|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
473
|
സംസ്ഥാനത്തിന് ലഭിച്ച കേന്ദ്ര വിഹിതം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് കേന്ദ്ര വിഹിതമെന്ന നിലയില്‍ എത്ര കോടി രൂപ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)പദ്ധതി വിഹിതവും പദ്ധതിയേതര വിഹിതവും ഇനം തിരിച്ച് വിശദമാക്കാമോ?
|
474 |
നടപ്പിലാക്കാന്‍
കഴിയാതെപോയ
പദ്ധതികള്‍
ശ്രീ.കെ.വി. വിജയദാസ്
(എ)2014 മാര്‍ച്ച് 31-ലെ സ്റ്റേറ്റ്മെന്‍റ് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ പ്ലാന്‍, നോണ്‍-പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയ തുകയുടേയും ചെലവഴിച്ച തുകയുടേയും വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)കഴിഞ്ഞ വര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്തിയതും നടപ്പിലാക്കാന്‍ കഴിയാത്തതുമായ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ ?
|
475 |
വിദേശ സഹായ പ്രോജക്ടുകളുടെ നിര്‍വ്വഹണം
ശ്രീ. വി. ശിവന്‍കുട്ടി
,, എ. എം. ആരിഫ്
,, പി. കെ. ഗുരുദാസന്‍
,, കെ. സുരേഷ് കുറുപ്പ്
(എ)വിദേശ സഹായ പ്രോജക്ടുകളുടെ നിര്‍വ്വഹണം കാര്യക്ഷമമാണോയെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
(ബി)എത്ര കോടി ചെലവ് പ്രതീക്ഷിക്കുന്ന വിദേശ സഹായ പ്രോജക്ടുകളാണുള്ളത് ; ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാണോ : ഓരോ പദ്ധതിയും പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യമിട്ടിരുന്ന തീയതിയും ഇന്നത്തെ അവസ്ഥയില്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്ന തീയതിയും വെളിപ്പെടുത്താമോ ;
(സി)വിദേശസഹായ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ബജറ്റില്‍ വകയിരുത്തുന്ന സംഖ്യകളില്‍ മുഴുവനും ചെലവഴിക്കുന്നതിന് സാധിക്കാതെ വരുന്നതെന്തുകൊണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ ?
|
476 |
സാന്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള നടപടികള്‍
ശ്രീ. സി. ദിവാകരന്‍
,, പി. തിലോത്തമന്‍
,, മുല്ലക്കര രത്നാകരന്‍
,, കെ. രാജു
(എ) പുതിയ സാന്പത്തിക വര്‍ഷം ആരംഭിച്ചതിനു ശേഷം എത്ര കോടി രൂപ കടമെടുത്തിട്ടുണ്ട്; എന്തെല്ലാം ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് കടമെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി) അവസാനമായി എത്ര കോടി രൂപയുടെ കടപ്പത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്; കടപ്പത്രം പുറപ്പെടുവിക്കുന്നതിന് ആധാരമായ കാരണങ്ങള്‍ എന്തെല്ലാം;
(സി) പുതിയ സാന്പത്തിക വര്‍ഷത്തിന്‍റെ ആദ്യമാസങ്ങളില്‍ കാര്യമായ പദ്ധതി വിനിയോഗം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി) സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധിയുണ്ടോ; ഉണ്ടെങ്കില്‍ പ്രതിസന്ധി തരണം ചെയ്യുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ?
|
477 |
സാന്പത്തിക പ്രതിസന്ധി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധി നിലവിലുണ്ടോ;
(ബി)വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണലഭ്യത തടസ്സമാകാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)നികുതി വെട്ടിപ്പുകള്‍ തടയുന്നതിനും നികുതി കുടിശ്ശികകള്‍ പിരിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?
|
478 |
സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
(ബി) ഇത്തരം നടപടികളിലൂടെ അധിക വിഭവ സമാഹരണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര;
(സി) സര്‍ക്കാര്‍ 2014 ജനുവരി 1 മുതല്‍ നാളിതുവരെ എത്ര രൂപ കടമെടുത്തു; ഇനിയും കടമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി) സാന്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍ക്ക് ബില്‍ കുടിശ്ശിക നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആകെ എത്ര തുകയുടേത്;
(ഇ) ഏതുമാസം മുതലുള്ള ബില്ലുകളാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്; ഇത് നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ; ഇതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
|
479 |
സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതി
ശ്രീമതി കെ.എസ്. സലീഖ
(എ)സംസ്ഥാനം കടുത്ത സാന്പത്തിക ബുദ്ധിമുട്ട് നേരിടുകയാണോ; വ്യക്തമാക്കുമോ;
(ബി)കേന്ദ്ര ധനകാര്യ വകുപ്പ് സംസ്ഥാന ധനകാര്യവകുപ്പിന് 2013-14 സാന്പത്തിക വര്‍ഷം കടം കൊടുക്കാന്‍ നിശ്ചയിച്ച തുക എത്ര കോടി രൂപയായിരുന്നു;
(സി)സംസ്ഥാന സര്‍ക്കാര്‍ എത്ര കോടി രൂപ 2013-14 സാന്പത്തിക വര്‍ഷം കടമെടുത്തു; ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങള്‍ വഴി; എത്ര കോടി രൂപ വീതം; വിശദമാക്കുമോ;
(ഡി)2013-14 സാന്പത്തികവര്‍ഷം സഞ്ചിത കടം എത്ര കോടി രൂപയായിരുന്നു; ഇത് സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉല്പാദനത്തിന്‍റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
(ഇ)നടപ്പുവര്‍ഷം നാളിതുവരെ എത്ര കോടി രൂപ കടമെടുത്തു; ആയത് ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നും എത്ര കോടി രൂപ വീതം; വ്യക്തമാക്കുമോ;
(എഫ്)നടപ്പുവര്‍ഷം സഞ്ചിത കടം എത്ര കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ;
(ജി)ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ സംസ്ഥാനത്തിന്‍റെ പൊതുകടം എത്രയായിരുന്നു; നിലവില്‍ സംസ്ഥാനത്തിന്‍റെ പൊതുകടം എത്ര കോടിയെന്ന് വ്യക്തമാക്കുമോ?
|
480 |
സംസ്ഥാനത്തിന്‍റെ റവന്യൂവരുമാനം
ശ്രീ. എം.ഹംസ
(എ)സംസ്ഥാനത്തിന്‍റെ സാന്പത്തികസ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
(ബി)സംസ്ഥാനത്തിന്‍റെ സാന്പത്തികാവസ്ഥ പ്രതിസന്ധിയിലാണെന്ന് കരുതുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(സി)2014 മാര്‍ച്ച് 31-ലെ കണക്ക് പ്രകാരം സംസ്ഥാന ഖജനാവില്‍ എന്തു തുക മിച്ചമുണ്ടായിരുന്നു;
(ഡി)ചെലവ് ചുരുക്കലിന്‍റെ ഭാഗമായി സാന്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(ഇ)2012-13 സാന്പത്തിക വര്‍ഷത്തിലെ സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനം എത്ര;
(എഫ്)2013-14 സാന്പത്തിക വര്‍ഷത്തിലെ സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനം എത്ര;
(ജി)2012-13 സാന്പത്തിക വര്‍ഷത്തെ റവന്യൂ ചെലവ് എത്ര;
(എച്ച്)2013-14 സാന്പത്തിക വര്‍ഷെത്ത റവന്യൂ ചെലവ് എത്ര;
(ഐ)2012-13, 2013-14 സാന്പത്തിക വര്‍ഷെത്ത റവന്യൂ കമ്മി എത്ര;
(ജെ)2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളിലെ പലിശയിനത്തിലെ ചെലവ് എത്ര;
(കെ)2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ കടബാദ്ധ്യതയിലേക്കായി എത്ര തുക ചെലവഴിച്ചു;
(എല്‍)2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പളം, പെന്‍ഷന്‍, റ്റി.എ മറ്റുചെലവുകള്‍ എന്നിവയ്ക്കായി എത്ര തുക ചെലവഴിച്ചു;
(എം)2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക ചെലവഴിച്ചു; വിശദാംശം നല്‍കാമോ?
|
481 |
സാന്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)സംസ്ഥാനത്തെ സാന്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ;
(ബി)സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)2014 ഏപ്രില്‍ മാസത്തില്‍ ട്രഷറി നീക്കിയിരുപ്പ് എത്ര രൂപയായിരുന്നുവെന്ന് വ്യക്തമാക്കാമോ?
|
482 |
പൊതുധനകാര്യസ്ഥിതി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സംസ്ഥാനത്തിന്‍റെ പൊതു ധനകാര്യ സ്ഥിതിയെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ;
(ബി)സാധാരണ ജനങ്ങള്‍ക്ക് സാന്പത്തികക്ലേശം വരുത്താതെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പൊതുകടം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണം വിശദീകരിക്കാമോ;
|
483 |
വന്‍കിട സ്വപ്ന പദ്ധതികള്‍ക്കായുള്ള ഉന്നതതല സമിതി
ശ്രീ. എം. പി. വിന്‍സെന്‍റ്
'' പാലോട് രവി
'' തേറന്പില്‍ രാമകൃഷ്ണന്‍
'' കെ. മുരളീധരന്‍
(എ)സംസ്ഥാനത്തെ വന്‍കിട സ്വപ്ന പദ്ധതികള്‍ക്ക് പണം വിനിയോഗിക്കുന്നതിനായി ഉന്നത സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത സമിതിയുടെ ഘടന സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കമ്മിറ്റിയുടെ ദൌത്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത വന്‍കിട പദ്ധതികള്‍ക്ക് യഥാസമയം പണം ലഭ്യമാക്കുന്നതിനും അവയ്ക്ക് നീക്കിവച്ച തുക ലാപ്സാകാതെ യഥാസമയം വിനിയോഗിക്കുന്നതിനുമായി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ദൌത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത;് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
484 |
ഗൃഹശ്രീ ഭവന
പ്ധതി
ശ്രീ.സി. പി. മുഹമ്മദ്
,, എ.റ്റി. ജോര്‍ജ്
,, സണ്ണി ജോസഫ്
,, ജോസഫ് വാഴക്കന്‍
(എ)ദാരിദ്ര്യരേഖയ്ക്കു താഴെയുളള വരുമാനക്കാരെ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ഗൃഹശ്രീ ഭവനപദ്ധതിയില്‍ അനുവദിക്കുന്ന വീടുകളുടെ നിര്‍മ്മാണം നടത്താന്‍ ആരെയാണ് ഏല്പിക്കുന്നത്;
(ബി)തിരിച്ചടവ് ഇല്ലാത്ത ഈ പദ്ധതിയില്‍ ഏതെല്ലാം സര്‍ക്കാര്‍ ഇതര സംഘടനകളാണ് ധനസഹായം വാഗ്ദാനം ചെയ്തിട്ടുളളത;്
(സി)ഇതില്‍ സര്‍ക്കാര്‍ സബ്സിഡി എത്രയാണ്;
(ഡി)ഈ പദ്ധതിയനുസരിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ എത്രവര്‍ഷത്തേക്കാണ് കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്?
|
485 |
പൊതുമരാമത്ത് വകുപ്പിനുളള ബഡ്ജറ്റ് വിഹിതം
485ശ്രീ. വി. ശിവന്‍കുട്ടി
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പൊതുമരാമത്തു വകുപ്പിന് മരാമത്തു പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിനായി ധനവകുപ്പ് നാളിതുവരെ എത്ര തുക അനുവദിച്ചു നല്‍കി എന്നുളളതിന്‍റെ വിശദാംശങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ചു ലഭ്യമാക്കുമോ ?
|
486 |
അവയവദാനത്തിനുള്ള സാന്പത്തിക സഹായം
ശ്രീ. എ. എ. അസീസ്
(എ)കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍നിന്നും അവയവം മാറ്റിവയ്ക്കുന്നതിന് ദാനം ചെയ്യുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും നല്‍കുന്ന ധനസഹായം എത്രയാണ്;
(ബി)ഏതൊക്കെ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനാണ് ധനസഹായം അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
487 |
പൊതുവിപണിയില്‍ നിന്നുള്ള വായ്പ
ശ്രീമതി പി. അയിഷാ പോറ്റി
(എ)നടപ്പു സാന്പത്തിക വര്‍ഷത്തില്‍ നാളിതുവരെ എത്ര തുക സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്നും വായ്പ എടുത്തിട്ടുണ്ട്;
(ബി)സംസ്ഥാനത്തിന്‍റെ ഈ വര്‍ഷത്തെ പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് പരിധി എത്ര തുകയാണെന്ന് ധാരണയായിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)നടപ്പുസാന്പത്തിക വര്‍ഷത്തില്‍ പൊതുവിപണിയില്‍ നിന്നും എടുത്ത വായ്പയില്‍ എത്ര തുക പദ്ധതി നിര്‍വ്വഹണത്തിനായി ഉപയോഗിച്ചു എന്നു വെളിപ്പെടുത്തുമോ?
|
488 |
2014-15 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രോജക്ടുകള്‍
ശ്രീ. വി. ശിവന്‍കുട്ടി
2014-15 - ലെ സംസ്ഥാന ബജറ്റില്‍, പ്രഖ്യാപിച്ചതില്‍ എത്ര പ്രോജക്ടുകള്‍ ആരംഭിച്ചുവെന്നും അവ ഏതൊക്കെയാണെന്നും നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള വിശദാംശങ്ങള്‍ വെവ്വേറെ ലഭ്യമാക്കുമോ?
|
489 |
സംസ്ഥാനത്തിന്‍റെ പൊതുകടം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ സംസ്ഥാനത്തിന്‍റെ പൊതുകടം എത്ര കോടി രൂപയായിരുന്നു;
(ബി)2014 ഏപ്രിലിലെ സംസ്ഥാനത്തെ പൊതുകടം എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി)2011 മേയ് മാസത്തിലെ ട്രഷറി നീക്കിയിരുപ്പ് എത്രയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ?
|
490 |
മുന്‍ സര്‍ക്കാരിന്‍റെ പൊതുകടം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)മുന്‍ സര്‍ക്കാരിന്‍റെ അവസാന കാലത്ത് സംസ്ഥാനത്തിന്‍റെ പൊതുകടം എത്രരൂപയായിരുന്നുവെന്ന് അറിയിക്കാമോ ;
(ബി)ഈ സര്‍ക്കാരിന്‍റെ മൂന്ന് വര്‍ഷത്തിനിടെ ഈ പൊതുകടം എത്ര രൂപയായി വര്‍ദ്ധിച്ചുവെന്ന് വിശദമാ ക്കുമോ ?
|
491 |
പദ്ധതികള്‍ക്കായി വാങ്ങിയ കടം
ശ്രീ.കെ.വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാങ്ങിയ കടത്തിന്‍റെ വിശദ വിവരങ്ങള്‍ നല്‍കുമോ;
(ബി)ഏതെല്ലാം പദ്ധതികള്‍ക്കാണ് ഇപ്രകാരം കടം എടുത്തതെന്നുള്ളതിന്‍റെ വിശദ വിവരവും ഓരോന്നിനുമായി എടുത്ത തുകയുടേയും വിവരങ്ങള്‍ നല്‍കുമോ ?
|
492 |
വിവിധ വകുപ്പുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം വിവിധ വകുപ്പുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക എത്ര എന്ന് വ്യക്തമാക്കാമോ;
(ബി)ടി തുകയില്‍ ഓരോ വകുപ്പും എത്ര തുകയാണ് ചെലവഴിച്ചത് എന്നും, ശതമാനം തിരിച്ചും വിശദമാക്കാമോ?
|
493 |
കേരള സംസ്ഥാന സംരംഭക മിഷന്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)കേരള സംസ്ഥാന സംരംഭക മിഷന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഇതുവരെയായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്;
(സി)എത്ര സംരംഭകര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്; എത്ര രൂപ ചെലവഴിച്ചു; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ?
|
494 |
പൊതുമേഖലാ സ്ഥാപനങ്ങളുടെ ധനകാര്യ മാനേജ്മെന്‍റ്
ശ്രീ. പി.കെ ബഷീര്‍
(എ)പൊതുമേഖലാ സ്ഥാപനങ്ങളുടെ ധനകാര്യ മാനേജ്മെന്‍റ് തൃപ്തികരമാണെന്ന് കരുതുന്നുണ്ടോ;
(ബി)ഇക്കാര്യത്തില്‍ എന്തെങ്കിലും പരിശോധന ധനവകുപ്പ് നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(സി)പൊതുമേഖലാ സ്ഥാപനങ്ങളുടെ ധനകാര്യ മാനേജ്മെന്‍റ് മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളത്?
|
495 |
മണ്ഡലം ആസ്തിവികസന പദ്ധതികള്‍ക്ക് ഭരണാനുമതി
ശ്രീ. പി.ഉബൈദുള്ള
(എ)എം.എല്‍.എ. മാരുടെ മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ പെടുത്തി നിര്‍മ്മിക്കുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിലുള്ള കാലതാമസം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)സാന്പത്തിക വര്‍ഷം പിന്നിട്ടിട്ടും തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനും ഭരണാനുമതി നല്‍കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
(സി)മലപ്പുറം മണ്ഡലത്തിലെ 2013-14 വര്‍ഷത്തെ ആസ്തിവികസന ഫണ്ടിലെ ഓരോ പദ്ധതികളും ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
|
496 |
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ച തുക
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയ്ക്ക് എത്ര തുകയാണ് അനുവദിച്ചത്; വര്‍ഷം തിരച്ച് വിശദമാക്കാമോ;
(ബി)ആകെ അനുവദിച്ച തുകയും മൊത്തം അടങ്കല്‍ തുകയുടെ ശതമാനവും വ്യക്തമാക്കാമോ;
(സി)ഇതില്‍ എത്ര തുകയാണ് ചെലവായത് എന്ന് വര്‍ഷം തിരിച്ച് അറിയിക്കുമോ?
|
497 |
കഴിഞ്ഞ 3 സാന്പത്തിക വര്‍ഷങ്ങളിലെ റവന്യൂ വരുമാനം
പ്രൊഫ. സി. രവീന്ദ്രനാഥ്
കഴിഞ്ഞ 3 സാന്പത്തിക വര്‍ഷങ്ങളിലെ റവന്യൂ വരുമാനം എത്രയെന്ന് വിശദമാക്കാമോ; മൊത്തം വരുമാനത്തിന്‍റെ എത്ര ശതമാനം എന്നും വ്യക്തമാക്കാമോ?
|
498 |
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പ്
ശ്രീ. രാജു എബ്രഹാം
(എ) സ്വകാര്യ ചിട്ടി, സ്വര്‍ണ്ണപ്പണയം, നിക്ഷേപ ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത് ഏതൊക്കെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്; ഇത്തരത്തില്‍ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക പ്രസിദ്ധപ്പെടുത്തുമോ;
(ബി)ഇങ്ങനെ നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാരിന് അറിയാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്;
(സി)നിക്ഷേപത്തിനും സ്വര്‍ണ്ണപ്പണയത്തിനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പലിശ നിരക്കിലാണോ ഇടപാടുകള്‍ നടത്തുന്നത്;
(ഡി)ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള പലിശനിരക്ക് എത്രയാണ്;
(ഇ)സ്വകാര്യസ്ഥാപനങ്ങള്‍ ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഉറപ്പുവരുത്താനും എന്തൊക്കെ സംവിധാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്;
(എഫ്)ഇത് സംബന്ധിച്ച പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
(ജി)എന്തൊക്കെ നടപടികളാണ് പരാതികളിന്മേല്‍ സ്വീകരിച്ചിട്ടുള്ളത്;
(എച്ച്)ഉപഭോക്താക്കള്‍ ആര്‍ക്കാണ് പരാതി നല്‍കേണ്ടത്?
|
499 |
ചിട്ടിക്കന്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)ചിട്ടിക്കന്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;
(ബി)സംസ്ഥാനത്ത് എത്ര രജിസ്റ്റേര്‍ഡ് ചിട്ടിക്കന്പനികള്‍ നിലവിലുണ്ട്;
(സി)ചിട്ടിക്കന്പനികള്‍ വ്യവസ്ഥകള്‍ ലംഘിച്ച് പണം പലിശയ്ക്ക് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
|
500 |
സര്‍ക്കാര്‍ വകുപ്പുകളിലേയ്ക്ക് കന്പ്യൂട്ടര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ) കന്പ്യൂട്ടറുകള്‍ സംയോജിപ്പിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഓര്‍ഡറുകള്‍ നല്‍കണമെന്ന ഉത്തരവിനെ സംബന്ധിച്ച് അറിവ് ഉണ്ടോ;
(ബി) ധനവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍റെ ബിനാമി കന്പനിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും കോടികളുടെ കന്പ്യൂട്ടര്‍ കച്ചവടം നടന്നതായി എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ;
(സി) സര്‍ക്കാരിന്‍റെ പ്രസ്തുത പദ്ധതിയുടെ മറവില്‍ ഉദ്യോഗസ്ഥന്‍റെ ബിനാമി കന്പനിയില്‍ നിന്ന് മാത്രമേ കന്പ്യൂട്ടറുകള്‍ വാങ്ങാവൂ എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) കന്പ്യൂട്ടറുകള്‍ സംയോജിപ്പിക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ നിന്നും കന്പ്യൂട്ടറുകള്‍ വാങ്ങുന്നതിനു പകരം വന്‍കിട കുത്തക സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന കന്പ്യൂട്ടറുകളാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
501 |
ആസ്തി വികസന ഫണ്ട് പ്രവര്‍ത്തികള്‍ക്ക് അംഗീകാരം
ശ്രീ.പി. തിലോത്തമന്‍
(എ)മണ്ഡലം ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തിയ ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നും 2013-2014 കാലയളവില്‍ ലഭിച്ച ജോലി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ധനകാര്യ വകുപ്പ് നോഡല്‍ സെല്ലില്‍ ലഭിച്ച തീയതികളും, ജോലിയുടെ പേരുകളും, ധനകാര്യ വകുപ്പിന്‍റെ അനുമതിയോടെ ബന്ധപ്പെട്ട വകുപ്പുകളിലേയ്ക്ക് മടക്കിയ തീയതിയും മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
(ബി)ചേര്‍ത്തല മണ്ഡലത്തിലെ ജോലികള്‍ക്ക് ധനകാര്യ വകുപ്പിന്‍റെ അനുമതി ലഭിക്കുവാന്‍ ഈ ഇനത്തില്‍ 2013-2014 കാലയളവില്‍ വന്ന ഫയലുകളുടെ ലഭിച്ച തീയതി, ജോലിവിവരം, നടപടി പൂര്‍ത്തിയാക്കിയോ മറ്റു കാരണങ്ങളാലോ മടക്കിയ തീയതി, മടക്കാനുണ്ടായ കാരണം എന്നിവ വ്യക്തമാക്കുമോ ;
(സി)ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ജോലികള്‍ക്ക് ധനകാര്യ വകുപ്പിന്‍റെ അംഗീകാരം ലഭിക്കണമെങ്കില്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച നിയമവും ചട്ടങ്ങളും ലഭ്യമാക്കുമോ?
|
502 |
കരാറുകാരുടെ കുടിശ്ശിക
ശ്രീ. സി. ദിവാകരന്‍
(എ)വിവിധ മേഖലകളില്‍ പൊതുമരാമത്തുപണികള്‍ നടത്തിയ കരാറുകാര്‍ക്ക് എത്ര തുക കൊടുത്ത് തീര്‍ക്കാനുണ്ട്;
(ബി)കരാറുകാര്‍ക്ക് കുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതിനാല്‍ നിര്‍മ്മാണ മേഖല സ്തംഭനത്തിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?
|
503 |
പൊതുമരാമത്ത്,ജലസേചന വകുപ്പുകളിലെ കരാര്‍ കുടിശ്ശിക
ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച വകയില്‍ കരാറുകാര്‍ക്ക് എത്ര തുക കുടിശ്ശികയായി നല്‍കാനുണ്ടെന്ന് പ്രത്യേകം വിശദമാക്കാമോ;
(ബി)ഈ തുക നല്‍കാനുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?
|
504 |
സ്വകാര്യ ബാങ്കുകളിലെ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍
ശ്രീമതി കെ. കെ. ലതിക
(എ) സംസ്ഥാന സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങള്‍ സ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കുന്നതിന് ധനകാര്യ വകുപ്പിന്‍റെ അനുമതി ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി) ഉണ്ടെങ്കില്‍ ഏതൊക്കെ സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും പ്രസ്തുത അനുമതി നല്‍കിയതിന്‍റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ?
|
505 |
കരാറുകാര്‍ക്കുള്ള കുടിശ്ശിക
ശ്രീ. പി. റ്റി. എ. റഹീം
(എ)കരാറുകാര്‍ക്ക് യഥാസമയം പണം ലഭിക്കാത്തത് കാരണം സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)കരാറുകള്‍ നിലവില്‍ എത്ര തുകയാണ് കുടിശ്ശികയായി ഉള്ളത് ;
(സി)ഇത് എന്ന് തീര്‍ത്തു കൊടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?
|
506 |
റവന്യൂകമ്മി കുറയ്ക്കുന്ന പദ്ധതി
ശ്രീ. എം. ഉമ്മര്‍
(എ)ബഡ്ജറ്റിലെ റവന്യു കമ്മി കുറയ്ക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ബി)ബഡ്ജറ്റില്‍ നിന്നുള്ള സബ്സിഡികള്‍ എത്ര രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്; വിശദമാക്കാമോ;
(സി)ബഡ്ജറ്റില്‍ അധികബാധ്യത കുറയ്ക്കുന്നതിനും അധികവരുമാനം ലഭ്യമാക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ പുന:സംഘടന സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
|
507 |
ഭവനരഹിതരായവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ) പട്ടികവര്‍ഗ്ഗം, പട്ടികജാതി, പൊതുവിഭാഗം എന്നീ മൂന്നു വിഭാഗങ്ങളിലായി ഓരോ ജില്ലയിലും എത്ര വീതം കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുണ്ട്;
(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര കുടുംബങ്ങള്‍ക്ക് ഓരോ വിഭാഗത്തിലും ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിച്ചു;
(സി) സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് 50 ച. മീ. വിസ്തൃതിയില്‍ വാസയോഗ്യമായ ഒരു വീട് നിര്‍മ്മിക്കുന്നതിന് എത്ര രൂപ ചെലവാകുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്;
(ഡി) ധനസഹായ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇപ്പോള്‍ അനുവദിക്കപ്പെട്ട തുക വളരെ തുച്ഛമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
508 |
എം.എല്‍.എ ഫണ്ട് നിര്‍വ്വഹണവും പട്ടയഭൂമിയും
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)എം.എല്‍.എ ഫണ്ട് നിര്‍വ്വഹണത്തില്‍ പട്ടയഭൂമിയും എന്‍. ഒ. സി യും ഉണ്ടെങ്കില്‍ മാത്രമേ പ്രവൃത്തി ചെയ്യാന്‍ സാധിക്കുകയുളളുവെന്ന് നിര്‍ബന്ധമുണ്ടോ;
(ബി)ദേവികുളം മണ്ഡലത്തില്‍ ദേവികുളം , മൂന്നാര്‍ പഞ്ചായത്തുകളില്‍ കടുകുമുടി, കാപ്പിസ്റ്റേര്‍ എന്നീ സ്ഥലങ്ങളിലെ പ്രവൃത്തികള്‍ക്ക് പഞ്ചായത്തിന്‍റെ ആധികാരികരേഖ ലഭ്യമാക്കിയിട്ടും കളക്ടര്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തെ എല്ലാ എം.എല്‍.എ-എസ്. ഡി. എഫ് പ്രവൃത്തി കള്‍ക്കും ഏതെങ്കിലും രേഖയുടെ അടിസ്ഥാത്തിലാണോ ഭരണാനുമതി നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ;
(ഡി)മേല്‍ സൂചിപ്പിച്ച പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാത്തത് പരിശോധിക്കുമോ?
|
509 |
ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കേണ്ട പ്രവ്യത്തികള്‍
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ നിയോജകമണ്ഡലത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശിച്ച ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;
(ബി)ഒരു പ്രവൃത്തി നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയാല്‍ എത്ര സമയത്തിനുള്ളില്‍ ഭരണാനുമതി നല്‍കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ;
(സി)കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
(ഡി)ഇതിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എം.എല്‍.എ. മാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
510 |
ആസ്തി
വികസന
ഫണ്ട്
ചെലവഴിക്കുന്നതിനുള്ള
നടപടി
ക്രമങ്ങള്‍
ശ്രീ.വി.ശിവന്‍കുട്ടി
(എ)ഓരോ വര്‍ഷവും അഞ്ചു കോടി രൂപ വീതം എം.എല്‍.എ മാര്‍ക്ക് അനുവദിക്കുന്ന ആസ്തി വികസന ഫണ്ട് ചെലവഴിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ചു ലഭ്യമാക്കുമോ;
(സി)ഈയിനത്തില്‍ നാളിതു വരെ വിനിയോഗിച്ച തുക എത്രയെന്നു വിശദമാക്കുമോ?
|
511 |
ആസ്തി വികസന ഫണ്ടിന്‍റെ വിനിയോഗത്തിലെ കാലതാമസം
ശ്രീ. ജയിംസ് മാത്യൂ
(എ)എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടിന്‍റെ വിനിയോഗത്തിലെ കാലതാമസം ഒഴിവാക്കാന്‍, നിര്‍ദ്ദേശിക്കപ്പെട്ട പ്രവൃത്തിക്കുള്ള ഭരണാനുമതി അതാത് ജില്ലകളില്‍ നിന്ന് തന്നെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
(ബി)നിര്‍ദ്ദേശിച്ച പ്രവൃത്തിക്കായി സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിക്കുന്പേഴേക്കും കൂലിയിനത്തില്‍ വരുന്ന ചെലവും ജോലിക്കാവശ്യമായ വസ്തുക്കളുടെ വിലക്കയറ്റവും കാരണം ജോലി കരാറെടുക്കാന്‍ കരാറുകാര്‍ വൈമുഖ്യം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ അതിനെന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കുമോ?
|
512 |
ചേര്‍ത്തല മണ്ധലത്തിലെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍
ശ്രീ. പി. തിലോത്തമന്‍
(എ)പൊതുമരാമത്ത് വകുപ്പില്‍ നിന്നും 6707/ജി1/2014/പി.ഡബ്യു.ഡി നന്പരായി 19.03.2014-ല്‍ ധനകാര്യ വകുപ്പിലേയ്ക്ക് അയച്ച ചേര്‍ത്തല മണ്ധലത്തിലെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 9 റോഡുകളുടെ ഫയല്‍ ധനകാര്യ വകുപ്പിലെ നോഡല്‍ സെല്ലില്‍ എന്നാണ് ലഭിച്ചത്; ഫയല്‍ എന്നാണ് പൊതുമരാമത്ത് വകുപ്പിലേയ്ക്ക് മടക്കി അയച്ചത്; മടക്കി അയയ്ക്കുവാന്‍ കാരണം എന്തായിരുന്നു; ഫയല്‍ സെക്ഷനില്‍ വേണ്ടവിധം പരിശോധിച്ചിരുന്നുവോ; മടക്കി അയയ്ക്കുന്പോള്‍ പറഞ്ഞിരുന്ന കാരണങ്ങള്‍ കൂടാതെ മറ്റെന്തെങ്കിലും കാരണം ഉണ്ടായിരുന്നുവോ; വ്യക്തമാക്കുമോ;
(ബി)ഫയല്‍ വീണ്ടും പൊതുമരാമത്ത് വകുപ്പില്‍ നിന്നും നോഡല്‍ സെല്ലില്‍ ലഭിച്ചത് എന്നായിരുന്നു; ലഭിക്കുന്പോള്‍ ഫയല്‍ ആദ്യം മടക്കുന്പോഴുണ്ടായിരുന്ന തടസ്സങ്ങള്‍ മാറിയിരുന്നുവോ; വീണ്ടും മടക്കിയിരിക്കുന്നത് എന്ത് കാരണങ്ങള്‍ പറഞ്ഞാണ്; ഈ കാരണങ്ങള്‍ ആദ്യം ഇതേ ഫയല്‍ ലഭിച്ചപ്പോള്‍ സൂചിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്; വ്യക്തമാക്കുമോ;
(സി)പോരായ്മകളുടെ പേരില്‍ ഫയലുകള്‍ മടക്കുന്നത് ഏത് ചട്ടം അനുസരിച്ചാണ്; ഫയലുകളില്‍ പോരായ്മയുള്ള കടലാസുകള്‍ ആവശ്യപ്പെടാതെ ഫയല്‍ മടക്കി അയയ്ക്കുന്നത് ചട്ടവിരുദ്ധമാണോ; ഇതിനെതിരെ നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|