UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6311

പെരുന്പിലാവ് ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷന്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)കുന്നംകുളം പോലീസ് സ്റ്റേഷനില്‍ 2011, 2012, 2013 എന്നീ 3 വര്‍ഷങ്ങളില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ബി)ഇതില്‍ എത്ര കേസ്സുകളില്‍ അന്വേഷണം നടത്തി കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടുണ്ട്; 

(സി)കുന്നംകുളം സ്റ്റേഷന്‍റെ പ്രവര്‍ത്തനമേഖല വിഭജിച്ച് പെരുന്പിലാവ് അസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിയ്ക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്; ഇതു സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?

6312

പത്രപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് അതിക്രമങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പത്ര പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി പ്രതേ്യകം അനേ്വഷണം നടത്തുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6313

ജയപ്രസാദിനും നാരായണന്‍ നായര്‍ക്കുമെതിരെയുള്ള കേസുകള്‍ 

കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)2013 ആഗസ്റ്റ് മാസം തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ച ജയപ്രസാദിനോടും 2014 ഫെബ്രുവരിയില്‍ വടകരയില്‍ ദേശീയപാത സ്ഥലമെടുപ്പിനെതിരെ പ്രതിഷേധിച്ച നാരായണന്‍ നായരോടും പോലീസുകാര്‍ അതിക്രമം കാണിച്ച സംഭവങ്ങളില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ എന്തെല്ലാം തുടര്‍ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)കുറ്റക്കാരായ പോലീസുകാര്‍െക്കതിരെ കേസ്സെടുത്ത് അനേ്വഷണം നടത്തുകയും ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ; 

(സി)ജയപ്രസാദിനെതിരെയും നാരായണന്‍ നായര്‍ക്കെതിരെയും കേസ്സ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

6314

രാമചന്ദ്രന്‍ നായരുടെ ദുരൂഹമരണം 

ശ്രീമതി പി. അയിഷാപോറ്റി

(എ)കൊട്ടാരക്കര താലൂക്കില്‍ ചടയമംഗലം വില്ലേജില്‍ ഉള്ളനാട് പ്ലാവിളവീട്ടില്‍ രാമചന്ദ്രന്‍ നായരുടെ ദുരൂഹ മരണം സംബന്ധിച്ച് അനേ്വഷിക്കുന്നതിനായി ചടയമംഗലം പോലീസ് സ്റ്റേഷനില്‍ ഭാര്യ സുജാത നല്‍കിയ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പ്രസ്തുത നിവേദനം സംബന്ധിച്ച് കൈക്കൊണ്ട തുടര്‍ നടപടികള്‍ വിശദമാക്കുമോ ?

6315

ബ്ലേഡ് സംഘങ്ങളും കൊള്ളപ്പലിശക്കാരും സാമൂഹ്യജീവിതത്തില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഭീഷണി 

ശ്രീ. കെ. സുരേഷ് കുറുപ്പ്
 ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. സി. കെ. സദാശിവന്
‍ ,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

(എ)സാമൂഹ്യജീവിതത്തില്‍ ബ്ലേഡ് സംഘങ്ങളും കൊള്ളപ്പലിശക്കാരും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഭീഷണിക്കെതിരെ ഫലപ്രദമായ പോലീസ് നടപടി ഉറപ്പാക്കാമോ; പോലീസ് നടത്തുന്ന റെയ്ഡുകള്‍ക്ക് ശേഷവും പൂര്‍വ്വാധികം ശക്തിയോടെ പ്രസ്തുത മാഫിയകള്‍ രംഗത്ത് വന്നിട്ടുള്ളതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ബ്ലേഡ് സംഘങ്ങളേയും കൊള്ളപ്പലിശക്കാരെയും പേടിച്ച് കഴിയുന്ന നിരവധി കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)കടക്കെണിയിലായവര്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ബ്ലേഡ് കന്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ? 

6316

ബ്ലേഡ് മാഫിയ 

ശ്രീ. പി.കെ. ബഷീര്‍

ബ്ലേഡ് മാഫിയയെ നിയന്തിക്കുന്നതിനായി, നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ?

6317

അനധികൃത പണമിടപാട് സംബന്ധിച്ച കേസ്സുകള്‍ 

ശ്രീ. കെ. കെ. നാരായണന്‍

(എ)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ അനധികൃത പണമിടപാട് സംബന്ധിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകളുടെ എണ്ണം ലഭ്യമാക്കാമോ; 

(ബി)കേസ്സുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെയും ഇനിയും പിടികൂടാനുള്ളവരുടെയും എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ? 

6318

കെ.എസ്.എഫ്.ഇ.യുടെ ബ്ലേഡ് പലിശ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എസ്. എഫ്.ഇ. ഇടപാടുകാരില്‍ നിന്നും വായ്പ എടുക്കുന്നവരില്‍ നിന്നും ബ്ലേഡുപലിശ ഈടാക്കുന്നതായി ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ""ഓപ്പറേഷന്‍ കുബേര പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കുമോ?

6319

ആപ്പിള്‍ ട്രീ ചിട്ടികന്പനിയുടെ തട്ടിപ്പ് 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ആപ്പിള്‍ ട്രീ ചിട്ടികന്പനിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി)നിക്ഷേപകരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം ആരംഭിച്ചിട്ടുണ്ടോ ; അനേ്വഷണം പൂര്‍ത്തിയായിട്ടുണ്ടോ ; കേസ്സില്‍ എത്ര പ്രതികളുണ്ട് ; ഇനിയും അറസ്റ്റ് ചെയ്യപ്പെടാനുള്ള പ്രതികളാരെല്ലാം ; വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത കന്പനിയുടെ തട്ടിപ്പ് സംബന്ധിച്ച് അനേ്വഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ വിശദമാക്കുമോ ; തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ; 

(ഡി)പ്രസ്തുത കേസ്സിന്‍റെ നിലവിലെ അനേ്വഷണ പുരോഗതി വ്യക്തമാക്കുമോ ?

6320

ലീ ക്യാപ്പിറ്റല്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ പുരോഗതി 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍

(എ)ലീ ക്യാപ്പിറ്റല്‍ തട്ടിപ്പിനെതിരായുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കാമോ; 

(ബി)ലീ ക്യാപ്പിറ്റല്‍ തട്ടിപ്പിനെതിരായുള്ള കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6321

ബിസിനസ് ഇന്ത്യാ നിക്ഷേപത്തട്ടിപ്പ് കേസ് 

ശ്രീ. ജെയിംസ് മാത്യു

(എ)ബിസിനസ് ഇന്ത്യാ നിക്ഷേപത്തട്ടിപ്പ് കേസ്സിന്‍റെ അനേ്വഷണം എന്നാണ് ആരംഭിച്ചത് ;

(ബി)പ്രസ്തുത കേസ്സിലെ കുറ്റപത്രം എത്ര കാലത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത് ; വ്യക്തമാക്കാമോ ; 

(സി)പ്രസ്തുത ഉത്തരവില്‍ പറഞ്ഞ കാലാവധി അവസാനിച്ചിട്ടുണ്ടോ; പറഞ്ഞ കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ; 

(ഡി)ഈ കേസില്‍ എത്ര പ്രതികളുണ്ട് ; എത്ര പേര്‍ അറസ്റ്റിലായി ; എത്ര പേര്‍ക്ക് ജാമ്യം ലഭിച്ചു; വ്യക്തമാക്കാമോ ; 

(ഇ)അറസ്റ്റിലാകാത്തവരെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടോ ; ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കടന്നുകളഞ്ഞതായി വിവരം ലഭിച്ചി ട്ടുണ്ടോ ; അങ്ങനെയെങ്കില്‍ ഇവരുടെ ജാമ്യം റദ്ദാക്കുന്നതിനോ ഇവരെ കണ്ടെത്തുന്നതിനോ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

6322

അമിതപലിശയ്ക്ക് കടംകൊടുക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്ത് കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ലിസ്റ്റ് നല്‍കാമോ; ജില്ലാടിസ്ഥാനത്തില്‍ വിവരം നല്‍കാമോ; 

(ബി)കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 01.04.2014 മുതല്‍ നാളിതുവരെ എത്രപേര്‍ക്കെതിരെ കേസെടത്തു; അവര്‍ ആരെല്ലാം; വിശദാംശം ലഭ്യമാക്കാമോ; 

(സി)സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്ഥാപനങ്ങളുടെ വിശദാംശം നല്‍കാമോ?

6323

അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ 

ശ്രീ. കെ. അജിത്

(എ)അനധികൃത പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലും വൈക്കം നിേയാജകമണ്ഡലപരിധിയിലും എത്ര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായി എത്ര പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ; 

(ബി)വൈക്കം നിയോജകമണ്ഡലത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ പണമോ മുദ്രപ്പത്രങ്ങളോ പിടിച്ചെടുത്തിട്ടുണ്ടോ; 

(സി)പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ ഇപ്പോഴും തുടരുന്നുണ്ടോ; വ്യക്തമാക്കുമോ; 

(ഡി)അനധികൃത പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട റെയ്ഡുകളില്‍ വൈക്കം മണ്ഡലത്തില്‍ അനധികൃതമായി നടത്തുന്ന ഏതെങ്കിലും ചിട്ടിസ്ഥാപനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ ?

6324

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായിട്ടുള്ള നടപടി 

ശ്രീ. ജെയിംസ് മാത്യൂ

(എ)ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട ഡി.സി.സി. മുന്‍ അംഗം ശശീന്ദ്രബാബുവിന്‍റെ കൈവശം ഉണ്ടായിരുന്ന എന്തെല്ലാം രേഖകളും മറ്റ് വസ്തുക്കളുമാണ് പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തതെന്ന് വ്യക്തമാക്കാമോ; 

(ബി)ടിയാനോ ടിയാന്‍റെ സഹായികള്‍ക്കോ മറ്റേതെങ്കിലും കേസ്സുമായി ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(സി)ടിയാനുമായി ബന്ധപ്പെട്ട ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

6325

ഓപ്പറേഷന്‍ കുബേര - കുന്നംകുളം മണ്ധലം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)കുന്നംകുളം മണ്ധലത്തില്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓപ്പറേഷന്‍ കുബേരയില്‍ ഉള്‍പ്പെട്ട കേസ്സുകള്‍ എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കേസ്സുകളില്‍ എത്രപേര്‍ പ്രതികളായിട്ടുണ്ട്; 

(ബി)ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്സുകള്‍ എടുത്തിട്ടുള്ളത്; ഇതു സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ? 

6326

കണ്ണൂര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ മാഫിയ ബന്ധങ്ങളെ കുറിച്ച് ലഭ്യമായ പരാതി 

ശ്രീ.കെ. കെ. നാരായണന്‍ 

(എ)കണ്ണൂര്‍ ജില്ലയിലെ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബ്ലേഡ് പലിശക്കാര്‍, സ്വത്ത് തര്‍ക്കം, വായ്പാ തര്‍ക്കം, കുഴല്‍പ്പണ ഇടപാട് തുടങ്ങിയ രംഗത്തെ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം ആരോപിച്ച് കരാറുകാരനായ എടഞ്ചേരി സ്വദേശി നാരായണന്‍ എന്നയാള്‍ ഡി. ജി. പി.യ്ക്ക് നല്‍കിയ പരാതിയിന്‍മേല്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുകയുണ്ടായോ; എങ്കില്‍ ഏത് പോലീസ് സ്റ്റേഷനില്‍; ഏത് വകുപ്പുകള്‍ പ്രകാരം; ഏത് ക്രൈം നന്പറിലാണ്; ഏത് തീയതിയിലാണ;് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് വെളിപ്പെടുത്താമോ; 

(ബി)പരാതിക്കാരനായ നാരായണന്‍ 17 ദിവസം തുടര്‍ച്ചയായി ക്വട്ടേഷന്‍ സംഘത്തിന്‍റെ കസ്റ്റഡിയില്‍ കിടക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ; പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട സംഗതികളും പോലീസ് ആഫീസറെയും കുറിച്ച് വെളിപ്പെടുത്താമോ; 

(സി)നാരായണന്‍റെ വെളിപ്പെടുത്തലില്‍ ഗൂഢസംഘത്തെ സഹായിക്കുന്ന ഏതെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കുറിച്ചാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത;് അന്വേഷണത്തില്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏതെല്ലാം ആളുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് തെളിയുകയുണ്ടായി; 

(ഡി)2013 ഒക്ടോബര്‍ 13-ന് "ഖദറിട്ട പ്രമുഖന്‍റെ ഗുണ്ടാ രാജ്' എന്ന തലക്കെട്ടില്‍ മെട്രോ മനോരമയില്‍ വന്ന വാര്‍ത്ത അന്വേഷണത്തിന്‍റെ ഭാഗമാക്കുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണമെന്ത്; 

(ഇ)അന്വേഷണത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ വെണ്ടുട്ടായി പ്രദേശത്തെ ഏതെല്ലാം വീടുകളില്‍ റെയ്ഡ് നടത്തുകയുണ്ടായി; വിശദാംശങ്ങല്‍ വെളിപ്പെടുത്താമോ;

(എഫ്)പ്രസ്തുത സംഘത്തില്‍പ്പെട്ടവരില്‍ നിന്നും ബോംബുകള്‍ ഉള്‍പ്പെടെയുളള മാരകായുധങ്ങളും വസ്തുക്കളും കണ്ടെത്തുകയുണ്ടായോ; ഇത് സംബന്ധമായി അവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; 

(ജി)വെണ്ടുട്ടായിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയ ആള്‍ ആരായിരുന്നു; അയാള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടയാളാണ്; അയാള്‍ക്കും സംഘത്തിനും സ്ഥലത്തെ ആര്‍. എസ്. എസ് ക്രിമിനലുമായി ബന്ധം ഉളളതായി അന്വേഷണ സംഘത്തിന് മനസ്സിലായിട്ടുണ്ടോ; വിശദമാക്കുമോ?

6327

ബ്ലേഡ് മാഫിയയുടെ പീഡനം സംബന്ധിച്ച പരാതി 

ശ്രീ. കെ. കെ. നാരായണന്‍

(എ)25.10.2013 ന്‍റെ മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ നാട്ടുവര്‍ത്തനമാനം പേജില്‍ വന്ന പണം ആവശ്യപ്പെട്ട് യുവാവിനെ തീക്കൂനയ്ക്ക് നടുവില്‍ നിര്‍ത്തി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)പ്രസ്തുത വാര്‍ത്തയില്‍ പറയുന്ന മനേഷിന്‍റെ ഭാര്യയുടെയും അമ്മയുടെയും പരാതി കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ജില്ലാ പോലീസ് എന്ത് നടപടി സ്വീകരിച്ചു വെന്ന് വ്യക്തമാക്കാമോ;

(ഡി)ബ്ലേഡ് മാഫിയയ്ക്ക് വേണ്ടി ക്വട്ടേഷന്‍ സംഘം നടത്തിയ ഈ പീഡനത്തില്‍ പോലീസ് മനേഷിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ; 

(ഇ)ഉണ്ടെങ്കില്‍ മൊഴിയുടെ കോപ്പി ലഭ്യമാക്കാമോ;
(എഫ്)പ്രസ്തുത സംഭവത്തില്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;

(ജി)ഉണ്ടെങ്കില്‍ പ്രസ്തുത കേസ്സില്‍ ആരെല്ലാമാണ് പ്രതികളെന്ന് വ്യക്തമാക്കാമോ;

(എച്ച്)പ്രസ്തുത കേസ്സിന്‍റെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്മാര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഐ)കേസ്സന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

6328

റാന്നി കേന്ദ്രമാക്കി പോലീസ് സബ്ഡിവിഷന്‍ 

ശ്രീ. രാജു എബ്രഹാം 

(എ)സംസ്ഥാനത്ത് എത്ര പോലീസ് സബ് ഡിവിഷനുകള്‍ നിലവിലുണ്ട് ; ഒരു സബ് ഡിവിഷനു കീഴില്‍ ശരാശരി എത്ര പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടും ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയ സബ് ഡിവിഷനുകള്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ; 

(സി)പത്തനംതിട്ട ജില്ലയില്‍ എത്ര പോലീസ് സബ് ഡിവിഷനുകള്‍ ഉണ്ട് ; ഓരോ സബ് ഡിവിഷനു കീഴിലും വരുന്ന പോലീസ് സ്റ്റേഷനുകള്‍ ഏതൊക്കെ ; 

(ഡി)ഗവി, പന്പാവാലി, കിഡുമം, ചാത്തന്‍തറ, നാറാണംതോട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സബ് ഡിവിഷണല്‍ പോലീസ് ആസ്ഥാനത്തെത്താന്‍ റാന്നിവഴി വളരെയധികം ദൂരം യാത്ര ചെയ്യേണ്ടി വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും നിലവിലെ പത്തനംതിട്ട ജില്ലയിലെ സബ് ഡിവിഷനുകള്‍ പുന:ക്രമീകരിച്ചുകൊണ്ടും റാന്നി കേന്ദ്രമാക്കി പുതിയ പോലീസ് സബ്ഡിവിഷന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6329

കൊല്ലം ജില്ലയിലെ പോലീസ് കണ്‍ട്രോള്‍ റൂം-സ്റ്റാഫ് പാറ്റേണ്‍ 

ശ്രീ. ജി. എസ്. ജയലാല്‍

(എ)കൊല്ലം സിറ്റിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത് എന്നാണ;് സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതിലേക്ക് തീരുമാനിച്ചിട്ടുളള സ്റ്റാഫ് പാറ്റേണ്‍ എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)നിലവില്‍ പ്രസ്തുത ഓഫീസില്‍ എത്ര അനുവദനീയ തസ്തികകള്‍ ഉണ്ടെന്നും, ആയതില്‍ ഏതൊക്കെ വിഭാഗം ജീവനക്കാരാണെന്നും അറിയിക്കുമോ;

(സി)സംസ്ഥാനത്തെ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഉള്ളതുപോലെ കൂടുതല്‍ തസ്തികകള്‍ അനുവദിച്ച് ഓഫീസിന്‍റെ പ്രവര്‍ത്തനം സജ്ജമാക്കുവാന്‍ ശ്രദ്ധിക്കുമോ?

6330

കൊടുവള്ളി - പുതിയ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)കൊടുവള്ളി നിയോജകമണ്ധലത്തിലെ നരിക്കുനി ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(ബി)ഇതിന് ആവശ്യമായ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ ; നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

6331

നഗരൂരില്‍ പോലീസ് സ്റ്റേഷന്‍ 

ശ്രീ. ബി. സത്യന്‍

(എ)നഗരൂരില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; 

(ബി)സംസ്ഥാനത്ത് എവിടെയെല്ലാമാണ് പുതിയതായി പോലീസ് സ്റ്റേഷനുകള്‍ അനുവദിയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

6332

തോട്ടപ്പള്ളിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ 

ശ്രീ.ജി. സുധാകരന്‍

(എ)പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ; 

(ബി)അന്പലപ്പുഴയ്ക്കും ഹരിപ്പാടിനുമിടയില്‍ ക്രമസമാധാന പരിപാലനം ശക്തമാക്കാന്‍ തോട്ടപ്പള്ളി കേന്ദ്രീകരിച്ച് ഒരു പോലീസ് സ്റ്റേഷന്‍ അരംഭിക്കേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ ?

6333

റോഡപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ കാണിയ്ക്കുന്ന വിമുഖത 

ശ്രീമതി കെ. എസ്. സലീഖ

(എ)വിവിധ അപകടങ്ങളില്‍പ്പെട്ട് പരിക്കേറ്റ് റോഡുകളില്‍ കിടക്കുന്ന വരെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ പൊതുജനങ്ങളും ചില സ്ഥലങ്ങളില്‍ പോലീസും വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത്തരം സംഭവങ്ങളില്‍ ഇടപെടുന്ന പൊതുജനങ്ങള്‍ക്ക് പ്രോത്സാഹനവും, നിയമകുരുക്കുകളില്‍ നിന്ന് സംരക്ഷണവും, പാരിതോഷികങ്ങളും നല്‍കുവാന്‍ വകുപ്പ് എന്തു നടപടി സ്വീകരിയ്ക്കും എന്ന് വ്യക്തമാക്കുമോ; 

(സി)അപകടം അറിഞ്ഞശേഷം യഥാസമയം പോലീസ് സേവനം ലഭ്യമാകാത്തത് സംബന്ധിച്ച് എത്ര പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്; എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; അവര്‍ ആരെല്ലാം; വിശദാംശം വ്യക്തമാക്കുമോ; 

(ഡി)അപകടം അറിഞ്ഞശേഷം യഥാസമയം സേവനം ലഭ്യമാക്കാത്ത പോലീസ് ഉദേ്യാഗസ്ഥരെ കണ്ടെത്തി നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി മാതൃകാ പരമായ ശിക്ഷ നല്‍കുവാന്‍ ഈ സര്‍ക്കാര്‍ പുതിയതായി എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

6334

മാവേലിക്കരയില്‍ ട്രാഫിക് പോലീസ് യൂണിറ്റ് 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കരയില്‍ ട്രാഫിക് പോലീസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ; ഇതിനാവശ്യമായ നിര്‍ദ്ദേശം ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ ; 

(ബി)മാവേലിക്കര മണ്ധലത്തിലെ പാലമേല്‍ പഞ്ചായത്തില്‍ സ്ഥാപിക്കുന്ന പോലീസ് കമാന്‍ഡോ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നടപ്പ് സാന്പത്തികവര്‍ഷം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ; വിശദ മാക്കുമോ ; 

(സി)ഇതിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ ; ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

6335

പോലീസ് പിടിച്ചിട്ടിരിക്കുന്ന മണല്‍ലോറികള്‍ 

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് സമീപം പിടിച്ചിട്ടിരിക്കുന്ന ലോറികളും അതിലുള്ള മണലുകളും ലേലം ചെയ്യുന്നതിന് രണ്ട് വര്‍ഷം മുന്‍പ് മന്ത്രിസഭായോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രകാരം എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

6336

കടലാക്രമണം നേരിടാന്‍ കരിങ്കല്ലുമായി വരുന്ന ലോറികള്‍ തടയുന്ന നടപടി 

ശ്രീ. പി. തിലോത്തമന്‍

(എ)കടലാക്രമണം തടയുന്നതിന് വിവിധ മേഖലകളിലേയ്ക്ക് കരിങ്കല്ലുമായി വരുന്ന ലോറികള്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി തടയുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇപ്രകാരം ലോറികള്‍ തടയുന്നതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരിങ്കല്ല് എത്തിക്കാതിരിക്കുന്നതുമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ?

6337

പോലീസ് വകുപ്പിലെ വാഹനങ്ങളില്‍ ഇന്ധനം നിറച്ച വകയിലുള്ള കുടിശ്ശിക 

ഡോ. കെ. ടി. ജലീല്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ പോലീസ് വകുപ്പിലെ വാഹനങ്ങളില്‍ ഇന്ധനം നിറച്ച വകയില്‍ പെട്രോള്‍ പന്പുകള്‍ക്ക് നല്‍കേണ്ട തുക എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത തുക നല്‍കുന്നതില്‍ കുടിശ്ശിക വന്നിട്ടുണ്ടോ; 

(സി)നിലവില്‍ എത്ര രൂപ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ? 

6338

പോലീസ് വകുപ്പില്‍ ഡി.വൈ.എസ്.പി. റാങ്കിനുമുകളിലുള്ള പോലീസുദേ്യാഗസ്ഥര്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)പോലീസ് വകുപ്പില്‍ ഡി.വൈ.എസ്.പി റാങ്കിനുമുകളിലുള്ള ഉദേ്യാഗസ്ഥര്‍ എത്രയെന്നു വ്യക്തമാക്കുമോ; 

(ബി)ഇതില്‍ പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള എത്ര ഉദേ്യാഗസ്ഥരാണുള്ളതെന്ന കണക്ക് ലഭ്യമാക്കുമോ; 

(സി)ആഭ്യന്തര വകുപ്പില്‍ കായികരംഗത്തെപ്പോലെ കലാരംഗത്തും ദേശീയ തലത്തില്‍ സംഭാവന നല്‍കിവരുന്നുണ്ടോ; 

(ഡി)കായികതാരങ്ങള്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിലുള്ള മാനദണ്ഡങ്ങളിലെ ഇളവ് ഇവര്‍ക്ക് ബാധകമാണോ; 

(ഇ)ഇവരുടെ സംഭാവനകള്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(എഫ്)ഇല്ലെങ്കില്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6339

തീരദേശപോലീസ് സ്റ്റേഷനുകളിലെ എസ്. ഐ. മാരുടെ ഒഴിവുകള്‍ 

ശ്രീ. അന്‍വര്‍ സാദത്ത്

(എ)സംസ്ഥാനത്തെ തീരദേശ പോലീസ് സ്റ്റേഷനുകളില്‍ എത്ര എസ്. ഐ. മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്;

(ബി)തീരദേശ പോലീസ് സ്റ്റേഷനുകളില്‍ എസ്. ഐ. മാരുടെ തസ്തികകള്‍ അനുവദിച്ചത് സംബന്ധിച്ച 06.02.2009-ലെ 17/09/ഒീാല നന്പര്‍ ഉത്തരവും അതിനു ശേഷമുളള ഉത്തരവുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)നിലവിലുളള എല്ലാ തീരദേശ പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരുടെ ഒഴിവുകളും പി. എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനും ഒഴിവുകള്‍ നികത്തുവാനുമുളള നടപടി സ്വീകരിക്കുമോ?

6340

എ. ആര്‍. സബ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍ 

(എ)കേരളാ പോലീസില്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനു ള്ളില്‍ പുതിയതായി എത്ര ഡി. പി. ഒ. കള്‍ നിലവില്‍ വന്നുവെന്നും ആയതിലേക്ക് പുതിയതായി എത്ര എ. ആര്‍. സബ്ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ജില്ല തിരിച്ച് അറിയിക്കുമോ; 

(ബി)പ്രസ്തുത തസ്തികകള്‍ പി. എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കാമോ; 

(സി)ആറുമാസത്തിലധികമായി ദീര്‍ഘകാലാവധിയില്‍ പ്രവേശിച്ചിരിക്കുന്ന എത്ര എ. ആര്‍. സബ്ഇന്‍സ്പെക്ടര്‍മാര്‍ നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആംഡ് റിസര്‍വ്വുകളിലായിട്ടുണ്ടെന്ന് അറിയിക്കുമോ; 

(ഡി)ഇത്തരം ദീര്‍ഘകാലാവധി വിവരങ്ങള്‍ കെ. പി. എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ; 

(ഇ)എങ്കില്‍ ആയത് പ്രകാരം ഇത്തരം അവധി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലായെങ്കില്‍ ആയതിന്‍റെ വിശദാംശം അറിയിക്കുമോ; 

(എഫ്)ആറ് മാസത്തിലധികമായി മറ്റ് യൂണിറ്റുകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിലവില്‍ എത്ര എ. ആര്‍. സബ് ഇന്‍സ്പെക്ടര്‍ മാര്‍ ജോലി നോക്കിവരുന്നു എന്നറിയിക്കാമോ; ആയത് കെ. പി. എസ്. സി. യില്‍ പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലായെങ്കില്‍ ആയതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ; 

(ജി)സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് ആംഡ് റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്‍റെ കാലാവധി എന്നവസാനിക്കുമെന്ന് അറിയിക്കാമോ; 

(എച്ച്)ഒഴിവുകള്‍ യഥാസമയം പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത കാരണത്താല്‍ പ്രസ്തുത ലിസ്റ്റിലുളള നിയമനം യഥാസമയം സാദ്ധ്യമാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ? 

6341

ജനറല്‍, ആംഡ് റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)കേരള പോലീസില്‍ ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ച്, ആംഡ് റിസര്‍വ്വ് എന്നിവയില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ എത്ര ഒഴിവുകളുണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും വിശദമാക്കാമോ; 

(ബി)പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ നിലവിലുണ്ടെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ? 

6342

എ.ആര്‍. സബ്ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കേരളാ പോലീസ് ജില്ലാ ആംഡ് റിസ്സര്‍വ്വുകളിലെ എല്ലായൂണിറ്റുകളിലുമായി ആകെ എത്ര സബ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുന്നു എന്നുള്ള വിവരം ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ; 

(ബി)ഇതില്‍ എത്ര ഒഴിവുകള്‍ നാളിതുവരെ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുള്ള വിവരം ജില്ലാ അടിസ്ഥാനത്തില്‍ അറിയിക്കുമോ ; 

(സി)റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെങ്കില്‍ ആയതിന്‍റെ കാരണം ലഭ്യമാക്കുമോ ;

(ഡി)കേരളാ പോലീസ് ആംഡ് റിസര്‍വ്വുകളിലെ എല്ലാ യൂണിറ്റുകളിലുമായി ഈ സര്‍ക്കാരിന്‍റെ കാലത്ത് റിട്ടയര്‍മെന്‍റ് വഴി എത്ര സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അറിയിക്കുമോ ; പ്രസ്തുത ഒഴിവുകള്‍ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കുമോ ?

6343

സിവില്‍ പോലീസ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റം 

ശ്രീ. ജി.എസ്. ജയലാല്‍

(എ)2010-ല്‍ ആംഡ് റിസര്‍വ്വ്, ലോക്കല്‍ എന്നിവയുടെ സംയോജനം നടപ്പിലായശേഷം നാളിതുവരെയായി യാതൊരു തുടര്‍ നടപടികളും സ്വീകരിക്കാത്തതുമൂലം കൊല്ലം എ.ആര്‍.ക്യാന്പില്‍ മാത്രം 14 വര്‍ഷംവരെ സര്‍വ്വീസുള്ള 300 ഓളം പോലീസുകാര്‍ക്ക് ലോക്കല്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിക്കാതെ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം അറിയിക്കുമോ ; 

(ബി)യഥാസമയം സ്ഥലംമാറ്റം നടത്താതിരിക്കുകയും ജില്ലാന്തര സ്ഥലംമാറ്റത്തിന്‍റെ അനുപാതം കൂട്ടി നല്‍കുകയും ചെയ്യുന്നതുമൂലമുള്ള ക്രമരാഹിത്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(സി)ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഉദേ്യാഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും, തസ്തികകള്‍ പുനര്‍നിര്‍ണ്ണം നടത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

6344

എസ്.ഐ. മാരുടെ നേരിട്ടും സ്ഥാനകയറ്റം മുഖേനയുമുള്ള നിയമനം 

ശ്രീ. സി. കൃഷ്ണന്‍

(എ)കേരള പോലീസില്‍ ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ എസ്.ഐ.മാരുടെ നേരിട്ടും, സ്ഥാനക്കയറ്റം മുഖേനയുമുള്ള നിയമനത്തിന് അനുപാതം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)പ്രസ്തുത അനുപാത പ്രകാരം ഓരോ വിഭാഗത്തിലും എത്ര സബ് ഇന്‍സ്പെക്ടര്‍മാര്‍ നിലവിലുണ്ടെന്നും ഓരോ വിഭാഗത്തിലും എത്ര ഒഴിവുകള്‍ ഉണ്ടെന്നും വിശദമാക്കാമോ?

6345

പോലീസ് സേനയിലെ ഒഴിവുകള്‍ നികത്താന്‍ നടപടി 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം ആംഡ് റിസര്‍വ്വ് പോലീസിലും ലോക്കല്‍ പോലീസിലും എത്ര ഒഴിവുകള്‍ നിലവിലുണ്ട്; അത് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)മലപ്പുറം എം.എസ്.പി. ബറ്റാലിയനില്‍ നിന്നും എ.ആറിലേക്കും, ലോക്കല്‍ പോലീസിലേക്കും ട്രാന്‍സ്ഫര്‍ നല്‍കാറുണ്ടോ;

(സി)എങ്കില്‍ അവസാനമായി എന്നാണ് ട്രാന്‍സ്ഫര്‍ നല്‍കിയത്; എത്ര പേര്‍ക്ക് നല്‍കി; ആറ് മാസത്തിലധികമായി ട്രാന്‍സ്ഫര്‍ നടക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; 

(ഡി)50-ല്‍പരം വരുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ എച്ച്.സി. പ്രമോഷന്‍ സംബന്ധിച്ച ആഭ്യന്തര വകുപ്പിന്‍റെ 117304/അ1/13 നന്പര്‍ ഫയലില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ഇ)റിട്ടയര്‍മെന്‍റ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമനം നടത്തുന്നതിനും പ്രമോഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ഭരണവിഭാഗം എ.ഡി.ജി.പി.-ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

6346

എ.ആര്‍. ക്യാന്പില്‍ നിന്നും സിവില്‍ പോലീസ് ഓഫീസര്‍മാരെ ലോക്കല്‍ സ്റ്റേഷനിലേക്ക് മാറ്റി നിയമിക്കല്‍ 

ശ്രീ. ജി. എസ്. ജയലാല്‍

(എ)കൊല്ലം ജില്ലയിലെ പോലീസ് സേനയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ധാരാളം ഉദ്യോഗസ്ഥര്‍ വിരമിച്ചുവെങ്കിലും, ആയതിന് ആനുപാതികമായി സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലം എ.ആര്‍. ക്യാന്പില്‍ നിന്നും, കൊല്ലം സിറ്റി ലോക്കലിലേക്ക് മാറ്റി നിയമിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ; 

(ബി)പ്രസ്തുത സ്ഥലംമാറ്റങ്ങളുടെ തുടര്‍ച്ചയായി കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ നിന്നും ഉദ്യോഗസ്ഥരെ കൊല്ലം എ.ആര്‍. ക്യാന്പിലേക്ക് മാറ്റിയിട്ടില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ആയതിന്‍റെ കാരണം അറിയിക്കുമോ; 

(സി)സ്ഥലംമാറ്റ കാര്യങ്ങളില്‍ പാലിക്കേണ്ട അടിസ്ഥാനതത്വങ്ങള്‍ പിന്‍തുടരുന്ന കാര്യം ഉറപ്പു വരുത്തുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്?

6347

ടാങ്കര്‍ ലോറി അപകടങ്ങള്‍ 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് ടാങ്കര്‍ ലോറി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ടാങ്കര്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)ടാങ്കര്‍ അപകടങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് എണ്ണ-വാതക കന്പനികളില്‍നിന്നും അര്‍ഹമായ നഷ്ടപരിഹാരം യഥാസമയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ? 

6348

കൊല്ലം സിറ്റിയിലെ ട്രാഫിക് പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ 17 ലോക്കല്‍ സ്റ്റേഷനുകളിലുമായി ഒഴിവുകളുള്ള തസ്തികകള്‍ 

ശ്രീ. ജി.എസ്. ജയലാല്‍

(എ)കൊല്ലം സിറ്റിയിലെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ 17 ലോക്കല്‍ സ്റ്റേഷനുകളിലുമായി നിലവില്‍ എത്ര ജീവനക്കാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുവെന്നും ആയത് ഏതൊക്കെ വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരാണെന്നും അറിയിക്കുമോ ; 

(ബി)നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതുമൂലം നിലവില്‍ ജോലി നോക്കുന്ന പോലീസ് ഉദേ്യാഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തേയും മാനസിക ആരോഗ്യത്തേയും പ്രസ്തുത നടപടി ബാധിക്കാമെന്ന കാര്യം പരിഗണിക്കുമോ ; 

(സി)പ്രസ്തുത ഒഴിവുകള്‍ എന്നത്തേക്ക് നികത്തുമെന്നും ഇതു സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ ?

6349

പോലീസ് സേനയിലെ സ്ഥലംമാറ്റത്തിനുള്ള പുതിയ മാനദണ്ധങ്ങള്‍ 

ശ്രീ. സി. ദിവാകരന്
‍ ,, ജി.എസ്. ജയലാല്
‍ ,, കെ. രാജു
 ,, കെ. അജിത് 

പോലീസ് സേനയിലെ സ്ഥലം മാറ്റത്തിന് ഒരു സ്ഥലത്ത് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സേവനം വേണമെന്ന് വ്യവസ്ഥയുണ്ടോ?

6350

വനിതാ പോലീസ് സേന 

ശ്രീ. വര്‍ക്കല കഹാര്
‍ '' കെ. ശിവദാസന്‍ നായര്
‍ '' പി.സി. വിഷ്ണുനാഥ്
 '' പി.എ. മാധവന്‍

എ)വനിതാ പോലീസ് സേനയെ ശാക്തീകരിക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഇതിനായി സേനയിലെ വനിതാ പ്രാതിനിധ്യം നിശ്ചിത ശതമാനമാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)വനിതാ പ്രാതിനിധ്യം ഏര്‍പ്പെടുത്തുന്പോള്‍ ഏതൊക്കെ തസ്തികകളിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.