UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5471

പാലക്കാട് ജില്ലയില്‍ അനധികൃത ക്വാറികള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)പാലക്കാട് ജില്ലയില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ഉണ്ടെങ്കില്‍ ഇത്തരം എത്ര ക്വാറികള്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)ക്വാറി അപകടങ്ങളില്‍ പാലക്കാട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം എത്ര പേരാണ് മരണപ്പെട്ടിട്ടുള്ളതെന്നു വ്യക്തമാക്കാമോ; 

(ഡി)ക്വാറി അപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്തെങ്കിലും നൂതനസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

5472

ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പാറക്വാറികള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ എത്ര പാറക്വാറികളാണ് പ്രവര്‍ത്തിച്ചു വരുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)ഇടുക്കിയിലെ അനധികൃത പാറക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

5473

കൈത്തറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി 

ശ്രീ. കെ. കെ. നാരായണന്‍

(എ)കൈത്തറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഇത് സംബന്ധിച്ച് കൈത്തറി ഡയറക്ടര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?

5474

കൈത്തറിമേഖലയില്‍ റിവൈവല്‍, റിഫോം, റിസ്ട്രക്ച്ചറിംഗ് പദ്ധതി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിനായി റിവൈവല്‍, റിഫോം, റിസ്ട്രക്ച്ചറിങ് പദ്ധതി പ്രകാരം എത്ര പ്രാഥമിക സംഘങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വെളിപ്പെടുത്തുമോ; 

(ബി)കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാവസായിക അടിസ്ഥാനത്തിലുള്ള സഹകരണ യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(സി)ഇല്ലെങ്കില്‍ ഈ പദ്ധതിയുടെ പരിധിയില്‍ ഇവയെക്കുടി ഉള്‍പ്പെടുത്തി ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ബാദ്ധ്യതകള്‍ ഏറ്റെടുക്കുന്നതിന് നിലവില്‍ പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ഇ)ഇല്ലെങ്കില്‍ അത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ശ്രമമുണ്ടാകുമോ?

5475

റിവൈവല്‍ റീഫോം-റീസ്ട്രക്ചറിംഗ് പാക്കേജ് 

ശ്രീ. വി. ശശി

(എ)കൈത്തറി സഹകരണ സംഘങ്ങളില്‍ റിവൈവല്‍ റീഫോം -റീസ്ട്രക്ചറിംഗ് പാക്കേജ് പ്രകാരമുള്ള സഹായത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ട 233 പ്രാഥമിക സംഘങ്ങള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഈ പദ്ധതിയില്‍ വ്യവസായ കൈത്തറി സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അവയെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഈ സ്കീമില്‍പെടുത്തി വ്യക്തിഗത നെയ്ത്തുകാരില്‍ എത്ര പേര്‍ക്ക് എത്ര രൂപയുടെ ധനസഹായം നല്‍കിയെന്ന് വ്യക്തമാക്കുമോ? 

5476

കൈത്തറി സംഘങ്ങള്‍ക്കുള്ള പുനരുദ്ധാരണ പാക്കേജിന്‍റെ ആനുകൂല്യം 

ശ്രീ. റ്റി. വി. രാജേഷ്

കൈത്തറി വ്യവസായത്തെ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുനരുദ്ധാരണ പാക്കേജിന്‍റെ ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി നല്‍കിയ നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പാക്കേജിന്‍റെ ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5477

കോഴിക്കോട്ടെ കോമണ്‍ വെല്‍ത്ത് നെയ്ത്ത് ഫാക്ടറിയും ഓഫീസ് കെട്ടിടവും ഏറ്റെടുക്കാനുള്ള ബില്ലിന് കേന്ദ്രാനുമതി 

ശ്രീ. എളമരം കരീം

(എ)കോഴിക്കോട്ടേ കോമണ്‍വെല്‍ത്ത് നെയ്ത്ത് ഫാക്ടറിയും, ഓഫീസ് കെട്ടിടവും ഏറ്റെടുക്കാനുള്ള ബില്ലിന് കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ അതിന് തടസ്സമായിട്ടുള്ള കാര്യങ്ങള്‍ എന്താണ്;

(സി)കേന്ദ്രാനുമതി ലഭിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്?

5478

ഇ ഗവേണന്‍സ് പദ്ധതി 

ശ്രീ. കെ. മുരളീധരന്‍ 
,, വി. ഡി. സതീശന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍

(എ)ഇ-ഗവേണന്‍സ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)എന്തെല്ലാം ഉദ്ദേശലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ; 

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)ആരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ?

5479

ഇലക്ട്രോണിക് പാര്‍ക്കുകള്‍ 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, സണ്ണി ജോസഫ് 
,, എം. എ. വാഹീദ് 
,, കെ. മുരളീധരന്‍ 

(എ)ഇലക്ട്രോണിക് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)ഇലക്ട്രോണിക് വ്യവസായ മേഖലയുടെ കുതിച്ചുചാട്ടത്തിന് ഇത് എത്രമാത്രം പ്രയോജനകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിന്‍റെ പ്രവര്‍ത്തനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

5480

സ്വകാര്യ ഐ.ടി. പാര്‍ക്കുകള്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
,, ലൂഡി ലൂയിസ് 
,, സി. പി. മുഹമ്മദ് 
,, വി. ഡി. സതീശന്‍ 

(എ)സ്വകാര്യ ഐ.ടി. പാര്‍ക്കുകള്‍ ആരംഭിക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഐ.ടി. നയത്തില്‍ ഇതിനനുകൂലമായി എന്തെല്ലാം കാര്യങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് ഐ.ടി. വകുപ്പ് എന്തെല്ലാം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ഡി)പാര്‍ക്കുകള്‍ ആരംഭിക്കുന്നതുവഴി എത്ര തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

5481

ഇ-ഓഫീസ് സംവിധാനം 

ശ്രീ. റ്റി.എന്‍. പ്രതാപന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, എം. പി. വിന്‍സെന്‍റ് 

(എ)സര്‍ക്കാര്‍ ഓഫീസുകളില്‍ ഐ.ടി മിഷന്‍റെ ആഭിമുഖ്യത്തില്‍ ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(സി)ഏതെല്ലാം ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം സേവനങ്ങളാണ് ഇതു വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

5482

സ്മാര്‍ട്ട് സിറ്റി 

ശ്രീ. പി.കെ. ബഷീര്‍

(എ)സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണപുരോഗതി തൃപ്തികരമാണെന്ന് വിലയിരുത്തുന്നുണ്ടോ ;

(ബി)സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഇനിയും പൂര്‍ത്തിയാക്കേണ്ടുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ?

5483

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കരാറില്‍ മാറ്റം വരുത്താന്‍ നടപടി 

ശ്രീ. എസ്. ശര്‍മ്മ

(എ)സ്മാര്‍ട്ട് സിറ്റി കരാറില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടം എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്; 

(സി)ആദ്യഘട്ട പൂര്‍ത്തീകരണത്തിലൂടെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കും എന്നാണ് കണക്കാക്കുന്നത്?

5484

ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നല്‍കിയ തുക 

ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാനത്ത് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഏതൊക്കെ ഏജന്‍സികളെയാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഏജന്‍സികള്‍ക്ക് ഇതുവരെ എന്തു തുക നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഏജന്‍സികള്‍ മുഖേന സംസ്ഥാനത്ത് എത്ര പേര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുകയുണ്ടായെന്ന് വ്യക്തമാക്കുമോ; 

(ഡി)ലക്ഷക്കണക്കിന് മലയാളികളുടെ നിര്‍ണ്ണായക വിവരങ്ങള്‍ കെല്‍ട്രോണ്‍ സ്വകാര്യ കന്പനിക്ക് കൈമാറിയതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടുവോ; വ്യക്തമാക്കുമോ; 

(ഇ)എങ്കില്‍ ഇതിന് വിവരസാങ്കേതിക വകുപ്പിന്‍റെ അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കുമോ;

(എഫ്)കെല്‍ട്രോണ്‍ സ്വകാര്യ കന്പനിക്ക് എത്ര രൂപ നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സ്വകാര്യ കന്പനി ഏതാണെന്ന് വ്യക്തമാക്കുമോ; 

(ജി)ഇങ്ങനെ സ്വകാര്യ കന്പനിക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കിയതു വഴി ഐ.ടി മിഷനും കെല്‍ട്രോണും തമ്മില്‍ 2011 ജൂണ്‍ 30 ന് ഒപ്പിട്ട കരാര്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(എച്ച്)പ്രസ്തുത കരാര്‍ ലംഘനം നടത്തിയ എം.ഡി അടക്കമുള്ള കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഐ)ഇല്ലെങ്കില്‍ സര്‍ക്കാര്‍ സത്വരമായി ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

5485

അക്ഷയകേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത 

ശ്രീ. പി. തിലോത്തമന്‍

(എ)അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുവാനും സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുവാനും എന്തെല്ലാം മുന്‍കരുതലുകളാണ് കൈക്കൊണ്ടിട്ടുളളത് എന്ന് വ്യക്തമാക്കുമോ; അക്ഷയ കേന്ദ്രങ്ങള്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടന്ന ഏതെങ്കിലും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നു പറയാമോ; 

(ബി)ആലപ്പുഴ ജില്ലയിലെ പാണ്ടനാട് വില്ലേജ് ഓഫീസ് പരിധിയിലുളള ഒരു അക്ഷയ കേന്ദ്രത്തില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റില്‍ വില്ലേജ് ഓഫീസര്‍ നല്‍കിയതല്ലാത്ത വിവരങ്ങള്‍ ഉള്‍പ്പെട്ടുവെന്ന സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഈ വിഷയത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി)അക്ഷയകേന്ദ്രങ്ങളിലൂടെ കൃത്രിമമായി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കാമെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതിനാല്‍ എന്തെല്ലാം മുന്‍കരുതലുകള്‍ റവന്യു വകുപ്പ് എടുക്കുമെന്ന് പറയാമോ?

5486

അക്ഷയകേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ 

ശ്രീ. സി. കെ. സദാശിവന്‍

(എ)അക്ഷയകേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്;

(ബി)പ്രസ്തുത സേവനങ്ങള്‍ക്ക് നല്‍കുന്ന സര്‍വ്വീസ് ചാര്‍ജ്ജുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)അക്ഷയ സെന്‍ററുകളിലെ ജീവനക്കാര്‍ പ്രത്യേകം പരിശീലനം ലഭിച്ചവരാണോ;

(ഡി)അല്ലായെങ്കില്‍ ഇവര്‍ക്ക് ഏകീകൃതമായി പരിശീലനം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

5487

കൊട്ടാരക്കര നിയോജക മണ്ധലത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടാരക്കര നിയോജക മണ്ധലത്തില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംരംഭകരുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊട്ടാരക്കര നിയോജക മണ്ധലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അക്ഷയ കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയ ഇനത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ പ്രസ്തുത സംരംഭകര്‍ക്ക് ഇനിയും ലഭിക്കേണ്ട തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5488

വഖഫ് സ്വത്ത് കൈയ്യേറ്റം 

ശ്രീ. വി. ശശി

(എ)വഖഫ് സര്‍വ്വെ കമ്മീഷണറെ നിയമിച്ചതിന് ശേഷം എവിടെയെല്ലാം വഖഫ് സ്വത്ത് കൈയ്യേറ്റം കണ്ടെത്തിയിട്ടുണ്ടെന്ന് പറയുമോ; 

(ബി)ഇതില്‍ എത്ര കേസുകളില്‍ കൈയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ടെന്ന് പറയുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.