UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5811

സഞ്ചാരികളുടെ താമസസൌകര്യത്തിനായി ഡാറ്റാബേസ് 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, പാലോട് രവി 
,, ആര്‍. സെല്‍വരാജ് 

(എ) ടൂറിസം വകുപ്പ്, സഞ്ചാരികളുടെ താമസസൌകര്യത്തിനായി ഡാറ്റാബേസ് തയ്യാറാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ടൂറിസം വികസനത്തിനും സഞ്ചാരികള്‍ക്ക് താമസസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇത് എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്ന് വിശദമാക്കുമോ; 

(ഡി) ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

5812

ഓഫ് സീസണ്‍ സമയത്ത് സഞ്ചാരികളുടെ സന്ദര്‍ശനം കുറയുന്നത് പരിഹരിക്കാന്‍ ടൂറിസം പദ്ധതി 

ശ്രീ.പി.എ.മാധവന്‍ 
,, സണ്ണി ജോസഫ് 
,, സി.പി. മുഹമ്മദ് 
,, എ.റ്റി. ജോര്‍ജ് 

(എ)ഓഫ് സീസണ്‍ സമയത്ത് സഞ്ചാരികളുടെ സന്ദര്‍ശനം കുറയുന്നത് പരിഹരിക്കാന്‍ ടൂറിസം വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; 

(ബി)പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)കേരള ടൂറിസത്തിന് എന്നും സീസണായി മാറ്റുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ വിഭാവന ചെയ്തിട്ടുളളതെന്ന് വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

5813

കേന്ദ്രസഹായത്തോടുകൂടിയ മെഗാ ടൂറിസം പദ്ധതികള്‍ 

ഡോ. ടി.എം. തോമസ് ഐസക്ക് 
ശ്രീ. എ.എം. ആരിഫ് 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, എസ്. രാജേന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്രസഹായത്തോടുകൂടിയ മെഗാ ടൂറിസം പദ്ധതികള്‍ ഏതൊക്കെയായിരുന്നു;അവയില്‍ നടപ്പിലാക്കിയവ ഏതൊക്കെ;

(ബി)ആലപ്പുഴ, വയനാട് ജില്ലകളില്‍ മെഗാ ടൂറിസം പ്രോജക്ട് പ്രഖ്യാപിച്ചിരുന്നോ;

(സി)പ്രസ്തുത പ്രോജക്ടുകളുടെ വിശദാംശം അറിയിക്കാമോ; അവയുടെ നിലവിലെ സ്ഥിതിയെന്താണ്;

(ഡി)ഇവയോരോന്നും എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്;ഓരോന്നിനുമായി എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നും എത്ര തുക ഇതുവരെ ചെലവഴിച്ചെന്നും അറിയിക്കാമോ?

5814

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. പി.സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം.വി. ശ്രേയാംസ്കുമാര്‍ 

(എ)വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്‍റെ സന്പദ്ഘടനയില്‍ വരുത്തിയിട്ടുള്ള സ്വാധീനം എത്രത്തോളമാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)പ്രസ്തുത മേഖലയില്‍ സംസ്ഥാനത്തിന്‍റെ വിഹിതം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(സി)പ്രസ്തുത മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ? 

5815

ഇക്കോടൂറിസം പദ്ധതികള്‍ 

ശ്രീ. കെ. മുരളീധരന്‍ 
,, വി. റ്റി. ബല്‍റാം 
,, ജോസഫ് വാഴക്കന്‍ 
,, ഷാഫി പറന്പില്‍

(എ)ഇക്കോടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;

(ബി)നിലവിലുളള ഇക്കോടൂറിസം പദ്ധതികള്‍ പുനരുദ്ധരിക്കുന്നതിനുളള നടപടികള്‍ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

5816

ഇക്കോടൂറിസം പദ്ധതി 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, പാലോട് രവി

(എ)ഇക്കോ ടൂറിസം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)വനങ്ങളിലും സംരക്ഷിത പ്രദേശങ്ങളിലും പദ്ധതിയുടെ ഭാഗമായുള്ള സംയുക്ത വനപരിപാലനത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്?

5817

ഇക്കോടൂറിസം പദ്ധതികള്‍ 

ശ്രീ. കെ. ദാസന്‍

(എ)ഇക്കോ ടൂറിസം പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദ മാക്കുമോ; 

(ബി)കൊയിലാണ്ടി മണ്ധലത്തില്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ ഉണ്ടോയെന്ന് ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാമാണെന്നും എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?

5818

നാദാപുരം, ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതി 

ശ്രീ. ഇ. കെ. വിജയന്‍

(എ)നാദാപുരം നിയോജകമണ്ധലത്തിലുള്ള മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി ഇതുവരെ എന്ത് തുക ചെലവഴിച്ചിട്ടുണ്ട്; 

(ബി)എന്തൊക്കെ സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്കായി അവിടെ ഒരുക്കിയിട്ടുള്ളത്; 

(സി)ഇക്കോ ടൂറിസം പദ്ധതിയിലൂടെ എത്ര രൂപയാണ് പ്രതിമാസം വരുമാനയിനത്തില്‍ പ്രതീക്ഷിക്കുന്നത് ?

5819

ഗോഡ്സ്-ഓണ്‍ കണ്‍ട്രി-പീപ്പിള്‍സ് ഓണ്‍ ടൂറിസം പദ്ധതി 

ശ്രീ. ഇ. കെ. വിജയന്‍

(എ)ഗോഡ്സ് ഓണ്‍ കണ്‍ട്രി-പീപ്പിള്‍സ് ഓണ്‍ ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ? 

5820

അനധികൃത ആയൂര്‍വേദ പഞ്ചകര്‍മ്മ സെന്‍ററുകള്‍ 

ശ്രീ. സി. കെ. സദാശിവന്‍

(എ)ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മസ്സാജുള്‍പ്പെടെയുള്ള സുഖ ചികിത്സകള്‍ നടത്തുന്ന ആയൂര്‍വേദ പഞ്ചകര്‍മ്മ സെന്‍ററുകള്‍ക്ക് ലൈസന്‍സ് ലഭ്യമാകുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; 

(ബി)ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇത്തരം മസ്സാജു സെന്‍ററുകള്‍ അനധികൃതമായി പ്രവൃത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ലൈസന്‍സുള്ള എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ; 

(ഡി)അനധികൃതമായി ഇത്തരം സെന്‍ററുകള്‍ നടത്തുന്നവര്‍ക്കെതിരെ എത്ര കേസ്സുകള്‍ നിലവിലുണ്ടെന്നും എന്തെല്ലാം നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ; ലൈസന്‍സില്ലാതെ ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ? 

5821

"മിഷന്‍ 676' ല്‍ ഉള്‍പ്പെടുത്തി വിനോദസഞ്ചാര വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അനുവദിച്ച തുക 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)"മിഷന്‍ 676' ല്‍ ഉള്‍പ്പെടുത്തി വിനോദസഞ്ചാര വകുപ്പിനു കീഴില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതികള്‍ക്ക് എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

5822

ഗ്രാമീണ വാട്ടര്‍ ടൂറിസം വികസനത്തിനായി പദ്ധതികള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഗ്രാമീണ വാട്ടര്‍ ടൂറിസം വികസനത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ; 

(ബി)അടൂര്‍ നിയോജകമണ്ധലത്തില്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പള്ളിക്കല്‍ ആറാട്ടുചിറ കേന്ദ്രീകരിച്ച് ഒരു ഗ്രാമീണ വാട്ടര്‍ ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് തയ്യാറാകുമോ ; 

(സി)എങ്കില്‍ ആയതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

5823

തിരുവനന്തപുരം ഡി.റ്റി.പി.സി.യുടെ കീഴില്‍ നിലവിലുള്ള പ്രോജക്ടുകള്‍ 

ശ്രീ. ബി. സത്യന്‍

(എ) തിരുവനന്തപുരം ഡി.റ്റി.പി.സി.യുടെ കീഴില്‍ നിലവിലുള്ള പ്രോജക്ടുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(ബി) ഡി.റ്റി.പി.സി.യുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെല്ലാം ടൂറിസം സെന്‍ററുകളില്‍ ഇപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്; ഓരോ പ്രവൃത്തിക്കും എന്തു തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും ഏതെല്ലാം തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും വിശദമാക്കാമോ; 

(സി) ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള കാലയളവ് എത്രയാണെന്നും ഓരോ പ്രവൃത്തിയുടെയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആരാണെന്നും വ്യക്തമാക്കാമോ?

5824

മലപ്പുറം ജില്ലയില്‍ വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മലപ്പുറം ജില്ലയില്‍ വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ; 

(ബി)മലപ്പുറം ജില്ലയിലെ കനോലി കനാല്‍ കേന്ദ്രീകരിച്ച് എന്തെങ്കിലും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ;

(സി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?

5825

ചേലക്കര മണ്ഡലത്തില്‍ വിനോദസഞ്ചാര വകുപ്പിന്‍റെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ അനുയോജ്യമായ ഏതെല്ലാം പദ്ധതികളാണ് വിനോദസഞ്ചാരവകുപ്പിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതെന്ന് പറയാമോ; 

(ബി)ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് പറയാമോ;

(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് സമര്‍പ്പിക്കപ്പെട്ട ഏതെങ്കിലും പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ പരിശോധിക്കാത്തതുകൊണ്ടാണോ അതോ പരിഗണനാര്‍ഹമല്ലെന്ന് ഏതെങ്കിലും തലത്തില്‍ കണ്ടെത്തിയതുകൊണ്ടാണോ അംഗീകരിക്കപ്പെടാത്തതെന്ന് പറയാമോ; 

(ഇ)വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതയുണ്ടെന്ന് തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും ഇതര ഏജന്‍സികളും കണ്ടെത്തി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുളള പദ്ധതികള്‍ അംഗീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

5826

കൊയിലാണ്ടി മണ്ധലത്തിലെ വിനോദസഞ്ചാര മേഖലകള്‍

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി മണ്ഡലത്തില്‍ വിനോദസഞ്ചാര മേഖലയായി വികസിപ്പിക്കാന്‍ സാധ്യതയുളള ഏതൊക്കെ സ്ഥലങ്ങളാണ് ഡി. റ്റി. പി. സി. യും ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റും കണ്ടെത്തിയത് എന്ന് വിശദമാക്കാമോ; 

(ബി)ഈ സ്ഥലങ്ങളെ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(സി)ഇല്ലെങ്കില്‍ പദ്ധതി തയ്യാറാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

5827

കോഴിക്കോട് ബീച്ചിലെ അകേ്വറിയം 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് ബീച്ചില്‍ അകേ്വറിയം നിര്‍മ്മാണത്തിനായി ഡി.റ്റി.പി.സി ക്ക് എത്ര രൂപയാണ് അനുവദിച്ചതെന്ന് വിശദമാക്കുമോ ; 

(ബി)ഈ തുക ചെലവഴിച്ചതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)അകേ്വറിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തുവോ എന്ന് വിശദമാക്കാമോ;

(ഡി)ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കമോ?

5828

മാവേലിക്കര മണ്ധലത്തിലെ ചുനക്കര വെട്ടിക്കോട്ട് ചാല്‍ നവീകരണം 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര മണ്ധലത്തിലെ ചുനക്കര വെട്ടിക്കോട്ട് ചാല്‍ നവീകരിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി എം.എല്‍.എ യുടെ പ്രോജക്ട് റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ഇതിന്‍റെ ഫയല്‍ നന്പര്‍ ലഭ്യ മാക്കുമോ; വെട്ടിക്കോട്ട് ചാല്‍ നവീകരണത്തിനുള്ള തുക അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; 

(ബി)പയ്യാങ്കര ചിറ (മാവേലിക്കര) പദ്ധതിക്ക് ലഭ്യമായ കേന്ദ്രസംസ്ഥാന സഹായം എത്രയെന്ന് വ്യക്തമാക്കുമോ; എത്ര രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് വിശദമാക്കുമോ; പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ? 

5829

സായ്ഗ്രാമത്തില്‍ ടൂറിസം വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍ 

ശ്രീ. വി. ശശി

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചിറയിന്‍കീഴ് മണ്ധലത്തിലെ സായ്ഗ്രാമത്തില്‍ ടൂറിസം വകുപ്പ് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു; ഇതിനായി നീക്കിവച്ചിട്ടുള്ള തുക പദ്ധതി തിരിച്ച് ലഭ്യമാക്കുമോ; 

(ബി) ഇവിടെ ടൂറിസം വകുപ്പില്‍ നിന്നും പ്രസ്തുത കാലയളവില്‍ ആകെ ചെലവഴിച്ച തുക എത്രയാണ്?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.