UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
   
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6275

കമാന്‍റോകളെ ഉള്‍പ്പെടുത്തി തണ്ടര്‍ ബോള്‍ട്ട്സ് സുരക്ഷാ വിഭാഗം 

ശ്രീ. വര്‍ക്കല കഹാര്
‍ ,, പാലോട് രവി
 ,, പി.എ. മാധവന്
‍ ,, സി.പി. മുഹമ്മദ് 

എ)സംസ്ഥാനത്ത് കമാന്‍റോകളെ ഉള്‍പ്പെടുത്തി തണ്ടര്‍ ബോള്‍ട്ട്സ് സുരക്ഷാ വിഭാഗം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത സുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)എന്തെല്ലാം ആധുനിക രീതിയിലുള്ള പരിശീലനങ്ങളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍ നല്‍കാമോ? 

6276

ആഭ്യന്തര വകുപ്പിന്‍റെ കീഴില്‍ ദുരന്തനിവാരണ സേന 

ശ്രീ. കെ മുരളീധരന്
‍ ,, വി.ഡി. സതീശന്
‍ ,, തേറന്പില്‍ രാമകൃഷ്ണന്
‍ ,, എം. എ. വാഹീദ്

(എ)സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്‍റെ കീഴില്‍ ദുരന്ത നിവാരണ സേന രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സേനയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)എന്തെല്ലാം ആധുനിക പരിശീലനങ്ങളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

6277

സോഷ്യല്‍ മീഡിയായിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ '' ഡൊമിനിക് പ്രസന്‍റേഷന്
‍ '' പി. സി. വിഷ്ണുനാഥ്
 '' എ.റ്റി. ജോര്‍ജ്

(എ)സോഷ്യല്‍ മീഡിയായിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തലിനെ നേരിടാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)നിലവിലുള്ള ഏതെല്ലാം നിയമങ്ങള്‍ പ്രകാരമാണ് അപകീര്‍ത്തിപ്പെടുത്തലിനെ നേരിടാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)അപകീര്‍ത്തി സൃഷ്ടിക്കുന്ന ആളെ കണ്ടെത്തുന്നതിനും കേസ്സെടുക്കുന്നതിനും നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുമോ; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6278

പോലീസ് വകുപ്പിലെ സേവനാവകാശ നിയമം 

ശ്രീ. സണ്ണി ജോസഫ്
 ,, സി. പി. മുഹമ്മദ്
 ,, റ്റി. എന്‍. പ്രതാപന്
‍ ,, പാലോട് രവി

(എ)പോലീസ് വകുപ്പില്‍ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത നിയമം വഴി എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് വേണ്ടത്ര പ്രചരണം നല്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6279

കൊഗ്നൈസബിള്‍ കുറ്റകൃത്യത്തിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിലുണ്ടായ വീഴ്ച 

ശ്രീ. കോടിയേരി ബാലകൃഷ്ണന്
‍ ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. എ. പ്രദീപ്കുമാര്‍
 '' എം. ഹംസ

(എ)പോലീസിന് ലഭിക്കുന്ന പരാതികളിന്മേല്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ; 

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ ;

(സി)കൊഗ്നൈസബിള്‍ കുറ്റം നടന്നുവെന്ന് അനേ്വഷണത്തില്‍ വെളിവായിട്ടും പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)പ്രാഥമിക അനേ്വഷണത്തിലെ രേഖപ്പെടുത്തലിന്‍റെ ഒരു പകര്‍പ്പ് പ്രഥമ വിവരം നല്‍കിയ ആളിന് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; എങ്കില്‍ അത് പാലിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ് ; 

(ഇ)കൊഗ്നൈസബിള്‍ കുറ്റകൃത്യം നടന്നതായി വെളിപ്പെടുത്തിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാതെ വീഴ്ച വരുത്തിയ ഏതെങ്കിലും പോലീസ് ഉദേ്യാഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

6280‍

പോലീസ് ഭരണ നിര്‍വ്വഹണത്തിലെ പാളിച്ചകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്
‍ '' പി. ശ്രീരാമകൃഷ്ണന്
 '' കെ.വി. അബ്ദുള്‍ഖാദര്
‍ ഡോ. കെ.ടി. ജലീല്‍

(എ)പോലീസ് സേനയില്‍ കക്ഷി രാഷ്ട്രീയവല്ക്കരണവും പക്ഷപാതപരമായ നിലപാടുകളും വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഇതുമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും കുറ്റമറ്റരീതിയില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ പോലീസിന് സാധ്യമാകുന്നില്ലെന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പോലീസ് ഭരണ നിര്‍വ്വഹണത്തിലെ പാളിച്ചകള്‍ തിരിച്ചറിയുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ; 

(സി)പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നേരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും നടക്കുന്ന അതിക്രമങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിന് പോലീസ് പരാജയപ്പെടുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ?

6281‍

വനിതാ സംരക്ഷണ കമ്മിറ്റികള്‍ 

ശ്രീ. വി. ഡി. സതീശന്
 ,, എ. റ്റി. ജോര്‍ജ്
 ,, ജോസഫ് വാഴക്കന്‍
 ,, പാലോട് രവി 

(എ)ആഭ്യന്തരവകുപ്പിന്‍റെ നേതൃത്വത്തില്‍ സ്ത്രീകളുടെ സുരക്ഷക്കായി വനിതാ സംരക്ഷണ കമ്മിറ്റികള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)കമ്മിറ്റികളുടെ രൂപീകരണവും പ്രവര്‍ത്തനവും സംബന്ധിച്ച് വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിവരിക്കുമോ;

(സി)ആരെയെല്ലാമാണ് കമ്മിറ്റികളുടെ പ്രവര്‍ത്തനവുമായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6282

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമക്കുരുക്കില്‍നിന്നുള്ള സംരക്ഷണം 

ശ്രീ. റ്റി. എന്‍. പ്രതാപന്
‍ ,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, വര്‍ക്കല കഹാര്
‍ ,, പി. എ. മാധവന്‍ 

(എ)പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഇവര്‍ക്ക് പ്രോത്സാഹനവും നിയമകുരുക്കില്‍നിന്ന് സംരക്ഷണവും നല്‍കുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചരണം നല്‍കുമോ; വിശദമാക്കുമോ ?

6283

ഹവാല ഇടപാടുകളും വിമാനത്താവളം വഴി വിദേശ കറന്‍സി കടത്തലും 

ശ്രീ. ജെയിംസ് മാത്യു

(എ)ഹവാല ഇടപാടുകള്‍, വിമാനത്താവളം വഴിയുള്ള വിദേശ കറന്‍സി കടത്ത് എന്നിവ സംബന്ധിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ; 

(ബി)ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹവാല ഇടപാടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)തലസ്ഥാന നഗരിയില്‍ 2014 മാര്‍ച്ചില്‍ 30 കോടിയിലേറെ രൂപയുടെ ഹവാല പണമിടപാട് നടത്തിയ പ്രതികള്‍ക്കെതിരെ അനേ്വഷണമോ നടപടിയോ സ്വീകരിക്കാതെ ആദായ നികുതി വകുപ്പിന് നല്‍കി പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയതായി പറയപ്പെടുന്ന നടപടി സംബന്ധിച്ച് വിശദമാക്കുമോ ?

6284

എയര്‍പോര്‍ട്ടുകള്‍ വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)സംസ്ഥാനത്തെ മംഗലാപുരം, കോഴിക്കോട്, കൊച്ചി(നെടുന്പാശ്ശേരി) എയര്‍പോര്‍ട്ടുകളില്‍ നിന്നും എത്ര അനധികൃത സ്വര്‍ണ്ണക്കടത്തുകളാണ് പിടിച്ചിട്ടുള്ളതെന്ന് അറിയാമോ ; 

(ബി)എത്രപേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട് ; ഇതു സംബന്ധിച്ച അനേ്വഷണം ഏതുഘട്ടത്തിലാണ് ;

(സി)എത്ര കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു ;

(ഡി)എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കുമോ ?

6285

ഭീകരരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് 

ശ്രീ. എളമരം കരീം

(എ)ഇന്ത്യന്‍ മുജാഹിദീന്‍ മേധാവിയും പാട്ന സ്ഫോടന പരന്പരയുടെ സൂത്രധാരനുമായ തഹ്സീന്‍ അക്തര്‍ മൂന്നാറില്‍ ഒളിവില്‍ താമസിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും എന്‍.ഐ.എ. യും സംസ്ഥാനത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നോ ; എങ്കില്‍ എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത് ; ഇതിന്‍റെ ഉള്ളടക്കം വിശദമാക്കുമോ ; 

(ബി)പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ഈ കൊടുംഭീകരനെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് ഏതെങ്കിലും അനേ്വഷണ നടപടികള്‍ സ്വീകരിച്ചിരുന്നോ ; ഇത് സംബന്ധിച്ച് വിശദമാക്കുമോ ; 

(സി)പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചശേഷം ടിയാനെ പിടികൂടാന്‍ സംസ്ഥാന പോലീസിന് സാധിക്കാതിരുന്നതെന്തുകൊണ്ട് ; വിശദമാക്കുമോ ?

6286

ബോംബു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട കേസ്സ് 

ശ്രീ. കെ. കെ. നാരായണന്‍

(എ)2014 ജനുവരി മാസം കണ്ണൂര്‍ ജില്ലയിലെ വെണ്ടുട്ടായിലെ പുത്തന്‍കണ്ടം പളളിക്കുണ്ടത്ത് ബോംബ് ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; 

(ബി)ഇവിടെനിന്നും എന്തെല്ലാം സാധനങ്ങളാണ് പിടിച്ചെടുത്തത് എന്നു വ്യക്തമാക്കാമോ; പ്രസ്തുത കേസ്സിന്‍റെ എഫ്. ഐ. ആര്‍-ന്‍റെ കോപ്പി ലഭ്യമാക്കാമോ; 

(സി)ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ; 

(ഡി)പ്രസ്തുത കേസ്സ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍മാര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ഇ)പ്രസ്തുത കേസ്സന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

6287

ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ 

ശ്രീ.സി. ദിവാകരന്‍

(എ)ട്രെയിനിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കായി ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ; 

(ബി)2014 ജനുവരി മുതല്‍ എത്ര കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ ?

6288

സൈബര്‍ കുറ്റകൃത്യങ്ങള്‍ 

 ശ്രീമതി കെ. കെ. ലതിക

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സൈബര്‍ സെല്ലില്‍ എത്ര പരാതികള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി) സൈബര്‍സെല്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

6289

ആയുധലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ആയുധ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)ജില്ലാ ഭരണാധികാരി പോലീസ് വെരിഫിക്കേഷനായി ജില്ലാ പോലീസ് ചീഫിന് നല്‍കുന്ന അപേക്ഷകളില്‍ വര്‍ഷങ്ങളായി വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കാതെ കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇങ്ങനെ പോലീസ് വെരിഫിക്കേഷന്‍ ലഭിക്കാതെ എത്ര അപേക്ഷകള്‍ കാസര്‍ഗോഡ് ജില്ലയില്‍ കെട്ടിക്കിടപ്പുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)ഇതു സംബന്ധിച്ച കാലതാമസം ഒഴിവാക്കുന്നതിലേക്കായി ഒരു നിശ്ചിത സമയം നിര്‍ദ്ദേശിക്കുന്ന കാര്യം പരിഗണിക്കുമോ?

6290

അതിരപ്പിള്ളിയിലെ ടൂറിസം പോലീസ് സംവിധാനം 

ശ്രീ. ബി. ഡി. ദേവസ്സി

(എ)അതിരപ്പിള്ളിയിലെ ടൂറിസം പോലീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും, എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ; 

(ബി)അതിരപ്പിള്ളിയിലെ ടൂറിസം പോലീസിന്‍റെ നിലവിലുള്ള വാഹനം മാറ്റി പുതിയ വാഹനം അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6291

അജ്ഞാത ഫോണ്‍ കോളുകള്‍ 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)പരിചയമില്ലാത്ത നന്പറില്‍ നിന്നും അസ്വസ്ഥതപ്പെടുത്തുന്ന കോളുകളോ സന്ദേശങ്ങളോ വരുവാനിടയായാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുന്നതിന് എതെങ്കിലും ഹെല്‍പ്പ്ലൈന്‍ നന്പര്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)പ്രസ്തുത കോള്‍/സന്ദേശം അനധികൃതമായി സംഘടിപ്പിക്കപ്പെട്ട സിംകാര്‍ഡുകളുപയോഗിച്ചാണെങ്കില്‍ യഥാര്‍ത്ഥ പ്രതി രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടോ; 

(സി)എസ്. എം.എസ്. വഴി പരാതി അയക്കാന്‍ നിലവില്‍ സംവിധാനം ഉണ്ടോ; പരാതിക്കാരന്‍/പരാതിക്കാരിക്ക് പരിചയമില്ലാത്ത നന്പറിന്‍റെ ഉറവിടവും, ഉടമയും ആരെന്ന് അറിയാന്‍ സംവിധാനമുണ്ടാകുമോ; 

(ഡി)മറ്റാരുടെയെങ്കിലും മേല്‍വിലാസത്തില്‍ അവരുടെ അറിവോ സമ്മതമോയില്ലാതെ രേഖകള്‍ സങ്കടിപ്പിച്ച് സിംകാര്‍ഡുകള്‍ എടുക്കുന്നവര്‍ക്കെതിരെ എന്ത് നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ; 

(ഇ)ഇത്തരത്തില്‍ എടുക്കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പരിശോധിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ;

(എഫ്)ഏതൊരുവ്യക്തിക്കും തന്‍റെ സ്വന്തം മേല്‍വിലാസത്തില്‍ ഏതെല്ലാം കന്പനികളുടെ എത്ര വീതം കണക്ഷനുകള്‍ ഉണ്ടെന്ന് കണ്ടുപിടിക്കുന്നതിന് നിലവില്‍ എന്തെങ്കിലും സംവിധാനം ഉണ്ടോ?

6292

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനെത്തിയവരുടെ പാസ്പോര്‍ട്ട് തിരികെ നല്‍കുന്നത് 

ശ്രീ. പി. ഉബൈദുള്ള

(എ)2010-12 കാലയളവില്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും യാത്രചെയ്യാനെത്തിയവരുടെ പാസ്പോര്‍ട്ടിലെ നിസ്സാര തെറ്റുകളുടെ പേരില്‍ അവര്‍ക്കെതിരെ എടുത്ത കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്ന് വ്യക്തമാക്കുമോ; 

(ബി)ഈ കേസുകളെ സംബന്ധിച്ച് മലപ്പുറം ജില്ലാപോലീസ് സൂപ്രണ്ട് അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നോ എങ്കില്‍ അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടോ; 

(സി)ഇതിനകം എത്രപേരുടെ കേസ്സുകള്‍ തീര്‍പ്പാക്കി പാസ്പോര്‍ട്ട് തിരികെ നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ? 

6293

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിഷേധം 

ശ്രീ. കെ. രാധാകൃഷ്ണന്
‍ '' റ്റി.വി. രാജേഷ്
 '' ആര്‍. രാജേഷ്
 '' ബാബു എം. പാലിശ്ശേരി

(എ)അഭിപ്രായം പറയാനും എഴുതാനും പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനും അതിന്‍റെ പേരില്‍ പോലീസ് കേസ്സെടുത്ത് പീഡിപ്പിക്കുന്നതും ആയ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)തൃശൂര്‍ കുന്നംകുളം പോളിടെക്നിക്കിലെ മാഗസിന്‍ കമ്മിറ്റി (2012-13) അംഗങ്ങളെ കേസ്സില്‍ കുടുക്കിയ പോലീസ് നടപടി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരായിട്ടുള്ളതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഏതെല്ലാം വകുപ്പുകള്‍ പ്രകാരം ആര്‍ക്കെല്ലാം എതിരായിട്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത് ; 

(സി)ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘപരിവാറിന്‍റെ ഭീഷണി പ്രാവര്‍ത്തികമാക്കാനുള്ള ഒരു നടപടി എന്ന നിലയിലേയ്ക്ക് പോലീസ് മാറാന്‍ പാടില്ലായിരുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)മാഗസിന്‍ പ്രസിദ്ധീകരിച്ച തീയതി, കേസെടുത്ത തീയതി എന്നിവ വ്യക്തമാക്കുമോ; മാഗസിനില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയെപ്പറ്റി വ്യാജ ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ ; 

(ഇ)സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരന്പര്യത്തിന് ചേര്‍ന്നതായിരുന്നില്ല പോലീസ് നടപടിയെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

6294

കുന്നംകുളം മണ്ധലത്തില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)കുന്നംകുളം മണ്ധലത്തില്‍ ഏതെല്ലാം സ്കൂളുകളിലാണ് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം പ്രവര്‍ത്തിച്ചുവരുന്നത്; 

(ബി)മണ്ധലത്തിലെ എല്ലാ ഗവണ്‍മെന്‍റ് ഹൈസ്കൂളുകളിലും സ്റ്റുഡന്‍റ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6295

സ്കൂള്‍ കുട്ടികളില്‍ വ്യാപകമായി വരുന്ന മയക്കുമരുന്ന് ഉപയോഗം 

ശ്രീ. കെ.വി. വിജയദാസ്

(എ)സ്കൂള്‍ കുട്ടികളില്‍ വ്യാപകമായി വരുന്ന മയക്കുമരുന്നു ഉപയോഗം സംബന്ധിച്ച പത്ര-മാദ്ധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)ഇത്തരത്തില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദവിവരം നല്‍കുമോ;

(സി)കുട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)ഇക്കാര്യത്തില്‍ വിശദമായ അനേ്വഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

6296

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് 

ശ്രീ. എ.കെ. ബാലന്‍

(എ)കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്സ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തത്; 

(ബി)അന്വേഷണത്തിന് ആവശ്യമായ സൌകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സി.ബി.ഐ. സംസ്ഥാന ഗവണ്‍മെന്‍റിന് കത്തുകള്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര കത്തുകള്‍ നല്‍കി; ഓരോ കത്തിലെയും ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു; 

(സി)പ്രസ്തുത കത്തുകള്‍ പ്രകാരം എന്തെല്ലാം സൌകര്യങ്ങളാണ് സംസ്ഥാന ഗവണ്‍മെന്‍റ് സി.ബി.ഐ.ക്ക് നല്‍കിയത്; എന്നാണ് ഇവ നല്‍കിയത്; 

(ഡി)ഗവണ്‍മെന്‍റ് സൌകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് പരാതിപ്പെട്ട് സി.ബി.ഐ. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്; എന്നാണ് സി.ബി.ഐ. ഹര്‍ജി നല്‍കിയത്; 

(ഇ)ഇക്കാര്യത്തില്‍ എന്തു മറുപടിയാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്?

6297

സെക്രട്ടേറിയറ്റ് മുന്നിലെ സമരത്തിന് നേരെയുള്ള ഗ്രനേഡ് പ്രയോഗം 

ശ്രീ. കെ. അജിത്

(എ)എല്‍.ഡി.എഫ്. എം.എല്‍.എ. മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്പോള്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ച സംഭവത്തെ സംബന്ധിച്ച് അനേ്വഷണം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത സംഭവത്തില്‍ പോലീസിന്‍റെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ ; 

(ബി)പ്രസ്തുത സംഭവത്തിനുശേഷം ഗ്രനേഡുകള്‍ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന് എന്തെങ്കിലും തരത്തിലുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ; 

(സി)മേല്‍ പ്രസ്താവിച്ച സംഭവത്തില്‍ ഗ്രനേഡ് പ്രയോഗിക്കുവാന്‍ ചുമതലപ്പെട്ട ഉദേ്യാഗസ്ഥന്‍ തന്നെയാണോ ഗ്രനേഡ് പ്രയോഗിച്ചതെന്നും ഇക്കാര്യത്തില്‍ ഏതെങ്കിലും ഉദേ്യാഗസ്ഥന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ ?

6298

പോലീസ് ഉദേ്യാഗസ്ഥന്‍റെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്ന രാഷ്ട്രീയ പ്രവര്‍ത്തകയ്ക്ക് എതിരെയുള്ള കേസ് 

ശ്രീ. എളമരം കരീം

(എ)സംസ്ഥാനത്തെ ഒരു എസ്.ഐ. യെ പൊതുജനമദ്ധ്യത്തില്‍ അസഭ്യം പറഞ്ഞ് തൊപ്പിതെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, കൃത്യനിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്താല്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)പൊതുജന മദ്ധ്യത്തില്‍ മാനന്തവാടി എസ്.ഐ. യെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്ന മഹിളാകോണ്‍ഗ്രസ്സ് അദ്ധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ; 

(സി)ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിരുന്നതെന്ന് വ്യക്തമാക്കാമോ ?

6299

കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി 

ശ്രീ. എ.കെ. ബാലന്‍
 ,, വി. ശിവന്‍കുട്ടി
 ,, പി. ശ്രീരാമകൃഷ്ണന്
‍ ,, കെ. ദാസന്‍

(എ)ആഭ്യന്തര വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക്, കുറ്റകൃത്യങ്ങളുടെ വിധി നിര്‍ണ്ണയത്തില്‍ കോടതികളെ സഹായിക്കാന്‍ യഥാസമയം സാധ്യമാകുന്നുണ്ടോ; ഇതിന്‍റെ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനം പ്രതേ്യകമായി അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)കുറ്റകൃത്യങ്ങളില്‍പ്പെട്ട തൊണ്ടിസാധനങ്ങള്‍ രാസ പരിശോധനയ്ക്ക് ലഭിച്ചാല്‍ വിദഗ്ദ്ധ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ കാലതാമസവും വീഴ്ചകളും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതൊഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)ലബോറട്ടറികളുടെ ആധുനികവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതിലുണ്ടാകുന്ന കാലാതാമസത്തിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ഡി)പരിശോധനയ്ക്ക് ലഭിച്ച തൊണ്ടിസാധനങ്ങളുടെയും സാന്പിളുകളുടെയും വിദഗ്ദ്ധ റിപ്പോര്‍ട്ട് നല്‍കുവാന്‍ നിലവില്‍ എത്ര കേസ്സുകളില്‍ ബാക്കി നില്‍പ്പുണ്ട്; കണക്കുകള്‍ വെളിപ്പെടുത്താമോ; ഒരു വര്‍ഷത്തില്‍ കൂടുതലായി ബാക്കി നില്‍പ്പുള്ളവ ഉണ്ടോ; വിശദമാക്കാമോ ?

6300

ഫോറന്‍സിക് ലാബുകളുടെ നവീകരണം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്തെ ഫോറന്‍സിക് ലാബറട്ടറികള്‍ നവീകരിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ; 

(ബി)ഫോറന്‍സിക് ലാബറട്ടറിയില്‍ ഇപ്പോള്‍ എന്തെല്ലാം പരിശോധനകളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുമോ? 

6301

വിക്റ്റിം കോന്പന്‍സേഷന്‍ സ്കീം 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വിക്റ്റിം കോന്പന്‍സേഷന്‍ സ്കീം നടപ്പാക്കുന്നുണ്ടോ ; 

(ബി)പ്രസ്തുത സ്കീം പ്രകാരം ഇതുവരെ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കി ;
(സി)സംസ്ഥാനത്ത് പോലീസിന്‍റെ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് പ്രസ്തുത സ്കീം പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ; 

(ഡി)പോലീസിന്‍റെ അതിക്രമങ്ങള്‍ക്ക് ഇരയായ ധാരാളം പേര്‍ സംസ്ഥാനത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെടുക്കുമോ ; വ്യക്തമാക്കുമോ?

6302

'നിര്‍ഭയ'യില്‍ നിന്ന് പെണ്‍കുട്ടികളെ കടത്താനുള്ള ശ്രമം 

ശ്രീമതി കെ. എസ്. സലീഖ

(എ)സ്ത്രീകളെയും കുട്ടികളെയും പാര്‍പ്പിച്ചിട്ടുള്ള സ്ഥാപനമായ 'നിര്‍ഭയ'യില്‍ നിന്ന് പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ചത് പോലീസ് വകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടുവോ;

(ബി)എങ്കില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാം എന്നും അന്വേഷണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(സി)പോലീസിന്‍റെ അന്വേഷണ പ്രകാരം 'നിര്‍ഭയ'യില്‍ എത്ര സ്ത്രീകളെയും കുട്ടികളെയും പാര്‍പ്പിച്ചിട്ടുണ്ട്;

(ഡി)ക്രിമിനലുകള്‍ 'നിര്‍ഭയ'യില്‍ എന്തെല്ലാം അതിക്രമങ്ങള്‍ നടത്തി എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്; 

(ഇ)'നിര്‍ഭയ'യിലെ അന്തേവാസികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ പോലീസ് വകുപ്പ് എന്തു നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

6303

സ്ത്രീസൌഹൃദ വാഹനങ്ങള്‍ 

ശ്രീ. പി. കെ. ബഷീര്‍

(എ)സ്ത്രീസൌഹൃദ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)സ്ത്രീസൌഹൃദ ഓട്ടോറിക്ഷകളും ഷീടാക്സികളും വ്യാപകമാക്കുന്ന കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ; 

(സി)സ്ത്രീസൌഹൃദ വാഹന സര്‍വ്വീസുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള നിര്‍ദ്ദേശങ്ങളും പരിപാടികളും വെളിപ്പെടുത്തുമോ? 

6304

സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൌണ്‍സിലിംഗ് 

ശ്രീ. എം.പി. വിന്‍സെന്‍റ്

(എ)സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ മയക്കുമരുന്നു മാഫിയ വലയിലാക്കുന്നത് സംബന്ധിച്ച പ്രശ്നത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; 

(ബി)ഇത് സംബന്ധിച്ച റെയ്ഡുകള്‍ നടത്തുമോ;
(സി)ക്ലാസ് സമയത്തും, മറ്റിടവേളകളിലും ചുറ്റിത്തിരിയുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ കൌണ്‍സിലിംഗും ഗൈഡന്‍സും നല്‍കുവാന്‍ പോലീസിന്‍റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമോ?

6305

ഭൂമിതട്ടിപ്പ് കേസുമായുള്ള സര്‍ക്കാരിന്‍റെ നിസ്സഹകരണം സംബന്ധിച്ച സി.ബി.ഐ. പരാതി 

 ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ) സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ല എന്ന് കോടതിയില്‍ സി.ബി.ഐ. പരാതി ഉന്നയിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) സി.ബി.ഐ. ഇപ്രകാരം കോടതിയില്‍ പരാതി ഉന്നയിക്കാനിടയായ സാഹചര്യം വിശദീകരിക്കാമോ; 

(സി) സര്‍ക്കാര്‍ സഹകരിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാമോ; 

(ഡി) പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി വിശദീകരിക്കാമോ?

6306

സോളാര്‍ അഴിമതിക്കേസ്സിലെ പ്രതിയുടെ വരുമാനസ്രോതസ്സ് 

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

(എ)സോളാര്‍ അഴിമതിക്കേസ്സിലെ പ്രതി സരിത എസ്. നായരുടെ വരുമാനസ്രോതസ്സ് അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവില്‍ നിന്നും കത്ത് ലഭിച്ചിരുന്നോ; 

(ബി)ഇതിന്മേല്‍ എന്തെല്ലാം തുടര്‍ നടപടിപള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; 

(സി)ഇക്കാര്യം അനേ്വഷിക്കുന്നതിന് ഏതെങ്കിലും ഉദേ്യാഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(ഡി)അനേ്വഷണ പുരോഗതി വ്യക്തമാക്കാമോ; അനേ്വഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശം ലഭ്യമാക്കാമോ ?

6307

വിദേശികളോട് അപമര്യാദയായുള്ള പെരുമാറ്റം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വനിതകളടക്കമുള്ള വിദേശികളോട് അപമര്യാദയായി പെരുമാറിയ എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ബി)ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി)ഈ കാലയളവില്‍ വിദേശികളായ ടൂറിസ്റ്റുകളില്‍ നിന്നും എത്ര പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

6308

കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍റെ വിഭജനവും, രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകളും 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി മണ്ധലത്തിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഈ സര്‍ക്കാരിന്‍റെ ഭരണകാലയളവില്‍ ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകള്‍ എത്ര; ഇതില്‍ നാളിതുവരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസ്സുകള്‍ എത്ര; 

(ബി)കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ജോലിഭാരവും കേസ്സിന്‍റെ ബാഹുല്യവും പരിഗണിച്ച് സ്റ്റേഷന്‍ വിഭജിച്ച് പുതിയ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇക്കാര്യത്തില്‍ ഉണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍ പ്പെട്ടിട്ടു ണ്ടേണ്ടാ; 

(ഡി)നാളിതുവരെയായിട്ട് ഡി.ജി.പി. ഈ കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; മിഷന്‍ 676-ല്‍ ഇത് ഉള്‍പ്പെടുത്തുമോ?

6309

നാവികസേനാ ഉദ്യോഗസ്ഥന്‍റെ കൊലപാതകം 

ശ്രീ. സാജു പോള്‍

(എ)നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന പെരുന്പാവൂര്‍ ഒക്കല്‍ സ്വദേശി അബീഷ് ശിവന്‍ വിശാഖപട്ടണത്ത് റയില്‍വേ ട്രാക്കില്‍ കൊലചെയ്യപ്പെട്ടത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ട് അബീഷ്ശിവന്‍റെ പിതാവ് ശ്രീ.ടി.ഡി.ശിവന്‍ സമര്‍പ്പിച്ച നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

6310

ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രിന്‍റെ സുരക്ഷ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രിന്‍റെ സുരക്ഷയ്ക്കുവേണ്ടണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്നതിന്‍റെ വിശദാംശം ലഭ്യമാക്കുമോ; 

(ബി)എന്നു മുതലാണ് ക്ഷേത്ര സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്നും വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.