|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6081 |
എന്‍ജിനീയര്‍മാരുടെ
ഒഴിവ്
നികത്താന്‍
നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും ഈ ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ? |
6082 |
തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിംഗ് സബ് ഡിവിഷനുകളിലെ ക്ലറിക്കല്‍ തസ്തികകള്‍
ശ്രീമതി പി. അയിഷാപോറ്റി
(എ)തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിംഗ് സബ് ഡിവിഷനുകളുടെ എണ്ണം എത്രയാണ് ;
(ബി)പ്രസ്തുത സബ്ഡിവിഷനുകളില്‍ എത്ര ക്ലറിക്കല്‍ തസ്തികകള്‍ ഉണ്ട് ; ആയതില്‍ എത്ര തസ്തികയില്‍ ജീവനക്കാരുണ്ട് ;
(സി)ക്ലര്‍ക്ക് ഇല്ലാത്ത സബ് ഡിവിഷനുകളില്‍ ജീവനക്കാരുടെ ജീവനക്കാര്യം അടക്കമുള്ള വിഷയങ്ങള്‍ ഇപ്പോള്‍ ആരാണ് കൈകാര്യം ചെയ്യുന്നത് ? |
6083 |
എഞ്ചിനീയറിംഗ് വിഭാഗത്തിലെ മിനിസ്റ്റീരിയല്‍ കേഡര്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)തദ്ദേശ സ്വയംഭരണ വകുപ്പില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മിനിസ്റ്റീരിയല്‍ വിഭാഗം കേഡര്‍ രൂപീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ആയതിന് ഉണ്ടാകുന്ന തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
(സി)മിനിസ്റ്റീരിയല്‍ വിഭാഗം കേഡര്‍ രൂപീകരിക്കുന്നതിന് ചീഫ് എഞ്ചിനീയറുടെ പ്രൊപ്പോസല്‍ വകുപ്പില്‍ ലഭിച്ചതില്‍ എത്രയും വേഗം തീര്‍പ്പു കല്പിക്കുമോ; അതിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; |
6084 |
തദ്ദേശസ്വയംഭരണ
വകുപ്പിലെ
എന്‍ജിനീയറിംഗ്
വിഭാഗത്തിലെ
മിനിസ്റ്റീരിയല്‍
വിഭാഗം
ശ്രീമതി പി. അയിഷാ പോറ്റി
(എ)തദ്ദേശസ്വയംഭരണ വകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ എത്ര സെക്ഷന്‍ ആഫീസുകള്‍ ഉണ്ട്;
(ബി)പ്രസ്തുത സെക്ഷന്‍ ആഫീസുകളില്‍ എത്ര എണ്ണത്തില്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുണ്ട്;
(സി)പ്രസ്തുത സെക്ഷന്‍ ആഫീസുകളില്‍ ബില്‍ ആഡിറ്റിംഗ്, അക്കൌണ്ട് സൂക്ഷിക്കല്‍ തുടങ്ങിയ ജോലികള്‍ ഇപ്പോള്‍ ആരാണ് നിര്‍വ്വഹിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ? |
6085 |
പഞ്ചായത്തിലെ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ധങ്ങള്‍
ശ്രീ. സാജു പോള്‍
(എ)2013 ലെ ജനറല്‍ ട്രാന്‍സ്ഫറിന് പുലര്‍ത്തിയ അതേ മാനദണ്ധങ്ങള്‍ തന്നെയാണോ 2014 ലെ ജനറല്‍ ട്രാന്‍സ്ഫറിനും പഞ്ചായത്ത് വകുപ്പില്‍ തുടരുന്നതെന്ന് അറിയിക്കുമോ;
(ബി)2013 ലെ ജനറല്‍ ട്രാന്‍സ്ഫറിന് ശേഷം 2014 ലെ ജനറല്‍ ട്രാന്‍സ്ഫറിന് മുന്‍പ് ഡെപ്യൂട്ടേഷനില്‍ തുടര്‍ന്ന്, ശേഷം പഞ്ചായത്ത് വകുപ്പില്‍ മടങ്ങി വന്ന ജീവനക്കാരില്‍ അവരവരുടെ ജില്ലയില്‍ തന്നെ നിയമിക്കപ്പെട്ടവര്‍ എത്ര പേരാണ്;
(സി)ഇവരെ ജനറല്‍ ട്രാന്‍സ്ഫര്‍ നടത്തുന്പോള്‍ ജില്ലയിലെ ജൂനിയര്‍ ആയതിനാല്‍ സ്ഥലം മാറ്റുമോ;
(ഡി)ഇങ്ങനെ നിയമിച്ചു തല്‍സ്ഥാനത്ത് ഇപ്പോഴും തുടരുന്ന ജീവനക്കാരുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ;
(ഇ)2013 ലെ ജനറല്‍ ട്രാന്‍സ്ഫറിന്‍റെ ക്യൂ ലിസ്റ്റ് പ്രകാരം ജീവനക്കാര്‍ ആവശ്യപ്പെട്ട അതാതു ആഫീസില്‍ സ്ഥലം മാറ്റത്തിനായി ഊഴം കാത്തിരുന്ന ജീവനക്കാരെ മറികടന്നുകൊണ്ടു 2014 ലെ ജനറല്‍ ട്രാന്‍സ്ഫറിന് മുന്‍പ് മറ്റ് ആരെയെങ്കിലും സ്ഥലം മാറ്റി നിയമിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വ്യക്തമാക്കുമോ? |
6086 |
ഗ്രാമപഞ്ചായത്തുകളിലെ ടൈപ്പിസ്റ്റ്/ഡി.റ്റി.പി ഓപ്പറേറ്റര്‍ തസ്തിക
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളില്‍ ടൈപ്പിസ്റ്റ്/ ഡി.റ്റി.പി ഓപ്പറേറ്റര്‍ തസ്തിക നിലവിലുണ്ടോ;
(ബി)ഇല്ലെങ്കില്‍ ഇത്തരം ജോലി ചെയ്യുന്നതിന് ജീവനക്കാരെ ഏതു രീതിയിലാണ് നിയമിക്കുന്നത്;
(സി)ടൈപ്പിസ്റ്റ്/ഡി.റ്റി.പി. ഓപ്പറേറ്റര്‍ തസ്തിക ഇല്ലാത്തത് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ പ്രസ്തുത തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ? |
6087 |
കാലാവധി കഴിഞ്ഞിട്ടും ഡെപ്യൂട്ടേഷനില്‍ തുടരുന്നതിനെതിരെ നടപടി
ശ്രീ. കെ. അജിത്
(എ)ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആലപ്പുഴ ജില്ലയില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ തുടരുന്നുണ്ടോ എന്നു വ്യക്തമാക്കുമോ;
(ബി)തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ സാന്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രതിയായ മേല്‍പറഞ്ഞ ഉദ്യോഗസ്ഥന്‍ പ്രസ്തുത ഓഫീസിലെ തന്നെ സെക്രട്ടറിയുടെ ചാര്‍ജ്ജിലോ ഫിനാന്‍സ് ഓഫീസറുടെ ചാര്‍ജ്ജിലോ തുടരുന്നുണ്ടോ എന്നു അറിയിക്കുമോ; ഇപ്രകാരം തുടരുന്നത് മേല്‍പ്പറഞ്ഞ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതിനാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ? |
6088 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നികുതി പിരിവ് - അധിക വിഹിതം
ശ്രീ. എളമരം കരീം
(എ)ഗ്രാമപഞ്ചായത്തുകളിലെ നികുതി പിരിവ് കാര്യക്ഷമമായി നടക്കുന്നില്ല എന്ന ആക്ഷേപം സംബന്ധിച്ച് നിലപാട് വിശദമാക്കാമോ;
(ബി)നികുതി പിരിവ് മെച്ചപ്പെടുത്തുന്നതിന്‍റെ അടിസ്ഥാനത്തില്‍ 10 ശതമാനം അധിക വിഹിതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ എത്ര പഞ്ചായത്തുകള്‍ക്ക് അധിക വിഹിതം ലഭ്യമാക്കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ? |
6089 |
അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ നടപടി
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, പി.എ. മാധവന്
,, റ്റി.എന്‍. പ്രതാപന്
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)അനധികൃത നിര്‍മ്മാണത്തിന്‍റെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)അനധികൃത നിര്‍മ്മാണങ്ങളെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളും രജിസ്റ്ററുകളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സൂക്ഷിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം? |
6090 |
കെട്ടിട നികുതി വര്‍ദ്ധനവ്
ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പഞ്ചായത്തുകളിലും നഗരസഭകളിലും കെട്ടിടനികുതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്നും ഇത് പരിശോധിച്ച് നടപ്പിലാക്കുന്നതിന ചുമതലപ്പെട്ട ഉദേ്യാഗസ്ഥന്‍ ആരാണെന്നും വിശദാംശം ലഭ്യമാക്കുമോ;
(ബി)ഈ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ എല്ലാ പഞ്ചായത്തുകളും നികുതി വര്‍ദ്ധന നടപ്പാക്കിയത് എന്ന് വ്യക്തമാക്കുമോ;
(സി)ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ നിരക്കുവര്‍ദ്ധന നടപ്പാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ? |
6091 |
ബില്‍ഡിംഗ് റൂള്‍സ് ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍
ഡോ. കെ. ടി. ജലീല്‍
(എ)ബില്‍ഡിംഗ് റൂള്‍ ലംഘിച്ച് നിര്‍മ്മിച്ച പല അനധികൃത കെട്ടിടങ്ങള്‍ക്കും പിന്നീട് അംഗീകാരം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ ഇത് തടയുന്നതിനായി ഉത്തരവുകളോ നിര്‍ദ്ദേശങ്ങളോ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ? |
6092 |
പാലിയേറ്റീവ് കെയര്‍ സംവിധാനം മികച്ച രീതിയില്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്കുള്ള ധനസഹായം
ശ്രീ. ബി. സത്യന്‍
(എ)പാലിയേറ്റീവ് കെയര്‍ സംവിധാനം മികച്ച രീതിയില്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്ക് പ്രത്യേക സഹായം ലഭ്യമാക്കുമോ;
(ബി)സംസ്ഥാനത്ത് പാലിയേറ്റീവ് കെയര്‍ സംവിധാനം മികച്ച രീതിയില്‍ നടത്തിക്കൊണ്ടുപോകുന്ന പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ? |
6093 |
തണ്ണീര്‍ത്തട ഡേറ്റാബാങ്ക് വിജ്ഞാപന നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍
ശ്രീമതി കെ. കെ. ലതിക
(എ)നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ഡേറ്റാബാങ്ക് ഗസറ്റ് വിജ്ഞാപനം നടത്തേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പേര് വിവരം വിശദമാക്കുമോ;
(ബി)പ്രസ്തുത സ്ഥാപനങ്ങള്‍ ഗസറ്റ് വിജ്ഞാപന നടപടികള്‍ പൂര്‍ത്തിയാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ? |
6094 |
പരിസ്ഥിതി രജിസ്റ്റര്‍
ശ്രീ. കെ. ദാസന്‍
കൊയിലാണ്ടി നിയോജക മണ്ധലത്തിലെ പഞ്ചായത്തുകളില്‍ പരിസ്ഥിതി രജിസ്റ്റര്‍(പി.ബി.ആര്‍) തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;രജിസ്റ്ററിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ? |
6095 |
2006-2007-ലെ ജനന രജിസ്ട്രേഷന്‍ ഫോറത്തിലെ അപാകത പരിഹരിക്കുന്നതിനുള്ള നടപടി
ശ്രീ. ഇ.കെ. വിജയന്‍
(എ)2006-2007 വര്‍ഷങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനനരജിസ്ട്രേഷനുവേണ്ടി ലഭ്യമാക്കിയ നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ മേല്‍വിലാസ സൂചന ഇല്ല എന്ന അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാരണത്താല്‍ തുടര്‍ന്നുണ്ടായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
(സി)സമയബന്ധിതമായി അനുബന്ധവിഷയം പരിഹരിക്കുന്നതിനുള്ള നടപടി ഉണ്ടാവുമോ; വ്യക്തമാക്കുമോ? |
6096 |
പൊതുശ്മശാനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തല്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)പഞ്ചായത്തുകളില്‍ പൊതു ശ്മശാനഭൂമി ഉണ്ടായിട്ടും കാര്യക്ഷമമായി പ്രയോജനപ്പെടുത്താത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മൃതദേഹങ്ങള്‍ ശാസ്ത്രീയമായി ദഹിപ്പിക്കുന്നതിനുള്ള സംവിധാനം, മൃതശരീരവുമായി എത്തിച്ചേരുന്നവര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ നില്‍ക്കാനുള്ള ഷെല്‍ട്ടറുകള്‍, പ്രാര്‍ത്ഥനക്കും അനുശോചന യോഗങ്ങള്‍ക്കും അനുയോജ്യമായ ഹാളുകള്‍, വിറക്, വിവിധ ഉപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിനുള്ള സ്റ്റോര്‍ റൂം, റോഡ് തുടങ്ങിയ സൌകര്യങ്ങളോടെ ഒരു മണ്ധലത്തില്‍ ഒരു ശ്മശാനം അഭിവൃദ്ധിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ? |
6097 |
ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ്
ശ്രീ. കെ. അജിത്
(എ)ഇഷ്ടിക നിര്‍മ്മാണത്തിനായി വൈക്കം താലൂക്കിലെ ഓരോ പഞ്ചായത്തുകളിലും എത്ര ലൈസന്‍സുകള്‍ വീതം നല്‍കിയിട്ടുണ്ടെന്ന് അറിയാമോ; എങ്കില്‍ വെളിപ്പെടുത്തുമോ;
(ബി)ഇതില്‍ പഞ്ചായത്തിന്‍റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)പഞ്ചായത്തിന്‍റെ അനുമതി നേടുന്നതിനുമുന്പ് ഏതെല്ലാം വകുപ്പുകളുടെ അനുമതിയാണ് ആവശ്യമുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ആഘാതം പഞ്ചായത്തുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമുന്‍പ് പാരിസ്ഥിതികാഘാത പഠനം നടത്താറുണ്ടോ എന്നറിയിക്കുമോ? |
6098 |
ഗ്രാമസഭകളുടെയോഗം ചേരുന്നതു സംബന്ധിച്ച നടപടിക്രമം
ശ്രീ. മുല്ലക്കര രത്നാകരന്‍
ഗ്രാമസഭകള്‍ യോഗം ചേരുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദമാക്കുന്നതിന് ഉത്തരവു പൂറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ? |
6099 |
സ്നേഹ നഗര്‍ എസ്.സി. കോളനിയിലെ വിജ്ഞാന്‍വാടികേന്ദ്രത്തിന്‍റെ നിര്‍മ്മാണം
ശ്രീ. ബി.ഡി. ദേവസ്സി
(എ)കൊരട്ടി പഞ്ചായത്തിലെ 5-ാം വാര്‍ഡ് സ്നേഹനഗര്‍ എസ്.സി. കോളനിയിലെ വിജ്ഞാന്‍വാടികേന്ദ്രത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിനായുള്ള നടപടികള്‍ ഏതുഘട്ടത്തിലാണ്;
(സി)കെട്ടിടത്തിന്‍റെ നിര്‍മ്മാണചുമതല ഏറ്റിട്ടുള്ള തൃശ്ശൂര്‍ ജില്ലാ പോലീസ് സഹകരണ സംഘത്തിന് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പഞ്ചായത്ത് കൈമാറിയിട്ടും ഇതുവരെയും നിര്‍മ്മാണം ആരംഭിയ്ക്കാത്തത് എന്തുകൊണ്ടാണ് എന്ന് അറിയാമോ;
(ഡി)പ്രസ്തുത വിജ്ഞാന്‍വാടി കേന്ദ്ര നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുമോ? |
6100 |
തങ്കിക്കവല മുതല്‍ അരൂര്‍ ബൈപ്പാസ് വരെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി
ശ്രീ. എ.എം. ആരിഫ്
(എ)ത്രിതല പഞ്ചായത്തുകള്‍ പരസ്യ ഏജന്‍സികളുമായി കരാര്‍ ഉണ്ടാക്കി ദേശീയപാതയില്‍ തങ്കിക്കവല മുതല്‍ അരൂര്‍ ബൈപ്പാസ് വരെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത സ്ട്രീറ്റ് ലൈറ്റുകള്‍ തീരെ വെളിച്ചം കുറഞ്ഞതും ഉപകാരപ്രദമായതുമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഫ്യൂസാകുന്ന ട്യൂബുകള്‍ യഥാസമയം മാറാത്തത് നിമിത്തവും മെയിന്‍റനന്‍സ് നടത്താത്തതുകൊണ്ടും പല ലൈറ്റുകളും പ്രകാശിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എഗ്രിമെന്‍റ് വച്ചിട്ടുള്ളവര്‍ എഗ്രിമെന്‍റ് പ്രകാരമുള്ള വെളിച്ചം ഉറപ്പുവരുത്താത്തതിനാല്‍ എഗ്രിമെന്‍റ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെടുമോ? |
6101 |
മാവേലിക്കര മണ്ധലത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ധലത്തിലെ തെക്കേക്കര ഗ്രാമപഞ്ചാത്തില്‍ വരേണിക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ കെട്ടിടം ശോചനീയാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഈ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ;
(സി)തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന്‍റെ കെട്ടിടം ശോചനീയാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;
(ഡി)വെട്ടിയാര്‍ പി.എച്ച്.സി. യ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ;
(ഇ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ധലത്തില്‍ പഞ്ചായത്തും സാമൂഹ്യക്ഷേമ വകുപ്പൂം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ? |
6102 |
കായംകുളം മണ്ഡലത്തിലെ പ്രവൃത്തികള്‍
ശ്രീ. സി.കെ. സദാശിവന്‍
(എ)കായംകുളം മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(ബി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ കായംകുളം മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതികള്‍ പഞ്ചായത്ത് തലത്തില്‍ തരംതിരിച്ച് വ്യക്തമാക്കുമോ ? |
6103 |
ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ അറവുശാലകള്‍
ശ്രീ. എം. ഹംസ
(എ)ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളിലാണ് ശാസ്ത്രീയമായ അറവുശാലകള്‍ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നത് ; വിശദാംശം നല്‍കുമോ ;
(ബി)അറവുശാലകള്‍ ശാസ്ത്രീയമായി സജ്ജീകരിച്ച് ഉപഭോക്താക്കള്‍ക്ക് ശുദ്ധമായതും ഗുണനിലവാരമുള്ളതുമായ മാംസം ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)ഇതിനായി എന്തു തുക അനുവദിച്ചിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ? |
6104 |
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വിഭജനം
പ്രൊഫ. സി. രവീന്ദ്രനാഥ്
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വിഭജിച്ച് മറ്റത്തൂര്‍, വെള്ളിക്കുളങ്ങര എന്നീ പഞ്ചായത്തുകളാക്കി മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ? |
6105 |
പാലക്കാട് ജില്ലയിലെ പഞ്ചായത്തുകളുടെ പദ്ധതിവിഹിതം
ശ്രീ. എം. ചന്ദ്രന്‍
(എ)പാലക്കാട് ജില്ലയിലെ പഞ്ചായത്തുകള്‍ക്കായി 2013-14 വര്‍ഷത്തില്‍ പദ്ധതിവിഹിതമായി എത്ര തുകയാണ് വകയിരുത്തിയിരുന്നത്;
(ബി)അനുവദിച്ച പദ്ധതിവിഹിതം പൂര്‍ണ്ണമായും വിനിയോഗിക്കാത്ത പഞ്ചായത്തുകള്‍ പാലക്കാട് ജില്ലയില്‍ ഉണ്ടോയെന്ന് അറിയിക്കുമോ;
(സി)എങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളാണ് എന്നു വ്യക്തമാക്കുമോ? |
6106 |
അങ്കമാലി മണ്ധലത്തിലെ പഞ്ചായത്തുകള്‍ക്ക് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുകയും അവയുടെ വിനിയോഗവും
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തിലെ ഓരോ പഞ്ചായത്തുകളിലും 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി അനുവദിച്ചിരുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)എത്രശതമാനം തുകയാണ് വിവിധ പദ്ധതിപ്രകാരം ഓരോ പഞ്ചായത്തുകളിലും വിനിയോഗിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ? |
6107 |
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ കിലയുടെ റീജിയണല്‍ സെന്‍റര്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ കിലയുടെ റീജിയണല്‍ സെന്‍റര്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)കിലയുടെ റീജിയണല്‍ സെന്‍റര്‍ തുടങ്ങുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ;
(സി)റീജിയണല്‍ സെന്‍ററിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് കില നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ;
(ഡി)കിലയുടെ റീജിയണല്‍ സെന്‍റര്‍ തുടങ്ങുന്നതിലേയ്ക്കായി എത്ര രൂപ നീക്കിവച്ചിരിക്കുന്നു എന്ന് വ്യക്തമാക്കാമോ; ഇതിന് കെട്ടിട നിര്‍മ്മാണത്തിന്‍റെ ആവശ്യമുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ? |
6108 |
ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെ സംബന്ധിച്ച വിവരങ്ങള്‍
ശ്രീ. കെ. ശിവദാസന്‍ നായര്
,, എ.റ്റി. ജോര്‍ജ്
,, ഷാഫി പറന്പില്
,, പാലോട് രവി
(എ)ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ സര്‍വ്വേ നടത്താന്‍ സാമൂഹ്യസുരക്ഷാ മിഷന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇവരുടെ എന്തെല്ലാം വിവരങ്ങളാണ് സര്‍വ്വേ മുഖേന ശേഖരിക്കാനുദ്ദേശിക്കുന്നന്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് ഭരണതലത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ? |
6109 |
വിദ്യാലയങ്ങളിലെ സൈക്കോ-സോഷ്യല്‍ കൌണ്‍സലിംഗ്
ശ്രീ. റോഷി അഗസ്റ്റിന്
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
(എ)സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലേക്കും സൈക്കോ-സോഷ്യല്‍ കൌണ്‍സിലേഴ്സിന്‍റെ സേവനം വ്യാപിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(ബി)നിലവില്‍ സൈക്കോ-സോഷ്യല്‍ കൌണ്‍സിലേഴ്സിന്‍റെ സേവനം വിദ്യാലയങ്ങളില്‍ ലഭിക്കുന്നുണ്ടോ; വിശദമാക്കുമോ;
(സി)വിദ്യാലയങ്ങളിലേക്ക് സൈക്കോ-സോഷ്യല്‍ കൌണ്‍സി ലര്‍മാരുടെ നിയമനം നടത്തുന്നതിന് തസ്തിക സൃഷ്ടിക്കുമോ;
(ഡി)നിലവില്‍ കൌണ്‍സിലര്‍മാരായി സേവനത്തിലുളളവരെ സ്ഥിരപ്പെടുത്തുന്നതിന് ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കുമോ? |
6110 |
സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനങ്ങള്‍
ശ്രീ. എം. എ. വാഹിദ്
(എ)സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരം നല്‍കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം സാമൂഹ്യനീതി വകുപ്പിന് കേന്ദ്ര സര്‍ക്കാരില്‍നിന്നും വിവിധ പദ്ധതികള്‍ക്കായി എത്ര രൂപ ലഭിച്ചുവെന്നും അവ ഏതെല്ലാം തരത്തില്‍ വിനിയോഗിച്ചുവെന്നും വിശദമാക്കുമോ;
(ഡി)സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ എല്ലാ വര്‍ഷവും ഓഡിറ്റിംഗ് നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ ? |
<<back |
next page>>
|