|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
90
|
മദ്യവിമുക്ത കേരളം പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, ഷാഫി പറന്പില്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, പി.സി. വിഷ്ണുനാഥ്
(എ)മദ്യവിമുക്ത കേരളം പദ്ധതി ആരംഭിച്ചിട്ടുണ്ടൊയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)സ്കൂള്‍-കോളേജ് ക്യാന്പസ്സുകളില്‍ മദ്യാസക്തിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും മദ്യവിരുദ്ധ നയപരിപാടികള്‍ എല്ലാ കുടുംബങ്ങളിലും എത്തിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണം പ്രസ്തുത പരിപാടിക്ക് പ്രയോജനപ്പെടുത്തുമോ?
|
91 |
മദ്യാസക്തിക്കെതിരായ ബോധവല്‍ക്കരണം
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, അന്‍വര്‍ സാദത്ത്
,, പി. എ. മാധവന്‍
,, എം. എ. വാഹിദ്
(എ)മദ്യാസക്തിക്കെതിരായ ബോധവല്‍ക്കരണം നടപ്പാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;
(ബി)പ്രസ്തുത പരിപാടികളുടെ സവിശേഷതകളും പ്രവര്‍ത്തനരീതിയും വിശദീകരിക്കുമോ;
(സി)പ്രചാരണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ആരുടെയെല്ലാം സഹകരണമാണ് ഇതിനായി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ?
|
92 |
ലഹരി വിരുദ്ധ ക്ലബ്ബുകള്‍
ശ്രീ. സി.പി. മുഹമ്മദ്
,, കെ. അച്ചുതന്‍
,, കെ. ശിവദാസന്‍ നായര്‍
,, പി.സി. വിഷ്ണുനാഥ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്കൂള്‍, കോളേജുകളില്‍ എത്ര ലഹരി വിരുദ്ധ ക്ലബ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്;
(ബി)സ്കൂള്‍ പാഠ്യപദ്ധതിയില്‍ ലഹരിവിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ ചെലവഴിച്ചു;
(ഡി)കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി സ്കീം പ്രകാരം ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ എത്ര ലഹരി മുക്ത ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ധനസഹായം അനുവദിച്ചു; ആകെ എത്ര തുകയാണ് അനുവദിച്ചത്?
|
93 |
മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് എക്സൈസ് വകുപ്പിന്‍റെ ബോധവത്കരണ പരിപാടികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യവും മറ്റ് സാമൂഹ്യപരവുമായ പ്രശ്നങ്ങളെ സംബന്ധിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനു വേണ്ടി എക്സൈസ് വകുപ്പ് എന്തെല്ലാം പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് എന്നറിയിക്കുമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് അതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളുടെ വിവരം ചെലവ് സഹിതം ജില്ലാടിസ്ഥാനത്തിലുളളവ വാര്‍ഷിക ക്രമത്തില്‍ ലഭ്യമാക്കുമോ;
(സി)ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പുതിയതായി എന്തെങ്കിലും പരിപാടികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയവയുടെ വിശദാംശം വെളിപ്പെടുത്തുമോ;
(ഡി)ഇത്തരം ക്യാന്പയിനുകള്‍ പ്രയോജനപ്രദമാണോ എന്ന് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
|
94 |
പുതിയതായി അനുവദിച്ച ബാറുകള്‍
ശ്രീ. എസ്.രാജേന്ദ്രന്‍
(എ)സംസ്ഥാനത്ത് നിലവില്‍ എത്ര ബാറൂകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി അനുവദിക്കപ്പെട്ട ബാറുകള്‍ എത്രയായിരുന്നു;
(സി) ഈ സര്‍ക്കാര്‍ 2011, 2012, 2013, 2014 വര്‍ഷത്തില്‍ ഓരോ വര്‍ഷവും എത്ര ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്കിയെന്ന് വിശദമാക്കാമോ?
|
95 |
ബാറുകള്‍ക്ക് നിയന്ത്രണം
ശ്രീ. ഇ. കെ. വിജയന്‍
(എ)ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം മദ്യത്തിന്‍റെ ഉപയോഗത്തില്‍ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ;
(ബി)ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തിലെ സാമൂഹിക മേഖലയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
|
96 |
സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ എണ്ണം
ശ്രീ. എളമരം കരീം
(എ)സംസ്ഥാനത്ത് 2014 ഏപ്രില്‍ 1 ന് ശേഷം എത്ര കള്ള് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;
(ബി)2010-11 സാന്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ള് ഷാപ്പുകള്‍ എത്രയായിരുന്നു ;
(സി)പരന്പരാഗത മേഖലയായ കള്ള് ചെത്ത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ?
|
97 |
നീര ഉല്‍പ്പാദനം
ശ്രീ. ജോസഫ് വാഴക്കന്‍
'' വര്‍ക്കല കഹാര്‍
'' ലൂഡി ലൂയിസ്
'' ആര്‍. സെല്‍വരാജ്
(എ)നീര ഉല്‍പ്പാദനം ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
(സി)നീര ഉല്‍പ്പാദനം എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുളളത്;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
98 |
നീരയുടെ ഉല്പാദനവും വിതരണവും
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, വര്‍ക്കല കഹാര്‍
,, പി. എ. മാധവന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)നീര ഉല്പാദിപ്പിക്കുന്നതിനും വിതരണത്തിനും എക്സൈസ് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്;
(സി)നീരയുടെ ഉല്പാദനത്തിനും വിതരണത്തിനും ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താന്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)നീരയുടെ ഉല്പാദനവും വിതരണവും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഭരണതലത്തില്‍ സംവിധാനം ഒരുക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
99 |
നീരയുടെ ഉല്പാദനവും വിതരണവും
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് ദി കേരള സ്വീറ്റ് റ്റോഡി (നീര) (റൂള്‍സ്)2014 എന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)നീരയുടെ ഉല്പാദനവും വിതരണവും വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ?
|
100 |
സ്കൂള്‍പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വ്യാപനം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനും വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
101 |
പുതുക്കാത്ത ബാര്‍ലൈസന്‍സുകള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ബാര്‍ലൈസന്‍സ് പുതുക്കാത്തതുകൊണ്ട് എത്ര ബാറുകള്‍ അടച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ബാറുകളുടെ സ്റ്റാര്‍പദവി എന്നുമുതല്‍ പ്രവര്‍ത്തിച്ചുവരുന്നു തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ബാര്‍ലൈസന്‍സ് ലഭിക്കുന്നതിനായി വ്യാജസ്റ്റാര്‍പദവി നേടുന്നു എന്ന ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)വ്യാജമദ്യം നിരോധിച്ചും, ബാറുകളുടെയും,ബിവറേജസ് ഔട്ട്ലെറ്റുകളുടെയും എണ്ണം കുറച്ചും പടിപടിയായി മദ്യരഹിതസംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
102 |
ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍
ശ്രീ. ജെയിംസ് മാത്യു
(എ)2013-14 സാന്പത്തികവര്‍ഷത്തില്‍ എത്ര ബാറുകള്‍ക്ക് ലൈസന്‍സുണ്ടായിരുന്നു;
(ബി)2014-15 സാന്പത്തിക വര്‍ഷത്തില്‍ എത്ര ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ട്;
(സി)ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ സ്വീകരിച്ച മാനദണ്ധമെന്താണ്;
(ഡി)ലൈസന്‍സ് പുതുക്കി നല്‍കിയ ബാറുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ധങ്ങളുള്ളവയാണെന്ന് ഏതെങ്കിലും ഏജന്‍സി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ ആ ഏജന്‍സി ഏതാണ്.
(ഇ)ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകളുടെ മുന്നില്‍ മദ്യം വാങ്ങാന്‍ വന്‍ ആള്‍ക്കൂട്ടം ഉള്ളതിനാല്‍ ചിലയിടങ്ങളിലെങ്കിലും ഗതാഗതതടസ്സം നേരിടുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
103 |
ചില്ലറ മദ്യവില്പനശാലകളിലെ ക്രമീകരണങ്ങള്‍
ശ്രീ. രാജു എബ്രഹാം
(എ)കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റേയും ചില്ലറ മദ്യ വില്‍പ്പനശാലകളില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെപ്പോലെയാണ് കരുതുന്നത് എന്ന കോടതിയുടെ പരാമര്‍ശം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇതനുസരിച്ച് മദ്യവിതരണത്തിനായുളള ചില്ലറ വില്പന ശാലകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തൊക്കെ പരിഷ്കാരങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
104 |
ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍
ശ്രീ. എം. ചന്ദ്രന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിലവിലുണ്ടായിരുന്ന എത്ര ബാറുകള്‍ക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളത്;
(ബി)പുതുക്കി നല്‍കിയ ബാറുകള്‍ക്കെല്ലാം മാനദണ്ഡം അനുസരിച്ചുള്ള നിലവാരം ഉണ്ടോ എന്നു പരിശോധിച്ചിട്ടുണ്ടോ;
(സി)ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ബാറുകള്‍ക്കാണ് പുതുതായി ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്; ഏതെല്ലാം ഹോട്ടലുകള്‍ക്ക് എന്നൊക്കെയാണ് ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഇ)പുതുതായി ലൈസന്‍സ് നല്‍കിയതുള്‍പ്പെടെ ഇപ്പോള്‍ എത്ര ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്?
|
105 |
ബാറുകള്‍ക്കുളള പ്രവര്‍ത്തനാനുമതി
ശ്രീ. രാജു ഏബ്രഹാം
(എ)സംസ്ഥാനത്ത് എത്ര ബാറുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം വരെ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്;
(ബി)ഈ വര്‍ഷം അവയ്ക്ക്് പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ ഏതെങ്കിലും തരത്തിലുളള പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ;
(സി)പ്രവര്‍ത്തനാനുമതി നല്‍കാതെ അടച്ചുപൂട്ടിയ ബാറുകളുടെ ജില്ല തിരിച്ചുളള പട്ടിക പ്രസിദ്ധപ്പെടുത്താമോ;
(ഡി)നിലവാരം ഉളളവ എന്ന നിലയില്‍ പ്രവര്‍ത്തനാനുമതി നല്‍കിയ ബാറുകളുടെ പേരുവിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(ഇ)അടച്ചുപൂട്ടിയ ബാറുകളേക്കാള്‍ നിലവാരം കുറഞ്ഞ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ടു വന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തയ്യാറാകുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
106 |
ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുളള നടപടി
ശ്രീ. എം. ചന്ദ്രന്‍
(എ)നിലവാരമില്ലാത്തതെന്നു കണ്ടെത്തിയ 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)നിര്‍ത്തലാക്കിയവയില്‍ നിലവാരമുളള ബാറുകളും ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)418 ബാറുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് എത്ര തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിട്ടുളളതെന്നു കണക്കാക്കിയിട്ടുണ്ടോ;
(ഡി)എങ്കില്‍ അവരെ പുനരധിവസിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
107 |
അബ്കാരി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ) അബ്കാരി നിയമപ്രകാരം കഴിഞ്ഞ 5 വര്‍ഷമായി എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി) ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത കേസ്സുകളുടെ എണ്ണവും സ്വഭാവവും വിശദമാക്കുമോ;
(സി) എക്സൈസ് വകുപ്പില്‍ വിവിധ വിഭാഗങ്ങളിലായി എത്ര ജീവനക്കാരുണ്ട്;
(ഡി) പ്രസ്തുത വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ജീവനക്കാര്‍ ആവശ്യമുണ്ടെങ്കില്‍ ആയതിലേക്ക് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
108 |
ചങ്ങനാശ്ശേരിയിലെ എക്സൈസ് റേഞ്ച് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ് നിര്‍മ്മാണം
ശ്രീ. സി.എഫ്. തോമസ്
(എ)ചങ്ങനാശ്ശേരിയിലെ എക്സൈസ് റേഞ്ച് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ് നിര്‍മ്മാണം എന്നിവയ്ക്ക് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബിഉണ്ടെങ്കില്‍ നിര്‍മ്മാണ നടപടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;
(സി)പുതിയ കെട്ടിടത്തിന് നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ ഈ സാന്പത്തിക വര്‍ഷത്തില്‍ നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
109 |
തീരദേശ കപ്പല്‍ ഗതാഗത പദ്ധതി
ശ്രീ.റ്റി.എന്‍. പ്രതാപന്‍
'' ഷാഫി പറന്പില്‍
'' എം.പി. വിന്‍സെന്‍റ്
'' അന്‍വര്‍ സാദത്ത്
(എ)തീരദേശ കപ്പല്‍ ഗതാഗത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)മത്സ്യബന്ധന മേഖലയ്ക്കും തീരദേശഗതാഗതത്തിനും പുത്തന്‍ ഉണര്‍വ് നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതി അനുസരിച്ച് കാര്‍ഗോയ്ക്കും യാത്രക്കാര്‍ക്കും നല്‍കുന്ന ഇന്‍സെന്‍റീവ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(ഡി)പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തുറമുഖ വികസനത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
110 |
തീരദേശ കപ്പല്‍ ഗതാഗതം
ശ്രീ. പി.റ്റി.എ. റഹീം
(എ)തീരദേശ കപ്പല്‍ ഗതാഗതത്തിന്‍റെ ഭാഗമായി യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം റൂട്ടുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കിയാല്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്യാന്‍ എത്ര സമയം വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇതിന് എത്ര രൂപയുടെ ടിക്കറ്റ് നിരക്കാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
111 |
പെരുബളം ദ്വീപിലേയ്ക്ക് ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജങ്കാര്‍
ശ്രീ.എ.എം. ആരിഫ്
(എ)പെരുന്പളം ദ്വീപിലേയ്ക്ക് ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജങ്കാര്‍ അനുവദിച്ചത് (ജി.ഒ. ആര്‍.ടി നന്പര്‍. 262/2013) അഡ്വാന്‍സ് പെയ്മെന്‍റ് നല്‍കാത്തതിനാല്‍ ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം തുടങ്ങാത്ത വിവരം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അടിയന്തിരമായി അഡ്വാന്‍സ് പേയ്മെന്‍റ് അനുവദിച്ച് പദ്ധതി ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ?
|
112 |
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി
ശ്രീ. കെ. മുരളീധരന്‍
,, ആര്‍. സെല്‍വരാജ്
,, എം. എ. വാഹീദ്
,, പാലോട് രവി
(എ)വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളുടെ തല്‍സ്ഥിതി വ്യക്തമാക്കുമോ;
(ഡി)പദ്ധതിയനുസരിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഇ)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിഷന്‍ 676-ല്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്?
|
113 |
കോഴിക്കോട് വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് വെള്ളയില്‍ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിന് എത്ര തുകയാണ് വകയിരുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ ;
(ബി)ഈ തുറമുഖത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ ;
(സി)നിര്‍മ്മാണ പ്രവൃത്തി ഏതു ഘട്ടത്തിലാണെന്നും നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ?
|
114 |
താനൂര്‍ ഫിഷിംഗ് ഹാര്‍ബറിന്‍റെ നിര്‍മ്മാണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)താനൂര്‍ ഫിഷിംഗ് ഹാര്‍ബറിന്‍റെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;
(ബി)ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ ;
(സി)ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനായി നിലവിലുള്ള മത്സ്യഷെഡുകള്‍ വിട്ടു നല്‍കിയ സ്ഥലമുടമകള്‍ക്ക് പുതുതായി നിര്‍മ്മിക്കുന്ന ലേലപുരയില്‍ മുന്‍ഗണന നല്‍കുന്ന കാര്യം ആലോചിക്കുമോ ;
(ഡി) എങ്കില്‍ വിശദവിവരങ്ങള്‍ നല്‍കുമോ ?
|
115 |
പരവൂര്‍ തെക്കുംഭാഗത്ത് മിനി ഫിഷിംഗ് ഹാര്‍ബര്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ പരവൂര്‍ തെക്കുംഭാഗത്ത് മിനി ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുന്നതിന് അടിസ്ഥാന പഠനങ്ങള്‍ നടത്തുന്നതിലേയ്ക്ക് എത്ര രൂപയാണ് അനുവദിച്ചതെന്നും എന്നൊക്കെയാണ് തുകകള്‍ അനുവദിച്ചതെന്നും അറിയിക്കുമോ;
(ബി)പ്രസ്തുത തുക ഉപയോഗിച്ച് നാളിതുവരെ നടത്തിയിട്ടുള്ള പഠനങ്ങളും ആയതിന്‍റെ വിശദാംശങ്ങളും അറിയിക്കുമോ; എന്നത്തേക്ക് പ്രസ്തുത പഠനങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അറിയിക്കുമോ; അവശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;
(സി)പ്രസ്തുത സ്ഥലത്ത് മിനി ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
116 |
ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാല്യത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)നേമം നിയോജകമണ്ധലത്തിലെ കമലേശ്വരം വാര്‍ഡില്‍ തുറമുഖ വകുപ്പിന്‍റെ കീഴിലുള്ള ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പുനരാരംഭിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?
|
117 |
ഫിഷറീസ് റോഡുകള്‍
ശ്രീമതി. കെ. കെ. ലതിക
(എ)2013-14 വര്‍ഷത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഓരോ റോഡിനും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
(ബി)തുക അനുവദിച്ച റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ എന്നും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ ?
|
118 |
2014-2015 വര്‍ഷത്തെ പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
2014-2015 വര്‍ഷത്തെ ബജറ്റില്‍ മത്സ്യബന്ധന വകുപ്പില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്നും ഭരണാനുമതി നല്‍കിയിട്ടുളള പദ്ധതികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
119 |
മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം
ശ്രീ. പി.ശ്രീരാമകൃഷ്ണന്‍
,, എ. പ്രദീപ്കുമാര്‍
,, എ.എം.ആരിഫ്
,, കെ.കെ.നാരായണന്‍
(എ)മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നടപ്പാക്കാന്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പരന്പരാഗത മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമോ; ഇതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്;
(സി) നിരോധനകാലയളവില്‍ വന്‍കിട ബോട്ടുകള്‍ മത്സ്യബന്ധനം നടത്തില്ലെന്ന് ഉറപ്പാക്കാന്‍ സാധ്യമായിട്ടുണ്ടോ?
|
<<back |
next page>>
|