UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5571

എന്‍.ആര്‍.എച്ച്.എം. ചിറയിന്‍കീഴ് നിയോജകമണ്ധലത്തിലെ ആശുപത്രികള്‍ക്കായി ചെലവഴിച്ച തുക 

ശ്രീ. വി. ശശി

(എ)എന്‍.ആര്‍.എച്ച്.എം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറയിന്‍കീഴ് നിയോജകമണ്ധലത്തിലെ ആശുപത്രികള്‍ക്കായി എത്ര തുക ചെലവഴിച്ചു; 

(ബി)ആശുപത്രികളുടെ നവീകരണത്തിനായി 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര തുക വിവിധ ശീര്‍ഷകങ്ങളിലായി ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

5572

എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍നിന്നും ചെലവഴിച്ച തുക 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര നിയോജകമണ്ധലത്തിലെ ആശുപത്രികള്‍ക്കായി എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍നിന്നും എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)എന്‍.ആര്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് മാവേലിക്കര നിയോജകമണ്ധലത്തിലെ ആശുപത്രികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; 

(സി)ആശുപത്രികളുടെ നവീകരണത്തിനായി 2013-14-ല്‍ മാവേലിക്കരയില്‍ എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍നിന്നും ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5573

കുന്നംകുളം ഗവണ്‍മെന്‍റ് താലൂക്കാശുപത്രിക്ക് അനുവദിച്ച എന്‍. ആര്‍. എച്ച്. എം-ന്‍റെ ഫണ്ട് 

ശ്രീ.ബാബു. എം. പാലിശ്ശേരി

(എ)തൃശ്ശൂര്‍ ജില്ല-കുന്നംകുളം ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിക്ക് 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എന്‍. ആര്‍. എച്ച്. എം-ന്‍റെ ഫണ്ട് അനുവദിച്ചിരുന്നോ; 

(ബി)ഉണ്ടെങ്കില്‍ എത്ര രൂപ ഓരോ സാന്പത്തിക വര്‍ഷവും അനുവദിച്ചു നല്‍കി; ഓരോവര്‍ഷത്തെയും വിശദാംശം പ്രത്യേകം വ്യക്തമാക്കാമോ;

(സി)ഇത്രയും തുക ഏതെല്ലാം പദ്ധതികള്‍ക്കും ആവശ്യങ്ങള്‍ക്കും ആണ് ഓരോ വര്‍ഷവും ചെലവഴിച്ചത്; വിശദാംശം ഓരോ വര്‍ഷത്തേയും പ്രത്യേകമായി വ്യക്തമാക്കാമോ?

5574

അട്ടപ്പാടി മേഖലയില്‍ നിയമവിരുദ്ധമായ വന്ധ്യംകരണ ശസ്ത്രക്രിയ 

ശ്രീ. കെ.വി. വിജയദാസ് 
ശ്രീമതി. കെ.എസ്. സലീഖ 
ശ്രീ. വി. ചെന്താമരാക്ഷന്‍ 
,, ബാബു എം. പാലിശ്ശേരി 

(എ)അട്ടപ്പാടി മേഖലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയിട്ടുള്ള നിയമവിരുദ്ധമായ വന്ധ്യംകരണ ശസ്ത്രക്രിയ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ; 

(ബി)ഏതെല്ലാം വിഭാഗങ്ങള്‍ക്കിടയിലാണ് ഇത് നടത്തിയിട്ടുള്ളത് ; സ്ത്രീകള്‍ക്കു പുറമേ പുരുഷന്‍മാര്‍ക്കിടയിലും ഇത് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(സി)പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുവാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ?

5575

അട്ടപ്പാടിയില്‍ എന്‍.ആര്‍.എച്ച്.എം.നടത്തിയ സര്‍വ്വേ 

ശ്രീ. എ.കെ. ബാലന്‍

(എ)അട്ടപ്പാടിയില്‍ ആദിവാസി കുട്ടികളില്‍ പോഷകാഹാരക്കുറവുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എന്‍.ആര്‍.എച്ച്.എം. ഈ വര്‍ഷം സര്‍വ്വേ നടത്തിയിരുന്നോ; എങ്കില്‍ എന്തായിരുന്നു സര്‍വ്വേയിലെ കണ്ടെത്തലെന്ന് വെളിപ്പെടുത്തുമോ; 

(ബി)കുട്ടികള്‍, പോഷകാഹാരക്കുറവുമൂലമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എത്ര കുട്ടികളിലാണ് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്; കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഏതെല്ലാം ഊരുകളിലെ എത്ര കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്; ഏതെല്ലാം പ്രായത്തിലുള്ള കുട്ടികളെയാണ് പരിശോധിച്ചതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിന് മുന്പ് അട്ടപ്പാടിയില്‍ എന്‍.ആര്‍.എച്ച്.എം. കുട്ടികളിലെ പോഷകാഹാര പ്രശ്നങ്ങളെക്കുറിച്ച് സര്‍വ്വേ നടത്തിയത് എപ്പോഴായിരുന്നു; അന്നത്തെ കണ്ടെത്തല്‍ എന്തായിരുന്നു; വിശദാംശങ്ങള്‍ നല്‍കുമോ?

5576

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ തടയാന്‍ നടപടി 

ശ്രീമതി കെ. എസ്. സലീഖ

(എ)അട്ടപ്പാടി ആദിവാസി മേഖലയിലെ ശിശുമരണങ്ങളെക്കുറിച്ച് ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം (എന്‍.ആര്‍.എച്ച്.എം) തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത സര്‍വ്വേ പ്രകാരം പോഷണക്കുറവ് ഉള്ളവരില്‍ എത്ര കുട്ടികളുടെ സ്ഥിതിയാണ് ഗുരുതരാവസ്ഥയില്‍; ഏതു സമയത്തും ഈ അവസ്ഥയില്‍ എത്താവുന്ന കുട്ടികളുടെ എണ്ണം എത്രയെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ; 

(സി)അട്ടപ്പാടി ആദിവാസി മേഖലയില്‍ അഞ്ചു വയസ്സിന് താഴെ എത്ര കുട്ടികളുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്; ഇതില്‍ എത്ര കുട്ടികളെ നേരിട്ട് കണ്ടാണ് എന്‍.ആര്‍.എച്ച്.എം സര്‍വ്വേ നടത്തിയത്; വ്യക്തമാക്കുമോ; 

(ഡി)മുലയൂട്ടുന്ന അമ്മമാര്‍ക്കും, ഗര്‍ഭിണികള്‍ക്കും, നവജാതശിശുക്കള്‍ക്കും, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും, 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കുമായി അട്ടപ്പാടി ആദിവാസി മേഖലയില്‍ ആരോഗ്യവകുപ്പ് എന്തൊക്കെ ക്ഷേമപദ്ധതികളാണ് നിലവില്‍ നടപ്പിലാക്കി വരുന്നത്; വിശദാംശം ലഭ്യമാക്കുമോ; 

(ഇ)പ്രസ്തുത പദ്ധതികള്‍ക്ക് വകുപ്പ് 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എന്തു തുക മാറ്റി വച്ചിരുന്നു; ആയതില്‍ ഓരോ വര്‍ഷവും എന്തു തുക ചെലവഴിച്ചു; എത്ര തുക ഓരോ വര്‍ഷവും ലാപ്സായി; വ്യക്തമാക്കുമോ;

(എഫ്)ആരോഗ്യവകുപ്പിന്‍റെ ഇത്തരം പദ്ധതികളുടെ പ്രയോജനം പൂര്‍ണ്ണമായി അട്ടപ്പാടി ആദിവാസി മേഖലയിലുള്ളവര്‍ക്ക് കിട്ടുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ജി)എങ്കില്‍ അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഏറ്റവും വേഗത്തിലും, തുടര്‍ച്ചയായും മരുന്നും പോഷകാഹാരവും ഉറപ്പ് വരുത്താനുള്ള കാര്യക്ഷമമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ? 

5577

കോട്ടണ്‍ഹില്‍ സ്കൂളില്‍ സര്‍ക്കാര്‍ ഡിസ്പെന്‍സറി 

ശ്രീ. എം.പി. വിന്‍സെന്‍റ്

(എ)തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സര്‍ക്കാര്‍ ഡിസ്പെന്‍സറി സ്ഥാപിക്കുമോ; 

(ബി)ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ക്ലിനിക് തുടങ്ങുന്നത് പരിഗണിക്കുമോ?

5578

താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തിയ ആരോഗ്യകേന്ദ്രങ്ങള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര ആരോഗ്യകേന്ദ്രങ്ങളെ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തി എന്ന് വിശദമാക്കുമോ;

(ബി)ഇവയില്‍ ഏതെല്ലാമാണ് താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)ഇവയില്‍ ഓരോന്നിനും നിലവില്‍ എന്തെല്ലാം സൌകര്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)കൊണ്ടോട്ടി സി. എച്ച്. സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് സംബന്ധിച്ച് എന്തെല്ലാം റിപ്പോര്‍ട്ടുകള്‍ ലഭിച്ചു; അതിന്‍റെ കോപ്പി സഹിതം വിശദമാക്കുമോ; 

(ഇ)ഇവിടെ സ്പെഷ്യലിസ്റ്റുകളുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തിരഞ്ഞെടുത്ത ആശുപത്രികളുടെ ലിസ്റ്റില്‍ ഇത് ഉള്‍പ്പെട്ടിട്ടുണ്ടോ; 

(എഫ്)താലൂക്ക് ആശുപത്രിക്കായുളള തസ്തികകള്‍ എന്നത്തേക്ക് സൃഷ്ടിക്കാനാകും?

5579

ചേലക്കര സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര മണ്ധലത്തിലെ ചേലക്കര സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയുടെ പദവിയിലേക്കുയര്‍ത്തിയിട്ടുള്ളതായി അറിയുമോയെന്നു വ്യക്തമാക്കുമോ; 

(ബി)അതനുസരിച്ച് ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ഉണ്ടായിരിക്കേണ്ട ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ; 

(സി)എന്നാല്‍ ഇപ്പോള്‍ വിവിധ തസ്തികകളില്‍ എത്ര ജീവനക്കാരുണ്ടെന്നും എത്ര ഒഴിവുകളാണുള്ളതെന്നും പറയാമോ; 

(ഡി)താലൂക്കാശുപത്രിയായി ഉയര്‍ത്തിയ സാഹചര്യത്തിലും ഒ.പി, ഐ.പി, രോഗികളുടെ വര്‍ദ്ധനവ് കണക്കിലെടുത്തും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ഒഴിവുകള്‍ നികത്തുകയും ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5580

തൃക്കാക്കര പി.എച്ച്. ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് നടപടി 

ശ്രീ. ബെന്നി ബെഹനാന്‍

(എ)തൃക്കാക്കര പി.എച്ച്. ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഈ പി.എച്ച്. സെന്‍റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ; 

(സി)എങ്കില്‍ അതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ;

(ഡി)തൃക്കാക്കരയില്‍ ജില്ലാ ഹോമിയോ ആശുപത്രി തുടങ്ങുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ;

(ഇ)ഇതിനെക്കുറിച്ച് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടോ?

5581

മൊറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം അപ്ഗ്രേഡ് ചെയ്യാന്‍ നടപടി 

ശ്രീ.പി. ഉബൈദുള്ള

(എ)മലപ്പുറം മണ്ഡലത്തിലെ മൊറയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ; 

(ബി)ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിലവിലുള്ള ജഘ ആ3/44393/2013 നന്പര്‍ ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

5582

108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)സംസ്ഥാനത്ത് എത്ര 108 ആംബുലന്‍സുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി നിരത്തിലിറക്കി; ഇവയില്‍ എത്ര എണ്ണം നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ബാക്കിയുള്ളവയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

(സി)സര്‍വ്വീസ് നടത്തുന്ന ടി ആംബുലന്‍സുകള്‍ എല്ലാം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവയാണോയെന്നു വെളിപ്പെടുത്തുമോ; 

(ഡി)മറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ലഭിക്കാന്‍ വേണ്ട വ്യവസ്ഥയില്‍ എന്തെങ്കിലും ഇളവുകള്‍ ഇവയ്ക്ക് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അത് എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ഇ)നിലവില്‍ സര്‍വ്വീസ് നടത്തുന്ന ഈ വാഹനങ്ങളില്‍ പലതും അപകടാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതേ കുറിച്ച് അനേ്വഷിച്ചിട്ടുണ്ടോ; സ്വീകരിച്ച നടപടികള്‍ വിശദമാക്കുമേ?

5583

108 ആംബുലന്‍സ് 

ശ്രീ. ഇ. പി. ജയരാജന്‍

(എ)പുതുതായി 108 ആംബുലന്‍സുകള്‍ വാങ്ങുവാന്‍ ഗവണ്‍മെന്‍റ് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)എത്ര ആംബുലന്‍സുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിട്ടുള്ളത്;

(സി)ഏതു തരത്തിലുള്ള ആംബുലന്‍സുകളാണ് വാങ്ങുന്നതെന്നും പ്രസ്തുത ആംബുലന്‍സുകള്‍ വാങ്ങാന്‍ തീരുമാനമെടുത്ത കമ്മിറ്റിയില്‍ ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

5584

പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലെ ലബോറട്ടറികള്‍ 

ശ്രീ. കെ. അച്ചുതന്‍ 
,, പി.എ. മാധവന്‍ 
,, എം.പി. വിന്‍സെന്‍റ് 
,, എ.റ്റി. ജോര്‍ജ് 

(എ)പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ലബോറട്ടറികള്‍ സജ്ജീകരിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ലബോറട്ടറികളില്‍ എന്തെല്ലാം കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് സൌകര്യമൊരുക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇത് നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5585

മനുഷ്യരിലെ മരുന്നു പരീക്ഷണത്തിന് നിയന്ത്രണം 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, വര്‍ക്കല കഹാര്‍ 
,, പാലോട് രവി 
,, തേറന്പില്‍ രാമകൃഷ്ണന്‍ 

(എ)സംസ്ഥാനത്ത് മനുഷ്യരില്‍ മരുന്ന് പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിനായി മരുന്ന് പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)നിയന്ത്രണത്തിനായി എന്തെല്ലാം വ്യവസ്ഥകളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)മരുന്ന് പരീക്ഷണത്തിനുള്ള അധികാരം ആര്‍ക്കാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

5586

സ്വകാര്യ ചികിത്സാ മേഖലയിലെ ചൂഷണം 

ശ്രീ. സി. മമ്മൂട്ടി 
,, പി. ഉബൈദുള്ള 
,, റ്റി.എ. അഹമ്മദ് കബീര്‍ 
,, എന്‍. ഷംസുദ്ദീന്‍ 

(എ)സ്വകാര്യ ചികിത്സാ മേഖലയുടെ ചൂഷണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ചികിത്സാ സൌകര്യങ്ങളുടെയും നിരക്കിന്‍റെയും കാര്യത്തില്‍ എന്തെങ്കിലും മാനദണ്ധം നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(സി)അടിയന്തിര ഘട്ടങ്ങളിലായാലും അല്ലെങ്കിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന രോഗികളെ അനാവശ്യ പരിശോധനകള്‍, സേവനങ്ങള്‍, ചികിത്സകള്‍ എന്നിവ മുഖേന ചൂഷണം ചെയ്യപ്പെടുന്നത് നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടികള്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

5587

ആശുപത്രികളിലെ കേടായ ഉപകരണങ്ങള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ കേടായികിടക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; 

(ബി)ഇപ്പോള്‍ ഓരോ ജില്ലയിലും കേടായികിടക്കുന്ന പ്രധാന പരിശോധനാ ഉപകരണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(സി)നിരന്തരമായി ആശുപത്രികളിലെ ആധുനിക ഉപകരണങ്ങള്‍ കേടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഇത്തരത്തില്‍ തുടര്‍ച്ചയായി ഉപകരണങ്ങള്‍ കേടുവരുന്നതിന്‍റെ കാരണത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

5588

അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയിലെ വൈദ്യുതി ചാര്‍ജ്ജ് കൂടിശ്ശിക 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി സര്‍ക്കാര്‍ ആശുപത്രി, വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ എത്രരൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്;

(ബി)ഈ കുടിശ്ശിക തുക അടച്ചുതീര്‍ക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി)ഈ തുക എന്നത്തേയ്ക്ക് അടച്ച് തീര്‍ക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

5589

പി.എച്ച്.സി.കളിലെ തസ്തികകളും പ്രവര്‍ത്തനസമയവും 

ശ്രീ. എം. ഹംസ

(എ)സംസ്ഥാനത്തെ പി.എച്ച്.സി.കളില്‍ ഡോക്ടര്‍മാരുടെ എത്ര തസ്തികകള്‍ ആണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)സംസ്ഥാനത്തെ പി.എച്ച്.സി.കളില്‍ നഴ്സുമാരുടെയും, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫംഗങ്ങളുടെയും എത്ര തസ്തികകള്‍ വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)നിലവില്‍ പി.എച്ച്.സി.കള്‍ എത്ര സമയം പ്രവര്‍ത്തിക്കുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്; 

(ഡി)പി.എച്ച്.സി.കളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറായി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ എന്നു പൂര്‍ത്തിയാക്കും എന്ന് വിശദമാക്കാമോ; 

(ഇ)പി.എച്ച്.സി.കളില്‍ മുഴുവന്‍സമയ ഡോക്ടര്‍മാരെ നിയമിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

5590

ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് 

ശ്രീ. എം. ഹംസ

(എ)ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നല്‍കുന്ന കാര്യത്തില്‍ എന്തെങ്കിലും മാനദണ്ധം നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 

(ബി)നിലവില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നല്‍കിയതുമായി ബന്ധപ്പെട്ട് വല്ല ആക്ഷേപവും നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നല്‍കുന്നതില്‍ എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവോ; പ്രസ്തുത ഉത്തരവിന് വിരുദ്ധമായി വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നല്‍കിയിട്ടുണ്ടോ; അത് സംബന്ധിച്ച് വല്ല അന്വേഷണവും നടക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ഡി)ഡോക്ടര്‍മാരുടേയും മറ്റും നൈറ്റ് ഡ്യൂട്ടി സംബന്ധിച്ച് നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

5591

കുന്നംകുളം ഗവ:താലൂക്ക് ആശുപത്രിയില്‍ ഒഴിവുള്ള ഡോക്ടര്‍മാരുടെ തസ്തിക 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)കുന്നംകുളം ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയില്‍ ഏതെല്ലാം സ്പെഷ്യാലിറ്റി കേഡര്‍ ഡോക്ടര്‍മാരുടെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്; 

(ബി)ഏതെല്ലാം പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത് ;

(സി)പനി മുതലായ മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിയ്ക്കുന്നതു കണക്കിലെടുത്ത് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

5592

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഒഴിവുകള്‍ 

ശ്രീ. മാത്യു. റ്റി. തോമസ്

(എ)മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

5593

കാസര്‍ഗോഡ് ജില്ലയിലെ ഡോക്്ടര്‍മാരുടെ ഒഴിവുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ ഡോക്്ടര്‍മാരുടെ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)പി.എസ്.സി മുഖേന നിയമന ഉത്തരവ് നല്‍കിയാലും ജില്ലയില്‍ ജോലി ചെയ്യാന്‍ ഡോക്്ടര്‍മാര്‍ക്കുള്ള വിമുഖത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(സി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ഈ ജില്ലയില്‍ ജോലിക്ക് വരാന്‍ തയ്യാറുള്ള ഡോക്്ടര്‍മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ? 

5594

മാറഞ്ചേരി സി. എച്ച്. സി. യില്‍ നിലവിലുളള ഡോക്ടര്‍മാര്‍ 

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരി സി. എച്ച്. സി. യില്‍ ഡോക്ടര്‍മാരുടെ എത്ര തസ്തികകളാണ് നിലവിലുളളത് എന്നും ഏതൊക്കെ വിഭാഗങ്ങളാണ് എന്നും വിശദമാക്കുമോ; 

(ബി)പ്രസ്തുത ആശുപത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്- ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ് എന്നീ തസ്തികകള്‍ നിലവിലുണ്ടോ; 

(സി)ഇല്ലെങ്കില്‍ സി. എച്ച്. സി. കളില്‍ ഇത്തരം തസ്തികകള്‍ അനുവദിക്കുന്നതിന് തടസ്സമുണ്ടോ; 

(ഡി)എങ്കില്‍ പെരുന്പടപ്പ് ബ്ലോക്ക് പരിധിയിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ ഇവിടെ മേല്‍പറഞ്ഞ തസ്തികകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5595

കേശവപുരം സി.എച്ച്.സി.യിലെ സ്പെഷ്യാലിറ്റി യൂണിറ്റ് 

ശ്രീ. ബി. സത്യന്‍

(എ)കേശവപുരം സി.എച്ച്.സി.യില്‍ നം. 1669/2014/ആ.കു.വ. തീയതി 26.05.2014 പ്രകാരമുള്ള സ്പെഷ്യാലിറ്റി യൂണിറ്റോടുകൂടിയ ചികിത്സാ സംവിധാനം എന്ന് മുതല്‍ നടപ്പിലാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്; 

(ബി)ഇതിലേയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്ര തസ്തികകളാണ് പുതിയതായി സൃഷ്ടിക്കേണ്ടിവരിക; തസ്തികയുടെ പേരും എണ്ണവും വ്യക്തമാക്കാമോ; 

(സി)കേശവപുരം സി.എച്ച്.സി.യില്‍ സ്പെഷ്യാലിറ്റി യൂണിറ്റോടുകൂടിയ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുന്പോള്‍ പുതിയതായി എന്തെല്ലാം സജ്ജീകരണങ്ങളാണ് ഒരുക്കേണ്ടിവരിക; ഇതിനായി എന്ത് തുക ചെലവഴിക്കേണ്ടിവരും; 

(ഡി)ഇതിനായുള്ള ഫണ്ട് എവിടെ നിന്നാണ് ലഭ്യമാക്കുക?

5596

കൊട്ടാരക്കര നിയോജകമണ്ധലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒഴിവുകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടാരക്കര നിയോജകമണ്ധലത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും അനുവദനീയമായ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും തസ്തികകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെയും ഒഴിവുകളുടെയും കണക്ക് വെളിപ്പടുത്തുമോ;

(സി)ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനും ഡോക്ടര്‍മാര്‍ കുറവുള്ള കേന്ദ്രങ്ങളില്‍ അടിയന്തരമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

5597

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)തീരദേശ മേഖലയിലെ ഒന്നരലക്ഷത്തോളം ജനങ്ങളുടെ ഏക ആശ്രയമായ പൊന്നാനി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതുമൂലം രോഗികള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഒരു ഡോക്ടര്‍ ഒ.പി.യില്‍ 350-400 രോഗികളെ പരിശോധിക്കേണ്ട അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഈ സമയത്ത് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)പ്രസ്തുത ആശുപത്രിയില്‍ കാലാകാലങ്ങളായി ഫിസിഷ്യന്‍റെ സേവനം ലഭ്യമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? 

(ഇ)ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍ തസ്തിക പ്രസ്തുത ആശുപത്രിയിലേക്ക് അനുവദിച്ചിട്ടുണ്ടോ; 

(എഫ്)ഇല്ലായെങ്കില്‍ ഒന്നില്‍കൂടുതലുള്ള ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് പീഡിയാട്രീഷ്യന്‍ തസ്തികകളില്‍ ഒരെണ്ണം ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍ ആക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; 

(ജി)ഇതിനായി സ്ഥലം എം.എല്‍.എയും ആശുപത്രി അധികാരികളും നല്‍കിയ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(എച്ച്)എങ്കില്‍ പ്രസ്തുത അപേക്ഷയില്‍ ഉടനെ നടപടി സ്വീകരിക്കാമോ?

5598

തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒഴിവുകള്‍ 

ശ്രീ. മാത്യു റ്റി. തോമസ്

(എ)തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉള്‍പ്പെടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ; 

(ബി)മഴക്കാല രോഗങ്ങളുടെ സാധ്യത കണക്കിലെടുത്ത് ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

5599

വലപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിയമനം 

ശ്രീമതി ഗീതാ ഗോപി

(എ)നാട്ടിക നിയോജകമണ്ഡലത്തില്‍ വലപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും എണ്ണം എത്രയെന്ന് വിശദമാക്കുമോ; 

(ബി)ഈ ആശുപത്രിയില്‍ ഏതെല്ലാം തസ്തികകളിലാണ് റഗുലര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളതെന്നും, ടി തസ്തികകളില്‍ ഇപ്പോള്‍ ടി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണോയെന്നും വിശദീകരിക്കുമോ; 

(സി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എത്രയുംവേഗം നിയമനം നടത്തുമോ എന്നും അറിയിക്കുമോ: 

(ഡി)പ്രസ്തുത ആശുപത്രിയില്‍ നിലവിലുള്ള എല്ലാ തസ്തികകളിലും ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഇ)ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും ഒഴിവുകളില്‍ താല്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്ഥിരം നിയമനം നടത്തുന്നതുവരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ നിയമിക്കുമോ; 

(എഫ്)ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്രയധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനും നിയമനത്തിന് കാലതാമസം നേരിടുന്നതിനും കാരണം വിശദീകരിക്കുമോ?

5600

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഒ.പി. വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിത്യവും എത്ര രോഗികളാണ് ഒ. പി. വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്നതെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി)നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും രോഗികളെ പരിശോധിക്കാന്‍ ഡോക്്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടോ; ഒ.പി. വിഭാഗത്തില്‍ എത്ര ഡോക്്ടര്‍മാരെയാണ് രാവിലെയും വൈകുന്നേരവും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)ഒ.പി. യില്‍ വരുന്ന രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തി മനഃപൂര്‍വ്വം ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി ആശുപത്രി സൂപ്രണ്ടിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ഡി)ഒ.പി. യില്‍ വരുന്ന രോഗികള്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നത് പരിഹരിക്കാന്‍ സൂപ്രണ്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; 

(ഇ)ഒ.പി. യിലെ നീണ്ട ക്യൂ കാരണം രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിലേയ്ക്കായി കൂടുതല്‍ ഡോക്്ടര്‍മാരെ ഡ്യൂട്ടിക്കായി നിയോഗിക്കാമോ; വിശദാംശം ലഭ്യമാക്കാമോ; 

(എഫ്)ഐ.പി. വിഭാഗത്തില്‍ ദിവസേന എത്ര രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നതെന്ന് വ്യക്തമാക്കാമോ?

5601

ആലത്തൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രിയില്‍ നിലവിലുളള ഡോക്ടര്‍മാരുടെ തസ്തികകള്‍ 

ശ്രീ.എം. ചന്ദ്രന്‍

(എ)ആലത്തൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രിയില്‍ എത്ര ഡോക്ടര്‍മാരുടെ തസ്തികകളാണ് നിലവിലുളളത്; ഏതൊക്കെയെന്നു വ്യക്തമാക്കുമോ;

(ബി)ഇപ്പോള്‍ എത്ര ഡോക്ടര്‍മാരാണ് അവിടെ സേവനമനുഷ്ഠിക്കുന്നത്;

(സി)ഏതെല്ലാം തസ്തികകളില്‍ ഡോക്ടര്‍മാര്‍ ഇല്ല എന്നു വ്യക്തമാക്കാമോ;

(ഡി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?

5602

അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍ തസ്തിക 

ശ്രീ.പി. ഉബൈദുള്ള

(എ)കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇല്ലാത്ത താലൂക്ക് ആശുപത്രികളുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)അവരുടെ തസ്തിക സൃഷ്ടിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(സി)മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്ര കാഷ്വാലിറ്റി മെഡിക്കല്‍ ആഫീസര്‍മാരുടെ തസ്തികയാണ് സൃഷ്ടിക്കുന്നത്; ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ ?

5603

സിവില്‍ സര്‍ജന്‍മാരുടെ ഗ്രാമീണ സേവനം 

ശ്രീ. മുല്ലക്കര രത്നാകരന്‍

ആരോഗ്യ വകുപ്പിലെ സിവില്‍ സര്‍ജന്‍മാര്‍ക്ക് ഗ്രാമീണ സേവനം എന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ ഉത്തരവിന്‍റെ വിശദാംശം നല്‍കുമോ?

5604

കുന്നംകുളം മണ്ധലത്തിലെ അസിസ്റ്റന്‍റു സര്‍ജന്‍മാരുടെ തസ്തികകള്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)കുന്നംകുളം മണ്ധലത്തിലെ പഴഞ്ഞി-കോട്ടോല്‍ സി.എച്ച്.സി, എരുമപ്പെട്ടി സി.എച്ച്.സി എന്നിവിടങ്ങളിലും മറ്റു പി.എച്ച്.സികളിലുമായി എത്ര അസിസ്റ്റന്‍റു സര്‍ജന്‍മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത് : 

(ബി)പനിയും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിയ്ക്കുന്നതിന്‍റെ ഭാഗമായി സി.എച്ച്.സി, പി.എച്ച്.സി എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെ തസ്തിക നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)സ്വീകരിക്കുമെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

5605

കാല്ലങ്കോട് പി.എച്ച്.സിയില്‍ സിവില്‍ സര്‍ജനെ നിയമിക്കാന്‍ നടപടി 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ മണ്ധലത്തിലെ കൊല്ലങ്കോട് പി.എച്ച്.സിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)നിലവില്‍ ആശുപത്രിയില്‍ എത്ര ജീവനക്കാരാണ് ഉള്ളത് എന്നും എത്ര പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും വിശദമാക്കുമോ; 

(സി)നിലവില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലങ്കോട് പി.എച്ച്.സിയില്‍ സിവില്‍ സര്‍ജന്‍റെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)കൊല്ലങ്കോട് പി.എച്ച്.സിയില്‍ അടിയന്തരമായി സിവില്‍ സര്‍ജനെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; നിലവില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ? 

5606

ഗ്രേഡ് 1 ലാബ് ടെക്നീഷ്യന്‍മാരുടെ സ്ഥലംമാറ്റ നിയമനങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ (ഗ്രേഡ്1) മാരുടെ നടപ്പുവര്‍ഷത്തിലെ സ്ഥലമാറ്റ നിയമനങ്ങള്‍ 2014 മെയ് മാസത്തില്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥലമാറ്റ നിയമനങ്ങള്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്കുവിരുദ്ധമാണോ അല്ലയോയെന്നു വിശദമാക്കുമോ; 

(സി)വിവിധ ജില്ലകളില്‍ ഗ്രേഡ്1 തസ്തികയില്‍ എത്ര ലബോറട്ടറി ടെക്നീഷ്യന്മാര്‍ അധികമായി നിലവിലുണ്ടെന്ന് ജില്ലയും ടി ഉദ്യോഗസ്ഥരുടെ പേരും ഉള്‍പ്പടെ വിശദമാക്കുമോ; 

(ഡി)മേല്‍പ്പറഞ്ഞ അധിക തസ്തികകളില്‍ നിന്നും സ്ഥലമാറ്റപ്പെടുകയാണെങ്കില്‍ അതതു ജില്ലകളിലെ ജൂനിയര്‍ ആയ ഉദ്യോഗസ്ഥരെയാണോ സ്ഥലംമാറ്റുവാന്‍ ഉദ്ദേശിക്കുന്നതെന്നും, ടിയാളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ (പേരുകള്‍ ഉള്‍പ്പെടെ) വിശദമാക്കുമോ?

5607

ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് II, തിരുവനന്തപുരം ജില്ല 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് കക, ഗ്രേഡ്ക തസ്തികകളിലായി തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള തസ്തികകളുടെ എണ്ണം ഇനം തിരിച്ച് വിവരം ലഭ്യമാക്കാമോ; 

(ബി)ജില്ലയില്‍ ഗ്രേഡ്  ടെക്നീഷ്യനായി പ്രമോഷന്‍ ലഭിച്ചവര്‍ ആരെങ്കിലും ഗ്രേഡ് കക തസ്തികയിലെ ഒഴിവില്‍ ജോലി നോക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(സി)തിരുവനന്തപുരം ജില്ലയില്‍ ടെക്നീഷ്യന്‍ കക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ഡി)സംസ്ഥാനത്ത് ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് കക പുതിയ തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും പ്രപ്പോസല്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ഇ)ടെക്നീഷ്യന്‍ ഗ്രേഡ് കക തസ്തികയില്‍ ഗ്രേഡ് ക പ്രമോഷന്‍ ലഭിച്ചവരെ നിയമിക്കുന്നത്, പി.എസ്.സി. ഗ്രേഡ് കക റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരുടെ ജോലി സാധ്യത നഷ്ടമാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്ന ഇത്തരക്കാരുടെ വിഷയത്തില്‍ എന്ത് സമീപനമാണ് സ്വീകരിക്കുക എന്നത് വ്യക്തമാക്കാമോ?

5608

തിരുവനന്തപുരം ജില്ലയിലെ ലാബ് ടെക്നീഷ്യന്‍ ഒഴിവുകള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് ക-ന്‍റെയും ഗ്രേഡ് കക-ന്‍റെയും എത്ര തസ്തികകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ; 

(ബി)ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് കക തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകളാണ് തിരുവനന്തപുരം ജില്ലയിലുള്ളതെന്ന് അറിയിക്കുമോ; 

(സി)ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് കക -ന്‍റെ എത്ര ഒഴിവുകളുണ്ടായിട്ടുണ്ട്; ഇതില്‍ എത്രയെണ്ണം പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നുള്ള വിശദവിവരം അറിയിക്കുമോ; 

(ഇ)ഡി.എം.ഒ.യുടെ കീഴിലുള്ളതും ഡി.എച്ച്.എസ്.-ന്‍റെ കീഴിലുള്ളതുമായ സ്ഥാപനങ്ങളില്‍ ഒരേ ലിസ്റ്റില്‍നിന്നുമാണോ ലാബ് ടെക്നീഷ്യന്മാരുടെ നിയമനം നടത്തുന്നത്; വിശദാംശം നല്‍കുമോ; 

(എഫ്)ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് കക -ന് അനുവദിച്ചിട്ടുള്ള തസ്തികകളില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് ക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടോ; എത്രപേര്‍. ഏതെല്ലാം ആശുപത്രികളില്‍; വിശദവിവരം ലഭ്യമാക്കുമോ; 

(ജി)ഗ്രേഡ് ക ആയി പ്രൊമോഷന്‍ ലഭിച്ചിട്ടും ഗ്രേഡ് കക തസ്തികയില്‍ത്തന്നെ ജീവനക്കാര്‍ തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നിയമാനുസൃതമാണോയെന്ന് വിശദമാക്കുമോ; 

(എച്ച്)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര സര്‍ക്കാര്‍ ആശുപത്രികള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ; 

(ഐ)അപ്ഗ്രേഡ് ചെയ്ത ആശുപത്രികളില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര തസ്തികകളാണ് പുതുതായി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ; 

(ജെ)പുതിയ ലാബ് ടെക്നീഷ്യന്‍ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

5609

ലാബ് ടെക്നീഷ്യന്‍മാരുടെയും സയന്‍റിഫിക് അസിസ്റ്റന്‍റിന്‍റെയും ഒഴിവുകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)ആരോഗ്യവകുപ്പില്‍ ചീഫ് ലബോറട്ടറി ടെക്നീഷ്യന്‍, ഡിസ്ട്രിക്്ട് ലബോറട്ടറി ടെക്നീഷ്യന്‍, ജൂനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ് എന്നീ തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും അവയുടെ ജില്ല തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ; 

(ബി)മേല്‍പ്പറഞ്ഞ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ?

5610

ആശുപത്രി ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുളള കോന്പന്‍സേഷന്‍ ലീവ് 

ശ്രീ.ഇ ചന്ദ്രശേഖരന്‍

(എ)ആരോഗ്യവകുപ്പിനു കീഴിലെ നഴ്സ്, നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍, വര്‍ക്കര്‍മാര്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റുമാര്‍ എന്നിവര്‍ക്ക് അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിനു പകരമായി അനുവദിച്ച കോന്പന്‍സേഷന്‍ അവധികള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ; 

(ബി)സമാന തസ്തികകളില്‍ ജോലി ചെയ്യുന്ന ഹോമിയോപ്പതി വകുപ്പ്, നാട്ടു ചികിത്സാ വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കോന്പന്‍സേഷന്‍ അവധികള്‍ എത്രയാണെന്ന് പറയാമോ; 

(സി)സമാന തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രസ്തുത വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ലഭ്യമായി കൊണ്ടിരിക്കുന്ന കോന്പന്‍സേഷന്‍ അവധി എണ്ണത്തില്‍ വ്യത്യാസം ഉളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവധി എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.