|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
302
|
കെ.എസ്.ആര്‍.ടി.സി.യിലെ ജി.പി.ആര്‍.എസ്. സംവിധാനം
ശ്രീ. സി. ദിവാകരന്‍
(എ)കെ.എസ്.ആര്‍.ടി.സി.യില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ജി.പി.ആര്‍.എസ്. സംവിധാനം അധിക ബാധ്യതയായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(സി)ഏത് ഏജന്‍സി വഴിയാണ് ജി.പി.ആര്‍.എസ്. സംവിധാനം നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
303 |
ബസ് യാത്രാനിരക്ക് വര്‍ദ്ധന
ശ്രീ. വി. ശശി
,, കെ. രാജു
,, ചിറ്റയം ഗോപകുമാര്‍
(എ) 2011-നു ശേഷം സംസ്ഥാനത്ത് എത്ര പ്രാവശ്യം ബസ്സ് യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; നിലവിലുണ്ടായിരുന്ന നിരക്കും ഓരോ പ്രാവശ്യവും വര്‍ദ്ധിപ്പിച്ച നിരക്കും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
(ബി) ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍റെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാം; ഇതില്‍ ഏതെല്ലാം ശുപാര്‍ശകളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി) നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതു പിന്‍വലിക്കാനുദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കൂടുതല്‍ ഓര്‍ഡിനറി ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ഡി) ഓര്‍ഡിനറി ബസ്സുകളുടെ ഫെയര്‍സ്റ്റേജ് നിര്‍ണ്ണയത്തില്‍ അപാകതകളുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ഇ) സംസ്ഥാനത്തെ ബസ്സ് യാത്രാക്കൂലിയും അയല്‍ സംസ്ഥാനങ്ങളിലെ ബസ്സ് യാത്രാക്കൂലിയും തമ്മില്‍ താരതമ്യപഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
|
304 |
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കുന്നതിന് നടപടി
ശ്രീ. പി. ഉബൈദുള്ള
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി. എത്ര പുതിയ ബസുകളാണ് വാങ്ങിയതെന്നും അവ ഏതെല്ലാം തരത്തിലുള്ളവയാണെന്നും വ്യക്തമാക്കുമോ;
(ബി)അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്ക് ഏത് തരത്തിലുള്ള ബസ്സാണ് ഉപയോഗിക്കുന്നത് ;
(സി)മലപ്പുറം ഡിപ്പോയില്‍ നിന്നും നിലവില്‍ എത്ര അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്നും അതിനായി ഏത് തരത്തിലുള്ള ബസ്സാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കുമോ ;
(ഡി)ഊട്ടി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബ്രേക്ക് ഡൌണായി നിരന്തരം യാത്ര മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഇ)എങ്കില്‍ ഊട്ടിയുള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്ക് പുതിയ ബസ്സുകള്‍ അനുവദിക്കുമോ ?
|
305 |
പുതിയ ബസ്സുകള്‍ വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി. എത്ര ബസുകള്‍ പുതിയതായി വാങ്ങിയിട്ടുണ്ടെന്നും ആയതിന് വേണ്ടി എന്തു തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ ;
(ബി)പുതിയതായി ബസ്സുകള്‍ വാങ്ങുന്നതിനുവേണ്ടി ഏതെല്ലാം ഏജന്‍സികളില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ടെന്നും ആയത് സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ ;
(സി)ഈ സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള പുതിയ ബസ്സുകള്‍ ഡിപ്പോകളില്‍ ഓപ്പറേഷനുവേണ്ടി നല്‍കിയതിന്‍റെ എണ്ണം സംബന്ധിച്ച പട്ടിക മണ്ഡലാടിസ്ഥാനത്തില്‍ അറിയിക്കുമോ ;
(ഡി)അടൂര്‍ മണ്ഡലത്തിലേക്ക് പുതിയ ബസ്സുകള്‍ നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോയെന്നും എങ്കില്‍ ആയത് എന്ന് ലഭ്യമാക്കുമെന്നും അറിയിക്കുമോ ?
|
306 |
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കാന്‍സര്‍ രോഗ ബാധിതര്‍ക്ക് സീറ്റ് സംവരണം
ശ്രീ. എം.പി. വിന്‍സെന്‍റ്
കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ കാന്‍സര്‍ രോഗബാധിതര്‍ക്ക് സീറ്റ് സംവരണം ചെയ്യുമോ?
|
307 |
ഫെയര്‍സ്റ്റേജ് നിര്‍ണ്ണയത്തിലെ അപാകത
ശ്രീ. ജി. സുധാകരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഫെയര്‍സ്റ്റേജ് കണക്കാക്കുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
(ബി)ഫെയര്‍സ്റ്റേജ് നിര്‍ണ്ണയത്തിലെ അശാസ്ത്രീയതമൂലം അമിത ചാര്‍ജ്ജ് നല്‍കേണ്ടി വരുന്നതായുളള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ അത് പരിഹരിക്കുന്നതിനും ഫെയര്‍സ്റ്റേജ് നിര്‍ണ്ണയം പുന:പരിശോധിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;
(ഡി)ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിലൂടെ കെ. എസ്. ആര്‍. റ്റി. സി യ്ക്ക് പ്രതിദിനം എന്തു തുക അധിക വരുമാനമായി ലഭിക്കുന്നുണ്ട്?
|
308 |
വാഹന നികുതി വര്‍ദ്ധന
ശ്രീ. ഇ.പി. ജയരാജന്‍
'' പി. ശ്രീരാമകൃഷ്ണന്‍
'' ബാബു എം. പാലിശ്ശേരി
'' സി. കൃഷ്ണന്‍
(എ)മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള നികുതി ഒറ്റയടിക്ക് നാലിരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒന്നിച്ചടക്കണമെന്ന നിര്‍ദ്ദേശം ജനങ്ങള്‍ക്ക് ഉണ്ടാക്കിയ പ്രയാസങ്ങളെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ;
(ബി)മോട്ടോര്‍ വാഹനങ്ങളുടെ മേഖലയില്‍ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കായ തൊഴിലാളികളെ പ്രയാസപ്പെടുത്തിയ പ്രസ്തുത തീരുമാനം പിന്‍വലിക്കുമോ;
(സി)വാഹനനികുതി വര്‍ദ്ധനയിലൂടെ ഈ വര്‍ഷം ലക്ഷ്യമിട്ട അധിക വരുമാനം എത്ര രുപയാണെന്നും വര്‍ദ്ധിപ്പിച്ച നികുതിനിരക്കുകള്‍ എത്രയാണെന്നു വിശദമാക്കാമോ;
(ഡി)അഞ്ചുവര്‍ഷത്തേക്കുള്ള നികുതികള്‍ മുന്‍കൂട്ടി ഒന്നിച്ചടക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും ഇതിലുടെ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന അധിക വരുമാനം എത്രയാണെന്നും അറിയിക്കുമോ?
|
309 |
കെ.എസ്.ആര്‍.ടി.സിയുടെ ബസ് ചാര്‍ജ് വര്‍ദ്ധനവും സാന്പത്തിക പ്രതിസന്ധിയും
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ എത്ര തവണ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന വിവരം സംബന്ധിച്ച വിശദാംശം അറിയിക്കുമോ ;
(ബി)ഓരോ തവണയും ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഉണ്ടായിട്ടുള്ള സാന്പത്തികനേട്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ ;
(സി)കെ.എസ്.ആര്‍.ടി.സി.യുടെ സാന്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് കാലാകാലങ്ങളിലെ ബസ് ചാര്‍ജ് വര്‍ദ്ധനവ് കൊണ്ട് സാധ്യമാകില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ ;
(ഡി)എങ്കില്‍ ആയതിന്‍റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. യുടെ സാന്പത്തിക പ്രതിസന്ധി സ്ഥായിയായി പരിഹരിക്കത്തക്ക വിധത്തില്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നറിയിക്കുമോ ?
|
310 |
ബസ് ചാര്‍ജ്ജ് വര്‍ദ്ധന
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര തവണ ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ;
(ബി)ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കുമോ ;
(സി)മേയ് മാസം ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ പ്രതിദിന വരുമാന വര്‍ദ്ധനവ് എത്രയാണ് ;
(ഡി)ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടും കെ.എസ്.ആര്‍.ടി.സി.യുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ കഴിയാത്തതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ ?
|
311 |
പുനലൂര്‍ വഴിയുള്ള ബസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി
ശ്രീ. കെ. രാജു
(എ)തിരുവനന്തപുരത്തുനിന്നും അഞ്ചല്‍-പുനലൂര്‍-പത്തനംതിട്ട വഴി സര്‍വ്വീസ് നടത്തിയിരുന്ന തിരുവനന്തപുരം-സേനാപതി ഫാസ്റ്റ് പാസഞ്ചര്‍ ബസ് കൊട്ടാരക്കര-കോട്ടയം എം.സി. റോഡിലൂടെ മാറ്റി സര്‍വ്വീസ് നിശ്ചയിക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ ;
(ബി)പുനലൂര്‍ മേഖലയിലെ ജനവിഭാഗങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പ്രസ്തുത സര്‍വ്വീസ് പുനസ്ഥാപിക്കുമോ ;
(സി)തിരുവനന്തപുരം-പുനലൂര്‍-ചെറുതോണി (ഇടുക്കിഡാം) ബസ് സര്‍വ്വീസ് നിര്‍ത്തലാക്കിയ സാഹചര്യം വ്യക്തമാക്കുമോ ; പ്രസ്തുത സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ ?
|
312 |
തിരുവനന്തപുരം - പുനലൂര്‍ വഴിയുള്ള ബസ് സര്‍വ്വീസ്
ശ്രീ.കെ. രാജു
(എ)തിരുവനന്തപുരത്തു നിന്നും പുനലൂര്‍ വഴി വടക്കന്‍ ജില്ലകളിലേക്ക് ബസ് സര്‍വ്വീസുകള്‍ ഇല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കൊല്ലം ജില്ലയുടെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് പുനലൂരില്‍ എത്തി വീണ്ടും എം.സി റോഡു വഴിയുള്ള ബസുകളെ ആശ്രയിച്ച് വടക്കന്‍ ജില്ലകളിേലക്ക് യാത്ര നടത്തുന്നത് ദുഷ്ക്കരവും ചിലവേറിയതുമായതിനാല്‍ തിരുവനന്തപുരത്തു നിന്നും പുനലൂര്‍ വഴി വടക്കന്‍ ജില്ലകളിലേക്കുള്ള ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുമോ ?
|
313 |
കൊട്ടാരക്കര ഡിപ്പോയിലെ ബസ് സര്‍വ്വീസ്
ശ്രീമതി പി.അയിഷാ പോറ്റി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ കൊട്ടാരക്കര ഡിപ്പോയില്‍ എത്ര ബസുകള്‍ ഉണ്ടായിരുന്നു; പ്രതിദിനം ശരാശരി എത്ര ഷെഡ്യൂളുകള്‍ നടത്തി വന്നിരുന്നു;
(ബി)നിലവില്‍ പ്രസ്തുത ഡിപ്പോയില്‍ എത്ര ബസുകള്‍ ഉണ്ടെന്നും ശരാശരി എത്ര ഷെഡ്യൂളുകള്‍ നടത്തി വരുന്നെന്നും വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഡിപ്പോയില്‍ നിന്നും എത്ര ബസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും എത്ര ബസുകള്‍ പുതിയതായി അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
|
314 |
കാസര്‍ഗോഡ് - മംഗലാപുരം റൂട്ടില്‍ (നാഷണല്‍ ഹൈവേയില്‍) സര്‍വ്വീസ് നിര്‍ത്തലാക്കിയിട്ടുള്ള ബസ്സുകള്‍
ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ്-മംഗലാപുരം നാഷണല്‍ ഹൈവേയില്‍ സര്‍വ്വീസ് നടത്തുന്ന എത്ര കെ.എസ്.ആര്‍.ടി.സി ബസ്സുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ഈ റൂട്ടിലെ യാത്രാതടസ്സം പരിഹരിച്ചിട്ടുണ്ടോ എന്നറിയിക്കുമോ ?
|
315 |
കാസര്‍കോട് മംഗലാപുരം അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍കോട് മംഗലാപുരം അന്തര്‍ സംസ്ഥാന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി എത്ര സര്‍വ്വീസുകളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ലാഭകരമായി സര്‍വ്വീസ് നടത്തുന്ന ഈ റൂട്ടില്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
316 |
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ബസ് സര്‍വ്വീസ്
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൃക്കരിപ്പൂര്‍ മണ്ഡലത്തിലൂടെ സര്‍വ്വീസ് നടത്തുന്ന എത്ര കെ.എസ്.ആര്‍.ടി.സി. ബസുകളാണ് നിര്‍ത്തിവച്ചതെന്നും, പുതുതായി ഏര്‍പ്പെടുത്തിയ ബസുകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
|
317 |
പുതുക്കാട് ബസ് സ്റ്റേഷനിലെ ഷെഡ്യൂളുകള്‍ റദ്ദാക്കല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് ബസ് സ്റ്റേഷനില്‍നിന്നും എത്ര സര്‍വ്വീസ്സുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്ന് അറിയിക്കുമോ;
(ബി)ഇപ്പോള്‍ പല ഷെഡ്യൂളുകളും റദ്ദ് ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഇതിന്മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യുന്നതുകാരണം മലയോരപ്രദേശത്തിലെ കര്‍ഷകരായ ജനങ്ങള്‍ക്ക് യാത്രാക്ലേശം ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യാതെ മുഴുവന്‍ സര്‍വ്വീസ്സും നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?
|
318 |
പുതുക്കാട് മണ്ഡലത്തിലെ കാരികുളം-ഇഞ്ചക്കുണ്ട് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിളളി, മറ്റത്തൂര്‍ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വനം വകൂപ്പിന്‍റെ കീഴിലുളള കാരികുളം-ഇഞ്ചക്കുണ്ട് റോഡില്‍ തേക്കിന്‍ മരങ്ങള്‍ കയറ്റിയ അമിത ഭാരമുളള വാഹന ഗതാഗതത്തെ തുടര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി തകര്‍ന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത റോഡ് നന്നാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
(സി)റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കുവാന്‍ എന്നേക്ക് സാധിക്കുമെന്ന് അറിയിക്കുമോ?
|
319 |
മലയാറ്റൂര്‍ പള്ളിയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയിലേക്കുള്ള പ്രധാനമാര്‍ഗ്ഗവും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ സഞ്ചാരയോഗ്യമല്ലാതായിരിക്കുന്ന ഷണ്‍മുഖപുരം റോഡും കൊന്തേന്പിള്ളി പാലവും ഗതാഗതയോഗ്യമാക്കുന്നതിന് തുക അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടിയെന്തെന്ന് വിശദമാക്കുമോ;
(ബി)തുക എന്നത്തേക്ക് അനുവദിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
320 |
മാടായിക്കാവിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ്
ശ്രീ. റ്റി.വി. രാജേഷ്
അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നത് കണക്കിലെടുത്ത് തലപ്പാടിയില്‍ നിന്നും കൂട്ടുപുഴ നിന്നും മാടായി തിരുവര്‍ക്കാട്ടുകാവിലേക്ക് (മാടായിക്കാവ്) കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
321 |
കോതമംഗലം കെ.എസ്.ആര്‍.ടി.സി ബസ്സ് ഡിപ്പോ നവീകരണം
ശ്രീ.റ്റി.യു. കുരുവിള
(എ)കോതമംഗലം കെ.എസ്.ആര്‍.ടി.സി ബസ്സ് ഡിപ്പോ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ ;
(ബി)വിനോദ സഞ്ചാരികള്‍ക്ക് ഗുണകരമായ കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആധുനിക സൌകര്യങ്ങളോട് കൂടിയ അമിനിറ്റീസ് സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
(സി)ഈ ഡിപ്പോയില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നടപടി ഉണ്ടാകുമോ ?
|
322 |
തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം
ശ്രീ. മാത്യു റ്റി.തോമസ്
(എ)തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)ഫിനിഷിംഗ് ജോലികളുടെ ഭാഗമായി ഇടേണ്ട കണ്ണാടിചില്ലുകളുടെ സ്പെസിഫിക്കേഷന്‍ കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടോ; ഇത് എന്നാണ് നല്‍കിയത് എന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്?
|
323 |
കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ വിതരണം
ശ്രീ. സി. ദിവാകരന്‍
കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ വിതരണം മുടങ്ങുന്നത് പരിഹരിക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
|
324 |
കെ.എസ്.ആര്‍.ടി.സി യിലെ പഞ്ചിംഗ് സംവിധാനം
ശ്രീ. സി. മോയിന്‍കുട്ടി
(എ)കെ.എസ്.ആര്‍.ടി.സി യിലെ ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്താന്‍ പഞ്ചിംഗ് സംവിധാനം ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
(ബി)എങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ഏതെല്ലാം യൂണിറ്റുകളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും എവിടെയെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിക്കുമോ;
(സി)ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ;
(ഡി)ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ നടപ്പാക്കാനായിട്ടില്ലെങ്കില്‍ മറ്റു യൂണിറ്റുകളില്‍ ഇത് ഏര്‍പ്പെടുത്തുന്നതിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കുമോ ?
|
325 |
കെ.എസ്. ആര്‍.റ്റി.സി. യിലെ പെന്‍ഷന്‍ വിതരണം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)കെ. എസ്. ആര്‍.റ്റി.സി യില്‍ നിന്നും വിരമിച്ച രോഗികളായ നിരവധി പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്ത വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവര്‍ക്ക് ജോലിയിലുണ്ടായിരുന്ന സമയത്ത് ഉറപ്പു ചെയ്തിരുന്ന പെന്‍ഷന്‍ നല്‍കാതെ സാമൂഹ്യ നീതി നിഷേധിക്കുകയാണെന്ന കാര്യം ഗൌരവപൂര്‍വ്വം പരിഗണിക്കുമോ;
(സി)പെന്‍ഷന്‍ കുടിശ്ശിക സഹിതം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
|
326 |
കെ.എസ്.ആര്‍.ടി.സി യിലെ ഡ്രൈവര്‍മാരുടെ പുന:ക്രമീകരണം
ശ്രീ.പി.കെ. ബഷീര്‍
(എ)കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍മാരായ എത്രപേരെ അദര്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചിട്ടുണ്ട്; അതിന്‍റെ മാനദണ്ഡമെന്തെന്ന് അറിയിക്കുമോ ;
(ബി)കെ.എസ്.ആര്‍.ടി.സി യിലെ പാസഞ്ചര്‍ വാഹനങ്ങളൊഴികെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിന് എത്ര ഡ്രൈവര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്;
(സി)കെ.എസ്.ആര്‍.ടി.സി യിലെ ഡയറക്ടര്‍മാര്‍ ഒഴികെയുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ഇത്തരം ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ടോ ;
(ഡി)ഡയറക്ടര്‍മാരൊഴികെയുള്ള ഉദേ്യാഗസ്ഥര്‍ക്ക് സൌജന്യയാത്രാ പാസ് അനുവദിച്ചിട്ടുണ്ടോ;
(ഇ)പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കാന്‍ പാസഞ്ചര്‍ ഇതര വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ നിയോഗിച്ച് കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമോ?
|
327 |
കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ നടപടി
ശ്രീ.സി. മമ്മൂട്ടി
(എ)കെ.എസ്.ആര്‍.ടി.സി യില്‍ ജോലി ചെയ്യാതെ ശന്പളം വാങ്ങുന്ന ജീവനക്കാരെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി യിലെ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;
(ബി)ഇവര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് എന്തെങ്കിലും നടപടി നാളിതുവരെ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ ;
(സി)കെ.എസ്.ആര്‍.ടി.സി യിലെ ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദേ്യാഗസ്ഥര്‍ ആരൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ;
(ഡി)ഇല്ലെങ്കില്‍ ഇത്തരക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന മാനേജ്മെന്‍റിലെ ഉന്നതര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?
|
328 |
ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാര്‍ക്കുള്ള കെ.എസ്.ആര്‍.ടി.സി. യാത്രാപാസ്
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാര്‍ അവരുടെ താല്‍പ്പര്യപ്രകാരം വിവിധ വകുപ്പുകള്‍/കോര്‍പ്പറേഷനുകള്‍ എന്നിവയിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്പോള്‍ അവര്‍ക്ക് 500 രൂപ ഈടാക്കി സൌജന്യ യാത്രാപാസ് നല്‍കാറുണ്ടോ;
(ബി)മുന്‍ സര്‍ക്കാരിന്‍റെ കാലത്തും, ഈ സര്‍ക്കാരിന്‍റെ കാലത്തുമായി ഈ വകയില്‍ എത്ര പേര്‍ അത്തരത്തില്‍ ഡെപ്യൂട്ടേഷനില്‍ പോയിട്ടുണ്ട് എന്നറിയിക്കുമോ;
(സി)ഇവരില്‍ എത്ര പേര്‍ക്ക് ഇത്തരത്തില്‍ സൌജന്യ യാത്രാപാസ് നല്‍കിയിട്ടുണ്ട്; ഓരോരുത്തരില്‍ നിന്നും ഈടാക്കിയ തുകയുടെ വിവരവും അതിന്‍റെ റെമിറ്റന്‍സ് സംബന്ധിച്ച വിവരവും നല്‍കാമോ?
|
329 |
പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് യാത്രാപാസ്
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
:
(എ)കെ. എസ്. ആര്‍. ടി.സി യില്‍ നിന്ന് മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്‍റെയും പേഴ്സണല്‍ സ്റ്റാഫില്‍ പൊതു സേവനാര്‍ത്ഥം നിയമിക്കപ്പെടുന്നവര്‍ക്ക് യാത്രാപാസ് അനുവദിച്ച് നല്‍കാതിരിക്കുന്നതിന്‍റെ കാരണം എന്താണെന്ന് അറിയിക്കുമോ;
(ബി)കെ. എസ്. ആര്‍.ടി.സി.യിലെ സേവനത്തിന് പകരമായിട്ടാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ സമാന സേവനമനുഷ്ടിക്കുന്നത് എന്നത് പരിഗണിച്ച് കെ. എസ്. ആര്‍. ടി. സി. യില്‍ നിന്നും ഇത്തരത്തില്‍ നിയമനം നല്‍കുന്ന സ്ഥിരം ജീവനക്കാര്‍ക്ക് സൌജന്യ യാത്രാ പാസ് അനുവദിക്കുനാന്‍ നിര്‍ദ്ദേശം നല്‍കുമോ?
|
330 |
കെ.എസ്.ആര്‍.ടി.സി.യിലെ സെക്യൂരിറ്റി ജീവനക്കാര്‍
ശ്രീ. എം. ഉമ്മര്‍
(എ)ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ നിലവില്‍ എത്ര സെക്യൂരിറ്റി ജീവനക്കാരുണ്ട് ; അവരുടെ ജോലി, തസ്തിക, ശന്പളം എന്നിവ സംബന്ധിച്ച വിശദാംശം നല്‍കുമോ ;
(ബി)മറ്റ് ഡിപ്പോകളില്‍ ആകെ എത്ര സെക്യൂരിറ്റീ ജീവനക്കാരുണ്ടെന്ന് അറിയിക്കുമോ ?
|
331 |
അമിതവേഗം കണ്ടെത്തുന്നതിനുള്ള ക്യാമറകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)വാഹനങ്ങളുടെ അമിതവേഗം കണ്ടെത്തുന്നതിനായി മെയിന്‍ സെന്‍ട്രല്‍ റോഡില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എവിടെയെല്ലാമാണ്;
(ബി)പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;
സിപ്രസ്തുത സംവിധാനം നിലവില്‍ വന്നശേഷം എന്തു തുക അമിതവേഗത്തിന്‍റെ പേരില്‍ പിഴയായി ലഭിച്ചിട്ടുണ്ട്?
|
332 |
ട്രാഫിക് നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കല്‍
ശ്രീ. എം. ഹംസ
(എ)ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ മോട്ടോര്‍വാഹന വകുപ്പ് എത്ര കേസുകള്‍ 1.1.2011 മുതല്‍ 30.04.2014 വരെ രജിസ്റ്റര്‍ ചെയ്തു; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം നല്‍കാമോ;
(ബി)മോട്ടോര്‍ വാഹന വകുപ്പ് ട്രാഫിക് നിയമലംഘകരില്‍ നിന്നും ഈ കാലയളവില്‍ എത്ര രൂപ പിഴയായി ഈടാക്കി; ജില്ലാടിസ്ഥാനത്തിലും വാര്‍ഷികാടിസ്ഥാനത്തിലുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കേരളത്തിലെ റോഡുകളില്‍ സാധാരണയായി ലൈറ്റ്, ഹെവി, ടൂവീലര്‍ എന്നീ മോട്ടോര്‍ വാഹന യാത്രക്കാര്‍ വരുത്തുന്ന നിയമലംഘനങ്ങള്‍ ഏതെല്ലാം; ഓരോ തരത്തിലുമുള്ള നിയമലംഘനത്തിനും എത്ര രൂപ പിഴയായി നിശ്ചയിച്ചിട്ടുണ്ട്; നിശ്ചയിച്ചതില്‍ നിന്നും കൂടുതല്‍ തുക പിഴയായി ഈടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
|
333 |
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്റ്റിക്കര്‍ സംവിധാനം
ശ്രീ. എന്‍. ഷംസുദ്ദീന്‍
(എ)ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് സ്റ്റിക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ എത്ര സ്റ്റിക്കര്‍ വിതരണം നടത്തിയിട്ടുണ്ടെന്നും അതിന്‍റെ പ്രിന്‍റിംഗിനും വിതരണത്തിനും ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നുമറിയിക്കാമോ;
(സി)ഈ ഇനത്തില്‍ എന്ത് തുക ചിലവായിട്ടുണ്ട്?
|
334 |
കെ. എസ്. ആര്‍.റ്റി. സി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹന ദുരുപയോഗം
ശ്രീ. കെ. എം. ഷാജി
(എ)കെ. എസ്. ആര്‍. ടി. സിയുടെ പാസഞ്ചര്‍ ഇതര വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് ഭവനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെ എന്തെല്ലാം നടപടികള്‍ ആരുടെയൊക്കെ പേരില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
(ബി)ഇപ്രകാരം എത്ര പേരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും എന്ത് തുക ഈടാക്കിയെന്നും അറിയിക്കുമോ?
|
335 |
സ്വകാര്യ ബസ്സുകളിലെ മിന്നല്‍ പരിശോധന
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)പ്രൈവറ്റ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൌജന്യമനുവദിക്കാതെ, ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് പരുഷമായി പെരുമാറുന്നത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതു സംബന്ധമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(സി)യാത്രാസൌജന്യം അനുവദിക്കാത്ത ബസ്സുടമകള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും ഏത് വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്നും അറിയിക്കുമോ;
(ഡി)ഇത്തരം പരാതികളില്ലാതാക്കാന്‍ തലസ്ഥാന നഗരത്തിലെങ്കിലും സ്വകാര്യ ബസ്സുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിനും, പോലീസിനും അധികാരം നല്‍കുമോ?
|
<<back |
|