UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5435

പൊതുമേഖലാ സ്ഥാപനങ്ങളുടെ അക്കൌണ്ടിംഗ് സമയബന്ധിതമായി തീര്‍ക്കുന്നതിന് കര്‍മ്മപദ്ധതി 

ശ്രീ. വി.ഡി. സതീശന്‍ 
,, വര്‍ക്കല കഹാര്‍ 
,, കെ. മുരളീധരന്‍ 
,, ലൂഡി ലൂയിസ് 

(എ)വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അക്കൌണ്ടിംഗ് സമയബന്ധിതമായി തീര്‍ക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിലും ഇതിനുവേണ്ടി എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ; 

(ഡി)പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ എന്നറിയാന്‍ ഗവണ്‍മെന്‍റ് തലത്തില്‍ മോണിട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

5436

പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനം 

ശ്രീ. എ.എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നീക്കി വച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുമോ;

(സി)അടിയന്തിര പുനരുദ്ധാരണം ആവശ്യമായ ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?

5437

സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ നടപടി 

ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാനത്ത് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനം ഏതാണെന്നും ഏറ്റവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനം ഏതാണെന്നും വ്യക്തമാക്കുമോ ; 

(ബി)ഈ സര്‍ക്കാര്‍ സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാനായി ഓരോ സ്ഥാപനത്തിനും എന്തു തുക ഓരോ വര്‍ഷവും അനുവദിച്ചുവെന്നു വ്യക്തമാക്കുമോ?

5438

പൂട്ടിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പൂട്ടിക്കിടന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചുവെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ?

5439

വ്യവസായ രംഗത്ത് പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നടപടികള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)വ്യവസായ രംഗത്ത് പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; 
(ബി)പ്രവാസി വ്യവസായികള്‍ക്കു നല്‍കുന്ന അനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ ?

5440

സംസ്ഥാനത്തെ നിക്ഷേപ പദ്ധതികള്‍ 

ശ്രീ. വി. ശശി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കോടി രൂപയുടെ വ്യാവസായിക നിക്ഷേപം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്ന് വര്‍ഷം തിരിച്ചുള്ള കണക്ക് നല്‍കാമോ ; 

(ബി)ഈ കാലയളവില്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയില്‍ യാഥാര്‍ത്ഥ്യമായവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ ; 

(സി)ഈ കാലയളവില്‍ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ പദ്ധതികളും അവയുടെ മുതല്‍ മുടക്കും എത്രയെന്ന് വ്യക്തമാക്കുമോ ?

5441

സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്കായി പദ്ധതികള്‍ 

ശ്രീ. രാജു എബ്രഹാം

(എ)സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിലേക്കായി വ്യവസായവകുപ്പും, വിവരസങ്കേതിക വകുപ്പും നടപ്പാക്കുന്ന പദ്ധതികള്‍ എന്തൊക്കെ എന്തൊക്കെ സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതികളിലൂടെ നവ വ്യവസായ സംരംഭങ്ങള്‍ക്ക് നല്‍കി വരുന്നത്; 

(ബി)പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിക്ഷേപക സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത;് 

(സി)വ്യവസായം ആരംഭിക്കുവാന്‍ ആവശ്യമായ എല്ലാ സൌകര്യങ്ങളും ലഭ്യമാക്കുന്ന വിധത്തില്‍ ഏകജാലക സംവിധാനം വ്യവസായവകുപ്പില്‍ ഏര്‍്പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

5442

മിഷന്‍ 676-വ്യവസായ വകുപ്പിലെ പദ്ധതികള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)വ്യവസായ വകുപ്പുമന്ത്രിയുടെ ഭരണച്ചുമതലയുള്ള ഏതെല്ലാം വകുപ്പുകളില്‍ എന്തെല്ലാം പദ്ധതികളാണ് ""മിഷന്‍ 676'' ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ക്കായി എന്തു തുക ആവശ്യമായി വരുമെന്ന് വെളിപ്പെടുത്താമോ?

5443

പരന്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് നടപടി 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)പരന്പരാഗത വ്യവസായ മേഖല വഴി എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്;

(ബി)തകര്‍ച്ച നേരിടുന്ന പരന്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)പരന്പരാഗത വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകുമോ; 

(ഡി)എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ?

5444

സ്വകാര്യ മേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)സ്വകാര്യമേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ; 

(ബി)ഐ.ടി. വ്യവസായ മേഖലകളില്‍ നിലവില്‍ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)അടിസ്ഥാന സൌകര്യ വികസന രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യ മേഖലയ്ക്ക് എന്ത് സഹായ വാഗ്ദാനങ്ങളാണ് നല്‍കാന്‍ പോകുന്നതെന്ന് വെളിപ്പെടുത്താമോ; 

(ഡി)ഐ.ടി., വ്യവസായ അടിസ്ഥാന സൌകര്യ വികസന രംഗത്ത് വന്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട സഹകരണ സ്ഥാപനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?

5445

വ്യാപാര വാണിജ്യ കേന്ദ്രങ്ങള്‍ 

ശ്രീ. സി.പി. മുഹമ്മദ് 
,, സണ്ണി ജോസഫ് 
,, റ്റി.എന്‍ പ്രതാപന്‍ 
,, എ.റ്റി. ജോര്‍ജ് 

(എ)സംസ്ഥാനത്ത് വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)എവിടെയെല്ലാമാണ് ഇവ സ്ഥാപിക്കാനുദ്ദേശിക്കുന്നത്;

(ഡി)ഇതിനാവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

5446

ഭക്ഷ്യസംസ്കരണ മിഷന്‍ പദ്ധതി 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
'' എ.പി. അബ്ദുള്ളക്കുട്ടി 
'' പി. എ. മാധവന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍

(എ)കിന്‍ഫ്രായുടെ നേതൃത്വത്തില്‍ ഭക്ഷ്യസംസ്കരണ മിഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടി ലഭ്യമായതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

5447

കൊച്ചി മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈന്‍ നടപടികള്‍ 

ശ്രീ. ഇ.പി. ജയരാജന്‍ 
,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍) 
,, കെ.കെ. നാരായണന്‍ 
,, കെ. ദാസന്‍

(എ)കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈന്‍പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ആശങ്ക ദുരീകരിക്കുന്നതിനും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ; 

(ബി)ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി ലൈന്‍ സ്ഥാപിക്കുന്നതിനായി ശ്രമിക്കുമോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദമാക്കാമോ? 

5448

ഗെയ്ലിന്‍റെ പൈപ്പിടല്‍ പദ്ധതി 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. എ. എം. ആരിഫ് 
,, സാജു പോള്‍ 
,, കെ. രാധാകൃഷ്ണന്‍ 

(എ)ഗെയ്ലിന്‍റെ പൈപ്പിടല്‍ പദ്ധതിയുടെ പുരോഗതി സര്‍ക്കാര്‍ അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ; 

(ബി)ഗെയ്ലിന്‍റെ പൈപ്പിടല്‍ പദ്ധതിയിലെ കാലതാമസം ഏതെല്ലാം രീതിയിലുള്ള വ്യാവസായിക പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(സി)പൈപ്പിടല്‍ പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഇന്നത്തെ സ്ഥിതിയില്‍ ഇത് എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ; 

(ഡി)പൈപ്പിടല്‍ പദ്ധതിക്ക് പ്രധാന തടസ്സം എന്താണെന്നും അത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ?

5449

ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി 

ശ്രീ.എം. ഹംസ

(എ)തിരുവനന്തപുരം-കാസര്‍ഗോഡ് ഹൈ സപീഡ് റെയില്‍ കോറിഡോര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ; 

(ബി)ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിയ്ക്കായി എത്ര രൂപയാണ് അനുവദിച്ചിരുന്നത്; 

(സി)പ്രസ്തുത തുക ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വിശദീകരിക്കുമോ; 

(ഡി)പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്‍കുമോ ?

5450

എല്‍.എന്‍.ജി ടെര്‍മിനലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം 

ശ്രീ. എം.എ. വാഹീദ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,,ബെന്നി ബെഹനാന്‍ 
,, ലൂഡി ലൂയിസ് 

(എ)എല്‍.എന്‍.ജി ടെര്‍മിനലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ;

(സി)സംസ്ഥാനത്തിന്‍റെ വികസന കുതിപ്പിനും നിക്ഷേപ സൌഹൃദത്തിനും എന്തെല്ലാം കാര്യങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(ഡി)ഏതെല്ലാം മേഖലകള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഇ)ടെര്‍മിനലിനെ പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിന് സ്വീകരിക്കേണ്ടുന്ന നടപടികള്‍ വിശദമാക്കുമോ?

5451

കൊച്ചി എല്‍.എന്‍.ജി. ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം 

ഡോ. ടി.എം. തോമസ് ഐസക് 
ശ്രീ. ബി.ഡി. ദേവസ്സി 
,, കെ.വി. അബ്ദുള്‍ ഖാദര്‍ 
,, റ്റി.വി. രാജേഷ് 

(എ)കൊച്ചി എല്‍.എന്‍.ജി. ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാത്തത് എന്തു കൊണ്ടാണെന്ന് അന്വേഷിച്ചിട്ടുണ്ടോ; പദ്ധതി നേരിടുന്ന പ്രതിസന്ധി എന്താണെന്ന് വെളിപ്പെടുത്താമോ; 

(ബി)പദ്ധതി ലക്ഷ്യമിട്ട ഉല്പാദനവും നിലവിലുള്ള സ്ഥിതിയും സംബന്ധിച്ച് വിശദമാക്കാമോ; പെട്രോനെറ്റ് ഇന്ത്യ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത് ഏത് വര്‍ഷത്തിലായിരുന്നു; പ്രകൃതി വാതകത്തിന്‍റെ പ്രധാന ഉപഭോക്താക്കള്‍ ഏതെല്ലാം സ്ഥാപനങ്ങളാണ്; എല്‍.എന്‍.ജി. വിതരണ സംവിധാനത്തിന്‍റെ നിജസ്ഥിതി വിശദമാക്കാമോ?

5452

കെ.എം.എം.എല്ലിനെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നതിന് പദ്ധതികള്‍ 

ശ്രീ. എം. എ. ബേബി 
,, പി. കെ. ഗുരുദാസന്‍ 
ശ്രീമതി പി. അയിഷാ പോറ്റി 
ശ്രീ. എ. എം. ആരിഫ്

(എ)മാനേജ്മെന്‍റിന്‍റെ കാര്യശേഷിയില്ലായ്മ ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ; 

(ബി)പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍. ഇപ്പോള്‍ തകര്‍ച്ചയിലെത്തിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(സി)കെ.എം.എം.എല്‍.നെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ ഭരണകാലത്ത് കൊണ്ടുവന്ന വികസന പദ്ധതികള്‍ തുടരുന്നതിന് ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് കെ.എം.എം.എല്‍-ന്‍റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ; 

(ഡി)കെ.എം.എം.എല്ലിനെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

5453

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിന്‍റെ ലാഭനഷ്ടക്കണക്കുകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് എന്ന സ്ഥാപനം ലാഭത്തില്‍ ആണോ പ്രവര്‍ത്തിക്കുന്നത്; 

(ബി)ആണെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പ്രസ്തുത സ്ഥാപനം നേടിയ ലാഭം എത്രയാണെന്ന് വര്‍ഷം തിരിച്ചു വിശദമാക്കുമോ; 

(സി)അല്ലെങ്കില്‍ ഉണ്ടായ നഷ്ടം എത്രയാണെന്ന് വര്‍ഷം തിരിച്ചു ലഭ്യമാക്കുമോ?

5454

കേരളാ ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് ഇഞ്ചിനീയറിംഗ് കന്പനി 

ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. മാത്യു റ്റി. തോമസ് 
'' ജോസ് തെറ്റയില്‍ 
'' സി. കെ. നാണു

(എ)കേരളാ ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് ഇഞ്ചിനീയറിംഗ് കന്പനിയുടെ (കെ.ഇ.എല്‍) കീഴില്‍ കേരളത്തിലാകെ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(ബി)ഈ യൂണിറ്റുകളിലായി മൊത്തം എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കുണ്ടറ യൂണിറ്റില്‍ എത്ര ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)2011-2012 സാന്പത്തിക വര്‍ഷത്തില്‍ (കെ.ഇ.എല്‍) ന്‍റെ കുണ്ടറ യൂണിറ്റില്‍ നിന്നും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും പ്രൊവിഡന്‍റ് ഫണ്ട് വിഹിതവും നല്‍കാനുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഇ)കെ.ഇ.എല്‍ തൊഴിലുടമാവിഹിതം അടയ്ക്കാതിരുന്നതുകൊണ്ടാണ് ഈ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും പ്രൊവിഡന്‍റ് ഫണ്ട് വിഹിതവും കിട്ടാതിരുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(എഫ്)സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ചാല്‍ മാത്രമേ കെ.ഇ.എല്‍ ന് തൊഴിലുടമാവിഹിതവും മറ്റും അടയ്ക്കുവാന്‍ കഴിയുകയുള്ളൂ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടായെന്ന് വ്യക്തമാക്കുമോ; 

(ജി)എങ്കില്‍ ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

5455

വ്യവസായ വികസന കോര്‍പ്പറേഷന്‍റെ വികസന പദ്ധതികള്‍ 

ശ്രീ.എം. പി. വിന്‍സെന്‍റ് 
'' ലൂഡി ലൂയിസ് 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' വി. ഡി. സതീശന്‍

(എ)വ്യവസായ വികസന കോര്‍പ്പറേഷന്‍ വ്യവസായ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളും സവിശേഷതകളുമാണ് പദ്ധതികള്‍ക്കുള്ളതെന്ന് വിശദമാക്കുമോ;

(സി)എത്ര പദ്ധതികള്‍ക്കാണ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതെന്ന് വിശദമാക്കുമോ;

(ഡി)എത്ര വ്യവസായ പദ്ധതികളില്‍ ഉല്‍പാദനം ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5456

സിഡ്കോ നടപ്പാക്കുന്ന പദ്ധതികള്‍ 

ശ്രീ. പി. ഉബൈദുള്ള 
,, റ്റി.എ. അഹമ്മദ് കബീര്‍ 
,, കെ.എന്‍.എ. ഖാദര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി 

(എ)സിഡ്കോ ചെറുകിടവ്യവസായമേഖലയ്ക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം നല്‍കാമോ;

(ബി)സിഡ്കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമാക്കുമോ; 

(സി)ചെറുകിട വ്യവസായങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങളുടെ വിപണനത്തിന് എന്തൊക്കെ സൌകര്യങ്ങളും സൌജന്യങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

5457

തൃശ്ശൂര്‍ ജില്ലയിലെ വ്യവസായ സംരംഭങ്ങള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)വ്യവസായ വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയുമായ വ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നും 2013-14 സാന്പത്തിക വര്‍ഷത്തില്‍ ഈ സ്ഥാപനങ്ങള്‍ കൈവരിച്ച ലാഭ നഷ്ടക്കണക്കുകളും പ്രതേ്യകം അറിയിക്കുമോ; 

(സി)വ്യവസായ വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ പദ്ധതിയുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ?

5458

മാവേലിക്കരയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി നല്‍കിയ ഭൂമി 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കരയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി നല്‍കിയ ഭൂമിയില്‍ നാളിതുവരെയും വ്യവസായം ആരംഭിക്കാത്തവര്‍ എത്രയെന്നു വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)ഇവരില്‍ നിന്നും ഭൂമി തിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)മാവേലിക്കരയില്‍ വ്യവസായം ആരംഭിക്കാത്തവരില്‍ നിന്നും തിരികെ ലഭിക്കേണ്ട ഭൂമിയുടെ കണക്ക് വിശദമാക്കുമോ? 

5459

ഒറ്റപ്പാലം അസംബ്ലി മണ്ധലത്തിലെ വ്യവസായിക വികസനം 

ശ്രീ. എം. ഹംസ

(എ)ഒറ്റപ്പാലം അസംബ്ലി മണ്ധലത്തിലെ വ്യവസായിക വികസനത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി)വ്യവസായ വകുപ്പിന് കീഴില്‍ ഒറ്റപ്പാലം മണ്ധലത്തില്‍ ആരംഭിക്കുന്ന കിന്‍ഫ്ര പാര്‍ക്കിന്‍റെ കാലിക സ്ഥിതി വിശദമാക്കാമോ;

(സി)നിര്‍ദ്ദിഷ്ട കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി അധിഷ്ഠിത വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

5460

ആറ്റിങ്ങല്‍ മണ്ധലത്തിലുള്‍പ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ 

ശ്രീ. ബി. സത്യന്‍

ആറ്റിങ്ങല്‍ മണ്ധലം ഉള്‍പ്പെടുന്ന പ്രദേശത്ത് വ്യവസായ വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ ?

5461

കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യവസായ വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ; 

(ബി)2014-2015 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പ്രവ്യത്തികള്‍/പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(സി)മിഷന്‍ 676-ല്‍ കോഴിക്കോട് ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

5462

നിര്‍ദ്ദേശ് പദ്ധതി 

ശ്രീ. എളമരം കരീം 

(എ)കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പ്രതിരോധ വകുപ്പ് സ്ഥാപിക്കാനുദ്ദേശിച്ച നിര്‍ദ്ദേശ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)നിര്‍ദ്ദിഷ്ട പദ്ധതിയുടെ പരിസരത്ത് താമസിക്കുന്നവര്‍ക്കായി നിര്‍ദ്ദേശിച്ച പാക്കേജ് നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞോയെന്ന് വ്യക്തമാക്കാമോ; 

(സി)ഇല്ലെങ്കില്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമോ ?

5463

ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ വ്യവസായപാര്‍ക്കിലെ വ്യവസായ സംരംഭങ്ങള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ വ്യവസായ പാര്‍ക്കില്‍ എത്ര വ്യവസായ സംരംഭകര്‍ക്ക് പ്ലോട്ടുകള്‍ അനുവദിച്ചുവെന്നും അവയില്‍ എത്രയെണ്ണം പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും പറയാമോ; 

(ബി)അനുവദിച്ച പ്ലോട്ടുകളില്‍ പ്രവര്‍ത്തന ക്ഷമമാവാന്‍ അവശേഷിക്കുന്നവ എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)വ്യവസായ പാര്‍ക്കിലെ എല്ലാ പ്ലോട്ടുകളിലും വ്യവസായ സംരംഭങ്ങള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5464

ചെറുവണ്ണുര്‍ സ്റ്റീല്‍ കോംപ്ലക്സ് 

ശ്രീ. എളമരം കരീം

(എ)ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് 2011-12, 2012-13 വര്‍ഷങ്ങളില്‍ എത്ര തുക വീതം നഷ്ടത്തിലായിരുന്നു എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രവര്‍ത്തന മൂലധനത്തിന്‍റെ അഭാവം മൂലം ഈ കന്പനിയുടെ ശേഷി പൂര്‍ണ്ണമായി ഉപയോഗിക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)കന്പനിക്ക് പ്രവര്‍ത്തന മൂലധനം നല്കാന്‍ നടപടി കൈക്കൊള്ളുമോ;

(ഡി)സ്റ്റീല്‍-കോംപ്ലക്സ്-സെയില്‍ സംയുക്ത സംരംഭ കരാറനുസരിച്ച്, റീ-റോളിംഗ് മില്‍ സ്ഥാപിക്കാനുള്ള നടപടി ഏത് ഘട്ടത്തിലാണ്?

5465

പരുമല സ്ട്രോ ബോര്‍ഡ് ഫാക്ടറി 

ശ്രീ. മാത്യു റ്റി. തോമസ് 

(എ)പരുമല സ്ട്രോ ബോര്‍ഡ് ഫാക്ടറിയുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന്‍റെ പുന:രുദ്ധാരണത്തിന് എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; 

(സി)എങ്കില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

5466

ശ്രീ. കെ. എന്‍. രവീന്ദ്രന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍

ചേര്‍ത്തല സില്‍ക്ക് സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റില്‍ 1981-ല്‍ ജോലിയില്‍ പ്രവേശിച്ച് 2013 നവംബറില്‍ ഡെപ്യൂട്ടി എന്‍ജിനിയറായി വിരമിച്ച ശ്രീ. കെ. എന്‍. രവിന്ദ്രന് റിട്ടയര്‍മെന്‍റ് കാലയളവില്‍ കന്പനിയില്‍ നിന്നും നല്‍കേണ്ട ഗ്രാറ്റുവിറ്റിയും മറ്റാനുകൂല്യങ്ങളും പൂര്‍ണ്ണമായും നല്‍കാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്നു പറയാമോ; ഇദ്ദേഹത്തിന്‍റെ ഗ്രാറ്റുവിറ്റിയും മറ്റാനുകൂല്യങ്ങളും എത്രയും വേഗം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

5467

ധാതുമണല്‍ ശേഖരം 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, രാജു എബ്രഹാം 
,, ആര്‍. രാജേഷ് 
ശ്രീമതി പി. അയിഷാ പോറ്റി 

(എ)സംസ്ഥാനത്തിന്‍റെ മൊത്തം സന്പദ്ഘടനയെ തന്നെ മാറ്റിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ധാതുമണല്‍ ശേഖരം പൊതുമേഖലയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ധാതുമണല്‍ ശേഖരം പ്രയോജനപ്പെടുത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(സി)സംസ്ഥാനത്തു നിന്ന് വന്‍തോതില്‍ ധാതുമണല്‍ അയല്‍ സംസ്ഥാനത്തു നിന്നുള്ള സ്വകാര്യവ്യക്തികള്‍ കടത്തിക്കൊണ്ടുപോകുന്നുവെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? 

5468

ഖനനങ്ങള്‍ക്ക് നിയന്ത്രണം 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)ചരല്‍മണ്ണ്, ചെങ്കല്ല്, കരിങ്കല്ല്, മണല്‍ എന്നിവ ഖനനം ചെയ്യുന്നതിന് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ നിന്ന് എന്തെല്ലാം നിയന്ത്രണങ്ങളും ഉപാധികളുമാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ; 

(ബി)ഇത്തരം നിയന്ത്രണം മൂലം അനധികൃത ഖനനം തടയാന്‍ കഴിയുന്നുണ്ടോ;

(സി)സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് നിര്‍മ്മാണ വസ്തുക്കള്‍ ലഭ്യമാക്കാന്‍ നിയന്ത്രണങ്ങളില്‍ എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടോ; 

(ഡി)നിയന്ത്രണം മുലം സര്‍ക്കാര്‍ പദ്ധതികള്‍ ഏതെങ്കിലും മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

5469

കരിമണല്‍ കടത്തിനെതിരെ നടപടി 

ശ്രീ. രാജു എബ്രഹാം

(എ)കരിമണല്‍ ഖനനത്തിനായി പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി എത്ര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്; അവ ഏതൊക്കെ;

(ബി)കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് ഓരോ ഫാക്ടറിയിലും നടക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)കരിമണല്‍ തമിഴ്നാട്ടിേലക്ക് വ്യാപകമായി കടത്തുന്നതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ;

(ഡി)ഇതു സംബന്ധിച്ച് ഏതൊക്കെത്തരത്തിലുളള അന്വേഷണങ്ങളാണ് നടത്തിയിട്ടുളളത;് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര കേസ്സുകളാണെന്ന് വിശദമാക്കുമോ?

5470

നാദാപുരം നിയോജകമണ്ഡലത്തിലെ ക്വാറികള്‍ 

ശ്രീ. ഇ.കെ. വിജയന്‍

(എ)നാദാപുരം നിയോജകമണ്ഡലത്തില്‍ നിലവില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ക്വാറികളില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്നവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)ഇതില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ള ക്വാറികളുടെ വിശദാംശം നല്‍കാമോ;

(ഡി)ഏത് മാനദണ്ഡം അനുസരിച്ചാണ് ലൈസന്‍സ് പുതുക്കി നര്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഇ)അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.