|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
120
|
ട്രോളിംഗ് നിരോധനം
ശ്രീ. ജി. സുധാകരന്‍
(എ)ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം എന്നുമുതല്‍ എന്നുവരെയാണ് നടപ്പാക്കുന്നത്;
(ബി)ട്രോളിംഗ് നിരോധനത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാം;
(സി)ട്രോളിംഗ് നിരോധന കാലയളവ് ദീര്‍ഘിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ഡി)ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്, വിശദമാക്കാമോ?
|
121 |
ഉള്‍നാടന്‍ മത്സ്യസന്പത്ത്
ശ്രീ. സി. എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, റ്റി.യു. കുരുവിള
(എ)ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സന്പത്ത് കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത മത്സ്യ സന്പത്ത് വര്‍ദ്ധിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
122 |
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍
ശ്രീ. വി. ശശി
(എ)മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വഴി എത്ര തൊഴിലാളികളുടെ എത്ര രൂപയുടെ കടബാധ്യത 31.3.2011 വരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കാമോ;
(ബി)മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വഴി എത്ര തൊഴിലാളികളുടെ എത്ര രൂപയുടെ കടബാധ്യത 01.04.2011 മുതല്‍ 31.03.2013 വരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കാമോ?
|
123 |
മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി
ശ്രീ.കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ)മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത എത്ര പേര്‍ക്ക് തുക അനുവദിച്ചിട്ടുണ്ട്;ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ?
|
124 |
താനൂര്‍ മണ്ധലത്തിലെ മത്സ്യഗ്രാമം പദ്ധതി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)താനൂര്‍ മണ്ധലത്തിലെ മത്സ്യഗ്രാമം പദ്ധതിയില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് ;
(ബി)പദ്ധതിയില്‍ എത്ര ഗുണഭോക്താക്കളുണ്ടായിരുന്നു; അതില്‍ തെരഞ്ഞെടുത്ത എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ; എത്രയെണ്ണം പൂര്‍ത്തീകരിക്കാനുണ്ട് എന്ന് വെളിപ്പെടുത്തുമോ ;
(സി)വീടുകള്‍ ലഭ്യമാവാത്ത ഗുണഭോക്താക്കള്‍ക്ക് ഇനിയും വീടുകള്‍ അനുവദിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
|
125 |
മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണം
ശ്രീ. എസ്. ശര്‍മ്മ
(എ)സംസ്ഥാനത്ത് എത്ര മത്സ്യ മാര്‍ക്കറ്റുകളാണ് 2013-2014 സാന്പത്തിക വര്‍ഷം നവീകരിച്ചിട്ടുള്ളത് ; ഓരോ മാര്‍ക്കറ്റിനും അനുവദിച്ച തുക എത്രയെന്നും ഇത് എവിടെയൊക്കെയാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
(ബി)വൈപ്പിന്‍ മണ്ധലത്തിലെ ഏതൊക്കെ മാര്‍ക്കറ്റുകളെയാണ് നവീകരണത്തിന് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് അറിയിക്കാമോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തതെന്ന് വ്യക്തമാക്കാമോ ?
|
126 |
കുട്ടനാട് പാക്കേജ്
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട് പാക്കേജില്‍ ഫിര്‍മ മുഖേന പോളവാരുന്നതിന് നാളിതുവരെ ജെ.സി.ബി. എര്‍ത്ത് മൂവേഴ്സ് കന്പനിക്ക് എത്ര രൂപാ നല്‍കിയിട്ടുണ്ടെന്നും എത്ര രൂപ നല്‍കാനുണ്ടെന്നും വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)നാളിതുവരെ പ്രസ്തുത കന്പനി മുഖാന്തരം ഏതെല്ലാം ജലാശയങ്ങളിലെ പോള നീക്കം ചെയ്തുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(സി)പ്രസ്തുത കന്പനിയുമായുള്ള കരാറിന്‍റെ കാലാവധി ജൂണ്‍ 21 വരെ ആയതിനാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് റീടെന്‍ഡര്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?
|
127 |
തീരദേശ സര്‍വ്വെ
ശ്രീ. മോന്‍സ് ജോസഫ്
(എ)തീരദേശ സര്‍വ്വെ നടപടികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)സര്‍വ്വെ നടത്തുന്ന ഏജന്‍സി ആരാണ്; എന്തൊക്കെ കാര്യങ്ങ ളാണ് സര്‍വ്വെ നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
128 |
ഭവനനിര്‍മ്മാണം വിലക്കികൊണ്ടുളള തീരദേശ പരിപാലന അതോറിറ്റിയുടെ സര്‍ക്കുലര്‍
ശ്രീ. പി.ശ്രീരാമകൃഷ്ണന്‍
(എ)തീരദേശത്ത് ഭവനനിര്‍മ്മാണം വിലക്കികൊണ്ടുളള തീരദേശ പരിപാലന അതോറിറ്റിയുടെ സര്‍ക്കുലര്‍മൂലം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഏറെ ദുരിതത്തിലാണെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാറിന് മരവിപ്പിക്കാന്‍ അധികാരമുണ്ടോ;
(ഡി)ഇതു സംബന്ധിച്ച് മല്‍സ്യത്തൊഴിലാളികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
129 |
താനൂര്‍ നിയോജക മണ്ഡലത്തിലെ ഒട്ടന്പ്രം - കെട്ടുങ്ങല്‍ പാലം നിര്‍മ്മാണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) താനൂര്‍ നിയോജക മണ്ഡലത്തിലെ ഒട്ടന്പ്രം - കെട്ടുങ്ങല്‍ പാലം നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
(ബി) നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കുമോ;
(സി) പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാകും; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
130 |
ഓലക്കാല്‍ക്കടവ് പാലം
ശ്രീ. റ്റി.വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലെ ചൂട്ടാടിനെയും രാമന്തളി പഞ്ചായത്തിലെ ഓലക്കാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഓലക്കാല്‍ക്കടവിനെ മത്സ്യബന്ധന തുറമുഖ വകുപ്പ് നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബ)പാലം നിര്‍മ്മിക്കുന്നതിന് അനുമതി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
131 |
കൊയിലാണ്ടി മണ്ഡലത്തിലെ ഐ.സി.എ.ഡി.പി.കള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചിട്ടുളള റോഡുകള്‍ ഏതെല്ലാമാണെന്നും ഓരോ റോഡിനും ഭരണാനുമതി ലഭിച്ച തുകയെത്രയെന്നും വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഐ.സി.എ.ഡി.പി. പദ്ധതിയില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാം; പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ?
|
132 |
തീരദേശ റോഡുകളുടെ നവീകരണം
ശ്രീ. പി. റ്റി. എ. റഹീം
(എ)തീരദേശ റോഡുകളുടെ നവീകരണത്തിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര തുകയുടെ പ്രവൃത്തികള്‍ക്കാണ് ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)തീരദേശ റോഡ് പദ്ധതിയില്‍ റോഡുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വ്യക്തമാക്കുമോ;
(സി)കുന്ദമംഗലം നിയോജകമണ്ധലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര തീരദേശ റോഡുകള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും അവ ഏതെല്ലാമാണെന്നും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
(ഡി)മത്സ്യബന്ധന തുറമുഖ വകുപ്പിലെ 9464/സി.2/2013/എഫ്.&പി നന്പര്‍ ഫയലില്‍ തെങ്ങിലക്കടവ് ആയംകുളം റോഡിന് ഭരണാനുമതി ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
133 |
ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ ഫിഷറീസ് റോഡുകള്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ധലത്തില്‍ ഭരണാനുമതി നല്‍കിയ ഫിഷറീസ് റോഡുകളില്‍ നിര്‍മ്മാണം ആരംഭിക്കാത്തതും പണി ആരംഭിച്ച് പൂര്‍ത്തീകരിക്കാത്തതുമായ എത്ര റോഡുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ; എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
134 |
പനത്തുറ സുബ്രഹ്മണ്യക്ഷേത്രം - പൂന്തുറ
പൊഴിറോഡ്
ശ്രീ. വി.ശിവന്‍കുട്ടി
(എ)നേമം നിയോജകമണ്ഡലത്തില്‍ വെള്ളാര്‍ വാര്‍ഡിലെ പനത്തുറ സുബ്രഹ്മണ്യക്ഷേത്രം-പൂന്തുറ പൊഴിറോഡ് നിര്‍മ്മാണത്തിനുളള ഭരണാനുമതി നല്‍കിയത് എന്നാണെന്നും, പ്രസ്തുത റോഡ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മ്മിക്കുവാനാരംഭിച്ചത് എന്നാണെന്നും, ആയതിന് എന്തെങ്കിലും കാലതാമസം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്‍റെ കാരണമെന്താണെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണം എന്നത്തേക്കു പൂര്‍ത്തിയാകും എന്നു വ്യക്തമാക്കുമോ?
|
135 |
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ തീരദേശ വികസന പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തീരദേശ മേഖലയില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് / നഗരസഭാ പദ്ധതി, തുക എന്നിവ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
(ബി) 2014-15 വര്‍ഷം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
|
136 |
ആദിച്ചനെല്ലൂര്‍ ചിറയില്‍ ഫിഷിംഗ് ഹാര്‍ച്ചറി
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ ആദിച്ചനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദിച്ചനെല്ലൂര്‍ ചിറയില്‍ ഫിഷിംഗ് ഹാര്‍ച്ചറി സ്ഥാപിക്കുന്നതിലേയ്ക്കായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരുന്നത്;
(ബി)പ്രസ്തുത പ്രവര്‍ത്തനം തടസ്സപ്പെടുവാന്‍ ഉണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണെന്നും തടസ്സങ്ങള്‍ ഉണ്ടായത് എന്നാണെന്നും പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കുമോ?
|
137 |
കൈനകരി ഗ്രാമപഞ്ചായത്തിലെ പദ്ധതികള്‍
ശ്രീ. തോമസ് ചാണ്ടി
(എ)ഫിഷറീസ് വകുപ്പിന്‍റെ കീഴിലെ അപ്ഗ്രഡേഷന്‍ ഓഫ് കോസ്റ്റല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൈനകരി ഗ്രാമപഞ്ചായത്തിലെ 30.4 ലക്ഷം രൂപയുടെ തേവര്‍ക്കാട്-വെള്ളാമത്ര റോഡ് റീടെന്‍ഡര്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)കൈനകരി ഗ്രാമപഞ്ചായത്തിലെ 40 ലക്ഷം രൂപയുടെ പത്തില്‍പാലം-മുട്ടേല്‍പാലം റോഡ് നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(സി)കൈനകരി പഞ്ചായത്തിലെ 31.6 ലക്ഷം രൂപയുടെ ബേക്കറി പാലത്തിന്‍റെ വടക്കുവശം റോഡ് നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?
|
138 |
ആറന്മുള വിമാനത്താവള പദ്ധതിയും ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയും
ശ്രീ. മാത്യു റ്റി. തോമസ്
'' സി.കെ. നാണു
'' ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
(എ)ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയോടുള്ള സര്‍ക്കാര്‍ സമീപനം എന്താണ് ;
(ബി)വിമാനത്താവള പദ്ധതിയുടെ 10 ശതമാനം ഓഹരി എടുക്കുവാനുള്ള തീരുമാനം ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കുമോ ;
(സി)സര്‍ക്കാര്‍വക തോടും പുറന്പോക്കും വിമനത്താവള കന്പനി അനധികൃതമായി കൈയ്യേറി എന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ ഇതിനോടകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;
(ഡി)നിയമസഭാ പരിസ്ഥിതി കമ്മിറ്റി വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ ഏതൊക്കെ ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുണ്ട് ;
(ഇ)കെ.ജി.എസ്. ഗ്രൂപ്പ് ഏതെല്ലാം നിയമങ്ങള്‍ ലംഘിച്ചിട്ടുള്ളതായി നിയമസഭാ കമ്മിറ്റിയും ജില്ലാ കളക്ടറും ചൂണ്ടിക്കാണിച്ചിട്ടുണ്ട് ;
(എഫ്)നിയമലംഘനം നടത്തിയവര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?
|
139 |
കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ നിര്‍മ്മാണം
ശ്രീ. ഇ. പി. ജയരാജന്‍
(എ) മിഷന്‍ 676 പദ്ധതിയിലെ നവരത്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വര്‍ക്ക്ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത് എപ്രകാരമാണെന്നു വ്യക്തമാക്കുമോ;
(ബി) ഇതു പ്രകാരം ടെര്‍മിനല്‍ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്നു വ്യക്തമാക്കുമോ;
(സി) ടെര്‍മിനല്‍ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നു വ്യക്തമാക്കുമോ;
(ഡി) ടെര്‍മിനല്‍ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ?
|
140 |
കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കല്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിനായി എത്ര ഭൂമി ഏറ്റെടുക്കുവാനാണ് തീരുമാനിച്ചത്;
(ബി)എത്ര ഭൂമി ഏറ്റെടുത്ത് കെ.ഐ.എ.എല്‍. നു കൈമാറിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ;
(സി)ഇനിയും എത്ര ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
(ഡി)കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിനായി കിന്‍ഫ്ര ഏറ്റെടുത്ത ഭൂമി ഇനിയും കെ.ഐ.എ.എല്‍.-നു കൈമാറാന്‍ ഉണ്ടോ;
(ഇ)എങ്കില്‍ കിന്‍ഫ്ര ഏറ്റെടുത്തതും കെ.ഐ.എ.എല്‍-നു കൈമാറ്റം ചെയ്യപ്പെടാത്തതുമായ എത്ര ഭൂമിയാണുള്ളത്;
(എഫ്)പ്രസ്തുത ഭൂമി എപ്പോള്‍ കെ.ഐ.എ.എല്‍-നു കൈമാറി നല്‍കുമെന്നു വ്യക്തമാക്കുമോ?
|
141 |
കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ വൃക്ഷങ്ങള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ വൃക്ഷങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയത് ഏത് ഏജന്‍സിയാണ് ;
(ബി)വനം വകുപ്പിന്‍റെ മേല്‍നേട്ടത്തില്‍ വൃക്ഷങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുകയുണ്ടായോ ;
(സി)എങ്കില്‍ വനം വകുപ്പിന്‍റെ കണക്കെടുപ്പു പ്രകാരം ഏതെല്ലാം ഇനം വൃക്ഷങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഓരോ ഇനത്തിലും എത്ര വൃക്ഷങ്ങള്‍ഉണ്ടായിരുന്നെന്നും വ്യക്തമാക്കുമോ ;
(ഡി)വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുവാന്‍ ചുമതലപ്പെട്ട കിന്‍ഫ്രാ, ഭൂമി ഏറ്റെടുത്തതിനുശേഷം കെ.ഐ.എ.എല്‍.-നു കൈമാറുന്നതിനു മുന്‍പായി വൃക്ഷങ്ങള്‍ ലേലം ചെയ്തു വില്‍ക്കുകയുണ്ടായിട്ടുണ്ടോ ;
(ഇ)എങ്കില്‍ ഏതെല്ലാം ഇനം വൃക്ഷങ്ങള്‍ ലേലം ചെയ്തുവെന്നും എത്ര തുക സ്വരൂപിച്ചുവെന്നും വ്യക്തമാക്കുമോ?
|
<<back |
|