UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

513

മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ 

ശ്രീ.പി. തിലോത്തമന്‍

(എ)മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിക്കുന്ന പൊതുമരാമത്ത് ജോലികള്‍ക്ക് ധനകാര്യ വകുപ്പിന്‍റെ അനുമതി ലഭിക്കുവാന്‍ വേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നു പറയാമോ; 

(ബി)ഇപ്രകാരം മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)ധനകാര്യ വകുപ്പ് മടക്കി അയയ്ക്കുന്ന ഫയലുകളില്‍ ഏതു മാനദണ്ഡമാണ് പാലിക്കാത്തതെന്ന് വ്യക്തമായി സൂചിപ്പിച്ചാണോ മടക്കി അയയ്ക്കുന്നത്; 

(ഡി)ഒരു ഫയല്‍ മടക്കി അയയ്ക്കുന്പോള്‍ പ്രസ്തുത ഫയലിലെ എല്ലാ പോരായ്മകളും ചൂണ്ടിക്കാട്ടിയായിരിക്കുമോ മടക്കി അയയ്ക്കുന്നത്; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പലപ്പോഴായി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു മടക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(ഇ)ഇപ്രകാരം ഫയല്‍ മടക്കുവാന്‍ ചുമതലപ്പെട്ട ഉദേ്യാഗസ്ഥന്‍ ആരാണെന്ന് വ്യക്തമാക്കുമോ ?

514

കോഴിക്കോട് ജില്ലയിലെ പ്രവൃത്തികള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ആസ്തി വികസന ഫണ്ട് പ്രകാരം 2012-13 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ എത്ര പ്രവൃത്തികള്‍ക്ക് ഇനിയും ഭരണാനുമതി നല്‍കാനുണ്ട് എന്നും വ്യക്തമാക്കുമോ?

515

ആസ്തി വികസന ഫണ്ടില്‍ നിന്നും ഒറ്റപ്പാലം നിയോജകമണ്ഡലത്തിനുള്ള വിഹിതം 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൌകര്യ വികസനത്തിനായി എത്ര തുകയാണ് സര്‍ക്കാര്‍ 2014-15 വര്‍ഷത്തില്‍ നീക്കിവെച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ; 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര തുകയാണ് അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ ; 

(ബി)മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര തുക നാളിതുവരെ ചെലവഴിച്ചു ; 2011-12, 2012-13, 2013-14 വര്‍ഷത്തെ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ ; 

(സി)ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര തുക അനുവദിച്ചു ; ഏതെല്ലാം പദ്ധതികള്‍ക്കാണ് ; വിശദാംശം നല്‍കുമോ ; 

(ഡി)ആസ്തി വികസന പദ്ധതിയിന്‍ പ്രകാരം ഓരോ വര്‍ഷവും മണ്ഡലത്തില്‍ അനുവദിച്ച തുകയും, ബാക്കിയുള്ള തുകയുടെ വിശദാംശവും നല്‍കാമോ ?

516

പ്ലാന്‍ഫണ്ടിന്‍റെ ജില്ലാതല അലോക്കേഷന്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)2011-12, 2012-13, 2013-14 എന്നീ ധനകാര്യ വര്‍ഷങ്ങളിലെ പ്ലാന്‍ ഫണ്ടിന്‍റെ ജില്ലാതല അലോക്കേഷന്‍റെയും, വിനിയോഗത്തിന്‍റെയും വകുപ്പുതിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ ; 

(ബി)ഈ വര്‍ഷങ്ങളില്‍ ഓരോ വകുപ്പിനും നീക്കി വെച്ചിട്ടുള്ള ബഡ്ജറ്റ് അലോക്കേഷന്‍റെയും വിനിയോഗത്തിന്‍റെയും കണക്ക് ലഭ്യമാക്കുമോ ?

517

""ന്യൂ പെന്‍ഷന്‍ സ്കീം'' 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)2013 ഏപ്രില്‍ ഒന്നിനുശേഷം സംസ്ഥാന സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് "ന്യൂ പെന്‍ഷന്‍ സ്കീം'' നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഈ സ്കീമില്‍ ഇതേവരെ എത്ര ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ ഏതെല്ലാം വകുപ്പില്‍പ്പെട്ടവരാണെന്നും അറിയിക്കുമോ; 

(സി)ഇതില്‍ നിന്നും ഓരോ മാസവും വിഹിതമായി പിടിക്കുന്ന തുകയുടേയും സര്‍ക്കാര്‍ വിഹിതമായി നിക്ഷേപിക്കുന്ന തുകയുടേയും വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ഡി)സര്‍ക്കാര്‍ വിഹിതം നിക്ഷേപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ; 

(ഇ)സംസ്ഥാനത്താകെ ഇതേവരെ ജീവനക്കാരുടെ വിഹിതവും സര്‍ക്കാര്‍ വിഹിതവും ഉള്‍പ്പെടെ ഏതു ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും അറിയിക്കുമോ?

518

ശന്പള പരിഷ്കരണ കമ്മീഷന്‍ 

ശ്രീമതി കെ. കെ. ലതിക

(എ) സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശന്പള പരിഷ്കരണത്തിന് നിയോഗിച്ചിട്ടുള്ള ശന്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി ഏതുവരെയാണെന്ന് വ്യക്തമാക്കുമോ;

(ബി) കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സ് എന്തൊക്കെയെന്ന് വിശദമാക്കുമോ;

(സി) കമ്മീഷന് ഓഫീസും സ്റ്റാഫും അനുവദിച്ച് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയാണ് ഓഫീസ് പ്രവര്‍ത്തിക്കുക; എത്ര സ്റ്റാഫിനെ നിയമിച്ചു എന്നീ കാര്യങ്ങള്‍ വ്യക്തമാക്കുമോ?

519

ശന്പള പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം 


ശ്രീ. കെ. വി. വിജയദാസ്

(എ)സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ശന്പള-പെന്‍ഷന്‍ പരിഷ്കാരങ്ങളും നടപ്പാക്കുന്നതിനായി നിയമിച്ച ജ: രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; 

(ബി)10-ാം ശന്പളപരിഷ്ക്കരണ ഉത്തരവ് എന്ന് പുറത്തിറക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ശന്പളപരിഷ്ക്കരണ ഉത്തരവ് നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഇടക്കാലാശ്വാസം നല്‍കുന്ന കാര്യംപരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

520

വിരമിച്ച ജിവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി 

ശ്രീ. പി. കെ. ബഷീര്‍

(എ)സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ അലവന്‍സ് വളരെ തുച്ഛമാണെന്നുള്ളതും, ഇവര്‍ക്ക് റീംബേഴ്സ്മെന്‍റ് ആനുകൂല്യം ലഭ്യമാകില്ല എന്നതും, വിരമിച്ച് കഴിയുന്പോഴാണ് മിക്കവര്‍ക്കും രോഗങ്ങള്‍ കൂടുതലായി പിടിപെടുന്നത് എന്നുള്ളതും, പലര്‍ക്കും ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ മതിയായ ചികില്‍സ നടത്താന്‍ പര്യാപ്തമാവുന്നില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രായക്കൂടുതലുള്ളവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സൌകര്യം നിഷേധിക്കപ്പെടുന്ന കാര്യം അറിവുണ്ടോ; 

(സി)വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഏതെങ്കിലും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് കന്പനിയുമായി ചേര്‍ന്ന് ഒരു സമഗ്ര മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നയമെന്താണെന്ന് വിശദമാക്കുമോ?

521

ക്ഷേമ പെന്‍ഷന്‍ വിതരണം 

ശ്രീ. സി. ദിവാകരന്‍

വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയ പെന്‍ഷനുകള്‍ ഏത് മാസം വരെയാണ് വിതരണം ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കുമോ?

522

ചങ്ങനാശ്ശേരി റവന്യൂ ടവറിന്‍റെ നവീകരണ പദ്ധതി 

ശ്രീ. സി. എഫ്. തോമസ് 

(എ)ചങ്ങനാശ്ശേരി റവന്യൂ ടവറിന്‍റെ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഏതൊക്കെ ജോലികള്‍ ഇതുവരെ പൂര്‍ത്തികരിച്ചിട്ടുണ്ട്;

(ബി)ഇനിയും ഏതൊക്കെ ജോലികളാണ് പൂര്‍ത്തികരിക്കാനുള്ളത്; 

(സി)പൂര്‍ത്തികരിക്കാനുള്ള ജോലികള്‍ കാലതാമസം ഒഴിവാക്കി പൂര്‍ത്തികരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

523

വേങ്ങൂര്‍-നായത്തോട്-എയര്‍പോര്‍ട്ട് റോഡിന്‍റെ വികസനം 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലിയില്‍ നിന്നും എം. സി. റോഡുവഴി സിയാലിലേക്കുള്ള അനുബന്ധ റോഡായ വേങ്ങൂര്‍ - നായത്തോട്-എയര്‍പോര്‍ട്ട് റോഡിന്‍റെ വികസനത്തിനായി സംസ്ഥാനതല ഉന്നതാധികാര സമിതി അംഗീകാരം നല്‍കിയ വിലയായ 15 കോടി രൂപ അനുവദിച്ച് കിട്ടുന്നതിനുള്ള അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ; 

(ബി)റോഡിന്‍റെ പ്രധാന്യവും ഇതിന്‍റെ വിജ്ഞാപനം രണ്ടാം തവണയും ഡിനോവ ആകുമെന്നുള്ളതും കണക്കിലെടുത്ത് തുക അടിയന്തിരമായി അനുവദിക്കുമോ; 

(സി)തുക എന്നത്തേക്ക് അനുവദിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

524

ചേലക്കര ഗവ. പോളിടെക്നിക് കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി 

ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര മണ്ഡലത്തിലെ ചേലക്കര ഗവ. പോളിടെക്നിക് കോളേജില്‍ 2010-ല്‍ എ.ഐ.സി.റ്റി.ഇ അംഗീകാരം നല്‍കിയ രണ്ട് പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള ഫയല്‍ ധനകാര്യ വകുപ്പിന്‍റെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഈ രണ്ട് കോഴ്സുകള്‍ക്കും കൂടി പ്രതിവര്‍ഷം എത്ര തുകയാണ് അധികമായി വിനിയോഗിക്കേണ്ടിവരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വിവരം വ്യക്തമാക്കുമോ ; 

(സി)ഈ കോഴ്സുകള്‍ ആരംഭിക്കുന്നതിന്‍റെ പ്രാധാന്യവും അവശ്യകതയും ബോധ്യപ്പെട്ടതിന്‍റെയടിസ്ഥാനത്തില്‍ പ്രസ്തുത ഫയല്‍ സമര്‍പ്പിക്കുവാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് പിന്നോക്ക മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗവ. പോളിടെക്നിക്കില്‍ ഈ വര്‍ഷം രണ്ട് കോഴ്സുകളും ആരംഭിക്കുവാന്‍ ഉത്തരവ് നല്‍കുമോ ?

525

നികുതി വരുമാനത്തിന്‍റെ സ്രോതസ്സുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനത്തിന്‍റെ പ്രധാന സ്രോതസ്സുകള്‍ എന്തൊക്കെയാണ് ;

(ബി)അവ ഓരോന്നും 2011-12 നെ അപേക്ഷിച്ച് 2013-14-ല്‍ എത്ര കോടിയായിരുന്നുവെന്ന് വിശദമാക്കുമോ ;

(സി)അവ ഓരോന്നും 2014-15ല്‍ ലക്ഷ്യം വെച്ചിരിക്കുന്നത് എത്ര കോടി വീതമാണ് ;

(ഡി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനത്തില്‍ നിന്നു ലഭിച്ച തുക എത്ര കോടി വീതമായിരുന്നു; 2014-15-ല്‍ പ്രതീക്ഷിക്കുന്നത് എത്ര ; 

(ഇ)വരുമാനത്തില്‍ ലക്ഷ്യത്തേക്കാള്‍ കുറവായിട്ടുള്ള സ്രോതസ്സുകള്‍ ഏവ ?

526

നികുതി വരുമാനം 

ശ്രീമതി കെ. എസ്. സലീഖ

(എ)2013-14 സാന്പത്തിക വര്‍ഷം നികുതിയിനത്തില്‍ പിരിച്ചെടുക്കാന്‍ ഉദ്ദേശിച്ച തുക എത്രയെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ;

(ബി)2013-14 സാന്പത്തിക വര്‍ഷം നികുതിയിനത്തില്‍ എത്ര തുക പിരിച്ചെടുത്തുവെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ;

(സി)നികുതി പിരിച്ചെടുക്കുന്നതില്‍ വന്നിട്ടുളള കുറവ് പരിഹരിക്കുവാന്‍ 2014-15 വര്‍ഷം എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

527

വില്‍പ്പന നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി 

ശ്രീ. എം. ഉമ്മര്‍

(എ)ഈ സാന്പത്തിക വര്‍ഷത്തില്‍ വില്‍പ്പന നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;

(ബി)ഇതിലൂടെ എത്ര കോടി രൂപ ഈ സാന്പത്തിക വര്‍ഷം നാളിതുവരെ പിരിച്ചെടുത്തു; വ്യക്തമാക്കാമോ;

(സി)ഇനി എത്ര കോടി രൂപയുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?

528

നികുതി പരിഷ്ക്കരണത്തിനായുള്ള സമിതി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)സംസ്ഥാനത്ത് 2011 ല്‍ നികുതി പരിഷ്കരണത്തിനായി വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടോ; പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)എന്നാണ് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്; 

(സി)പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഏതെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; 

(ഡി)സംസ്ഥാന വരുമാനത്തിന്‍റെ എത്ര ശതമാനമാണ് വാണിജ്യ നികുതിയിനത്തില്‍ ലഭിക്കുന്നത് എന്ന് വിശദമാക്കാമോ; ഇത് ക്യത്യമായി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടോ; 

(ഇ)പുതിയ നികുതി പരിഷ്കരണ റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ വാണിജ്യ നികുതിയില്‍ നിന്നുള്ള വരുമാനം എത്ര ശതമാനം വര്‍ദ്ധിപ്പിക്കാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത് എന്ന് വിശദമാക്കാമോ?

529

ട്രഷറികള്‍ 

ശ്രീ. എം. പി. വിന്‍സെന്‍റ് 

(എ)കേരളത്തില്‍ എത്ര ബാങ്കിംഗ് ട്രഷറികള്‍ ഉണ്ട്; 

(ബി)എത്ര നോണ്‍ ബാങ്കിംഗ് ട്രഷറികള്‍ ഉണ്ട്; 

(സി)പുതുതായി ട്രഷറികള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത് എവിടെയൊക്കെയാണ് ?

530

ട്രഷറി നിക്ഷേപങ്ങള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ട്രഷറി നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളുടെ പണം ഷെഡ്യൂള്‍ ബാങ്കുകള്‍ക്ക് പകരം ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഇതിന്‍റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; 

(സി)പൊതുജനങ്ങളെ ട്രഷറി നിക്ഷേപങ്ങളിലേക്കു ആകര്‍ഷിച്ച് സംസ്ഥാനത്തിന്‍റെ സാന്പത്തിക ഭദ്രതയ്ക്ക് ശക്തി പകരുന്നതിന് നടപടി സ്വീകരിക്കുമോ ?

531

ശന്പളം ബാങ്കുവഴി 

ശ്രീ. എം.പി.വിന്‍സെന്‍റ്

(എ)ശന്പളം ബാങ്കുവഴി നല്‍കുന്നതിന് ബാങ്ക് ചാര്‍ജ്ജിനത്തില്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ തുക നല്‍കേണ്ടതുണ്ടോ;

(ബി)നോണ്‍ ബാങ്കിംഗ് ട്രഷറികള്‍ ബാങ്കുകള്‍ക്ക് ഓരോ ഇടപാടുകള്‍ക്കും നല്‍കേണ്ട തുക എത്ര;

(സി)കൂടുതല്‍ ബാങ്കിംഗ് ട്രഷറികള്‍ ആരംഭിക്കുമോ?

532

സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പളം ബാങ്കുവഴിയാക്കാന്‍ നീക്കം 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ) സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പളം പൂര്‍ണമായി ബാങ്കുകളിലേയ്ക്ക് മാറ്റാനുള്ള നീക്കം ഏതുവരെയായിയെന്ന് വ്യക്തമാക്കാമോ; ശന്പള അക്കൌണ്ട് ലഭിക്കുന്നതിനായി ബാങ്കില്‍ അക്കൌണ്ട് തുടങ്ങുന്ന ജീവനക്കാര്‍ക്ക് ശന്പളത്തിന്‍റെ 75 ഇരട്ടി വരെ ജാമ്യമില്ലാ വായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കിയത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) 2012 ജനുവരിയില്‍ ഇറക്കിയ ഉത്തരവു പ്രകാരം പദ്ധതി വിഹിതവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫണ്ടും ട്രഷറിയില്‍ നിന്നും ബാങ്കുകളിലേയ്ക്ക് മാറ്റിയത് തിരികെ കൊണ്ടുവരുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; പ്രസ്തുത നടപടി സ്വീകരിച്ചാല്‍ സര്‍ക്കാരിന്‍റെ സാന്പത്തിക പ്രതിസന്ധി ഒരു പരിധി വരെ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ജീവനക്കാരുടെ ശന്പളം ട്രഷറി വഴിയാണെങ്കില്‍ പ്രതിവര്‍ഷം പരമാവധി 1000 കോടി രൂപയുടെ കാഷ് ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയുമെന്ന് ട്രഷറി വകുപ്പ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

533

കാസര്‍ഗോഡ് ജില്ലയില്‍ ചട്ടഞ്ചാല്‍ സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം 

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ ചട്ടഞ്ചാല്‍ സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് 23.10.2013 ലെ സ.ഉ(കൈ) നന്പര്‍ 463/2013/റവ. പ്രകാരം റവന്യൂ വകുപ്പ് 10 സെന്‍റ് സ്ഥലം ട്രഷറി വകുപ്പിന് കൈമാറിയതായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഈ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

534

നെന്മാറയില്‍ പുതിയ സബ്ട്രഷറി 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)പാലക്കാട് ജില്ലയിലെ നെന്മാറയില്‍ പുതിയ സബ്ട്രഷറി ആരംഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)പെന്‍ഷന്‍കാരുടെയും ഉദ്യോഗസ്ഥരുടെയും ഏറെക്കാലത്തെ ആവശ്യമായ നെന്മാറ സബ്ട്രഷറി ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ;

(സി)പുതിയ സബ്ട്രഷറി അനുവദിക്കുന്നതിന് ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത് എന്ന് വിശദമാക്കുമോ?

535

താനൂരില്‍ ഒരു സബ്ട്രഷറി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)താനൂരില്‍ ഒരു സബ്ട്രഷറി അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്ന ഇവിടെ ഒരു സബ്ട്രഷറിയുടെ അനിവാര്യത ബോധ്യമായിട്ടുണ്ടോ ;

(സി)താനൂരില്‍ ഒരു സബ്ട്രഷറി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

536

നൂറനാട് ട്രഷറി ഓഫീസിന് സ്വന്തം കെട്ടിടം 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര മണ്ധലത്തിലെ നൂറനാട് ട്രഷറി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാ ക്കുമോ ; 

(ബി)ട്രഷറി ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ; ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുമോ ?

537

പഴയങ്ങാടിയിലെ ട്രഷറി കെട്ടിട നിര്‍മ്മാണം 

ശ്രീ. റ്റി. വി. രാജേഷ്

(എ) കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടിയില്‍ ട്രഷറി കെട്ടിട നിര്‍മ്മാണത്തിന് ഇന്‍കലിനെ നിയമിച്ചിരുന്നുവെങ്കിലും ഇതുവരെ നിര്‍മ്മാണം ആരംഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) കെട്ടിട നിര്‍മ്മാണം ഇന്‍കലില്‍ നിന്നും മാറ്റി ഏതെങ്കിലും ഏജന്‍സിയെ ഏല്പിച്ചിട്ടുണ്ടോ; 

(സി) എത്ര രൂപയാണ് പ്രസ്തുത കെട്ടിടത്തിന് ഉത്തരവായിട്ടുള്ളത്;

(ഡി) കെട്ടിട നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയും; വിശദാംശം നല്‍കുമോ?

538

ചാത്തന്നൂരില്‍ സബ് ട്രഷറി കെട്ടിടം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)ട്രഷറി കെട്ടിട നിര്‍മ്മാണ ആവശ്യത്തിലേക്കായി സ്വന്തമായി ഭൂമി ലഭ്യമായിട്ടുള്ള എത്ര ട്രഷറികളാണ് കൊല്ലം ജില്ലയിലുള്ളത്; പ്രസ്തുത ട്രഷറികളുടെ പേരുകള്‍ വ്യക്തമാക്കുമോ; 

(ബി)ചാത്തന്നൂര്‍ സബ്-ട്രഷറിക്ക് കെട്ടിടംനിര്‍മ്മിക്കുന്നതിലേക്ക് ഭൂമി ലഭ്യമാക്കിയിട്ട് നാളിതുവരെ കെട്ടിടനിര്‍മ്മാണം ആരംഭിക്കാത്ത കാര്യം ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)സ്വന്തമായുള്ള ഭൂമിയില്‍ ചാത്തന്നൂര്‍ സബ്-ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിലേക്ക് തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് എന്താണെന്ന് വ്യക്തമാക്കുമോ; 

(ഡി)എത്രയും പെട്ടെന്ന് ചാത്തന്നൂരില്‍ സബ്-ട്രഷറി കെട്ടിടം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

539

ലോട്ടറി രംഗം കാര്യക്ഷമമാക്കുന്നതിനായുള്ള കമ്മീഷന്‍ 

ശ്രീ. അന്‍വര്‍ സാദത്ത് 
,, ബെന്നി ബെഹനാന്‍ 
,, വി.ഡി. സതീശന്‍ 
,, എം.പി. വിന്‍സെന്‍റ്

(എ)സംസ്ഥാനത്തെ ലോട്ടറിരംഗം കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)പ്രസ്തുത കമ്മീഷന്‍റെ അന്വേഷണ പരിധിയില്‍ എന്തെല്ലാം വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)സര്‍ക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനും കൂടുതല്‍ ലോട്ടറികള്‍ ആരംഭിക്കുന്നതിനുമുള്ള നടപടി കമ്മീഷന്‍റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമോ; വിശദമാക്കുമോ; 

(ഇ)കമ്മീഷന്‍റെ റിപ്പോര്‍ട്ട് എന്ന് ലഭ്യമാകും; വിശദാംശം ലഭ്യമാക്കുമോ?

540

ലോട്ടറി ഘടനയിലെ മാറ്റം 

ശ്രീ. എ.എ.അസീസ്

(എ)സംസ്ഥാന ലോട്ടറി വകുപ്പ് നിലവില്‍ എത്ര ലോട്ടറികളാണ് നടത്തുന്നത്; ഓരോന്നിന്‍റെയും വിലയും സമ്മാനഘടനയും വ്യക്തമാക്കാമോ;

(ബി)ലോട്ടറിയുടെ വിലയിലും സമ്മാന ഘടനയിലും മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഉണ്ടെങ്കില്‍ എപ്രകാരമാണെന്ന് വ്യക്തമാക്കുമോ?

541

ലോട്ടറിക്ഷേമ നിധിയുടെ പ്രവര്‍ത്തനം 

ശ്രീ. എസ്.ശര്‍മ്മ

(എ)ലോട്ടറിക്ഷേമ നിധിയുടെ പ്രവര്‍ത്തനം വിലയിരിത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളളവര്‍ എത്രപേരാണ്; ഇവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തിട്ടുളളത്; 

(സി)ക്ഷേമനിധിയില്‍ എത്രപേര്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്?

542

ലോട്ടറി ടിക്കറ്റ് നിരക്ക് 

ശ്രീമതി കെ.കെ. ലതിക

(എ)സംസ്ഥാന ലോട്ടറി വകുപ്പിന് നിയമാനുസൃതം നടത്താവുന്ന ഏറ്റവും കുറഞ്ഞ സംഖ്യയ്ക്കുള്ള ലോട്ടറി ടിക്കറ്റ് എത്ര രൂപയുടേതാണെന്ന് വ്യക്തമാക്കുമോ;

(ബി)ലോട്ടറി വകുപ്പ് ഇപ്പോള്‍ വില്‍പ്പന നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ ഏതെല്ലാമാണെന്നും ഓരോന്നിന്‍റെയും ടിക്കറ്റ് നിരക്ക് എത്രയാണെന്നും വ്യക്തമാക്കുമോ?

543

ലോട്ടറി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡും, യൂണിഫോമും നല്‍കുന്നതിനുള്ള നടപടി 

ശ്രീ. എസ്. ശര്‍മ്മ

(എ)ലോട്ടറി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡും, യൂണിഫോമും നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; 

(ബി)ഇത് സംബന്ധിച്ച് ഏതെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ?

544

സംസ്ഥാന ഭാഗ്യക്കുറിടിക്കറ്റുകളുടെ വിറ്റുവരവില്‍ ഉണ്ടായിട്ടുളള കുറവ് 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സംസ്ഥാന ഭാഗ്യക്കുറിടിക്കറ്റുകളുടെ വിറ്റുവരവില്‍ ഈ അടുത്ത കാലത്ത് കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ ഓരോ മാസവും ഓരോ ഭാഗ്യക്കുറിയിലും മുന്‍കാലത്തെ അപേക്ഷിച്ച് എത്ര കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഇപ്രകാരം വിറ്റുവരവില്‍ കുറവുണ്ടാകാനുള്ള സാഹചര്യങ്ങളും കാരണങ്ങളും വിശദമാക്കുമോ;

(സി)ടിക്കറ്റ് വില്‍പ്പനയില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളും ടിക്കറ്റ് വിലവര്‍ധനയുമാണോ ഇപ്രകാരം വിറ്റുവരവ് കുറയാന്‍ കാരണമായതെന്ന് കരുതുന്നുണ്ടോ; 

(ഡി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഇ)സംസ്ഥാന ഖജനാവിലേക്കുള്ള പ്രധാനവരുമാന സ്രോതസ്സായ സംസ്ഥാന ഭാഗ്യക്കുറിയുടെ വിറ്റുവരവ് പഴയതുപോലെ നിലനിര്‍ത്തുവാനും പാവപ്പെട്ട ഏജന്‍റുമാര്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ?

545

ലോട്ടറി സമ്മാനതുക വിതരണം 

ശ്രീ. ഇ.കെ. വിജയന്‍

(എ)സര്‍ക്കാര്‍ നടത്തുന്ന ലോട്ടറിയില്‍ ഏത് കാലയളവുവരെയുള്ള തുക വിതരണം ചെയ്തിട്ടുണ്ട്;

(ബി)സമ്മാനതുക വിതരണം ചെയ്യുന്നതില്‍ കോടതി ഇടപെടല്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വിതരണം വൈകുന്നതിന്‍റെ മൂലകാരണങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ഡി)നിലവിലുള്ള ചട്ടപ്രകാരം നറുക്കെടുപ്പ് കഴിഞ്ഞാല്‍ എത്ര സമയത്തിനുള്ളില്‍ തുക വിതരണം ചെയ്യുമെന്ന് വ്യക്തമാക്കുമോ; വിതരണം ചെയ്യുന്നില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

546

ലോട്ടറി ജില്ലാ ഓഫീസുകളുടെ അടിസ്ഥാന സൌകര്യവികസനം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ലോട്ടറി വകുപ്പില്‍ എത്ര സ്ഥിരജീവനക്കാരും താത്കാലിക ജീവനക്കാരും നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ലോട്ടറി ജില്ലാ ആഫീസുകളില്‍ ശരാശരി എത്ര രൂപയുടെ ഇടപാടുകള്‍ ഒരു ദിവസം നടക്കുന്നുണ്ട്; 

(സി)ലോട്ടറി ജില്ലാ ആഫീസുകളില്‍ അടിസ്ഥാന സൌകര്യത്തിന്‍റെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഡി)എല്ലാ ജില്ലകളിലും താലൂക്ക് ലോട്ടറി ആഫീസ് തുടങ്ങുമെന്ന കഴിഞ്ഞ ബജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കുമോ? 

547

കാരുണ്യ ബനവലന്‍റ് ചികിത്സാപദ്ധതി 

ശ്രീ. സി. മമ്മൂട്ടി 
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍ 
,, സി. മോയിന്‍കുട്ടി 
,, കെ.എന്‍.എ. ഖാദര്‍

(എ)കാരുണ്യ ബനവലന്‍റ് ചികിത്സാപദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതു വിധത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ബി)കാരുണ്യ ലോട്ടറി മുഖേന ഇതേവരെ എന്തു തുക സമാഹരിക്കാന്‍ സാധിച്ചു; എത്രപേര്‍ക്ക് എന്തു തുക സഹായധനം നല്‍കാനായി; 

(സി)കൂടുതല്‍ രോഗങ്ങളെ സഹായപദ്ധതിയില്‍പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ?

548

കാരുണ്യ ഹോമുകള്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
'' പാലോട് രവി 
'' എം.പി. വിന്‍സെന്‍റ് 
'' ലൂഡി ലൂയിസ്

(എ)കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി കാരുണ്യ ഹോമുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പ്രസ്തുത ഹോമുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത് ; വിശദമാക്കുമോ ; 

(ഡി)കാരുണ്യ ഹോമുകള്‍ക്കായുള്ള സ്ഥലം എങ്ങനെ കണ്ടെത്തുന്നതിനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

549

കാരുണ്യ ബനവലന്‍റ് ഫണ്ട് 

ശ്രീ.എ.പി. അബ്ദുളളക്കുട്ടി 
,, ആര്‍. സെല്‍വരാജ് 
,, വി.ഡി. സതീശന്‍ 
,, എം. എ. വാഹീദ് 

(എ)കാരുണ്യ ബനവലന്‍റ് ഫണ്ട് സൌജന്യ ചികിത്സാ പദ്ധതിപ്രകാരം എന്തെല്ലാം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട;് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയനുസരിച്ച് ഏതെല്ലാം രോഗങ്ങള്‍ക്കുളള ചികിത്സാ സഹായമാണ് നല്‍കിവരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം തരം ആശുപത്രികളെയാണ് പ്രസ്തുത പദ്ധതി പ്രകാരമുളള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്; വിശദമാക്കുമോ; 

(ഡി)ചികിത്സാ ധനസഹായങ്ങള്‍ യഥാസമയത്ത് രോഗികള്‍ക്ക് ലഭിക്കാന്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)പ്രസ്തുത പദ്ധതി വിപുലീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

550

കാരുണ്യാ ബെനവലന്‍റ് ഫണ്ട് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡം 

ശ്രീ. ചെന്താമരാക്ഷന്‍

(എ)കാരുണ്യാ ബെനവലന്‍റ് ഫണ്ടില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; പദ്ധതി പ്രകാരം പരമാവധി എത്ര തുകവരെ നല്‍കാന്‍ കഴിയുമെന്ന് വിശദമാ ക്കുമോ; 

(ബി)പാലക്കാട് ജില്ലയില്‍ ഏതൊക്കെ ആശുപത്രികളെയാണ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

551

കാസര്‍ഗോഡ് ജില്ലയിലെ ആശുപത്രികളെ കാരുണ്യ ബനവലന്‍റ് ഫണ്ട് സ്കീമില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)കാസര്‍ഗോഡിലെ ജനങ്ങള്‍ വിദഗ്ദ്ധ ചികില്‍സയ്ക്കായി എത്തുന്ന മംഗലാപുരത്തെ ആശുപത്രികളെ കാരുണ്യ ബനവലന്‍റ് ഫണ്ട് സ്കീമില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാളിതുവരെയും പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ?

552

ജി.ബി. സിന്‍ഡ്രോം രോഗികള്‍ക്ക് ചികിത്സാ സഹായം 

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍ 

(എ)സംസ്ഥാനത്ത് "ഗില്ല്യന്‍ ബാരി സിന്‍ഡ്രോം' എന്ന അസുഖം ബാധിച്ച വ്യക്തികള്‍ക്ക് കാരുണ്യ ചികിത്സാ സഹായ പദ്ധതിയിലൂടെ ചികിത്സാ സഹായം നല്‍കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഈ അസുഖത്തിന് ഭാരിച്ച ചികിത്സാ ചെലവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)നിര്‍ദ്ധനരായ രോഗികള്‍ക്കുണ്ടാവുന്ന ഭാരിച്ച ചികത്സാ ചെലവ് കണക്കിലെടുത്ത് കാരുണ്യ ചികത്സാ പദ്ധതിലുടെ സഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.