UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

39

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചിഫ് വിപ്പിന്‍റേയും ഔദേ്യാഗിക വസതികളുടെ ചെലവ്


ശ്രീ. കെ.കെ.ജയചന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും ചീഫ് വിപ്പിന്‍റേയും ഔദേ്യാഗിക വസതികളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കലിനുമായി ഏതെല്ലാം വകുപ്പുകള്‍ വഴി എന്ത് തുക നാളിതുവരെ ചെലവായിട്ടുണ്ട്; 

(ബി)ഓരോ വസതിയിലും എത്ര തവണ അറ്റകുറ്റപ്പണിയും മോടിപിടിപ്പിക്കലും നടത്തിയെന്ന് വ്യക്തമാക്കാമോ;

(സി)ഔദേ്യാഗിക വസതിയ്ക്കായി സര്‍ക്കാര്‍ വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ നടത്തിയ വര്‍ക്കുകളുടേയും വാങ്ങിയ സാധനങ്ങളുടേയും ചെലവ് എത്രയെന്ന് വ്യക്തമാക്കാമോ; 

(ഡി)ഈ കാലയളവില്‍ ഇവര്‍ ഓരോരുത്തര്‍ക്കുവേണ്ടി ഓഫീസ്, ഔദേ്യാഗിക വസതി എന്നിവിടങ്ങളിലെ ടെലഫോണ്‍ ചാര്‍ജ് ഇനത്തിലും മോബൈല്‍ ഫോണ്‍ ചാര്‍ജ്ജിനത്തിലും ചെലവായ തുക എത്രയെന്ന് വ്യക്തമാക്കാമോ?

40

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക ചെലവ്

ശ്രീ. വി. റ്റി. ബല്‍റാം
 ,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വര്‍ക്കല കഹാര്‍ 
,, പി. എ. മാധവന്‍

(എ)പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ടെലഫോണ്‍, അതിഥി സല്‍ക്കാരം, യാത്രാബത്ത എന്നീ ഇനങ്ങളില്‍ ചെലവായ തുക എത്രയാണെന്ന് വിശദമാക്കുമോ; 

(സി)ഔദ്യോഗിക വസതിയില്‍ സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ചെലവായ തുക എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രതിപക്ഷ നേതാവിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ആരെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

41

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ. ചീഫ് വിപ്പ് എന്നിവര്‍ കൈപ്പറ്റിയ യാത്രാപ്പടി

ശ്രീ. മുല്ലക്കര രത്നാകരന്‍

2011 ജൂണ്‍ മുതല്‍ 2014 മാര്‍ച്ച് വരെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ. ചീഫ് വിപ്പ് എന്നിവര്‍ കൈപ്പറ്റിയ യാത്രാപ്പടി എത്രയെന്ന് വെവ്വേറെ വ്യക്തമാക്കാമോ?

42

മന്ത്രിമാരുടെ വിദേശയാത്ര

ശ്രീ. കെ.കെ നാരായണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെ ഏതെല്ലാം മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; 

(ബി)ഇത് ഏതെല്ലാം രാജ്യങ്ങളാണെന്നും എപ്പോഴൊക്കെയാണ് സന്ദര്‍ശിച്ചിട്ടുളളത് എന്ന് വിശദമാക്കാമോ;

(സി)ഈ വിദേശയാത്രകളില്‍ മന്ത്രിമാരെ ആരെല്ലാം അനുഗമിച്ചിട്ടുണ്ട് എന്ന് പ്രത്യേകം വിശദമാക്കാമോ?

43

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ:ചീഫ്വിപ്പ് എന്നിവര്‍ അതിഥി സല്‍ക്കാരത്തിനു ചെലവഴിച്ച തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2014 മാര്‍ച്ച് 31 വരെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ: ചീഫ്വിപ്പ് എന്നിവര്‍ അതിഥി സല്‍ക്കാരത്തിനു ആകെ ചെലവഴിച്ച തുക എത്രയെന്നു വ്യക്തമാക്കാമോ; ഓരോരുത്തരുടേയും ചെലവുകള്‍ പ്രത്യേകം വ്യക്തമാക്കാമോ?

44

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ പര്യടനം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തവണ വിദേശ പര്യടനം നടത്തി; 

(ബി)മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളും അതിനായി ഓരോരുത്തരും ചെലവഴിച്ച തുകയും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ; 

(സി)ഈ കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സല്‍ക്കാരത്തിന്‍റെയും ഔദേ്യാഗിക വസതിയില്‍ ഉപയോഗിച്ച വൈദ്യുതിയുടേയും ടെലഫോണിന്‍റെയും ചെലവുകള്‍ എത്ര വീതമാണെന്ന് വെളിപ്പെടുത്തുമോ ?

45

ഐ.എ.എസ് ഉദേ്യാഗസ്ഥ സംവിധാനം 

ശ്രീമതി കെ.കെ. ലതിക

(എ)സംസ്ഥാനത്ത് സിവില്‍ സര്‍വ്വീസില്‍ എത്ര ഐ.എ.എസ് ഉദേ്യാഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരില്‍ കേരള കേഡറില്‍ ഉള്‍പ്പെട്ടവര്‍ എത്രയെന്നും വ്യക്തമാക്കുമോ; 

(ബി)കേരള കേഡറില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ പോയ എത്ര ഐ.എ.എസുകാര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)ഐ.എ.എസ് റാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത എത്ര ഉദേ്യാഗസ്ഥര്‍ സര്‍ക്കാരിന്‍റെ ചുമതലകള്‍ വഹിക്കുന്നുണ്ടെന്നും അവര്‍ ആരൊക്കെയെന്നും എന്തെല്ലാം ചുമതലകളാണ് വഹിക്കുന്നതെന്നും വ്യക്തമാക്കുമോ ?

46

സംസ്ഥാന കേഡറിലെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്, ഐ.ആര്‍.എസ് ഉദേ്യാഗസ്ഥര്‍

ശ്രീമതി കെ.എസ്. സലീഖ

(എ)സംസ്ഥാന കേഡറില്‍ എത്ര ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്., ഐ.ആര്‍.എസ് ഉദേ്യാഗസ്ഥര്‍ നിലവിലുണ്ട് ;

(ബി)ഇവരില്‍ എത്രപേര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും, ഡെപ്യൂട്ടേഷനില്‍ സംസ്ഥാനത്തിനകത്തു പ്രവര്‍ത്തിക്കുന്നവര്‍ എത്ര പേര്‍ എന്നും, കേന്ദ്ര സര്‍വ്വീസില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്ര പേര്‍ എന്നും തരം തിരിച്ച് വ്യക്തമാക്കുമോ ; 

(സി)ഇവരില്‍ വിവിധ അനേ്വഷണം നേരിടുന്ന ഉദേ്യാഗസ്ഥര്‍ ആരെല്ലാമെന്നും ഏതെല്ലാം കേസുകള്‍ സംബന്ധിച്ച് അനേ്വഷണങ്ങളാണ് ഇവര്‍ നേരിടുന്നതെന്നും വ്യക്തമാക്കുമോ ; 

(ഡി)ഇവരില്‍ ഇപ്പോള്‍ സസ്പെന്‍ഷന്‍, അവധി, പോസ്റ്റിംഗ് ലഭിക്കാതെ കഴിയുന്നവര്‍ ആരെല്ലാം;വ്യക്തമാക്കുമോ ;

(ഇ)സംസ്ഥാന സര്‍വ്വീസിന്‍റെ കൃത്യമായിട്ടുള്ള നടത്തിപ്പിന് ആവശ്യമായ ഉദേ്യാഗസ്ഥര്‍ എത്ര എന്നും ഇത്തരത്തില്‍ എത്ര ഉദേ്യാഗസ്ഥരുടെ കുറവാണ് സംസ്ഥാനത്തുള്ളതെന്നും, വന്നിട്ടുള്ള കുറവ് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ ?

47

ചാലക്കുടിയില്‍ കോടതി സമുച്ചയം 

ശ്രീ. ബി.ഡി.ദേവസ്സി

(എ)ചാലക്കുടിയില്‍ കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;

(സി)ചാലക്കുടിയില്‍ പുതുതായി എം.എ.സി.റ്റി, സബ്ബ് കോടതി എന്നിവ ആരംഭിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, ഇതിനായി നടപടി സ്വീകരിക്കുമോ?

48

മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നതിനുള്ള നിയന്ത്രണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും നിയന്ത്രണം നിലവിലുണ്ടോ; എങ്കില്‍ വിശദാംശം നല്കുമോ;

(ബി)ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഈ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?

49

സംസ്ഥാന സിവില്‍ സര്‍വ്വീസ് ബോര്‍ഡ്

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരണത്തിന്‍റെ പുരോഗതി അറിയിക്കുമോ?

50

സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്

ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്‍റെ ഘടന എന്താണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സര്‍വ്വീസിലേക്കുളള നിയമനം എപ്രകാരമായിരിക്കും; യോഗ്യതകള്‍ എന്തെക്കെയാണ;് വ്യക്തമാക്കുമോ?

51

സംസ്ഥാന സിവില്‍ സര്‍വ്വീസ് 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാന സിവില്‍ സര്‍വ്വീസ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത സിവില്‍ സര്‍വ്വീസില്‍ വനിതകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസിലുളളവര്‍ അപേക്ഷിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ?

52

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം 

ശ്രീ. എ. എം. ആരിഫ്

സര്‍ക്കാര്‍ സര്‍വ്വീസില്‍ വരുന്ന ദീര്‍ഘകാല ഒഴിവുകളും ,സ്ഥിരം ഒഴിവുകളും, ഒഴിവുവരുന്ന ദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഒഴിവുകള്‍ അപ്പപ്പോള്‍ തന്നെ നികത്തുന്നതിനും സഹായകമായ രീതിയില്‍ പി.എസ്.സി. യുമായി സഹകരിച്ച് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

53

ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള മാനദണ്ധങ്ങള്‍ 

ശ്രീ. വി. ശശി

(എ)ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള മാനദണ്ധങ്ങള്‍ വിശദമാക്കികൊണ്ട് നാളിതുവരെ എത്ര ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്; 

(ബി)സ്ഥലംമാറ്റത്തിന് നിലവിലുള്ള മാനദണ്ധങ്ങള്‍ക്ക് അടിസ്ഥാനമായി പ്രാബല്യത്തിലുള്ള ഉത്തരവ് എതാണെന്ന് അറിയിക്കുമോ; അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)സ്ഥലംമാറ്റത്തിനുള്ള മാനദണ്ധങ്ങള്‍ കേരളാ സര്‍വ്വീസ് റൂള്‍സിന്‍റെ ഭാഗമാക്കുമോ ?

54

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി

ശ്രീ. എ. കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഒഴിവുകള്‍ പി,എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ എത്ര പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നിലവില്‍ എത്ര വര്‍ഷമാണ്;പരീക്ഷ കഴിഞ്ഞ എത്ര തസ്തികകളുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാനുണ്ട്; 

(ഡി)ഈ സര്‍ക്കാര്‍ എത്ര പ്രാവശ്യം ഏതൊക്കെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഇ)കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയ റാങ്ക് ലിസ്റ്റുകളില്‍ ആകെ എത്ര ഉദ്യോഗാര്‍ത്ഥികളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ ? 

(എഫ്)കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയ റാങ്കുലിസ്റ്റുകളില്‍ നിന്ന് എത്ര പേര്‍ക്ക് ഇതുവരെ നിയമനം നല്‍കിയിട്ടു ണ്ടെന്ന് വിശദമാക്കുമോ?

55

വകുപ്പുതല പരീക്ഷകള്‍ക്കുള്ള മിനിമം മാര്‍ക്ക്

ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് വിവിധ വകുപ്പുതല പരീക്ഷകള്‍ ജയിക്കുന്നതിന് വ്യത്യസ്ത മിനിമം മാര്‍ക്കുകളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വകുപ്പുതല പരീക്ഷകള്‍ വിജയിക്കുന്നതിനുള്ള മിനിമം മാര്‍ക്ക് ഏകീകരിച്ച് നിജപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ; 

(സി)ചില വകുപ്പുതല പരീക്ഷകള്‍ വിജയിക്കുന്നതിന് ഉയര്‍ന്ന മാര്‍ക്കും മറ്റ് ചില വകുപ്പുതല പരീക്ഷകള്‍ക്ക് താഴ്ന്ന മാര്‍ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അപ്രായോഗികവും നീതിരഹിതവുമാണെന്ന് കരുതുന്നുണ്ടോ; എങ്കില്‍ എല്ലാ വകുപ്പുതല പരീക്ഷകള്‍ക്കും വിജയിക്കുന്നതിനുള്ള മിനിമം മാര്‍ക്ക് ഏകീകരിച്ച് നിജപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

56

ഒഫ്താല്‍മോളജി സീനിയര്‍ ലക്ചറര്‍ തസ്തികയിലെ നിയമനം 

ശ്രീ. കെ.എം.ഷാജി

(എ)സീനിയര്‍ ലക്ചറര്‍ ഇന്‍ ഒഫ്താല്‍മോളജി തസ്തികയുടെ 27.03.2013-ന് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നാളിതുവരെ എത്രപേര്‍ക്ക് നിയമന ശുപാര്‍ശ നല്കിയിട്ടുണ്ട്; 

(ബി)എത്രപേര്‍ നിയമനശുപാര്‍ശ സ്വീകരിച്ച് ജോലിയില്‍ പ്രവേശിച്ചു; എത്ര ഒഴിവുകള്‍ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഇനിയും എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ട്?

57

തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകള്‍

ശ്രീ. ബി. സത്യന്‍

(എ)തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനം സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ; 

(ബി)വിവിധ വകുപ്പുകളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ ഒഴിവുകളിലേക്കും അഡൈ്വസ് ചെയ്തിട്ടുണ്ടോ;വ്യക്തമാക്കാമോ;

(സി)വിവിധ കന്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ്/ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേയ്ക്കുള്ള എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;ഇതിലേക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത് വിശദമാക്കുമോ?

58

എച്ച്. എസ്. എസ്. ടി (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലെ ഒഴിവുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

(എ)എച്ച്.എസ്.എസ്.ടി (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്ക് പി.എസ്.സി. ഏറ്റവും ഒടുവിലായി വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നാണെന്നു വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത് ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ ?

59

പി.എസ്.സി. മുഖേന നടത്തിയ നിയമനങ്ങള്‍

ശ്രീ. ജി. സുധാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ പി.എസ്.സി. വഴി എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് ; വര്‍ഷവും വകുപ്പും തിരിച്ച് വ്യക്തമാക്കുമോ ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പി.എസ്.സി. വഴി എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വര്‍ഷവും വകുപ്പും തിരിച്ച് വ്യക്തമാക്കുമോ ?

60

ഫിസിക്സ് ലക്ചറര്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീ. റ്റി. യു. കുരുവിള

(എ)ഗവണ്‍മെന്‍റ് കോളേജുകളിലേക്ക് ലക്ചറര്‍ ഇന്‍ ഫിസിക്സ് തസ്തികയില്‍ ലഭിച്ച അപേക്ഷകള്‍ എത്രയെന്ന് വ്യക്തമാക്കുമോ ; 

(ബി)ഇതിന്‍റെ പരീക്ഷ എന്നത്തേക്ക് നടത്തുമെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത തസ്തികയുടെ സിലബസ്സ് അംഗീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ആയത് വ്യക്തമാക്കുമോ ;

(ഡി)കാലതാമസം കൂടാതെ പ്രസ്തുത തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ; 

(ഇ)പ്രസ്തുത തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത് ലഭിച്ചിട്ടുണ്ട് ?

61

തസ്തിക വെട്ടിക്കുറയ്ക്കല്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ വകുപ്പുകളില്‍ എത്ര തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്; അവ ഏതെല്ലാം വകുപ്പുകളിലാണെന്ന് വിശദമാക്കുമോ ?

62

ഒഴിവാക്കപ്പെട്ട തസ്തികകള്‍

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകളിലെ എത്ര തസ്തികകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ; 

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകളില്‍ എത്ര തസ്തികകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?

63

പുതിയതും വെട്ടിക്കുറച്ചതുമായ തസ്തികകള്‍

ശ്രീ. പി. ഉബൈദുള്ള

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്നും അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വിശദീകരിക്കാമോ; 

(ബി)പുതിയ തസ്തികകള്‍ സൃഷിച്ച വകുപ്പുകളില്‍ നിയമനങ്ങള്‍ക്കായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)ഇതുമൂലം എത്രപേര്‍ക്ക് അധികമായി ജോലി ലഭിച്ചു വെന്ന് വ്യക്തമാക്കുമോ; 

(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഏതെങ്കിലും വകുപ്പുകളില്‍ തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം വകുപ്പുകളിലാണെന്നും ഏതൊക്കെ തസ്തികകളാണെന്നും അവയുടെ എണ്ണം എത്രയെന്നും വ്യക്തമാക്കുമോ?

64 വിവിധ വകുപ്പുകളിലെ പുതിയ തസ്തികകള്‍

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ വിവിധ വകുപ്പുകളില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ ; 

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകളില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?

65

പി. എസ്. സി നിയമനങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി. എസ്. സി. വഴി എത്ര നിയമനങ്ങള്‍ നടന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)പി. എസ്. സി. വഴിയുളള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

66

ഗ്രൂപ്പ് സി, ഡി തസ്തികളിലെ നിയമനം 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ പി.എസ്.സി. മുഖേന നിയമനം നടത്തുന്നതില്‍ അതത് ജില്ലക്കാര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുമെന്ന തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോ ; 

(ബി)ഇല്ലെങ്കില്‍ പ്രസ്തുത തീരുമാനം നടപ്പിലാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ ;

(സി)കോടതി വിധി കാരണമാണ് പ്രസ്തുത തീരുമാനം നടപ്പിലാക്കാന്‍ സാധിക്കാത്തതെങ്കില്‍ പ്രസ്തുത വിധിക്കെതിരെ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുന്നകാര്യം പരിഗണനയിലുണ്ടോ ; 

(ഡി)ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

67

പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍നിന്നുള്ള നിയമനം 

ശ്രീ. മാത്യൂ റ്റി. തോമസ് 
,, ജോസ് തെറ്റയില്‍ 
ശ്രീമതി. ജമീലാ പ്രകാശം 
ശ്രീ. സി. കെ. നാണു 

(എ)പി. എസ്. സി. റാങ്ക് ലിസ്റ്റുകളുടെ അടിസ്ഥാന നിയമന കാലാവധി എത്ര വര്‍ഷം വരെ നീട്ടുവാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)നിയമനത്തിനായി ഉദേ്യാഗാര്‍ത്ഥികളില്‍നിന്ന് പി.എസ്.സി. അപേക്ഷ ക്ഷണിക്കുന്ന അവസരത്തില്‍ അതില്‍പ്പറയുന്ന മുഴുവന്‍ ഒഴിവുകളിലേക്കും ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം നിയമനം നടത്തുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(സി)റാങ്ക് ലിസ്റ്റുകള്‍ നിലവില്‍ വന്നതിനുശേഷം അതത് വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ പൂര്‍ണ്ണമായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുമോ ?

68

പി.എസ്.സി.യുടെ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. മുരളീധരന്‍ 
,, പാലോട് രവി 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)പി.എസ്.സി. ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)ഏതെല്ലാം പരീക്ഷകളാണ് പ്രസ്തുത സംവിധാനത്തില്‍ നടത്തിയിട്ടുള്ളത്; 

(ഡി)പി. എസ്. സി. നടത്തുന്ന എല്ലാ പരീക്ഷകള്‍ക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണി ക്കുമോ ?

69

പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ) ഈ സര്‍ക്കാര്‍ പി.എസ്.സി. റാങ്ക്ലിസ്റ്റില്‍ നിന്ന് നടത്തിയ നിയമനം സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) ഏതൊക്കെ തസ്തികകളിലേക്കാണ് നിയമനം നടത്തിയതെന്ന് വിശദമാക്കുമോ;

(സി) ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിലവിലുള്ള എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക്ലിസ്റ്റിന്‍റെ വിശദവിവരം ലഭ്യമാക്കുമോ; 

(ഡി) പ്രസ്തുത റാങ്ക്ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഇ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എസ്.സി. മുഖാന്തിരമല്ലാതെ നടത്തിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

70

വിവിധ വകുപ്പുകളിെലയും പൊതുമേഖലാസ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ഈ സര്‍ക്കാര്‍ ഇതുവരെ വിവിധ വകുപ്പുകളില്‍ എത്ര തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും അവ ഏതെല്ലാം വകുപ്പുകളിലാണെന്നും വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡ്, കോര്‍പ്പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ എത്ര പേരെ വീതം സ്ഥിരപ്പെടുത്തിയെന്നുള്ള വിശദാംശം ലഭ്യമാക്കാമോ;

(ഡി)ഇതിനായി എന്തെങ്കിലും മാനദണ്ഡം സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

71

പി.എസ്.സി. നിയമനങ്ങള്‍ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ പി.എസ്.സി. മുഖേന എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പി.എസ്.സി മുഖേന എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

72

ലാസ്റ്റ് ഗ്രേഡ് സര്‍വ്വെന്‍റ്, എല്‍.ഡി.സി. നിയമനം

ശ്രീ. റ്റി.വി. രാജേഷ്

(എ)എല്ലാ ജില്ലകളിലും നിലവില്‍ വന്ന ലാസ്റ്റ് ഗ്രേഡ് സര്‍വ്വെന്‍റ്, എല്‍.ഡി.സി. തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിലവില്‍ എത്ര പേര്‍ക്ക് നിയമനം നല്കിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള വിശദാംശം നല്കുമോ ; 

(ബി)പല ജില്ലകളിലും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനം നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി ഉദേ്യാഗാര്‍ത്ഥികളെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

73

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം

ശ്രീ. ആര്‍. രാജേഷ്

(എ)എക്സൈസ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി തീരാറായിട്ടും പ്രസ്തുത റാങ്ക്ലിസ്റ്റില്‍ നിന്ന് പി.എസ്.സി.നിയമനം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗങ്ങളില്‍ ഏതൊക്കെ വിഷയങ്ങളിലാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളതെന്ന് വിശദമാക്കുമോ; 

(സി)ഫിസിക്സ്, ഹിന്ദി, ഇംഗ്ളീഷ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ റാങ്ക് ലിസ്റ്റ് എച്ച്.എസ്.എസ്, വി.എച്ച്.എസ്.സി വിഭാഗങ്ങളില്‍ നിലവിലുണ്ടോ; 

(ഡി)എത്രപേരുടെ റാങ്ക് ലിസ്റ്റാണ് ഓരോ വിഭാഗത്തിലും നിലവിലുള്ളതെന്ന് ജനറല്‍ വിഭാഗം എസ്.സി/എസ്.ടി വിഭാഗം മറ്റ് സംവരണ വിഭാഗം ഇനം തിരിച്ച് ലഭ്യമാക്കുമോ?

74

പി.എസ്.സി. വഴിയുള്ള നിയമനം

ശ്രീ. എ. എ. അസീസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി എത്ര പേര്‍ക്ക് നിയമനം കിട്ടിയിട്ടുണ്ട്; 

(ബി)ആയതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?

75

പി.എസ്.സി. വഴിയുള്ള നിയമനം 

ശ്രീ. റ്റി. യു. കുരുവിള ,, സി. എഫ്. തോമസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി വഴി നടത്തിയിട്ടുള്ള നിയമനങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ?

76

പി.എസ്.സി. നിയമനങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

(എ)ഇപ്പോള്‍ പി.എസ്.സി.യുടെ എത്ര സംസ്ഥാന/ജില്ലാതല റാങ്കു ലിസ്റ്റുകള്‍ നിലവിലുണ്ട് ; പ്രസ്തുത ലിസ്റ്റുകളില്‍ എത്ര ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് ; ജില്ല തിരിച്ച് വിശദാംശങ്ങള്‍ നല്‍കുമോ ; 

(ബി)2006 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും പി.എസ്.സി. വഴി എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട് ; വിശദാംശം നല്‍കുമോ ?

77

ഒഴിവുള്ള തസ്തികകളില്‍ നിയമനത്തിന് നടപടി

ശ്രീ. എ. എം. ആരിഫ്

(എ)സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ധാരാളം തസ്തികകള്‍ ദീര്‍ഘനാളായി ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നിയമന അധികാരികളുടെ പേരില്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ; 

(സി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ ;

(ഡി)റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകളില്‍ നിയമനം നടത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?

78

എച്ച്.എസ്.എസ്.ടി നിയമനം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)കേരളാ പി.എസ്.സി യുടെ അനാസ്ഥ കാരണം വിവിധ വിഷയങ്ങളില്‍ എച്ച്.എസ്.എസ് അദ്ധ്യാപകനിയമനം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ വിജ്ഞാപനം നടത്തിയതും പരീക്ഷ കഴിഞ്ഞതുമായ എച്ച്. എസ്.എസ്.ടി തസ്തികകള്‍ ഏതെല്ലാം എന്നു വ്യക്തമാക്കുമോ; 

(സി)ആയതിന്‍റെ റാങ്ക് ലിസ്റ്റുകള്‍ എന്നത്തേക്കു പ്രസിദ്ധപ്പെടുത്താനാകുമെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.