പവ്വര്‍ പ്രേജക്ടുകള്‍ കുടുതലായി തുടങ്ങുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(സി)കൂടംകുളം ഉള്‍പ്പടെ കേന്ദ്രപൂളില്‍ നിന്ന് പരമാവധി വൈദ്യൂതി ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കുമോ?

339

സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധി 

ശ്രീ. പി. ഉബൈദുള്ള

(എ)സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഓരോ ദിവസവും ശരാശരി എത്ര യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തിന്‍റെ ഉപഭോഗമെന്നും അതില്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പാരന്പര്യ-പാരന്പരേ്യതര ഊര്‍ജ്ജത്തിന്‍റെ കണക്കുകളും വിശദമാക്കുമോ; 

(സി)കേന്ദ്രപൂളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും വാങ്ങുന്ന വൈദ്യുതിയുടെ കണക്കുകള്‍ വ്യക്തമാക്കുമോ; 

(ഡി)വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

340

വൈദ്യുതിമേഖലയിലെ അപകടങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 
ശ്രീ. ഇ. കെ. വിജയന്‍ 
,, കെ. രാജു

(എ)വൈദ്യുതിമേഖല അപകടരഹിതമാക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം പദ്ധതികളാണെന്ന് വ്യക്തമാക്കുമോ; 

(ബി)കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വൈദ്യുത അപകടങ്ങളിലൂടെ എത്ര പേര്‍ക്ക് ജീവഹാനിയുണ്ടായി; എത്ര പേര്‍ക്ക് പരിക്കേറ്റു; ഇതില്‍ ബോര്‍ഡ് ജീവനക്കാരും കരാര്‍ തൊഴിലാളികളും പൊതുജനങ്ങളും എത്ര വീതമെന്ന് അറിയിക്കുമോ; 

(സി)വൈദ്യുതിമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളുണ്ട്; എന്തെല്ലാം സുരക്ഷാ ഉപകരണങ്ങളാണ് ഇവര്‍ക്ക് അനുവദിച്ചിട്ടുള്ളത്; സുരക്ഷാ ഉപകരണങ്ങളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

341

സന്പൂര്‍ണ്ണ വൈദ്യുതീകരണം 

ശ്രീ. സി. പി. മുഹമ്മദ് 
,, ബെന്നി ബെഹനാന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, റ്റി. എന്‍. പ്രതാപന്‍ 

(എ)കേരളത്തെ സന്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മാറ്റുന്നതിന് പദ്ധതിയിട്ടിട്ടുണ്ടോ; 

(ബി)ഇതനുസരിച്ച് എത്ര ശതമാനം വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്; 

(സി)ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ രാജീവ് ഗാന്ധി ഗ്രാമ വൈദ്യുതീകരണ പദ്ധതിയില്‍നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ; 

(ഡി)ഓരോ ജില്ലയ്ക്കും സന്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിക്കായി എന്ത് തുക ആവശ്യമായി വരുമെന്ന് വ്യക്തമാക്കുമോ ?

342

സന്പൂര്‍ണ്ണ വൈദ്യുതവത്കരണം 

ശ്രീ.ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ആര്‍. സെല്‍വരാജ് 
,, ലൂഡി ലൂയിസ് 
,, എ. പി. അബ്ദുളളക്കുട്ടി

(എ)സംസ്ഥാനത്തെ സന്പൂര്‍ണ്ണ വൈദ്യുതവത്കരിക്കുവാന്‍ മിഷന്‍ 676 ല്‍ ഏതെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുളളത് വിശദമാക്കുമോ;

(ബി)എത്ര പുതിയ സര്‍വ്വീസ് വൈദ്യുതി കണക്ഷനുകളാണ് ഇതനുസരിച്ച് നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം കേന്ദ്ര പദ്ധതികളനുസരിച്ചാണ് ഈ ലക്ഷ്യം കൈവരിക്കാനുദ്ദേശിക്കുന്നത് വിശദമാക്കുമോ; 

(ഡി)ഇത് നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് സ്വീകരിച്ചിട്ടുളളത;് വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

343

വൈദ്യുതി-സ്വയംപര്യാപ്തത 

ശ്രീമതി പി.അയിഷാ പോറ്റി 
ശ്രീ. എ.എം.ആരിഫ് 
,, ജെയിംസ് മാത്യു 
,, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

(എ)സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ വാര്‍ഷിക വൈദ്യുതി ആവശ്യകത എത്രയാണ്; ഇത് ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വൈദ്യുതിയുടെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്നുണ്ടോ; 

(ബി)കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് പ്രസരണ കോറിഡോറിന്‍റെ അപര്യാപ്തത നിലനില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ?

344

ഊര്‍ജ്ജ പ്രതിസന്ധി 

ശ്രീ. പി. കെ. ബഷീര്‍ 
'' റ്റി.എ. അഹമ്മദ് കബീര്‍ 
'' എന്‍. ഷംസുദ്ദീന്‍ 
'' കെ. മുഹമ്മദുണ്ണി ഹാജി

(എ)സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യം പരിഗണിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ദീര്‍ഘകാല പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ?

345

വിദ്യുച്ഛക്തി ബോര്‍ഡിന്‍റെ ശുപാര്‍ശകള്‍ 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. ജി. എസ്. ജയലാല്‍ 
,, വി. ശശി

(എ)കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മുന്പാകെ പുതിയ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള വൈദ്യുതിക്ക് എത്ര ശതമാനം വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശയാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)സ്ലാബുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാനുള്ള ശുപാര്‍ശയാണുള്ളതെന്ന് വിശദമാക്കുമോ?

346

എല്‍.ഇ.ഡി. ബള്‍ബുകളുടെ പ്രചാരണം 


ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാന ഊര്‍ജ്ജ വകുപ്പ് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് എല്‍.ഇ.ഡി. ബള്‍ബുകള്‍ പ്രചരിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ താരതമേ്യന വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകളുടെ പ്രചാരണത്തിനായി പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ ?

347

സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വൈദ്യുതി 

ശ്രീ. എ.കെ. ബാലന്‍

(എ)ജൂണ്‍ മുതല്‍ പുറത്തു നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈനുകള്‍ കേരളത്തിന് ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ലൈനുകളാണ് ലഭ്യമായത്; ഈ ലൈനിലുടെ എത്ര യൂണിറ്റ് വൈദ്യുതി കൊണ്ടു വരാന്‍ കഴിയും; 

(ബി)ലൈനുകള്‍ കേരളത്തിന് ലഭ്യമായിട്ടില്ലെന്നും മറ്റ് ദക്ഷിണന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അത് ലഭ്യമായിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ ശരിയാണോ; എങ്കില്‍ എന്തുകൊണ്ടാണ് ലൈനുകള്‍ ലഭ്യമാകാതിരുന്നതെന്ന് വ്യക്തമാക്കുമോ; 

(സി)എത്ര യൂണിറ്റ് വൈദ്യുതി പുറത്തു നിന്ന് കൊണ്ടുവരാനാണ് കെ.എസ്.ഇ.ബി കരാര്‍ വച്ചിട്ടുള്ളത്; ലൈന്‍ ലഭ്യമല്ലെങ്കില്‍ വൈദ്യുതി കൊണ്ടുവരുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി) വൈദ്യുതി പുറത്തു നിന്ന് കൊണ്ടുവരാനുള്ള ലൈന്‍ ലഭ്യമാകാന്‍ ദീര്‍ഘകാല കരാറില്‍ കെ.എസ്.ഇ.ബി ഏര്‍പ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(ഇ)വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തിലേക്കുള്ള പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ?

348

കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യൂതി വിഹിതം

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍ 

(എ)സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര വൈദ്യുതി വിഹിതം 2014 ജനുവരി ഒന്നു മുതല്‍ നാളിതുവരെ ലഭിച്ചിട്ടുണ്ടോ;

(ബി)ലഭിക്കേണ്ടതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ വൈദ്യുതി വിഹിതം എത്രയാണ്;

(സി)കുറവുവന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്; 

(ഡി)കേരളത്തിലെ ജലവൈദ്യുതപദ്ധതികളില്‍ നിന്ന് പ്രതിദിനം ലഭിക്കുന്ന വൈദ്യുതി എത്രയാണ്;

(ഇ)ഇത് കേരളത്തിന്‍റെ പ്രതിദിന ആവശ്യത്തിന്‍റെ എത്ര ശതമാനം വരും?

349

വര്‍ദ്ധിച്ച തുക രേഖപ്പെടുത്തിയ വൈദ്യൂതി ബില്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)വീടുകളില്‍ വര്‍ദ്ധിച്ച തുക രേഖപ്പെടുത്തിയ വൈദ്യൂതിബില്‍ കെ.എസ്.ഇ.ബി. വിതരണം ചെയ്യുന്നതിനെ സംബന്ധിച്ച് നാളിതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പരാതികളിന്മേല്‍ അധികൃതര്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമൊ;

(സി)തെറ്റായ വൈദ്യൂതി ബില്ലുകള്‍ തയ്യാറാക്കി വിതരണം ചെയ്ത ഉദ്യോദസ്ഥര്‍ തന്നെ ഇതു സംബന്ധിച്ചുള്ള പരാതി പരിശോധിക്കുന്നതിനുപകരം ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് ഇക്കാര്യം അന്വേഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

350

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ 

ശ്രീ. പി.സി. ജോര്‍ജ്ജ് 
,, റോഷി അഗസ്റ്റിന്‍ 
ഡോ.എന്‍. ജയരാജ്

(എ)വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എപ്രകാരമുള്ള വര്‍ദ്ധനവാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കുമോ; 

(ബി)ബോര്‍ഡ് നിരക്കുവര്‍ദ്ധന ആവശ്യപ്പെടാന്‍ കാരണം എന്താണ്; വ്യക്തമാക്കുമോ; 

(സി)നിരക്കുവര്‍ദ്ധന ഒഴിവാക്കി, സംസ്ഥാനത്തു നിലനില്‍ക്കുന്ന വൈദ്യുതി ലഭ്യതയുടെ കുറവു പരിഹരിക്കുന്നതിന് സൌരവൈദ്യുതി അടക്കമുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയുക്തമാക്കാന്‍ അടിയന്തിരമായി പദ്ധതി ആവിഷ്കരിക്കുമോ ?

351

വൈദ്യുതിനിരക്കു വര്‍ദ്ധനവ് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
ശ്രീമതി കെ.കെ.ലതിക 
ശ്രീ. ജി.സുധാകരന്‍ 
,, എസ്.രാജേന്ദ്രന്‍ 

(എ)ഈ സര്‍ക്കാര്‍ എത്ര തവണ വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു എന്ന് അറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ വിവിധ വിഭാഗങ്ങള്‍ക്ക് എന്ത് നിരക്കിലാണ് വൈദ്യുതി നല്‍കിയിരുന്നത്; ഇപ്പോള്‍ എന്തു നിരക്കാണ് നിലനില്ക്കുന്നത്; ഓരോ വിഭാഗത്തിലും എത്ര ശതമാനം വര്‍ദ്ധനയുണ്ടായി; 

(സി)വൈദ്യുതി നിരക്ക് വര്‍ദ്ധനവിന്‍റെ ഭാഗമായി കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞ മൂന്നു കൊല്ലം ലഭിച്ച അധികവരുമാനം എത്രയാണ് എന്ന് വിശദമാക്കുമോ? 

352

വൈദ്യുതിനിരക്ക് വര്‍ദ്ധന 

ശ്രീമതി കെ.എസ്. സലീഖ

(എ)കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുന്പോഴുള്ള വൈദ്യൂതി നിരക്ക് എത്രയായിരുന്നു; നിലവിലെ വൈദ്യുത നിരക്ക് എത്ര; വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പ്രാവശ്യമായി എത്ര തുക വീതം വൈദ്യുതി നിരക്ക് വര്‍ദ്ധന നടപ്പിലാക്കി; വിശദാമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ നാളിതുവരെയായി ഗാര്‍ഹിക ഉപഭോക്താക്കളുടെയും വന്‍കിട ഉപഭോക്താക്കളുടെയും വൈദ്യൂതനിരക്കില്‍ എത്ര ശതമാനം വീതം വര്‍ദ്ധനവ് വരുത്തിയെന്ന് വ്യക്തമാക്കുമോ; 

(ഡി)നിലവിലെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ കാരണമെന്ത്;

(ഇ)വൈദ്യുതി ബോര്‍ഡിന്‍റെ നഷ്ടം പരിഹരിക്കാന്‍ വൈദ്യുതി ചാര്‍ജ്ജ്് കൂട്ടി ഗാര്‍ഹിക ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

353

വൈദ്യുതി നിരക്ക് വര്‍ദ്ധന 


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാതെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മറ്റുമാര്‍ഗ്ഗങ്ങള്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(സി)വൈദ്യുതി ബോര്‍ഡിന്‍റെ കണക്കുകള്‍ അക്കൌണ്ടന്‍റ് ജനറലിന്‍റെ ഓഡിറ്റിന് വിധേയമാക്കാറുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ; 
(ഇ)വൈദ്യുതി ബോര്‍ഡിന്‍റെ 2013-14 സാന്പത്തിക വര്‍ഷത്തെ വരവ്, ചെലവ്, മിച്ചം/കമ്മി എത്രയാണെന്ന് വിശദമാക്കുമോ ?

354

വൈദ്യുതി നിരക്ക് വര്‍ദ്ധന 


ശ്രീ. എ. കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ എത്ര പ്രാവശ്യം വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; ഓരോ പ്രാവശ്യവും ഇതിലൂടെ കെ.എസ്.ഇ.ബി.ക്ക് എന്തുതുക ലഭിച്ചു; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം വൈദ്യുതി ചാര്‍ജ്ജിന് പുറമേ മറ്റ് എന്തെല്ലാം ചാര്‍ജ്ജുകള്‍ കെ.എസ്.ഇ.ബി. വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; ഓരോന്നിന്‍റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇതിലൂടെ എന്ത് തുകയാണ് കെ.എസ്.ഇ.ബി.ക്ക് ലഭിച്ചത്; 

(സി)വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശം കെ.എസ്.ഇ.ബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയുടെ വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്; 

(ഡി)വരുമാനവും ചെലവും തമ്മില്‍ എത്ര രൂപയുടെ അന്തരമാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി.ക്കുള്ളത്; 

(ഇ)വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയിനത്തില്‍ എത്ര രൂപയാണ് കെ.എസ്.ഇ.ബി.ക്ക് പിരിഞ്ഞുകിട്ടാനുള്ളത്; 

(എഫ്)വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക പിരിച്ചെടുക്കുന്നതിനെതിരെ കോടതിയുടെ സ്റ്റേ നിലവിലുണ്ടോ; എങ്കില്‍ ഇത്തരം സ്റ്റേയിലുടെ എത്ര രൂപയാണ് കിട്ടാന്നുള്ളതെന്ന് വ്യക്തമാക്കുമോ; 

(ജി)ചാര്‍ജ്ജ് വര്‍ദ്ധനവ് ഒഴിവാക്കാന്‍ ഈ സര്‍ക്കാര്‍ കെ.എസ്.ഇ.ബി.ക്ക് എത്ര രൂപയുടെ സബ്സിഡിയാണ് പ്രഖ്യാപിച്ചത്; ഇതില്‍ എത്ര രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്; വ്യക്തമാ ക്കുമോ ?

355

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് 


ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് പരിഗണനയിലുണ്ടോ; 

(ബി)സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡിംഗും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

356

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന 

ശ്രീ. കെ. കെ. നാരായണന്‍

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്‍റെ വിശദാംശം അറിയിക്കുമോ ?

357

വൈദ്യുതി നിരക്ക് വര്‍ദ്ധന 

ശ്രീ. സി. ദിവാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ 2011 മേയില്‍ വൈദ്യുതി ചാര്‍ജിന്‍റെ വിവിധ താരിഫുകള്‍ക്ക് എത്രയായിരുന്നു ; 

(ബി)2014 മെയ് മാസത്തിലെ വൈദ്യുതി നിരക്ക് എത്രയാണെന്ന് വിശദമാക്കുമോ ?

358

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് 

ശ്രീ. എം. ചന്ദ്രന്‍

(എ)വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് പരിഗണനയിലുണ്ടോ;

(ബി)എന്നുമുതല്‍ക്കാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാനുദ്ദേശിക്കുന്നത് ;

(സി)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് നിലവിലുള്ളതില്‍ നിന്ന് എത്രയാണ് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

359

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന 

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ എത്ര പ്രാവശ്യം വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; വിശദ വിവരങ്ങള്‍ നല്‍കുമോ; 

(ബി)2011 മാര്‍ച്ച് മാസത്തില്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ ഗാര്‍ഹികവും ഗാര്‍ഹികേതരവുമായ നിരക്കിന്‍റെ വിവരം നല്‍കുമോ; 

(സി)2014 മാര്‍ച്ച് മാസത്തെ നിരക്കിന്‍റെ വിവരം നല്‍കുമോ; 

(ഡി)ഈ സര്‍ക്കാര്‍ വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതിന്‍റെ കാരണം വിശദമാക്കുമോ ?

360

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പ്രാവശ്യം വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ; 

(ബി)വീണ്ടും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

361

സന്പൂര്‍ണ്ണ വൈദ്യുതീകരണം 

ശ്രീ. ഇ. പി. ജയരാജന്‍

(എ)സംസ്ഥാനത്ത് വൈദ്യുതി കണക്ഷനുവേണ്ടി എത്ര അപേക്ഷകരാണ് നിലവിലുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)സന്പൂര്‍ണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇപ്പോള്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്;

(സി)പ്രസ്തുത പദ്ധതികള്‍ ഓരോന്നും ആരംഭിച്ചത് ഏതുവര്‍ഷം മുതലാണെന്നു വ്യക്തമാക്കുമോ; 

(ഡി)സന്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതിനായി പുതിയതായി ഏതെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)നിലവിലെ അപേക്ഷകര്‍ക്കെല്ലാം വൈദ്യുതി കണക്ഷന്‍ ഉടന്‍ ലഭ്യമാക്കുന്നതിന് എന്തെങ്കിലും പുതിയ നിര്‍ദ്ദേശങ്ങളോ ഉത്തരവുകളോ നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

362

വൈദ്യുതി കണക്ഷന്‍ 


ശ്രീ. മാത്യു റ്റി. തോമസ്

(എ)മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പുതുതായി പണിത ഓപ്പറേഷന്‍ തിയേറ്റര്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതുമൂലം പ്രവര്‍ത്തന സജ്ജമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ട്രാന്‍ഫോര്‍മര്‍ സ്ഥാപിച്ചു നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?

363

വൈപ്പിന്‍ നിയോജകമണ്ധലത്തിലെ വൈദ്യൂതി കണക്ഷനുകള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈപ്പിന്‍ നിയോജക മണ്ധലത്തില്‍ എത്ര ഗാര്‍ഹിക വൈദ്യൂതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്; 

(ബി)കാര്‍ഷിക- വ്യവസായിക ആവശ്യത്തിനായി എത്ര വൈദ്യൂതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഗാര്‍ഹിക കണക്ഷന്‍ ലഭിക്കാന്‍ വൈപ്പിന്‍ മണ്ധലത്തില്‍ എത്ര പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്; കണക്ഷന്‍ ലഭിക്കുവാനുള്ള കാലതാമസം ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

364

അന്പലപ്പുഴ മണ്ഡത്തിലെ വൈദ്യൂതീകരിച്ച വീടുകള്‍ 

ശ്രീ.ജി.സുധാകരന്‍

(എ)അന്പലപ്പുഴ മണ്ഡലത്തിലെ വൈദ്യുതീകരിച്ച വീടുകളുടെ എണ്ണം എത്രയാണ്;

(ബി)വൈദ്യുതീകരിക്കാത്ത എത്ര വീടുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി)അവ ഏതൊക്കെ പഞ്ചായത്തുകളിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്പലപ്പുഴ മണ്ഡലത്തില എത്ര വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിച്ചിട്ടുണ്ട്. ഇത് ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ?

365

കെ.എസ്.ഇ.ബി. കണക്ഷനുള്ള പുതിയ നിബന്ധനകള്‍ 

 ശ്രീ. മോന്‍സ് ജോസഫ്

(എ) സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ പുതുതായി നല്‍കിയിട്ടുള്ള നിബന്ധനകള്‍ വ്യക്തമാക്കുമോ; 

(ബി) ഈ വര്‍ഷം പുതിയ കണക്ഷന് പൊതുജനങ്ങള്‍ അടയ്ക്കേണ്ട ഫീസ് വര്‍ദ്ധന ഏതൊക്കെ ഇനത്തിനാണെന്ന് വ്യക്തമാക്കുമോ; 

(സി) കണ്‍സ്ട്രക്ഷന്‍ ആവശ്യത്തിനായി എടുത്ത കണക്ഷന്‍ ഡൊമസ്റ്റിക് ആക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഉള്ള കാലതാമസം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി) എത്ര ദിവസത്തിനകം കണക്ഷന്‍ മാറ്റി നല്‍കും എന്ന് വ്യക്തമാക്കുമോ; 

(ഇ) തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം സെക്ഷനു കീഴില്‍ എത്ര കണക്ഷനുകള്‍ ഡൊമസ്റ്റിക് ആക്കി മാറ്റുന്നതിന് പെന്‍ഡിംഗ് ഉണ്ട് എന്ന് വ്യക്തമാക്കുമോ?

366

ആര്‍. ജി.ജി. വി.വൈ 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് ആദിവാസി കോളനികളില്‍ സന്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും പദ്ധതികളുണ്ടോ;

(ബി)ഏറനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏതെല്ലാം ആദിവാസി കോളനികളെ ആര്‍.ജി.ജി.വി.വൈയില്‍ ഉള്‍പ്പെടുത്തി വൈദ്യുതീകരിച്ചിട്ടുണ്ട;് വിശദാംശം ലഭ്യമാക്കുമോ; 

(സി)ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത ഏറനാട് മണ്ഡലത്തിലെ ആദിവാസി പ്രദേശങ്ങളില്‍ പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ വൈദ്യുതീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

367

ചീക്കല്ലൂര്‍ പടിഞ്ഞാറെ വീട് കോളനിയുടെ വൈദ്യൂതീകരണം 


ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)വയനാട് ജില്ലയിലെ കണിയാന്പറ്റ ഗ്രാമപഞ്ചായത്തിലെ ചീക്കല്ലൂര്‍ പടിഞ്ഞാറെ വീട് കോളനി നിവാസികള്‍ക്ക് വൈദ്യൂതി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ. 

(ബി)വൈദ്യൂതീകരണത്തിനു ആവശ്യമായ തുക പ്രസ്തുത പഞ്ചായത്ത് കെ.എസ്.ഇ.ബി ക്ക് നല്‍കിട്ടുണ്ടോ;വിശദമാക്കുമോ;

(സി)പ്രസ്തുത കോളനി നിവാസികള്‍ക്ക് വൈദ്യൂതി ലഭ്യമാക്കുന്നതിനുള്ള തടസ്സം എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

368

പുറന്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി കണക്ഷന്‍ 

ശ്രീ. പി.റ്റി.എ. റഹീം

(എ)പുറന്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതു സംബന്ധിച്ച് പ്രതേ്യക ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

369

ഒ.വൈ.ഇ.സിക്ക് അടയ്ക്കേണ്ട തുക 

ശ്രീ. രാജു എബ്രഹാം

(എ)താല്ക്കാലിക ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്തിക്കൊണ്ട് ഉത്തരവായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്; ഇതു സംബന്ധിച്ച് ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)ഏതെങ്കിലും വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)പുതിയ ഉത്തരവുമൂലം ഉപഭോക്താവ് താല്ക്കാലിക കണക്ഷന്‍ എടുക്കുന്പോഴും പിന്നീട് വീടിന്‍റെ പണി പൂര്‍ത്തീകരിച്ചശേഷവും ഒ.വൈ.ഇ.സി തുക പ്രതേ്യകം അടയ്ക്കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)വീടു നിര്‍മ്മിക്കുന്പോള്‍ രണ്ടു തവണ ഒ.വൈ.ഇ.സി തുക അടയ്ക്കേണ്ടിവരുന്നതുമൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ? 

(ഇ)കെ.എസ്.ഇ.ബി കന്പനി ആക്കുന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

370

സന്പൂര്‍ണ്ണവൈദ്യുതീകരണം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സംസ്ഥാനത്തെ സന്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കാത്ത നിയമസഭാ മണ്ഡലങ്ങളില്‍ ആയത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ; 

(ബി)നിലവില്‍ ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് സൌജന്യമായി വൈദ്യുത കണക്ഷന്‍ നല്‍കുന്നത;് വിശദമാക്കുമോ?

371

വൈദ്യുതി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 

ശ്രീമതി കെ. എസ്. സലീഖ

(എ)വൈദ്യുതി ബോര്‍ഡ് നിലവില്‍ ലാഭത്തിലാണോ നഷ്ടത്തിലാണോ പ്രവര്‍ത്തിക്കുന്നത;് വിശദാംശം ലഭ്യമാക്കുമോ;

(ബി)വൈദ്യുതി ബോര്‍ഡിന്‍റെ വരവു ചെലവു കണക്കുകളിലെ അന്തരം വ്യക്തമാക്കുമോ;

(സി)ബോര്‍ഡ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആയതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)ബോര്‍ഡ് ലാഭത്തിലാക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2013-14 സാന്പത്തിക വര്‍ഷം വരെ ഓരോ വര്‍ഷവും വൈദ്യുതി ബോര്‍ഡിന്‍റെ ഭരണച്ചെലവ് എത്ര; ഇത് നാള്‍ക്കുനാള്‍ കൂടി വരുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് വിശദമാക്കുമോ; ഇത് നിയന്ത്രിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(എഫ്)ഈ സര്‍ക്കാര്‍ വന്ന ശേഷം റെഗുലേറ്ററി കമ്മീഷന്‍റെ പ്രവര്‍ത്തനത്തിനായി ഓരോ വര്‍ഷവും എന്തു തുക ചെലവാക്കി എന്ന് വ്യക്തമാക്കുമോ; 

(ജി)സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍റെ കണക്കുകള്‍ ഉത്തരവാദപ്പെട്ട സ്ഥാപനത്തെക്കൊണ്ട് പരിശോധിപ്പിക്കാനും ആയതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡിനെ മെച്ചപ്പെട്ട രീതിയിലാക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

372

കെ.എസ്.ഇ.ബി.യുടെ പ്രവര്‍ത്തനം 

ശ്രീ. എ.കെ. ബാലന്‍

(എ) കെ.എസ്.ഇ.ബി.യുടെ 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളിലെ പ്ലാന്‍ ഫണ്ട് വിനിയോഗം എത്ര ശതമാനമായിരുന്നു; ജനറേഷന്‍, ട്രാന്‍സ്മിഷന്‍,ഡിസ്ട്രിബ്യൂഷന്‍ എന്നിവയിലെ വിനിയോഗം എത്ര ശതമാനമായിരുന്നു; 

(ബി)2011-12, 2012-13, 2013-14 സാന്പത്തികവര്‍ഷങ്ങളില്‍ എത്ര സബ് സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്; ഇതില്‍ എത്ര എണ്ണമാണ് പൂര്‍ത്തീകരിച്ചത്; പൂര്‍ത്തീകരിച്ചവയുടെ പേരുകള്‍ വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ; 

(സി)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എത്ര യൂണിറ്റ് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്; ഇതില്‍ എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞത്; ഏതെല്ലാം പദ്ധതികളില്‍ നിന്നാണ് ഈ വൈദ്യുതി ഉല്പാദിപ്പിച്ചത്; 

(ഡി)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എത്ര പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കി; എത്ര സൌജന്യ വൈദ്യുതി കണക്ഷനുകള്‍ നല്കി; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

373

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 

ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് ആകെ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ ;

(ബി)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായിമാത്രം പ്രതിദിനം ആവശ്യമായിവരുന്ന വൈദ്യുതിയുടെ അളവ് എത്രയെന്ന് വ്യക്തമാക്കുമോ ; 

(സി)സംസ്ഥാനത്ത് വൈദ്യുതി മോഷണം നടക്കുന്നതായുള്ള എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ആയതില്‍മേല്‍ കൈക്കൊള്ളുന്ന ശിക്ഷാനടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ ?

374

തിരുവന്തപുരം നഗരസഭയിലെ തെരുവുവിളക്കുകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരം നഗരസഭയും സംസ്ഥാന വൈദ്യൂതി ബോര്‍ഡും തമ്മില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചും അവ പ്രകാശിപ്പിക്കുന്നതിനുള്ള വൈദ്യൂതി ചാര്‍ജ്ജ് ഈടാക്കുന്നതു സംബന്ധിച്ചും ഏര്‍പ്പെട്ടിട്ടുള്ള കരാറിനെ സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ; 

(ബി)തിരുവനന്തപുരം നഗരസഭയിലെ നൂറു വാര്‍ഡുകളിലുമായി എത്ര തെരുവുവിളക്കുകള്‍ ഉണ്ടെന്നും വൈദ്യൂതി ചാര്‍ജ്ജിനത്തില്‍ പ്രസ്തുത തെരുവുവിളക്കുകള്‍ക്ക് വേണ്ടി പ്രതിമാസം എന്ത് തുകയാണ് വൈദ്യൂതി ബോര്‍ഡിന് നല്‍കുന്നതെന്നതും സംബന്ധിച്ച് 2011 ജൂണ്‍ മാസം മുതലുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

375

കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതി തകരാര്‍ ഒഴിവാക്കാന്‍ നടപടി 


ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതി തകരാര്‍ സ്ഥിര സംഭവമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഈ ജില്ലയില്‍ കാറ്റോ മഴയോ ഉണ്ടായാല്‍ സ്ഥിരമായി വൈദ്യുതി തകരാറുണ്ടാകുകയും, പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; 

(സി)വൈദ്യുതി തകരാറുണ്ടായാല്‍ അപ്പോള്‍ തന്നെ അറിയാനും, അപ്പപ്പോള്‍ പരിഹരിക്കാനും സഹായകമായ സാങ്കേതിക സൌകര്യങ്ങള്‍ ഉണ്ടായിട്ടും കാസര്‍ഗോഡ് ജില്ലയില്‍ മാത്രം ഇത്തരം അനാസ്ഥ തുടരുന്നതിനെക്കുറിച്ച് അന്വേഷിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.