UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1

മിഷന്‍ 676 പദ്ധതി 


ശ്രീ. ബെന്നി ബെഹനാന്‍ 

,, എം.എ. വാഹീദ് 

,, എ.റ്റി. ജോര്‍ജ് 

,, റ്റി.എന്‍. പ്രതാപന്‍ 

(എ)സംസ്ഥാനത്ത് മിഷന്‍ 676 പദ്ധതികളുടെ പ്രഖ്യാപനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സിഏതെല്ലാം വകുപ്പുകളുടെ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ; 

(ഡി)ഇത് നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2

'മിഷന്‍ 676'


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)സംസ്ഥാനത്ത് പുതിയ വികസന സങ്കല്‍പമായ ""മിഷന്‍ 676'' ന് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ബി)ഇവയുടെ ഫണ്ട് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടോ;
 
(സി)ഇവയുടെ നടത്തിപ്പ്, അവലോകനം എന്നിവ സമയബന്ധിതമാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

3

സുതാര്യ കേരളം ജില്ലാതല സെല്ലുകള്‍


ശ്രീ. റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്

(എ) "സുതാര്യ കേരളം' ജില്ലാതല സെല്ലുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്കുമോ;

(ബി) നിലവില്‍ ഏതെല്ലാം ജില്ലകളിലാണ് പ്രസ്തുത സെല്ലുകളുടെ സേവനം ലഭ്യമായിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത സെല്ലുകള്‍ മുഖാന്തിരം പൊതുജനങ്ങള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്; 

(ഡി)സുതാര്യ കേരളം ജില്ലാതല സെല്ലുകളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമോ?

4

അധികാര ലഘൂകരണ നടപടികള്‍


ശ്രീ. എ. എം ആരിഫ് 
'' സാജു പോള്‍ 
'' കെ. വി. വിജയദാസ് 
'' പുരുഷന്‍ കടലുണ്ടി

(എ)ലോകത്തോടൊപ്പം കുതിക്കാനുളള ഭരണരംഗത്തെ അധികാര ലഘൂകരണ നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ; 

(ബി)സംസ്ഥാനത്തെ ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്നങ്ങളില്‍ ഇതുമൂലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന നേട്ടങ്ങള്‍ വെളിപ്പെടുത്താമോ;

(സി)അധികാരം ലഘൂകരിച്ച് നടപ്പാക്കുന്ന പുതിയ പദ്ധതിയും അതിനായി കണ്ടെത്തുന്ന പുതിയ ധനസ്രോതസ്സുകളും വ്യക്തമാക്കാമോ;
 
(ഡി)ഇപ്രകാരമുളള പുതിയ പദ്ധതി നടത്തിപ്പുകളുടെ കൌണ്ട്ഡൌണ്‍ എന്നു മുതല്‍ ആരംഭിക്കുമെന്നു കൂടി വിശദമാക്കാമോ?

5

പാചക വാതക വിതരണം 


ശ്രീ. സി. പി. മുഹമ്മദ്
 ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
ശ്രീ. ഹൈബി ഈഡന്‍ 
ശ്രീ. വി. ഡി. സതീശന്‍ 

പാചക വാതകം കൊണ്ടു പോകുന്ന എല്‍. പി. ജി. ബുള്ളറ്റ് ടാങ്കറുകളുടെ അപകട ഭീഷണി ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

6

ഭരണമികവിന് ദേശീയ-അന്തര്‍ദേശീയ അംഗീകാരം


ശ്രീ. വര്‍ക്കല കഹാര്‍ 
,, പി. എ. മാധവന്‍ 
,, വി. ഡി. സതീശന്‍ 
,, റ്റി. എന്‍. പ്രതാപന്‍

(എ)ഭരണ മികവിന് സംസ്ഥാനത്തിന് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം രംഗങ്ങളിലാണ് ശ്രദ്ധേയമായ നേട്ടങ്ങളും അംഗീകാരവും ലഭിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം മേഖലകളിലാണ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മികവ് കൈവരിച്ചിട്ടുളളത്; വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത മികവ് മറ്റ് രംഗങ്ങളിലും നേടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത;് വിശദാശങ്ങള്‍ ലഭ്യമാക്കുമോ?

7

കേന്ദ്രഗവണ്‍മെന്‍റില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നടപടി


ശ്രീ. എം.ഹംസ

(എ)സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ കേന്ദ്രഗവണ്‍മെന്‍റില്‍ നിന്നും നേടിയെടുക്കുന്നതിനായി എന്തെല്ലാം വിഷയങ്ങള്‍ ആണ് പുതിയ കേന്ദ്ര സര്‍ക്കാരിന് മുന്പാകെ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയതെന്ന് വിശദീകരിക്കാമോ; 

(ബി)മേല്‍ വിഷയങ്ങളില്‍ മുന്‍ഗണനാക്രമം നിര്‍ണ്ണയിക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിച്ചു ചേര്‍ക്കുമോ; വിശദാംശം ലഭ്യമാക്കുമോ; 

(സി)സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഒരു ആള്‍പാര്‍ട്ടി ഡെലിഗേഷന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

8

സ്വപ്ന പദ്ധതികളുടെ സാക്ഷാത്കരണം


ശ്രീ. കെ.വി. വിജയദാസ്

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ കേരളത്തിന്‍റെ സ്വപ്നപദ്ധതികളായ വിഴിഞ്ഞം, പാലക്കാട് കോച്ച് ഫാക്ടറി, പ്രതേ്യക റെയില്‍വേ സോണ്‍, മോണോ റെയില്‍ തുടങ്ങിയ പദ്ധതികളുടെ സാക്ഷാത്കാരത്തിനായി പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചിച്ച് ഒരു കൂട്ടായ പരിശ്രമത്തിന് ശ്രമിക്കുമോ; ഇക്കാര്യത്തില്‍ നയം വ്യക്തമാക്കുമോ ?

9

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലെ പദ്ധതികള്‍


ശ്രീ. ജി. സുധാകരന്‍

(എ)2014 വര്‍ഷത്തില്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഏതെല്ലാം ; വിശദമാക്കുമോ ;

(ബി)ഓരോ പദ്ധതിയ്ക്കും എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പ്രഖ്യാപനമനുസരിച്ച് ഇതിനകം ആരംഭിച്ച പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ?

10

ഫാക്ടിനുള്ള സാന്പത്തിക പാക്കേജ് 


ശ്രീ. എളമരം കരീം

(എ)ഫാക്ടിന്‍റെ പ്രതിസന്ധി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഫാക്ടിനുവേണ്ടി ശുപാര്‍ശ ചെയ്ത സാന്പത്തിക പാക്കേജിന് അനുമതി ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

11

ജനസന്പര്‍ക്ക പരിപാടി രണ്ടാം ഘട്ടം


ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 
,, എ. പി. അബ്ദുളളക്കുട്ടി 
,, എ.റ്റി. ജോര്‍ജ് 
,, റ്റി. എന്‍. പ്രതാപന്‍ 

(എ)ജനസന്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ടോ;

(ബി)പ്രസ്തുത പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ നിന്ന് വ്യത്യസ്ഥമായ എന്തെല്ലാം മാറ്റങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വരുത്തിയിട്ടുളളത്;

(സി)പരാതികള്‍ സ്വീകരിക്കാനും അവയ്ക്ക് പരിഹാരം കാണുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; 

(ഡി)പ്രസ്തുത പരാതികളിന്മേല്‍ വകുപ്പ് തലത്തില്‍ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

12

ജനസന്പര്‍ക്ക പരിപാടി 


ശ്രീ. വി. പി. സജീന്ദ്രന്
‍ '' ജോസഫ് വാഴക്കന്‍ 
'' തേറന്പില്‍ രാമകൃഷ്ണന്‍ 
'' ലൂഡി ലൂയിസ്

(എ)ജനങ്ങളെ നേരില്‍കണ്ട് അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുകയും അവരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സംസ്ഥാനത്തെ ഭരണരീതിക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ടോ, 

(ബി)ആയത് സംബന്ധിച്ച് യു.എന്‍.ഡി.പി.യുടെ അഭിപ്രായങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ:

(സി)പ്രസ്തുത ഭരണരീതി പഠനവിധേയമാക്കുവാന്‍ യു.എന്‍.ഡി.പി തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

13

രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി 


ശ്രീ. ജോസഫ് വാഴക്കന്‍ 
,, ഹൈബി ഈഡന്‍ 
,, എം.എ. വാഹീദ് 
,, വി.ഡി. സതീശന്‍ 

(എ)മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പ്രസ്തുത പരിപാടിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഏതെല്ലാം കാര്യങ്ങള്‍ക്കാണ് പ്രസ്തുത പരിപാടിയില്‍ പരിഹാരം കണ്ടെത്താനായത്; വിശദമാക്കുമോ; 

(ഡി)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തടസ്സമായിട്ടുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാര്യം പരിഗണിക്കുമോ ?

14

രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയുടെ തുടര്‍നടപടി 


ശ്രീ. അന്‍വര്‍ സാദത്ത് 
,, വി. പി. സജീന്ദ്രന്‍ 
,, ലൂഡി ലൂയിസ് 
,, വി. റ്റി. ബല്‍റാം 

(എ)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയുടെ തുടര്‍നടപടിക്കായി അവലംബിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)ആയതിനായി ജില്ലകള്‍തോറും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)ആയതിന്‍റെ ചുമതലയും നേതൃത്വവും ആര്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; 

(ഡി)ആയതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ? 

15

ഒന്നാം ഘട്ട ജനസന്പര്‍ക്ക പരിപാടി


ശ്രീ. സണ്ണി ജോസഫ് 
,, ഹൈബി ഈഡന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, സി. പി. മുഹമ്മദ്

(എ)ഒന്നാം ഘട്ട ജനസന്പര്‍ക്ക പരിപാടിയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇത് വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)ജനസന്പര്‍ക്ക പരിപാടി മുഖേന ലഭിക്കുന്ന പരാതികളില്‍ പരിഹാരം കാണുവാന്‍ ഭരണപരമായ നടപടിക്രമങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ ; 

(ഡി)പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് എത്ര സര്‍ക്കാര്‍ ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

16

ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ തീരുമാനം


ശ്രീ. വി. ശശി

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍/ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നതിന് നിലവിലെ നിയമങ്ങളില്‍/ചട്ടങ്ങളില്‍/ഉത്തരവുകളില്‍ ഭേദഗതി വരുത്തേണ്ടതായി വന്നിട്ടുണ്ടോ ; 

(ബി)സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ ഓഫീസുകളില്‍ ഫയലുകളില്‍ തീരുമാനം എടുക്കുന്നതിന് നിയമ/ചട്ടങ്ങളുടെ ഭേദഗതി പരിഷ്ക്കരണം ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ അവസാനമായി എന്നാണ് പഠനം നടത്തിയത് ; ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ; 

(സി)ജനസന്പര്‍ക്ക പരിപാടിയില്‍ അപേക്ഷകള്‍/ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന് നിയമ/ചട്ടങ്ങളുടെ ഭേദഗതി ആവശ്യമില്ലാത്ത സംഗതിയില്‍ ബന്ധപ്പെട്ട ഓഫീസുകളുടെ വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത്തരം വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം ?

17

രണ്ടാം പൊതുജനസന്പര്‍ക്ക പരിപാടിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള പരാതികള്‍ 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)മുഖ്യമന്ത്രിയുടെ രണ്ടാം പൊതുജന സന്പര്‍ക്ക പരിപാടിയില്‍ കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ള എത്ര പരാതികളാണ് സമര്‍പ്പിക്കപ്പെട്ടത്; 

(ബി)അവയില്‍ എത്ര പരാതികളില്‍ തീര്‍പ്പായിട്ടുണ്ട്; 

(സി)തീര്‍പ്പിനായി ശേഷിച്ചിട്ടുള്ളവ എത്രയാണ്; അവയില്‍ അടിയന്തരമായി തീര്‍പ്പുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

18

സേവനാവകാശ നിയമം


ശ്രീ. ലൂഡി ലൂയിസ് 
'' എ. റ്റി. ജോര്‍ജ് 
'' പി. സി. വിഷ്ണുനാഥ് 
'' വി. പി. സജീന്ദ്രന്‍

(എ)സേവനാവകാശ നിയമം നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)ഏതെല്ലാം വകുപ്പുകളിലാണ് പ്രസ്തുത നിയമം നടപ്പാക്കിയിട്ടുളളത്;

(സി)എല്ലാ വകുപ്പുകളിലും പ്രസ്തുത നിയമം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പ്രസ്തുത നിയമം നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഇ)സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനും കൂടുതല്‍ മേഖലകള്‍ പ്രസ്തുത നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

19

സേവനാവകാശ നിയമം


ശ്രീ. എ. പ്രദീപ്കുമാര്‍

സേവനാവകാശനിയമം ഏതെല്ലാം വകുപ്പുകളിലാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് വിശദമാക്കുമോ?

20

സേവനാവകാശ നിയമം കാര്യക്ഷമമാക്കുന്നതിന് 


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)സംസ്ഥാനത്ത് നടപ്പാക്കിയിട്ടുളള സേവനാവകാശ നിയമം കാര്യക്ഷമമാക്കുന്നതിന് നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്നറിയിക്കുമോ; 

(ബി)പ്രസ്തുത നിയമം പൊതു സമൂഹത്തിന് പരമാവധിസഹായകമാക്കുവാന്‍ വേണ്ടി ഇതുമായി ബന്ധപ്പെട്ട് ഒരു നിരീക്ഷണ സംവിധാനം ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

21

പങ്കാളിത്ത പെന്‍ഷനെതീരെയുള്ള സര്‍വ്വീസ് സംഘടനാ പണിമുടക്കും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആരംഭിച്ചതു മൂലം ചില സര്‍വ്വീസ് സംഘടനകള്‍ പണിമുടക്കിലേര്‍പ്പെടുകയും സര്‍ക്കാരിന്‍റെ ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പാക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം നടപ്പിലാക്കിയോ എന്ന് വിശദമാക്കാമോ;

(ബി) ഇല്ലെങ്കില്‍ ഏതെല്ലാം തീരുമാനങ്ങളാണ് ഇനിയും നടപ്പിലാക്കേണ്ടത് എന്ന് വിശദമാക്കാമോ?

22

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 

ശ്രീ.സി.പി. മുഹമ്മദ്

(എ)സര്‍ക്കാര്‍ വകുപ്പുകള്‍, എയ്ഡഡ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ റിവ്യൂ കമ്മിറ്റി ഇതുസംബന്ധിച്ച് എന്തെല്ലാം ശുപാര്‍ശകളാണ് സമര്‍പ്പിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ ?

23

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)ഈ സര്‍ക്കാര്‍ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി എന്നു വ്യക്തമാക്കുമോ ; 

(ബി)പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഇപ്പോള്‍ എത്രയാണെന്നും ഈ സര്‍ക്കാര്‍ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി നല്‍കി എന്നും വിശദമാക്കുമോ ?

24

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കല്‍ 


ശ്രീ.റ്റി.വി. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചിട്ടുള്ളത് ; വകുപ്പ് തിരിച്ച് വിശദാംശം നല്‍കുമോ; 

(ബി)പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് ഉദേ്യാഗാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ വകുപ്പുകളില്‍ നിന്നും വിരമിച്ച എത്ര ജീവനക്കാര്‍ക്ക് വിവിധ വകുപ്പുകളില്‍ പുനര്‍നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ ?

25

കോഴിക്കോട് ജില്ലയില്‍ ജനസന്പര്‍ക്ക പരിപാടിയില്‍ ബി.പി.എല്‍ - ലേയ്ക്ക് മാറ്റിയ റേഷന്‍ കാര്‍ഡുകള്‍ 


ശ്രീ. എ.പ്രദീപ്കുമാര്‍

(എ)കോഴിക്കോട് ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ എ.പി.എല്‍ റേഷന്‍ കാര്‍ഡില്‍ നിന്നും ബി.പി.എല്‍ - ലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ എത്ര പേരില്‍ നിന്നും ലഭിച്ചു; 

(ബി)പ്രസ്തുത അപേക്ഷകരുടെ പേരും മേല്‍വിലാസവും വ്യക്തമാക്കാമോ;

(സി)ഇതില്‍ ബി.പി.എല്‍ - ലേക്ക് മാറ്റിയവരുടെ പേരും മേല്‍ വിലാസവും ലഭ്യമാക്കുമോ?

26

ഭരണഭാഷ മാതൃഭാഷയാക്കാനുള്ള നടപടികള്‍ 


ശ്രീ.പാലോട് രവി

(എ)സംസ്ഥാനത്ത് ഔദേ്യാഗിക ഭാഷാ നിയമം പാസാക്കി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച നിയമം തയ്യാറാക്കിയിട്ടുണ്ടോ;

(സി)പ്രധാനപ്പെട്ട ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വിശദീകരിക്കാമോ;

(ഡി)പതിമൂന്നാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ഔദേ്യാഗിക ഭാഷാ നിയമബില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഇ)മാതൃഭാഷ ഭരണഭാഷയാക്കണമെന്നുള്ള വിജ്ഞാപനം വന്നു കഴിഞ്ഞിട്ടും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും 50 ശതമാനം ഫയലുകളില്‍ താഴെ മാത്രം മാത്യഭാഷ കൈകാര്യം ചെയുന്ന വകുപ്പ് തലവന്‍മാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമോ; 

(എഫ്)ഭരണഭാഷ മാതൃഭാഷയാക്കാന്‍ പ്രഖ്യാപനം ചെയ്ത വകുപ്പുകള്‍ക്ക് അത് നടപ്പിലാക്കുവാന്‍ എത്ര രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്; 

(ജി) സെക്രട്ടറിയേറ്റില്‍ ഔദേ്യാഗിക ഭാഷാ വകുപ്പില്‍ മറ്റു വകുപ്പുകളിലേതുപോലെ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

27

വിജ്ഞാപനങ്ങളും സര്‍ക്കുലറുകളും ഉത്തരവുകളും വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ നടപടി 


ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളും ഗവണ്‍മെന്‍റ് ഉത്തരവുകളും സര്‍ക്കുലറുകളും യഥാസമയം സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ് പോര്‍ട്ടലില്‍ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ പ്രഖ്യാപനത്തിനുശേഷം നാളിതുവരെ ഓരോ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍/ജി.ഒ/സര്‍ക്കുലറുകള്‍ എത്ര വീതമാണെന്ന് വ്യക്തമാക്കാമോ; 

(സി)ഇതില്‍ നാളിതുവരെ വെബ്പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവ എത്ര വീതമാണെന്ന് വ്യക്തമാക്കാമോ; 

(ഡി)യഥാസമയം വെബ്പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാത്തതിന്‍റെ പേരില്‍ ഏതെങ്കിലും ഗവണ്‍മെന്‍റ് സെക്രട്ടറിക്കെതിരെ എന്തെങ്കിലും ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ? 

28

ബി.പി.എല്‍. കാര്‍ഡിനുള്ള അപേക്ഷകള്‍ നിരസിച്ചവര്‍ക്കെതിരെയുള്ള നടപടി


ശ്രീ. പി.തിലോത്തമന്‍

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയിലൂടെ ആലപ്പുഴ ജില്ലയില്‍ എത്ര എ.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി നല്‍കി എന്നു പറയാമോ; ഈ ഇനത്തില്‍ ജനസന്പര്‍ക്ക പരിപാടിയില്‍ കിട്ടിയ അപേക്ഷകള്‍ എത്രയാണെന്നും പറയുമോ; 

(ബി)ചേര്‍ത്തല താലൂക്കില്‍പ്പെട്ട എത്രപേര്‍ക്ക് ഈ ഇനത്തില്‍ ബി.പി.ല്‍. റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചു എന്ന് പറയാമോ;

(സി)ജനസന്പര്‍ക്ക പരിപാടിയിലൂടെ ബി.പി.എല്‍.ആക്കുന്നതിന് ലഭിച്ചവയും ബി.പി.എല്‍. റേഷന്‍ കാര്‍ഡ് നല്‍കിയവയുമായ അപേക്ഷകര്‍ക്ക് മുന്പ് സപ്ലൈ ഓഫീസുകളില്‍ അപേക്ഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ബി.പി.എല്‍. ആക്കി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത അപേക്ഷകളില്‍ ഉചിതമായ നടപടി കൈക്കൊള്ളാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമോ?

29

ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിലെ കാലതാമസം


ശ്രീ. രാജു എബ്രഹാം 
,, ബി. സത്യന്‍ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, കെ.കെ. നാരായണന്‍

(എ)ഭരണത്തിന്‍റെ ഉന്നതതലങ്ങളില്‍ ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിലെ കാലതാമസവും കെടുകാര്യസ്ഥതയും ക്രമക്കേടുകളും മൂലം സര്‍ക്കാര്‍ ആപ്പീസുകളെ സമീപിക്കുന്ന സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ; 

(ബി)ഗവ. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലും അതിന്‍കീഴിലുള്ള ഡയറക്ടറേറ്റുകളിലുമായി തീരുമാനം പ്രതീക്ഷിച്ച് പെന്‍റിംഗിലായിട്ടുള്ള ഫയലുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ അവലോകനം നടത്തിയിട്ടുണ്ടോ; 

(സി)2014 മേയ് 31ന് തീരുമാനത്തിനായി പരിഗണനയിലുള്ള സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലേയും അതിന്‍കീഴിലുള്ള ഡയറക്ടറേറ്റുകളിലെയും ഫയലുകളെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; 

(ഡി)ഇതേ ദിവസം മന്ത്രിമാരുടെ പരിഗണനയിലിരിക്കുന്ന ഫയലുകള്‍ എത്രയായിരുന്നു; അവയില്‍ ഒരാഴ്ചയിലധികമായി പെന്‍റിംഗിലായിട്ടുള്ളവ എത്ര; വിശദമാക്കാമോ; 

(ഇ)ഫയലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാന്‍ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ തയ്യാറാകുമോ?

30

ഫയല്‍ തീര്‍പ്പ് മേളകള്‍ 


ശ്രീ. മോന്‍സ് ജോസഫ് 
,, സി.എഫ്. തോമസ് 
,, റ്റി.യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍

(എ)ലോക്സഭാ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചത് മൂലം തീരുമാനം എടുക്കാന്‍ കഴിയാത്ത നിരവധി ഫയലുകള്‍ ഉണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് സെക്രട്ടേറിയറ്റിലും, ജില്ലാ ഭരണകേന്ദ്രങ്ങളിലും ഫയല്‍ തീര്‍പ്പ്മേളകള്‍ സംഘടിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

31

തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകളിലായി എത്ര ഫയലുകളാണ് നടപടി പൂര്‍ത്തീകരിക്കാതെ കെട്ടികിടക്കുന്നത്; വിശദവിവരം നല്‍കുമോ; 

(ബി)ജനസന്പര്‍ക്കപരിപാടികള്‍ എല്ലാ ജില്ലകളിലും നടത്തിയിട്ടും ഇത്രയേറെ ഫയലുകള്‍ കെട്ടിക്കിടക്കുവാനുള്ള കാരണം വ്യക്തമാക്കുമോ; 

(സി)ഇക്കാര്യത്തില്‍ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കുമോ; നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

32

പലിശരഹിത ബാങ്ക് സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. എം. ഹംസ

(എ)സ്വകാര്യ പണമിടപാടുകാരില്‍ നിന്നും പണം പലിശയ്ക്കെടുത്തു കെണിയിലായവരേയും, ആത്മഹത്യാ ഘട്ടത്തിലായ കുടുംബങ്ങളേയും, സാധാരണക്കാരേയും രക്ഷിക്കുന്നതിനായി എന്തെല്ലാം സഹായങ്ങള്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)കൊള്ളപ്പലിശയ്ക്ക് കടമെടുത്ത് തിരിച്ചുനല്‍കാനാവാതെ ആത്മഹത്യയും മറ്റും പെരുകി വരുന്ന സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് ""പലിശരഹിത ബാങ്ക്'' സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

33

ആശ്രിത നിയമനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ആശ്രിത നിയമനത്തിനായി എത്ര അപേക്ഷകള്‍ നിലവിലുണ്ട് എന്ന് വകുപ്പ് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ ;

(ബി)കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ആശ്രിത നിയമനത്തിനായി ആരുടെയൊക്കെ അപേക്ഷ ലഭിച്ചു എന്നും ഏതൊക്കെ വകുപ്പുകളിലേക്കാണ് നിയമനം ആവശ്യപ്പെട്ടതെന്നും വിശദാംശം അറിയിക്കുമോ ; 

(സി)ഈ അപേക്ഷകളില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ ?

34

ചാല ടാങ്കര്‍ ലോറി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി

ശ്രീ. കെ. കെ. നാരായണന്‍

ചാല ടാങ്കര്‍ ലോറിദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് ബഹു.മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

35

മന്ത്രിമാരുടെ മൊബൈല്‍ ബില്‍

ശ്രീ. കെ.കെ. നാരായണന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രിയുടെയും ഓരോ മന്ത്രിയുടെയും ഓഫീസുകളിലെയും വീടുകളിലെയും മൊബൈര്‍ ഫോണ്‍ ബില്‍ എത്ര വീതമാണെന്ന് മാസാടിസ്ഥാനത്തില്‍ വിശദമാക്കാമൊ?

36

പേഴ്സണല്‍ അസറ്റ്സ് വെളിപ്പെടുത്തിയിട്ടില്ലാത്ത മന്ത്രിമാര്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)പേഴ്സണല്‍ അസറ്റ്സ് സര്‍ക്കാര്‍ വെബ് പോര്‍ട്ടലില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത സംസ്ഥാന മന്ത്രിമാര്‍ ആരൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)സര്‍ക്കാര്‍ വെബ് പോര്‍ട്ടലില്‍ വെളിപ്പെടുത്തപ്പെട്ടവരുടെ അസറ്റ്സ് 2014-15 ലേത് പുതുക്കി നല്കിയിട്ടുണ്ടോ?

37

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം

ശ്രീ. ജി. സുധാകരന്‍ 
,, പി. റ്റി. എ. റഹീം 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, ബാബു എം. പാലിശ്ശേരി

(എ)സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)ഇതിനായി സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 

(സി)ഔദ്യോഗിക വാഹനങ്ങളിലെ ഉല്ലാസയാത്ര ഉള്‍പ്പെടെയുള്ള ദുരുപയോഗങ്ങള്‍ വര്‍ദ്ധിക്കാനിടയായ സാഹചര്യം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ ; 

(ഡി)ധനവകുപ്പ് ഒരു ദിവസം ശരാശരി എത്ര സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി വരുന്നുണ്ട് ; 

(ഇ)വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ് ; 

(എഫ്)ഒന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചു പോരുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും ഉണ്ടോ ; വിശദമാക്കാമോ ; 

(ജി)സര്‍ക്കാര്‍ നല്‍കിയ വാഹനത്തിനു പുറമേ പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനം കൂടി ഉപയോഗിച്ചുവരുന്നവര്‍ ആരൊക്കെയാണ് ?

38

ഔദേ്യാഗിക വാഹനം വാങ്ങിയ ചെലവ്

ശ്രീ. കെ.കെ.ജയചന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ്, മുന്നോക്ക സമുദായ വികസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കായി എത്ര വാഹനങ്ങള്‍ വാങ്ങി; ഏതെല്ലാം ഇനത്തില്‍പ്പെട്ട വാഹനങ്ങളാണ് വാങ്ങിയത്; ഇതിനായി എന്ത് തുക ചെലവായി; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത വാഹനങ്ങള്‍ ഓരോന്നും ഇപ്പോള്‍ ആരെല്ലാമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ;

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.