|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5401
|
നികുതിയേതര വരുമാന സ്രോതസ്സുകള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)സംസ്ഥാനത്തിന്‍റെ നികുതിയേതര വരുമാന സ്രോതസ്സുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)2006-2007 മുതല്‍ 2013-2014 വരെയുള്ള വര്‍ഷങ്ങളിലെ നികുതിയേതര വരുമാനത്തിന്‍റെ പട്ടിക ലഭ്യമാക്കുമോ;
(സി)2006-2007 മുതല്‍ 2013-2014 വരെയുള്ള വര്‍ഷങ്ങളിലെ നികുതിയേതര വരുമാനത്തിന്‍റെ വളര്‍ച്ചത്തോത് ശതമാനത്തില്‍ ലഭ്യമാക്കുമോ?
|
5402 |
വില്‍പ്പന നികുതിയിനത്തിലെ വരുമാനം
ശ്രീ. ഇ.പി. ജയരാജന്‍
(എ)സംസ്ഥാനത്തിന്‍റെ തനതു നികുതി വരുമാനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇനം ഏതാണെന്ന് വ്യക്തമാക്കുമോ;
(ബി)2006-07 മുതലുള്ള ഓരോ സാന്പത്തിക വര്‍ഷവും (2013-14 വരെയുള്ളത്) മൂല്യ വര്‍ദ്ധിത നികുതി അടക്കമുള്ള വില്‍പ്പന നികുതി എത്ര ശതമാനം കണ്ട് വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)2006-07 മുതല്‍ 2013-14 വരെ മൂല്യ വര്‍ദ്ധിത നികുതി അടക്കമുള്ള വില്‍പ്പന നികുതി ഇനത്തില്‍ എത്ര തുക വീതം ഓരോ വര്‍ഷവും നികുതി വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
5403 |
നികുതി പിരിച്ചെടുക്കുന്നതിന് പ്രതേ്യക അദാലത്തുകള്‍
ശ്രീമതി. കെ.എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിലൂടെ എത്ര കോടി രൂപ അധിക നികുതി വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)2013-14 സാന്പത്തിക വര്‍ഷം നികുതിയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക ഈടാക്കിയ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങള്‍ ഏതെല്ലാം എന്നും എന്തു തുക നികുതിയിനത്തില്‍ ഓരോ സ്ഥാപനത്തില്‍ നിന്നും ഈടാക്കിയെന്നും വ്യക്തമാക്കുമോ;
(സി)ഭൂനികുതി, വസ്തു നികുതി, മോട്ടോര്‍ വാഹന നികുതി തുടങ്ങിയവ പിരിച്ചെടുക്കുന്നതിന് പ്രതേ്യക അദാലത്തുകള്‍ സംഘടിപ്പിക്കുവാന്‍ ഈ നടപ്പു വര്‍ഷം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ഡി)നടപ്പുവര്‍ഷം നികുതിയിനത്തില്‍ എത്ര തുക പിരിച്ചെടുക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്; ആയതുപ്രകാരം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി എന്ത് തുക ഈയിനത്തില്‍ പിരിച്ചു; വ്യക്തമാക്കുമോ?
|
5404 |
കൊട്ടാരക്കര ജില്ലാ ട്രഷറിക്ക് കെട്ടിടം
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് ട്രഷറികളുടെ നവീകരണത്തിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
(ബി)കൊട്ടാരക്കര ജില്ലാ ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി കെ. ഐ. പി വക സ്ഥലം വിട്ടുകിട്ടിയിട്ടുണ്ടോ; കിട്ടിയിട്ടുണ്ടെങ്കില്‍ എന്നാണ് സ്ഥലം വിട്ടുകിട്ടിയത;് കെട്ടിട നിര്‍മാണത്തിന് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;
(സി)കൊട്ടാരക്കര ജില്ലാ ട്രഷറിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ ഏതുഘട്ടത്തിലാണ്?
|
5405 |
എടത്വ സബ് ട്രഷറി കെട്ടിട നിര്‍മ്മാണം
ശ്രീ. തോമസ് ചാണ്ടി
(എ)എടത്വ സബ് ട്രഷറി കെട്ടിട നിര്‍മ്മാണത്തിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)കരാര്‍ കാലാവധി കഴിഞ്ഞ കെട്ടിടനിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
5406 |
നെടുമങ്ങാട് സബ്ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി
ശ്രീ. പാലോട് രവി
(എ) നെടുമങ്ങാട് സബ്ട്രഷറി ദീര്‍ഘനാളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) സ്വന്തം മന്ദിരം നിര്‍മ്മിക്കുന്നതിന് ആവശ്യമുള്ള സ്ഥലം ട്രഷറി വകുപ്പിന് കൈമാറിയിട്ടുണ്ടോ; എത്ര സ്ഥലമാണെന്നും എന്നാണെന്നും വ്യക്തമാക്കുമോ;
(സി) കെട്ടിടം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടോ; എത്ര രൂപയുടേതാണെന്ന് വ്യക്തമാക്കുമോ;
(ഡി) ഈ സാന്പത്തിക വര്‍ഷം തന്നെ പണി ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
5407 |
ചടയമംഗലത്ത് സബ്ട്രഷറിക്ക് പുതിയ കെട്ടിടം
ശ്രീ. മുല്ലക്കര രത്നാകരന്‍
ചടയമംഗലത്ത് സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ; ഇപ്പോള്‍ ഈ കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ?
|
5408 |
കെ.എസ്.എഫ്.ഇ. നേരിടുന്ന പ്രതിസന്ധി
ശ്രീ. എ.കെ. ബാലന്
'' പുരുഷന്‍ കടലുണ്ടി
'' കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
'' ബി. സത്യന്‍
(എ)കെ.എസ്.എഫ്.ഇ. ഇപ്പോള്‍ വന്‍തകര്‍ച്ചയിലാണെന്ന ആക്ഷേപം സര്‍ക്കാരിനറിയാമോ; എങ്കില്‍ വികസനത്തിന് സഹായകരമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)കേന്ദ്ര നിയമത്തിനനുസരിച്ച് ചട്ടങ്ങള്‍ രൂപീകരിക്കുന്പോള്‍ കെ.എസ്.എഫ്.ഇ.ക്ക് സംരക്ഷണം ഉറപ്പുവരുത്താത്തത് സ്വകാര്യ ചിട്ടി സംരംഭകരോടുള്ള താല്പര്യംമൂലമാണെന്ന ആക്ഷേപത്തില്‍ നിലപാട് വ്യക്തമാക്കുമോ;
(സി)ചിട്ടി രജിസ്ട്രേഷന്‍ ഫീസുകളും അനുബന്ധചാര്‍ജ്ജുകളും ഉയര്‍ത്തിയത് കെ.എസ്.എഫ്.ഇ.യെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കെ.എസ്.എഫ്.ഇ.യുടെ ഈ വര്‍ഷത്തെ ലക്ഷ്യവും പ്രവര്‍ത്തനവും സംബന്ധിച്ച് വിശദമാക്കാമോ?
|
5409 |
കെ.എസ്.എഫ്.ഇ.യുടെ പുതിയ പദ്ധതികള്‍
ശ്രീ. എം. ഉമ്മര്
,, സി. മോയിന്‍കുട്ടി
,, പി.കെ. ബഷീര്‍
,, കെ.എം. ഷാജി
(എ)കെ.എസ്.എഫ്.ഇ.യുടെ സാന്പത്തിക അടിത്തറ ഭദ്രമാക്കി നിലനിര്‍ത്താന്‍ പുതിയ പദ്ധതികള്‍ ആലോചനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)കെ.എസ്.എഫ്.ഇ.യുടെ പ്രതിവര്‍ഷ ശരാശരി വരവും ചെലവും സംബന്ധിച്ച് വിശദമാക്കുമോ;
(സി)സാധാരണക്കാരെ ബ്ലേഡ് പലിശക്കാരുടെ കെണിയില്‍നിന്നും രക്ഷിക്കാനുതകുന്ന വായ്പാ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ശ്രദ്ധിക്കുമോ?
|
5410 |
കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം
ശ്രീ. കെ. എം. ഷാജി
(എ) കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ നിലവിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ വേണ്ടി കെ.എസ്.എഫ്.ഇ. മാനേജ്മെന്‍റ് ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇതില്‍ ഏതെങ്കിലും തരത്തിലുള്ള തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി) കെ.എസ്.എഫ്.ഇ.യുടെ നിലവിലെ ഘടനയില്‍ മാറ്റം വരുത്താന്‍ വേണ്ടി മാനേജ്മെന്‍റ് പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ; ഇതില്‍ തീരുമാനമെടുത്തിട്ടുണ്ടോ;
(സി) കെ.എസ്.എഫ്.ഇ.യ്ക്ക് നിലവില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായ മാനേജിംഗ് ഡയറക്ടര്‍ ഉണ്ടോ; തല്‍സ്ഥാനത്ത് ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5411 |
കേരള ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍
ഡോ. കെ. ടി. ജലീല്‍
(എ)കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് സന്പൂര്‍ണ്ണമായി കന്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)ഏതെങ്കിലും സ്ഥാപനത്തില്‍ കന്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായശേഷം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെല്ലാം; ഇവരുടെ നിയമനത്തിന് ഏതു മാനദണ്ധമാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
(സി)കന്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായയിടങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ പിന്‍വലിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നോ; എങ്കില്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
5412 |
കെ.എസ്.എഫ്.ഇ. ചിട്ടി നഷ്ടത്തിലാണെന്ന കാര്യം
ശ്രീ. പി. തിലോത്തമന്‍
(എ)കഴിഞ്ഞ സി & എ.ജി. ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം കെ.എസ്.എഫ്.ഇ. ചിട്ടി നഷ്ടത്തിലാണെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ ;
(ബി)ഇതിന് കാരണമായത് അനാവശ്യമായ ടാര്‍ജറ്റ് ഓരോ ബ്രാഞ്ചിന്‍റെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നതും അതുമൂലം ഡിഫാള്‍ട്ടേഴ്സ് കൂട്ടുന്നതുമാണെന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ ;
(സി)ചിട്ടി അടിയ്ക്കുന്നവര്‍ക്കുള്ള പണം നല്‍കുന്നത് ഇത്തരത്തിലുള്ള ഡിപ്പോസിറ്റുകള്‍ വിനിയോഗിച്ചാണ് എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
5413 |
കെ.എസ്.എഫ്.ഇ. വായ്പ അനുവദിക്കുന്നത്
ശ്രീ. പി. തിലോത്തമന്‍
(എ)കെ.എസ്.എഫ്.ഇ. യുടെ മൊത്തം നിക്ഷേപ - ലോണ്‍ അനുപാതം എത്രയാണെന്നു പറയുമോ ; ഈ നിര്‍ദ്ദിഷ്ട റേഷ്യാ പാലിച്ചുകൊണ്ടാണോ സംസ്ഥാന വ്യാപകമായി കെ.എസ്.എഫ്.ഇ. വായ്പ അനുവദിക്കുന്നത് എന്നു പറയുമോ ; മൊത്തം ഡിപ്പോസിറ്റ് തുകയുടെ എത്ര ശതമാനം നിലവില്‍ വായ്പയായി നല്‍കിയിട്ടുണ്ടെന്നു പറയുമോ ;
(ബി)ചിട്ടി തവണ മുടക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ ചിട്ടി അടിയ്ക്കുന്നവര്‍ക്ക് പണം നല്‍കാന്‍ ഡിപ്പോസിറ്റ് തുക വ്യാപകമായി ഉപയോഗിക്കുകയാണെന്നും വായ്പകള്‍ നല്‍കുന്നത് കുറവാണെന്നുമുള്ള കാര്യം ശരിയാണോയെന്ന് വെളിപ്പെടുത്തുമോ ;
(സി)കെ.എസ്.എഫ്.ഇ. ഡിപ്പോസിറ്റ് തുകയില്‍ ലോണ്‍ നല്‍കുന്നതിന്‍റെ ബാക്കി തുക എന്തിനാണ് വിനിയോഗിക്കുന്നത് എന്നു വ്യക്തമാക്കുമോ ;
(ഡി)ഈ കാരണങ്ങളുടെ പേരില്‍ വരും നാളുകളില്‍ കെ.എസ്.എഫ്.ഇ. സാന്പത്തിക പ്രതിസന്ധിയെ നേരിടുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ ?
|
5414 |
കെ.എസ്.എഫ്.ഇ യില്‍ ഡോര്‍ കളക്ഷന്‍-കം-കാന്‍വാസിംഗ് ഏജന്‍റ്
ശ്രീ. പാലോട് രവി
(എ)കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസില്‍ ഡോര്‍ കളക്ഷന്‍-കം-കാന്‍വാസിംഗ് ഏജന്‍റുമാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന്‍റെ മാനദണ്ധങ്ങള്‍ വ്യക്തമാക്കുമോ;
(ബി)കളക്ഷന് ആനുപാതികമായി കമ്മീഷന്‍ ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ഡി)കളക്ഷന് ആനുപാതികമായി കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5415 |
കെ.എസ്.എഫ്.ഇ പുതിയ ശാഖകള്‍
ശ്രീ. എ.എം. ആരിഫ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം കെ.എസ്.എഫ്.ഇ. യുടെ എത്ര പുതിയ ശാഖകള്‍ ആരംഭിച്ചിട്ടുണ്ട്; ഇവയില്‍ എത്രയെണ്ണം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; റീജിയന്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)ചില ജില്ലകളില്‍ കെ.എസ്.എഫ്.ഇ ശാഖകള്‍ ആരംഭിച്ചത് വ്യക്തമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്നത് മനസ്സിലാക്കിയിട്ടുണ്ടോ;
(സി)ശാഖകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(ഡി)അഞ്ചുലക്ഷം രൂപയുടെ പോലും ചിട്ടിസല രജിസ്റ്റര്‍ ചെയ്യാത്ത ശാഖകള്‍ ഉണ്ടോ; എങ്കില്‍ അത് എവിടെയെല്ലാമാണെന്നും എപ്പോള്‍ ആരംഭിച്ചവയാണെന്നും വ്യക്തമാക്കുമോ?
|
5416 |
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി
ഡോ. കെ.ടി.ജലീല്‍
(എ)കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ബന്ധപ്പെട്ട ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ടോ;
(ബി)ഇതു സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഈ വിഷയത്തില്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;
(സി)കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമോ?
|
5417 |
മഹാകവി
മോയിന്‍കുട്ടി
വൈദ്യര്‍
സ്മാരകത്തിന്‍റെ
നിയമാവലി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മാപ്പിളകലാ അക്കാഡമിയായി അപ്ഗ്രേഡ് ചെയ്ത മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്‍റെ നിയമാവലി അക്കാഡമി കമ്മിറ്റി തയ്യാറാക്കി സാംസ്കാരിക വകുപ്പിന് സമര്‍പ്പിച്ചത് പരിശോധനയ്ക്കും അംഗീകാരത്തിനും വേണ്ടി നിയമവകുപ്പിലേക്ക് അയച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)നിയമാവലിക്ക്
നിയമവകുപ്പിന്‍റെ
അംഗീകാരം കിട്ടാത്തതുമൂലം പ്ലാനിംഗ് ബോര്‍ഡില്‍ നിന്നും അക്കാദമിക്ക് 2013-14 വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ട് ലഭിക്കാത്തകാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ;
(സി)എങ്കില്‍ നിയമാവലിക്ക് നിയമവകുപ്പ് ഉടന്‍ അംഗീകാരം നല്‍കുമോ ?
|
5418 |
നിര്‍മ്മിതി കേന്ദ്രത്തിന്‍റെ പുനരുദ്ധാരണം
ശ്രീ. ആര്‍. സെല്‍വരാജ്
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
,, ജോസഫ് വാഴക്കന്‍
(എ)നിര്‍മ്മിതി കേന്ദ്രം പുനരുദ്ധരിക്കുവാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ശി)ഇതുവഴി എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5419 |
നിര്‍മ്മിതിയെ ഏകജാലക കേന്ദ്രമാക്കി രൂപപ്പെടുത്താനുള്ള നടപടികള്‍
ശ്രീ. പി.സി. വിഷ്ണുനാഥ്
,, സണ്ണി ജോസഫ്
,, ബെന്നി ബെഹനാന്‍
,, അന്‍വര്‍ സാദത്ത്
(എ)സാധാരണ ജനങ്ങള്‍ക്ക് ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉതകത്തക്കവിധം നിര്‍മ്മിതിയെ ഏകജാലക കേന്ദ്രമാക്കി രൂപപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഇതിലൂടെ എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
|
5420 |
സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കാന്‍ പദ്ധതി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഭവനനിര്‍മ്മാണ ബോര്‍ഡുവഴി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി) ഈ പദ്ധതികള്‍ക്ക് എവിടെ അപേക്ഷ നല്‍കണമെന്നും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?
|
5421 |
ഭവനപദ്ധതികളിലെ നിബന്ധനകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) 100% സബ്സിഡിയുള്ള ഭവനപദ്ധതികള്‍ ഏതെല്ലാമാണ്;
(ബി) തിരിച്ചടക്കേണ്ട ഭവനപദ്ധതികള്‍ ഏതൊക്കെയാണ്; ഇവയുടെ പലിശ, തിരിച്ചടവ് കാലാവധി എന്നിവ വിശദമാക്കുമോ;
(സി) തിരിച്ചടയ്ക്കേണ്ട ഭവനവായ്പകള്‍ക്ക് പലിശ കൂടുതലാണെന്നും, സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നില്ലെന്നും ഇതുമൂലം ഭവനലോണുകള്‍ എന്‍.പി.എ. ആകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) എങ്കില്‍ 5% പലിശനിരക്കില്‍ ഭവനപദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
T5422 |
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി- ഭവന നിര്‍മ്മാണത്തിന് സഹായം
ശ്രീ. കെ. അജിത്
(എ)"ഭൂരഹിതരില്ലാത്ത കേരളം പദ്ധതി' പ്രകാരം വിതരണം ചെയ്ത ഭൂമിയില്‍ ഉപഭോക്താക്കള്‍ വീട് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ;
(ബി)വിതരണം ചെയ്ത ഭൂമിയില്‍ ഭവന നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമോ?
|
5423 |
ഭവന നിര്‍മ്മാണ ബോര്‍ഡിന് അനുവദിച്ച തുക
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര കോടി രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി) ബോര്‍ഡിന് സംസ്ഥാനത്ത് എവിടെയൊക്കെ വീടുകള്‍, ഫ്ളാറ്റുകള്‍, മറ്റ് കെട്ടിടങ്ങള്‍ ഉണ്ട് എന്ന് വിശദാംശം ലഭ്യമാക്കുമോ;
(സി) ഇതുവരെ വില്‍ക്കാതെയോ വാടകയ്ക്ക് നല്‍കാതെയോ ഉള്ള എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നും അത് ഏതൊക്കെയാണെന്നും അതിന്‍റെ കാരണമെന്താണെന്നും വ്യക്തമാക്കുമോ;
(ഡി) ബോര്‍ഡിന്‍റെ നിലവിലെ ആസ്തി, ബാധ്യതകള്‍ എന്നിവ വിശദമാക്കുമോ?
|
5424 |
പാവപ്പെട്ട ആളുകള്‍ക്ക് സ്വന്തമായി വീട്
ശ്രീ. രാജു എബ്രഹാം
(എ)പാവപ്പെട്ട ആളുകള്‍ക്ക് സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തൊക്കെ; പദ്ധതിക്കായി ഫണ്ട് കണ്ടെത്തുന്നത് എങ്ങനെയെന്ന് വിശദമാക്കാമോ;
(ബി)മേല്‍പ്പറഞ്ഞ പദ്ധതി എവിടെയെങ്കിലും നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ എവിടെ; ഈ സ്കീം വഴി എത്രപേര്‍ക്ക് വീട് നല്‍കാന്‍ കഴിഞ്ഞു; വീടിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ധം എന്താണ്?
|
5425 |
ഭവനരഹിതരെ സഹായിക്കാന്‍ പദ്ധതി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)സംസ്ഥാനത്തെ ഭവനരഹിതരെ സഹായിക്കുന്നതിനും ഇവര്‍ക്ക് വീട് വച്ചു നല്‍കുന്നതിനും എന്തെല്ലാം പദ്ധതികളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് അറിയി ക്കുമോ;
(ബി)ഇതിനായി ഫലപ്രദമായ മറ്റെന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)സംസ്ഥാനത്തെ ഭവനരഹിതരുടെ എണ്ണം എത്രയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക് അറിയിക്കുമോ ?
|
5426 |
ഭവനപദ്ധതി ഗുണഭോക്ത്യ ലിസ്റ്റ്
ശ്രീ. തോമസ് ചാണ്ടി
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ സാഫല്യം ഭവന പദ്ധതി, ഗൃഹശ്രീ പദ്ധതി, എം. എന്‍. ലക്ഷം വീട് പുനര്‍നിര്‍മ്മാണ പദ്ധതി, പത്രപ്രവര്‍ത്തക ഭവന പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ ഗുണഭോക്താക്കളുടെ നിയോജക മണ്ഡലം തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കുമോ?
|
5427 |
ആലപ്പുഴ ജില്ലയില്‍ സാഫല്യം ഭവന പദ്ധതി
ശ്രീ. ആര്‍. രാജേഷ്
(എ)ആലപ്പുഴ ജില്ലയില്‍ സാഫല്യം ഭവന പദ്ധതി പ്രകാരം ഇതുവരെ എത്ര വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ ;
(ബി)മാവേലിക്കര മണ്ഡലത്തില്‍ സാഫല്യം ഭവന പദ്ധതി പ്രകാരം ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നിര്‍മ്മിച്ച വീടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)2013-14 ല്‍ മാവേലിക്കര മണ്ഡലത്തില്‍ സാഫല്യം പദ്ധതി പ്രകാരം അനുമതി നല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(ഡി)ഇവയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ ?
|
5428 |
ആറ്റിങ്ങല്‍ മണ്ധലത്തില്‍ സാഫല്യം പദ്ധതി
ശ്രീ. ബി. സത്യന്‍
ആറ്റിങ്ങള്‍ നിയോജക മണ്ധലത്തില്‍ "സാഫല്യം' ഭവന പദ്ധതി പ്രകാരം ആകെ എത്ര വീടുകള്‍ നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ?
|
5429 |
കെട്ടിട നിര്‍മ്മാണത്തിലെ അധികച്ചെലവ് കുറയ്ക്കുന്നതിന് നടപടികള്‍
ശ്രീ. പി. തിലോത്തമന്‍
(എ)കെട്ടിട നിര്‍മ്മാണത്തിലെ അധികച്ചെലവ് കുറയ്ക്കുന്നതിന് ഭവന നിര്‍മ്മാണ വകുപ്പ് എന്തെങ്കിലും നയങ്ങളോ നിര്‍ദ്ദേശങ്ങളോ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;
(ബി)പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതികള്‍ ഫ്ളാറ്റ് ടൈപ്പുകളാക്കിയാല്‍ സാന്പത്തിക ചെലവ് കുറയ്ക്കുവാനും ഭൂമി പരമാവധി പ്രയോജനപ്പെടുത്തുവാനും കഴിയുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ; അപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ ആലോചിക്കുന്നുണ്ടോ എന്ന് പറയുമോ?
|
5430 |
മൈക്രോ ബയോളജിസ്റ്റ് തസ്തിക
ശ്രീമതി കെ.കെ. ലതിക
(എ)സംസ്ഥാനത്തെ അനലിറ്റിക്കല്‍ ലാബുകളിലെ മൈക്രോ ബയോളജി വിഭാഗത്തില്‍ നിലവിലുള്ള രണ്ട് ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികകള്‍ ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന വിധത്തില്‍ മൈക്രോ ബയോളജിസ്റ്റ് തസ്തികയായി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ശുപാര്‍ശയ്ക്ക് ധനകാര്യ വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട 39866/എച്ച് & എല്‍/ബി1/14/ഫിന്‍ നന്പര്‍ ഫയലില്‍ ആരോഗ്യ വകുപ്പിന്‍റെ ശുപാര്‍ശയ്ക്ക് ധനവകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം എന്തെന്നും വ്യക്തമാക്കുമോ?
|
5431 |
കാലടി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എക്സ്റേ മെഷീന്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തിലെ കാലടി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എക്സ്റേ മെഷീന്‍ സ്ഥാപിക്കുന്നതിനായി ആസ്തി വികസന പദ്ധതിയില്‍ നിന്നും 19.04.2013 ല്‍ 25 ലക്ഷം രൂപയ്ക്ക് ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കിയിട്ട് പ്രസ്തുത മെഷീന്‍ വാങ്ങുന്നതിനായി തുക ലഭ്യമാക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ;
(ബി)ഈ തുക എന്നത്തേയ്ക്ക് ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
|
5432 |
ഇലക്ട്രിക് പൊതുശ്മശാനം
ശ്രീ. ബി. സത്യന്‍
(എ)പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ കാനാറയില്‍ ഇലക്ട്രിക് പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് ധനകാര്യവകുപ്പിന് അയച്ച 14/എശി(ഋഃു അ2) ഫയലിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
(ബി)പ്രസ്തുത ഫയലിന്‍മേല്‍ തീര്‍പ്പുണ്ടാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത ഫയലിന്‍മേല്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
|
5433 |
ആര്‍. നാരായണന്‍ കമ്മീഷന്‍റെ അന്വേഷണ പരിധിയിലുള്ള വിഷയങ്ങള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)വിവിധ കമ്മീഷനുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി നിയമിക്കപ്പെട്ട ആര്‍. നാരായണന്‍ കമ്മീഷന്‍റെ അന്വേഷണ പരിധിയിലുള്ള വിഷയങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
(ബി)ജില്ലാ ഉപഭോക്തൃ ഫോറം മെന്പര്‍മാരുടെ വേതനത്തെ സംബന്ധിച്ച വിഷയങ്ങള്‍ പ്രസ്തുത കമ്മീഷന്‍റെ അന്വേഷണ പരിധിയില്‍ വരുമോയെന്ന് വ്യക്തമാക്കാമോ?
|
5434 |
28641/ഫിന്‍/2014/എന്‍. സി. ബി2 നന്പര്‍ ഫയല്‍ മടക്കാനുള്ള കാരണം
ശ്രീ. പി. തിലോത്തമന്‍
ധനകാര്യവകുപ്പിലെ 28641/ഫിന്‍/2014/എന്‍. സി. ബി2 നന്പര്‍ ഫയല്‍ ധനകാര്യവകുപ്പില്‍ ലഭിച്ചത് എന്നാണെന്ന് പറയാമോ; പ്രസ്തുത ഫയലില്‍ എത്ര റോഡുകളുടെ നിര്‍ദ്ദേശമാണ് ഉണ്ടായിരുന്നത് എന്നു പറയാമോ; ഫയല്‍ ധനകാര്യവകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത് എന്നായിരുന്നു എന്നും ഫയല്‍ മടക്കിയത് എന്നായിരുന്നു എന്നും വ്യക്തമാക്കുമോ; പ്രസ്തുത ഫയലില്‍ പ്രതിപാദിക്കുന്ന റോഡുകള്‍ ഏതെല്ലാമായിരുന്നുവെന്നും ഫയലുകള്‍ മടക്കാനുണ്ടായ കാരണം എന്തായിരുന്നു എന്നും വ്യക്തമാക്കുമോ?
|
<<back |
|