|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6601
|
ദേശീയ സന്പാദ്യപദ്ധതി നിക്ഷേപ ഏജന്‍റുമാരുടെ പ്രതിഫലം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ദേശീയ സന്പാദ്യ പദ്ധതി നിക്ഷേപ ഏജന്‍റുമാരുടെ പ്രതിഫലം മുടങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍, ഏത് കാലയളവ് വരെയാണ് കുടിശ്ശിക തുക നല്‍കാനുള്ളതെന്ന് വിശദമാക്കാമോ;
(സി)ഏജന്‍റുമാരുടെ പ്രതിഫലം കുടിശ്ശിക തീര്‍ത്ത് എന്നേക്ക് നല്‍കാനാകും എന്ന് വിശദമാക്കാമോ?
|
6602 |
ദേശീയ സന്പാദ്യ പദ്ധതി വകുപ്പിലെ തസ്തികകള്‍ നികത്തുന്നത് സംബന്ധിച്ച്
ശ്രീ. പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ദേശീയ സന്പാദ്യപദ്ധതി വകുപ്പില്‍ ഡി.പി.സി. കൂടാത്തത് കാരണം പല ജില്ലകളിലും ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഡി.പി.സി. എത്രയും വേഗം കൂടി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകള്‍ നികത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
|
6603 |
വ്യാപാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് മൂല്യവര്‍ദ്ധിത നികുതിയുടെ വര്‍ദ്ധനവ്
ശ്രീ. സി.കെ. സദാശിവന്‍
(എ)സംസ്ഥാനത്ത് ഓരോവര്‍ഷവും വ്യാപാരികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനക്കനുസരിച്ച് മൂല്യവര്‍ദ്ധിത നികുതി വര്‍ദ്ധിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ ഇതിനുള്ള കാരണമെന്തെന്ന് വ്യക്തമാ ക്കാമോ ;
(സി)2011-12, 2012-13 വര്‍ഷത്തില്‍ ഉണ്ടായ വ്യാപാരി കളുടെ വര്‍ദ്ധനവ് എത്രയെന്നും നികുതി പിരിവ് എത്ര ശതമാനമാണെന്നും വിശദമാക്കാമോ ?
|
6604 |
നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ. എളമരം കരീം
,, കെ. സുരേഷ് കുറുപ്പ്
,, പി.കെ. ഗുരുദാസന്‍
,, കെ.കെ. നാരായണന്‍
(എ)വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എതെങ്കിലും സമിതിയെ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(ബി)ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിലെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)ഈ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ഏതെല്ലാം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു എന്നും ഏതെല്ലാം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലായെന്നും വിശദമാക്കുമോ;
(ഡി)അധിക നികുതി ഏര്‍പ്പെടുത്തിയതിലൂടെ ഈ സര്‍ക്കാരിന്‍റെ കാലത്ത് ഓരോ വര്‍ഷവും പിരിച്ചെടുത്ത തുകയെ സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താമോ?
|
6605 |
നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ. വി.ഡി. സതീശന്‍
,, കെ. മുരളീധരന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, റ്റി.എന്‍. പ്രതാപന്‍
(എ)സംസ്ഥാനത്ത് നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം മേഖലകളാണ് ഇതിനായി തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
6606 |
അന്തര്‍ സംസ്ഥാന ഗതാഗതം മുഖേന നടത്തുന്ന നികുതി വെട്ടിപ്പ് തടയാന്‍ നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
'' എം. ചന്ദ്രന്‍
ശ്രീമതി കെ.കെ. ലതിക
ശ്രീ. റ്റി.വി. രാജേഷ്
(എ)സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ വഴിയും തീവണ്ടികളില്‍ കൂടിയും സാധനങ്ങള്‍ കടത്തി നികുതി വെട്ടിപ്പ് നടത്തുന്നത് തടയുന്നതിന് നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് കരുതുന്നുണ്ടോ ;
(ബി)ഇത്തരത്തില്‍ നടക്കുന്ന നികുതി വെട്ടിപ്പ് ഫലപ്രദമായി തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
(സി)അന്യസംസ്ഥാനത്തു നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കടത്തുന്നതു വഴി സംസ്ഥാനത്തിന് എന്തു തുക നികുതിയിനത്തില്‍ നഷ്ടമാകുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ;
(ഡി)മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി സാധനങ്ങള്‍ കടത്തുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് സംസ്ഥാന നികുതി ഘടനയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ട് എന്ന് കരുതുന്നുണ്ടോ ; വിശദമാക്കുമോ?
|
6607 |
ലക്ഷ്യമിട്ട പ്രകാരമുളള നികുതി പിരിച്ചെടുക്കുന്നതിലെ കാലതാമസം
ശ്രീ.കോടിയേരി ബാലകൃഷ്ണന്‍
,, എസ്. ശര്‍മ്മ
,, എം. ഹംസ
,, കെ. വി. അബ്ദുള്‍ഖാദര്‍
(എ)സര്‍ക്കാര്‍ ലക്ഷ്യമിട്ട പ്രകാരം നികുതി പിരിച്ചെടുക്കുന്നതിന് സാദ്ധ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; സാധ്യതയുടെ എത്ര ശതമാനം യഥാര്‍ത്ഥത്തില്‍ പിരിച്ചെടുക്കാന്‍ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ ഇനത്തിലും മുന്‍ സാന്പത്തിക വര്‍ഷവും ഈ വര്‍ഷം ഇതേവരെയും സര്‍ക്കാര്‍ ലക്ഷ്യമിട്ട തുക, പിരിച്ചെടുത്ത തുക എന്നിങ്ങനെ ഇനം തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
(സി)ലക്ഷ്യമിട്ട തുക പിരിച്ചെടുക്കാന്‍ സാധിക്കാത്തത് കെടുകാര്യസ്ഥതയും ഉദാസീനതയുമാണെന്ന ആക്ഷേപത്തില്‍ നിലപാട് വ്യക്തമാക്കാമോ;
(ഡി)നികുതി പിരിവിലൂടെ കണ്ടെത്തുന്ന വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ലക്ഷ്യമിട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മറ്റ് എന്ത് മാര്‍ഗ്ഗമാണ് കണ്ടെത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ?
|
6608 |
സൌന്ദര്യവര്‍ദ്ധകവസ്തുക്കളായി, നികുതി ഏര്‍പ്പെടുത്തിയിരുന്ന ഉത്പന്നങ്ങള്‍
ശ്രീ. കെ.കെ. നാരായണന്‍
(എ)കഴിഞ്ഞ സര്‍ക്കാര്‍ സൌന്ദര്യവര്‍ദ്ധകവസ്തുക്കളായിക്കണ്ട് നികുതി ഏര്‍പ്പെടുത്തിയിരുന്ന ഏതെല്ലാം ഉത്പ്പന്നങ്ങളെയാണ് ഈ സര്‍ക്കാര്‍ ആയുര്‍വ്വേദ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(ബി)ഈ വിഭാഗമാറ്റം കൊണ്ട് എത്ര ശതമാനം നികുതി ആണ് നഷ്ടപ്പെടുന്നത് എന്ന് വിശദമാക്കാമോ;
(സി)നികുതിമാറ്റം വരുത്തിയതിന്‍റെ തൊട്ടുമുന്പത്തെ സാന്പത്തികവര്‍ഷം ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ച നികുതി വരുമാനം എത്രയാണെന്നും നികുതിമാറ്റം വരുത്തിയ സാന്പത്തികവര്‍ഷം ഈ ഇനത്തില്‍ ലഭിച്ച നികുതി വരുമാനം എത്രയാണെന്നും വിശദമാക്കാമോ?
|
6609 |
ഉല്പന്നങ്ങളുടെ തരംതിരിവ്
ശ്രീ. കെ.കെ. നാരായണന്‍
(എ)മുന്‍സര്‍ക്കാര്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉത്പന്നങ്ങള്‍ ആയുര്‍വ്വേദ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ സര്‍ക്കാരിന്‍റെ കാലത്ത് ഗവണ്‍മെന്‍റ് ഉത്തരവായത് എന്നാണ് എന്ന് വ്യക്തമാക്കാമോ;
(ബി)ഈ ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ;
(സി)ഇത്തരം ഉത്പന്നങ്ങളുടെ നികുതി ഇളവിന് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യം തീരുമാനിച്ചിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ ഈ ഉത്തരവിന്‍റെ കോപ്പിയും ഇതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
(ഇ)ഈ മുന്‍കാലപ്രാബല്യം കൊണ്ട് സര്‍ക്കാരില്‍ അടച്ച എത്ര രൂപ ഇത്തരം കന്പനികള്‍ക്ക് തിരിച്ചു നല്‍കേണ്ടി വരും എന്ന് കണക്കാക്കിയിട്ടുണ്ടോ;
(എഫ്)ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?
|
6610 |
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയ സബ്ട്രഷറികള്‍
ശ്രീ. പി. ഉബൈദുള്ള
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പുതിയ സബ്ട്രഷറികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എവിടെയെല്ലാമാണെന്നും വ്യക്തമാക്കാമോ;
(ബി)മലപ്പുറം ജില്ലയില്‍ എത്ര സബ്ട്രഷറികള്‍ നിലവിലുണ്ട്;
(സി)ഏതെല്ലാം ജില്ലകളില്‍ അഡീഷണല്‍ ജില്ലാ ട്രഷറികള്‍ നിലവിലുണ്ട്;
(ഡി)മലപ്പുറം ജില്ലയില്‍ ഒരു ജില്ലാ ട്രഷറി മാത്രമാണുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)എങ്കില്‍ മലപ്പുറത്ത് അഡീഷണല്‍ ജില്ലാ ട്രഷറി സ്ഥാപിക്കുന്ന കാര്യം ഗൌരവമായി പരിഗണിക്കുമോ?
|
6611 |
ട്രഷറികളിലെ എ.റ്റി.എം. സംവിധാനം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
2013-14 വര്‍ഷത്തെ ബഡ്ജറ്റിലെ പ്രഖ്യാപനപ്രകാരം എത്ര ട്രഷറികളില്‍ എ.റ്റി.എം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ; ഏതെല്ലാം ട്രഷറികളില്‍ മറ്റടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ?
|
6612 |
നോണ്‍ ബാങ്കിംഗ് സബ്ട്രഷറിയെ ബാങ്കിംഗ് സബ്ട്രഷറിയാക്കാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രഷറി നോണ്‍ ബാങ്കിംഗ് സബ് ട്രഷറിയാണെന്ന കാര്യം അറിയുമോ;
(ബി)എങ്കില്‍ പ്രസ്തുത ട്രഷറി ബാങ്കിംഗ് സബ്ട്രഷറി ആക്കി മാറ്റാന്‍ നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
|
6613 |
കണ്ണപുരത്ത് സബ്ട്രഷറി
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ എത്ര ജില്ലാട്രഷറികളും സബ്ട്രഷറികളുമാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)സബ്ട്രഷറി അനുവദിക്കുന്നതിനുള്ള മാനദണ്ധം എന്താണെന്ന് വ്യക്തമാക്കുമോ;
(സി)ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും, പെന്‍ഷന്‍കാരെയും ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമിയെയും പരിഗണിച്ച് കണ്ണപുരത്തെ ചെറുകുന്ന് തറയില്‍ കണ്ണപുരം, ചെറുകുന്ന്, കല്ല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകളെ പരിധിയാക്കി ഒരു സബ്ട്രഷറി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
6614 |
തൃക്കരിപ്പൂര്‍ സബ്ബ് ട്രഷറി ഉത്ഘാടനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
തൃക്കരിപ്പൂര്‍ സബ്ബ് ട്രഷറി ആരംഭിക്കുമെന്ന ബജറ്റ് പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ ട്രഷറി എന്ന് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; ഇതിനാവശ്യമായ സ്ഥലവും കെട്ടിടവും സൌജന്യമായി നല്‍കാന്‍ പഞ്ചായത്ത് തയ്യാറായതിനാല്‍ എപ്പോള്‍ ഉത്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ?
|
6615 |
പയ്യന്നൂര്‍ സബ്ട്രഷറി ഓഫീസിന് പുതിയ കെട്ടിടം
ശ്രീ. സി. കൃഷ്ണന്‍
(എ)അറ്റകുറ്റപ്പണി നടത്തി താല്‍ക്കാലികമായി ഉപയോഗയോഗ്യമാക്കിയ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സബ് ട്രഷറി ഓഫീസിന് പുതിയ കെട്ടിടം പണിയാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഉണ്ടോ;
(ബി)ഇതുമായി ബന്ധപ്പെട്ട് വിശദമായ എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
6616 |
ഭാഗ്യക്കുറികളുടെ വില
ശ്രീമതി കെ. കെ. ലതിക
(എ)സംസ്ഥാനത്ത് വില്പന നടത്തുന്ന ഭാഗ്യക്കുറികളുടെ വില അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നു മുതലാണ് എന്ന് വ്യക്തമാക്കുമോ;
(ബി)വില വര്‍ദ്ധിപ്പിച്ചതിനുശേഷം ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില്‍പ്പനയില്‍ എത്രയെണ്ണത്തിന്‍റെ കുറവുണ്ടായി എന്ന് വ്യക്തമാക്കുമോ;
(സി)വില വര്‍ദ്ധിപ്പിച്ചതിനുശേഷം ഭാഗ്യക്കുറി വരുമാനത്തില്‍ എത്ര ശതമാനം വര്‍ധനവുണ്ടായി എന്ന് വ്യക്തമാക്കുമോ?
|
6617 |
ലോട്ടറി സമ്മാനത്തുക നല്‍കാത്തത് സംബന്ധിച്ച് കേസ്
ശ്രീമതി കെ. കെ. ലതിക
(എ)ലോട്ടറി സമ്മാനത്തുക നല്‍കാത്തത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ സമ്മാനാര്‍ഹര്‍ കേസ് നല്‍കാനുണ്ടായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)ലോട്ടറി സമ്മാനാര്‍ഹര്‍ക്ക് സമ്മാനത്തുക നല്‍കുന്നതിലുണ്ടായ കാലതാമസത്തിന്‍റെയും തടസ്സത്തിന്‍റെയും കാരണങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
(സി)ലോട്ടറി സമ്മാനത്തുക നല്‍കാത്തത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലവിലുള്ള 14 കേസുകളില്‍ ഹൈക്കോടതി എത്ര കേസുകളില്‍ വിധി പറയുകയുണ്ടായി എന്ന് വ്യക്തമാക്കുമോ;
(ഡി)ടി കേസുകളില്‍ എത്ര കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായി എന്ന് വ്യക്തമാക്കുമോ?
|
6618 |
കാരുണ്യ ബെനവലന്‍റ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്കായി ലെയ്സണ്‍ ഓഫീസര്‍
ശ്രീ. ആര്‍. രാജേഷ്
(എ)കാരുണ്യ ബനവലന്‍റ് ഫണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലെയിസണ്‍ ഓഫീസര്‍ തസ്തിക രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഈ തസ്തികയ്ക്ക് ആവശ്യമായ യോഗ്യതയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കാരുണ്യ ബനവലന്‍റ് ഫണ്ടിന്‍റെ ഏതൊക്കെ ഓഫീസുകളിലാണ് ലെയ്സണ്‍ ഓഫീസര്‍ തസ്തികയുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ തസ്തികയിലേക്ക് നിയമനം നടത്തിയതിന് സ്വീകരിച്ച മാനദണ്ധങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)ഈ തസ്തികയിലേയ്ക്ക് കരാര്‍ നിയമനം ലഭിച്ചവരുടെ വിശദമായ വിവരങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്)കരാര്‍ നിയമനം ലഭിച്ച ഇവരെ സ്ഥിരപ്പെടുത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ജി)സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ സ്വീകരിച്ച മാനദണ്ധത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ;
(എച്ച്)കരാര്‍ നിയമനം ലഭിച്ചവര്‍ മുന്‍പ് ചെയ്തിരുന്ന ജോലിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
6619 |
കാരുണ്യ ബനവലന്‍റ് പദ്ധതിയിലേക്ക് കാരുണ്യ ഭാഗ്യക്കുറി വിറ്റുവരവില്‍ നിന്നും തുക
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)കാരുണ്യ ബനവലന്‍റ് പദ്ധതി നടപ്പില്‍ വന്നതിനുശേഷം കാരുണ്യ ഭാഗ്യക്കുറി വിറ്റുവരവില്‍ നിന്നും ഇതേവരെ എത്ര തുക അതിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പറയാമോ;
(ബി)ഇത്രയും വലിയ സര്‍ക്കാര്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ആഫീസില്‍ സ്ഥിരം സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ജീവനക്കാര്‍ എത്ര പേരുണ്ടെന്നും, കരാര്‍-താല്‍ക്കാലികാടിസ്ഥാനത്തില്‍ എത്ര പേരുണ്ടെന്നും തസ്തിക തിരിച്ച് പറയാമോ;
(സി)ഇപ്പോള്‍ ഭാഗ്യക്കുറി വകുപ്പില്‍ നിന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഈ ആഫീസിന്‍റെ ചുമതലയില്‍ ജോലി ചെയ്യുന്നുണ്ടോ;
(ഡി)കരാര്‍-താല്‍ക്കാലിക ജീവനക്കാരെക്കൊണ്ട് ഇത്രയും വലിയ സംഖ്യയുടെ ദൈനംദിന ഇടപാടുകള്‍ നടത്തിക്കുന്നത് ഉചിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;
(ഇ)എങ്കില്‍ കരാര്‍-താല്‍ക്കാലിക ജീവനക്കാര്‍ക്ക് പകരം സ്ഥിരം ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ച് പദ്ധതി കാര്യക്ഷമതയോടെ നടത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
6620 |
സംസ്ഥാനത്തിന് പുറമെയുള്ള ആശുപത്രികളിലെ ചികിത്സ
ശ്രീ. ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്തിന് പുറമെയുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് കാരുണ്യ ബെനവലന്‍റ് പദ്ധതിയില്‍ നിന്ന് സാന്പത്തിക സഹായം അനുവദിക്കാറുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ ആശുപത്രികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം നല്‍കാമോ;
(സി)ഇല്ലെങ്കില്‍ പുറമെയുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് കൂടി സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
6621 |
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍
ശ്രീമതി കെ. കെ. ലതിക
(എ)കെ.എസ്.എഫ്.ഇ., കെ.എഫ്.സി. എന്നിങ്ങനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ സര്‍ക്കാരിനുള്ള നിയന്ത്രണാധികാരങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
(ബി)ടി സ്ഥാപനങ്ങളില്‍ ഏതൊക്കെയാണ് ബാങ്കിംഗ് ബിസിനസ് നടത്തുന്നത് എന്ന് വ്യക്തമാക്കുമോ;
(സി)ടി സ്ഥാപനങ്ങള്‍ എന്തെല്ലാം ബാങ്കിംഗ് ബിസിനസു കളാണ് നടത്തിവരുന്നതെന്ന് വ്യക്തമാക്കുമോ?
|
6622 |
കെ.എസ്.എഫ്.ഇ.-യില്‍
ജൂനിയര്‍
അസിസ്റ്റന്‍റുമാരുടെ
ഒഴിവ്
ശ്രീ. എ.റ്റി. ജോര്‍ജ്
(എ)2014 മാര്‍ച്ച് മാസത്തെ ബിസിനസ്സ് അനുസരിച്ച് കെ.എസ്.എഫ്.ഇ.യില്‍ എത്ര ജൂനിയര്‍ അസിസ്റ്റന്‍റ്മാരുടെ ഒഴിവ് ഉണ്ട്; ഇവ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
(ബി)കെ.എസ്.എഫ്.ഇ.യിലെ ഓഫീസ് അറ്റന്‍ഡന്‍റ്മാരുടെ പ്രമോഷന്‍ ലിസ്റ്റില്‍ ഇനി എത്ര പേര്‍ക്ക് പ്രമോഷന്‍ ലഭിക്കാനുണ്ട്; ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിന് എന്ത് നടപടി സ്വീകരിച്ചു;
(സി)കെ.എസ്.എഫ്.ഇ.യിലെ ഓഫീസ് അറ്റന്‍ഡന്‍റ്മാരുടെ പ്രമോഷന്‍ അനുപാതം 5%ത്തില്‍ നിന്നും 10% ആയി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയോ?
|
6623 |
കെ.എസ്.എഫ്.ഇ. വിദ്യാഭ്യാസ ചിട്ടികള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)കെ.എസ്.എഫ്.ഇ ആവിഷ്കരിച്ചിട്ടുള്ള വിദ്യാഭ്യാസ ചിട്ടിയില്‍ നിലവില്‍ എത്ര പേര്‍ അംഗങ്ങളായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെയാണ് ഈ ചിട്ടിയില്‍ ചേരാന്‍ അനുവദിക്കുന്നത്; ഇതിന്‍റെ വ്യവസ്ഥകള്‍ എന്തൊക്കെയാണ് വിശദാംശം വ്യക്തമാക്കുമോ;
(സി)വിദ്യാര്‍ത്ഥികള്‍ക്ക് ഈ ചിട്ടി വഴി ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാ ക്കാമോ?
|
6624 |
വിവിധ ഭവനനിര്‍മ്മാണ പദ്ധതികളുടെ ഏകോപനം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, അന്‍വര്‍ സാദത്ത്
,, ആര്‍. സെല്‍വരാജ്
,, വര്‍ക്കല കഹാര്‍
(എ)വിവിധ ഭവനനിര്‍മ്മാണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
6625 |
സങ്കേതം ഭവന പദ്ധതി
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എ. റ്റി. ജോര്‍ജ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
(എ)സങ്കേതം ഭവന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പാവപ്പെട്ടവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി എന്തെല്ലാം വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)എന്തെല്ലാം ധനസഹായങ്ങളും സബ്സിഡികളുമാണ് ഉപഭോക്താക്കള്‍ക്ക് പദ്ധതി വഴി നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
|
6626 |
പ്രീ ഫാബ്രിക്കേറ്റഡ് മാതൃകയില്‍ വീടുനിര്‍മ്മിക്കുന്ന പദ്ധതി
ശ്രീ. പി. ഉബൈദുള്ള
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതിയ ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ;
(ബി)പ്രീ ഫാബ്രിക്കേറ്റഡ് മാതൃകയില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
6627 |
മണല്‍ ഇറക്കുമതി
ശ്രീ. എ. കെ. ശശീന്ദ്രന്‍ ,, തോമസ് ചാണ്ടി
(എ)സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന് അന്യസംസ്ഥാനങ്ങലില്‍ നിന്ന് മണല്‍കൊണ്ടുവരുന്നതിനുളള അനുമതി നല്‍കിയിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;
(ബി)ഉണ്ടെങ്കില്‍ ഇങ്ങനെ കൊണ്ടുവരുന്ന മണല്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ലഭിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിച്ചിട്ടുളളതെന്ന് വെളിപ്പെടുത്താമോ;
(സി)രൂക്ഷമായ മണല്‍ക്ഷാമം പരിഹരിക്കുന്നതിന് മറ്റു രാജ്യങ്ങളില്‍ നിന്ന് മണല്‍ ഇറക്കുമതി ചെയ്യാനുളള അനുമതി നിര്‍മ്മിതി കേന്ദ്രത്തിന് നല്‍കാനുദ്ദേശിക്കുന്നുണ്ടോ എന്ന് വെളിപ്പെടുത്താമോ?
|
<<back |
|