|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5534
|
കോഡ്ബ്ലൂ സംവിധാനം
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ആര്‍. സെല്‍വരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആശുപത്രികളില്‍ ജീവന്‍രക്ഷാ ചികിത്സ ഉറപ്പാക്കാന്‍ കോഡ് ബ്ലൂ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ജീവന്‍രക്ഷാ ചികിത്സ ഉറപ്പാക്കാന്‍ എന്തെല്ലാം സൌകര്യങ്ങളാണ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)സംസ്ഥാനത്തെ ഏതെല്ലാം തരം ആശുപത്രികളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം അടിസ്ഥാനസൌകര്യങ്ങളാണ് ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
5535 |
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം
ശ്രീ. പാലോട് രവി
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
എ)ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പ്രസ്തുത നിയമം മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
(സി)ആരോഗ്യസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)ആയതിന്‍റെ നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
5536 |
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമഗ്ര ആരോഗ്യ പദ്ധതി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി. എസ്. സുനില്‍ കുമാര്‍
,, മുല്ലക്കര രത്നാകരന്‍
,, പി. തിലോത്തമന്‍
(എ) സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) ഓരോ വിദ്യാര്‍ത്ഥിയുടെയും സമഗ്ര ആരോഗ്യരേഖ തയ്യാറാക്കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും ആരോഗ്യരേഖ തയ്യാറാക്കുന്ന ജോലികള്‍ എത്രകാലംകൊണ്ട് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ;
(സി) ഈ പദ്ധതി എല്ലാ വിദ്യാലയങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനുള്ള എന്തു നടപടികളാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി) ഏതെല്ലാം വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
5537 |
ഡയല്‍ എ ഡോക്ടര്‍ പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, റ്റി. എന്‍. പ്രതാപന്‍
,, പാലോട് രവി
,, ഷാഫി പറന്പില്‍
(എ)സംസ്ഥാനത്ത് ""ഡയല്‍ എ ഡോക്ടര്‍'' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ആരോഗ്യ സംബന്ധമായ സംശയ നിവാരണത്തിനായി വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം തേടുവാന്‍ എന്തെല്ലാം സംവിധാനമാണ് പദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)പദ്ധതി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
5538 |
ജീവിത ശൈലീ രോഗങ്ങള്‍
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം.വി. ശ്രേയാംസ്കുമാര്‍
,, പി.സി. ജോര്‍ജ്ജ്
ഡോ.എന്‍. ജയരാജ്
(എ)ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊറോണറി ഹാര്‍ട്ട് രോഗങ്ങള്‍, അര്‍ബുദം, വൃക്കരോഗങ്ങള്‍, എന്നിവയും വാര്‍ദ്ധക്യകാല രോഗങ്ങളും വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുേമാ;
(ബി)പ്രസ്തുത രോഗങ്ങളുടെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഉതകുന്ന കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ആരോഗ്യ രംഗത്തെ ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനായി ഒരു പ്രതേ്യക വിഭാഗം കെട്ടിപ്പടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
|
5539 |
നഗരാരോഗ്യ പദ്ധതി
ശ്രീ. അന്‍വര്‍ സാദത്ത്
,, വി.റ്റി. ബല്‍റാം
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വി.ഡി. സതീശന്‍
(എ)സംസ്ഥാനത്ത് നഗരാരോഗ്യപദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എത്ര കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളിലുമാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം കേന്ദ്ര സഹായമാണ് പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5540 |
മാനസിക ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി
ശ്രീ. ഹൈബി ഈഡന്‍
,, ലൂഡി ലൂയിസ്
,, റ്റി. എന്‍. പ്രതാപന്‍
,, എം.എ. വാഹീദ്
(എ)സര്‍ക്കാര്‍ മാനസിക ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതി നടപ്പാക്കുന്നതിനായി മാനസികാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുളള പദ്ധതികള്‍ നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5541 |
സര്‍ക്കാര്‍ ആശുപത്രികളുടെ ഗ്രേഡിംഗ്
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, സി. എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
(എ)സര്‍ക്കാര്‍ മേഖലയിലുളള പി. എച്ച്. സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള ആശുപത്രികള്‍ ശുചീകരിച്ചും സൌകര്യങ്ങള്‍ ലഭ്യമാക്കിയും ഗ്രേഡ് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
(ബി)പി. എച്ച്. സി. കളിലും സി. എച്ച്. സി കളിലും സൌകര്യങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുളള വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും പാവപ്പെട്ട രോഗികളെ സ്പോണ്‍സര്‍ ചെയ്യുവാന്‍ വ്യക്തികളെ സഹായിക്കുന്നതിനും പി. എച്ച്. സി./ സി. എച്ച്. സി കളില്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുമോ?
|
5542 |
കന്പ്യൂട്ടര്‍ ശൃംഖലാ ബന്ധിത ചികിത്സാ കേന്ദ്രങ്ങള്‍
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എ.റ്റി. ജോര്‍ജ്
,, ജോസഫ് വാഴക്കന്‍
,, പി.എ. മാധവന്‍
(എ)ആരോഗ്യവകുപ്പിന് കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളെ കന്പ്യൂട്ടര്‍ ശൃംഖലവഴി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര ആരോഗ്യ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദ മാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതിമുഖേന കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പ്രസ്തുത കേന്ദ്ര പദ്ധതി എങ്ങനെയാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി ആരോഗ്യ കേന്ദ്രങ്ങളില്‍ എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ?
|
5543 |
മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ ;
(ബി)ഇതിനായി എന്തു തുക ചെലവ് വരുമെന്ന് വിശദമാക്കുമോ ?
|
5544 |
ഫോര്‍ പ്ലസ് പദ്ധതി
ശ്രീ. എം. ചന്ദ്രന്‍
,, ബി. സത്യന്‍
,, പി.റ്റി.എ. റഹീം
,, സാജു പോള്‍
(എ)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച ഫോര്‍ പ്ലസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായിരുന്നു;
(ബി)പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തനതുഫണ്ടില്‍ നിന്നും കേന്ദ്രസഹായത്തോടെയും പദ്ധതി നടപ്പിലാക്കാനായി എന്തൊക്കെ ചെയ്തുവെന്ന് വിശദമാക്കാമോ?
|
5545 |
ജീവിതശൈലീരോഗ നിര്‍ണ്ണയ ക്ലിനിക്കുകളിലെ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ദൌലഭ്യം
ശ്രീ. എ.എം. ആരിഫ്
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തുന്ന ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്ലിനിക്കുകളില്‍ ഷുഗര്‍ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ തീര്‍ന്നിട്ട് മാസങ്ങളായി എന്നുള്ളതും ജീവിതശൈലീരോഗങ്ങളുടെ മരുന്നുകളുടെ ദൌര്‍ബല്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ?
|
5546 |
കക്കോടി പി. എച്ച്.സി.യില്‍ ഡയാലിസിസ് യൂണിറ്റ്
ശ്രീ. എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ കക്കോടി പി.എച്ച്.സി.യില്‍ ഡയാലിസിസ് യൂണിറ്റ് അനുവദിച്ചാല്‍ വരുന്ന സാന്പത്തിക ബാധ്യത വഹിക്കാന്‍ ചേളന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍, ബാങ്കിന്‍റെ ഉറപ്പ് പരിഗണിച്ചും പൊതുജന ആവശ്യം പരിഗണിച്ചും കക്കോടി പി.എച്ച്.സി.യില്‍ ഡയാലിസിസ് യൂണിറ്റ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
|
5547 |
കാലടി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എക്സ്റേ മെഷിന്‍ സ്ഥാപിക്കാന്‍ നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തിലെ കാലടി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എക്സ്റേ മെഷിന്‍ സ്ഥാപിക്കുന്നതിനായി ആസ്തി വികസന പദ്ധതിയില്‍ നിന്നും 19.04.2013 ല്‍ 25 ലക്ഷം രൂപയ്ക്ക് ആരോഗ്യ വകുപ്പ് ഭരണാനുമതി നല്കിയിട്ടും പ്രസ്തുത മെഷിന്‍ സ്ഥാപിക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ?
(ബി)ഇത് എന്നത്തേയ്ക്ക് സ്ഥാപിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
5548 |
കൊരട്ടിയില്‍ എ.ഐ.ഐ.എം.എസ് മാതൃകയില്‍ ആരോഗ്യകേന്ദ്രം
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടി മണ്ധലത്തിലെ, കൊരട്ടി ഗാന്ധിഗ്രാം ത്വക് രോഗാശുപത്രി വക നൂറ്റിപ്പത്ത് ഏക്കര്‍ സ്ഥലത്ത്, ""എ.ഐ.ഐ.എം.എസ് മാതൃകയില്‍'' സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ആരോഗ്യകേന്ദ്രം അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
|
5549 |
കായംകുളം താലൂക്കാശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം താലൂക്കാശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റിനായി സൌകര്യങ്ങള്‍ ഒരുക്കിയിട്ടും പ്രവര്‍ത്തനസജ്ജമല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
|
5550 |
കെ.എസ്.ഡി.പി.യില്‍ നിന്നും ലഭിച്ച മരുന്നുകള്‍ തിരിച്ചയച്ചത് സംബന്ധിച്ച്
ശ്രീ. എ.കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ഡി.പി അയച്ച 13 മരുന്നുകളില്‍ ഏഴെണ്ണം തിരിച്ചയച്ചതിന്‍റെ കാരണം വ്യക്തമാക്കാമോ; ഈ നടപടികള്‍ക്കായി നിര്‍ദ്ദേശം നല്‍കിയതാരെന്നു വ്യക്തമാക്കുമോ;
(ബി)സ്വകാര്യ മരുന്നു നിര്‍മ്മാണ കന്പനികളുടെ അസ്സോസിയേഷനുമായി ബന്ധമുള്ള ചിലരുടെ ഇടപെടല്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനിലെ ഉത്തരവാദപ്പെട്ടവരുടെ പേരില്‍ നടപടി സ്വീകരിക്കുമോ?
|
5551 |
കാസര്‍ഗോഡ് ജില്ലയില്‍ അവശ്യമരുന്നുകളുടെ ദൌര്‍ലഭ്യം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍, ആന്‍റി ബയോട്ടിക്കുകള്‍ തുടങ്ങി അത്യാവശ്യ മരുന്നുകള്‍ ആവശ്യത്തിന് തികയുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഏതൊക്കെ മരുന്നുകളാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവുള്ളത് എന്ന് വ്യക്തമാക്കാമോ;
(സി)ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
|
5552 |
മരുന്ന് കുറിപ്പടികള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ നല്‍കാന്‍ ഉത്തരവ്
ശ്രീമതി കെ.എസ്. സലീഖ
(എ)മരുന്ന് കുറിപ്പടി ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ വ്യക്തമായി എഴുതി നല്‍കണമെന്ന് മെഡിക്കല്‍ കൌണ്‍സിലും ഡ്രഗ്സ് കണ്‍ട്രോളറും ലോകാരോഗ്യ സംഘടനയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആയത് പാലിക്കാറില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)എങ്കില്‍ ഇത് പാലിക്കാത്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനമായ എന്തൊക്കെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മരുന്ന് കന്പനികളെ സഹായിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് എന്തൊക്കെ നടപടികള്‍ നിലവില്‍ സ്വീകരിച്ചുവരുന്നു; വ്യക്തമാക്കുമോ;
(ഡി)മരുന്നില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ജനറിക് നാമം എഴുതി നല്‍കണമെന്ന കര്‍ശനനിര്‍ദ്ദേശം നല്‍കാന്‍ ആരോഗ്യവകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
5553 |
നാഷ്ണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മുഖേന ലഭിച്ച ധനസഹായം
ശ്രീ. ഇ. പി. ജയരാജന്‍
(എ)നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ നിന്നും 2013-2014-ല്‍ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് എന്തെല്ലാം പദ്ധതികള്‍ക്ക് ധനസഹായം ലഭിച്ചുവെന്നു വ്യക്തമാക്കുമോ;
(ബി)ഓരോ പദ്ധതിക്കും എത്ര തുക വീതമാണു ലഭിച്ചത്;
(സി)കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രസ്തുത തുക ചെലവഴിച്ച് ഓരോ ജില്ലയിലും എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്നു വ്യക്തമാക്കുമോ?
|
5554 |
കാന്‍സര്‍ നിയന്ത്രണ ചികില്‍സാ പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, അന്‍വര്‍ സാദത്ത്
,, കെ. ശിവദാസന്‍ നായര്‍
,, പി. എ. മാധവന്‍
(എ)സംസ്ഥാനത്ത് കാന്‍സര്‍ നിയന്ത്രണ ചികില്‍സാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം സ്ഥാപനങ്ങളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്;
(ഇ)ഏതെല്ലാം തരം ആശുപത്രികളിലാണ് പദ്ധതിയനുസരിച്ച് ചികില്‍സാ സൌകര്യങ്ങള്‍ ലഭിക്കുന്നത്; വിശദമാക്കുമോ?
|
5555 |
കാന്‍സര്‍ കെയര്‍ പദ്ധതി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന കാന്‍സര്‍ കെയര്‍ പദ്ധതിയില്‍ എന്തെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)എല്ലാ ജില്ലകളിലും ഒരാശുപത്രി കീമോതെറാപ്പി ഉള്‍പ്പെടെയുളള കാന്‍സര്‍ ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിഭാവനം ചെയ്തിരുന്നുവോ;
(സി)എങ്കില്‍ ഇവ എവിടെയെല്ലാം നടപ്പിലാക്കി എന്ന് വെളിപ്പെടുത്തുമോ;
(ഡി)സമഗ്ര കാന്‍സര്‍ പരിശോധനാ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
5556 |
റീജിയണല്‍ കാന്‍സര്‍ സെന്‍ററിനു ഓട്ടോണമസ് പദവി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍ ഓട്ടോണമസ് സ്ഥാപനമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സെന്‍ററിലെ രോഗികളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണത്തിനനുപാതമായി ചികിത്സാ സൌകര്യങ്ങള്‍ നിലവിലിലുണ്ടോയെന്ന് വിശദീകരിക്കുമോ ;
(സി)ഇല്ലെങ്കില്‍ ആയത് പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ;
|
5557 |
എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, റ്റി. എന്‍. പ്രതാപന്‍
,, സി. പി. മുഹമ്മദ്
,, വര്‍ക്കല കഹാര്‍
(എ)എല്ലാ ജില്ലകളിലും കാന്‍സര്‍ ചികില്‍സാ സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിനായി ആശുപത്രികളെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രസ്തുത ആശുപത്രികളില്‍ സജ്ജീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
5558 |
സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)കാനസര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നത് സംബന്ധിച്ചുള്ള പഠന/ഗവേഷണങ്ങള്‍ ഏതെല്ലാം ഏജന്‍സി മുഖാന്തിമാണ് നടത്തുന്നതെന്നും ആയതിന്‍റെ വിശദാംശം എന്തെല്ലാമാണെന്നും വെളിപ്പെടുത്തുമോ;
(ബി)കാന്‍സര്‍ രോഗത്തിന്‍റെ ചികിത്സക്കായി സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കായി എന്തെല്ലാം പദ്ധതികള്‍ ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു എന്നറിയിക്കുമോ;
(സി)കാന്‍സര്‍ രോഗത്തിന്‍റെ ചികിത്സക്കും മറ്റുമായി എല്ലാ താലൂക്കാശുപത്രികളിലും പ്രത്യേക വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
|
5559 |
ആര്‍.സി.സി യിലെ നിയമനങ്ങള്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ വിവിധ പ്രോജക്ടുകളില്‍ 10 വര്‍ഷത്തിലധികമായി ജോലി നോക്കി വരുന്ന ജീവനക്കാര്‍ക്ക് സ്ഥിരനിയമന സാധ്യത ആലോചിക്കുന്നുണ്ടോ;
(ബി)റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ പ്രോജക്ട് ജീവനക്കാരെ ഉത്തരവനുസരിച്ച് സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
(സി)റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ പ്രോജക്ട് വിഭാഗം ജീവനക്കാര്‍ക്കും ശന്പളസ്കെയില്‍ അനുസരിച്ച് ശന്പളം നല്‍കാമോ; ഇതിന്‍റെ തടസ്സം വ്യക്തമാക്കാമോ;
(ഡി)ആര്‍.സി.സി നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത നിയമനങ്ങളില്‍ സംവരണതത്വം പാലിക്കുന്നുണ്ടോ?
|
5560 |
റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സയ്ക്ക് പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്നും ധനസഹായം
ശ്രീ. എ. പ്രദീപ് കുമാര്‍
(എ)റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് പ്രധാനമന്ത്രിയുടെ ചികിത്സാ ധനസഹായത്തില്‍നിന്നും ഫണ്ട് അനുവദിച്ചികിട്ടാറുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഈ ഫണ്ടില്‍നിന്നും പേവാര്‍ഡിന്‍റെ ഫീസ് ഉള്‍പ്പെടെ ചില ചെലവുകള്‍ അനുവദിച്ചുകൊടുക്കാറില്ലെന്നത് ശരിയാണോ;
(സി)പേവാര്‍ഡില്‍ കിടക്കേണ്ടിവരുന്പോള്‍ അതിന്‍റെ ചെലവ് മാത്രം ഫണ്ടില്‍നിന്ന് അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വെളിപ്പെടുത്തുമോ;
(ഡി)കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇത്തരം ധനസഹായഫണ്ടുകളില്‍നിന്നും മുഴുവന്‍ തുകയും അനുവദിച്ചുകിട്ടുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ ?
|
5561 |
കാസര്‍ഗോഡ് ജില്ലാശുപത്രി സമഗ്രവികസന പദ്ധതിയുടെ ഉദ്ഘാടനം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാശുപത്രി സമഗ്രവികസന പദ്ധതിയുടെ ഉദ്ഘാടനം എന്നാണ് കഴിഞ്ഞതെന്ന് അറിയിക്കാമോ;
(ബി)പദ്ധതിയുടെ ഭാഗമായി ഏഴ് വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നിട്ടുണ്ടോ;
(സി)ഇതില്‍ ഏത് വിഭാഗമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും കാന്‍സര്‍ ബ്ലോക്കിന്‍റെയും, ഡയാലിസിസ് ബ്ലോക്കിന്‍റെയും പ്രവര്‍ത്തനം എന്ന് തുടങ്ങുമെന്നും അറിയിക്കാമോ;
(ഡി)ഇതോടൊപ്പം പണികഴിപ്പിച്ച കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ എന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറിയിക്കാമോ?
|
5562 |
പനി ബാധ കൂടിവരുന്നത് സംബന്ധിച്ച്
ശ്രീ. കെ. വി. വിജയദാസ്
(എ)ഓരോ വര്‍ഷ കഴിയുന്തോറും പനി ബാധിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിക്കൂടി വരികയാണെന്നുള്ള കാര്യത്തില്‍ വിശദമായ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ വിശദമായ പഠനം ഇക്കാര്യത്തില്‍ നടത്തുമോ ; പനിബാധയുടെ തോത് നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ബി)മഴക്കാലം ആരംഭിക്കുന്നതിന് മുന്പ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന ആസൂത്രണത്തിലെ അപാകതയാണ് ഇപ്രകാരം പനി പടരുന്നതിന് കാരണമാകുന്നതെന്ന ആക്ഷേപം ശരിയാണോ; ഇക്കാര്യത്തിലുള്ള വിശദാംശം നല്കുമോ ?
|
5563 |
കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുള്ള പനികള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)ഏതെല്ലാം തരത്തിലുള്ള പനികളാണ് കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത് ; ഇപ്രകാരം ഓരോ പനിയും പടര്‍ന്നു പിടിക്കുന്നതിന്‍റെ സാഹചര്യം വ്യക്തമാ ക്കുമോ ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പനി മരണങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ?
|
5564 |
മഴക്കാലരോഗങ്ങള്‍ തടയാന്‍ നടപടി
ശ്രീമതി കെ. എസ്. സലീഖ
(എ)2014 ജനുവരി മുതല്‍ നാളിതുവരെ എച്ച്1എന്‍1 ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയവരുടെ എണ്ണം എത്ര; ഇതില്‍ എത്ര പേര്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുമോ;
(ബി)ഇതില്‍ മേല്‍പ്പറഞ്ഞ കാലയളവിനുള്ളില്‍ എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയവ ബാധിച്ച് എത്ര പേര്‍ മരണപ്പെട്ടു; വയറിളക്കവും അനുബന്ധ രോഗങ്ങളും ബാധിച്ച് എത്ര പേര്‍ മരണപ്പെട്ടു; മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ് എന്നിവ പിടിപെട്ട് എത്ര പേര്‍ വീതം മരിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്പോള്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് എത്തിക്കുന്നതില്‍ ആരോഗ്യ വകുപ്പ് ഗുരുതര വീഴ്ച വരുത്തിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടുവോ; വ്യക്തമാക്കുമോ;
(ഡി)സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം നിലവില്‍ കൂടിയതായി ശ്രദ്ധയില്‍പ്പെട്ടുവോ; വ്യക്തമാക്കുമോ;
(ഇ)മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; വ്യക്തമാക്കുമോ;
(എഫ്)എങ്കില്‍ ഇതൊക്കെ പരിഹരിക്കുവാനും സമീപ ഭാവിയില്‍ വരാവുന്ന പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
5565 |
പനിബാധിച്ച് ചികിത്സ തേടിയവരും മരണപ്പെട്ടവരും
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)ഈവര്‍ഷം പനിബാധിച്ച് എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്;
(ബി)എത്രപേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയെത്തിയിട്ടുണ്ട്;
(സി)ഏതെല്ലാം തരത്തിലുള്ള പനികളാണ് സംസ്ഥാനത്തെ ജനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്നത് ?
(ഡി)പനി നിയന്ത്രണ വിധേയമാക്കുന്നതിന് ആരോഗ്യവകുപ്പ് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
5566 |
ശുചീകരണ ജോലിക്കാരുടെ വേതനം
ശ്രീ. പി. തിലോത്തമന്‍
(എ)മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ശുചീകരണ ജോലികള്‍ക്ക് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമിക്കപ്പെട്ടിട്ടുള്ള താല്കാലിക ശുചീകരണ ജോലിക്കാര്‍ക്കുള്ള വേതനം കഴിഞ്ഞ കുറെ മാസങ്ങളായി കുടിശ്ശികയാണെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ; എന്തുകൊണ്ടാണ് മാസങ്ങളായി ഇവരുടെ വേതനം നല്‍കാത്തതെന്നു വ്യക്തമാക്കുമോ;
(ബി)ആലപ്പുഴ ജില്ലയില്‍ ഡബ്ല്യു & സി തുടങ്ങിയ ആശുപത്രികളില്‍ മേല്‍പ്പറഞ്ഞ പ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് എത്ര മാസത്തെ വേതനം നല്‍കാനുണ്ടെന്നു പറയാമോ; ഇവരുടെ വേതനം കുടിശ്ശിക തീര്‍ത്ത് അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
5567 |
ജലജന്യരോഗങ്ങള്‍
ശ്രീ. എസ്. ശര്‍മ്മ
,, പി. ശ്രീരാമകൃഷ്ണന്‍
,, കെ. ദാസന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് വിശേഷിച്ച് തീരപ്രദേശങ്ങളില്‍ ജലജന്യരോഗങ്ങള്‍ വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് തടയാനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
(സി)സര്‍ക്കാരാശുപത്രികളിലെ മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)മരുന്നുക്ഷാമം പരിഹരിക്കാനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ ?
|
5568 |
മഴക്കാല രോഗങ്ങള്‍ തടയാന്‍ കോഴിക്കോട് ജില്ലയില്‍ മൊബൈല്‍ യൂണിറ്റുകള്‍
ശ്രീ. എ.കെ. ശശീന്ദ്രന്‍
(എ)മഴക്കാല രോഗങ്ങള്‍ തടയാന്‍ ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയില്‍ മൊബൈല്‍ യൂണിറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
(ബി)ഉണ്ടെങ്കില്‍, ജില്ലയിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
(സി)മൊബൈല്‍ യൂണിറ്റുകളുടെ സേവനം നല്‍കുന്ന കേന്ദ്രങ്ങളുടെ പേരും സേവനസമയവും പൊതുജനങ്ങളെ അറിയിക്കാനുള്ള എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
|
5569 |
കുരങ്ങു പനി നിയന്ത്രിക്കാന്‍ നടപടി
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് കുരങ്ങുപനി എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്കെന്നും എവിടെയാണെന്നും വിശദമാക്കാമോ;
(ബി)ഇതിന്‍റെ കാരണങ്ങളെ കുറിച്ച് പഠിച്ച് പനി നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടോ;
(സി)കുരങ്ങുപനിയുടെ മരുന്ന് സംസ്ഥാനത്ത് ലഭ്യമാണോ; അത് രോഗബാധിതര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;
(ഡി)പുതിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
5570 |
എന്‍.ആര്‍.എച്ച്.എം. ഫണ്ടിന്‍റെ വിനിയോഗം
ശ്രീ. എം. ഹംസ
(എ)നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്; പ്രസ്തുത കാലം മുതല്‍ 31.03.2014 വരെ എത്ര കോടി രൂപ സംസ്ഥാനത്തിന് ലഭ്യമായി; വാര്‍ഷികാടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കാമോ;
(ബി)ഓരോ ജില്ലയിലും ഇക്കാലയളവില്‍ ചെലവഴിച്ച തുകയുടെ കണക്ക് ലഭ്യമാക്കാമോ;
(സി)ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യത്തിന്‍റെ ഫണ്ട് ചെലവഴിക്കുന്നതിന്‍റെ മാനദണ്ധം വ്യക്തമാക്കാമോ;
(ഡി)മാനദണ്ധങ്ങള്‍ക്ക് വിരുദ്ധമായി ഫണ്ട് ചെലവഴിച്ചു എന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ; എങ്കില്‍ വിശദീകരണം നല്‍കാമോ?
|
<<back |
next page>>
|