UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6044

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി 

ശ്രീ. പി. കെ. ബഷീര്
‍ '' പി. ബി. അബ്ദുള്‍ റസാക്
 '' കെ. മുഹമ്മദുണ്ണി ഹാജി
 '' എം. ഉമ്മര്‍

(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നും ഇതിനായി ചെലവഴിക്കപ്പെടുന്ന തുകയ്ക്ക് ആനുപാതികമായ വികസനം നടക്കുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)പദ്ധതി പ്രവര്‍ത്തനം സാന്പത്തിക വര്‍ഷാരംഭം മുതല്‍ ക്രമാനുഗതമായി നടക്കാതെ സാന്പത്തിക വര്‍ഷാവസാനം മാത്രം കൂടുതല്‍ ചെലവഴിക്കപ്പെടുന്നതിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(സി)2013 സെപ്റ്റംബര്‍ 30 വരെ യുള്ള ഒന്നാം അര്‍ദ്ധ വര്‍ഷത്തില്‍ എന്തു തുക ചെലവഴിച്ചു എന്നതിന്‍റെ വിശദവിവരം നല്കാമോ?

6045

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 

ശ്രീ. എ.കെ. ബാലന്‍

(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം പൂര്‍ത്തിയായിട്ടുണ്ടോ ; എങ്കില്‍ എത്ര സ്ഥാപനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ ; 

(ബി)ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കുമോ; 

(സി)പദ്ധതികള്‍ തയ്യാറാക്കുന്നതിന് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6046

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 

പ്രൊഫ. സി. രവീന്ദ്രനാഥ്
 ശ്രീ. ബി. സത്യന്
‍ ,, സി. കൃഷ്ണന്‍
 ,, കെ.വി. വിജയദാസ് 

(എ)തദ്ദേശസ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ പദ്ധതിചെലവ് സംബന്ധിച്ച അവലോകനം നടത്തിയിട്ടുണ്ടോ;

(ബി)ത്രിതലങ്ങളിലായി, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ആകെ പദ്ധതിയുടെ എത്ര ശതമാനം വീതമാണ് ; വിശദമാക്കാമോ ; 

(സി)പദ്ധതിച്ചെലവ് 2013-14 വര്‍ഷത്തിലെ ഓരോ മാസവും ആകെ പദ്ധതിയുടെ ശതമാനക്കണക്കില്‍ ലഭ്യമാണോ; വിശദാംശം നല്‍കുമോ; 

(ഡി)പദ്ധതി വിഹിതത്തിലെ ചെലവില്‍ കുറവ് വന്നിട്ടുണ്ടായിരുന്നുവോ ; എങ്കില്‍ എത്ര ശതമാനം ; വിശദ മാക്കാമോ ?

6047

ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലെ കന്പ്യൂട്ടറൈസേഷന്‍ 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളില്‍ കന്പ്യൂട്ടറൈസേഷന്‍റെ ഭാഗമായി മൈക്രോസോഫ്റ്റില്‍ നിന്നും ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങുന്നതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഭീമമായ തുക ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങുന്നതിന് ചെലവഴിക്കുന്നതിന് പകരം സൌജന്യമായി ലഭിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയറിലേയ്ക്ക് മാറുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ? 

6048

ത്രിതല പഞ്ചായത്തുകളുടെ അനുവദിച്ച ഫണ്ട് വിനിയോഗം 

ശ്രീ. എളമരം കരീം

(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ആകെ അനുവദിച്ച ഫണ്ട് എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ വെവ്വേറെ ചെലവഴിച്ച തുക സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാമോ; 

(സി)ത്രിതല പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതലും ഏറ്റവും കുറച്ചും ഫണ്ട് ചെലവഴിച്ച ജില്ലകള്‍ ഏതെന്ന് വ്യക്തമാക്കാമോ? 

6049

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിന് ശാസ്ത്രീയമായ ഘടന 

ശ്രീ. കോടിയേരി ബാലകൃഷ്ണന്
‍ ഡോ. ടി.എം. തോമസ് ഐസക് 
ശ്രീ. കെ. രാധാകൃഷ്ണന്
‍ ,, വി. ശിവന്‍കുട്ടി 

(എ)തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിന് ശാസ്ത്രീയമായ ഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്നും ഇതിന് വ്യക്തമായ മാനദണ്ധം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അറിയിക്കുമോ ; എത്രവര്‍ഷം കൂടുന്പോള്‍ വാര്‍ഡ് വിഭജനം നടത്താനാണ് ഉമ്മന്‍കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത് ; 

(ബി)വിഭജനത്തിന്‍റെ മാനദണ്ധത്തില്‍ മാറ്റം വരാതിരിക്കാന്‍ എന്തെല്ലാം കരുതലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് ;

(സി)ഇക്കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ സമിതിയിലെ അംഗങ്ങള്‍ ആരെല്ലാമാണ് ; 

(ഡി)പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ ?

6050

പഞ്ചായത്തുകളുടെ വിഭജനം 

ശ്രീ. കെ. അജിത്

(എ)തദ്ദേശഭരണ വാര്‍ഡ് പുനര്‍ വിഭജനത്തിനുള്ള ഡിലിമിറ്റേഷന്‍ കമ്മീഷന്‍ എന്ന് രൂപീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ബി)തദ്ദേഭരണ സ്ഥാപനങ്ങളുടെ തെരെഞ്ഞെടുപ്പിനുമുന്പായി സംവരണം 10 വര്‍ഷത്തേക്കായി നിജപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

6051

പഞ്ചായത്ത് വില്ലേജുകളുടെ അതിര്‍ത്തി ഏകോപനം 

ഡോ. എന്‍. ജയരാജ്
 ശ്രീ. പി.സി. ജോര്‍ജ്
 ,, റോഷി അഗസ്റ്റിന്‍
 ,, എം.വി. ശ്രേയാംസ് കുമാര്‍ 

(എ)പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ വില്ലേജുകളുടെ അതിര്‍ത്തികളുമായി ഏകോപിപ്പിച്ച് പുനര്‍നിര്‍ണ്ണയം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; 

(ബി)ഇതു സംബന്ധിച്ച് ഒരു സമിതിയെ നിയമിക്കുന്നതിന് തയ്യാറാകുമോ?

6052

പഞ്ചായത്തു വിഭജനം 

ശ്രീ. സി. ദിവാകരന്
‍ ,, കെ. രാജു
 ,, ജി.എസ്. ജയലാല്‍
 ശ്രീമതി ഗീതാ ഗോപി 

(എ)സംസ്ഥാനത്ത് നാല്‍പ്പതിനായിത്തിനുമേല്‍ ജനസംഖ്യയുള്ള എത്ര പഞ്ചായത്തുകളുണ്ട് ; അവ വിഭജിക്കാനുദ്ദേശിക്കുന്നുണ്ടോ ; 

(ബി)ഒരു പഞ്ചായത്തിനുവേണ്ട പരമാവധി വാര്‍ഡുകളുടെ എണ്ണം എത്രയായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

6053

ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസുകള്‍ 

ശ്രീ. സണ്ണി ജോസഫ്
 ,, വര്‍ക്കല കഹാര്
‍ ,, പി.സി. വിഷ്ണുനാഥ്
 ,, ലൂഡി ലൂയിസ് 

(എ)ഗ്രാമപഞ്ചായത്തുകളില്‍ ഫ്രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏന്തെല്ലാം സേവനങ്ങളാണ് ഇതുവഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഫ്രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

6054

ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സുരക്ഷിതത്വത്തിന് നടപടി 

ശ്രീ. രാജു എബ്രഹാം

(എ)സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ ആകെ എത്ര വാര്‍ഡുകളാണ് ഉള്ളതെന്ന് അറിയിക്കുമോ ;

(ബി)ഗ്രാമപഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിലവില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; 

(സി)ഇവരുടെ ജീവിത സുരക്ഷിതത്വത്തിനായി ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോയെന്നും ഇല്ലെങ്കില്‍ ഇതുപ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

6055

ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ അമിത ജോലി ഭാരം 

ശ്രീ. കെ. രാധാകൃഷ്ണന്
‍ ശ്രീമതി. പി. അയിഷാ പോറ്റി
 ശ്രീ. എ.എം. ആരിഫ്
 ,, പി. ശ്രീരാമകൃഷ്ണന്‍ 

(എ)ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഗ്രാമപഞ്ചായത്തുകള്‍ക്ക് അമിത ജോലിഭാരം ഉണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ കഴന്പുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; 

(ബി)ജനസേവന - പദ്ധതി നിര്‍വ്വഹണത്തിലെ കാലതാമസത്തിന് ഇത് കാരണമാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇത് പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചു? 

6056

സേവാഗ്രാമം പദ്ധതി 

ശ്രീ. വി. ഡി. സതീശന്
‍ '' വര്‍ക്കല കഹാര്
‍ '' പി. സി. വിഷ്ണുനാഥ്
 '' കെ. മുരളീധരന്‍

(എ)ഗ്രാമപഞ്ചായത്തുകളില്‍ സേവാഗ്രാമുകള്‍ സ്ഥാപിക്കുന്നതു വഴി എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് സേവാഗ്രാമം പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ബി)ഗ്രാമ പഞ്ചായത്തുകളില്‍ എവിടെയെല്ലാമാണ് ഇവ സ്ഥാപിക്കുന്നത്; വിശദമാക്കുമോ;

(സി)എന്തെല്ലാം സേവനങ്ങളാണ് ഇത് വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

6057

പഞ്ചായത്തുകളെ സ്ത്രീ-ശിശു സൌഹാര്‍ദ്ദമാക്കുന്നതിനുള്ള പദ്ധതി 

ശ്രീ. വര്‍ക്കല കഹാര്‍
 ,, വി.പി. സജീന്ദ്രന്
‍ ,, ലൂഡി ലൂയിസ്
 ,, എം.പി. വിന്‍സെന്‍റ്

(എ)പഞ്ചായത്തുകളെ സ്ത്രീ-ശിശു സൌഹാര്‍ദ്ദമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?

6058

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പ്രൊഡ്യൂസര്‍ കന്പനി 

ശ്രീ. ലൂഡി ലൂയിസ്
 ,, എ. റ്റി. ജോര്‍ജ്
 ,, ഐ. സി. ബാലകൃഷ്ണന്‍
 ,, പാലോട് രവി

(എ)കുടുംബശ്രീ പ്രൊഡ്യൂസര്‍ കന്പനി രൂപവത്ക്കരിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിവിധ മേഖലയിലെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള ശൃംഖല ഏകോപിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പദ്ധതിക്ക് നബാര്‍ഡ് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

6059

കുടുംബശ്രീ സാന്പത്തിക സാക്ഷരതാ പ്രചരണം 

ശ്രീ. ബെന്നി ബെഹനാന്
‍ ,, അന്‍വര്‍ സാദത്ത്
 ,, സി. പി. മുഹമ്മദ്
 ,, കെ. ശിവദാസന്‍ നായര്‍

എ)കുടുംബശ്രീ സാന്പത്തിക സാക്ഷരതാ പ്രചരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)അനധികൃത സ്ഥാപനങ്ങളില്‍ നിന്ന് അമിത പലിശയ്ക്ക് വായ്പയെടുക്കുന്നതിന്‍റെ ദോഷഫലങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത ക്യാന്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ആരുടെയെല്ലാം സഹകരണത്തോടെയാണ് ഈ ക്യാന്പയിന്‍ സംഘടിപ്പിക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം?

6060

കുടുംബശ്രീ അംഗങ്ങളുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി 

ശ്രീ. എ.കെ. ശശീന്ദ്രന്‍

കോഴിക്കോട് ജില്ലയില്‍ നിന്ന് 9,10 ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയിലേയ്ക്ക് കുടുംബശ്രീ അംഗങ്ങളുടെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

6061

പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംബന്ധിച്ച വിവരം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി എപ്പോഴെല്ലാമാണ് യോഗം ചേരുന്നതെന്നും കമ്മിറ്റിയുടെ അധികാരങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ; 

(ബി)ഇതിലെ അംഗങ്ങള്‍ ആരെല്ലാമാണ്;

(സി)കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ നിലവില്‍ എന്തെല്ലാം സംവിധാനമാണ് ഉള്ളത്; 

(ഡി)തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് നിശ്ചിത സമയപരിധിവെയ്ക്കുന്നതിനും, വീഴ്ചവരുത്തുന്നത് പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

6062

ഗ്രാമപഞ്ചായത്ത് ലൈബ്രറികളുടെ പ്രവര്‍ത്തനം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഗ്രാമപഞ്ചായത്ത് ലൈബ്രറികളുടെ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; 

(ബി)പഞ്ചായത്ത് ലൈബ്രേറിയന്‍മാര്‍ക്ക് മതിയായ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ? 

6063

ഗ്രാമപഞ്ചായത്തുകളിലെ വാഹനങ്ങള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)എത്ര ഗ്രാമപഞ്ചായത്തുകള്‍ക്കാണ് സ്വന്തമായി വാഹനമുള്ളത്;

(ബി)സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ നിലവിലുണ്ടോ ; എങ്കില്‍ എത്രയാണെന്ന് അറിയിക്കുമോ ;

(സി)ഗ്രാമപഞ്ചായത്തുകളില്‍ ഡ്രൈവര്‍ തസ്തിക നിലവിലുണ്ടോ ;

(ഡി)വാഹനങ്ങളുള്ള ഗ്രാമപഞ്ചായത്തുകളില്‍ ഡ്രൈവര്‍ മാരെ ഏതു രീതിയിലാണ് നിയമിക്കുന്നത് ;

(ഇ)ഗ്രാമപഞ്ചായത്തുകളില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

6064

തെരുവുനായ്ക്കളുടെ നിയന്ത്രണം 

ശ്രീ. പി. തിലോത്തമന്‍

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനോ തെരുവുകളില്‍ നിന്നും അവയെ ഒഴിവാക്കി മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കുന്നതിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു നിശ്ചിത തീയതി വരെ കാലാവധി അനുവദിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്നു പറയാമോ?

6065

പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള പെര്‍മിസീവ് സാംഗ്ഷന്‍ 

ശ്രീ. കെ. ദാസന്‍

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വിവിധ പഞ്ചായത്തുകളില്‍ ഫണ്ട് ഉപയോഗിക്കുന്നതിന് നല്‍കിയ പെര്‍മിസീവ് സാംഗ്ഷന്‍ എത്ര; വിശദമാക്കാമോ; 

(ബി)ഓരോ പഞ്ചായത്തിലും ഏതെല്ലാം ആവശ്യത്തിനാണ് പെര്‍മിസീവ് സാംഗ്ഷന്‍ നല്‍കിയത് എന്നത് ഉത്തരവുകളുടെ പകര്‍പ്പ് സഹിതം വിശദമായി വ്യക്ത മാക്കാമോ?

6066

എസ്.സി.പി./എസ്.ടി.പി. ഫണ്ടുവിനിയോഗം സംബന്ധിച്ച യോഗം 

ശ്രീ. വി. ശശി

(എ) 13.03.2013-ലെ സ.ഉ.(സാധാ)നം.528/2013/തസ്വഭവ. ഉത്തരവിന്‍റെ സാരാംശം വ്യക്തമാക്കുമോ; 

(ബി) മേല്‍ ഉത്തരവനുസരിച്ച് ഏതൊക്കെ ജില്ലകളില്‍ എത്ര പ്രാവശ്യം എസ്.സി.പി./എസ്.ടി.പി. ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് എം.എല്‍.എ.മാരുടെ സാന്നിദ്ധ്യത്തില്‍ പ്രത്യേകം യോഗം വിളിച്ചുചേര്‍ത്തുവെന്ന് വെളിപ്പെടുത്തുമോ?

6067

ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ 

 ശ്രീ. റ്റി. യു. കുരുവിള
 '' മോന്‍സ് ജോസഫ് 

(എ)ഗ്രാമ-നഗര പ്രദേശങ്ങളിലെ ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ഏര്‍പ്പെടുത്തിവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; 

(ബി) ഏതൊക്കെ ഏജന്‍സികളാണ് ഇത്തരം ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് അപേക്ഷകരായി ഉള്ളത്; 

(സി) പരമാവധി കന്പനികള്‍ക്ക് ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് അനുമതി നല്‍കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണ്; 

(ഡി) ഖരമാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അനാസ്ഥ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഇ) ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് യോഗ്യതയുള്ളവരെ നിശ്ചയിച്ചതിനുശേഷം പൊതുമേഖലാസ്ഥാപനങ്ങള്‍ മാത്രം മതി എന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ടോ; എങ്കില്‍ യോഗ്യതയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; 

(എഫ്) പ്രസ്തുത നിര്‍ദ്ദേശം മൂലം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ജി) എല്ലാ ഗ്രാമ-നഗര കേന്ദ്രങ്ങളിലും ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് നിശ്ചിതയോഗ്യതയുള്ള പരമാവധി കന്പനികളെ പങ്കെടുപ്പിച്ച് ശാസ്ത്രീയമായ സംവിധാനങ്ങള്‍ അടിയന്തിരമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

6068

ശുചിത്വമിഷന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍ 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ അഭാവം മൂലം ശുചിത്വമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന ആക്ഷേപത്തില്‍ കഴന്പുണ്ടോ;

(ബി)എങ്കില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ച് ശുചിത്വമിഷന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ശുചിത്വമിഷന്‍ വഴി നടത്താവുന്ന പദ്ധതികള്‍ ഏതെല്ലാമാണ് എന്ന് വിശദമാക്കാമോ?

6069

ശുചിത്വമിഷന്‍ മുഖേന ചെലവഴിച്ച തുക 

ശ്രീ. എ.എം. ആരിഫ്

(എ)തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന ശുചിത്വ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2013-14 സാന്പത്തിക വര്‍ഷത്തില്‍ ലഭിച്ച കേന്ദ്ര സഹായം എത്രയെന്ന് വ്യക്തമാക്കുമോ; 

(ബി)കേന്ദ്രസഹായത്തിന് പുറമെ സംസ്ഥാനസര്‍ക്കാര്‍ എത്ര തുക അനുവദിച്ചു;

(സി)ശുചിത്വ മിഷന് ആകെ ലഭിച്ച ഫണ്ട് എത്രയെന്നും അതില്‍ എത്ര തുക ചെലവഴിച്ചു എന്നും വിശദമാക്കാമോ; 

6070

ശുചിത്വമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീമതി കെ. കെ. ലതിക

(എ)മാലിന്യ സംസ്കരണത്തിനായി ശുചിത്വമിഷന്‍ മുഖേന പഞ്ചായത്തുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)2013-14 വര്‍ഷത്തില്‍ ശുചിത്വമിഷന്‍ ഏതൊക്കെ ഇനങ്ങളിലായിട്ടാണ് പണം ചെലവഴിച്ചിട്ടുള്ളത് എന്നും ഓരോ ഇനത്തിലും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്തെ ഏതൊക്കെ പഞ്ചായത്തുകള്‍ക്കാണ് ശുചിത്വമിഷന്‍ 2013-14-ല്‍ ധനസഹായം നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

6071

ബയോഗ്യാസ് പ്ലാന്‍റുകള്‍ 

ശ്രീമതി കെ. കെ. ലതിക

(എ)മാലിന്യസംസ്കരണത്തിന്‍റെ ഭാഗമായി ഏതൊക്കെതരം ബയോഗ്യാസ് പ്ലാന്‍റുകള്‍ക്കാണ് പഞ്ചായത്തുകള്‍ പദ്ധതിവിഹിതം ചെലവഴിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)എത്ര തുക വീതമാണ് ഓരോ ഇനം പ്ലാന്‍റുകള്‍ക്കും വേണ്ടി പഞ്ചായത്തുകള്‍ ധനസഹായം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ബയോഗ്യാസ് പ്ലാന്‍റുകള്‍ വ്യാപകമാക്കുന്നതിന് മുഴുവന്‍ അപേക്ഷകര്‍ക്കും പ്ലാന്‍റുകള്‍ സ്ഥാപിച്ചു നല്‍കുവാന്‍ പഞ്ചായത്തുവകുപ്പ് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ? 

6072

ആജിവിക സ്കില്‍ഡ് പദ്ധതി 

ശ്രീ. പി. സി. വിഷ്ണുനാഥ്
 ,, വി.ഡി. സതീശന്
‍ ,, സി. പി. മുഹമ്മദ്
 ,, തേറന്പില്‍ രാമകൃഷ്ണന്‍

(എ)സംസ്ഥാനത്ത് "ആജീവിക സ്കില്‍ഡ്' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ ചെറുപ്പക്കാര്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

6073

ആജീവികാ സ്കില്‍സ് പദ്ധതി 

ശ്രീ. എ.കെ. ശശീന്ദ്രന്‍ ,, തോമസ് ചാണ്ടി

(എ)കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ ഗ്രാമീണ ഉപജീവനാ മിഷന്‍റെ ഘടക പദ്ധതിയായ ആജീവികാ സ്കില്‍സ് നടപ്പിലാക്കുന്നതിന്‍റെ ചുമതല സംസ്ഥാനത്ത് കുടുംബശ്രീ ഏറ്റെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; 

(ബി)ഉണ്ടെങ്കില്‍, ഈ പദ്ധതിയുടെ വിശദാംശങ്ങളും നടപ്പിലാക്കുന്ന രീതിയും വ്യക്തമാക്കാമോ?

6074

സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, ആര്‍. സെല്‍വരാജ്
 ,, എം.എ. വാഹീദ്
 ,, അന്‍വര്‍ സാദത്ത് 

(എ)പഞ്ചായത്തുകളില്‍ നിന്നും നല്‍കുന്ന ജനനമരണ, വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി ലഭിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ആരെല്ലാമാണ് ഈ സംവിധാനത്തിന്‍റെ നടത്തിപ്പുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ;

(ഡി)ഓണ്‍ലൈന്‍വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ് ; വിവരിക്കുമോ ?

6075

ജനന മരണ രജിസ്ട്രേഷന്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ജനന മരണ രജിസ്ട്രേഷന്‍ യഥാസമയം നടത്താന്‍ കഴിയാത്തവര്‍ക്ക് പ്രസ്തുത രജിസ്ട്രേഷന്‍ നടത്തുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)ജനനം രജിസ്റ്റര്‍ ചെയ്യുവാന്‍ വൈകിയാല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ വഴി ആര്‍.ഡി.ഒ. ക്ക് അപേക്ഷ നല്‍കി മാതാപിതാക്കളും സാക്ഷികളും ഹിയറിംഗിന് ഹാജരാകണം എന്ന വ്യവസ്ഥ നിലവിലുണ്ടോ; 

(സി)മരണം യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവരുടെ അവകാശ മുതല്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍, ജനനമരണങ്ങള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാത്തവര്‍ക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തന്നെ പിഴയടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ? 

6076

താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 

ശ്രീ. പാലോട് രവി
 ,, ഷാഫി പറന്പില്
‍ ,, വി.പി. സജീന്ദ്രന്
‍ ,, എം.എ വാഹീദ്

(എ)ഗ്രാമപഞ്ചായത്തുകളില്‍ താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആര്‍ക്കെല്ലാമാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

6077

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള എഞ്ചിനീയറിംഗ് വിംഗ് രൂപീകരണം 

ശ്രീ. വി. ശശി

(എ)തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി ഒരു എന്‍ജിനീയറിംഗ് വിംഗ് രൂപീകരിക്കാന്‍ തിരുമാനിച്ച് ഉത്തരവായതെന്നാണ്; ആയത് സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഈ വിംഗിന്‍റെ സേവനം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിംഗിന്‍റെ നിലവിലെ ഭരണ സന്പ്രദായത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ; 

(ഡി)നിലവിലെ എഞ്ചിനീയറിംഗ് വിംഗിനെ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിംഗ്, നഗരകാര്യ എഞ്ചിനീയറിംഗ് വിംഗ് എന്നിങ്ങനെ വിഭജിക്കാന്‍ നടപടിയുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

6078

തദ്ദേശസ്വയംഭരണ വകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അധിക തസ്തികകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തദ്ദേശ സ്വയംഭരണ വകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ എത്ര അധിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട് ; 

(ബി)പ്രസ്തുത വിവരം തസ്തിക തിരിച്ച് വ്യക്തമാക്കുമോ ; 

(സി)വകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ എന്‍ജിനീയറിംഗ് തസ്തികയ്ക്ക് ആനുപാതികമായി മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ (പൊതുമരാമത്ത്, ഇറിഗെഷന്‍ മാനദണ്ധ പ്രകാരം) ഉണ്ടോ;ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?

6079

തദ്ദേശസ്വയംഭരണവകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗം ആഡിറ്റിംഗ് 

ശ്രീമതി പി. അയിഷാപോറ്റി

(എ)തദ്ദേശസ്വയംഭരണ വകുപ്പില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ആഡിറ്റിംഗ് കാലാകാലങ്ങളില്‍ നടക്കാറുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത വിഭാഗത്തില്‍ ഏതു കാലയളവ് വരെയുള്ള ആഡിറ്റിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(സി)വകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ കൃത്യമായ ആഡിറ്റിംഗും അക്കൌണ്ടിംഗും നടക്കാത്തതിന്‍റെ പേരില്‍ ഫണ്ട് വ്യാപകമായി തിരിമറി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

6080

എല്‍. എസ്. ജി. ഡി എഞ്ചിനീയറിംഗ് വിംഗ് വിഭജനം 

ശ്രീമതി ഇ. എസ്. ബിജിമോള്‍

(എ)എല്‍. എസ്. ജി. ഡി എഞ്ചിനീയറിംഗ് വിങ് രൂപീകരിച്ചത് ഹൈക്കോടതിയുടെ ഏത് വിധിയുടെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കാമോ; 

(ബി)എല്‍. എസ്. ജി. ഡി മൂന്ന് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്നതിനാല്‍ എഞ്ചിനീയറിംഗ് വിങ് മൂന്നാക്കി വിഭജിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)വിഭജിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.