|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5773
|
ഉദ്യോഗസംവരണത്തിലും വിദ്യാര്‍ത്ഥി പ്രവേശന സംവരണത്തിനും മേല്‍ത്തട്ടു വ്യവസ്ഥ നടപ്പിലാക്കല്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
,, ജോസ് തെറ്റയില്‍
,, മാത്യു. റ്റി. തോമസ്
(എ)8.9.1993-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ധമനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വകുപ്പുകളിലെ ഉദ്യോഗസംവരണത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശന സംവരണത്തിലും മേല്‍ത്തട്ടുവ്യവസ്ഥ നടപ്പിലാക്കി കഴിഞ്ഞോ എന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ അതിനുള്ള കാരണമെന്തെന്ന് വിശദമാക്കുമോ;
(സി)മേല്‍ത്തട്ടു വ്യവസ്ഥ നടപ്പിലാക്കുന്പോള്‍ വരുമാന പരിധിയില്‍ കര്‍ഷകരുടെ കാര്‍ഷിക വരുമാനവും സര്‍വ്വീസ് കാറ്റഗറിയിലുള്ളവരുടെ തൊഴില്‍ വരുമാനവും ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന 8.9.93 ലെ കേന്ദ്ര സര്‍ക്കാര്‍ മെമ്മോറാണ്ടത്തിലെ വ്യവസ്ഥ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന്‍റെ കാര്യത്തില്‍ നടപ്പിലാക്കിയിട്ടില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ അതിനു പരിഹാരം കാണാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഇ)ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഒരു കോണ്‍ഫറന്‍സ് വിളിച്ച് പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ?
|
5774 |
പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനത്തില്‍ മേല്‍ത്തട്ടുവ്യവസ്ഥ നടപ്പിലാക്കണമെന്ന കേരള ഹൈക്കോടതിവിധി
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു. റ്റി. തോമസ്
,, സി.കെ. നാണു
(എ)വി.വി. ഹംസ കേസില്‍ കേരളത്തിലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനത്തിന്‍റെ കാര്യത്തില്‍ 2014-2015 അക്കാഡമിക് വര്‍ഷം മുതല്‍ 08.09.93 -ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം അനുസരിച്ചുള്ള മേല്‍ത്തട്ടുവ്യവസ്ഥ നടപ്പിലാക്കണമെന്ന കേരള ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആ വിധി നടപ്പിലാക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)12.12.2013 മുതല്‍ ആറു മാസത്തേയ്ക്ക് പ്രസ്തുത മേല്‍ത്തട്ടു വ്യവസ്ഥ നടപ്പിലാക്കുന്നത് നീട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്‍റര്‍ ലൊക്യൂട്ടറി ആപ്ലിക്കേഷന്‍ (ഐ.എ) ഫയല്‍ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ; എങ്കില്‍ ഇതിന്‍റെ കാരണമെന്താണെന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത ഐ.എ ഫയല്‍ ചെയ്യുന്നതിനുള്ള തീരുമാനം സര്‍ക്കാരിന്‍റെ ഏതു തലത്തില്‍ ആരാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഇ)കേന്ദ്രസര്‍ക്കാര്‍ 1993-ല്‍ പുറപ്പെടുവിച്ച മേല്‍ത്തട്ടു വ്യവസ്ഥയുടെ ഗുണം 2014-2015 അദ്ധ്യയനവര്‍ഷത്തിലും പിന്നോക്കവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ലെന്നത് കണക്കിലെടുത്ത് അതില്‍പ്പെട്ട ഉദേ്യാഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?
|
5775 |
മെഡിക്കല്‍ കോളേജ്
ശ്രീ. വി.പി. സജീന്ദ്രന്‍
'' ഐ.സി. ബാലകൃഷ്ണന്‍
'' കെ. മുരളീധരന്‍
'' സണ്ണി ജോസഫ്
(എ)പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ ;
(ബി)പുതിയ മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനം എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ;
(സി)പട്ടിക വിഭാഗക്കാര്‍ക്കായി എത്ര സീറ്റുകളാണ് ഇവിടെ ലഭ്യമാക്കുക എന്ന് വ്യക്തമാക്കുമോ ?
|
5776 |
അഡ്വക്കേറ്റ് ഗ്രാന്‍റ്
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
'' വി. പി. സജീന്ദ്രന്‍
'' എം. എ. വാഹീദ്
'' സി. പി. മുഹമ്മദ്
(എ)പട്ടികജാതിക്കാര്‍ക്ക് ജുഡീഷ്യറിയില്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് അഡ്വക്കേറ്റ് ഗ്രാന്‍റ് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം ധനസഹായങ്ങളാണ് പദ്ധതി വഴി നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതിയുടെ നടത്തിപ്പിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
5777 |
പട്ടികജാതിക്കാരായ കര്‍ഷകത്തൊഴിലാലികള്‍ക്ക് കൃഷി ഭൂമി, വീടുവയ്ക്കാന്‍ ഭൂമി എന്നിവയ്ക്ക് സഹായം നല്‍കുന്ന പദ്ധതി
ശ്രീ. കെ.എന്‍.എ. ഖാദര്‍
,, പി. കെ. ബഷീര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, പി. ബി. അബ്ദുള്‍ റസാക്
(എ)പട്ടികജാതിക്കാരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി, വീടുവയ്ക്കാന്‍ ഭൂമി എന്നിവയ്ക്ക് സഹായം നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)വീടുവയ്ക്കാന്‍ ഭൂമി വാങ്ങി നല്‍കിയവര്‍ക്ക് ആ ഭൂമിയില്‍ ഭവനനിര്‍മ്മാണം നടത്താനുള്ള പദ്ധതിയുടെ വിശദവിവരം നല്‍കുമോ?
|
5778 |
ഭൂമി, വീട് എന്നിവയ്ക്കുള്ള ധനസഹായം
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, ബെന്നി ബെഹനാന്‍
,, ജോസഫ് വാഴക്കന്‍
(എ)പട്ടികജാതി വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കി വരുന്ന ഭൂമി, വീട് എന്നിവയ്ക്കുള്ള ധനസഹായം അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കാലോചിതമായി അവ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ഡി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനായി ലഭിക്കുന്നത് ?
|
5779 |
വിഭിന്നശേഷിയുള്ളവാര്‍ക്ക് സ്ക്കൂട്ടര്‍ വാങ്ങുവാന്‍ ധനസഹായം
ശ്രീ. വി. പി. സജീന്ദ്രന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, വര്‍ക്കല കഹാര്‍
,, വി. ഡി. സതീശന്‍
(എ)വിഭിന്നശേഷിയുള്ള പട്ടികജാതിക്കാര്‍ക്ക് സ്ക്കൂട്ടര്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം ധനസഹായങ്ങളാണ് പദ്ധതിവഴി നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതിയുടെ നടത്തിപ്പിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
5780 |
പട്ടികജാതി വികസനത്തിനായി പദ്ധതികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
2011-12, 2012-13, 2014-15 എന്നീ വര്‍ഷങ്ങളിലെ ബജറ്റില്‍ പട്ടികജാതി വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ ഓരോവര്‍ഷവും ചെലവാക്കിയ തുക പദ്ധതി തിരിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ അറിയിക്കുമോ?
|
5781 |
എയിഡഡ് സ്കൂളുകളിലും കോളേജുകളിലും പട്ടികജാതിക്കാരായ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍
ശ്രീ. എ. കെ. ബാലന്‍
,, പുരുഷന്‍ കടലുണ്ടി
,, ബി. സത്യന്‍
,, ആര്‍. രാജേഷ്
(എ)സര്‍ക്കാര്‍ നേരിട്ട് ശന്പളം നല്‍കുന്ന എയിഡഡ് സ്കൂളുകളിലും കോളേജുകളിലും പട്ടികജാതിക്കാരായ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ എത്ര ശതമാനമാണുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കണക്ക് ലഭ്യമാക്കുമോ;
(ബി)ഇത്തരം സ്ഥാപനങ്ങളില്‍ സംവരണതത്വം പാലിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ;
(സി)എയിഡഡ് മേഖലയിലും സ്വകാര്യമേഖലയിലും സംവരണം അനുവദിക്കാന്‍ തയ്യാറാകുമോ?
|
5782 |
തൊഴില്‍ പരിശീലന പരിപാടിയിലെ ക്രമക്കേട്
ശ്രീ. എ.കെ. ബാലന്‍
(എ)പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍ പരിശീലന പരിപാടിയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി ലോക്കല്‍ ഫണ്ടിന്‍റെ ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഏതെല്ലാം ജില്ലകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളതതെന്ന് വ്യക്തമാക്കുമോ;
(ബി)കണ്ടെത്തിയ ക്രമക്കേടുകളുടെ വിശദാംശം ലഭ്യമാക്കുമോ;
(സി)സ്വകാര്യ സ്ഥാപനങ്ങളും, ഉദേ്യാഗസ്ഥരും ചേര്‍ന്ന് വ്യാജ പരിശീലന രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)വ്യാജപരിശീലന രേഖയുണ്ടാക്കി പണം തട്ടിയതിന്‍റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തിന്‍റെയോ ഉദേ്യാഗസ്ഥരുടെയോ പേരില്‍ നടപടിയെടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?
|
5783 |
വായ്പാ കുടിശ്ശിക
ശ്രീ. എ.കെ. ബാലന്‍
(എ)വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പട്ടികജാതി വിഭാഗങ്ങള്‍ എടുത്തിട്ടുള്ള വായ്പാ കുടശ്ശിക എഴുതിത്തള്ളുന്ന പദ്ധതിപ്രകാരം പരമാവധി എത്ര രൂപയുടെ ആനുകൂല്യമാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വര്‍ദ്ധിപ്പിച്ച തുകയുടെ ആനുകൂല്യം എന്ന് മുതലാണ് ലഭിക്കുന്നതെന്നും വര്‍ദ്ധിപ്പിച്ച തുക പ്രകാരം എത്ര രൂപയുടെ ആനുകൂല്യം ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ; തുയയും അനുകൂല്യം ലഭിച്ചവരുടെ എണ്ണവും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വര്‍ദ്ധിപ്പിച്ച ആനുകൂല്യം ഉള്‍പ്പെടെ ഈ പദ്ധതിക്കായി 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര തുക നീക്കി വച്ചുവെന്നും ഇതിനു ഓരോ വര്‍ഷവും എത്ര രൂപ ചെലവഴിച്ചുവെന്നും എത്ര പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുവെന്നും വ്യക്തമാക്കുമോ?
|
5784 |
വിദേശ സര്‍വ്വകലാശാലകളിലെ പഠനത്തിന് സ്കോളര്‍ഷിപ്പ്
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
'' വി.പി. സജീന്ദ്രന്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
'' കെ. ശിവദാസന്‍ നായര്‍
(എ)സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രശസ്ത വിദേശ സര്‍വ്വകലാശാലകളില്‍ പഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എന്തെല്ലാം ധനസഹായങ്ങളാണ് പദ്ധതി വഴി നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)പദ്ധതിയുടെ നടത്തിപ്പിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
5785 |
ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹതനേടിയ പട്ടികജാതി വിഭാഗക്കാര്‍
ശ്രീ. കെ. വി. വിജയദാസ്
(എ)2006 മുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മെഡിക്കല്‍/എഞ്ചീനീയറിംങ്/ഐ.ഐ.ടി/എന്‍.ഐ.ഐ.ടി/ സിവില്‍ സര്‍വ്വീസസ് എന്നീ പരീക്ഷകളില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട എത്ര കുട്ടികള്‍ അര്‍ഹത നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഓരോ വിഭാഗത്തിലുംപെട്ട കുട്ടികളുടെ വിശദവിവരങ്ങള്‍ നല്‍കുമോ;
(ബി)ഇത്തരം പരീക്ഷകളില്‍ വിജയിക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവന്നിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
5786 |
പട്ടികജാതി പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളുടെ അടിസ്ഥാനസൌകര്യങ്ങളുടെ കുറവ്
ശ്രീ. ഇ. കെ. വിജയന്‍
(എ) കോഴിക്കോട് ജില്ലയിലെ പട്ടികജാതി പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്; വിശദാംശം നല്‍കാമോ?
|
5787 |
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
ശ്രീ. കെ.വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി വികസന വകുപ്പ് മുഖേന പുതിയതായി എത്ര എം.ആര്‍.എസ്.കള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)കൂടുതല്‍ എം.ആര്‍.എസ്.കള്‍ ഈ ഭരണകാലത്തുതന്നെ ആരംഭിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയ പ്രീമെട്രിക്-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ഡി)പുതിയതായി ആരംഭിച്ച ഇത്തരം സ്ഥാപനങ്ങളില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
(ഇ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയതായി എത്ര തസ്തികകള്‍ പട്ടികജാതി ക്ഷേമ വകുപ്പില്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
|
5788 |
വാത്സല്യനിധി പദ്ധതി
ശ്രീമതി ഗീതാഗോപി
(എ)വാത്സല്യനിധി പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പദ്ധതി ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുവാന്‍ സമര്‍പ്പിക്കേണ്ട അപേക്ഷ സംബന്ധിച്ചും മറ്റുള്ള നടപടിക്രമങ്ങളെക്കുറിച്ചും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പദ്ധതി ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ എന്നു മുതല്‍ സ്വീകരിക്കുമെന്നും അപേക്ഷ സ്വീകരിച്ച് എത്ര സമയത്തിനകം ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന് ലഭ്യമാക്കുമെന്നും അറിയിക്കുമോ?
|
5789 |
ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം
ശ്രീ. ബി. സത്യന്‍
(എ)പട്ടികജാതി പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഔദേ്യാഗിക നാമധേയത്തില്‍ രൂപീകരിച്ചിട്ടുള്ള ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിന് അപേക്ഷിച്ച് തുക അനുവദിച്ചവര്‍ക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി ക്ഷേമവകുപ്പ് ഓഫീസില്‍നിന്നും അത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നും കാലതാമസം ഉണ്ടാകുന്നുവെന്നുള്ളതുമായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോ?
|
5790 |
"മിഷന്‍ 676' ല്‍ ഉള്‍പ്പെടുത്തി പട്ടികജാതി വകുപ്പിനു കീഴില്‍ ഉളള പദ്ധതികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)"മിഷന്‍ 676' ല്‍ ഉള്‍പ്പെടുത്തി പട്ടികജാതി വകുപ്പിനു കീഴില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതികള്‍ക്ക് എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?
|
5791 |
പട്ടികജാതി വികസന ഓഫീസുകളിലെ തസ്തികകള്‍
ഡോ കെ. ടി. ജലീല്‍
(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ജനസംഖ്യാ കണക്കനുസരിച്ച് ജനസംഖ്യകുറഞ്ഞ പട്ടികജാതി വികസന ബ്ലോക്ക് ഓഫീസുകളിലെ ഏതെങ്കിലും തസ്തികകള്‍ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം ബ്ലോക്ക് പഞ്ചായത്തുകളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ഏതെല്ലാം തസ്തികകളാണ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
5792 |
സ്വയംപര്യാപ്ത പട്ടികജാതി കോളനികള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)സ്വയംപര്യാപ്ത പട്ടികജാതി കോളനികള്‍ സ്ഥാപിക്കുന്നതിന് 2013-2014 -ല്‍ എത്ര തുകയാണ് നീക്കിവച്ചത;്
(ബി)ഏതെല്ലാം ജില്ലകളിലെ ഏതെല്ലാം പട്ടികജാതി കോളനികളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുമോ;
(സി)സ്വയംപര്യാപ്ത പട്ടികജാതി കോളനികള്‍ സ്ഥാപിക്കുന്നതിന് 2014-2015-ല്‍ എത്ര തുക ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)ഇതിനായി പട്ടികജാതി കോളനികള്‍ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധമെന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ഇ)2014-2015-ല്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പട്ടികജാതി കോളനികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ?
|
5793 |
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ പദ്ധതി
ശ്രീ. റ്റി.വി. രാജേഷ്
(എ)പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയ "സ്വയം പര്യാപ്ത ഗ്രാമങ്ങള്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)മേല്‍ പദ്ധതിയനുസരിച്ച് 2012-13 വര്‍ഷത്തെ സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശേരി മണ്ധലത്തിലെ ഏഴിലോട് കോളനിയില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതെന്നും ഇതുവരെ എത്ര രൂപ വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ;
(സി)ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്(ട്രാവന്‍കൂര്‍) ലിമിറ്റഡ് മുഖേന നടത്തുന്ന ഈ പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
5794 |
സ്വയംപര്യാപ്ത പട്ടികജാതി കോളനി പദ്ധതി
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)സ്വയംപര്യാപ്ത പട്ടികജാതി കോളനി പദ്ധതി പ്രകാരം കോഴിക്കോട് നോര്‍ത്ത് മണ്ധലത്തില്‍ ഏതെല്ലാം കോളനികളാണ് തെരഞ്ഞെടുത്തതെന്നും, ഈ കോളനികളില്‍ എന്തെല്ലാം വികസന പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്നും വിശദമാക്കാമോ;
(ബി)ഇതിനായി എത്ര രൂപയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കുമോ;
(സി)അനുവദിച്ചതില്‍ അധികം തുക ആവശ്യമായി വരുന്നപക്ഷം അധികതുക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
5795 |
"സ്വയം പര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍'
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തില്‍ "സ്വയം പര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോളനികള്‍ ഏതെല്ലാമാണ്; വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം ഏജന്‍സികളെയാണ് ഓരോ കോളനികളിലും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ഏതെല്ലാം കോളനികളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ?
|
5796 |
വൈപ്പിന്‍ മണ്ധലത്തിലെ സ്വയംപര്യാപ്ത പട്ടികജാതി കോളനികള്‍
ശ്രീ. എസ്. ശര്‍മ്മ
(എ) സ്വയംപര്യാപ്ത പട്ടികജാതി കോളനി പദ്ധതി പ്രകാരം പ്രവൃത്തി നടപ്പാക്കുന്നതിന് വൈപ്പിന്‍ മണ്ധലത്തില്‍ നിന്നും നിര്‍ദ്ദേശിച്ചിരുന്ന പട്ടികജാതി കോളനികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി) പ്രസ്തുത കോളനികളില്‍ നടത്തിവരുന്ന പ്രവൃത്തി കള്‍ ഏതൊക്കെയെന്നും ഗുണഭോക്താക്കള്‍ എത്രയെന്നും വ്യക്തമാക്കാമോ;
(സി) പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
|
5797 |
അന്പലപ്പുഴ മണ്ധലത്തിലെ ഭവനരഹിതരായ പട്ടികജാതിക്കാര്‍
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ മണ്ധലത്തില്‍ ഭവനരഹിതരായ പട്ടികജാതിക്കാര്‍ എത്രയാണെന്ന് അറിയിക്കാമോ;
(ബി)ഇവര്‍ക്ക് ഭവനനിര്‍മ്മാണം നടത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;
(സി)മണ്ധലത്തിലെ ഭവനരഹിതരായ പട്ടികജാതിക്കാര്‍ക്ക് ഭവന നിര്‍മ്മാണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
5798 |
കൊയിലാണ്ടി മണ്ധലത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഭവനരഹിതര്‍
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി മണ്ധലത്തിലെ ഭവനരഹിതരായ പട്ടികജാതിക്കാര്‍ എത്രയാണെന്നത് സംബന്ധിച്ച് വിവരം ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
(ബി)ഇവര്‍ക്ക് വീട് വെച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; നാളിതുവരെ എത്ര പേര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
|
5799 |
മാവേലിക്കര മണ്ഡലത്തില്‍ വികസന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത കോളനികള്‍
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ഡലത്തില്‍ വികസന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത കോളനികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഈ കോളനികളുടെ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയ ഏജന്‍സികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)കോളനികളുടെ പ്രവൃത്തികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിന് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിനായി സ്വീകരിക്കുന്ന മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
5800 |
ആലപ്പുഴ ജില്ലയിലെ പട്ടികജാതിക്കാര്‍ക്ക് ചികിത്സാ ധനസഹായ വിതരണത്തിലെ കാലതാമസം
ശ്രീ. സി.കെ. സദാശിവന്‍
(എ)ആലപ്പുഴ ജില്ലയില്‍ പട്ടികജാതി ക്ഷേമ വകുപ്പില്‍ നിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ എത്രപേര്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)കായംകുളം മണ്ധലത്തില്‍ തുക അനുവദിച്ചിട്ടും ചികിത്സാ സഹായം ഇനിയും ലഭിക്കാത്ത എത്രപേരുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ചികിത്സാ ധനസഹായ വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
|
5801 |
ഹരിജന്‍ കോളനികളുടെ നവീകരണം
ശ്രീ. ആര്‍. സെല്‍വരാജ്
(എ) നെയ്യാറ്റിന്‍കര നിയോജക മണ്ധലത്തില്‍ ഹരിജന്‍ കോളനികളില്‍ ഒരു കോടി രൂപയുടെ നവീകരണത്തിനായി ഏതെല്ലാം കോളനികളെയാണ് തെരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കാമോ;
(ബി) കുളത്തൂര്‍ പഞ്ചായത്തിലെ തോണിക്കടവ്, ചെങ്കല്‍ പഞ്ചായത്തിലെ അലത്തറവിളാകം എന്നീ കോളനികളെ പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തിയ്ക്കായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
(സി) എന്നാണ് പ്രസ്തുത പ്രവൃത്തികള്‍ ആരംഭിച്ചതെന്നും, ആരംഭിച്ചിട്ടില്ലായെങ്കില്‍ അതിനുള്ള കാരണവും വ്യക്തമാക്കാമോ?
|
5802 |
ചാലക്കുടി മണ്ധലത്തില്‍പ്പെട്ട പുലിപ്പാറക്കുന്ന് നാല്സെന്‍റ് കോളനിയിലെ പട്ടികജാതി വിഭാഗക്കാരായ കൈവശക്കാര്‍ക്ക് പട്ടയം
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട കൊടകര പഞ്ചായത്തിലെ പുലിപ്പാറക്കുന്ന് നാല്സെന്‍റ് കോളനിയിലെ പട്ടികജാതി വിഭാഗക്കാരായ ഇപ്പോഴത്തെ കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കുന്നതിനായുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിനായുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(സി)ഇവര്‍ക്ക് ഉടന്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള അടിയന്ത നടപടികള്‍ സ്വീകരിക്കുമോ?
|
5803 |
പെരുവ ക്രാഫ്റ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്‍റ് വിതരണം
ശ്രീ. മോന്‍സ് ജോസഫ്
(എ)കടുത്തുരുത്തി മണ്ധലത്തിലെ പെരുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി.ജി. ഗേള്‍സ് ടെയിലറിംഗ് & ക്രാഫ്റ്റ് സ്കൂളിലെ കുട്ടികളുടെ സ്റ്റൈപന്‍റ് വിതരണം ചെയ്യുന്നതിന് കാലതാമസം നേരിടുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ബി)ഇക്കാര്യം സംബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ ഡയറക്ടറേറ്റിലെ ഫയല്‍ നന്പര്‍ 6470/2012- മേല്‍ തീരുമാനം കൈക്കൊള്ളുന്നതിലുള്ള തടസ്സം വ്യക്തമാക്കാമോ; പ്രസ്തുത ഫയല്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)പട്ടികജാതി പട്ടികവര്‍ഗ്ഗ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് സ്റ്റൈപന്‍റ് നല്‍കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ?
|
5804 |
പട്ടികജാതി-പിന്നോക്കസമുദായക്കാരുള്‍പ്പെട്ട മിശ്ര വിവാഹിത ദന്പതികള്‍ക്ക് സഹായം
ശ്രീ. രാജു എബ്രഹാം
(എ)മിശ്രവിവാഹിത ദന്പതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കിവരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ പദ്ധതികള്‍ വഴി എന്തൊക്കെ സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
(ബി)മിശ്രവിവാഹിതരാകുന്ന ദന്പതികളുടെ സാന്പത്തികനില മെച്ചപ്പെടുത്തുന്നതിനും, വീടടക്കമുള്ള ഭൌതിക സാഹചര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇവരെ സഹായിക്കുന്നതിനായി ഒരു പുതിയ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?
|
5805 |
പിന്നോക്കവിഭാഗക്കാര്‍ക്ക് വായ്പാ ധനസഹായ പരിപാടികള്‍
ശ്രീ. പി. ഉബൈദുള്ള
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പിന്നോക്കവിഭാഗക്കാര്‍ക്ക് പുതിയ വായ്പാ ധനസഹായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ;
(ബി)പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ വഴി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വിവിധ ജില്ലകളില്‍ നല്‍കിയ വായ്പയുടെ വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
|
5806 |
ചാക്കമാര്‍ സമുദായത്തിന് ആനുകൂല്യങ്ങള്‍
ശ്രീ. രാജു എബ്രഹാം
(എ)ചാക്കമാര്‍ സമുദായത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ; എങ്കില്‍ ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്താമക്കുമോ; ഇവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും വിശദമാക്കുമോ;
(ബി)ചാക്കമാര്‍ സമുദായത്തിന് പി.എസ്.സി വഴിയുള്ള നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
(സി)പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യവും ജോലിസംവരണവും മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ എന്നുവരെ ഈ ആനുകൂല്യം ലഭിച്ചിരുന്നുവെന്നും പിന്നീട് ഈ ആനുകൂല്യം ലഭിക്കാതിരുന്നതിന്‍റെ കാരണവും വ്യക്തമാക്കുമോ;
(ഡി)ചാക്കമാര്‍ വിഭാഗത്തെ പട്ടികജാതി വിഭാഗത്തില്‍ വീണ്ടും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ചാക്കമാര്‍ മഹാസഭ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിവേദനങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ഇ)സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളില്‍ ഒന്നായ ചാക്കമാര്‍ വിഭാഗത്തിന് വിദ്യാഭ്യാസ ഉദേ്യാഗ സംവരണങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
|
5807 |
വിനോദ സഞ്ചാര കേന്ദ്രങ്ങളെ മാസ്റ്റര്‍ പ്ലാനുകളിലൂടെ വികസിപ്പിക്കുവാന്‍ പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്‍
,, പി.സി. വിഷ്ണുനാഥ്
,, ലൂഡി ലൂയിസ്
(എ)പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെ മാസ്റ്റര്‍ പ്ലാനുകളിലൂടെ വികസിപ്പിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
|
5808 |
മെഗാകള്‍ച്ചറല്‍ ഹബ്ബുകള്‍
ശ്രീ. പാലോട് രവി
,, വി.ഡി. സതീശന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
(എ)വിനോദസഞ്ചാര സാദ്ധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന് മെഗാകള്‍ച്ചറല്‍ ഹബ്ബുകള്‍ ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ?
|
5809 |
ആയുര്‍വേദ ചികിത്സാ ടൂറിസം
ശ്രീ. വര്‍ക്കല കഹാര്‍
,, എം.എ വാഹീദ്
,, അന്‍വര്‍ സാദത്ത്
,, കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്തെ, ആയൂര്‍വേദ ചികില്‍സാ കേന്ദ്രമാക്കാന്‍ വിനോദ സഞ്ചാര വകുപ്പ് എന്തെല്ലാം ഒരുക്കങ്ങളാണ് നടത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ലോകപൈതൃക കേന്ദ്രമായി യുനെസ്കോ അംഗീകരിച്ച പശ്ചിമ ഘട്ടത്തെ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;
(ഡി) ആയുര്‍വ്വേദ രംഗത്തെ തൊഴിലാളികളെ പ്രചാരണ പരിപാടികളില്‍ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
|
5810 |
ടൂറിസം ഡയറക്ടറേറ്റ് പിന്‍ അപ് ബോര്‍ഡും സ്റ്റാന്‍റും വാങ്ങിയതിലുളള അഴിമതിയെക്കുറിച്ചുള്ള ഓഡിറ്റ് പരാമര്‍ശം
ശ്രീ.കെ. സുരേഷ് കുറുപ്പ്
ശ്രീമതി കെ. കെ. ലതിക
ശ്രീ. കെ. കെ. നാരായണന്‍
,, കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ടൂറിസം ഡയറക്ടറേറ്റ് പിന്‍ അപ് ബോര്‍ഡും സ്റ്റാന്‍റും വാങ്ങിയതിലുളള അഴിമതിയെക്കുറിച്ചുളള ഓഡിറ്റ് പരാമര്‍ശം വിശദമാക്കാമോ;
(ബി)അഴിമതികാട്ടിയെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ ആരാണെന്നും അവര്‍ക്കെതിരെ സ്വീകരിച്ച നടപടി എന്തെന്നും അറിയിക്കുമോ;
(സി)ഇതേ ഉദ്യോഗസ്ഥര്‍ തന്നെ കനകക്കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഏറ്റവും ഉയരമുളള കൊടിമരത്തിലെ ദേശീയപതാകയോട് അനാദരവ് കാണിച്ചെന്നും, ദേശീയ പതാക വാങ്ങുന്നതിലും അഴിമതി കാണിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ;
(ഡി)കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; നടപടിയെടുത്തിട്ടില്ലെങ്കില്‍ അതിന്‍റെ കാരണം അറിയിക്കുമോ?
|
<<back |
next page>>
|