|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6566
|
2014-15-ലെ കേന്ദ്രബജറ്റില്‍ കേരളത്തിനു വേണ്ടി നടപ്പാക്കേണ്ട പദ്ധതികള്‍
ശ്രീ. വി.ശശി
(എ)2014-15 കേന്ദ്ര ബജറ്റില്‍ കേരളത്തിന് വേണ്ടി നടപ്പാക്കേണ്ട പദ്ധതികള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
|
6567 |
കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നൂറു ശതമാനം കേന്ദ്രസഹായം ഉള്ളവ
ശ്രീ. വി. ശശി
(എ)നിലവിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 100 ശതമാനം കേന്ദ്രസഹായം ഉള്ളവ ഏതെല്ലാം ; 100 ശതമാനം താഴെ കേന്ദ്രസഹായം ഉള്ള പദ്ധതികള്‍ ഏതെല്ലാമെന്നു പറയാമോ ;
(ബി)മേല്‍പറഞ്ഞ പദ്ധതികളില്‍ ഓരോന്നിനും സംസ്ഥാനത്തിന് അര്‍ഹമായ തുക കഴിഞ്ഞ മൂന്ന് സാന്പത്തിക വര്‍ഷങ്ങളില്‍ എത്രയായിരുന്നുവെന്നു വര്‍ഷം തിരിച്ച് അറിയിക്കുമോ ; ഇതില്‍ ഓരോ വര്‍ഷത്തിലും യഥാര്‍ത്ഥത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞ തുകയെത്രയെന്ന് വ്യക്തമാക്കുമോ ;
(സി)സംസ്ഥാന ബഡ്ജറ്റില്‍ ആവശ്യമുള്ള തുക വകകൊള്ളിക്കാത്തതിനാല്‍ നടപ്പാക്കാന്‍ കഴിയാതെപോയ കേന്ദ്രസഹായ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;
(ഡി)കേന്ദ്രസഹായം ലഭിക്കാത്തതിനാല്‍ സംസ്ഥാന ബഡ്ജറ്റ് വിഹിതം ചെലവഴിക്കാന്‍ കഴിയാതെപോയവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ?
|
6568 |
ബഡ്ജറ്റ് പ്രഖ്യാപനത്തിലെ നടപ്പിലാകാത്ത പദ്ധതികള്‍
ശ്രീ. എ.കെ ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)2013-14 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ബഡ്ജറ്റ് പ്രസംഗത്തിലും ബഡ്ജറ്റ് എസ്റ്റിമേറ്റിലുമായി പ്രഖ്യാപിച്ച 174 പദ്ധതികള്‍ക്ക് തുകയൊന്നും വകയിരുത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
(സി)ബഡ്ജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പില്‍ വരുത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
6569 |
2013-14ലെ ബഡ്ജറ്റില്‍ ഓരോ വകുപ്പിനുവേണ്ടി വകകൊള്ളിച്ച തുക
ശ്രീ. വി. ശശി
(എ)2014 മാര്‍ച്ച് 31-ാം തീയതിയിലെ കണക്ക് പ്രകാരം 2013-14 ലെ ബഡ്ജറ്റില്‍ പ്ലാന്‍, നോണ്‍ പ്ലാന്‍ തിരിച്ച് ഓരോ വകുപ്പിനുവേണ്ടി വക കൊള്ളിച്ച തുകയെത്രയെന്നും ചെലവഴിച്ച തുകയെത്രയെന്നും വ്യക്തമാക്കുമോ ;
(ബി)മുഴുവന്‍ തുകയും ചെലവഴിച്ച വകുപ്പുകള്‍ എത്ര ;
(സി)ചെലവഴിക്കാന്‍ 50ശതമാനം ബാക്കിയുള്ള വകുപ്പ് ഏതെല്ലാം ;
(ഡി)ചെലവഴിക്കുന്നതില്‍ കുറവ് വരാനുള്ള കാരണം വ്യക്തമാക്കുമോ ?
|
6570 |
സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതി
ശ്രീ. ജി. സുധാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അധിക വിഭവസമാഹരണ മാര്‍ഗ്ഗങ്ങളില്‍ നിന്നും എത്ര വരുമാനമുണ്ടായി എന്ന് ഇനവും വര്‍ഷവും തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ബി)സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധിയുണ്ടോ; ഉണ്ടെങ്കില്‍ പ്രതിസന്ധിക്കുള്ള കാരണം വിശദമാക്കുമോ?
|
6571 |
കടമെടുക്കുന്നതിനുള്ള പരിധി
ഡോ. ടി.എം. തോമസ് ഐസക്
പ്രൊഫ.സി. രവീന്ദ്രനാഥ്
ശ്രീ. ജി. സുധാകരന്‍
,, എ. പ്രദീപ്കുമാര്‍
(എ)കടമെടുക്കുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ എത്ര കോടി രൂപ കടമെടുത്തു എന്നും അവ ഏതെല്ലാം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ;
(സി)ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് സംസ്ഥാനത്ത് കടം എടുക്കാവുന്നതെന്നും അതേ ആവശ്യങ്ങള്‍ക്ക് തന്നെയാണോ കടം എടുത്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
(ഡി)തന്നാണ്ടില്‍ ദേശീയ ഗ്രാമീണാരോഗ്യമിഷന്‍, സര്‍വ്വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍, സംസ്ഥാനത്ത് സ്കൂളുകളില്‍ നല്‍കിവരുന്ന ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവയ്ക്കുള്ള കേന്ദ്രവിഹിതം ലഭ്യമായിട്ടുണ്ടോ; ഇതിന്‍റെ ലക്ഷ്യവും നേട്ടവും വിശദമാക്കാമോ;
(ഇ)ഈ പദ്ധതികള്‍ക്കുള്ള സംസ്ഥാന വിഹിതം നലകുന്നതിനുള്ള ഫണ്ട് ലഭ്യമാണോ; ഈ പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുന്നതിന് സാന്പത്തിക തടസ്സമുണ്ടാകില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ ?
|
6572 |
ഇ-ഫയലിംഗ് സംവിധാനത്തിലെ പോരായ്മകള്‍
ശ്രീ. എം.പി. വിന്‍സെന്‍റ്
(എ)ധനകാര്യ വകുപ്പില്‍ ഇ-ഫയലിംഗ് നടപ്പിലാക്കിയത് വ്യക്തമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണോ;
(ബി)ഇ-ഫയലിംഗ് വഴി ഫയലുകള്‍ തപാല്‍ നന്പരിട്ട് സെക്ഷനുകളിലെത്താന്‍ കാലതാമസം ഉണ്ടാകുന്നുണ്ടോ;
(സി)ഇ-ഫയലിംഗ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്നുവെന്ന് വ്യക്തമാക്കുമോ;
(ഡി)റിട്ട് പെറ്റീഷന്‍ പോലെ അധിക പേജുകളുള്ള ഫയലുകളില്‍ ഇ-ഫയലിംഗ് സംവിധാനം കാലതാമസം ഉണ്ടാക്കുന്നുവെങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
6573 |
ഭരണാനുമതി കാത്തു കിടക്കുന്ന ഫയലുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)വിവിധ വികസന പദ്ധതികളുടെ ഭരണാനുമതിക്കായി വന്ന എത്ര ഫയലുകള്‍ ധനകാര്യ വകുപ്പില്‍ കെട്ടികിടപ്പുണ്ടെന്ന് വിശദമാക്കാമോ ;
(ബി)പ്രസ്തുത ഫയലുകളിലെല്ലാം ചേര്‍ന്ന് എത്ര രൂപയുടെ പദ്ധതികളാണ് ഉള്ളതെന്ന് വിശദമാക്കാമോ ;
(സി)ധനകാര്യ വകുപ്പില്‍ മൂന്ന് മാസക്കാലമായി തീര്‍പ്പുകല്‍പ്പിക്കാത്ത എത്ര ഫയലുകളുണ്ടെന്ന് വിശദമാക്കാമോ;
(ഡി)ടി ഫയലുകളില്‍ എന്നത്തേയ്ക്ക് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് വെളിപ്പെടുത്തുമോ ?
|
6574 |
ധനോത്തരവാദ നിയമപ്രകാരം ഉളള ലക്ഷ്യം
ശ്രീ. മാത്യു. റ്റി. തോമസ്
,, ജോസ് തെറ്റയില്‍
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
(എ)ധനോത്തരവാദ നിയമപ്രകാരം ഉളള ലക്ഷ്യം കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ടോ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി)ലക്ഷ്യം കൈവരിക്കാതിരുന്നാലുളള ഭവിഷ്യത്തുകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
|
6575 |
എം.എല്‍.എ മാരുടെ ആസ്തിവികസന പദ്ധതി
6575ശ്രീ. റ്റി. വി. രാജേഷ്
(എ)എം.എല്‍.എ മാരുടെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു എം.എല്‍.എക്ക് ഒരു വര്‍ഷം എത്ര പ്രവൃത്തികളാണ് അനുവദിക്കുന്നതെന്നും, ഒരു പ്രവൃത്തിക്കുള്ള ഏറ്റവും കുറഞ്ഞ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
(ബി)ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന പ്രവൃത്തികള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള എഞ്ചിനീയറിംഗ് വിങ് വഴി സമര്‍പ്പിക്കണമെന്ന സര്‍ക്കുലറിന്‍റെ വിശദാംശം നല്‍കുമോ?
|
6576 |
ആസ്തിവികസന പദ്ധതിയിലുള്‍പ്പെടുത്തിയ പ്രവൃത്തികളുടെ ബില്ലുകള്‍
ശ്രീ. ബി. സത്യന്‍
(എ)നിയോജകമണ്ധലം ആസ്തിവികസന പദ്ധതിയിലുള്‍പ്പെടുത്തി ചെയ്യുന്ന പ്രവൃത്തികളുടെ ബില്ലുകള്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പൊതുസീനിയോറിറ്റി സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയത് കരാറുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇത് കെട്ടിടങ്ങളുടെയും മറ്റും നിര്‍മ്മാണം ഏറ്റെടുക്കുന്നതില്‍ നിന്നും കരാറുകാര്‍ പിന്‍മാറുന്നതിന് ഇടയാക്കുന്നതായി അറിയാമോ;
(സി)ആസ്തിവികസന ഫണ്ട് പ്രകാരമുള്ള ബില്ലുകള്‍ പ്രത്യേകമായി പരിഗണിക്കുവാന്‍ ധനകാര്യവകുപ്പ് നടപടി സ്വീകരിക്കുമോ?
|
6577 |
ആസ്തി വികസനഫണ്ട് ഉപയോഗിച്ച് മരാമത്ത് പണികള്‍ ചെയ്യുന്ന അക്രഡിറ്റഡ് ഏജന്‍സികള്‍
ശ്രീ. വി. ശശി
(എ)നിയോജകമണ്ധലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മരാമത്ത് പണികള്‍ നടപ്പാക്കാന്‍ ഏതെല്ലാം അക്രഡിറ്റഡ് ഏജന്‍സികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(ബി)ഇവര്‍വഴി പണി നടത്തുന്പോള്‍ ഏജന്‍സി ഫീസ് കൊടുക്കേണ്ടതുണ്ടോ ; പ്രസ്തുത ഫീസ് നല്‍കുന്നത് നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ?
|
6578 |
ആസ്തിവികസന പദ്ധതിക്ക് ധനകാര്യ വകുപ്പിന്‍റെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച്
ശ്രീ. സി. കൃഷ്ണന്‍
(എ)2013-14 വര്‍ഷത്തെ നിയോജക മണ്ധലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണ വകുപ്പ് ശുപാര്‍ശ ചെയ്ത കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം പ്രവൃത്തികള്‍ ധനകാര്യ വകുപ്പില്‍ എത്തിയിട്ടുണ്ടെന്നും അവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ ധനകാര്യ അനുമതി നല്‍കി ബന്ധപ്പെട്ട വകുപ്പിന് തിരിച്ചയച്ചിട്ടുണ്ടെന്നും നിയോജകമണ്ധലം അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(ബി)ഭരണവകുപ്പ് ശുപാര്‍ശ ചെയ്ത ധനകാര്യ വകുപ്പില്‍ എത്തിയ പ്രവൃത്തികളില്‍ അനുമതി നല്‍കാന്‍ ബാക്കിയുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നിയോജകമണ്ധലം അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
(സി)ആസ്തിവികസന പദ്ധതിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സമയബന്ധിതമായി ധനകാര്യ അനുമതി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കാമോ; അനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
6579 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറികിട്ടിയ സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറികിട്ടിയ സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്തിവികസന പദ്ധതിയിലൂടെ നടപ്പിലാക്കുന്നതിന് പി.ഡബ്ല്യു.ഡി മുഖാന്തിരം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ ഭരണാനുമതി ലഭ്യമാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടോ;
(ബി)എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം അറിയിക്കുമോ;
(സി)ഇത്തരത്തില്‍ പി.ഡബ്ല്യൂ.ഡി മുഖാന്തിരം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപടിയിലിരിക്കുന്നത് പിന്‍വലിച്ച് തദ്ദേശസ്വയംഭരണവകുപ്പിന് നേരിട്ട് വീണ്ടും നല്‍കേണ്ടേതുണ്ടോ;
(ഡി)ഇല്ലായെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള കാലവിളംബം ഭരണാനുമതി ലഭ്യമാക്കുന്നതില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കുണ്ടാകുമോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
|
6580 |
പൂര്‍ത്തിയാക്കാത്ത എം.എല്‍.എ. - എസ്..ഡി..എഫ് പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)എം.എല്‍.എ-എസ്.ഡി.എഫ് പദ്ധതിയില്‍ 2006-2011 കാലയളവില്‍ നിയമസഭാസാമാജികന്‍ ശുപാര്‍ശ ചെയ്ത പ്രവൃത്തികളില്‍ നാളിതുവരെ ആരംഭിക്കാത്തതും പൂര്‍ത്തിയാവാത്തതുമായ കൊയിലാണ്ടി നിയോജകമണ്ധലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാം എന്നും, പ്രസ്തുത പ്രവൃത്തികള്‍ ഏത് വര്‍ഷങ്ങളില്‍ എം.എല്‍.എ ശുപാര്‍ശ ചെയ്തതാണ് എന്നും വ്യക്തമാക്കാമോ; പ്രവൃത്തിയുടെ പേര്, ഇപ്പോഴത്തെസ്ഥിതി എന്നിവ വ്യക്തമാക്കാമോ;
(ബി)ഈ പ്രവൃത്തി ഓരോന്നും നടപ്പാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്നത് വ്യക്തമാക്കാമോ;
(സി)നടപ്പാകാതെ മുടങ്ങി കിടക്കുന്ന ഈ പ്രവൃത്തികളുടെ കാര്യത്തില്‍ പ്രവൃത്തി നടപ്പാക്കുന്നതിന് ഇക്കാലയളവില്‍ നടത്തിയ മോണിറ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം തടസ്സപ്പെട്ടു കിടക്കുന്ന ഇത്തരം പ്രവ്യത്തികളുടെ നടപടികള്‍ ത്വരിതപെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
|
6581 |
കോഴിക്കോട് ജില്ലയിലെ എം.എല്‍.എ-എ.ഡി.എസ് 2013-2014-ല്‍ ഉള്‍പ്പെട്ട പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)എം.എല്‍.എ-എ.ഡി.എസ് 2013-2014-ല്‍ ഉള്‍പ്പെട്ട പദ്ധതികള്‍ എസ്റ്റിമേറ്റ് തയ്യാറായി ഭരണ വകുപ്പില്‍ നിന്ന് ശുപാര്‍ശ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ലയിലെ എത്ര പ്രവ്യത്തികള്‍ ധനകാര്യ വകുപ്പില്‍ എത്തിയിട്ടുണ്ട് എന്നും പ്രസ്തുത പ്രവൃത്തികള്‍/പദ്ധതികള്‍ ഏതെല്ലാമാണ് എന്നും ഏതേത് നിയോജക മണ്ധലത്തില്‍ നിന്നുള്ളതാണ് എന്നും വ്യക്തമാക്കാമോ;
(ബി)ഈ പദ്ധതികളുടെ ശുപാര്‍ശ ഓരോന്നും ധനകാര്യ വകുപ്പില്‍ ലഭിച്ച തീയതി, ഫയല്‍ നന്പര്‍ എന്നിവ സഹിതം വിശദമാക്കാമോ;
(സി)ലഭിച്ചിട്ടുള്ള ശുപാര്‍ശകളില്‍ ധനകാര്യവകുപ്പ് അനുമതി നല്‍കിയിട്ടുള്ള പ്രവ്യത്തികള്‍ ഏതെല്ലാം; നിയോജകമണ്ധലം തിരിച്ച് വിശദമാക്കാമോ; ധനകാര്യാനുമതി നല്‍കിയിട്ടില്ലാത്തത് ഏവ;
(ഡി)കൊയിലാണ്ടി മണ്ധലത്തിലെ കൊയിലാണ്ടി-പുളിയഞ്ചേരി പിഎച്ച്സി, മുചുകുന്ന് ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവിടങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കുന്ന പ്രവ്യത്തികളുടെ കാര്യത്തില്‍ നടപടികളുടെ പുരോഗതി വിശദമാക്കാമോ?
|
6582 |
പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രൂപീകരണം
ശ്രീ. വി.ഡി. സതീശന്‍
(എ)2012-13ലെ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുകയും നിയമസഭ അംഗീകരിക്കുകയും ചെയ്ത പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രൂപീകരണം ഏതു ഘട്ടത്തില്‍ ആണെന്നു വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധിക്കുന്ന ഫയല്‍ നന്പര്‍ 84270/എഡിഎംഎന്‍/സി1/ഫിന്‍/13 എന്നാണ് ആരംഭിച്ചതെന്നും ഇപ്പോള്‍ ഈ ഫയല്‍ ഏതു ഉദ്യോഗസ്ഥന്‍റെ കൈവശം എത്ര നാളായി നടപടി ഇല്ലാതെ തുടരുന്നു എന്നും വെളിപ്പെടുത്തുമോ;
(സി)ഈ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനെതിരെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ എന്തെങ്കിലും തടസ്സവാദങ്ങള്‍ ഫയലില്‍ ഉന്നയിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ;
(ഡി)ഉന്നയിച്ചിട്ടില്ലെങ്കില്‍ ഈ ഫയല്‍ സമര്‍പ്പിക്കുവാന്‍ ഉണ്ടായ കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ?
|
6583 |
കോഴികര്‍ഷകരുടെ വാര്‍ഷിക വിറ്റുവരവ്
ഡോ. കെ.ടി. ജലീല്‍
(എ)സംസ്ഥാനത്ത് കോഴി വളര്‍ത്തി ഉപജീവനം നടത്തുന്ന ആളുകള്‍ക്ക് വാര്‍ഷിക വിറ്റുവരവില്‍ പരിധി നിശ്ചയിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി)ഇത് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;
(ഡി)എങ്കില്‍ ഇതിന്‍റെ നടപടി ഏതുവരെയായി എന്നു വിശദമാക്കാമോ ?
|
6584 |
കൊച്ചിമെട്രോ -ടാക്സില്‍ ഇളവ്
ശ്രീ. കെ. കെ. നാരായണന്‍
(എ)2014-2015 സാന്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബഡ്ജറ്റില്‍ കൊച്ചിമെട്രോയുടെ വര്‍ക്ക്കോണ്‍ട്രാക്ട് ടാക്സ് ഒഴിവാക്കി കൊടുക്കുന്നതിന് പ്രഖ്യാപനം നടത്തിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഈ തീരുമാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഏത് തീയതിക്കാണെന്നു വ്യക്തമാക്കാമോ;
(സി)ഈ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
|
6585 |
കൊച്ചി മെട്രോയുടെ വര്‍ക്ക് കോണ്‍ട്രാക്ട് ടാക്സ് ഒഴിവാക്കിക്കൊടുത്ത നടപടി
ശ്രീ. കെ.കെ. നാരായണന്‍
(എ)കൊച്ചി മെട്രോയുടെ വര്‍ക്ക് കോണ്‍ട്രാക്റ്റ് ടാക്സ് ഒഴിവാക്കികൊടുത്തത് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതിന് ശേഷമാണെന്നുള്ളത് ധനകാര്യവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ വിധത്തില്‍ ടാക്സ് ഒഴിവാക്കികൊടുക്കുന്നത് കൊണ്ട് വര്‍ക്ക് ടെണ്ടര്‍ എടുത്ത കന്പനികള്‍ക്കാണ് ഇതിന്‍റെ ഗുണം ലഭ്യമാകുക എന്നത് ധനകാര്യ വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)ഉണ്ട് എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ;
(ഡി)കൊച്ചി മെട്രോയുടെ ഇതുവരെ ടെണ്ടര്‍ ചെയ്ത പ്രവൃത്തികളുടെ തുക ഓരോ പ്രവൃത്തിക്കും എത്രവീതമാണെന്ന് അറിയാമോ;
(ഇ)വര്‍ക്ക് കോണ്‍ട്രാക്റ്റ് ടാക്സ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നഷ്ടം വരുന്ന തുക എത്രയാണെന്ന് ധനകാര്യവകുപ്പ് കണക്കാക്കിയിട്ടുണ്ടോ;
(എ)ഉണ്ട് എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ?
|
6586 |
സുകാമി ടീ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രവര്‍ത്തനം
ശ്രീ. ആര്‍. രാജേഷ്
(എ)കോട്ടയം ജില്ലയില്‍ മുണ്ടക്കയം വില്ലേജില്‍ പറന്താനത്തുള്ള സുകാമി ടീ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 2005 ജൂണില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സുകാമി ടീ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 2005 ജൂണില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പീരുമേട് സെയില്‍ടാക്സ് ആഫീസില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
6587 |
ഒന്‍പതാം ശന്പളക്കമ്മീഷനിലെ അപാകതകള്‍
ശ്രീമതി ഗീതാ ഗോപി
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 9-ാം ശന്പളപരിഷ്കരണത്തിലെ എത്ര അനോമലികളാണ് പരിഹരിച്ചു നല്‍കിയതെന്ന് അറിയിക്കുമോ?
|
6588 |
പത്താം ശന്പളക്കമ്മീഷന്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
'' ആര്‍. രാജേഷ്
'' പുരുഷന്‍ കടലുണ്ടി
'' പി.റ്റി.എ. റഹീം
(എ)പത്താം ശന്പളക്കമ്മീഷന്‍ പുന:സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ;
(ബി)കമ്മീഷന്‍ പരിഗണിക്കേണ്ട ടേംസ് ഓഫ് റഫറന്‍സ് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണോ;അല്ലെങ്കില്‍ അതിന് തയ്യാറാകുമോ;
(സി)നിര്‍ദ്ദേശിക്കപ്പെട്ട കമ്മീഷനെക്കുറിച്ച് ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിട്ടുള്ള ആശങ്കകള്‍ പരിശോധിച്ചിട്ടുണ്ടോ;
(ഡി)കമ്മീഷന്‍റെ കാലാവധി നീട്ടിക്കൊടുക്കേണ്ടി വന്ന സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ?
|
6589 |
അസിസ്റ്റന്‍റുമാരുടെയും സെക്ഷന്‍ ഓഫീസര്‍മാരുടെയും ശന്പള നിരക്കിലെ അപാകത
ശ്രീ.വി. ശിവന്‍കുട്ടി
(എ)സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാരുടെയും സെക്ഷന്‍ ഓഫീസര്‍മാരുടെയും ശന്പള അനോമലി സംബന്ധിച്ച ഫയലില്‍ ധനകാര്യ മന്ത്രി അനോമലി പരിഹരിച്ച് ഉത്തരവിറക്കിയശേഷം മന്ത്രിസഭാ യോഗത്തില്‍ വച്ച് റാറ്റിഫൈ ചെയ്താല്‍ മതി എന്നു ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ എന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത ശുപാര്‍ശ നടപ്പാക്കി ഉത്തരവ് ഇറക്കിയതില്‍ നിയമപരമായ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായിരുന്നോ എന്നും ഉണ്ടായിരുന്നെങ്കില്‍ ആയത് എന്താണെന്നും വിശദമാക്കുമോ;
(സി)്രപസ്തുത ഫയല്‍ മന്ത്രിസഭായോഗം നിരാകരിച്ചത് എന്നാണെന്നും അതിനുശേഷം എത്ര അനോമലികള്‍ പരിഹരിച്ചു നല്‍കി എന്നും സെക്ഷന്‍ ഓഫീസര്‍ മുതല്‍ അസിസ്റ്റന്‍റ് വരെയുള്ള തസ്തികകളിലെ അനോമലിപരിഹരിച്ച് ഉത്തരവിറക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ ?
|
6590 |
ശന്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാനുള്ള ആവശ്യം
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഗവ: സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിക്കു താഴെയുള്ള തസ്തികകളുടെ ശന്പള പരിഷ്ക്കരണത്തിലുള്ള ആവശ്യം നിരാകരിച്ചത് എന്തടിസ്ഥാനത്തിലാണ് എന്നു വ്യക്തമാക്കുമോ;
(ബി)സെക്രട്ടേയിയറ്റ് ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിലെ അനോമലി പരിഹരിക്കണമെന്ന ആവശ്യം നിരാകരിച്ചതിനുശേഷം മറ്റ് വകുപ്പുകളിലെ ഏതെങ്കിലും തസ്തികയിലെ ശന്പള പരിഷ്കരണ അനോമലി പരിഹരിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ എന്തടിസ്ഥാനത്തിലാണ് പ്രസ്തുത തസ്തികകളിലെ അനോമലി പരിഹരിച്ചത് എന്നു വ്യക്തമാക്കുമോ?
|
6591 |
സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ച അനോമലി ഫയലുകള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ചുള്ള എത്ര അനോമലി ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട് എന്നു വ്യക്തമാക്കുമോ;
(ബി)ഇവയില്‍ ധനകാര്യ വകുപ്പ് നിരാകരിച്ച ഏതെല്ലാം കേസുകളില്‍ മന്ത്രിസഭായോഗം അനുകൂല തീരുമാനം എടുത്തിട്ടുണ്ട് എന്നുള്ളതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ധനവകുപ്പ് നിരാകരിച്ച ഏതെല്ലാം അനോമലി കേസുകളില്‍ ബഹു. മുഖ്യമന്ത്രി അനുകൂല ശുപാര്‍ശ നല്‍കി ധനവകുപ്പിനു മടക്കിയിട്ടുണ്ട് എന്നു വ്യക്തമാക്കുമോ?
|
6592 |
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം
ശ്രീ.വി. ശശി
(എ)കേരളത്തിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇടക്കാലാശ്വാസം നല്‍കുന്ന കീഴ്വഴക്കം നിലവിലുണ്ടോ; എങ്കില്‍ ഏതെല്ലാം വര്‍ഷങ്ങളിലാണ് ഇടക്കാലാശ്വാസം അനുവദിച്ച് നല്‍കിയിട്ടുള്ളത് ;
(ബി)ഇടക്കാലാശ്വാസം അനുവദിക്കുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍/ കീഴ്വഴക്കങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
(സി)ഇടക്കാലാശ്വാസം ആവശ്യപ്പെട്ടുകൊണ്ട് ഏതെല്ലാം സര്‍വ്വീസ് സംഘടനകള്‍/അദ്ധ്യാപക സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)സാധനവില കുതിച്ചുകയറുന്ന സാഹചര്യത്തിലും ശന്പള പരിഷ്ക്കരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നിരിക്കുന്ന സാഹചര്യത്തിലും ഇടക്കാലാശ്വാസം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
6593 |
ഇ. എസ്. ഐ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം
ശ്രീ. എ.എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ എത്രയായിരുന്നു;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്രയായി വര്‍ദ്ധിപ്പിച്ചു; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)ഇ. എസ്. ഐ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം സര്‍ക്കാര്‍ ഡോക്ടര്‍മാരുടേതിന് തുല്യമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)ഇ. എസ്.ഐ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായവും മറ്റുളളവരുടേതിനോട് തുല്യമാക്കി ഉത്തരവ് പുറപ്പെടുവിക്കുമോ?
|
6594 |
കേന്ദ്രകുടുംബ പെന്‍ഷന്‍ ഓപ്റ്റ് ചെയ്തവര്‍ക്ക് സംസ്ഥാന കുടുംബ പെന്‍ഷന്‍കൂടി നല്‍കാനുള്ള പദ്ധതി
ശ്രീ. വി.പി. സജീന്ദ്രന്‍
(എ)ധനകാര്യ വകുപ്പില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഫാമിലി പെന്‍ഷന്‍ ഓപ്റ്റ് ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്റ്റേറ്റ് ഫാമിലി പെന്‍ഷന്‍ കൂടി നല്‍കുന്നതിനുള്ള ഫയല്‍(ചീ. 19138/ആ4/2011/എശി) നിലവിലുണ്ടോ െയന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ ഈ ഫയലിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;
(സി)ഇവര്‍ക്ക് സ്റ്റേറ്റ് ഫാമിലി പെന്‍ഷന്‍ കൂടി നല്‍കാനുള്ള തീരുമാനത്തിന് അടിയന്തരമായി നടപടി എടുക്കുമോ?
|
6595 |
പെന്‍ഷന്‍ പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ്
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)പെന്‍ഷന്‍ പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് നല്‍കാന്‍ ഉത്തരവായിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)ഐഡന്‍റിറ്റി കാര്‍ഡ് തയ്യാറാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; ഒരു കാര്‍ഡിന് എത്ര തുക നല്‍കണം; ഈ തുക ആരാണ് നല്‍കുന്നത്;
(സി)പ്രതിമാസം എത്ര കാര്‍ഡുകള്‍ പ്രിന്‍റ് ചെയ്തു വിതരണം ചെയ്യുമെന്നാണ് വ്യവസ്ഥ;
(ഡി)സംസ്ഥാനത്ത് നിലവില്‍ എത്ര സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവരുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)പെന്‍ഷനേഴ്സിന്‍റെ ഫോട്ടോ അടക്കം മുഴുവന്‍ വിവരങ്ങളും അതത് ട്രഷറികളില്‍ ഉള്ളതിനാലും ട്രഷറികള്‍ കന്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടിട്ടുള്ളതിനാലും ട്രഷറികളില്‍തന്നെ ടി കാര്‍ഡ് പ്രിന്‍റുചെയ്തു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
6596 |
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ജീവനക്കാരുടെ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ഫണ്ട് എന്നുമുതലാണ് പിടിച്ചുതുടങ്ങിയത്
(ബി)2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര തുകയാണ് സര്‍ക്കാര്‍ അടച്ചിട്ടുള്ളത്;
(സി)എത്ര ജീവനക്കാര്‍ക്കുവേണ്ടിയാണ് അടച്ചിട്ടുള്ളത് വിശദമാക്കുമോ?
|
6597 |
പേഴ്സണല്‍ സ്റ്റാഫിന്‍റെ പി.എഫ്/പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍
ശ്രീ. സി. മമ്മൂട്ടി
(എ)പൊതുമേഖലാ സ്ഥാപനങ്ങള്‍/ബോര്‍ഡ്/കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ നിന്ന് പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കപ്പെടുന്നവരുടെ പി.എഫ്/പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവ ഇപ്പോഴും ഡി.ഡി. മുഖേനയാണോ അയച്ച് കൊടുക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ ഡി.ഡി.ചാര്‍ജ് ജീവനക്കാരനില്‍ നിന്നാണോ ഈടാക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
(സി)കന്പ്യൂട്ടറും ഇന്‍റര്‍നെറ്റും പ്രയോഗത്തിലുള്ള സാഹചര്യത്തില്‍ അതുപയോഗപ്പെടുത്തി ഇത്തരം തുക ട്രാന്‍സ്ഫര്‍ ചെയ്യുകയോ അല്ലെങ്കില്‍ ഡി.ഡി. കമ്മീഷന്‍ സര്‍ക്കാര്‍ തന്നെ വഹിക്കുകയോ ചെയ്യുമോ?
|
6598 |
ഡെപ്യൂട്ടേഷനില്‍ പോകുന്നതിന് കാലാവധി
ശ്രീ. കെ. അജിത്
(എ)ഒരു ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും മറ്റൊരു ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് ജീവനക്കാര്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതിന് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ എന്നു പറയാമോ;
(ബി)പ്രസ്തുതഡെപ്യൂട്ടേഷന്‍ കാലാവധി മറികടന്ന് ധനകാര്യവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ജോലി ചെയ്യുന്നുണ്ടോ എന്നു പറയാമോ; ഇപ്രകാരം തുടരുന്നുണ്ടെങ്കില്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമല്ലേ;വ്യക്തമാക്കുമോ;
(സി)വിജിലന്‍സ് കേസില്‍ പ്രതിയായ ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ധനകാര്യവകുപ്പിലെ തന്നെ തസ്തികകളിലോ ഡെപ്യൂട്ടേഷനില്‍ കേസിനാസ്പദമായ സ്ഥാപനങ്ങളിലെ പ്രധാന പോസ്റ്റുകളിലോ ജോലിയില്‍ തുടരുന്നുണ്ടോ; കേസിന്‍റെ കാരണത്താല്‍ ഇവര്‍ക്ക് എതിരെ ധനകാര്യ വകുപ്പില്‍ നിന്നും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നു പറയാമോ; വിശദവിവരം നല്‍കുമോ?
|
6599 |
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകളിലെ ഭേദഗതി
ശ്രീ. എം.പി. വിന്‍സെന്‍റ്
(എ)സര്‍ക്കാര്‍ ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച് ധനകാര്യ വകുപ്പിന്‍റെ 11.10.13-ലെ515/13/ഫിന്‍ നന്പര്‍ സര്‍ക്കാര്‍ ഉത്തരവിലെ രണ്ടാംഖണ്ധികയിലെ ബി,സി,ഡി പിരിവുകള്‍ മൂലം ഡെപ്യൂട്ടേഷന് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഡെപ്യൂട്ടേഷനില്‍ പോകുന്ന ഒഴിവുകള്‍ നികത്തുന്നതിന് അനുമതി നല്‍കുന്ന വിധം ഉത്തരവ് പരിഷ്കരിക്കുമോ;
(സി)ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയ ഉത്തരവ് പുനഃപരിശോധിക്കുമോ; വിശദമാക്കുമോ?
|
6600 |
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി
ശ്രീ. എം. എ വാഹീദ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ തസ്തികകളിലായി എത്ര പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
(ബി)ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ 10 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സി.എല്‍.ആര്‍. വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തിയതില്‍ ധനകാര്യവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചുവോ; ഇവരെ സ്ഥിരപ്പെടുത്തിയതു മൂലം സര്‍ക്കാരിന് എത്ര രൂപയുടെ ബാധ്യതയുണ്ടായിട്ടുണ്ട്;
(സി)വനം വകുപ്പില്‍ 20 വര്‍ഷം കഴിഞ്ഞ താല്‍ക്കാലിക വാച്ചര്‍മാരെ സ്ഥിരപ്പെടുത്തുന്നതില്‍ ധനകാര്യ വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടോ; എത്ര രൂപയുടെ ബാധ്യതയാണ് ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ളത്; ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള തടസ്സം എന്താണ്?
|
<<back |
next page>>
|