UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

268


മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് ഉയര്‍ത്തുന്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ 

ശ്രീ. പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍

(എ)മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 142 അടി ആയി ഉയര്‍ത്തണമെന്ന സുപ്രീംകോടതി വിധി നടപ്പില്‍ വരുന്പോള്‍ എത്ര ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ; 

(ബി)വനസംരക്ഷണ നിയമപ്രകാരം സംരക്ഷിത വനപ്രദേശത്തിന് ഇത് എത്രത്തോളം ദോഷകരമാകുമെന്ന് വ്യക്തമാക്കുമോ ;

(സി)കേരളത്തിന്‍റെ പരിധിയിലുള്ള വന്യജീവി മേഖലയ്ക്ക് ദോഷകരമായി ഭവിക്കുന്ന ഇക്കാര്യങ്ങള്‍ മുല്ലപ്പെരിയാര്‍ പുന:പരിശോധനാ ഹര്‍ജിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

269


മുല്ലപ്പെരിയര്‍ പ്രദേശത്തെ സസ്യജീവജാലങ്ങളുടെ സംരക്ഷണം 

ശ്രീമതി ഇ.എസ്.ബിജിമോള്‍ 
ശ്രീ. ഇ.കെ. വിജയന്‍ 
'' പി.തിലോത്തമന്‍ 
'' വി.എസ്.സുനില്‍ കുമാര്‍

(എ)മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്പോള്‍ വന്യജീവി മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)ജലനിരപ്പ് ഉയരുന്പോള്‍ എത്ര ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകാന്‍ സാദ്ധ്യതയുണ്ട്;ഈ പ്രദേശത്തെ സസ്യ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ, ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ?

270


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് 

ശ്രീ. സണ്ണി ജോസഫ് 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, പാലോട് രവി 
,, കെ. ശിവദാസന്‍ നായര്‍ 

(എ)പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയ കേന്ദ്ര ഗവണ്‍മെന്‍റ് ഉത്തരവില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ; 

(ബി)മാറ്റങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ് ; 

(സി)പരിസ്ഥിതിലോല മേഖലകളുടെ അതിരുകെളക്കുറിച്ച് സംസ്ഥാനങ്ങള്‍ നേരിട്ട് പഠനം നടത്തി ഭേദഗതി നിര്‍ദ്ദേശിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്; 

(ഡി)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങളുടെ ഇടയിലുള്ള ആശങ്കകള്‍ അകറ്റാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാ ക്കുമോ ?

271


പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ഖനന പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. വി. ചെന്താമരാക്ഷന്‍ 
,, ബി. ഡി. ദേവസ്സി 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, ആര്‍. രാജേഷ്

(എ)കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഏതെങ്കിലും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുന്നുണ്ടോ; നിലവിലുള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ അനുമതി ആവശ്യമാണോ; 

(ബി)ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുന്ന കാര്യത്തില്‍ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ; 

(സി)സര്‍ക്കാര്‍ നല്‍കിയ മറുപടി എന്താണെന്ന് വ്യക്തമാക്കാമോ?

272


ഇടുക്കി ജില്ലയിലെ അതിര്‍ത്തി നിര്‍ണ്ണയ മാപ്പ് തയ്യാറാക്കല്‍ നടപടി 

ശ്രീ. ഇ.പി.ജയരാജന്‍ 
,, കെ.കെ.ജയചന്ദ്രന്‍ 
,, എസ്.രാജേന്ദ്രന്‍ 
,, കെ.സുരേഷ് കുറുപ്പ് 

(എ)ഇടുക്കി ജില്ലയിലെ പരിസ്ഥിതിലോല മേഖല നിശ്ചയിക്കാനുളള അതിര്‍ത്തി നിര്‍ണ്ണയ മാപ്പ് (കഡസ്ട്രല്‍ മാപ്പ്)തയ്യാറാക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുകയുണ്ടായോ; 

(ബി)കൃഷിഭൂമി, തോട്ടം മേഖല, ജനവാസകേന്ദ്രങ്ങള്‍ തുടങ്ങിയവ നിശ്ചയിക്കുന്നതിനുളള മാര്‍ഗ്ഗരേഖ ആധികാരികമാക്കാതെയുളള കഡസ്ട്രല്‍ മാപ്പിംഗില്‍ കൃഷിക്കാരാകെ പ്രക്ഷുബ്ധരാണെന്ന കാര്യം സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ കേരള കര്‍ഷക സംഘം സമര്‍പ്പിച്ച നിവേദനത്തിലുന്നയിച്ച സംഗതികള്‍ പരിശോധിക്കുകയുണ്ടായോ; 

(സി)അശാസ്ത്രീയമായ സമീപനം മാറ്റി ശാസ്ത്രീയവും സമഗ്രവുമായ നിലയില്‍ കഡസ്ട്രല്‍ മാപ്പ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

273


ഹരിതശ്രീ പദ്ധതി 

ശ്രീ. പാലോട് രവി 
,, വര്‍ക്കല കഹാര്‍ 
,, കെ. മുരളീധരന്‍ 
,, സണ്ണി ജോസഫ് 

(എ)വനം വകുപ്പ് ഹരിതശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഏതെല്ലാം വകുപ്പുകളും സാമൂഹിക സംഘടനകളുമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

274


വനഭൂമി വനേതരാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള മാനദണ്ഡങ്ങള്‍ 

ശ്രീ. എം.ഉമ്മര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വനേതരാവശ്യങ്ങള്‍ക്ക് വനഭൂമി വിട്ടുനല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഇത്തരത്തില്‍ വനഭൂമി വിട്ടുനല്‍കുന്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇത്തരം മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണോ; വിശദമാക്കാമോ; 

(ഡി)വനവല്‍ക്കരണം നടത്തുന്ന ചെടികളുടെ അതിജീവനത്തെ സംബന്ധിച്ച് കാലാകാലങ്ങളില്‍ വിലയിരുത്തല്‍ നടത്താറുണ്ടോ; വിശദമാക്കാമോ?

275


വനവിഭവങ്ങളുടെ വില്‍പ്പന 

ശ്രീ. ജെയിംസ് മാത്യു

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് വനഭൂമിയില്‍ നിന്നും ശേഖരിച്ച് വില്‍പന നടത്തിയ മരങ്ങള്‍ എത്രയെന്നും ഓരോ വര്‍ഷവും മരം ഉള്‍പ്പെടെയുള്ള വന വിഭവങ്ങള്‍ വില്‍പന നടത്തിയ ഇനത്തില്‍ ലഭിച്ച വരുമാനം എത്രയെന്നും വിശദമാക്കാമോ; 

(ബി)വില്‍പന നടത്തുന്നതിനായി ലഭ്യമായ മരങ്ങളില്‍ അവശേഷിക്കുന്നവ എത്രയാണ്; അതിന് കണക്കാക്കപ്പെട്ട വാല്യു എത്ര; വിശദമാക്കാമോ?

276


അനധികൃത വനം മുറിക്കല്‍ കേസുകള്‍ 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)സംസ്ഥാനത്തെ വനമേഖലയില്‍ നിന്ന് അനധികൃതമായി മരം മുറിച്ച്കടത്തിയതിന് എത്ര കേസുകള്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്;

(ബി)നിലവിലുള്ള വനസംബന്ധമായ മൊത്തം കേസുകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുമോ?

277


വനഭൂമികയ്യേറ്റം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)വനഭൂമി അനധികൃതമായി കൈവശം വെച്ചുവരുന്നത് സംബന്ധിച്ച എത്ര കേസുകള്‍ നിലവിലുണ്ട്; ഇതിന്‍റെ ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് വനഭൂമി കയ്യേറാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; കയ്യേറ്റം ചെയ്ത ഭൂമിയില്‍ ഇനിയും തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ലാത്ത കേസുകള്‍ എത്രയെന്ന് വ്യക്തമാക്കുമോ; 

(സി)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് തിരിച്ച് പിടിച്ച എത്ര ഏക്കര്‍ ഭൂമിയില്‍ വീണ്ടും കയ്യേറ്റം നടക്കുകയുണ്ടായിട്ടുണ്ട്; എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നിവ വ്യക്തമാക്കുമോ?

278


കല്പറ്റ വനാതിര്‍ത്തി ഭാഗങ്ങളിലുള്ള കാട്ടാനശല്യം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്പറ്റ നിയോജക മണ്ധലത്തിലെ വനാതിര്‍ത്തി ഭാഗങ്ങളിലുള്ള കാട്ടാന ശല്യം പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ; 

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് 26.07.2013-ല്‍ വയനാട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന്‍റെ തീരുമാനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ; 

(സി)യോഗതീരുമാനപ്രകാരം മണ്ധലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ; 

(ഡി)ഇനിയും ഏതെല്ലാം പ്രവൃത്തികള്‍ നടപ്പാക്കാനുണ്ടെന്ന് വ്യക്തമാക്കുമോ ?

279


സ്റ്റുഡന്‍റ്സ് അഗ്രികള്‍ച്ചര്‍ ഫോറസ്റ്റേഷന്‍ പ്രോഗ്രാം 

ശ്രീ. ഷാഫി പറന്പില്‍ 
'' അന്‍വര്‍ സാദത്ത് 
'' ബെന്നി ബെഹനാന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍

(എ)വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്റ്റുഡന്‍റ്സ് അഗ്രികള്‍ച്ചര്‍ ഫോറസ്റ്റേഷന്‍ പ്രോഗ്രാമിന് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)സ്കൂള്‍ കുട്ടികള്‍ക്ക് കൃഷിയിലും വനവല്‍ക്കരണത്തിലും പ്രോത്സാഹനം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)സ്കൂളില്‍ ഈ പ്രോഗ്രാം ഈ അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

280


വൃക്ഷങ്ങളില്‍ ആണിയടിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ നടപടി 

ശ്രീ. എം. ഉമ്മര്‍

(എ)വൃക്ഷങ്ങളില്‍ ആണിയടിച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്; 

(സി)ഇവ യഥാസമയം നീക്കം ചെയ്യുന്നതിന് നിലവില്‍ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

281


വനദീപ്തി പദ്ധതി 

ശ്രീ. കെ. രാജു

(എ)വനദീപ്തി പദ്ധതി (ഗ്രാമീണ സ്വാഭാവിക വനവല്‍കരണ പദ്ധതി) പ്രകാരം പത്തനാപുരം റേഞ്ചില്‍ നാളിതുവരെ അംഗീകരിക്കപ്പെട്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക, ആയത് പ്രകാരം നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇനംതിരിച്ച് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ; എങ്കില്‍ ഇപ്പോള്‍ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

282


പത്തനാപുരം റേഞ്ചിലെ പത്തുപറയിലെ മസ്ദൂര്‍, വാച്ചര്‍ തസ്തിക 

ശ്രീ. കെ.രാജു

(എ)വനദീപ്തി പദ്ധതി (ഗ്രാമീണ സ്വാഭാവിക വനവത്ക്കരണ പദ്ധതി) പ്രകാരം പത്തനാപുരം റേഞ്ചില്‍ ഉള്‍പ്പെട്ട പത്തുപറയില്‍ മസ്ദൂര്‍ വാച്ചര്‍ തസ്തികയില്‍ എത്ര പേരെ നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ആയതിന്‍റെ ലിസ്റ്റിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം വാച്ചര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ.എന്‍.വിവേകാനന്ദനെ ജോലിയില്‍ നിന്നും പിരിച്ചു വിടാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്നും ടിയാള്‍ക്ക് പിരിച്ചുവിടുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നോ എന്നും വ്യക്തമാക്കുമോ; 

(സി)22.2.2013 വെളളിയാഴ്ച പത്തനാപുരം റേഞ്ചില്‍ പത്തുപറയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാച്ചര്‍മാരുടെ പേരും ഡ്യൂട്ടി സമയക്രമമടങ്ങുന്ന ഹാജര്‍ പകര്‍പ്പ് ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

283


കോതമംഗലം തടി ഡിപ്പോ മാറ്റാനുള്ള തീരുമാനം 

ശ്രീ. റ്റി.യു. കുരുവിള

(എ)കോതമംഗലം മുനിസിപ്പാലിറ്റിയും വനം വകുപ്പും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തര്‍ക്ക സ്ഥലത്തെ തടി ഡിപ്പോ അവിടെ നിന്നും മാറ്റണമെന്ന തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഇല്ലെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(സി)പ്രസ്തുത തീരുമാനത്തിന് ശേഷവും അവിടെ തടി ഇറക്കി സ്റ്റോക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ച് എടുത്ത തീരുമാനം നടപ്പിലാക്കുന്നതിനുള്ള കാലതാമസത്തിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ഇ)എന്നു മുതല്‍ പ്രസ്തുത തീരുമാനം നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ?

284


വന്യജീവികള്‍ ഉണ്ടാക്കുന്ന കൃഷിനാശം 

ശ്രീ. എം. പി. വിന്‍സെന്‍റ്

(എ)കുരങ്ങ്, ആന, മലയണ്ണാന്‍ തുടങ്ങിയ വന്യ ജീവികള്‍ കൃഷി നശിപ്പിക്കുന്നതു സംബന്ധിച്ച പരാതികള്‍ വനം വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത വന്യജീവികള്‍ ഉണ്ടാക്കുന്ന കൃഷിനാശം ഫലപ്രദമായി തടയാന്‍ എന്തു നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

285


ആറന്മുളയിലെ പരിസ്ഥിതി പ്രശ്നം 

ശ്രീ. കെ.എന്‍.എ.ഖാദര്‍

(എ)പരിസ്ഥിതിലോല പ്രദേശമായതിനാല്‍ ആറന്മുള വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിട്ടുണ്ടോ; 

(ബി)കേന്ദ്രസര്‍ക്കാര്‍ ഈ വിമാനത്താവളത്തിന് നല്‍കിയ അനുമതി ഗ്രീന്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയ വിവരം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; 

(സി)പശ്ചിമഘട്ട മേഖലയെ സംരക്ഷിക്കുവാന്‍ ഗാഡ്ഗിലും മറ്റും നല്‍കിയ നിര്‍ദ്ദേശങ്ങളെ നിരാകരിച്ചതുപോലെ ആറന്മുള വിമാനത്താവളം സംബന്ധിച്ച ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയും സ്വീകരിക്കാതിരിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; 

(ഡി)എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ചതും സ്വീകരിക്കാന്‍ പോകുന്നതുമായ നടപടികള്‍ വിശദമാക്കാമോ?

286


ലോക പരിസ്ഥിതി ദിനത്തിലെ യുവജനപങ്കാളിത്തം 

ശ്രീ. എ. എ. അസീസ്

(എ) ലോക പരിസ്ഥിതി ദിനമായ 2014 ജൂണ്‍ 5 ന് സംസ്ഥാനത്ത് എത്ര വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്;

(ബി) ഇതില്‍ യുവജന സംഘടനകളുടെ പങ്കാളിത്തം എത്രത്തോളമായിരുന്നു;

(സി) ഏതൊക്കെ യുവജന സംഘടനകളാണ് ഈ സംരംഭവുമായി സഹകരിച്ചതെന്ന് വ്യക്തമാക്കുമോ?

287


വയനാട് ജില്ലയില്‍ സ്വിം ഇന്‍സര്‍വൈവ് പദ്ധതി 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)സംസ്ഥാനത്ത് കായിക വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്വിം ഇന്‍സര്‍വൈവ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; 

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം ജില്ലകളിലാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ; 

(സി)വയനാട് ജില്ലയില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

288


ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ബി. സത്യന്‍

(എ)അടുത്ത വര്‍ഷം നടക്കുന്ന ദേശീയ ഗെയിംസിന്‍റെ വേദിയായ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ; 

(ബി)നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ; 

(സി)ഇതിനായി എന്തു തുക ചെലവഴിച്ചുവെന്നും ആകെ എന്തു തുക അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

289


വലിയ കൊവ്വല്‍ മൈതാനത്ത് സിന്തറ്റിക് ടര്‍ഫ് 

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയില്‍ നടക്കാവ് വലിയ കൊവ്വല്‍ മൈതാനം കേന്ദ്രീകരിച്ച് സിന്തറ്റിക്ക് ടര്‍ഫ് ഗ്രൌണ്ട് നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചിട്ടും നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ബി)ഈ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

290


സന്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതി 

ശ്രീ. പി. എ. മാധവന്‍ 
'' തേറന്പില്‍ രാമകൃഷ്ണന്‍ 
'' ഷാഫി പറന്പില്‍ 
'' ലൂഡി ലൂയിസ് 

(എ)സ്പോര്‍ട്സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സന്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കളിസ്ഥലങ്ങളുടെ നിര്‍മ്മാണത്തിനും വികസനത്തിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

291


കാസര്‍കോഡ് ജില്ലയിലെ സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

സ്പോര്‍ട്ട്സ് വകുപ്പിനു കീഴില്‍ കാസര്‍കോഡ് ജില്ലയില്‍ എത്ര ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ?

292


സിനിമാരംഗത്തെ പരിഷ്ക്കരണം 

ശ്രീ. പി.സി. വിഷ്ണുനാഥ് 
,, ബെന്നി ബെഹനാന്‍ 
,, ജോസഫ് വാഴക്കന്‍ 
,, വി.ഡി. സതീശന്‍

(എ)സംസ്ഥാനത്തെ സിനിമാരംഗം പരിഷ്ക്കരിക്കുന്നതിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം വിഷയങ്ങളാണ് സമിതിയുടെ പരിഗണനയിലുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)അവാര്‍ഡ് നിര്‍ണ്ണയം, ചലച്ചിത്രമേള ഉള്‍പ്പെടെയുള്ളവയുടെ പരിഷ്ക്കരണം എന്നിവ സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് സമിതിയുടെ പരിഗണനയ്ക്കായി ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

293


""ഒറ്റപ്പാലത്ത് ഫിലിംസിറ്റി'' 

ശ്രീ. എം. ഹംസ

(എ)~""ഒറ്റപ്പാലത്ത് ഫിലിം സിറ്റി'' സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടോ; എന്നാണ് തീരുമാനിച്ചത്;

(ബി)പ്രസ്തുത ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് എത്ര രൂപ വകയിരുത്തിയിട്ടുണ്ട്;

(സി)നാളിതുവരെ ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി;

(ഡി)പ്രസ്തുത ഫിലിംസിറ്റി നിര്‍മ്മാണത്തിന്‍റെ കാലികസ്ഥിതി വ്യക്തമാക്കാമോ; 

(ഇ)പ്രസ്തുത ഫിലിംസിറ്റി എന്നത്തേയ്ക്ക് പ്രവര്‍ത്തനം തുടങ്ങുവാന്‍ കഴിയുമെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ? 

294


കെ.എസ്. ആര്‍.ടി.സി. പുന:രുദ്ധാരണ പാക്കേജ് 

ശ്രീ. ആര്‍. സെല്‍വരാജ് 
,, റ്റി. എന്‍. പ്രതാപന്‍ 
,, ലൂഡി ലൂയിസ് 
,, അന്‍വര്‍ സാദത്ത്

(എ)കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പാക്കേജിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)സാന്പത്തിക പ്രതിസന്ധിയില്‍ നിന്ന് കെ.എസ്.ആര്‍. ടി.സി.യെ കരകയറ്റാന്‍ എന്തെല്ലാം നടപടികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ; 

(ഡി)പാക്കേജ് നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

295


കെ.എസ്.ആര്‍.ടി.സി ലാഭകരമാക്കാന്‍ പദ്ധതി 

ശ്രീ. വി.ഡി.സതീശന്‍ 
,, എ.പി.അബ്ദുളളക്കുട്ടി 
,, വി.റ്റി. ബല്‍റാം 
,, ലൂഡി ലൂയിസ് 

(എ)കെ.എസ്.ആര്‍.ടി.സി യെ ലാഭത്തിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി)ഇതിനായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)കെ.എസ്.ആര്‍.ടി.സി യുടെ സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്തെല്ലാം നടപടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് പദ്ധതി നടപ്പാക്കുന്പോള്‍ നിലവില്‍ വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

296


കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ 

ശ്രീ. എം.പി. വിന്‍സെന്‍റ്

(എ)കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ.എസ്.ആര്‍.ടി.സി.യ്ക്ക് എത്ര രൂപ ധനസഹായം അനുവദിച്ചുവെന്ന് അറിയിക്കുമോ ?

297


കെ.എസ്.ആര്‍.ടി.സി യിലെ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയുളള ആരോപണം അന്വേഷിക്കാന്‍ നടപടി 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ) കെ. എസ്. ആര്‍.ടി. സി യെ സാന്പത്തിക പരാധീനതയില്‍ നിന്നും രക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടാകാത്തതിന്‍റെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ; 

(ബി)ജോലി ചെയ്യാതെ ശന്പളം പറ്റുന്നതായും, പര്‍ച്ചേസുകളില്‍ ക്രമക്കേടുനടക്കുന്നതായും, വരുമാനം വെട്ടിക്കുന്നതായും, യോഗ്യതയില്ലാത്തവര്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ച് അമിതാനുകൂല്യങ്ങള്‍ പറ്റുന്നതായും, ഓഫീസ് സൌകര്യങ്ങളും, കെട്ടിടങ്ങളും, വാഹനങ്ങളും ദുരുപയോഗം ചെയ്യുന്നതായുമുളള ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമോ? 

298


കെ. എസ്. ആര്‍.ടി. സി.യില്‍ സാന്പത്തിക അച്ചടക്കം 

ശ്രീ. പി. ഉബൈദുളള

(എ)കെ. എസ്. ആര്‍. ടി. സി യില്‍ സാന്പത്തിക അച്ചടക്കം ഉണ്ടാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ചു വിശദാംശം നല്‍കാമോ;

(ബി)ധൂര്‍ത്ത് ഇല്ലാതാക്കി നഷ്ടം കുറച്ചുകൊണ്ടുവരാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും എന്ത് തുക ലാഭിക്കാനായെന്നും വ്യക്തമാക്കുമോ?

299


ഹെല്‍മറ്റ് ധരിക്കുന്നതിന് ഇളവ് 

ശ്രീ.എന്‍.എ. നെല്ലിക്കുന്ന്

(എ)കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമുപയോഗപ്പെടുത്തി അത്യാവശ്യം വേണ്ട രോഗികള്‍ക്കെങ്കിലും ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവനുവദിക്കാന്‍ തയ്യാറാകാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ബി)രോഗികളുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഇളവ് അനുവദിക്കുമോ എന്നറിയിക്കുമോ?

300


ഗതാഗത നിയമലംഘനം തടയാന്‍ നടപടി 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 
,, കെ. എന്‍. എ. ഖാദര്‍ 
,, പി. ബി. അബ്ദുള്‍ റസാക് 
,, എം. ഉമ്മര്‍ 

(എ)ഡ്രൈവിംഗ് ലൈസന്‍സില്ലാതെയും മദ്യപിച്ചുകൊണ്ടും വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇക്കാരണങ്ങളാല്‍ ഉണ്ടാകുന്ന റോഡപകടങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കുമോ; 

(സി)ലൈസന്‍സില്ലാതെയും, മദ്യപിച്ചും വാഹനം ഓടിക്കുന്നവരെയും, വ്യാജ നന്പര്‍ പ്ലേറ്റുപയോഗിച്ചും നിരോധിത വസ്തുക്കള്‍ കടത്താനും, അമിതവേഗതയിലും ഓടിക്കുന്ന വാഹനങ്ങളെയും കണ്ടെത്തുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ? 

301


പൊതുനിരത്തുകളിലെ വാഹനങ്ങളുടെ വേഗത 

ശ്രീ. രാജൂ എബ്രഹാം

(എ)കേരളത്തിലെ പൊതുനിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗത എത്രയാണെന്ന് വാഹനങ്ങളുടെ വിഭാഗം തിരിച്ചും റോഡുകളുടെ ഇനം തിരിച്ചും വ്യക്തമാക്കുമോ; 

(ബി)വേഗപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ അനുവദിച്ചതിലും കൂടുതല്‍ വേഗതയില്‍ പോകുന്ന വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് നല്‍കുന്ന ശിക്ഷ എന്താണ്; വിശദാംശങ്ങള്‍ ഇനം തിരിച്ച് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.